Author: News Desk
ഒരു പ്രൊഡക്ട് എത്ര മാത്രം നന്നായി മാര്‍ക്കറ്റ് ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ലാഭകരമായ ബിസിനസ് പടുത്തുയര്‍ത്തുന്നത്. ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങാന്‍ കഴിയുന്ന ഏറ്റവും നല്ല സംരംഭങ്ങളാണ് ഫുഡ് പ്രൊസസിംഗ് യൂണിറ്റുകള്‍. അച്ചാര്‍ നിര്‍മാണ യൂണിറ്റും ഉണ്ണിയപ്പം പോലുളള പലഹാര നിര്‍മാണ യൂണിറ്റുകളും വീട്ടിലിരുന്ന് വലിയ മുതല്‍ മുടക്കില്ലാതെ തുടങ്ങാന്‍ കഴിയും. സംരംഭക മേഖലയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം മാര്‍ക്കറ്റിനെ നന്നായി പഠിക്കണം. മാര്‍ക്കറ്റില്‍ വിറ്റ്, ലാഭം ഉണ്ടാക്കുന്ന പ്രൊഡക്ടുകള്‍ കണ്ടെത്തുക എന്നതാണ് ഒരു സംരംഭകനെ സംബന്ധിച്ച് ഏറ്റവും ശ്രമകരമായ ദൗത്യം. അത്തരം പ്രൊഡക്ടുകളാണെങ്കില്‍ ആ സംരംഭം ഏറെക്കുറെ വിജയിച്ചുവെന്ന് പറയാം. എവിടെയാണ് പ്രൊഡക്ടിന്റെ മാര്‍ക്കറ്റ്, എവിടെയാണ് ഉല്‍പ്പന്നം വിറ്റുപോകുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആദ്യം തിരിച്ചറിയണം. മാര്‍ക്കറ്റിനെക്കുറിച്ച് വേണ്ടത്ര അറിവില്ലാതെ ഇറക്കുന്ന ഉല്‍പ്പന്നങ്ങളുടെ നിലനില്‍പ് തന്നെ അപകടത്തിലാകും. സംരംഭകര്‍ക്ക് അടിസ്ഥാനപരമായി പല മേഖലകളോടും താല്‍പര്യം ഉണ്ടാകും. ചില പ്രൊഡക്ടുകളോട് വൈകാരികമായ ഇഷ്ടവും ഉണ്ടാകും. എന്നാല്‍ സംരംഭം തുടങ്ങുമ്പോള്‍ ഈ വൈകാരികമായ താല്‍പര്യങ്ങള്‍ മാറ്റിവെയ്ക്കുന്നതാണ്…
യന്തിരനും, ടെര്‍മിനേറ്റര്‍ എന്ന ഹോളിവുഡ് സിനിമയുമെല്ലാം കഥയായി പറഞ്ഞത് യാഥാര്‍ത്ഥ്യമാകുന്ന കാലം അടുത്തെത്തിയിരിക്കുന്നു. മനുഷ്യന് ഒപ്പം നില്‍ക്കുന്ന റോബോട്ടുകള്‍ക്കായി ഇന്നവേഷനുകള്‍ നടത്തുകയാണ് കൊച്ചിയില്‍ മലയാളി യുവാക്കളുടെ ശാസ്ത്ര റോബോട്ടിക്‌സ് എന്ന കമ്പനി. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളജില്‍ ഒരുമിച്ച് പഠിച്ച അച്ചു വില്‍സണ്‍, ആരോണിന്‍, അഖില്‍ എന്നിവരാണ് ശാസ്ത്രയുടെ ബുദ്ധികേന്ദ്രങ്ങള്‍. റോബോട്ടിക്‌സ് കമ്പനി തുടങ്ങാനൊന്നും പ്ലാന്‍ ഇല്ലായിരുന്നുവെങ്കിലും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന മോഹം ഇവര്‍ക്കുണ്ടായിരുന്നു. എല്ലാ സ്റ്റാര്‍ട്ടപ്പുകളെപ്പോലെയും തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടിയെങ്കിലും വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നതിനാല്‍ പിന്തിരിഞ്ഞില്ല. റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് സ്റ്റേജില്‍ ടെക്‌നോളജി ബ്രാന്‍ഡായ ബോഷിന്റെ ശ്രദ്ധയില്‍ പെട്ടതാണ് ശാസ്ത്രയുടെ കണ്‍സെപ്റ്റ് തന്നെ മാറ്റിമറിച്ചത്. ഇതോടെ എച്ച്‌സിഎല്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വേണ്ടി റോബോട്ടിക് സിസ്റ്റം ഡെവലപ് ചെയ്യാനായി. ഇതിനിടയില്‍ കെഎസ്‌ഐഡിസിയുടെ സീഡ് ഫണ്ട് കമ്പനിക്ക് ലഭിച്ചു. മികച്ച സ്റ്റാര്‍ട്ടപ് എക്കോസിസ്റ്റത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖരായ മെന്റേഴ്‌സിനെ കണ്ടെത്താനായതും ശാസ്ത്ര റോബോട്ടിക്‌സിന് വഴിത്തിരിവായി. അങ്ങനെയാണ് എയ്ഞചല്‍ ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യൂണിറ്റി ലഭിച്ചതും. ആക്യുറസിയും കോസ്റ്റ് എഫക്ടീവുമാണ്…
ഇന്ത്യയില്‍ ഇനിയും വളര്‍ച്ചാ സാധ്യതയുളള മേഖലയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍ഡസ്ട്രിയെന്ന് ശശി തരൂര്‍ എംപി. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂര്‍. 2020 ഓടെ റിയല്‍ എസ്റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍ മേഖലകളില്‍ 75 മില്യന്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകും. ഈ രംഗത്ത് ഇന്ത്യയിലേക്ക് കടന്നുവരുന്ന ബഹുരാഷ്ട്ര കമ്പനികളെ തേടി ആളുകള്‍ എത്തുമെന്ന് ഉറപ്പാണെന്നും ശശി തരൂര്‍ പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പഴയതുപോലെയല്ല. കാര്യങ്ങള്‍ വേഗത്തിലാണ്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ അഴിമതി ഉള്‍പ്പെടെയുളള ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ അകറ്റിയിരുന്നതെങ്കില്‍ അത് മാറി. ഇന്ന് ഏകജാലക സംവിധാനം വഴി പ്രൊജക്ടുകള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് സഹായകരമായ നിലപാടാണ് സര്‍ക്കാരുകളും സ്വീകരിക്കുന്നത്. നിലവില്‍ ജിഡിപിയുടെ 5-6 ശതമാനമാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിന്നുളള സംഭാവന. എന്നാല്‍ 2020 ഓടെ ഇത് 13 ശതമാനമായി ഉയരുമെന്നാണ് വിലയിരുത്തല്‍. മുംബൈയും ബംഗലൂരുവും ഉള്‍പ്പെടെയുളള മെട്രോ നഗരങ്ങള്‍…
മെയ്ക്ക് ഇന്‍ ഇന്ത്യ പോലുളള പദ്ധതികള്‍ക്കും ജിഎസ്ടി ഗുണകരമാകും. ചെക്‌പോയിന്റുകളില്‍ നികുതി രേഖകള്‍ ക്ലിയര്‍ ചെയ്യാന്‍ ട്രക്കുകള്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാകും. ഗതാഗത മേഖലയിലും അതിലൂടെ നിര്‍മാണ മേഖലയ്ക്കും ഇത് കാര്യമായ പ്രയോജനം ചെയ്യും. മെയ്ക്ക് ഇന്‍ ഇന്ത്യ പോലെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ അതിലൂടെ ഊര്‍ജിതമാക്കാന്‍ സാധിക്കും. ഹസ്മുഖ് ആദിയ കേന്ദ്ര റവന്യൂ സെക്രട്ടറി
ചെറുകിട വ്യവസായ വായ്പയെടുത്ത് തുടങ്ങിയ പല സംരംഭങ്ങളും നല്ല വിജയം കൊയ്ത ചരിത്രം നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ടേം ലോണ്‍, വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ എന്നിങ്ങനെ രണ്ട് തരത്തിലുളള വായ്പകളാണ് ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ബാങ്കുകള്‍ അനുവദിക്കുന്നത്. ഈ വായ്പകള്‍ അനുവദിക്കുന്നതിനുളള മാനദണ്ഡങ്ങളും തിരിച്ചടവിന്റെ നിബന്ധനകളും തുടങ്ങി ചെറുകിട വ്യവസായ വായ്പയെക്കുറിച്ച് പൊതുവായി ഉയരുന്ന സംശയങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് വി.കെ ആദര്‍ശ്. യൂണിറ്റ് തുടങ്ങുന്നതിനാവശ്യമായ യന്ത്രങ്ങള്‍ വാങ്ങാനും കെട്ടിടം നവീകരിക്കുന്നതിനും നിര്‍മിക്കുന്നതിനും അനുബന്ധ സാധനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനുമാണ് ടേം ലോണ്‍ അനുവദിക്കുന്നത്. വായ്പയുടെ നിശ്ചിതശതമാനം യൂണിറ്റ് നടത്തുന്ന വ്യക്തിയുടെ വിഹിതമായി കണക്കാക്കും. വില്‍പനയുടെ പരിധിയും യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമതയും കണക്കാക്കിയാണ് വര്‍ക്കിംഗ് ക്യാപ്പിറ്റല്‍ ലോണ്‍ അനുവദിക്കുന്നത്. സംരംഭത്തിന് ഏത് വായ്പയാണ് വേണ്ടതെന്ന് ഉടമയ്ക്ക് തെരഞ്ഞെടുക്കാം. ആവശ്യപ്പെട്ടാല്‍ തിരിച്ചടവിന് ബാങ്കുകള്‍ ഒരു നിശ്ചിത കാലത്തേക്ക് മൊറട്ടോറിയം അനുവദിക്കുകയും ചെയ്യും. Usually, small-scale industrial units are allocated loans in two sections: term…
ഫണ്ടിംഗിനായി ശ്രമിക്കുന്നതിന് മുന്പ് സ്റ്റാര്‍ട്ടപ്പുകള്‍ ഓര്‍ക്കേണ്ട പ്രധാന കാര്യം എന്തുതരം ഫണ്ടാണ് ഇപ്പോള്‍ അനിവാര്യമെന്നതാണ്. വില്‍ക്കപ്പെടാന്‍ സാധ്യതയുള്ള അഥവാ ട്രാക്ഷനുള്ള ബിസിനസ്സിനാണ് ഫണ്ട് ലഭിക്കുക എന്നറിയാമല്ലോ. തുടക്കക്കാരന് അനുയോജ്യം ബൂട്ട് സ്ട്രാപ്പുകളാണെന്നും വ്യക്തമാക്കുകയാണ് പ്രമുഖ ഫിനാന്‍ഷ്യല്‍ സ്ട്രാറ്റജി പ്ലാനറും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ കണ്ണന്‍ സുരേന്ദ്രന്‍ . എയ്ഞ്ചല്‍ ഫണ്ടിംഗും, വെഞ്ചുവര്‍ ക്യാപിറ്റലും, ക്ലൗഡ് ഫണ്ടിംഗുമെല്ലാം സ്റ്റാര്‍ട്ടപ്പുകളുടെ പ്ലാനിങ്ങിനെ ആശ്രയച്ചിരിക്കും. അത് ആദ്യം തിരിച്ചറിയേണ്ടതും സംരംഭകരാണ്.
ഇരുപതിലധികം വര്‍ഷങ്ങളായി ഐടി ഇന്‍ഡസ്ട്രി ഉയര്‍ച്ചയിലായിരുന്നു. പക്ഷെ ഇന്ന് ചില വേലിയിറക്കങ്ങളുടെ സൂചന കാണുന്നു. കഴിഞ്ഞ കാലങ്ങളില്‍ മറ്റ് പല വ്യവസായ മേഖലകളിലും ഇത് സംഭവിച്ചിട്ടുളളതാണ്. ഭാവിയിലും സംഭവിക്കാവുന്നതേ ഉളളൂ. അതുകൊണ്ട് തന്നെ ഇന്‍ഡസ്ട്രിയെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. പക്ഷെ ഈ നില തുടര്‍ന്നാല്‍ മുന്‍പത്തേതുപോലെ തൊഴിലവസരങ്ങള്‍ നല്‍കാന്‍ ഇന്‍ഡസ്ട്രിക്ക് കഴിഞ്ഞെന്ന് വരില്ല. നാരായണമൂര്‍ത്തി ഇന്‍ഫോസിസ് സ്ഥാപകന്‍
കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന് തുടക്കമിട്ടവരില്‍ പ്രമുഖനാണ് സിജോ കുരുവിള ജോര്‍ജ്ജ് .സംസ്ഥാനത്ത് പുതിയൊരു സംരംഭക കള്‍ച്ചര്‍ വളര്‍ത്തിക്കൊണ്ടു വരാന്‍ സിജോയും കൂട്ടരും തുടക്കമിട്ട സ്റ്റാര്‍ട്ടപ്പ് വില്ലേജിനായി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ സിലിക്കന്‍വാലിയുടെ പതിപ്പുകളല്ല, മറിച്ച് നമ്മുടെ ആശയങ്ങള്‍ക്ക് വലിയ സ്വീകാര്യത വരുന്ന നാളുകളാണ് മുന്നിലുള്ളതെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ഫൗണ്ടര്‍ സി.ഇ.ഒ. സിജോ കുരുവിള വ്യക്തമാക്കുന്നു സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മാന്യമായ സൗകര്യങ്ങള്‍ ഉണ്ടാവുകയും സമൂഹത്തില്‍ എന്‍ട്രപ്രണര്‍ഷിപ്പിന് അനുകൂല സാഹചര്യം രൂപപ്പെടുകയും ചെയ്തത് ഒരു ദശാബ്ദം മുമ്പ് ടെക്ക്നോപാര്‍ക്ക് ടിബിഐയുടെ (technology business incubation) തുടക്കത്തോടെയാണ്. അതിന്റെ ഗൗരവമുള്ള തുടര്‍ച്ചയായിരുന്നു കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജ്. അതിനോടകം സ്റ്റുഡന്റ് എന്‍പ്രണറായി വരവറിയിച്ച സിജോ കുരുവിള ജോര്‍ജ്ജും സുഹൃത്തുക്കളുമായിരുന്നു സ്റ്റാര്‍ട്ടപ് വില്ലേജ് എന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ പിപിപി മോഡല്‍ ബിസിനസ് ഇന്‍കുബേഷന്റെ ബ്രയിന്‍. ഇന്ന് സംസ്ഥാനത്തിന് സ്റ്റാര്‍ട്ടപ് പോളിസി ഉണ്ട്. കോളേജുകളെ സ്റ്റാര്‍ട്ടപ് നെറ്റ്‌വര്‍ക്കിന്റെ കീഴില്‍ കൊണ്ടുവന്നിരിക്കുന്നു. ഐഇഡിസി നെറ്റുവര്‍ക്കുകള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി…
ഏതൊരു മലയാളിക്കും കടന്നു ചെല്ലാവുന്ന അന്താരാഷ്ട്ര നിലവാരമുളള ഫാബ്രിക്കേഷന്‍ ലാബുകളാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫര്‍ണിച്ചര്‍ കട്ട് ചെയ്യാനുളള സിഎന്‍സി റൂട്ടര്‍, ത്രീഡി പ്ലോട്ടര്‍, ഇലക്ട്രോണിക് ടെസ്റ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങി സാധാരണക്കാര്‍ക്ക് എളുപ്പം സംഘടിപ്പിക്കാന്‍ കഴിയാത്ത വിലപിടിപ്പുളള മെഷീനുകള്‍ ഇവിടെ നിസ്സാര വാടകയ്ക്ക് ലഭിക്കും. കൊച്ചി കളമശേരിയിലെ കേരള ടെക്നോളജി ഇന്നവേഷന്‍ സോണിലും തിരുവനന്തപുരം ടെക്നോപാര്‍ക്കിലുമാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫാബ് ലാബുകള്‍. ആഴ്ചയില്‍ ഒരു ദിവസം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള വിദഗ്ധര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ ട്രെയിനിംഗും ഇവിടെയുണ്ട്. മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസുമായി ചേര്‍ന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫാബ് ലാബ് ഒരുക്കിയിട്ടുളളത്. പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്ക് അതിന്റെ പ്രോട്ടോടൈപ്പ് സ്റ്റേജ് വരെ ഉണ്ടാക്കാന്‍ കഴിയുന്ന സംവിധാനങ്ങളാണ് ഇവിടെയുളളത്. പ്രോഗ്രാമിങ് മുതല്‍ ഇലക്ട്രോണിക് പ്രൊഡക്ഷനും ലേസര്‍ കട്ടിംഗും ഉള്‍പ്പെടെ ടെക്നോളജിയുമായി ബന്ധപ്പെടുന്ന ഏത് ആശയവും വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ നിങ്ങള്‍ക്ക് ഇവിടെ പരുവപ്പെടുത്തിയെടുക്കാം. fablabkerala.in എന്ന വെബ്സൈറ്റിലൂടെ ബുക്ക്…
രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് സൊല്യുഷന്‍ കണ്ടെത്തി സ്റ്റാര്‍ട്ടപ്പാകാന്‍ അവസരമൊരുക്കി കൊച്ചി മേക്കര്‍ വില്ലേജില്‍ ബോഷ് ഡിഎന്‍എ ഇലക്ട്രോണിക്സ് ചലഞ്ച്.ഇന്ത്യയിലുടനീളമുള്ള കോളേജുകളില്‍ നിന്നായി ഒമ്പത് പേരെയാണ് സെലക്ട് ചെയ്തത്. വേസ്റ്റ് മാനേജ്‌മെന്റ്, പാര്‍ക്കിംഗ് തുടങ്ങി ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്കുള്ള സ്മാര്‍ട്ട് സൊല്യുഷനാണ് ഇവര്‍ കണ്ടെത്തേണ്ടത്. പ്രോട്ടോടൈപ്പിനായി വേണ്ടി വരുന്ന 50,000 രൂപ വരെ ബോഷ് ഇവര്‍ക്ക് നല്‍കും. മൂന്ന് മാസത്തിന് ശേഷം പ്രോട്ടോടൈപ്പിന്റെ അടിസ്ഥാനത്തില്‍ മികച്ച ടീമിന് ഒരു ലക്ഷം രൂപ പ്രൈസ് മണിയും മേക്കര്‍ വില്ലേജില്‍ ഒരു വര്‍ഷത്തെ ഇന്‍കുബേഷനും ലഭിക്കും. ഫൈനലിലെത്തിയവരില്‍ കേരളത്തില്‍ നിന്നുളള നാല് ടീമുകളും ഉള്‍പ്പെടും. കൊച്ചി മെക്കര്‍ വില്ലേജിലെ ഇന്‍കുബേഷന്‍ സെന്ററിലെയും ബാംഗ്ലൂരിലെയും കോയമ്പത്തൂരിലെയും ബോഷ് സെന്ററുകളുടെയും സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിനിയോഗിക്കാം. ഈ രംഗത്തെ വിദഗ്ധരുടെ സഹായവും ഇവര്‍ക്ക് ലഭിക്കും. മികച്ച ആശയങ്ങള്‍ ഉളള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുളള അവസരമാണിത്. STARTUP FUNDED BY BOSCH? DNA IDEA CHALLENGE AT MAKER…