Author: News Desk
ലോകരാജ്യങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭയുമായി ചേര്‍ന്ന് പരിഹാരം തേടുകയാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍. തിരുവനന്തപുരത്ത് വരുന്ന യുഎന്‍ ടെക്നോളജി ഇന്നവേഷന്‍ ലാബിലൂടെ (UNTIL) സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന്റെ വളര്‍ച്ച കൂടി ലക്ഷ്യമിടുന്നുണ്ടെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇന്ന് കേരളവും ഇന്ത്യയും നേരിടുന്ന മിക്ക പ്രശ്‌നങ്ങളും വികസ്വര രാഷ്ട്രങ്ങള്‍ പൊതുവായി നേരിടുന്നതാണ്. അതിന് പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞാല്‍ ആഗോള വിപണി തന്നെയാകും നമുക്ക് മുന്‍പില്‍ തുറക്കുക. ഈ ലക്ഷ്യത്തിലൂന്നിയാകും യുഎന്നുമായി സഹകരിക്കുകയെന്ന് ഡോ. സജി ഗോപിനാഥ് വ്യക്തമാക്കി. channeliam.com ന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷി, മൊബിലിറ്റി, വാട്ടര്‍ ആന്‍ഡ് സാനിട്ടേഷന്‍ എന്നീ മൂന്ന് മേഖലകളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ടെക്നോളജി ഇന്നവേഷന്‍ ലാബിന്റെ പ്രവര്‍ത്തനം. ഈ മേഖലകളില്‍ ലോകം പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തിയ ശേഷം ടെക്‌നോളജിയുടെ സഹായത്തോടെ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. യുഎന്നിലെയും ഇവിടുത്തെയും ഗവേഷകര്‍ ഒരുമിച്ചാകും…
സാങ്കേതിക തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടെ കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വന്ന മാറ്റം യാദൃശ്ചികമായി സംഭവിച്ചതല്ല. തൊണ്ണൂറുകളുടെ പകുതിയില്‍ ഈ മാറ്റത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സംസ്ഥാന ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഐഎഎസ്. ടെക്‌നോപാര്‍ക്കിന്റെ തുടക്കവും തിരുവനന്തപുരം കേന്ദ്രമാക്കി ചില ചെറുകിട, ഇടത്തരം സംരംഭങ്ങളും പ്രവര്‍ത്തനം തുടങ്ങിയ സമയം. എന്നാല്‍ വൈകാതെ ഗൗരവമുളള ഒരു വിഷയവുമായി കമ്പനികള്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റിനെ സമീപിച്ചു. ജോലി ചെയ്യാന്‍ പ്രാപ്തരായവരെ കിട്ടുന്നില്ലെന്നും ഇവിടുത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയാണിതെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. എന്‍ജിനീയറിംഗ് സിലബസുകളില്‍ ഐടിക്ക് ആവശ്യമായ പ്രോഗ്രാം കോഴ്സുകളായ ജാവയോ പിഎച്ച്പിയോ അന്ന് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്. പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികളെ പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ സജ്ജമാക്കണമെന്നും അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ അവര്‍ പിന്നോക്കം പോകുമെന്നും കമ്പനികള്‍ മുന്നറിയിപ്പ് നല്‍കി. കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഏത് രീതിയിലുളള കഴിവുകളാണ് ഇന്‍ഡസ്ട്രി പ്രതീക്ഷിക്കുന്നതെന്ന് മനസിലാക്കി. തുടര്‍ന്ന് സിലബസില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍…
ബിസിനസ് സംഭവിക്കുന്നത് തന്നെ നെറ്റ് വര്‍ക്കിംഗിലൂടെയാണ്. ബിസിനസുകള്‍ വളരുന്നതനുസരിച്ച് അത്തരം ആശയങ്ങള്‍ പങ്കുവെയ്ക്കാനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനുമുളള സ്‌പേസും വിപുലമാക്കണം. ഒരു ബിസിനസ് സംരംഭത്തിനും എന്‍ട്രപ്രണര്‍ക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങളാണ് ബി ഹബ്ബ് തിരുവനന്തപുരത്ത് നല്‍കുന്നത്. കോ വര്‍ക്കിംഗ് സ്‌പേസുകള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിക്കുന്ന ഇക്കാലത്ത് അത്തരം ഷെയറിങ് സ്‌പേസ് മുതല്‍ 200 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍ വരെ ബി ഹബ്ബില്‍ ഉണ്ട്. ബിസിനസ് മീറ്റിംഗ്, മെന്ററിംഗ്, പ്രൊഡക്ട് ലോഞ്ച്, സ്റ്റാര്‍ട്ടപ്പ് ഡെവലപ്മെന്റ് സെഷനുകള്‍ തുടങ്ങി എന്‍ട്രപ്രണേഴ്സിന് ഓള്‍ ഇന്‍ക്ലൂസീവ് ഫെസിലിറ്റി നല്‍കുന്നുവെന്നതാണ് ബി ഹബിന്റ പ്രത്യേകത. ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂം ബ്ലൂമിന്റെ ആശയത്തിലാണ് ബി ഹബ്ബുകള്‍ ഒരുങ്ങുന്നത്. ഇത്തരത്തിലുളള ആദ്യ ബി ഹബ് തിരുവനന്തപുരം മാര്‍ ബസേലിയോസ് കോളേജുമായി ചേര്‍ന്ന് ആരംഭിച്ചു. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനാണ് ഉദ്ഘാടനം ചെയ്തത്. ഇന്നവേറ്റീവ് ആയ ആശയങ്ങള്‍ ശരിയായ കൈകളില്‍ എത്തിയെങ്കില്‍ മാത്രമേ അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കൂവെന്നും അത്തരമൊരു വേദിയാണ്…
തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കാനുളള പദ്ധതികള്‍ നോര്‍ക്കയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി പ്രവാസി പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരംഭകത്വ പരിശീലനം നല്‍കും. പ്രാദേശിക തലത്തില്‍ നടത്തുന്ന പരിശീലനത്തില്‍ പ്രൊജക്ട് തയ്യാറാക്കാനും സഹായം നല്‍കും. രണ്ട് വര്‍ഷമെങ്കിലും പ്രവാസജീവിതം പൂര്‍ത്തീകരിച്ച് സ്ഥിരമായി മടങ്ങിയെത്തിയവര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. എല്‍ഇഡി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, പ്ലാന്റ് നഴ്‌സറി, പഴവര്‍ഗ സംസ്‌കരണം, കേറ്ററിംഗ്, സോപ്പ്, ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ നിര്‍മാണം തുടങ്ങി പല മേഖലകളിലാണ് പരിശീലനം. ഹ്രസ്വകാല പരിശീലനമാണ് നല്‍കുന്നത്. സംരംഭകത്വ പരിശീലനത്തിന് പുറമേ പ്രായോഗിക തൊഴില്‍ പരിശീലനവും നല്‍കും. സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് വായ്പയും നോര്‍ക്ക സബ്‌സിഡിയും അനുബന്ധ സേവനങ്ങളും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 04712329738 എന്ന നമ്പരിലോ www.cmdkerala.net എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണം.
ഒരു കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഫൗണ്ടേഴ്‌സിന്റെ ഉത്തരവാദിത്വങ്ങളെന്തൊക്കെയാണ്?. വെറും ലാഭം മാത്രമാണോ എന്‍ട്രപ്രണര്‍ഷിപ്പ് ലക്ഷ്യം വെയ്ക്കുന്നത്? സംരംഭകരും ഫൗണ്ടേഴ്‌സും തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ബിസിനസിലെ തംപ് റൂളുകള്‍ പ്രമുഖ വ്യവസായിയും സ്റ്റെര്‍ലിങ്് ഫാം റിസര്‍ച്ച് ആന്‍ഡ് സര്‍വ്വീസസ് എംഡിയുമായ ശിവദാസ് ബി മേനോന്‍ പങ്കുവെയ്ക്കുന്നു. സമൂഹത്തിന്റെ നന്‍മ കൂടി ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുമ്പോഴാണ് സംരംഭകത്വം അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ പ്രയോജനത്തില്‍ വരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന വില്‍ഗ്രോ, കൊച്ചിയില്‍ സംഘടിപ്പിച്ച സ്പീക്കര്‍ സീരീസില്‍ സംസാരിക്കുകയായിരുന്നു ശിവദാസ് ബി മേനോന്‍. എന്‍ട്രപ്രണര്‍ഷിപ്പിനൊപ്പം സമൂഹത്തിന് എന്തെങ്കിലും തിരികെ നല്‍കാന്‍ സംരംഭകരെ പ്രേരിപ്പിക്കുന്ന വില്‍ഗ്രോ പോലുളള സംഘടനകള്‍ നല്‍കുന്ന സന്ദേശം വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സംരംഭങ്ങളുടെ ലക്ഷ്യം സൊസൈറ്റിയെ ഹര്‍ട്ട് ചെയ്യുന്നതാകരുത്. സംരംഭങ്ങള്‍ക്ക് സൊസൈറ്റിയോട് ഉത്തരവാദിത്വമുണ്ടെന്ന കാര്യം മറക്കരുതെന്നും ശിവദാസ് ബി. മേനോന്‍ പറഞ്ഞു. ഇന്നത്തെ പുതിയ സംരംഭകരും സ്റ്റാര്‍ട്ടപ്പുകളും ഏറെ ഭാഗ്യം ചെയ്തവരാണ്. കാരണം മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ വിവിധ സംഘടനകള്‍…
ബാങ്കുകളുടെ കിട്ടാക്കടം പെരുകിയത് സ്വകാര്യ മേഖലയിലെ നിക്ഷേപത്തെ ബാധിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ ചില പ്രധാനമേഖലകളില്‍ സര്‍ക്കാര്‍ നിക്ഷേപം നടത്തുന്നുണ്ടെങ്കിലും സ്വകാര്യ മേഖലയില്‍ നിന്നുളള നിക്ഷേപം കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ജിഡിപി നിരക്കില്‍ ഇത് പ്രകടമാണ്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുളള ലോഞ്ച്പാഡ് ഉള്‍പ്പെടെ സജ്ജമാക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത് വ്യക്തമാക്കുന്നത്. രാഹുല്‍ ബജാജ് ബജാജ് ഓട്ടോ ചെയര്‍മാന്‍
ബിസിനസ് തുടങ്ങുന്നവരെല്ലാം യഥാര്‍ത്ഥത്തില്‍ സംരംഭകരാണോ? ആരെയാണ് എന്‍ട്രപ്രണേഴ്‌സ് എന്ന് വിശേഷിപ്പിക്കാന്‍ കഴിയുക? ഒരു ബിസിനസ് തുടങ്ങി അത് വളര്‍ച്ച നേടുമ്പോള്‍ മാത്രമാണ് അതിന്റെ ഫൗണ്ടേഴ്‌സിനെ എന്‍ട്രപ്രണര്‍ എന്ന് വിശേഷിപ്പിക്കാനാകൂ. ബിസിനസ് ആര്‍ക്കും തുടങ്ങാം. എന്നാല്‍ വളര്‍ച്ചയും സ്‌കെയിലപ്പുമാണ് അവരെ ശരിക്കും സംരംഭകരാക്കുന്നത്. അത് ഓരോ ഘട്ടത്തിലും അറിയുവാനും സാധിക്കും. തുടക്കകാലത്ത് ബിസിനസുകള്‍ എല്ലാം സ്റ്റാര്‍ട്ടപ്പുകള്‍ ആണോ എന്ന സംശയവും പലര്‍ക്കുമുണ്ട്. എന്നാല്‍ ലോജിക്കിനും അപ്പുറത്ത് വളര്‍ച്ചയുള്ള ഐഡിയകളാണ് സ്റ്റാര്‍ട്ടപ്പുകള്‍. ഊബര്‍ കാബ്‌സ് പ്രത്യക്ഷ ഉദാഹരണമാണ്. ഒരുപാട് റെന്റല്‍ കാബ് മോഡലുകള്‍ ഇതിന് മുമ്പ് ഉണ്ടായെങ്കിലും ടെക്‌നോളജിയെ ജനോപകാരമായി പ്രയോജനപ്പെടുത്തിയ മോഡലായിരുന്നു ഊബറിന്റേത്. അതും ഒരു വണ്ടി പോലും സ്വന്തമായി ഇല്ലാതെ. ബിസിനസ് മോഡല്‍ നടപ്പാക്കുന്ന ടീമും പ്രധാനപ്പെട്ട ഘടകമാണ്. ബിസിനസ് മോഡല്‍ നടപ്പാക്കുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അതിന്റെ ഫൗണ്ടര്‍മാര്‍ക്ക് ബോധ്യമുണ്ടാവണം.ഫണ്ടിംഗ് ഒരു പ്രോസസ്സ് ആണ്. സമയമെടുക്കുന്ന ഒന്ന്. അതുകൊണ്ട് തന്നെ ഫണ്ടിന് വേണ്ടി ശ്രമിക്കുന്ന ഏത് കമ്പനിയും നേരത്തെ തന്നെ അതിനു…
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ‘സീഡിംഗ് കേരള’ കൊച്ചിയില്‍ നടന്നു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാനാണ്് കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നതെന്ന് ഐടി സെക്രട്ടറി ശിവശങ്കര്‍ ഐഎഎസ് വ്യക്തമാക്കി.രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി നവസംരംഭകര്‍ക്ക് ലഭ്യമാക്കും. സീഡിംഗ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കാകണമെന്ന് KSUM സിഇഒ ഡോ.സജി ഗോപിനാഥും പറഞ്ഞു.ലെറ്റ്സ് വെന്‍ച്വറിന്റേയും കോംഗ്ലോ വെന്‍ച്യുവേഴ്‌സിന്റെയും സഹകരണത്തോടെയായിരുന്നു ‘സീഡിംഗ് കേരള ‘ . കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകള്‍ ഒരുക്കാന്‍ കേരളസ്റ്റാര്‍ട്ടപ്പ് മിഷന്‍ ലക്ഷ്യമിടുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള സ്റ്റാര്‍ട്ടപ് അന്തരീക്ഷത്തിന്റെ സാധ്യതകള്‍ കൂടി സംസ്ഥാനത്തെ നവസംരംഭകര്‍ക്ക് ലഭ്യമാക്കാനാണ് ksum ശ്രമിക്കുന്നത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് എക്കോ സിസ്റ്റത്തിന് ഇന്റര്‍നാഷണല്‍ അക്സസ് സാധ്യമാക്കുന്ന തരത്തില്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്ന കാര്യം ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസാണ് വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് എക്കോ സിസ്റ്റത്തെ ഒന്നാകെ ഉടച്ചുവാര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള സീഡിംഗ് കേരളയിലാണ് അദ്ദേഹം ഐടി നയം…
സ്റ്റാര്‍ട്ടപ്പുകള്‍ ഫണ്ടിംഗിനായി സമീപിക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് തങ്ങള്‍ അതിന് പ്രാപ്തരാണോ എന്നുളളതാണ്.ഒരു സ്റ്റാര്‍ട്ടപ് അല്ലെങ്കില്‍ ഒരു പുതുസംരംഭം ഫണ്ടിംഗിനായി പോകുമ്പോള്‍ അത് ശരിയായ ഘട്ടത്തിലും സമയത്തുമാണോ എന്നും വിലയിരുത്തേണ്ടതുണ്ട്. ഈ ഘടകങ്ങളെയെല്ലാം ആശ്രയിച്ചാണ് ഫണ്ടിംഗിലെ വിജയം.ഫണ്ടിംഗിനെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ബേസിൽ ഗ്രിഗോറി സോഫ്റ്റ് വെയർ ലാബ്സിന്റ കോഫൗണ്ടർ റോബിൻ അലക്സ് പണിക്കർ വിശദീകരിക്കുന്നു കാരണം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് വേണ്ടി മാത്രമാണ് ഫണ്ടിംഗ് സ്വീകരിക്കേണ്ടത്. മാര്‍ക്കറ്റ് പൊട്ടന്‍ഷ്യല്‍ ഇല്ലെങ്കില്‍ ഇത് സാധ്യവുമല്ല.മാര്‍ക്കറ്റില്‍ വില്‍ക്കാവുന്ന പ്രൊഡക്ടില്ലെങ്കില്‍ പണം മുടക്കാവുന്നവര്‍ അതിന് തയ്യാറാകില്ല.ഫണ്ട് സ്വീകരിച്ച് ഇക്വിറ്റി ഡൈല്യൂട്ട് ചെയ്യുന്നത് കൊണ്ട് കാര്യമായ പ്രയോജനമുണ്ടോയെന്ന് ഫൗണ്ടര്‍മാര്‍ ആലോചിക്കേണ്ടതുണ്ട്.പണം നല്‍കുന്നത് വിശ്വാസത്തിനു പുറത്താണെന്നും അതുവെച്ച് മുന്നോട്ടുള്ള യാത്ര എളുപ്പമാകുമെന്നും ഓര്‍ത്താല്‍ ഫണ്ടിംഗ് കൊണ്ട് പ്രയോജനമുണ്ടാകും.അത് സ്റ്റാര്‍ട്ടപ്പുകളുടെ യാത്രയ്ക്ക് സഹായകരമാകും. ‘Trust’ is the mantra The first thing a startup entrepreneur should analyse before seeking funds is whether the venture is…
ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ആലങ്കാരികമായി കാണുന്നവരാണ് പലരും. പ്രത്യേകിച്ച് സ്റ്റാര്‍ട്ടപ് കമ്പനികളില്‍. പക്ഷെ ഒരു കമ്പനിയുടെ ഡയറക്ടര്‍ പദവി വലിയ ഉത്തരവാദിത്വങ്ങളും ഓരോ ഡയറക്ടര്‍മാര്‍ക്കും നല്‍കുന്നുണ്ട്. കമ്പനിയുടെ ദൈനംദിന കാര്യങ്ങള്‍ മുതല്‍ തൊഴിലാളികളുടെ ക്ഷേമം വരെ ഡയറക്ടറുടെ ഉത്തരവാദിത്വത്തില്‍ ഉള്‍പ്പെടുന്നതാണെന്ന് കോര്‍പ്പറേറ്റ് ലീഗല്‍ കംപ്ലെയ്ന്‍സിലും ഫോറിന്‍ എക്‌സ്‌ചേഞ്ചിലും 10 വര്‍ഷത്തോളം പരിചയസമ്പന്നനായ ഗോകുല്‍ വിശദീകരിക്കുന്നു. നിയമങ്ങള്‍ പാലിക്കാനുളള പ്രൈം റെസ്പോണ്‍സിബിലിറ്റി മാനേജിംഗ് ഡയറക്ടര്‍ക്കാണെങ്കിലും ഡയറക്ടര്‍മാര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. സ്ഥാപനത്തിന്റെ ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന് വിധേയമായി മാത്രമേ ഡയറക്ടര്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. പൂര്‍ണമായി കമ്പനിയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ടുളളതാകണം ഡയറക്ടറുടെ പ്രവര്‍ത്തനങ്ങള്‍. ഡയറക്ടറുടെ ഓരോ പ്രവര്‍ത്തിയും കന്പനിയുടെ എന്‍വയോണ്‍മെന്റിനെ പ്രൊട്ടക്ട് ചെയ്യുന്നതാകണം. സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ ഡിസിഷന്‍ മേക്കിംഗ് സാധ്യമാക്കണം. കമ്പനിയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട റെസ്പോണ്‍സിബിലിറ്റിയും ഡയറക്ടര്‍ ബോര്‍ഡിലെ അംഗങ്ങള്‍ക്കുണ്ട്. കമ്പനിയുടെ ടാക്സേഷനും ഫിനാന്‍ഷ്യല്‍ ഇടപാടുകളും ആനുവല്‍ ജനറല്‍ മീറ്റിംഗുകളും മുടങ്ങുന്നില്ലെന്നും ഡയറക്ടര്‍മാരാണ് ഉറപ്പുവരുത്തേണ്ടത്. കമ്പനി…