Author: News Desk

റോഷ്‌നി നാടാര്‍ മല്‍ഹോത്ര, ഫോര്‍ബ്‌സ് മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ ഏറ്റവും കരുത്തരായ 100 വനിതകളില്‍ ഇന്ത്യയില്‍ നിന്നും രണ്ടാം സ്ഥാനത്ത് ഇടംപിടിച്ച വുമണ്‍ എന്‍ട്രപ്രണര്‍. 7.5 ബില്യന്‍ യുഎസ് ഡോളര്‍ ആസ്തിയുളള എച്ച്‌സിഎല്‍ കോര്‍പ്പറേഷന്റെ സിഇഒ ആയി ഇരുപത്തിയെട്ടാം വയസില്‍ ചുമതലയേറ്റ റോഷ്‌നി, ഐടി സര്‍വ്വീസ് കമ്പനിയെന്ന ലേബലിലേക്ക് എച്ചസിഎല്ലിനെ കൈപിടിച്ചുയര്‍ത്തിയതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ടെക്‌നോളജി ബാക്ക്ഗ്രൗണ്ടില്ലാതിരുന്നിട്ടും ഒരു ലീഡിംഗ് ടെക്‌നോളജി ഫേമിന്റെ കടിഞ്ഞാണ്‍ കൈയ്യിലെടുക്കാന്‍ റോഷ്‌നിക്ക് ആത്മധൈര്യം നല്‍കിയത് കമ്പനിയുടെ ഫൗണ്ടറും ഇന്ത്യയിലെ പയനിയര്‍ എന്‍ട്രപ്രണര്‍മാരില്‍ ഒരാളുമായ പിതാവ് ശിവ നാടാരാണ്. ഒരു ഹാര്‍ഡ് വെയര്‍ കമ്പനിയില്‍ നിന്ന്, പുതിയ കാലത്തിനൊത്ത പ്രൊഡക്ടുകള്‍ നല്‍കുന്ന ടെക്‌നോളജി കമ്പനിയായി എച്ച്‌സിഎല്ലിനെ മാറ്റിയെടുക്കുകയായിരുന്നു റോഷ്‌നി നേരിട്ട പ്രധാന വെല്ലുവിളി. ഇന്ന് എച്ച്‌സിഎല്‍ ടെക്‌നോളജീസിലേക്കും ഹെല്‍ത്ത്‌കെയര്‍ ബിസിനസിലേക്കും, ടാലന്റ് കെയറിലൂടെ സ്‌കില്‍ ട്രെയിനിങ് മേഖലയിലേക്കും എച്ച്‌സിഎല്‍ എത്തി നില്‍ക്കുമ്പോള്‍ അതിന് പിന്നില്‍ ഈ യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ റോള്‍ വലുതാണ്. കെല്ലോഗ് ഗ്രാജ്വേറ്റ്…

Read More

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് ഐടി സര്‍വ്വീസ് കമ്പനികളെ യുഎസ് കമ്പനിയായ നെട്രിക്‌സ് LLC ഏറ്റെടുത്തത് രാജ്യമൊട്ടാകെയുള്ള സര്‍വ്വീസ് കന്പനികള്‍ക്ക് പുതിയ ഓപ്പര്‍ച്യൂണിറ്റി തുറന്നിടുകയാണ്. ക്ലൗഡ് സേവന ദാതാക്കളും സെര്‍വര്‍ മാനേജ്‌മെന്റ് കമ്പനിയുമായ ഐഡിയമൈന്‍ ടെക്‌നോളജീസ്, മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ എംപ്രസം ടെക്‌നോളജീസ് എന്നിവയാണ് നോര്‍ത്ത് അമേരിക്കന്‍ കമ്പനിയായ നെട്രിക്‌സ് ഏറ്റെടുത്തത്. സംസ്ഥാനത്തെ ഐടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഊര്‍ജ്ജം പകരുന്ന നീക്കത്തില്‍ കേരളത്തിന്റെ ഐടി മേഖലയോട് വിദേശകമ്പനികളുടെ താല്‍പര്യം കൂടിയാണ് വ്യക്തമാകുന്നത്. കേരളത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതിന് അക്യുസിഷന്‍ സഹായിക്കുമെന്ന് നെട്രിക്‌സ് പ്രതിനിധികള്‍ പറഞ്ഞു. സര്‍വ്വീസ് കമ്പനികളില്‍ സംസ്ഥാനത്ത ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ക്യാഷും ഷെയറും എന്ന ഇക്വേഷനിലാണ് അക്യുസിഷന്‍. ക്ലൗഡ് സര്‍വ്വീസിലുള്‍പ്പെടെ ഇന്ത്യയില്‍ വളര്‍ന്നുവരുന്ന നീഷ് ഏരിയയിലാണ് ഷിക്കാഗോ ആസ്ഥാനമായ നെട്രിക്സ് llc ടേക്ക് ഓവര്‍ നടത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയിലേയും യൂറോപ്പിലേയും വിപുലമായ മാര്‍ക്കറ്റാണ് ഈ ഏറ്റെടുക്കലോടെ നെട്രിക്സ് ലക്ഷ്യം വയ്ക്കുന്നത്. മാസങ്ങള്‍ നീണ്ട ഡ്യൂ ഡിലിജന്‍സിനും തയ്യാറെടുപ്പുകള്‍ക്കും…

Read More

ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ചാറ്റ് ഫീച്ചര്‍ അവതരിപ്പിച്ചു. പേടിഎം ഇന്‍ബോക്‌സ് ഫീച്ചറിലൂടെ സുഹൃത്തുക്കളുമായും കോണ്‍ടാക്ട് ലിസ്റ്റിലുളള ആരുമായും ചാറ്റ് ചെയ്യാം. മെസേജ് ബോക്‌സിലൂടെ തന്നെ പേമെന്റ് ഓപ്ഷനും ലഭ്യമാണ്. കസ്റ്റമേഴ്‌സും സെല്ലേഴ്‌സുമായുളള സോഷ്യല്‍ എന്‍ഗേജ്‌മെന്റ് ശക്തമാക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്. മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പിന് വെല്ലുവിളിയുമായിട്ടാണ് പേടിഎം പുതിയ ഫീച്ചര്‍ ഇന്‍ട്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. 5000 രൂപ വരെയാണ് ഒരു തവണ ട്രാന്‍സാക്ട് ചെയ്യാന്‍ കഴിയുക. മാസം 25,000 രൂപ വരെ കൈമാറാം. മാത്രമല്ല പേടിഎമ്മിലെ ക്യാഷ് ബാക്ക് ഓഫറുകളും മറ്റും നോട്ടിഫിക്കേഷനുകളായി ഇന്‍ബോക്‌സിലെത്തും. പേടിഎം വഴി ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ എവിടെയെത്തിയെന്നും ഇന്‍ബോക്‌സിലൂടെ പരിശോധിക്കാം. നിലവിലെ ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ഉപയോഗിക്കാം. നിലവില്‍ ആന്‍ഡ്രോയ്ഡില്‍ എത്തിയ ഫീച്ചര്‍ വൈകാതെ ഐഫോണുകളിലും വരും. ഷോപ്പിംഗിനിടെ പണം തികയാതെ വന്നാല്‍ ഉടന്‍ തന്നെ ഇന്‍ബോക്‌സിലൂടെ സുഹൃത്തുക്കളോട് ആവശ്യപ്പെടാം. അതിലൂടെ തന്നെ പണം അയയ്ക്കാനും സാധിക്കും. ഷോപ്പ് ഓണേഴ്‌സുമായി കസ്റ്റമേഴ്‌സിന് നല്ല ബന്ധം…

Read More

എന്‍ട്രപ്രണറാകട്ടെ, വര്‍ക്കറാകട്ടെ, ഒരു സ്റ്റുഡന്റാകട്ടെ നമ്മുടെ ഡ്യൂട്ടി ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത് എന്താണ്?. തീര്‍ച്ചയായും ഒരു പ്രേരണയാണ്. നമുക്കറിയില്ല അതിന്റെ ഉറവിടം. ചിലര്‍ക്ക് ആ പ്രേരണ ശക്തവും കണ്‍സിസ്റ്റന്റുമാണ്. അവരാണ് മികച്ച ജീവിത വിജയം നേടിയവര്‍. നമുക്ക് അതിശയവും ആരാധനയും തോന്നുന്ന പൊസിഷനുകളിലെത്തിയവര്‍. എങ്ങനെയാണ് ചിലര്‍ക്ക് അത്ര ശക്തമായ ബോധവും പ്രേരണയും ഉണ്ടാകുന്നത്. അത് വിശ്വാസം ഏതുമാകട്ടെ, ആ ഓള്‍മൈറ്റിയുടെ ഇന്‍ഫ്‌ളുവന്‍സാണ്. നിരന്തരമായ പരിശീലനവും, കഠിനമായ ആഗ്രഹവും നമ്മള്‍ ഓരോരുത്തരേയും ആ പ്രേരണയിലേക്ക് അടുപ്പിക്കും. ആ കമ്മ്യൂണിക്കേഷന്‍ കൂടുതല്‍ പോസിബിളാക്കുന്ന ഒരു യോഗയാണ് ഇത്തവണ ചാനല്‍അയാം അവതരിപ്പിക്കുന്നത്. വളരെ സിംപിളാണ്, എന്നാല്‍ ഏറെ ഇഫക്റ്റീവുമാണ്. കൂടുതല്‍ ഉള്‍ക്കരുത്ത് നേടാന്‍, ക്ഷീണമില്ലാതെ വര്‍ക്ക് ചെയ്യാന്‍ ഡിസയേര്‍ഡായ ഗോള്‍ നേടാനൊക്കെ നിരന്തരമായ ഈ സാധന സഹായിക്കും. ഓര്‍ക്കുക യോഗയിലെ ഹോളിസ്റ്റിക്കായ അപ്രോച്ചുകൂടിയാണ് ഇത്. Whether you are an entrepreneur, worker or student, what gives you the strength to go…

Read More

കൊച്ചിയിലെ ഐഡിയമൈന്‍ ടെക്‌നോളജീസും എംപ്രസം ടെക്‌നോളജീസും നോര്‍ത്ത് അമേരിക്കയിലെ നെട്രിക്‌സ് LLC അക്വയര്‍ ചെയ്ത സംഭവം കേരളത്തിലെ ഐടി സര്‍വ്വീസ് കമ്പനികള്‍ക്കും പുതിയ പ്രതീക്ഷകള്‍ നല്‍കുകയാണ്. ക്ലൗഡ് സേവന ദാതാക്കളും സെര്‍വര്‍ മാനേജ്മെന്റ് കമ്പനിയുമായ ഐഡിയമൈന്‍ ടെക്നോളജീസിനെയും മൊബൈല്‍ സോഫ്റ്റ് വെയര്‍ കമ്പനിയായ എംപ്രസം ടെക്നോളജീസിനെയുമാണ് നെട്രിക്‌സ് എല്‍എല്‍സി ഏറ്റെടുത്തത്. ഇതിന് പിന്നിലെ വലിയ യാത്രയെക്കുറിച്ചാണ് ഐഡിയാമൈന്‍ ഫൗണ്ടര്‍ ജ്യോതിസിന് പറയാനുള്ളത്. എട്ട് വര്‍ഷത്തിന് മുമ്പ് കമ്പനി ആരംഭിച്ചപ്പോള്‍ പലമേഖലയിലേക്ക് തിരിയാന്‍ നിരവധി ആളുകള്‍ ഉപദേശിച്ചെങ്കിലും എക്സ്പേര്‍ട്ടായ മേഖലയില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യാനായിരുന്നു തീരുമാനം. ആ തീരുമാനമാണ് ഇത്രയും വലിയ ഏറ്റെടുക്കലിലേക്ക് നയിച്ചതും. കാരണം കമ്പനിയുടെ നിഷ് ഏരിയയും എക്സ്പേര്‍ടൈസുമാണ് വിലയിടുന്നത്. സ്റ്റാര്‍ട്ടപ്പുകളോട് ജ്യോതിസിന് പറയാനുള്ളതും അതു തന്നെ. ഏത് മേഖലയിലാണോ നിങ്ങള്‍ക്ക് പ്രാവീണ്യമുള്ളത്,അതില്‍ ഫോക്കസ് ചെയ്യുക, വര്‍ക്ക് ചെയ്യുക, എക്സ്പേര്‍ട് ആവുക. അധികം ഡൈവേഴ്സിഫിക്കേഷന് പോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കോംപ്ലിക്കേറ്റാകും. കുട്ടനാട്ടിലെ നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്ന ജ്യോതിസ് പഠനത്തിന് ശേഷം വ്യത്യസ്തമായി…

Read More

ടെക്‌നോളജിയുടെ സഹായത്തോടെ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്ക് എങ്ങനെ മികച്ച സര്‍വ്വീസ് ഒരുക്കാന്‍ സാധിക്കുമെന്നതിന് ഉദാഹരണമാകുകയാണ് സിംഗപ്പൂരിലെ ചാങി എയര്‍പോര്‍ട്ട്. ഫുള്‍ ഓട്ടോമേഷന്‍ സംവിധാനവുമായി ചാങി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 4 കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ചു. ബോര്‍ഡിംഗ് പാസ് പരിശോധിക്കുകയും ഇമിഗ്രേഷന്‍ ക്ലിയറന്‍സുമെല്ലാം യന്ത്രസഹായത്തോടെയാണ് നിര്‍വ്വഹിക്കുന്നത്. ബോര്‍ഡിംഗ് പാസ് പരിശോധനയ്ക്കും ബഗേജ് ചെക്കിനും നിമിഷങ്ങള്‍ മതിയാകും. പതിനഞ്ച് മിനിറ്റുകള്‍ക്കുളളില്‍ യാത്രക്കാര്‍ക്ക് പരിശോധനകള്‍ പൂര്‍ത്തിയാക്കാം. സമയലാഭത്തിന് പുറമേ യാത്രക്കാര്‍ക്ക് കൂടുതല്‍ കംഫര്‍ട്ട് ആണ് പുതിയ സംവിധാനമെന്നതാണ് ശ്രദ്ധേയം. വിനോദസഞ്ചാര മേഖലയില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലക്ഷ്യമിട്ടാണ് പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. ഫേഷ്യല്‍ സ്‌കാനിങ് ടെക്നോളജി ഉപയോഗിച്ചാണ് യാത്രക്കാരുടെ ഐഡന്റിറ്റി മനസിലാക്കുന്നത്. ടെര്‍മിനല്‍ പൂര്‍ണമായി പ്രവര്‍ത്തനസജ്ജമാകുന്നതോടെ 16 മില്യന്‍ യാത്രക്കാരെ ഹാന്‍ഡില്‍ ചെയ്യാന്‍ കഴിയുമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. തുടക്കഘട്ടമായതിനാല്‍ യാത്രക്കാരെ സഹായിക്കാന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് ഒഴിവാക്കും. 2,25000 സ്‌ക്വയര്‍ മീറ്റര്‍ വരുന്ന ടെര്‍മിനല്‍ 2012 ലാണ് നിര്‍മാണം തുടങ്ങിയത്. Fully automated high-tech…

Read More

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവര്‍ക്ക് സംരംഭം തുടങ്ങാന്‍ സര്‍ക്കാരിന്റെ സബ്‌സിഡി. ഇരുപത് ലക്ഷം വരെ ക്യാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് വേണ്ടി വരുന്ന സംരംഭങ്ങള്‍ക്കാണ് 15 ശതമാനം സബ്‌സിഡി നല്‍കുന്നത്. മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസം ഉറപ്പിക്കുന്ന പദ്ധതിപ്രകാരം നോര്‍ക്ക റൂട്ട്‌സ് ആണ് ഇത് നടപ്പിലാക്കുന്നത്. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് സബ്‌സിഡി ലഭിക്കുക. പദ്ധതിയുടെ ഭാഗമായി സംരംഭങ്ങള്‍ക്ക് വേണ്ടി മേഖലാടിസ്ഥാനത്തില്‍ ട്രെയിനിംഗ് ക്യാംപ്, അവെയര്‍നെസ് സെമിനാറുകള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവര്‍ക്കും പ്രവാസികള്‍ ആരംഭിക്കുന്ന സംഘങ്ങള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാം. കാര്‍ഷിക – വ്യവസായ സംരംഭങ്ങളും ബിസിനസ്, പ്രൊഡക്ഷന്‍ യൂണിറ്റുകളും സര്‍വ്വീസ് സെക്ടറിലെ സംരംഭങ്ങളും പരിഗണിക്കും. ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ഹോം സ്‌റ്റേ, റസ്റ്ററന്റ് ബിസിനസ് തുടങ്ങിയ പ്രൊജക്ടുകള്‍ സമര്‍പ്പിക്കാം. ബാങ്കിന്റെ നിബന്ധനകള്‍ക്കും ജാമ്യ വ്യവസ്ഥകള്‍ക്കും വിധേയമായും ബാങ്കുമായുള്ള നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രത്തിലെ വ്യവസ്ഥകള്‍ അനുസരിച്ചും ആയിരിക്കും ലോണ്‍ അനുവദിക്കുന്നത്. 15 % സബ്‌സിഡിക്ക് പുറമേ…

Read More

ടൈ കേരള സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ എന്‍ട്രപ്രണര്‍ കണ്‍വെന്‍ഷന്‍ ടൈക്കോണ്‍ 2017 നവംബര്‍ 10 നും 11 നും കൊച്ചിയില്‍ നടക്കും. സംസ്ഥാനത്തെ ആദ്യ ലൈവ് ക്രൗഡ് ഫണ്ടിംഗ് ഇവന്റ് എന്ന പ്രത്യേകതയോടെയാണ് ടൈക്കോണിന്റെ സിക്സ്ത് എഡിഷന് ലേ മെറിഡിയന്‍ ഹോട്ടലില്‍ വേദിയൊരുങ്ങുന്നത്. കേരള- ദ എന്‍ട്രപ്രണേറിയല്‍ ഡെസ്റ്റിനേഷന്‍ എന്ന ആശയമാണ് ഇക്കുറി ടൈക്കോണ്‍ മുന്നോട്ടുവെയ്ക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അനുകൂല ഇക്കോ സിസ്റ്റം കൂടുതല്‍ വൈബ്രന്റ് ആക്കാന്‍ ആശയവും എക്സിക്യൂഷന്‍ പവറുമുളള നവസംരംഭകരെയാണ് ടൈക്കോണ്‍ ’17 ടാര്‍ഗറ്റ് ചെയ്യുന്നത്. ഇവന്റിന്റെ ഭാഗമായി ഒരുക്കുന്ന സ്റ്റാര്‍ട്ടപ്പ് കഫെയും എന്‍ട്രപ്രണേഴ്സിന്റെ ഫെയിലര്‍ സ്റ്റോറികള്‍ പങ്കുവെയ്ക്കാനുളള ഫെയിലര്‍ ലാബും സ്റ്റാര്‍ട്ടപ്പ് പ്രൊഡക്ടുകള്‍ക്കായുളള ട്രേഡ് ലാബുമൊക്കെ നവസംരംഭകര്‍ക്ക് പുതിയ അനുഭവങ്ങളാകും. സ്റ്റുഡന്റ് എന്‍ട്രപ്രണേഴ്സിനും ഇന്‍ഡസ്ട്രി ലീഡേഴ്സിനും ഡിസിഷന്‍ മേക്കേഴ്സിനും സ്റ്റാര്‍ട്ടപ്പ് എന്‍ട്രപ്രണേഴ്സിനും ഒരേ വേദിയില്‍ സംവദിക്കാനുളള അവസരമാണ് ടൈക്കോണ്‍ ഒരുക്കുന്നത്. ധാരാളം സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ കടന്നുവരുന്ന ഫ്യൂച്ചര്‍ ടെക്നോളജിയും മെഡിക്കല്‍ എക്യുപ്പ്മെന്റ് സെക്ടറും ഐടിയും ഉള്‍പ്പെടെ…

Read More

റോഡിലെ വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന ഇന്നവേഷനുമായി ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികള്‍. നിലവില്‍ ഹൈ എന്‍ഡ് കാറുകളില്‍ ലഭ്യമായ ഫീച്ചര്‍ പ്രീമിയം കാറുകളിലും പ്രയോജനപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം. ഡ്രൈവിങ്ങിനിടയിലെ അശ്രദ്ധയാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. ഈ ഘട്ടത്തില്‍ ഡ്രൈവര്‍ക്ക് അലര്‍ട്ട് നല്‍കുന്ന ഇന്റലിജന്റ് കാരോസ് അസിസ്റ്റന്റ് എന്ന ഡിവൈസ് ആണ് ഇവര്‍ ഡെവലപ്പ് ചെയ്തത്. കാര്‍ എന്നര്‍ത്ഥം വരുന്ന സ്പാനിഷ് വാക്കാണ് കാരോസ്. റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മുന്‍പില്‍ പോകുന്ന വാഹനവുമായി സുരക്ഷിതമായ അകലം പാലിച്ചില്ലെങ്കില്‍ ഡിവൈസ് മുന്നറിയിപ്പ് നല്‍കും. ബ്രേക്ക് അപ്ലെ ചെയ്ത് മൂവ് ചെയ്യുക എന്നതുപോലുളള നിര്‍ദ്ദേശങ്ങളാകും നല്‍കുക. മുന്‍പിലെ തടസങ്ങള്‍ ഡിസ്റ്റന്‍സ് സഹിതം ഡ്രൈവറെ അറിയിക്കും. ബിഎംഡബ്ല്യു പോലുളള വാഹനങ്ങളില്‍ ഇത്തരം ഫീച്ചറുകള്‍ നിലവിലുണ്ട്. എന്നാല്‍ പ്രീമിയം കാറുകളില്‍ ഇത് ലഭ്യമല്ല. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്ന പ്രീമിയം കാറുകളില്‍ കൂടി ഇത് ലഭ്യമാക്കുകയാണ് ഇവരുടെ ലക്ഷ്യം. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മിനിസ്ട്രി പുറത്തുവിട്ട കണക്കനുസരിച്ച് 2016…

Read More

ജിഎസ്ടി ഫയലിംഗ് കൂടുതല്‍ സിംപിളാക്കാനാണ് ശ്രമിക്കുന്നത്. ആളുകള്‍ ഒരു സിസ്റ്റം പുതിയതായി യൂസ് ചെയ്യുമ്പോഴുണ്ടാകുന്ന ആശയക്കുഴപ്പങ്ങള്‍ മാത്രമാണ് നിലിവിലെ പ്രശ്‌നങ്ങള്‍. ചെറുകിട നികുതിദായകര്‍ക്ക് പുറത്തുനിന്നുളള സഹായം തേടാതെ ടാക്‌സ് പേ ചെയ്യാവുന്ന സംവിധാനങ്ങളാണ് ലക്ഷ്യം. പൊതുവായി ഒരു ഫോം നല്‍കുന്നതിന് പകരം ഓരോരുത്തര്‍ക്കും ആവശ്യമുളള ഫോമുകള്‍ തെരഞ്ഞെടുക്കാവുന്ന രീതിയാണ് കൂടുതല്‍ അനുയോജ്യമെന്ന് കരുതുന്നു. അജയ് ഭൂഷണ്‍ പാണ്ഡെ ജിഎസ്ടിഎന്‍ ചെയര്‍മാന്‍

Read More