Author: News Desk
മുംബൈ എയര്‍പോര്‍ട്ടിന്‍റെ 23.5 % ഓഹരി സ്വന്തമാക്കാന്‍ adani group.സൗത്ത് ആഫ്രിക്കന്‍ കമ്പനികളുടെ ഓഹരി വാങ്ങാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. airport company south africa(acsa), bidvest എന്നിവരില്‍ നിന്നുമാണ് ഓഹരി വാങ്ങുന്നത്.9500 കോടി രൂപയാണ് ഓഹരിക്ക് മൂല്യം നിശ്ചിയിച്ചിരിക്കുന്നത്. acsaയ്ക്ക് 10 ശതമാനവും bidvest ഗ്രൂപ്പിന് 13.5 ശതമാനവും ഓഹരിയാണ് മുംബൈ എയര്‍പോര്‍ട്ടിലുള്ളത്.എയര്‍പോര്‍ട്ടില്‍ 50 അധികം ഓഹരിപങ്കാളിത്തമുള്ള GVK ഗ്രൂപ്പും ഓഹരിവാങ്ങാന്‍ ശ്രമിക്കുന്നുണ്ട്.
US-based packaged foods giant The Kellogg Company is in talks to pick up a significant stake in snacks maker Haldiram’s. Kellogg’s entered Indian market in 1994 and now keen to diversify its core breakfast cereal category and to invest in Delhi & Nagpur arms of Haldiram. India contributes 10% to Kellogg’s Asia-Pacific revenue and leads the Indian breakfast space with an estimated share of over 60%. Haldiram’s Co-founders, Agarwal Family divided the business in 3 hubs among 3 brothers in Delhi, Nagpur & Kolkata. Kellogg’s wants to buy 51% stake in Haldiram. With the deal Haldiram looks to improve its global operations along with domestic. The valuations…
കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ നല്ല ശമ്പളമുള്ള ജോലി വിട്ട് കാര്‍ഷിക രംഗത്തേക്ക് ഇറങ്ങാന്‍ ധൈര്യമുള്ള എത്ര പേരുണ്ടാകും? അങ്ങനെ ധൈര്യം കാണിച്ച ഒരു യുവതി രാജസ്ഥാനിലുണ്ട്. അജ്മീര്‍ സ്വദേശിനിയായ അങ്കിത കുമാവത്. ഐഐഎം ഗ്രാജുവേറ്റ് ആയ അങ്കിത ക്ഷീര കര്‍ഷക രംഗത്ത് ആരെയും അദ്ഭുതപ്പെടുത്തും. യുഎസിലെ മികച്ചൊരു ജോലി രാജിവെച്ചാണ് അങ്കിത, പിതാവ് ഫൂല്‍ചന്ദ് കുമാവതിന്റെ ഡയറി ഫാമില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ക്ഷീര കര്‍ഷകയായതോടെ മനസിന് സംതൃപ്തിയും ഒപ്പം മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ നിന്ന് ലഭിച്ചിരുന്നതിലുമധികം വരുമാനവും അങ്കിതയ്ക്ക് ലഭിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള മികച്ച സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട് അങ്കിത. എന്നാല്‍ ഒന്നിലും ആത്മസംതൃപ്തി ലഭിച്ചില്ല. സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്തയായിരുന്നു മനസില്‍. തുടര്‍ന്ന് പിതാവിനൊപ്പം ഡയറി ഫാമില്‍ പാര്‍ട് ടൈമായി അങ്കിത പ്രവര്‍ത്തനം തുടങ്ങി. ഈ സമയത്ത് ഈ മേഖലയെ കുറിച്ച് വിശദമായ പഠനം നടത്തി. 2014ല്‍ ജോലി രാജി വെച്ച് പൂര്‍ണമായി ഡയറി ഫാമിംഗിലേക്ക് ഇറങ്ങുകയായിരുന്നു. പിഡബ്ല്യൂഡി വകുപ്പില്‍…
Cloud Kitchen സ്റ്റാര്‍ട്ടപ്പായ FreshMenu ഏറ്റെടുക്കാനൊരുങ്ങി OYO. 50-60 Million ഡോളറിനാണ് OYO-FreshMenu ഡീല്‍ എന്ന് സൂചന. ഉപഭോക്താക്കള്‍ക്ക് മികച്ച ഭക്ഷണവും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമാണ് OYO. കഴിഞ്ഞ ആഴ്ചയില്‍ ചൈനയുടെ Didi Chuxingല്‍ നിന്ന് OYO 100 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നേടിയിരുന്നു.
സോളില്‍ ഇന്ത്യ-കൊറിയ സ്റ്റാര്‍ട്ടപ്പ് ഹബ്ബിനു തുടക്കമിട്ട് നരേന്ദ്ര മോദി.അവസരങ്ങളുടെ മണ്ണായി മാറിയ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം 7% വളര്‍ച്ചയുണ്ടെന്ന് പ്രധാനമന്ത്രി.ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കാനാണ് ഇന്ത്യ-കൊറിയാ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.കൊറിയാ ട്രേഡ് ഇന്‍വെസ്റ്റ്മെന്റ് പ്രൊമോഷന്‍ ഏജന്‍സിയും (KOTRA), ഇന്‍വെസ്റ്റ് ഇന്ത്യയും തമ്മിലുള്ള കരാറിന്റെ ഭാഗമാകും സ്റ്റാര്‍ട്ടപ്പ്ഹബ്ബ്.സംരംഭകരുടെ മാര്‍ക്കറ്റിലേക്കുള്ള കടന്നുവരവിനും ആഗോളതലത്തിലേക്ക്സ്റ്റാര്‍ട്ടപ്പുകളെ വ്യാപിപ്പിക്കാനും ഹബ് സഹായിക്കും.
UberEats, Swiggyയ്ക്ക് വില്‍ക്കുമെന്ന് സൂചന. Uberന്റെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി വിഭാഗമാണ് UberEats. uberഉം Swiggyയും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റോക് സ്വാപ്പ് വഴിയായിരിക്കും ഡീല്‍ നടക്കുക. ഡീല്‍ നടന്നാല്‍ സ്വിഗ്ഗിയുടെ ഏറ്റവും വലിയ ഏറ്റെടുക്കലായിരിക്കും ഇത്.
ഓണ്‍ലൈന്‍ ബ്യൂട്ടി മാര്‍ക്കറ്റ്‌പ്ലേസായ Nykaaയില്‍ 30 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി TPG Capital. പ്രൈവറ്റ് ഇക്വിറ്റി ഫേം ആണ് TPG capital. 3500 കോടിയായിരുന്ന Nykaaയുടെ മൂല്യം പുതിയ ഫണ്ടിംഗോടെ 4,500 കോടിയായി അവസാന റൗണ്ടില്‍ ഉയര്‍ന്നേക്കും. 2019 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ 17 സ്റ്റോറുകളില്‍ നിന്ന് 55 സ്‌റ്റോറുകളായി ഓഫ്‌ലൈന്‍ പ്രവര്‍ത്തനം ഉയര്‍ത്താനാണ് Nykaa ലക്ഷ്യമിടുന്നത് അടുത്തിടെ Nykaa Man, Luxe storeകള്‍ Nykaa ലോഞ്ച് ചെയ്തിരുന്നു.
പ്രൈവറ്റ് കമ്പനികള്‍ക്ക് റിസര്‍ച്ച് ആന്റ് ഡെവലപ്പ്മെന്റ് സ്പേസുമായി ISRO.സ്പേസ് ടെക്നോളജിയിലെ റിസര്‍ച്ചിനും ഡെവലപ്‌മെന്റിനുമാണ് പ്രൈവറ്റ് കമ്പനികള്‍ക്ക് ഐഎസ്ആര്‍ഒ ഇടം നല്‍കുക.സ്പേസ് ഡിപ്പാര്‍ട്ട്മെന്റിനു കീഴില്‍ പുതിയ കമ്പനിയെ സ്ഥാപിക്കുന്നതിന്കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കി.ലിഥിയം അയോണ്‍ ടെക്നോളജി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 10 കമ്പനികളെയാണ്ഐ.എസ്.ആര്‍.ഒ തിരഞ്ഞെടുത്തത്.ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി യങ് സയിന്റിസ്റ്റ്പ്രോഗ്രാമും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
PM Narendra Modi launched India Korea startup hub at Seoul. India evolved as land of opportunities & growing at 7% every year: PM Modi. Hub to bring startup ecosystem closer to ease joint innovation between 2 economies. Startup hub was part of joint statement signed between Korea Trade -Investment Promotion Agency & Invest India. Hub to enable startups investors, incubators, & entrepreneurs required resources for market entry & global expansion.
സൗദി അറേബ്യയില്‍ 3000 റൂമുകളുമായി Oyo.ഇന്ത്യയിലെ ഹോസ്പിറ്റാലിറ്റി കമ്പനികളില്‍ പ്രമുഖരാണ് Oyo.സൗദിയില്‍ 7 നഗരങ്ങളിലെ 50 ഹോട്ടലുകളുമായി സഹകരിച്ചാണ് Oyo ലോഞ്ച് ചെയ്തത്.സൗദിയിലെ Oyoയുടെ ചുമതല Manu Midha വഹിക്കും.2020 ഓടെ 6 പ്രവിശ്യകളിലെ 17 നഗരങ്ങളിലേക്ക് Oyo പ്രവര്‍ത്തനം വ്യാപിപ്പിക്കും.സൗദി അറേബ്യയില്‍ വളര്‍ന്നുവരുന്ന ഹോസ്പിറ്റാലിറ്റി ഇക്കോ സിസ്റ്റത്തെപിന്തുണയ്ക്കുമെന്ന് Oyo സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍. ദുബൈ, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളിലും Oyo പ്രവര്‍ത്തനം തുടങ്ങിയേക്കും