Author: News Desk

office suiteന്റെ പുതിയ പതിപ്പ് അവതരിപ്പിച്ച് zoho. നാല് ക്ലൗഡ് ബേസ്ഡ് പ്രൊഡക്ടിവിറ്റി സോഫ്റ്റ്‌വയര്‍ അപ്ലിക്കേഷനാണ് അവതരിപ്പിച്ചിരിക്കുന്നത്. സോഹോ റൈറ്റര്‍, സോഹോ ഷീറ്റ്, സോഹോ ഷോ, സോഹോ നോട്ട്ബുക്ക് എന്നിവയാണ് അപ്ലിക്കേഷനുകള്‍. Zoho CRMല്‍ നിന്ന് ഡോക്യുമെന്റിലേക്ക് ഡാറ്റയെ ലയിപ്പിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കാന്‍ സോഹോയുടെ ടൂളുകള്‍ സംയോജിപ്പിച്ചിരിക്കുന്നു. സിംഗിള്‍ യൂസേഴ്‌സിന് സൗജന്യമായും sme ഉപയോക്താക്കള്‍ക്ക് 3 ഡോളറുമാണ് പ്രതിമാസ ഫീ.

Read More

ഇന്ത്യയിലെ ആദ്യ ഫ്രീ-ഫ്‌ളോട്ട് സിറ്റി സെല്‍ഫ് ഡ്രൈവ് കാര്‍ ഷെയര്‍ സര്‍വീസുമായി HAYR. ഛണ്ഡീഗഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് HAYR ടെക്‌നോളജി. 2019 ഏപ്രിലിലാണ് സെല്‍ഫ് ഡ്രൈവ് കാര്‍ ഷെയര്‍ സര്‍വീസ് ഛണ്ഡീഗഡില്‍ പ്രവര്‍ത്തനം തുടങ്ങുക. HAYR car share മൊബൈല്‍ ആപ്പിലൂടെ കാറുകള്‍ റിസര്‍വ് ചെയ്യാം.ക്ലയന്റ്‌സിന് സെല്‍ഫ് ഡ്രൈവിനായി കാറുകള്‍ ഉപയോഗിക്കാം. ഡ്രൈവിംഗ് ലൈസന്‍സുള്ള ആര്‍ക്കും hayr car സര്‍വീസ് ഉപയോഗിക്കാം. നിര്‍ദിഷ്ട സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളും ഒരുക്കും.

Read More

Zoho announce next gen of office suite with AI features. Zoho Office Suite includes 4 sophisticated, cloud-based productivity software applications. Zoho Writer, Zoho Sheet, Zoho Show & Zoho Notebook enhanced with Zia, Zoho’s AI-powered assistant. Zoho’s tools integrated to enable users to merge data from Zoho CRM to Document. Zoho Office Suite available to single users for free, $3 per user per month for SMEs, & $6 per user per month for enterprises.

Read More

ICICI ബാങ്കില്‍ നിന്ന് വായ്പ എടുക്കാന്‍ മുഴുവന്‍ ആസ്തികളും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങളും ഈട് നല്‍കി Paytm. 1400 കോടി രൂപയാണ് ഐസിഐസിഐ ബാങ്കില്‍ നിന്ന് Paytm വായ്പയെടുക്കുന്നത്. കമ്പനിയുടെ വര്‍ക്കിംഗ് ക്യാപിറ്റല്‍ ആവശ്യങ്ങള്‍ക്കായാണ് വായ്പ എടുക്കുന്നത്. ഇത് സംബന്ധിച്ച കരാരില്‍ കഴിഞ്ഞ മാസം പേടിഎമ്മും ICICI ബാങ്കും ഒപ്പുവെച്ചു. 2019 ജനുവരിയോടെ 221 മില്യണ്‍ ഇടപാടുകളാണ് Paytm രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ലെ കണക്കുപ്രകാരം 7085.1 കോടി രൂപയാണ് കമ്പനിയുടെ മൊത്തം ആസ്തി

Read More

Honda Civic ബുക്കിങ് തുടങ്ങി. മാര്‍ച്ച് 7ന് പുറത്തിറക്കും. ഫെബ്രുവരി 15 മുതല്‍ 31,000 രൂപ ടോക്കണിലാണ് ബുക്കിങ്. 16 ലക്ഷത്തിനും 22 ലക്ഷം രൂപയ്ക്കുമിടയിലാണ് സിവിക്കിന്റെ വില. സിവിക്കിന്റെ പത്താം തലമുറയാണ് ഹോണ്ട നിരത്തിലിറക്കുന്നത്. 1.8 ലിറ്റര്‍ ഐവി ടെക് പെട്രോള്‍, 1.6 ലിറ്റര്‍ ഐ.ഡി.ടെക് ഡീസല്‍ പതിപ്പുകളിലാണ് ഹോണ്ട സിവിക് എത്തുന്നത്. 6 സ്പീഡ് മാന്വല്‍ ഡിയര്‍ ബോക്‌സാണ് സിവിക്കിലുള്ളത്‌

Read More

ബല്ലാത്ത പഹയന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെ സോഷ്യല്‍മീഡിയയ്ക്ക് സുപരിചിതനാണ് വിനോദ് നാരായണന്‍. കാലിഫോര്‍ണിയയിലെ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയില്‍ ഡിജിറ്റല്‍ ഡിവിഷനില്‍ Agile Practitioner ആയ വിനോദ് നാരായണന്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റത്തിന്റെ വളര്‍ച്ചയെ കുറിച്ചും സ്റ്റാര്‍ട്ടപ്പുകളുടെ പറുദീസയായ സിലിക്കണ്‍ വാലിയിലെ സ്റ്റാര്‍ട്ടപ്പുകളെ കുറിച്ചും ചാനല്‍ അയാമിനോട് സംസാരിച്ചു. സിലിക്കണ്‍ വാലിയില്‍ സക്സസ് സ്റ്റോറികളാണുള്ളതെന്നും സിലിക്കണ്‍ വാലിയില്‍ എല്ലാവരും എത്തുന്നത് ആശയങ്ങളുമായിട്ടാണെന്നും വിനോദ് നാരായണന്‍ പറഞ്ഞു. റിസ്‌ക് ടേക്കേഴ്സും എന്റര്‍പ്രൈസേഴ്സുമായിട്ടുള്ള ആളുകള്‍ വന്നുകൂടുന്ന സ്ഥലമാണ് സിലിക്കണ്‍വാലി, അതുകൊണ്ടാണ് ലോകത്തിന് മുന്നില്‍ അവിടം മോഡലായത്. നേരത്തെ സിംഗുലാരിറ്റി യൂണിവേഴ്സിറ്റിയില്‍ നല്‍കിയിരുന്ന കോച്ചിംഗ്, ട്രെയിനിംഗ്,എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ എന്നിവയില്‍ മാറ്റം വരുത്തി ഈ വര്‍ഷം ഡിജിറ്റലിലേക്ക് മാറി. ഡിജിറ്റലായി കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണെന്നും വിനോദ് നാരായണന്‍ പറഞ്ഞു. തന്നെ ആളുകള്‍ക്കിടയില്‍ പരിചിതനാക്കിയ ബല്ലാത്ത പഹയനെ കുറിച്ചും വിനോദ് നാരായണന്‍ സംസാരിച്ചു. 8-9 വര്‍ഷത്തോളമായി ബ്ലോഗ് ചെയ്യാറുണ്ടായിരുന്നു.പിന്നീട് അക്ഷരങ്ങളില്‍ നിന്ന് മാറി ഓഡിയോയിലേക്കും പിന്നീട് വീഡിയോയിലേക്കും മാറുകയായിരുന്നു. വൈറലാകണമെന്ന് ഞാന്‍…

Read More