Author: News Desk
EyeROV Technologies, a startup incubated at Maker Village developed its first commercial product EyeROV TUNA, an underwater robotic drone. Johns T Mathai and Kannappa Palaniappan P are the brain behind the development of drone. EyeRov received immense support form Kerala Startup Mission to reach at this stage. However, the first commercial Remotely Operated Vehicle (ROV) underwater drone, EYEROV TUNA received its very first order from Naval Physical and Oceanographic Laboratory of DRDO. TUNA to assist NPOL for its various research and development activities.It can can be navigated up to a depth of 50 meter. The Drone can send real-time HD…
ഡാറ്റാ ലോക്കലൈസേഷനില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി Alibaba. ഡാറ്റാ ലോക്കലൈസേഷനെയും പ്രൈവസിയെയും റെസ്‌പെക്ട് ചെയ്യുന്നതായി Alibaba. Alibaba Cloud പ്രസിഡന്റ് Simon Hu ആണ് നിലപാട് വ്യക്തമാക്കിയത് . ബിഗ് ഡാറ്റയിലും AI സര്‍വ്വീസിലും ഇന്ത്യയില്‍ ഡാറ്റാ ടീമിനെ ബില്‍ഡ് ചെയ്യുമെന്നും Simon Hu. ആലിബാബ മുംബൈയില്‍ ഡാറ്റാ സെന്റര്‍ ആരംഭിച്ചിരുന്നു.
കേരളത്തിലെ ടെക്‌നോളജി, സോഫ്റ്റ്‌വെയര്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ടുമായി സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ജിഎസ്ടി കൂടാതെ 20 ലക്ഷം രൂപ വരെയുളള ഡയറക്ട് പര്‍ച്ചേസിന് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അനുമതി നല്‍കി. നേരത്തെ 5 ലക്ഷം രൂപ വരെയുളള പ്രൊഡക്ടുകളായിരുന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സര്‍ക്കാരിന് ഡയറക്ട് പര്‍ച്ചേസ് അനുവദിച്ചിരുന്നത്. പരിധി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഒരു പര്‍ച്ചേസ് ഓഫീസര്‍ ഒരേ സംരംഭകനില്‍ നിന്ന് രണ്ടിലധികം ആപ്ലിക്കേഷനുകള്‍ ഒരു വര്‍ഷം സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിബന്ധനയുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ക്ലിയര്‍ ചെയ്ത മൊബൈല്‍ ആപ്പ്, സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് മാത്രമാണ് ഡയറക്ട് പര്‍ച്ചേസിന് അനുമതി നല്‍കിയത്. ക്രമേണ മറ്റ് പ്രൊഡക്ടുകള്‍ക്കും ഇത് ബാധകമാക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ പ്രതീക്ഷ. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഡയറക്ട് പര്‍ച്ചേസിനുളള അനുമതി നല്‍കിയത്. ജിഎസ്ടി കൂടി ചേരുമ്പോള്‍ ഉത്തരവിന്റെ യഥാര്‍ത്ഥ പ്രയോജനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍…
100 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് ShareChat. വെര്‍ണാക്കുലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് ShareChat. ബംഗലൂരു ആസ്ഥാനമായുളള Mohalla tech ആണ് ഷെയര്‍ചാറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. Shunwei Capital, MorningSide Ventures, Xiaomi, SAIF partners തുടങ്ങിയവരാണ് നിക്ഷേപം നടത്തിയത്. ഇതോടെ ഇതുവരെ 124 മില്യന്‍ ഡോളര്‍ ഷെയര്‍ചാറ്റ് റെയ്‌സ് ചെയ്തിട്ടുണ്ട്
ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ ഓഡി ഇലക്ട്രിക് SUV വിപണിയില്‍ അവതരിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സമ്പൂര്‍ണ ഇലക്ട്രിക് വാഹനമായ e-tron അവതരിപ്പിച്ചത്. 2025 ഓടെ 25 ഓളം ഇലക്ട്രിക്, ഹൈബ്രിഡ്-ഇലക്ട്രിക് വാഹന മോഡലുകള്‍ പുറത്തിറക്കാനാണ് ഓഡി പദ്ധതിയിടുന്നത്. ഇതില്‍ 12 എണ്ണം പൂര്‍ണമായി ഇലക്ട്രിക് ആയിരിക്കും. ഇപ്പോള്‍ പുറത്തിറക്കിയ e-tron മോഡല്‍ 2019 ല്‍ യുഎസ് മാര്‍ക്കറ്റില്‍ ലഭ്യമാക്കാനുളള നീക്കത്തിലാണ് ഓഡി. എയ്‌റോഡൈനാമിക് എഫിഷ്യന്‍സി, വെര്‍ച്വല്‍ മിറര്‍, ടൂ ലെയേര്‍ഡ് ബോഡി തുടങ്ങി നിരവധി പ്രത്യേകതകളോടെയാണ് e-tron വിപണിയില്‍ എത്തുന്നത്. മികച്ച ആക്‌സിലറേഷനും പെര്‍ഫോമന്‍സും ഉറപ്പ് നല്‍കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകള്‍ 5.5 സെക്കന്‍ഡുകള്‍ക്കുളളില്‍ വാഹനത്തെ 60 മൈല്‍ വരെ വേഗത്തിലെത്തിക്കും. 80 ശതമാനം വരെ ചാര്‍ജ്ജ് ചെയ്യാന്‍ 30 മിനിറ്റുകള്‍ എടുക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ അടിയന്തര സാഹചര്യങ്ങളില്‍ 150 kilowatts വരെ ഫാസ്റ്റ് ചാര്‍ജിങ് കേപ്പബിലിറ്റി കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 30 മിനിറ്റ് വരെ ഈ ചാര്‍ജില്‍ യാത്ര ചെയ്യാം.…
Shadowfax ല്‍ നിക്ഷേപവുമായി ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ (IFC) ബംഗലൂരു ആസ്ഥാനമായ ബിടുബി ലൊജിസ്റ്റിക്‌സ് സ്്റ്റാര്‍ട്ടപ്പാണ് Shadowfax Technologies പ്രൈവറ്റ് സെക്ടര്‍ നിക്ഷേപങ്ങള്‍ക്കായുളള ലോകബാങ്ക് സ്ഥാപനമാണ് IFC നേരത്തെ സീരീസ് സി റൗണ്ടില്‍ Shadowfax 22 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തിരുന്നു
സെപ്്റ്റംബര്‍ 19ന് വൈകീട്ട് 5ന് കൊച്ചി കളമശ്ശേരി KTIZ ലാണ് പരിപാടി Goonj ഫൗണ്ടര്‍ Anshu Gupta, പ്രശാന്ത് നായര്‍ ഐഎഎസ്, Anbodu Kochi , compassionate keralam ടീം എന്നിവര്‍ പങ്കെടുക്കും കേരളത്തിലെ പ്രളയം നല്‍കുന്ന പാഠങ്ങള്‍ ഫോക്കസ് ചെയ്ത് കൊണ്ടുള്ള ചര്‍ച്ചകള്‍ ഇന്ററാക്ഷനും സ്റ്റാര്‍ട്ടപ്പ് ഷോക്കേസുമുണ്ടാകും, കൂടുതല്‍ വിവരങ്ങള്‍ക്ക് 9496820883 ബന്ധപ്പെടുക
ESI-EPF ഉം തൊഴിലാളികളുടെ അവകാശമാണ്.എന്നാല്‍ ഇതിനായുള്ള പ്രീമിയം തുക അടയ്ക്കാന്‍ വ്യവസായികളോ സ്ഥാപനങ്ങളോ പലപ്പോഴും താല്‍പ്പര്യം കാണിക്കാറില്ല, അടച്ച തുക തിരികെ ലഭിക്കില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തൊഴിലാളികള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ട പെന്‍ഷന്‍, ചികിത്സ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത്.എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന ESI-EPF reimbursement പദ്ധതിയിലൂടെ തൊഴിലാളിക്ക് വേണ്ടി നിക്ഷേപിക്കുന്ന പ്രീമിയം സ്ഥാപനങ്ങള്‍ക്ക് തിരികെ ലഭിക്കും. പ്രീമിയം തുക കൃത്യമായി അടച്ചാല്‍ തുകയുടെ സര്‍ക്കാരിന് തിരിച്ചു നല്‍കാനുള്ള ഓപ്ഷനുണ്ട്. ഇതിനായി 1-4-2017 ന് ശേഷം ഏതെങ്കിലും ചെറുകിട വ്യവസായ സ്ഥാപനം ഇഎസ്‌ഐ -ഇപിഎഫ് പരിധിയിലേക്ക് തൊഴിലാളികളെ കൊണ്ടു വന്നിട്ടുണ്ടെങ്കില്‍, അവരുടെ വിഹിതം അടച്ചിട്ടുണ്ടെങ്കില്‍ വ്യവസായ സ്ഥാപനം അടച്ച വിഹിതത്തിന്റ 75 ശതമാനം സര്‍ക്കാര്‍ തിരികെ നല്‍കും. തൊഴിലാളിക്ക് വര്‍ഷത്തില്‍ പരമാവധി 10,000 രൂപയും സ്ഥാപനത്തിന് പരമാവധി 1 ലക്ഷം രൂപയുമാണ് ഇതിലൂടെ ലഭിക്കുക.3 വര്‍ഷം വരെ ESI-EPF reimbursement തുടരും. സൂക്ഷ്മ -ചെറുകിട -ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ പേരെ ഇഎസ്‌ഐ-ഇപിഎഫ്…
ഇന്ത്യയിലെ ആദ്യ കൊമേഴ്‌സ്യല്‍ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ EyeROV TUNA കൊച്ചിയില്‍ ലോഞ്ച് ചെയ്തു. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ സപ്പോര്‍ട്ടോടെ കൊച്ചി മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്ത ഐറോവ് സ്റ്റാര്‍ട്ടപ്പ് ആണ് EyeRov TUNA എന്ന റോബോട്ടിക്ക് ഡ്രോണ്‍ ലോഞ്ച് ചെയ്തത്. റിമോട്ടഡ്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ വിഭാഗത്തില്‍ പെടുന്ന ഐറോവ് ട്യൂണയ്ക്ക് ഡിആര്‍ഡിഒ സ്ഥാപനമായ നേവല്‍ ഫിസിക്കല്‍ ആന്‍ഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മേക്കര്‍ വില്ലേജില്‍ നടന്ന ചടങ്ങില്‍ തെരുമോ പെന്‍പോള്‍ സ്ഥാപകന്‍ സി ബാലഗോപാല്‍ റോബോട്ടിക്ക് ഡ്രോണ്‍ ഔപചാരികമായി പുറത്തിറക്കി. എന്‍പിഒഎല്ലിന്റെ ഗവേഷണങ്ങള്‍ക്കായിട്ടാണ് ട്യൂണ ഉപയോഗിക്കുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥില്‍ നിന്നും എന്‍പിഒഎല്‍ ഡയറക്ടര്‍ എസ് കേദാര്‍നാഥ് ഷേണായി ഐറോവ് റോബോട്ട് ഏറ്റുവാങ്ങി. തുറമുഖങ്ങള്‍, അണക്കെട്ടുകള്‍, ആണവനിലയങ്ങള്‍ തുടങ്ങിയവയുടെ സുരക്ഷ പരിശോധിക്കാനും നേവിയുടെ മൈന്‍ കണ്ടെത്തല്‍, സമുദ്രപഠനം, രക്ഷാപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലും ഐറോവ് ട്യൂണ പ്രയോജനകരമാണ്. മുങ്ങല്‍ വിദഗ്ധരുടെ സേവനം വേണ്ടി വരുന്ന ജോലികള്‍…
മീറ്റപ്പ് കഫെയില്‍ Rebuild Kerala സ്‌പെഷല്‍ പ്രോഗ്രാമുമായി കേരള സ്്റ്റാര്‍ട്ടപ്പ് മിഷന്‍ സെപ്തംബര്‍ 19 ന് വൈകിട്ട് 5 മുതല്‍ 7.30 വരെ കളമശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍ Goonj ഫൗണ്ടര്‍ Anshu Gupta, അന്‍പോട് കൊച്ചി ടീം തുടങ്ങിയവര്‍ പങ്കെടുക്കും കേരളത്തിലെ ഫ്‌ളഡ് റിലീഫ് വര്‍ക്കുകള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ എങ്ങനെ മുതല്‍ക്കൂട്ടാം- പാനല്‍ ഡിസ്‌കഷന്‍ സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ക്കും ഇന്‍വെസ്റ്റേഴ്‌സിനും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനും പങ്കെടുക്കാം