Author: News Desk

Omnivore invests Rs 30 Cr in Agritech startup, DeHaat. DeHaat tech-based platform owned by Green AgRevolution, offers agri services to farmers.DeHaat currently works with about 56,000 farmers in north & eastern India.The funds will help DeHaat expand its services to 250K farmers in the next 12 months.DeHaat plans to expand to Rajasthan, Maharashtra & Madhya Pradesh.

Read More

ആഗോള തലത്തില്‍ ഒന്നാമതായി FlytBase സ്റ്റാര്‍ട്ടപ്പ്. 18 രാജ്യങ്ങളിലെ 401 സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നാണ് ഇന്ത്യന്‍ ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ Flytbase നെ തിരഞ്ഞെടുക്കുന്നത്. ജപ്പാനീസ് ടെലി-കമ്മ്യൂണിക്കേഷന്‍ കമ്പനിയായ നിപ്പോണ്‍ ടെലിഗ്രാഫ് & ടെലികമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് ഗ്രാന്റ് ഫിനാലെ നടന്നത്. സാന്‍ഫ്രാന്‍സിസ്‌കോ-പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടെക്‌നോളജി സ്റ്റാര്‍ട്ടപ്പാണ് Flytbase. ഐ.ഐ.ടി മുബൈ വിദ്യാര്‍ത്ഥി നിതിന്‍ ഗുപ്ത 2017 ലാണ് ലോകത്തെ ആദ്യ ഇന്റെര്‍നെറ്റ് ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പായ Flytbase ആരംഭിക്കുന്നത്.

Read More

ഇന്‍വെസ്റ്റര്‍ കഫെയുമായി കേരള സ്റ്റാര്‍ട്ടപ് മിഷന്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപകരുമായി ആശയവിനിമയം നടത്താനും ബിസിനസ് സാധ്യതകള്‍ വിപുലീകരിക്കാനും ഉപകരിക്കും. എല്ലാ മാസത്തിലും അവസാന ബുധനാഴ്ച കളമശേരി ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ലക്‌സിലാണ് ഇന്‍വെസ്റ്റര്‍ കഫെ. ഏയ്ഞ്ചല്‍ നെറ്റ്‌വര്‍ക്കിലെ നിക്ഷേപകരും വെഞ്ച്വര്‍ ക്യാപിറ്റല്‍ പങ്കാളികളും പങ്കെടുക്കും. ഈ മാസത്തെ ഇന്‍വെസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാര്‍ച്ച് 25 വരെ രജിസ്റ്റര്‍ ചെയ്യാം. https://startupmission.kerala.gov.in/pages/investorcafe എന്നലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം

Read More

കോളേജ് ക്യാംപസില്‍ ഡിസൈന്‍ പ്രൊജക്ടായി ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിയ ഐഡിയ ഇന്ന് മാര്‍ക്കറ്റില്‍ ജനപ്രിയമാവുകയാണ്. സഹൃദയ കോളെജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്നോളജി വിദ്യാര്‍ഥിയായ നജീബ് ഹനീഫും സുഹൃത്തുക്കളായ ബ്രിട്ടോ, ബ്രിറ്റോ, ആകാശ് എന്നിവര്‍ ചേര്‍ന്നാരംഭിച്ച B-Lite Cookies എന്ന പ്രൊഡക്റ്റിന് കേവലം സ്‌നാക്കസ് എന്നതിനപ്പുറം വലിയ മേല്‍ വിലാസമുണ്ട്. ഒരു രോഗിയ്ക്ക് മരുന്നിന് പകരമായി ഫുഡ് പ്രൊഡക്ട് കഴിക്കാന്‍ സാധിക്കുക എന്നതാണ് കുക്കീസിന്റെ ലക്ഷ്യമെന്ന് സിഇഒയും ഫൗണ്ടറുമായ നജീബ് പറയുന്നു. കൊച്ചിയിലെ വെല്ലിങ്ടണ്‍ ഐലന്റില്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ആന്റ് ടെക്നോളജിയിലാണ് B-Lite കുക്കീസ് ഇന്‍കുബേറ്റ് ചെയ്തിരിക്കുന്നത്. B-Lite കുക്കീസിനേയും അതിന്റെ ഫൗണ്ടേസിനേയും ചാനല്‍ അയാം ഡോട്ട് കോം, സ്റ്റാര്‍ട്ടപ് സ്റ്റുഡിയോ എന്ന ക്യാംപസ് ലേണിംഗ് പരിപാടിയുടെ ഭാഗമായി ബിടെക് വിദ്യാര്‍ത്ഥിനിയായ അതുല്യ ജോസഫ് അവതരിപ്പിക്കുകയാണ്. ഡിസീസ് സ്പെസിഫിക് ഫുഡ് പ്രൊഡക്ട് മാനുഫാക്ചറിംഗാണ് കമ്പനിയുടെ കാഴ്ചപ്പാടെന്ന് വിദ്യാര്‍ത്ഥികളായ ഈ സംരംഭകര്‍ വ്യക്തമാക്കുന്നു. രണ്ട് പ്രൊഡക്ടാണ്…

Read More

Facebook യൂസേഴ്‌സിന് ഇനി ഇന്ത്യന്‍ സംഗീതം പങ്കുവെക്കാം. ഇന്ത്യയിലെ പ്രമുഖ മ്യൂസിക് കമ്പനികളുമായി Facebook ധാരണയിലെത്തി. T-Series, Zee Music Company, Yash Raj Films എന്നിവരുമായാണ് Facebook കരാറായത്. ഇതുവഴി യൂസേഴ്‌സിന് പോസ്റ്റുകളായും വീഡിയോകളായും ലൈസന്‍സ്ഡ് മ്യൂസിക് ഷെയര്‍ ചെയ്യാം. പകര്‍പ്പവകാശ പ്രശ്‌നമുള്ളതിനാല്‍ ഇത്തരം പോസ്റ്റുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. Instagram, Whatsapp യൂസേഴ്‌സിനും ഈ സേവനം ലഭ്യമാകും.

Read More

ഇന്ത്യയില്‍ ഓഫ്‌ലൈന്‍ സ്‌റ്റോറുകള്‍ വിപുലീകരിക്കാന്‍ Xiaomi. Mi LED TV ഉള്‍പ്പെടെയുള്ളവയുടെ സെയില്‍സ് വര്‍ധിപ്പിക്കലാണ് ലക്ഷ്യം. രാജ്യത്തെ വിവിധ റീട്ടെയില്‍ ഫോര്‍മാറ്റുകള്‍ എക്‌സ്പാന്‍ഡ് ചെയ്യാനും കമ്പനിക്ക് പ്ലാനുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ 5000 Mi സ്റ്റോറുകള്‍ ഈ വര്‍ഷം തുറക്കും. നിലവില്‍ 50ലധികം Mi Home സ്റ്റോറുകളും 500 Mi സ്‌റ്റോറുകളും Xiaomiയ്ക്കുണ്ട്. ഓഫ്‌ലൈന്‍ മാര്‍ക്കറ്റില്‍ സ്മാര്‍ട്‌ഫോണുകളില്‍ രണ്ടാമത്തെ വലിയ ബ്രാന്‍ഡാണ് Xiaomi.

Read More

3 മാസത്തിനിടെ വീണ്ടും വില വര്‍ധനയുമായി Toyota. Toyota Kirloskar Motor പുതിയ മോഡലുകള്‍ക്കാണ് ഏപ്രില്‍ മുതല്‍ വില ഉയരുക. ജനുവരിയില്‍ 4 ശതമാനം വരെ മുഴുവന്‍ പ്രൊഡക്ടുകളുടെയും വില toyota വര്‍ധിപ്പിച്ചിരുന്നു. മറ്റ് കാര്‍നിര്‍മ്മാതാക്കളായ Maruti suzuki, Hyundai, Honda കാറുകളുടെ വില ഉയര്‍ന്നിരുന്നു.ഉല്‍പ്പാദന ചെലവ് വര്‍ധിച്ചതാണ് വില ഉയരാനുളള പ്രധാന കാരണം.

Read More

ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ ഫോക്കസ് ചെയ്ത് Myntra. പാരന്റ് കമ്പനിയായ Flipkartന്റെ ഏറ്റെടുക്കലിനുശേഷം ബിസിനസ് സ്ട്രാറ്റജിയില്‍ മാറ്റത്തിന് ശ്രമിക്കുന്നുവെന്ന് Myntra. ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ നഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് Myntra തള്ളി.മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലെ 2 ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ പൂട്ടിയതായി റിപ്പോര്‍ട്ട് വന്നിരുന്നു.മറ്റൊരു സ്ഥലത്ത് റീലൊക്കേറ്റ് ചെയ്യാനാണ് ബംഗളൂരുവിലെ സ്റ്റോര്‍പൂട്ടിയതെന്ന് Myntra.

Read More

153 മില്യണ്‍ ഡോളര്‍ ഫണ്ട് നേടി Hotstar. Star India 832 കോടി രൂപയും ബാക്കി Star US ആണ് നിക്ഷേപം നടത്തിയത്.ഹോട്ട്‌സ്റ്റാറില്‍ Star India നടത്തിയ രണ്ടാമത്തെ വലിയ നിക്ഷേപമാണിത്. Hotstarന് 350 മില്യണ്‍ ഡൗണ്‍ലോഡുകളും 150 മില്യണ്‍ ആക്ടീവ് യൂസേഴ്സും നിലവിലുണ്ട്.സ്റ്റാര്‍ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് സേവനമാണ് Hotstar.

Read More

ഓട്ടോമൊബൈല്‍ പാര്‍ട്‌സ് സ്റ്റാര്‍ട്ടപ്പിന് 3.5 കോടിയുടെ നിക്ഷേപം. sparehub ആണ് ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് ഫണ്ട് നേടിയത്. ഓട്ടോമൊബൈല്‍ പാര്‍ട്‌സിന്റെ ലഭ്യത കുറവും, വിലക്കൂടുതലും പരിഹരിക്കാന്‍ spareshub സൊല്യൂഷനൊരുക്കുന്നു ജോഗ്രഫിക്കല്‍ എക്‌സ്പാന്‍ഷനും ടെക്‌നോളജി കാപ്പബലിറ്റീസ് ശക്തിപ്പെടുത്താനും ഫണ്ട് വിനിയോഗിക്കും. 2017 ജൂലൈയില്‍ ചെന്നൈ ഏഞ്ചല്‍സില്‍ നിന്ന് sparehubs 40 ലക്ഷം സമാഹരിച്ചിരുന്നു.

Read More