Author: News Desk

ഏത് സംരംഭം തുടങ്ങിയാലും അതിന്റെ വിജയമിരിക്കുന്നത് മാര്‍ക്കറ്റിംഗിലും സെയില്‍സിലുമാണ്. പ്രൊഡക്ടായാലും സര്‍വീസായാലും അതിന് അനുയോജ്യമായ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജി പ്ലാന്‍ ചെയ്യാനും നടപ്പാക്കാനും പറ്റിയ മാര്‍ക്കറ്റിംഗ് ആന്റ് സെയില്‍സ് വിംഗ് തുടക്കം മുതലേ കൂടെയുണ്ടാകണം. പ്രൊഡക്ടിന് അനുസരിച്ചായിരിക്കണം മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയും രൂപപ്പെടുത്തേണ്ടത്. സംരംഭകനായും മെന്ററായും പ്രൊഫസറായും വിവിധ മേഖലകളില്‍ നാല്‍പ്പത് വര്‍ഷത്തോളം പരിചയസമ്പത്തുള്ള എസ്.ആര്‍ നായര്‍ പുതിയ സംരംഭകര്‍ അറിയേണ്ടതിനെക്കുറിച്ച് സംസാരിക്കുന്നു. കാണുക ഗുരു വിത്ത് എസ്.ആര്‍.നായര്‍. വലിയ മുതല്‍മുടക്കില്‍ സംരംഭം തുടങ്ങിയിട്ടും മാര്‍ക്കറ്റിംഗിന് വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് പല സ്റ്റാര്‍ട്ടപ്പുകളെയും ബുദ്ധിമുട്ടിലാക്കുന്നത്. ഒരു സംരംഭത്തെ സംബന്ധിച്ച് അതിന് മുന്നിട്ടിറങ്ങുന്ന സംരംഭകന്റെ തലയില്‍ ഉദിക്കുന്ന ആശയങ്ങളാകും മാര്‍ക്കറ്റിംഗിലും പരീക്ഷിക്കപ്പെടുക. സ്ഥാപനം പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഈ തന്ത്രങ്ങള്‍ മാര്‍ക്കറ്റില്‍ പരീക്ഷിക്കപ്പെടുന്നു. എല്ലായ്പോഴും ഇത് വിജയിക്കണമെന്നില്ല. ഏത് രീതിയിലാണ് പ്രൊഡക്ട് വിന്യസിക്കേണ്ടത് അതിന് ചേരുന്ന സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് സംവിധാനമാണ് ഉണ്ടാക്കേണ്ടത്. അതിന് ആ മേഖലയില്‍ വൈദഗ്ധ്യം നേടിയവര്‍ തന്നെ വേണം. ഡിജിറ്റലായിട്ടാണ് പ്രൊഡക്ട് വില്‍ക്കാന്‍…

Read More

ബിസിനസ് റിസ്‌ക് ആണ്. എന്നാല്‍ റിസ്‌ക് എടുക്കുന്നവരെല്ലാം വിജയിക്കുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്ന് തുടങ്ങി ഇന്ന് 100 കോടി രൂപയുടെ ബിസിനസ് മൂല്യത്തില്‍ എത്തി നില്‍ക്കുന്ന ഡെന്റ്കെയര്‍ ഡെന്റല്‍ ലാബിന്റെ സ്ഥാപകന്‍ ജോണ്‍ കുര്യാക്കോസ് തന്റെ വിജയമന്ത്രങ്ങള്‍ പങ്കുവെയ്ക്കുന്നു. ഒരു എന്‍ട്രപ്രണര്‍ ആദ്യം അച്ചടക്കമുളള ഒരു ജീവനക്കാരനായി മാറണമെന്ന് ജോണ്‍ കുര്യാക്കോസ് പറയുന്നു. കൃത്യസമയത്ത് ഓഫീസില്‍ എത്തണം. ജോലികള്‍ കൃത്യമായി ചെയ്തു തീര്‍ക്കണം. ആദ്യകാലങ്ങളില്‍ മറ്റ് ആവശ്യങ്ങള്‍ക്കായി ബിസിനസില്‍ നിന്ന് പണം പിന്‍വലിക്കരുത്. ശമ്പളമെടുത്ത് മാത്രം ജീവിക്കുക. എന്നും നല്ല കാലമായിരിക്കുമെന്ന് ചിന്തിക്കരുത്. ബിസിനസിന്റെ അടിത്തറ ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. എന്നിട്ട് മാത്രം പണം കൂടുതല്‍ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുക. എവിടെയൊക്കെ പണം ചെലവഴിക്കേണ്ടി വന്നാലും ചെറിയതുക അധികമാരും അറിയാതെ ഒരു നിക്ഷേപമായി കരുതിവെയ്ക്കുക. സ്വപ്‌നം കാണുന്നവരാകണം സംരംഭകര്‍. ഉയര്‍ച്ചയില്‍ എത്തണമെന്ന സ്വപ്‌നം ഉണ്ടാകണം. പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് നിശ്ചയദാര്‍ഢ്യത്തോടെയും അര്‍പ്പണബോധത്തോടെയും പ്രവര്‍ത്തിക്കണം. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അതിലെ നന്‍മ ഉയര്‍ത്തിക്കാട്ടി പോസിറ്റീവ് ചിന്താഗതിക്കാരന്‍ ആയി…

Read More

ആധാര്‍ കാര്‍ഡുമായും മൊബൈല്‍ നമ്പരുമായും ബാങ്ക് അക്കൗണ്ട് കൂട്ടിയിണക്കുന്നതാണ് JAM. സര്‍ക്കാര്‍ സബ്‌സിഡികള്‍ ജനങ്ങള്‍ക്ക് നേരിട്ടെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. എന്നാല്‍ സൈബര്‍ തട്ടിപ്പിന്റെ കാലത്ത് ബാങ്ക് അക്കൗണ്ടിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും JAM ന് പങ്കുണ്ട്. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ തല്‍ക്ഷണം മൊബൈലില്‍ ലഭ്യമാകും. അതുകൊണ്ടു തന്നെ അസ്വാഭാവികമായ ഇടപാടുകള്‍ വളരെ പെട്ടന്ന് മനസിലാക്കി നിജസ്ഥിതി ഉറപ്പിക്കാം. ജന്‍ധന്‍ അക്കൗണ്ട്-ആധാര്‍-മൊബൈല്‍ എന്നതാണ് JAM ന്റെ പൂര്‍ണരൂപം. തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങള്‍, സബ്‌സിഡികള്‍ തുടങ്ങി സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക ആനുകൂല്യങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെത്തും. ബാങ്ക് അക്കൗണ്ട് മൊബൈല്‍ നമ്പരുമായി ബന്ധിപ്പിച്ചാല്‍ ഇക്കാര്യങ്ങള്‍ ഒക്കെ ബാങ്കിലോ എടിഎമ്മിലോ പോകാതെ തന്നെ നിങ്ങള്‍ക്ക് അറിയാം. ബാങ്കില്‍ മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും JAM ന്റെ ആവശ്യകതയും വിവരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും യൂണിയന്‍ ബാങ്ക് ടെക്‌നിക്കല്‍ വിഭാഗം സീനിയര്‍ മാനേജരുമായ വി.കെ ആദര്‍ശ്. ബാലന്‍സ് പിന്‍വലിക്കുമ്പോഴും അക്കൗണ്ടിലേക്ക്…

Read More

തൊഴില്‍മേഖലയില്‍ ആഗോളതലത്തില്‍ ഉയരുന്ന ഉത്കണ്ഠയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ ഇന്‍ഫോസിസ് എല്ലാ സാദ്ധ്യതകളും വിനിയോഗിക്കും. വെല്ലുവിളികള്‍ക്കിടയിലും പ്രവര്‍ത്തനം മെച്ചപ്പെടുത്തി മുന്നോട്ടുപോകും. സാങ്കേതികമാറ്റങ്ങളുടെ ആദ്യകാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളാണ് കമ്പനിയെ മുന്‍നിരയില്‍ എത്തിച്ചത്. അതുപോലെ നെക്‌സ്റ്റ് ജനറേഷന്‍ സര്‍വ്വീസ് കമ്പനിയായി മാറാന്‍ ഇന്‍ഫോസിസിന് കഴിയും. വിശാല്‍ സിക്ക ഇന്‍ഫോസിസ് സിഇഒ

Read More

സംരംഭകന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഫണ്ടിംഗ്. ഫണ്ട് തടസമില്ലാതെ പമ്പ് ചെയ്താലേ ഏതൊരു ബിസിനസും തുടങ്ങാനും വളരാനും സാധിക്കൂ. ഹെഡ്‌സ്റ്റാര്‍ട്ടിന്റെ സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയില്‍ ചര്‍ച്ച ചെയ്തതും ഫണ്ടിംഗിനെക്കുറിച്ചായിരുന്നു. പുതുസംരംഭകര്‍ക്ക് ഫണ്ടിംഗിനെക്കുറിച്ചുളള ആശങ്ക ദൂരീകരിക്കാന്‍ സഹായിക്കുന്നതായിരുന്നു ഈ സെഷന്‍. ഓണര്‍ഷിപ്പ് ഡൈല്യൂട്ടാകാതെ എങ്ങനെ സ്മാര്‍ട്ട് ആയി ഫണ്ടു കൊണ്ടുവരാനാകും. ഒരു സംരംഭകന്‍ അറിഞ്ഞിരിക്കേണ്ട ബാലപാഠം ഈ സ്ട്രാറ്റജിയാണ്. ഫണ്ടിംഗിന്റെ ആവശ്യകതയും വ്യത്യസ്ത തരത്തിലുള്ള ഫണ്ടിംഗിനെക്കുറിച്ചും പുതുസംരംഭകര്‍ക്ക് വലിയ അറിവുപകരുന്നതായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേയിലെ ചര്‍ച്ച. ക്ലൗഡ് ഫണ്ടിംഗും വെഞ്ച്വര്‍ ക്യാപ്പിറ്റലും എയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റും സംരംഭകര്‍ക്ക് ലഭിക്കാവുന്ന ലോണുകളെക്കുറിച്ചുമെല്ലാം വ്യത്യസ്ത മേഖലയില്‍ ഉള്ളവര്‍ സംസാരിച്ചു. കേരളത്തില്‍ കൊച്ചി ഇന്‍ഫോപാര്‍ക്കിലും കോഴിക്കോട്ട് ഐഐഎമ്മിലുമായിരുന്നു സ്റ്റാര്‍ട്ടപ്പ് സാറ്റര്‍ഡേ. ചെറിയ മുതല്‍മുടക്കില്‍ ബിസിനസ് തുടങ്ങി ഫണ്ടിംഗിന്റെ സാധ്യതകള്‍ അറിഞ്ഞ് പുതിയ ദിശയിലേക്ക് പ്രൊഡക്ടിനെയും സര്‍വീസിനെയും കൊണ്ടുപോയവരാണ് അനുഭവങ്ങളുമായി വേദി പങ്കിട്ടത്. നവസംരംഭകര്‍ക്ക് ഒത്തുചേരാനുള്ള ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ പുതിയ തൊഴില്‍സാധ്യതയും ബിസിനസും കൊണ്ടുവരാന്‍ സഹായിക്കുന്നു. ചിലപ്പോള്‍, കോ ഫൗണ്ടേഴ്സിനെ വരെ കണ്ടെത്താന്‍…

Read More

മലയാളിയുടെ സംരംഭക ആശയങ്ങള്‍ക്ക് പുതിയ വഴിത്തിരിവ് നല്‍കിയ കാര്‍ഷിക വിളയാണ് ചക്ക. വിദേശരാജ്യങ്ങളിലേക്ക് പോലും നമ്മുടെ നാട്ടിലെ ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങള്‍ ഇന്ന് കയറ്റുമതി ചെയ്യുന്നു. പല തരത്തിലുളള മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാമെന്നതിനാല്‍ സംയോജിത സംരംഭമെന്ന വിശാലമായ സാദ്ധ്യതയാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. ചക്കയില്‍ നിന്നുളള ഉല്‍പ്പന്നങ്ങളുടെ ബിസിനസ് ആശയങ്ങളും വിപണന സാദ്ധ്യതകളും വിശദമാക്കുകയാണ് ആലപ്പുഴ കൃഷിവിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് സ്‌പെഷലിസ്റ്റ് ജിസി ജോര്‍ജ്. ഉപ്പേരി മുതല്‍ ചോക്‌ലേറ്റും ജ്യൂസും ഐസ്‌ക്രീമും ഉള്‍പ്പെടെ ചക്കയില്‍ നിന്ന് ഉണ്ടാക്കാം. ചിക്കന്‍ 65 ന് പകരക്കാരനായി ചക്ക 65 പോലും ഇന്ന് വിപണിയില്‍ കാണാം. ആരോഗ്യപരമായ സവിശേഷതകള്‍ അടങ്ങിയിട്ടുളളതുകൊണ്ടു തന്നെ ഉല്‍പ്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടില്ല. ബ്രേക്ക്ഫാസ്റ്റ് ഭക്ഷണശീലങ്ങളായ പുട്ടും ഉപ്പുമാവും ന്യൂഡില്‍സും ചപ്പാത്തിയുമൊക്കെ ഉണ്ടാക്കാന്‍ ഇന്ന് ഉണക്കി പൊടിച്ച ചക്ക ഉപയോഗിക്കുന്നു. ചക്കയുടെ ചകിണിയില്‍ നിന്നും ചക്കക്കുരുവില്‍ നിന്നുമൊക്കെ പലതരത്തിലുളള ഉല്‍പ്പന്നങ്ങളാണ് പുറത്തിറങ്ങുന്നത്. അധികവും ഭക്ഷണസാധനങ്ങള്‍. ഒന്നരമാസം മുതല്‍ 60 ദിവസം…

Read More

ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങളുമായി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് സെപ്തംബറോടെ കേരളത്തിലും പ്രവര്‍ത്തനം തുടങ്ങും. കത്തുകള്‍ക്കൊപ്പം മൊബൈല്‍ ബാങ്കിംഗ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഗ്രാമങ്ങളില്‍ വീട്ടുമുറ്റത്ത് എത്തും. പോസ്റ്റ് ഓഫീസുകളിലെ സേവിങ്‌സ് സ്‌കീമിന് എടിഎം കാര്‍ഡുകള്‍ ഏര്‍പ്പെടുത്തി പുതിയ മുഖം നല്‍കിയതിന് പിന്നാലെയാണ് ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ക്കായി പേമെന്റ് ബാങ്കും തപാല്‍ വകുപ്പ് ആരംഭിച്ചത്. ഹിഡന്‍ ചാര്‍ജുകള്‍ പലതും ഇല്ലെന്നതും 50 രൂപയ്ക്ക് അക്കൗണ്ട് തുടങ്ങാമെന്നതുമാണ് സേവിങ്‌സ് സ്‌കീമിനെ ജനകീയമാക്കിയത്… ഒന്നര ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് ശൃംഖലയായി പോസ്റ്റ് ഓഫീസ് മാറും. നിലവിലുളള പോസ്റ്റല്‍ സേവിങ് സ്‌കീം അതേപടി നിലനിര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ ഗൈഡ്‌ലൈനില്‍ പേമെന്റ് ബാങ്ക് സര്‍വ്വീസും പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിച്ചത്. സ്വന്തം നിലയില്‍ വാഹന, ഭവന വായ്പകള്‍ നല്‍കാനാകില്ലെങ്കിലും മറ്റ് ബാങ്കുകളുടെ വായ്പാ പദ്ധതികള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കിന് കഴിയും. പോസ്റ്റല്‍ സേവിങ്സ് സ്‌കീമിന്് വലിയ…

Read More

ശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്‌കോയും ചേര്‍ന്ന് വനിതകള്‍ക്ക് സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലനം നല്‍കുന്നു. 4 ആഴ്ചത്തെ പരിശീലന പരിപാടിയില്‍ 18 നും 40 നും ഇടയില്‍ പ്രായമുളളവര്‍ക്ക് പങ്കെടുക്കാം. സയന്‍സിലോ എന്‍ജിനീയറിംഗിലോ ബിരുദമോ ഡിപ്ലോമയോ ഉളള സ്വന്തമായി സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് പരിശീലനം. താല്‍പര്യമുളളവര്‍ 18 ന് രാവിലെ 11 മണിക്ക് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് സമീപമുളള റെഡ് 2 ഗ്രീന്‍ ഫുഡ്‌സില്‍ എത്തണം. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് പരിപാടി. വിശദവിവരങ്ങള്‍ക്ക് വിളിക്കാം: 0484-4129000, 9847463688

Read More