Author: News Desk
https://youtu.be/PvFu02B9Wv0 നെതർലൻഡ് ആസ്ഥാനമായ IOT സ്ഥാപനം ഏറ്റെടുത്ത് Tata Communications Teleena യിൽ 65 % ഓഹരികളാണ് Tata Communications സ്വന്തമാക്കിയത് 2017 ജനുവരിയിൽ Teleena യിലെ 35% ഓഹരികൾ Tata Group വാങ്ങിയിരുന്നു ഗ്ലോബൽ മൊബിലിറ്റിയും ഐഒറ്റി മാർക്കറ്റും ലക്ഷ്യമിട്ടുള്ള ഗ്രോത്ത് സ്ട്രാറ്റജിയുടെ ഭാഗമാണ് Tata യുടെ ഏറ്റെടുക്കൽ
https://youtu.be/F2n2mtGZUX8 ഗേറ്റഡ് ലിംവിംഗ് കോളനികള്‍, താമസക്കാര്‍ക്ക് പല സൗകര്യങ്ങളും നല്‍കുമെങ്കിലും അതിന്റെ മാനേജ്‌മെന്റ് വലിയ ഉത്തരവാദിത്വവും വെല്ലുവിളിയും നിറഞ്ഞതാണ്. ഫ്‌ളാറ്റുകളിലെയും അപ്പാര്‍ട്ട്‌മെന്റുുകളിലേയും റെന്റ് കള്ക്ഷന്‍, കോമണ്‍ ഫെസിലിറ്റി മാനേജ്‌മെന്റ്, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍, മെയിന്റനന്‍സ് ചാര്‍ജ്ജ് കളക്ഷന്‍, വിസിറ്റേഴ്‌സിനെ മാനേജ് ചെയ്യുന്ന ഉത്തരവാദിത്വം, സെക്യൂരിറ്റി മാനേജ്‌മെന്റെ, റെസിഡന്‍സിന്റെ കംപ്ലയിന്‍സ് തുടങ്ങി എല്ലാ കാര്യങ്ങളും അതാത് അസോസിയേഷനുകളാണ് മാനേജ് ചെയ്യുക. പലപ്പോഴും ഇത് ഹെക്ടിക് ടാസ്‌ക്കായി മാറുകയും ചെയ്യും. ഗേറ്റഡ് കമ്മ്യൂണിറ്റികളിലെ ഇന്റേണല്‍ മാനേജ്‌മെന്റിനായുള്ള ആപ്ലിക്കേഷനാണ് യൂണിറ്റി ലിവിംഗ്. വെബിലും മൊബൈലിലും അവൈലബിളാകുന്ന ആപ്ലിക്കേഷനാണിത്. ഫ്‌ളാറ്റുകളിലെ വലിയ തലവേദന പിടിച്ച മാനേജ്മെന്റ് സംവിധാനം ഓട്ടോമേറ്റഡ് സര്‍വ്വീസാക്കി സിമ്പിളാക്കുകയാണ് യൂണിറ്റി ലിവിംഗ് ചെയ്യുന്നത്. കൊച്ചിയില്‍ തുടങ്ങി മുംബൈ പൂനെ എന്നീ ടയര്‍ വണ്‍ സിറ്റികളിലുള്‍പ്പെടെ 1000 ത്തിലധികം കോംപ്ലക്സുകളില്‍ യൂണിറ്റി ലിവിംഗ് ആപ്പ് ഇംപ്ലിമെന്റ് ചെയ്ത് കഴിഞ്ഞു. ഫ്‌ളാറ്റുകളും അപാര്‍ട്ട്‌മെന്റുകളും വാടകയ്ക്ക് കൊടുത്ത് വിദേശത്ത് കഴിയുന്നവര്‍ക്കും കാര്യങ്ങള്‍ ട്രാന്‍സ്‌പെരന്റായി കൈകാര്യം ചെയ്യാനും ഈ ആപ്പ് ഉപയോഗിക്കാം.…
https://youtu.be/-ZAPzfHcZAM സംരംഭം തുടങ്ങുമ്പോഴും അത് മുന്നോട്ട് കൊണ്ടുപോകുമ്പോഴും നേരിടുന്ന വെല്ലുവിളിയായി ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത് ആവശ്യത്തിന് ഫണ്ടില്ല എന്നതാണ്.സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലോണുകളും നേടിയെടുക്കാന്‍ കഴിയാറില്ലെന്ന് പരാതിപ്പെടുമ്പോഴും അത്തരം സാഹചര്യങ്ങള്‍ വിജയകരമായി അതിജീവിച്ച ചിലരുണ്ട്. ചങ്ങനാശേരിയിലെ RAPPORT CAFE സ്ഥാപകന്‍ ശ്രീകാന്ത് തന്റെ സംരംഭം തുടങ്ങിയത് ചെറുകിട-സൂക്ഷ്മ സംരംഭങ്ങള്‍ക്കുള്ള CGTMSE വായ്പ പദ്ധതി (മുദ്ര) വഴി ഈട് നല്‍കാതെ 9 ലക്ഷം രൂപ നേടിയാണ്. ലോണിനായി ബാങ്കിനെ ഐഡിയ ബോധിപ്പിക്കാനായാല്‍ ഇത് സാധ്യമാണെന്നാണ് ശ്രീകാന്ത് പറയുന്നത്. നമ്മുടെ സംരംഭത്തെക്കുറിച്ച് ബാങ്കിനെ കണ്‍വിന്‍സ് ചെയ്യാനായില്ലെങ്കില്‍ , കസ്റ്റമറെ എങ്ങനെ കണ്‍വിന്‍സ് ചെയ്യുമെന്ന് ശ്രീകാന്ത് ചോദിക്കുന്നു.ഓരോരുത്തരുട സംരംഭത്തിനും യോജിക്കുന്ന സബ്‌സിഡികള്‍ കണ്ടെത്തണം. എംപ്‌ളോയിമെന്റ് എക്‌സ്‌ചേഞ്ച് വഴി മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബില്‍ 2 ലക്ഷം വരെ സബ്‌സിഡിയായി കിട്ടുന്നതിന്റെ കാര്യവും ശ്രീകാന്ത് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ലോണും, സബ്‌സിഡിയും നേടിയെടുക്കാന്‍ പരിശ്രമവും ക്ഷമയും ആവശ്യമാണ്.
https://youtu.be/CvHBGVRpJAA ചൈനയുടെ നമ്പര്‍ വണ്‍ ഇലക്ട്രിക് വെഹിക്കിള്‍ SUNRA. ഇന്ത്യയില്‍ പ്ലാന്റ് തുറക്കാന്‍ പദ്ധതിയിടുന്നു. പൂനെയില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്ലാന്റ് തുടങ്ങാനാണ് സണ്‍റയുടെ ആലോചനയെന്ന് ജിഎം വിക്ടര്‍ ലൂ വ്യക്തമാക്കി. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഡിമാന്റില്‍ ഇന്ത്യ ചൈനയെ പിന്തള്ളുമെന്നാണ് സണ്‍റയുടെ കണക്ക്കൂട്ടലുകള്‍. ഇ- ബൈക്കുകളുടെ മാര്‍ക്കറ്റില്‍ ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്ന് വിക്ടര്‍ ലൂ പറയുന്നു.പൊല്യൂഷനില്‍ നട്ടം തിരിയുന്ന ഇന്ത്യന്‍ നഗരങ്ങള്‍ വളരെ വേഗം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വഴിമാറുമെന്ന് ഓട്ടോമോട്ടീവ് വിദഗ്ധരും സൂചിപ്പിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സെയില്‍സുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ബ്രാന്‍ഡാണ് സണ്‍റ. ഇപ്പോള്‍ രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളില്‍ 20 ശതമാനം സണ്‍റ കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു. 800 വാട്ട് ബോഷ് ഇലക്ട്രിക് മോട്ടോര്‍ ഫിറ്റ് ചെയ്ത സണ്‍റയുടെ മിക്കു സ്‌കൂട്ടര്‍ ഒറ്റ ചാര്‍ജ്ജില്‍ 60 കിലോമീറ്റര്‍ ഓടും. രാജ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പനയില്‍ 80 ശതമാനം കൈയ്യടക്കുകയാണ് സണ്‍റയുടെ പ്ലാന്‍
https://youtu.be/wLB3PM3EFhM ഹോം നഴ്സായും, ഹോട്ടല്‍ സപ്ലൈയറായും സ്കൂള്‍ ടീച്ചേഴ്സായും റോബോട്ടുകളെ ഉപയോഗിക്കുന്ന ജപ്പാന്‍ മറ്റൊരു സാമൂഹിക മാറ്റത്തിന് തുടക്കമിടുന്നു. പൂര്‍ണ്ണമായും റോബോട്ടിക് വെയിറ്റേഴ്സിനെ പരീക്ഷിക്കുന്ന ടോക്കിയോ കഫെയില്‍ ഇനി റോബോട്ടുകളെ നിയന്ത്രിക്കുക ഡിഫ്രറന്‍റ്ലി ഏബിള്‍ഡായ ജീവനക്കാരാകും. ഇതുവഴി ജപ്പാനില്‍ ഒരു സാമൂഹിക വിപ്ളവത്തിന് നാന്ദി കുറിക്കുകയാണ് ടോക്കിയോ കഫെ. അംഗപരിമിതരെ ജപ്പാന്‍റെ പൊതുധാരയില്‍ എത്തിക്കാനുള്ള നീക്കമാണിതെന്ന് ടോക്കിയോ കഫെ മാനേജ്മേന്‍റ് വ്യക്തമാക്കുന്നു. ഒറ്റയ്ക്ക് ജോലി ചെയ്യാന്‍ കഴിവില്ലാത്ത പതിനായിരക്കണക്കിന് ആളുകളെ വിവിധ മേഖലകളില്‍ റോബോട്ടുകളെ നിയന്ത്രിക്കാനായി വിന്യസിക്കും. അതിന്‍റെ ആദ്യപടിയായാണ് ടോക്കിയോ കഫെയില്‍ റോബോട്ടുകളെ നിയന്ത്രിക്കാനായി ഡിഫ്രന്‍റലി ഏബിള്‍ഡായവരെ ഉപയോഗിക്കുന്നത് . ടെക്കനോളജിയിലൂടെ സൂപ്പര്‍ വികസനം നടക്കുന്ന ജപ്പാനില്‍ എല്ലാവിഭാഗം ജനങ്ങളേയും പൊതുധാരയിലെത്തിക്കാനുള്ള ഈ നീക്കത്തിന് വിലിയ അംഗീകാരം ലഭിച്ചുകഴിഞ്ഞു
https://youtu.be/FR9AFpT4Ogg Cisco and Nasscom in association with Kerala government launched ThingQbator lab at IIITMK campus Trivandrum. ThingQbator aims to enhance IoT and electronic skills of students and turn their ideas into working prototypes. The incubator is equipped with video conferencing for students to interact with Atal tinker labs and other ThinQbator mentors across India for their guidance and classes. IT secretary, M Sivasankar IAS officially launched the ThingQbator lab. IIITMK Director, Dr Saji Gopinath, IT Parks CEO, Hrishikesh Nair, Maker Village CEO, Prasad Balakrishnan, IIITMK Associate professor, Dr Ashraf participated in the inauguration of ThingQbator lab.
https://youtu.be/KQXXp7Z9Ekw കേരളത്തിന്റെ ഏറ്റവും വലിയ ഓണ്‍ട്രപ്രണര്‍ സമ്മിറ്റായ ടൈക്കോണിന് നവംബര്‍ 16നും 17നും കൊച്ചി വേദിയാകും. സംസ്ഥാനം നേരിട്ട പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ റീബില്‍ഡിംഗ് ഫോക്കസ് ചെയ്യുന്ന ടോക്കുകളും സെഷനുകളുമായിരിക്കും ഇത്തവണ ഫോക്കസ് ചെയ്യുക. ടൈക്കോണിന് മുന്നോടിയായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നടത്തുന്ന റീജിയണല്‍ പിച്ച് ഫെസ്റ്റ് ഇത്തവണത്തെ പ്രധാന അട്രാക്ഷനാണ്. എല്ലാ സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിച്ച് ഫെസ്റ്റിലേക്ക് അപേക്ഷിക്കാം.കേരള സ്റ്റാര്‍ട്ടപ്പ്മിഷനുമായി സഹകരിച്ചു നടത്തുന്ന പിച്ച് ഫെസ്റ്റ് ആദ്യം നടക്കുന്നത് ഒക്ടോബര്‍ 11ന് തിരുവനന്തപുരത്താണ്. ഒക്ടോബര്‍ 12ന് പാലക്കാട്, 17ന് കൊച്ചി, 20ന് കോഴിക്കോടും പിച്ച് ഫെസ്റ്റുകള്‍ നടക്കും. റീജിയണല്‍ ഫെസ്റ്റിനോട് അനുബന്ധിച്ച് പിച്ചിംഗിനായി ഒരുങ്ങാന്‍ how to make an effective and winning pitch എന്ന സബ്ജറ്റില്‍ വര്‍ക്ക്ഷോപ്പുമുണ്ടായിരിക്കും. ഓരോ റീജ്യണില്‍ നിന്നും 10 മുതല്‍ 20 വരെ സ്റ്റാര്‍ട്ടപ്പുകളെ സെലക്ട് ചെയ്യും. നവംബര്‍ 16നും 17നും മെന്ററിംഗ് മാസ്റ്റര്‍ ക്ലാസ് സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലേക്ക് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് പങ്കെടുക്കാം. how…
https://youtu.be/piX7sHxNhrU Indian Angel Network ല്‍ നിന്ന് ഫണ്ടിംഗുമായി Strom Motors കുറഞ്ഞ ചെലവില്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മിക്കുന്ന മൊബിലിറ്റി സ്റ്റാര്‍ട്ടപ്പാണ് Strom 3 വീലും, 3 സീറ്ററുമായ എസി ഇലക്ട്രിക്ക് കാറുകള്‍ (strom-R3) നേരത്തെ ലോഞ്ച് ചെയ്തിരുന്നു Strom-R3 യ്ക്കായി മുംബൈയില്‍ അസംബ്ലി പ്ലാന്റ് സ്ഥാപിക്കാന്‍ ഫണ്ട് വിനിയോഗിക്കും Strom-R3യ്ക്ക് നൂറിലധികം ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു
https://youtu.be/3YYHvPWE2pM 25 മില്യന്‍ ഡോളര്‍ നേടി മീറ്റ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Licious ഫണ്ട് Bertelsmann India Investments, Vertex Venturse , UCLA എന്നിവയില്‍ നിന്ന് സീരീസ് C ഫണ്ടിംഗിലൂടെ ഫാര്‍മില്‍ നിന്ന് ഫ്രഷ് മീറ്റും ഫിഷും Licious ഓണ്‍ലൈനായി എത്തിക്കുന്നു സപ്ലൈചെയിനിനും പുതിയ സിറ്റികളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഫണ്ട് വിനിയോഗിക്കും 2015ല്‍ ബംഗലൂരു ആസ്ഥാനമായി Abhay Hanjura, Vivek Gupta എന്നിവര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് Licious
https://youtu.be/NqfyoD5WYTQ പ്രളയത്തിനിടെ നഷ്ടമായ മുഴുവന്‍ സ്‌കൂള്‍- കോളേജ് സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുള്‍പ്പെടെയുള്ള സര്‍ക്കാര്‍ രേഖകളും തിരികെ ലഭിക്കാന്‍ അദാലത്ത് നടത്തുന്നു. ആധാര്‍, സ്ഥലത്തിന്റെ ആധാരം, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ എല്ലാ രേഖകള്‍ അദാലത്തിലൂടെ വീണ്ടും കിട്ടും. ചാനല്‍ ഐആം ഡോട്ട് കോമിനോട് സംസാരിക്കവേ, സംസ്ഥാന ഇ- ഗവേണന്‍സ് മിഷന്‍ മേധാവി മുരളീധരന്‍ അദാലത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ചു. അദാലത്ത് നടത്തുന്ന സ്ഥലത്ത് ചെന്ന്, നിശ്ചിത അപേക്ഷാ ഫോമില്‍ അപ്ലൈ ചെയ്താല്‍ മതി. ഐഐഐടിഎംകെ യുടെ സഹായത്തോടെയാണ് അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്. സര്‍ഫിക്കറ്റിന്റെ കോപ്പി ലഭിക്കുന്നതിനൊപ്പം, ഇനി നഷ്ടമാകാത്ത തരത്തില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടേയും ഒരു കോപ്പി സര്‍ക്കാര്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യും. കേന്ദ്ര ഐടി വകുപ്പിന്റെ ഡിജി ലോക്കര്‍ ടീമുമായി സഹകരിച്ചാണ് സര്‍ക്കാര്‍ രേഖകളുടെ ഡിജിറ്റല്‍ ലോക്കര്‍ സംവിധാനം ജനങ്ങളിലേക്ക് എത്തിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ്, സിവില്‍ സപ്‌ളൈസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി നിരവധി സര്‍ക്കാര്‍ ഡിപാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തോടെയാണ് അദാലത്ത്.