Author: News Desk
കുറഞ്ഞ ചെലവില്‍ വീട്ടിലിരുന്നുകൊണ്ടു തന്നെ സമ്പാദിക്കാവുന്ന മാര്‍ഗങ്ങളുണ്ട്. മാര്‍ക്കറ്റില്‍ ഇന്ന് ഏറ്റവും അധികം സാധ്യതയുള്ളവയാണ് റെഡി ടു ഈറ്റ് ഫുഡ്‌സ് അഥവാ തിന്നാന്‍ തയ്യാര്‍ വിഭവങ്ങള്‍. കപ്പലണ്ടി മിഠായി, എള്ളുണ്ട തുടങ്ങിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി കച്ചവടം ചെയ്യുന്നത് ഇന്ന് വലിയ സാധ്യതയുള്ള ബിസിനസാണ്. മുതല്‍ മുടക്ക് വളരെ കുറവാണെന്നാണ് ഇതിന്റെ പ്രത്യേകത. എന്നാല്‍ 40% ത്തില്‍ അധികം വരെ ലാഭം കിട്ടും.(വീഡിയോ കാണുക) ആരോഗ്യത്തിനും മാര്‍ക്കറ്റിലും ഒരുപോലെ ഡിമാന്റുള്ള മുളപ്പിച്ച ധാന്യങ്ങളാണ് മറ്റൊന്ന്. സ്‌കെയില്‍അപ്പ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ഡ്രൈയര്‍ വാങ്ങിയാല്‍ ഇത് ലാഭകരമാക്കി മാറ്റാവുന്ന ബിസിനസാണ്.(വീഡിയോ കാണുക) ഏത് ഉല്‍പ്പന്നവും മാര്‍ക്കറ്റിലെ സാധ്യത അറിഞ്ഞതിന് ശേഷമേ തുടങ്ങാവു. എന്നാല്‍ ആദ്യമേ വിപണിയെക്കുറിച്ച് നന്നായി പഠിക്കുന്നത് നന്നായിരിക്കും. നമ്മുടെ വീട്ടില്‍ നിന്ന് ഉണ്ടാക്കാവുന്ന ദോശ, ഇഡ്ഢലി, ചമ്മന്തിപ്പൊടി എന്നിവയെ വലിയ മുതല്‍മുടക്കില്ലാതെ ലാഭത്തിലെത്തിക്കാം. ചക്കയുടെ ഉല്‍പ്പന്നങ്ങളും വിറ്റഴിഞ്ഞുപോകും. ഇതില്‍ ഏറ്റവും കൂടുതല്‍ ഡിമാന്റ് ഉള്ളത് ഉഴുന്നുവടയ്ക്കാണ്. കറിഷോപ്പുകളാണ് മറ്റൊരു ട്രന്‍ഡ്.…
ഗ്ലോബല്‍ ഇന്നവേഷന്‍ ഇക്കോ സിസ്റ്റം എന്ന ആശയത്തില്‍ കൊച്ചിയില്‍ ഇന്‍ക്യു ഗ്ലോബല്‍ ഇന്നവേഷന്‍ നടന്നു. ലോകമാനമുളള സ്റ്റാര്‍ട്ടപ്പുകളുടെ സ്വഭാവവും ഗ്ലോബല്‍ ഇന്നവേഷന്‍ ഏത് ദിശയിലാണെന്നും ഇന്‍ ക്യു ചര്‍ച്ച ചെയ്തു. സ്റ്റാര്‍ട്ടപ്പ് കള്‍ച്ചറിന്റെ രണ്ടാം എഡിഷന് രാജ്യം സജ്ജമാകണമെന്നും കോണ്‍ക്ലേവില്‍ അഭിപ്രായമുയര്‍ന്നു. കേരളത്തിലെ സാദ്ധ്യതകള്‍ പുറത്തേക്ക് എത്തിക്കാനും പുറത്തുനിന്നുളള ഇന്നവേഷനുകള്‍ ഇവിടേക്ക് കൊണ്ടുവരാനുമാണ് ഇന്‍ ക്യു ലക്ഷ്യമിടുന്നത്. വിശദാംശങ്ങള്‍ക്കായി വീഡിയോ കാണുക കേരളം ബംഗലൂരു, തമിഴ്‌നാട് തുടങ്ങി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുളള എന്‍ട്രപ്രണേഴ്‌സിനെയും മലേഷ്യ, ഓസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയിടങ്ങളിലെ സംരംഭകരെയും ഉള്‍പ്പെടുത്തി രൂപം കൊടുത്തതാണ് ഇന്‍ ക്യു. യുകെ, യുഎസ് പോലുളള ലോകരാജ്യങ്ങള്‍ ടെക്‌നോളജിയുടെ പിന്തുണയോടെ സ്റ്റാര്‍ട്ടപ്പുകളില്‍ വളരെയേറെ മുന്നേറിയപ്പോള്‍ ഇന്ത്യ ഇപ്പോഴും അതിന്റെ തുടക്കഘട്ടത്തിലാണെന്ന് കോണ്‍ക്ലേവില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. മാര്‍ക്കറ്റിനെക്കുറിച്ചുളള പുതിയ കമ്പനികളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും കാഴ്ചപ്പാട് വിശാലമാക്കുകയാണ് ഇന്‍ ക്യു ലക്ഷ്യമിടുന്നതെന്ന് കോ ഫൗണ്ടര്‍ ഇര്‍ഫാന്‍ മാലിക് പറഞ്ഞു. ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍…
എക്‌സ്‌പോര്‍ട്ടിംഗ് ബിസിനസിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് വിദേശരാഷ്ട്രങ്ങളുമായി മത്സരിച്ച് ബിഡ്ഡിംഗില്‍ കരാര്‍ സ്വന്തമാക്കുന്ന ഘട്ടം. പ്രൊഡക്ടിന്റെ ക്വാളിറ്റിയില്‍ ഉന്നത നിലവാരം പുലര്‍ത്താന്‍ നിര്‍ബന്ധിതമാകുമ്പോള്‍ കോംപെറ്റിറ്റീവ് ബിഡ്ഡിംഗില്‍ അഡ്ജസ്റ്റ് ചെയ്യാന്‍ പലര്‍ക്കും കഴിഞ്ഞെന്ന് വരില്ല. അര ശതമാനത്തിനൊക്കെയാകും പലപ്പോഴും കരാര്‍ നഷ്ടമാകുക. ചെറുകിട, ഇടത്തരം സംരംഭങ്ങളെ കയറ്റുമതി രംഗത്ത് നിന്ന് പിന്തിരിപ്പിക്കുന്നതിന്റെ പ്രധാന കാരണവും ഇതാണ്. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഇന്‍സെന്റീവുകള്‍ സഹായകമാകുന്നത്. സാധനങ്ങള്‍ക്ക് മാത്രമല്ല എക്‌സ്‌പോര്‍ട്ടിംഗ് കാറ്റഗറിയിലെ സേവനങ്ങള്‍ക്കും ഇന്‍സെന്റീവുകള്‍ ലഭിക്കും. കയറ്റുമതി മേഖലയിലെ ആനുകൂല്യങ്ങളെക്കുറിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് സുജിത് എസ് നായര്‍ വിശദമാക്കുന്നു. (വിശദമായി മനസിലാക്കാന്‍ വീഡിയോ കാണുക) വിലയില്‍ അഡ്ജസ്റ്റ് ചെയ്ത് കരാര്‍ സ്വന്തമാക്കാനും തുക ഉയര്‍ന്നതു മൂലമുളള നഷ്ടം കുറയ്ക്കാനും ഈ ഇന്‍സെന്റീവുകള്‍ സഹായിക്കും. മെര്‍ക്കന്‍ഡൈസ് എക്‌സ്‌പോര്‍ട്‌സ് ഫ്രം ഇന്ത്യ സ്‌കീം, സര്‍വ്വീസ് എക്‌സ്‌പോര്‍ട്‌സ് ഫ്രം ഇന്ത്യ സ്‌കീം എന്നീ രണ്ട് സ്‌കീമുകളിലാണ് ഇന്‍സെന്റീവുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് മുതല്‍ 5 ശതമാനം വരെയാണ് ഇന്‍സെന്റീവ്. ഡയറക്ടര്‍ ജനറല്‍…
ഒരു വലിയ കമ്പനിയായി വളരണമെങ്കില്‍ ആദ്യം ചിന്തിക്കേണ്ടത് എന്ത് സാമൂഹ്യപ്രശ്‌നമാണ് നിങ്ങള്‍ക്ക് പരിഹരിക്കാനാകുകയെന്നാണ്. പരാതികള്‍ ഉളളിടത്താണ് പുതിയ ആശയങ്ങള്‍ക്ക് അവസരം ഉളളത്. ലക്ഷ്യം ഉപേക്ഷിച്ചില്ലെങ്കില്‍ ഇനിയും അവസരങ്ങള്‍ ഉണ്ടാകും. ലക്ഷ്യം ഉപേക്ഷിക്കുന്നതാണ് വലിയ പരാജയം. ജാക് മാ ഫൗണ്ടര്‍, ആലിബാബ ഗ്രൂപ്പ്
ബെല്ലി ഡാന്‍സിനെ സംരംഭകത്വത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി എന്‍ട്രപ്രണര്‍ഷിപ്പിന് പുതിയ വഴികള്‍ തുറന്നിടുകയാണ് കൊച്ചിയില്‍ ജ്യോതി വിജയകുമാര്‍. കൊച്ചി പനമ്പളളി നഗറിലെ മായ- ദ ഗോഡസ് ഓഫ് ആര്‍ട്‌സ് എന്ന ജ്യോതിയുടെ ഡാന്‍സ് സ്‌കൂളില്‍ ബെല്ലി ഡാന്‍സ് പഠിക്കാനെത്തുന്നവരുടെ എണ്ണം ഇതിന് തെളിവാണ്. സ്ത്രീകളുടെ ആരോഗ്യസംരംക്ഷണത്തില്‍ ബെല്ലി ഡാന്‍സിന്റെ ചുവടുകളും ചലനങ്ങളും ഏറെ ഗുണം ചെയ്യുമെന്ന തിരിച്ചറിവാണ് ഈ നൃത്തരൂപത്തെ ഒരു സംരംഭക മേഖലയിലേക്ക് വളര്‍ത്താന്‍ ജ്യോതിയെ പ്രേരിപ്പിച്ചത്. 13 വര്‍ഷത്തോളം ഭരതനാട്യം അഭ്യസിച്ചിരുന്ന ജ്യോതിയെ, ബെല്ലി ഡാന്‍സിനോടുളള താല്‍പര്യവും കൗതുകവുമാണ് അതിലേക്ക് കൂടുതല്‍ അടുപ്പിച്ചത്. മുംബൈയിലായിരിക്കെ ലാവണി നൃത്തം പഠിപ്പിച്ച അധ്യാപികയില്‍ നിന്ന് ബെല്ലി ഡാന്‍സിന്റെ ചുവടുകള്‍ കണ്ടതോടെയാണ് ജ്യോതി ഇതേക്കുറിച്ച് കൂടുതല്‍ ഗൗരവത്തോടെ ചിന്തിച്ചത്. ചുവടുകളിലെ വ്യത്യാസവും ചലനങ്ങളിലെ ഫെമിനൈന്‍ സ്വഭാവവുമാണ് ആകര്‍ഷിച്ചത്. പിന്നീട് ബെംഗലൂരുവില്‍ ബെല്ലി ഡാന്‍സ് പഠിപ്പിച്ചിരുന്ന ഇറാനിയന്‍ അധ്യാപികയില്‍ നിന്ന് കൂടുതല്‍ പഠിച്ചു. സര്‍ട്ടിഫിക്കേഷനും പരിശീലനത്തിനും ശേഷം കേരളത്തിലെത്തി കൂടുതല്‍ പെണ്‍കുട്ടികളെ ഇത് പഠിപ്പിക്കണമെന്ന് തീരുമാനിച്ചു.…
ലോകരാജ്യങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് പരിഹാരം തേടുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്. തിരുവനന്തപുരത്ത് വരുന്ന യുഎന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബിലൂടെ (UNTIL) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇന്ന് കേരളവും ഇന്ത്യയും നേരിടുന്ന മിക്ക പ്രശ്നങ്ങളും വികസ്വര രാഷ്ട്രങ്ങള്‍ പൊതുവായി നേരിടുന്നതാണ്. അതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആഗോള വിപണി തന്നെയാകും നമുക്ക് മുന്പില് തുറക്കുക. ഈ ലക്ഷ്യത്തിലൂന്നിയാകും യുഎന്നുമായി സഹകരിക്കുകയെന്ന് ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. channeliam.com ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, മൊബിലിറ്റി, വാട്ടര്‍ ആന്‍ഡ് സാനിട്ടേഷന്‍ എന്നീ മൂന്ന് മേഖലകളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ടെക്നോളജി ഇന്നവേഷന്‍ ലാബിന്റെ പ്രവര്‍ത്തനം. ഈ മേഖലകളില്‍ ലോകം പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ വിലയിരുത്തിയ ശേഷം ടെക്‌നോളജിയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. യുഎന്നിലെയും ഇവിടുത്തെയും ഗവേഷകര്‍ ഒരുമിച്ചാകും…
സാങ്കേതിക തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റം യാദൃശ്ചികമായി സംഭവിച്ചതല്ല. തൊണ്ണൂറുകളുടെ പകുതിയില്‍ ഈ മാറ്റത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ടെക്നോപാര്‍ക്കിന്റെ തുടക്കവും തിരുവനന്തപുരം കേന്ദ്രമാക്കി ചില ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രവര്‍ത്തനം തുടങ്ങിയ സമയം. എന്നാല്‍ വൈകാതെ ഗൗരവമുളള ഒരു വിഷയവുമായി കമ്പനികള്‍ ഐടി ഡിപ്പാര്‍ട്ട്മെന്റിനെ സമീപിച്ചു. ജോലി ചെയ്യാന്‍ പ്രാപ്തരായവരെ കിട്ടുന്നില്ലെന്നും ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയാണിതെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. എന്‍ജിനീയറിംഗ് സിലബസുകളില്‍ ഐടിക്ക് ആവശ്യമായ പ്രോഗ്രാം കോഴ്സുകളായ ജാവയോ പിഎച്ച്പിയോ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാക്കണമെന്നും അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ അവര്‍ പിന്നോക്കം പോകുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്കി. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയ ഐടി ഡിപ്പാര്‍ട്ട്മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏത് രീതിയിലുളള കഴിവുകളാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി. തുടര്‍ന്ന് സിലബസില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍…
ബിസിനസ് സംഭവിക്കുന്നത് തന്നെ നെറ്റ് വര്‍ക്കിംഗിലൂടെയാണ്. ബിസിനസുകള്‍ വളരുന്നതനുസരിച്ച് അത്തരം ആശയങ്ങള്‍ പങ്കുവെയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുളള സ്പേസും വിപുലമാക്കണം. ഒരു ബിസിനസ് സംരംഭത്തിനും എന്‍ട്രപ്രണര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളാണ് ബി ഹബ്ബ് തിരുവനന്തപുരത്ത് നല്‍കുന്നത്. കോ വര്‍ക്കിംഗ് സ്പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ഇക്കാലത്ത് അത്തരം ഷെയറിങ് സ്പേസ് മുതല്‍ 200 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ വരെ ബി ഹബ്ബില്‍ ഉണ്ട്. ബിസിനസ് മീറ്റിംഗ്, മെന്ററിംഗ്, പ്രൊഡക്ട് ലോഞ്ച്, സ്റ്റാര്‍ട്ടപ്പ് ഡെവലപ്മെന്റ് സെഷനുകള്‍ തുടങ്ങി എന്‍ട്രപ്രണേഴ്സിന് ഓള് ഇന്‍ക്ലൂസീവ് ഫെസിലിറ്റി നല്കുന്നുവെന്നതാണ് ബി ഹബിന്റ പ്രത്യേകത. ബിസിനസ് നെറ്റ്വര്ക്കിംഗ് പ്ലാറ്റ്ഫോമായ ബ്ലൂം ബ്ലൂമിന്റെ ആശയത്തിലാണ് ബി ഹബ്ബുകള്‍ ഒരുങ്ങുന്നത്. ഇത്തരത്തിലുളള ആദ്യ ബി ഹബ് തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജുമായി ചേര്‍ന്ന് ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ ശരിയായ കൈകളില്‍ എത്തിയെങ്കില്‍ മാത്രമേ അവരുടെ സ്വപ്നം സാക്ഷാത്കരിക്കൂവെന്നും അത്തരമൊരു വേദിയാണ്…
തൊഴില്‍ പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനുളള പദ്ധതികള്‍ നോര്‍ക്കയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരംഭകത്വ പരിശീലനം നല്‍കും. പ്രാദേശിക തലത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പ്രൊജക്ട് തയ്യാറാക്കാനും സഹായം നല്‍കും. രണ്ട് വര്‍ഷമെങ്കിലും പ്രവാസജീവിതം പൂര്‍ത്തീകരിച്ച് സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എല്‍ഇഡി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പ്ലാന്റ് നഴ്സറി, പഴവര്‍ഗ സംസ്കരണം, കേറ്ററിംഗ്, സോപ്പ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി പല മേഖലകളിലാണ് പരിശീലനം. ഹ്രസ്വകാല പരിശീലനമാണ് നല്‍കുന്നത്. സംരംഭകത്വ പരിശീലനത്തിന് പുറമേ പ്രായോഗിക തൊഴില്‍ പരിശീലനവും നല്‍കും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയും നോര്‍ക്ക സബ്സിഡിയും അനുബന്ധ സേവനങ്ങളും നല്‍കും. പങ്കെടുക്കാന്‍ താല്പര്യമുളളവര് 04712329738 എന്ന നമ്പരിലോ www.cmdkerala.net എന്ന വെബ്സൈറ്റിലോ ബന്ധപ്പെടണം.
ഒരു കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഫൗണ്ടേഴ്സിന്റെ ഉത്തരവാദിത്വങ്ങളെന്തൊക്കെയാണ്?. വെറും ലാഭം മാത്രമാണോ എന്‍ട്രപ്രണര്‍ഷിപ്പ് ലക്ഷ്യം വെയ്ക്കുന്നത്? സംരംഭകരും ഫൗണ്ടേഴ്സും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ബിസിനസിലെ തംപ് റൂളുകള്‍ പ്രമുഖ വ്യവസായിയും സ്റ്റെര്‍ലിങ്് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡിയുമായ ശിവദാസ് ബി മേനോന് പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെ നന്മ കൂടി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് സംരംഭകത്വം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രയോജനത്തില്‍ വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വില്‍ഗ്രോ, കൊച്ചിയില്‍ സംഘടിപ്പിച്ച സ്പീക്കര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു ശിവദാസ് ബി മേനോന്. എന്ട്രപ്രണര്ഷിപ്പിനൊപ്പം സമൂഹത്തിന് എന്തെങ്കിലും തിരികെ നല്കാന് സംരംഭകരെ പ്രേരിപ്പിക്കുന്ന വില്‍ഗ്രോ പോലുളള സംഘടനകള്‍ നല്‍കുന്ന സന്ദേശം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളുടെ ലക്ഷ്യം സൊസൈറ്റിയെ ഹര്‍ട്ട് ചെയ്യുന്നതാകരുത്. സംരംഭങ്ങള്‍ക്ക് സൊസൈറ്റിയോട് ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുതെന്നും ശിവദാസ് ബി. മേനോന് പറഞ്ഞു. ഇന്നത്തെ പുതിയ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഏറെ ഭാഗ്യം ചെയ്തവരാണ്. കാരണം മാര്‍ഗനിര്‍ദ്ദേശം നല്കാന് വിവിധ സംഘടനകള്‍…