Author: News Desk
ഡ്രൈവിംഗിനിടെയിലെ മൊബൈല്‍ ഉപയോഗമാണ് വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ടെക്നോളജിയുടെ സഹായത്തോടെ ഈ പ്രശ്നത്തിന് പരിഹാരവുമായി എത്തി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് പാലക്കാട്ടുകാരനായ സുനില്‍ വാലത്ത്. ഡ്രൈവിംഗിനിടെ മൊബൈലില്‍ വരുന്ന സന്ദേശങ്ങളും റോഡിനെക്കുറിച്ചുളള വിവരങ്ങളും നാവിഗേഷനും തത്സമയം വാഹനമോടിക്കുന്നയാള്‍ക്ക് കൈമാറുന്ന എക്സ്പ്ലോറൈഡിന് അന്താരാഷ്ട്രവിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒപ്റ്റിക്കല്‍ എന്‍ജിനീയറിംഗ് ടെക്നോളജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്പ്ലോറൈഡ്, ടെക്നോളജി ഇന്നവേഷനിലെ മലയാളി മികവിന് മറ്റൊരു ഉദാഹരണമായി മാറിക്കഴിഞ്ഞു. ഓണ്‍ലൈനില്‍ വാഹനത്തിന്റെ സ്പീഡ് ഉള്‍പ്പെടെയുളള വിവരങ്ങള്‍ കളക്ട് ചെയ്യുന്ന എക്സ്പ്ലോറൈഡ് ഡ്രൈവര്‍ക്ക് വേണ്ട ഇന്‍ഫര്‍മേഷന്‍സ് തത്സമയം നല്കുന്നു. ഓഫ്ലൈനില് മാപ്പ് സേവ് ചെയ്ത് നെറ്റ് കണക്ഷന് ഇല്ലാത്തപ്പോഴും പ്രയോജനപ്പെടുത്താം. വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ ഫിക്സ് ചെയ്യാവുന്ന എക്യുപ്മെന്റ് ട്രാന്‍സ്പരന്റ് ഡിസ്പ്ലേയായതിനാല്‍ കാഴ്ചയും മറയ്ക്കുന്നില്ല. ആന്‍ഡ്രോയ്ഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. അമേരിക്കയില്‍ ബിസിനസ് കേന്ദ്രീകരിച്ച് ലോകമെങ്ങും എക്സ്പ്ലോറൈഡിന്റെ സാധ്യത എത്തിക്കുകയാണ് സുനില്‍. കൊച്ചിയില്‍ സ്റ്റാര്‍ട്ടപ്പായി തുടങ്ങി ചെറിയ രീതിയില്‍ ഫണ്ട് റെയ്സ്…
കൊച്ചിയില്‍ കെഎസ്ഐഡിസി സംഘടിപ്പിച്ച യംഗ് എന്‍ട്രപ്രണേഴ്സ് സമ്മിറ്റ് (യെസ്) കേരളത്തിലെ സംരംഭകത്വം കൊതിക്കുന്ന യുവമനസ്സുകള്‍ക്ക് തികച്ചും ആവേശമായി. ഡിസറപ്റ്റ് , ഡിസ്കവര്, ഡെവലപ്പ് (ത്രീഡി) എന്ന ആശയത്തില്‍ നടന്ന യെസില്‍ ഐടിക്ക് അപ്പുറമുളള സംരംഭക ആശയങ്ങളാണ് ഇക്കുറി നിറഞ്ഞുനിന്നത്.കേരളത്തിലെ വിവിധ ക്യാംപസുകളുകളില് നിന്നായി 2000 ത്തിലധികം കുട്ടികള്‍ സമ്മിറ്റില്‍ പങ്കെടുത്തു. പരമ്പരാഗത രീതികളില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താന്‍ കഴിയണമെന്നും പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും യെസ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. യുവ സംരംഭകര്‍ക്കുളള അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണെന്ന് സംസ്ഥാന വ്യവസായ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു. സംരംഭങ്ങള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന് ഡെവലപ്മെന്റ് ആക്ട് വൈകാതെ നിലവില്‍ വരും. പുതിയ സംരംഭങ്ങള്‍ക്ക് ഭൂമി ലഭ്യതയുടെ കുറവ് പരിഹരിക്കാന്‍ 5000 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. യെസില്‍ എത്തിയ യുവസംരംഭകര്ക്ക് പുതിയ ഊര്‍ജ്ജം പകരുന്നതായിരുന്നു മുഖ്യമന്ത്രിയുടെയും…
ഇന്ത്യയിലെ ഏറ്റവും മികച്ച സംരംഭക സംസ്ഥാനമായി മാറാനുളള കഠിന പ്രയത്നത്തിലാണ് തെലങ്കാന. സംരംഭങ്ങള്‍ക്ക് ഏര്‍ളി സ്റ്റേജ് ഫണ്ടിംഗ് ഉറപ്പിക്കുന്നതിന് പുറമേ മോഹിപ്പിക്കുന്ന സൗകര്യങ്ങളും ഇവിടെ വാഗ്ദാനം ചെയ്യുന്നു. സ്വകാര്യ മിസൈല്‍ നിര്‍മാണ യൂണിറ്റ് മുതല്‍ പ്രതിരോധ-എയ്റോസ്പേസ് മേഖലയില്‍ നിരവധി സംരംഭങ്ങളാണ് തെലങ്കാനയില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെക്നോളജി ഇന്‍കുബേറ്റര്‍ റ്റി ഹബ്ബിന്റെ വിജയം തെലങ്കാനയ്ക്ക് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അവിടെ നിന്നാണ് ടെക്നോളജിയില്‍ കൂടുതല്‍ സംരംഭങ്ങള്‍ക്കായി തെലങ്കാന ശ്രമം തുടങ്ങിയത്. സ്റ്റാര്‍ട്ടപ്പിനും ഇലക്ട്രോണിക്സ് ടെക്നോളജിക്കും ഒപ്പം മാനുഫാക്ചറിംഗിനും പ്രാധാന്യം നല്കിക്കൊണ്ടുളള പ്രവര്‍ത്തനമാണ് തെലങ്കാന നടത്തുന്നത്. ഇലക്ട്രോണിക് സിസ്റ്റം ഡിസൈന്‍ മാനുഫാക്ചറിംഗ് സെക്ടറില്‍ വരുന്ന കോടികളുടെ നിക്ഷേപത്തെ പ്രതീക്ഷയോടെയാണ് തെലങ്കാന കാത്തിരിക്കുന്നത്. 2020 ആകുമ്പോഴേക്കും 7.5 മില്യന്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന ഐടി മന്ത്രി കെ.ടി രാമറാവു പറഞ്ഞു. രാജ്യത്തെ നിര്‍ദ്ദിഷ്ട 3500 ഏക്കര്‍ ഇലക്ട്രോണിക് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ 1000 ഏക്കറോളം ഹൈദരാബാദിലാണ്. ആയിരത്തോളം സ്റ്റാര്‍ട്ടപ്പുകളെ ഒരുമിച്ച്…
വ്യവസായികള്‍ക്കും നിക്ഷേപകര്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് തടസമായി നില്ക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കും. വേഗത്തില്‍ സംരംഭങ്ങള്‍ തുടങ്ങാനും അതിന് സൗകര്യങ്ങള്‍ ഒരുക്കാനും വേണമെങ്കില്‍ അവരുടെ മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ സഹായിക്കാനും സര്‍ക്കാര്‍ ശ്രമിക്കും. യുവ സംരംഭകര്‍ക്കുളള അടിസ്ഥാന സൗകര്യ വികസനത്തിനായി പുതിയ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഒരുങ്ങുകയാണ്. എ.സി മൊയ്തീന് വ്യവസായ മന്ത്രി
ജിഎസ്ടി നിലവില്‍ വന്ന ശേഷം സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് ചെറുകിട ബിസിനസിനെ അത് എങ്ങനെ ബാധിക്കുമെന്നത്. രജിസ്ട്രേഷനും പ്രതിമാസ റിട്ടേണും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ചെറുകിടക്കാര്‍ക്ക് തലവേദനയാകുമെന്ന് പലരും അഭിപ്രായപ്പെടുമ്പോള്‍ ഇത്തരം നടപടിക്രമങ്ങള്‍ ചെറുകിട ഉല്പാദകരെ സഹായിക്കുമെന്ന് കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ ചൂണ്ടിക്കാട്ടുന്നു. കടുത്ത മത്സരം നിലനില്‍ക്കുന്ന ബിസിനസുകളില്‍ വഴിവിട്ട രീതിയില്‍ പിടിച്ചുനില്ക്കാന് പലരും ശ്രമിച്ചേക്കാം. വില കുറച്ച് വില്‍ക്കുന്നതിന് വേണ്ടി പലപ്പോഴും ബില്ലില്ലാതെയും സെക്കന്‍ഡ് ബില്ല് ഉപയോഗിച്ചും സാധനങ്ങള്‍ കൊടുക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ നേരായ രീതിയില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് പിടിച്ചുനില്ക്കാന് കഴിയാതെ വരും. എന്നാല്‍ ജിഎസ്ടി നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നതോടെ ഇത് ഒരു പരിധി വരെ തടയാന്‍ കഴിയും. പ്രൊഡക്ടുകള്‍ക്ക് യഥാര്‍ത്ഥ കോംപെറ്റിറ്റീവ് മാര്‍ക്കറ്റ് ഉറപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ചെറുകിട ഉല്‍പാദകര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ഗുണകരമാകുക. ജിഎസ്ടിയിലെ ആന്റി പ്രൊഫിറ്റീറിംഗ് റൂള്‍സും ചെറുകിടക്കാര്‍ക്ക് ഗുണം ചെയ്യുന്നതാണ്. ഒരു ഉല്‍പ്പന്നത്തിന് പരമാവധി ഈടാക്കാവുന്നതില്‍ കൂടുതല്‍ വില വാങ്ങിയാല്‍ നടപടി…
ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ രജിസ്ട്രേഷനുളള സംവിധാനമാണ് ഉദ്യോഗ് ആധാര്‍. നിര്‍ബന്ധിത രജിസ്ട്രേഷന് അല്ലെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിവരുന്ന സബ്സിഡി ഉള്‍പ്പെടെയുളള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഉദ്യോഗ് ആധാര്‍ പ്രകാരം സംരംഭം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഓഫീസുകള്‍ കയറിയിറങ്ങാതെ http://udyogaadhaar.gov.in എന്ന വെബ്സൈറ്റിലൂടെ ലളിതമായി രജിസ്റ്റര്‍ ചെയ്യാമെന്നതാണ് ഇതിന്റെ പ്രത്യേകത. സംരംഭകന്റെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പരും പ്രൊഡക്ടിന്റെ വിവരങ്ങളുമാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടത്. Udyog Aadhar is a programme for small-, medium-scale ventures for registration. Though not compulsory, it is necessary for obtaining benefits like subsidies by government agencies. Without going to any government office, one can register simply through http://udyogaadhaar.gov.in.
സ്റ്റുഡന്റ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തെ ക്യാംപസുകളില്‍ ചാനല്‍ അയാം ഡോട്ട് കോം, ഓപ്പണ്‍ ഫ്യുവലുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ബൂട്ട് ക്യാന്പിനെ വലിയ എനര്‍ജി ലെവലിലാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കുന്നത്. സംരംഭകത്വത്തിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി എന്‍ട്രപ്രണര്‍ഷിപ്പിന്റെ അനന്തസാദ്ധ്യതകള്‍ തുറന്നിടുന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ സംരംഭക കാഴ്ചപ്പാടിനെ മാറ്റിമറിക്കുകയാണ്. സെയിന്റ്ഗിറ്റ്സ് കോളജ് കോട്ടയം, പാലാ സെന്റ് ജോസഫ് കോളജ്, മൂന്നാര്‍ കോളജ ഓഫ് എഞ്ചിനീയറിംഗ്, ആലപ്പുഴ പാറ്റൂര്‍ ശ്രീ ബുദ്ധ കോളജ്, അടൂര്‍ snit എഞ്ചി. കോളേജ്, മരിയന്‍ കോളജ് കുട്ടിക്കാനം, തൃശൂര്‍ മാളയിലുള്ള ഹോളി ഗ്രേസ് അക്കാദമി, കൊടകര സഹൃദയ കോളജ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ബൂട്ട് ക്യാമ്പില്‍ പങ്കാളികളായി. കൊടകര സഹൃദയ കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ നടന്ന ബൂട്ട് ക്യാമ്പ് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി. ഒരു സംരംഭത്തിലേക്ക് കടക്കുമ്പോള്‍ എന്തൊക്കെ നടപടികളാണ് വേണ്ടതെന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ ബൂട്ട് ക്യാമ്പില്‍ വിശദീകരിച്ചു. എന്‍ട്രപ്രണേഴ്സിന്റെ സക്സസ് സ്റ്റോറികളിലൂടെ പങ്കുവെച്ച അനുഭവകഥകളായിരുന്നു…
ലോകത്തിന് നമ്മുടെ രാജ്യം നല്കിയ വലിയ അറിവാണ് യോഗ. ഹെല്ത്തിനും സ്പിരിച്വല്‍ വെല്‍നെസിനും ലോകമാകമാനം ഇന്ന് യോഗ പ്രാക്ടീസ് ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. ബിസിനസിലെ ടെന്ഷനുകളില് നിന്ന് റിലാക്സ്ഡ് ആകാന്‍ എന്‍ട്രപ്രണേഴ്സിനെ സഹായിക്കുന്ന യോഗ ടിപ്സുകളുമായി ചാനല്‍ അയാം ഡോട്ട് കോം. ആദ്യ എപ്പിസോഡില്‍ ബ്രീത്തിംഗ് എക്സര്‍സൈസ് ആണ് പങ്കുവെയ്ക്കുന്നത്. യോഗയില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുളള നൂതന് മനോഹര്‍ ആണ് ഈ ടിപ്സ് നിങ്ങള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. ടെന്‍ഷന്‍ ചലഞ്ച് ഓരോ നിമിഷവും അനുഭവിക്കേണ്ടി വരുന്ന ടെന്‍ഷന്‍ ആണ് എന്‍ട്രപ്രണേഴ്സിന്റെ ഏറ്റവും വലിയ ചലഞ്ച്. സ്ട്രെസ് ജീവിതത്തില്‍ സ്വാഭാവികമാണ്. എന്നാല്‍ സ്ട്രെസ്ഫുള്‍ സിറ്റ്വേഷന് കഴിഞ്ഞിട്ടും റിലാക്സ് ചെയ്യാന്‍ കഴിയാത്തതാണ് പലരുടെയും പ്രശ്നം. ഓഫീസിലെ ടെന്‍ഷന്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ അല്ലെങ്കില്‍, ഒരു ക്ലയന്റ് മീറ്റിംഗില്‍ മനസിനെ എങ്ങനെ ശാന്തമാക്കാമെന്ന് നൂതന് വിശദീകരിക്കുന്നു. ബ്രീത്തിംഗ് നിസാരമല്ല ശ്വസനക്രിയയ്ക്ക് (ബ്രീത്തിംഗ്) യോഗയില്‍ വലിയ പ്രാധാന്യമാണുളളത്. ശ്വാസോച്ഛ്വാസത്തിന്റെ രീതി നിയന്ത്രിച്ച് മനസിനെയും ശരീരത്തെയും നമുക്ക് റിലാക്്സ് ചെയ്യിക്കാം. മനോഹരമായി…
ഓണക്കാലത്തെ പ്രദര്‍ശനമേളകളില്‍ മാത്രം ഒതുങ്ങിയിരുന്ന കൈത്തറിയെ കൈപിടിച്ചുയര്‍ത്തുകയാണ് നാഗരാജ പ്രകാശം. തറിയുടെ നാടായ കണ്ണൂരിലെ കല്യാശേരിയിലും ഇരണാവിലുമൊക്കെയുളള നെയ്ത്തുകാര്‍ക്കിടയില്‍ നാഗരാജ പ്രകാശമുണ്ട്. ഉത്സവ സീസണുകളിലെ പ്രദര്‍ശന മേളകള്‍ക്കപ്പുറം ഇവരുടെ പ്രൊഡക്ടുകള്‍ക്ക് ആരോഗ്യകരമായ വിപണി ഉറപ്പിക്കുകയെന്ന ലക്ഷ്യത്തോടെ. സോഫ്റ്റ്വെയര് രംഗത്തെ പരിചയസമ്പത്തുമായി പരമ്പരാഗത തൊഴില്‍ മേഖലയുടെ ഉയിര്ത്തെഴുന്നേല്പിന് ഗ്രാമങ്ങളിലേക്കിറങ്ങിയ നാഗരാജ പ്രകാശം ഇന്ന് ഈ മേഖലയില്‍ ആയിരങ്ങളുടെ പ്രതീക്ഷയാണ്. ഹാന്‍ഡ് ലൂമില്‍ ജീവിതം ഹോമിക്കുന്ന വലിയ ഒരു വിഭാഗത്തെ മുഖ്യധാരയിലെത്തിക്കുകയും ആരോഗ്യമുളള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയുമാണ് ലക്ഷ്യമെന്ന് നാഗരാജ പ്രകാശം പറയുന്നു. ഐടിയും സോഫ്റ്റ് വെയറും മാത്രം എന്‍ട്രപ്രണര്‍ഷിപ്പ് മോഡലുകളായി മാറുന്ന കാലത്ത് ഇന്ത്യയുടെ തനത് തൊഴില്‍ മേഖലകളെ മുഖ്യധാരയിലെത്തിക്കാനാണ് എന്‍ട്രപ്രണര്‍, മെന്റര്‍ തുടങ്ങിയ നിലകളില്‍ ശ്രദ്ധേയനായ നാഗരാജ പ്രകാശം ശ്രമിക്കുന്നത്. കൃഷി കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കുന്ന രണ്ടാമത്തെ മേഖലയാണ് ടെക്സ്റ്റൈല്‍സ്. എണ്‍പത് ലക്ഷം ആളുകളാണ് കൈത്തറി മേഖലയില്‍ മാത്രം തൊഴിലെടുക്കുന്നത്. പരമ്പരാഗതമായി ചെയ്യുന്നവരാണ് കൂടുതലും. തൊഴിലാളികളുടെ സാമ്പത്തിക…
പേഴ്സും സ്മാര്‍ട്ട് ഫോണും ഒരുമിച്ച് എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന ചോദ്യത്തില്‍ നിന്നാണ് പേടിഎമ്മിനെ അതിന്റെ ഇന്നത്തെ രൂപത്തിലേക്ക് വിജയ് ശേഖര്‍ ശര്‍മയെന്ന കഠിനാധ്വാനിയായ എന്‍ട്രപ്രണറെ എത്തിച്ചത്. പ്രീപെയ്ഡ് മൊബൈല്‍ റീച്ചാര്‍ജിംഗ് വെബ്സൈറ്റായി തുടങ്ങിയ പേടിഎം ഇന്ന് ഡിജിറ്റല്‍ ബാങ്കിംഗ് ലോകത്ത് അനിവാര്യമായി മാറി. ടെക്നോളജിയുടെ വിപ്ലവകരമായ മാറ്റം ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉപയോഗിക്കുകയായിരുന്നു വിജയ് ശേഖര്‍ ശര്‍മയെന്ന ചെറുപ്പക്കാരന്. പരമ്പരാഗത ബിസിനസ് മോഡലുകളില്‍ നിന്ന് ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസിലേക്കും സ്റ്റാര്ട്ടപ്പുകളിലേക്കുമുളള ഇന്ത്യയുടെ പരിണാമത്തിന്റെ കഥ കൂടിയുണ്ട് വിജയ് ശേഖര്‍ ശര്‍മയുടെ വിജയത്തിന് പിന്നില്‍. യുപിയില്‍ അലിഗഢിനോട് ചേര്‍ന്ന ചെറു നഗരത്തില്‍ നിന്നായിരുന്നു വിജയ് ശേഖര്‍ ശര്‍മയുടെ വളര്‍ച്ച. പഠനത്തില്‍ അസാധാരണ വൈഭവം പ്രകടിപ്പിച്ചിരുന്ന വിജയ് പന്ത്രണ്ടാം വയസില്‍ പത്താം ക്ലാസ് പാസായി. മറ്റ് കുട്ടികള്‍ക്ക് മുന്‍പേ 14 ാം വയസില്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്‍ജിനീയറിംഗിന് ചേരാന്‍ ശ്രമിച്ചെങ്കിലും പ്രായമായില്ലെന്ന് പറഞ്ഞ് എന്‍ട്രന്‍സ് എഴുതാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി…