Author: News Desk
മലയാളം അടക്കം 9 ഇന്ത്യന് ഭാഷകളില് സേഫ്റ്റി സെന്ററുമായി Google. Google ഇന്ത്യ ട്രസ്റ്റ് ആന്ഡ് സേഫ്റ്റി ഡയറക്ടര് സുനിത മൊഹന്തിയാണ് ഇക്കാര്യം അറിയിച്ചത് . ഡാറ്റാ സെക്യൂരിറ്റിയും പ്രൈവസിയും അടക്കമുളള വിവരങ്ങള് സേഫ്റ്റി സെന്ററില് നിന്ന് ലഭിക്കും . മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ഗുജറാത്തി, തെലുങ്കു തുടങ്ങിയ ഭാഷകളിലാണ് സര്വ്വീസ് . Google എങ്ങനെ ഡാറ്റ ഉപയോഗിക്കണമെന്ന പ്രിഫറന്സില് മാറ്റം വരുത്താനം ഉപഭോക്താക്കള്ക്ക് കഴിയും . ഡാറ്റാ ഉപയോഗത്തില് കൂടുതല് സുതാര്യത കൊണ്ടുവരാനാണ് ശ്രമമെന്ന് Google.
ടെക്നോളജിയുടെ പ്രാധാന്യം വ്യക്തമാക്കി സ്റ്റാര്ട്ടപ്പ് സംരംഭകരോട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. കൂടുതല് നിക്ഷേപം ആകര്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാര്ട്ടപ്പ് വൃത്തങ്ങളില് പറഞ്ഞുവരുന്ന വര്ത്തമാനമെന്ന മുഖവുരയോടെയാണ് സിംഗപ്പൂര് ഫിന്ടെക് ഫെസ്റ്റിവലില് പ്രധാനമന്ത്രി ഇക്കാര്യം അവതരിപ്പിച്ചത്. ടെക്നോളജി ഡെയ്ലി ലൈഫില് വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണയില് നിന്ന് വേറിട്ട ഒരു പ്ലാറ്റ്ഫോം ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞാല് 10 ശതമാനം ഫണ്ട് നിക്ഷേപകരില് നിന്ന് ലഭിക്കും. സ്റ്റാര്ട്ടപ്പ് ഫിന്ടെക് സ്പെയ്സിലാണെന്ന് പറഞ്ഞാല് 20 ശതമാനം അധികം ഫണ്ട് കിട്ടും. എന്നാല് ബ്ലോക്ക്ചെയിന് ടെക്നോളജിയിലാണെന്ന് പറഞ്ഞാല് നിക്ഷേപകരുടെ പോക്കറ്റ് കാലിയാക്കാന് സ്റ്റാര്ട്ടപ്പുകള്ക്ക് കഴിയുമെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്. എമേര്ജിങ് ടെക്നോളജിക്ക് വലിയ സ്വീകാര്യതയാണ് ഇന്നുളളതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്റര്നെറ്റില് നിന്ന് സോഷ്യല് മീഡിയയിലേക്കും ഐടി സര്വ്വീസില് നിന്നും ഐഒറ്റിയിലേക്കും കുറഞ്ഞ സമയത്തിനുളളിലാണ് സഞ്ചരിച്ചത്. ഇന്ത്യയുടെ ഫിനാന്ഷ്യല് സെക്ടറില് ടെക്നോളജിയെ കൂട്ടുപിടിച്ച് ധാരാളം കാര്യങ്ങള് സര്ക്കാര് ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ 128 ബാങ്കുകള് യുപിഐയുമായി കണക്ടഡാണ്. ആയുഷ്മാന് ഭാരത്…
വനിതകള്ക്ക് Swiggy യില് ഫുഡ് ഡെലിവറിക്ക് അവസരം. 2019 മാര്ച്ചോടെ 2000 വനിതകളെ ഫുഡ് ഡെലിവറി പേഴ്സണ്സായി റിക്രൂട്ട് ചെയ്യും. ഇന്ക്ലൂസീവ് വര്ക്ക്ഫോഴ്സിനെ ഒരുക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്ന് Swiggy. വനിതകള്ക്ക് ട്രെയിനിങ് നല്കിത്തുടങ്ങിയതായി Swiggy വ്യക്തമാക്കി. ഒരു ലക്ഷത്തോളം ഫുഡ് ഡെലിവറി പേഴ്സണ്സാണ് ദിവസവും Swiggy ക്ക് വേണ്ടി പ്രവര്ത്തിക്കുന്നത്
റെസ്പോണ്സിബിള് സോഷ്യല് നെറ്റ്വര്ക്കിങ് പഠിപ്പിക്കാന് ഒരു സ്റ്റാര്ട്ടപ്പ്
ഫെയ്ക്ക് ന്യൂസുകളുടെ കാലത്ത് റെസ്പോണ്സിബിള് സോഷ്യല് നെറ്റ്വര്ക്കിങ് എന്ന ആശയം മുന്നോട്ടുവെയ്ക്കുകയാണ് കോഴിക്കോട് യുഎല് സൈബര് പാര്ക്ക് കേന്ദ്രമാക്കി പ്രവര്ത്തിക്കുന്ന Qkopy എന്ന സ്റ്റാര്ട്ടപ്പ്. കേരളത്തെ നടുക്കിയ പ്രളയത്തിലും നിപ്പ വൈറസ് ഭീതി പരത്തിയ അവസരത്തിലും സത്യസന്ധമായ വിവരങ്ങള് ജനങ്ങളിലെത്തിച്ചാണ് ക്യൂ കോപ്പി പൊതുശ്രദ്ധ നേടിയത്. ഗതാഗതക്കുരുക്കുകളും റോഡ് അപകടങ്ങളും ജനങ്ങളെ അറിയിക്കാന് കോഴിക്കോട് ട്രാഫിക് പോലീസിന്റെ പ്രധാനമാര്ഗമാണ് ഇന്ന് ക്യൂ കോപ്പി ആപ്പ്. ഫോണ് നമ്പര് വെച്ച് സൈന് അപ്പ് ചെയ്താല് ആളുകള്ക്ക് ശരിയായ വിശ്വസനീയമായ വിവരങ്ങള് ലഭ്യമാക്കുകയാണ് ക്യൂ കോപ്പി. നമ്മുടെ നമ്പര് ഷെയര് ചെയ്യാതെ തന്നെ സേവ് ചെയ്ത നമ്പരില് നിന്നുളള വിവരങ്ങള് ഇങ്ങോട്ട് ലഭിക്കും. പ്രൈവസി ഉള്പ്പെടെയുളള ഘടകങ്ങള് വലിയ ചര്ച്ചയാകുന്ന സമയത്ത് ക്യൂ കോപ്പി മുന്നോട്ടുവെയ്ക്കുന്ന ആശയം ചെറുതല്ല. അരുണ് പേരൂളി, രാജീവ് സുരേന്ദ്രന്, രാഹുല് എന്നിവര് ചേര്ന്ന് 2018 ജനുവരിയിലാണ് വലിയ ലക്ഷ്യവുമായി ക്യു കോപ്പി തുടങ്ങിയത്. മൂന്ന് മാസങ്ങള്ക്കുളളില് പ്രോട്ടോടൈപ്പില് നിന്ന്…
ആര്ട്ടിഫിഷല് ഇന്റലിജന്സുമായി ബന്ധപ്പെട്ട് കൊച്ചി മേക്കര് വില്ലേജില് സെമിനാര്
ആര്ട്ടിഫിഷല് ഇന്റലിജന്സുമായി ബന്ധപ്പെട്ട് കൊച്ചി മേക്കര് വില്ലേജില് സെമിനാര് സംഘടിപ്പിച്ചു . TCS IRCS ഗ്ലോബല് ഹെഡ്ഡ് ഡോ. റോഷി ജോണ്, IBM (India) സീനിയര് ആര്ക്കിടെക്ട് Anto Ajay Raj John തുടങ്ങിയവര് പങ്കെടുത്തു . കേരളത്തിലെ സംരംഭകര്ക്ക് പ്രയോജനപ്പെടുത്താവുന്ന നിരവധി എക്സ്പിരിമെന്റുകള് AIയില് നടക്കുന്നുണ്ടെന്ന് ഡോ. റോഷി ജോണ്. AI യിലെ മാറ്റങ്ങള്, അവസരങ്ങള്, വെല്ലുവിളികള്, സ്റ്റാര്ട്ടപ്പുകളുടെ ഭാവി എന്നിവ കേന്ദ്രീകരിച്ചായിരുന്നു സെമിനാര്. ആര്ട്ടിഫിഷല് ഇന്റലിജന്സില് കേരളത്തിന് അനന്തമായ സാധ്യതകള് ഉണ്ടെന്നും സെമിനാര് വിലയിരുത്തി.
ലോകത്തെ ഏറ്റവും ഇന്ഫ്ളുവന്ഷ്യലായ വ്യക്തി, ടെക്നോളജിയുടെ അവസാന വാക്കുകളിലൊന്ന്, നിരീക്ഷണങ്ങള്ക്കും കമന്റുകള്ക്കുമായി ലോകം കാതോര്ക്കുന്ന മനുഷ്യന്, ഭൂമിയുടെ നെറുകയില് നില്ക്കുന്നൊരാള്. ഗുഗിള് സിഇഒ, സുന്ദര് പിച്ചെ. ചെന്നെയിലെ ഒരു സാധാരണ വാടകവീട്ടില്, പരിമിതമായ സ്ഥലത്ത് വായനയേയും ക്രിക്കറ്റിനേയും സ്നേഹിച്ചുകഴിഞ്ഞ പഴയ ബാല്യകാലമായിരുന്നു ഏറ്റവും സുന്ദരമെന്ന് സുന്ദര് പിച്ചെ പറയുന്നു. അത് സിംപിളായിരുന്നു, മനോഹരവും. ന്യൂയോര്ക്ക് ടൈംസിനോട് സംസാരിക്കവേയാണ്, ലോകം ആരാധിക്കുന്ന ടെക് ജയന്റ് ഇല്ലായ്മയുടെ ബാല്യകാല സ്മരണകളെ ഇന്നത്തെ തന്റെ പ്രശസ്തമായ ജീവിതത്തേക്കാള് ഇഷ്ടപ്പെടുന്നത്. ചെന്നെയില് നിന്ന് ആദ്യമായി കാലിഫോര്ണിയയില് എത്തിയ അനുഭവമടക്കം പിച്ചെ അഭിമുഖത്തില് വിവരിക്കുന്നു. എയര്പോര്ട്ടില് നിന്ന് പോകുമ്പോള് അമേരിക്കയെന്ന പുതിയ ആകാശത്തേക്ക് നോക്കിയപ്പോള് തോന്നിയത്, വൗ ഇറ്റ് ഈസ് സോ ബ്രൗണ് ഹിയര് എന്നാണ്. വളരെ ഐഡിയലിസ്റ്റിക്കും ഒപ്റ്റിമിസ്റ്റിക്കുമായ പ്ലെയ്സ് എന്നായിരുന്നു ഗൂഗിളില് ആദ്യം ജോയിന് ചെയ്യുമ്പോള് തോന്നിയ ഫീലിംഗ്. ഒരുപാട് ഫെയിലിയര് സംഭവിച്ചിട്ടുണ്ടാകാം. പക്ഷെ ഏറെ ഐഡിയലിസവും ഒപ്റ്റിമിസവും ഇന്നും ഗൂഗിളില് കാണാം. ടെക്നോളജി സൗകര്യങ്ങള്…
GST കാല്ക്കുലേറ്ററുമായി Casio ഇന്ത്യയില്. ഇന്ത്യന് മാര്ക്കറ്റ് ലക്ഷ്യമിട്ട് രണ്ട് കാല്ക്കുലേറ്ററുകള് പുറത്തിറക്കി . ഇന്ബില്റ്റ് GST ടാബുകളോടെയാണ് കാല്ക്കുലേറ്റര് ഡെവലപ്പ് ചെയ്തത് . MJ-120 GST, MJ-12 GST എന്നീ മോഡലുകളാണ് അവതരിപ്പിച്ചത് . ജിഎസ്ടി സ്ലാബ് അനുസരിച്ച് GST ടാബ് ചെയ്ഞ്ച് ചെയ്യാം . ലോകത്തിലെ ആദ്യ GST കാല്ക്കുലേറ്ററാണ് ഇന്ത്യയില് അവതരിപ്പിച്ചത് .
Come up with different ideas and leverage tech’, Sherry Lassiter Fab Foundation President and CEO, advocated Kerala start-ups
Sherry Lassiter, Fab Foundation President and CEO envisages to alter society towards more equitable and sustainable world. Lassiter, a former journalist and documentary director travels around the world to reach out the spirit of FabLabs to communities. Lassiter speaks to Channeliam at IEDC summit 2018. Postgraduate in Education from Harvard University, Sherry Lassiter fostered FabLabs, the biggest network of makers across world. Fab Lab is spreading over 1,200 labs in 100 countries. Fablabs realized Sherry Lassiter’s dream to create a world where anyone anywhere can make anything. Lassiter at 63 is energetic to interact with young entrepreneurs. She advocated start-ups…
Technological inventions have changed our lives to betterment, especially in the food sector. Rotibot is one such example by Kerala based Ingen Robotics, Rotibot, is a unique roti making machine which is fully automated. With the blend of technology in daily life, things have been easier. All you need to do is wait for the machine to cook delicious healthy and soft roti ,just by one click. The Rotibot will measure the flour, mix, knead, flatten and cook the roti. Rejin Narayanan, founder Ingen Robotics succeed on making an advanced prototype after working on 6 models of roti maker. It…
വീഡിയോ ട്രോളന്മാര്ക്ക് ആപ്പുമായി Facebook. ഷോര്ട്ട് ഫോര്മാറ്റ് വീഡിയോകള് എഡിറ്റ് ചെയ്യാന് Lasso app പുറത്തിറക്കി. വീഡിയോകള് ഫില്ട്ടര് ചെയ്യാം, സ്പെഷല് ഇഫക്ട്സുകളും ടെക്സ്റ്റുകളും ഇടാം. നിലവില് യുഎസിലാണ് app പുറത്തിറക്കിയിരിക്കുന്നത് . വീഡിയോ എഡിറ്റിങ് ടൂളുകള് സഹിതമാണ് ആപ്പ് അവതരിപ്പിച്ചത് . TikTok മോഡലിലുളള ആപ്പ് ടീനേജേഴ്സിനെയാണ് ടാര്ഗറ്റ് ചെയ്യുന്നത്. എന്റര്ടെയ്ന്മെന്റ് വീഡിയോ സെഗ്മെന്റില് ചുവടുറപ്പിക്കുകയാണ് ഫെയ്സ്ബുക്കിന്റെ ലക്ഷ്യം