Author: News Desk
ബംഗലൂരുവിലെ ടു ബഡ്‌റൂം അപ്പാര്‍ട്ട്‌മെന്റില്‍ 2007 ല്‍ തുടങ്ങി, ഇന്ത്യയുടെ ഇ-ടെയിലര്‍ ബ്രാന്‍ഡായി വളര്‍ന്ന ഫ്ളിപ്കാര്‍ട്ട് ഏതൊരു ഇന്ത്യന്‍ യുവത്വത്തിനും സ്‌ററാര്‍ട്ടപ്പിനും എന്‍ട്രപ്രണര്‍ക്കും മോഡലും പ്രതീക്ഷയും അത്ഭുതവും ആവേശവുമായിരുന്നു. ആമസോണിലെ ജീവനക്കാരായിരുന്ന സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ഇന്ത്യയ്ക്ക് തുറന്നിട്ടത് ഇ-കൊമേഴ്‌സ് മേഖലയിലെ അദ്ഭുതപ്പെടുത്തുന്ന മോഡലാണ്. ഇന്ന് ഫ്‌ളിപ്പ്കാര്‍ട്ട് അമേരിക്കന്‍ ആഗോളഭീമന്‍ വാള്‍മാര്‍ട്ട് സ്വന്തമാക്കുമ്പോള്‍ ഇന്ത്യന്‍ എന്‍ട്രപ്രണര്‍ കമ്മ്യൂണിറ്റി എങ്ങിനെയാണ് അതിനെ നോക്കിക്കാണുന്നത് ? (Watch Video) ഏകദേശം 2000 കോടി ഡോളറിന്റെ ഡീലാണ് ഫ്‌ളിപ്കാര്‍ട്ടുമായി വാള്‍മാര്‍ട്ട് സൈന്‍ ചെയ്തിരിക്കുന്നതെന്നാണ് മുംബൈ ബെയ്‌സ് ചെയ്ത ലെന്‍ഡിംഗ് ഏജന്‍സികള്‍ സൂചിപ്പിക്കുന്നത്. നല്ല വില കിട്ടിയാല്‍ ഉള്ള ഷെയറ് വിറ്റ് ആ സ്വപ്ന സംരംഭത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ് ഫൗണ്ടേഴ്‌സിന് കഴിയുമോ എന്ന ചോദ്യമാണ് ഈ ഡീല്‍ ഉയര്‍ത്തുന്നത്. എന്തുകൊണ്ട് റിലയന്‍സോ, ടാറ്റയോ, ബിര്‍ളയോ പോലെ ഇന്ത്യയില്‍ തുടങ്ങി ഇന്ത്യയുടെ ബ്രാന്‍ഡായി നിലനില്‍ക്കാന്‍ ഇത്തരം എസ്റ്റാബ്ലിഷ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിയുന്നില്ല. എല്ലാ സാഹചര്യവും,…
കേരളത്തിന്റെ എന്‍ട്രപ്രണര്‍ മേഖലയുടെ മുഖചിത്രം മാറ്റിയെഴുതാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്സിറ്റി. കേരളത്തിന്റെ എക്കാലത്തേയും മികച്ച ഐടി പദ്ധതികളില്‍ ഒന്നായ സ്മാര്‍ട്സിറ്റിയുടെ ഭാവിയും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദമാക്കവെ, സിഇഒ മനോജ് നായരാണ് ഐടി പ്രൊജക്റ്റിന്റെ ഫ്യുച്ചര്‍ പ്ലാന്‍ വിശദീകരിച്ചത്. സ്മാര്‍ട്സിറ്റി കൊച്ചി-evolution of a township to nurture entrepreneurial ecosystem എന്ന വിഷയത്തില്‍ ടൈ കേരള കൊച്ചിയില്‍ സംഘടിപ്പിച്ച ഡിന്നര്‍ മീറ്റിലാണ് മനോജ് നായര്‍ സംസാരിച്ചത്. നോളജ് ടൗണ്‍ഷിപ്പ് ആശയം പ്രാവര്‍ത്തികമാക്കി കൊണ്ട്് കേരളത്തിന്റെ ഓണ്‍ട്രപ്രണര്‍ എക്കോസിസ്റ്റത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ പോകുന്ന സ്മാര്‍ട്സിറ്റി കേരളത്തിലെയും പുറത്തേയും ടെക് എക്സ്പേര്‍ടുകള്‍ക്ക് നല്‍കുന്ന തൊഴിലവസരങ്ങള്‍ അനവധിയാണ്. പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ ഏകജാലക സംവിധാനത്തിലൂടെ ചെറിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി കൂടുതല്‍ ആഗോളകമ്പനികള്‍ സ്മാര്‍ട്സിറ്റിയിലേക്ക് എത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. 246 ഏക്കര്‍ ഭൂമിയില്‍ എജ്യുക്കേഷന്‍, ഹെല്‍ത്ത് കെയര്‍, സ്പോര്‍ട്സ് , ഹോട്ടല്‍, റെസിഡന്‍ഷ്യല്‍ സോണുകളില്‍ വിവിധ കമ്പനികള്‍ എത്തുമ്പോള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും, ട്രാന്‍സ്പോര്‍ടേഷനും താമസ…
സമൂഹത്തിലും ബിസിനസ് രംഗത്തും സ്ത്രീകള്‍ മികച്ച ലീഡേഴ്‌സാണെന്ന് ഐഐഎം ബാംഗ്ലൂര്‍ പ്രൊഫസറും ലീഡര്‍ഷിപ്പ് -എച്ച് ആര്‍ വിദഗ്ധയുമായ ശ്രീമതി വാസന്തി ശ്രീനിവാസന്‍.എല്ലാ മേഖലകളിലും സംഭവിക്കുന്ന ഡിജിറ്റല്‍ ട്രാന്‍സര്‍ഫര്‍മേഷന്‍ സമൂഹത്തില്‍ സ്ത്രീകള്‍ക്ക് പുതിയ സാധ്യതകളാണ് തുറന്നു തരുന്നത്. കുടുംബത്തില്‍ സ്ത്രീകളെ ഉയര്‍ത്തിക്കൊണ്ടു വരുന്നത് തന്നെ ഉത്തരവാദിത്വം നല്‍കിക്കൊണ്ടാണ്.കുടുംബത്തെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ സത്രീകളുടെ കരുതല്‍ തന്നെയാണ് പ്രധാനം. എന്നാല്‍ ബിസിനസ് രംഗത്തേക്ക് എത്തുമ്പോള്‍ മള്‍ട്ടി ടാലന്‍റടായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള സ്ത്രീകളുടെ കഴിവിനെ പല ഓര്‍ഗനൈസേഷനുകള്‍ക്കും പ്രൊൊഫഷണല്‍ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ പറ്റുന്നില്ല. സൊൊസൈറ്റിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാകുന്ന വിധത്തില്‍ അത്തരം കഴിവുകളെ മാറ്റിയെടുക്കാന്‍ കഴിയണം.എല്ലാ മേഖലകളെയും പോലെ വിദ്യാഭ്യാസരംഗത്തും ടെക്‌നോളജിയുടെ സഹായത്തോടെ അപ്‌ഡേഷന്‍ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് മാറ്റം വരണമെന്ന കാര്യത്തില്‍ സംശയമില്ല. ടെക്‌നോളജി എങ്ങിനെ മനുഷ്യസഹജമായ കഴിവുമായി കൂട്ടിയിണക്കി ഈ രംഗത്ത്് മാറ്റം വരുത്താന്‍ കഴിയുമെന്ന് കൂട്ടായി ചിന്തിക്കണം. MORE READ Vasanthi Sreenivasan ഗെയിമിങ്ങ് എങ്ങിനെയാണ് പുതിയ അനുഭവങ്ങള്‍ നമുക്ക് നല്‍കുന്നത്,…
വാട്‌സ്ആപ്പിന്റെ അടുത്ത സിഇഒ ആയി ഇന്ത്യക്കാരനായ നീരജ് അറോറയെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുളള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. വാട്‌സ്ആപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ആയിരുന്ന ജാന്‍ കൂം രാജിവെച്ച ഒഴിവിലാണ് നീരജിനെ പരിഗണിക്കുന്നത്. വാട്‌സ്ആപ്പിന്റെ ഉടമസ്ഥരായ ഫെയ്‌സ്ബുക്കുമായുളള അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് ജാന്‍ കൂം രാജിവെച്ചത്. ഏഴ് വര്‍ഷമായി വാട്‌സ്ആപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ ഓഫീസില്‍ ‘ഓള്‍ തിംഗ്‌സ് ബിസിനസ് ഹെഡ് ആണ് നീരജ് അറോറ. കമ്പനിയുടെ ടോപ്പ് പൊസിഷനില്‍ നാലാമനായി കരുതപ്പെടുന്ന നീരജ്, കോണ്‍ഫിഡന്‍ഷ്യല്‍ ഡിസിഷന്‍ മെയ്ക്കിംഗ് കോര്‍ ടീമിലും അംഗമാണ്. ഡല്‍ഹി ഐഐടിയില്‍ നിന്ന് പഠിച്ചിറങ്ങിയ നീരജ് ഇന്ത്യന്‍ ബിസിനസ് സ്‌കൂളില്‍ നിന്ന് ഫിനാന്‍സിലും സ്ട്രാറ്റജിയിലും എംബിഎയും നേടിയിട്ടുണ്ട്. നിയമിക്കപ്പെടുകയാണെങ്കില്‍ സത്യ നദെല്ലയ്ക്കും സുന്ദര്‍ പിച്ചായിക്കും ശേഷം സിലിക്കണ്‍ വാലിയിലെ ടോപ്പ് കമ്പനികളുടെ തലപ്പത്ത് എത്തുന്ന മറ്റൊരു ഇന്ത്യക്കാരനാകും നീരജ്. ഗൂഗിള്‍ ഉള്‍പ്പെടെയുളള ടെക്‌നോളജി കമ്പനികളില്‍ പതിനെട്ട് വര്‍ഷത്തോളം എക്‌സ്പീരിയന്‍സ് ഉണ്ട്. ഗൂഗിളില്‍…
ഒരു കോടി രൂപ ഗ്രാന്റുമായി അടല്‍ ഇന്നവേഷന്‍ മിഷന്‍ സാമൂഹ്യപ്രാധാന്യമുളള 17 മേഖലകളില്‍ പുതിയ ആശയങ്ങള്‍ അവതരിപ്പിക്കാം
Coopathon-The cooperative hackathon held at IIM Kozhikode on seeking technological solutions to the problems incur by cooperative sector
ടെലികോം സെക്ടറില്‍ ടെക്‌നോളജിക്ക് അനുസരിച്ചുളള അതിവേഗ വികസനം ലക്ഷ്യമിടുന്ന പുതിയ ടെലികോം നയത്തിന്റെ കരട് പുറത്തിറക്കി. ഇന്‍വെസ്റ്റ്‌മെന്റും ഡെവലപ്‌മെന്റും ലക്ഷ്യം വെച്ചുളളതാണ് നയം. 2022 ഓടെ ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സെക്ടറില്‍ 40 ലക്ഷം തൊഴിലവസരങ്ങളും 2020 ഓടെ 50 ലക്ഷം പബ്ലിക് വൈഫൈ ഹോട്ട് സ്‌പോട്ടുകളുമടക്കം വിപ്ലവകരമായ മാറ്റങ്ങളാണ് ഡ്രാഫ്റ്റില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. 100 ബില്യന്‍ ഡോളര്‍ വിദേശ നിക്ഷേപമാണ് ടെലികോം സെക്ടറില്‍ ലക്ഷ്യമിടുന്നത്. നെക്സ്റ്റ് ജന്‍ ടെക്‌നോളജിക്കായി ഇന്‍വെസ്റ്റ്‌മെന്റും ഇന്നവേഷനും വിപുലമാക്കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ക്ലൗഡ്, ബിഗ് ഡാറ്റ, 5 ജി ടെക്‌നോളജികള്‍ തുടങ്ങിയ എമേര്‍ജിംഗ് ഡിജിറ്റല്‍ ടെക്‌നോളജീസിലൂടെ ഇന്‍ഡസ്ട്രി 4.0 റവല്യൂഷന് കളമൊരുക്കും. 2020 ഓടെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും 1 Gbps കണക്ടിവിറ്റി എത്തിക്കും. 2022 ഓടെ ഇത് 10 Gbps ആക്കും. ലോക്കല്‍ മാനുഫാക്ചറിംഗും ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റും മെച്ചപ്പെടുത്താന്‍ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഇക്കോസിസ്റ്റം ഡെവലപ് ചെയ്യും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും ഹിമാലയന്‍ മേഖലകളിലെയും റിമോട്ട് ഏരിയകളിലേക്ക്…
തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ മീറ്റപ്പ് കഫെയിലാണ് പരിപാടി. ലേറ്റസ്റ്റ് ടെക്‌നോളജിയിലും സോഫ്റ്റ്‌വെയര്‍ ഡെവലപ്പിംഗിലും എക്‌സ്‌പേര്‍ട്ടുകളുടെ സെഷനുകള്‍. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പങ്കെടുക്കാം
അഡ്വാന്‍സ്ഡ് ടെക്നോളജികള്‍ പ്രയോജനപ്പെടുത്തിയാല്‍ സഹകരണ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിക്കുമെന്നതിന്റെ ഉദാഹരണമായിരുന്നു കോഴിക്കോട് ഐഐഎമ്മില്‍ നടന്ന കൂപ്പത്തോണ്‍. സഹകരണ മേഖലയ്ക്കായി സംഘടിപ്പിച്ച ഹാക്കത്തോണ്‍ -കൂപ്പത്തോണില്‍ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളും, സ്റ്റാര്‍ട്ടപ്പുകളും കമ്പനികളും, കോ-ഓപ്പറേറ്റീവ്‌സും, റിസേര്‍ച്ചേഴേസും ഉള്‍പ്പടെ തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകള്‍ പുതിയ ആശയങ്ങളുമായി എത്തി. ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ് , മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 20 ലധികം കോര്‍പ്പറേറ്റീവ്‌സിന്റെ സാന്നിധ്യം കൂപ്പത്തോണിന്റെ ആഗോള പ്രാധാന്യവും വ്യക്തമാക്കുന്നതായിരുന്നു. സഹകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് ടെക്നോളജിയിലൂടെ സൊല്യൂഷന്‍സ് കണ്ടെത്താനായിട്ടാണ് കോപ്പറേറ്റീവ് ഹാക്കത്തോണ്‍-കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ഭക്ഷ്യസുരക്ഷ, വര്‍ക്ക്‌സൈറ്റുകളില്‍ ജീവനക്കാരുടെ ലൈവ് ട്രാക്കിംഗ് തുടങ്ങി ഈ മേഖല നേരിടുന്ന നിരവധി പ്രോബ്ലങ്ങള്‍ക്കുള്ള സൊല്യൂഷനുകള്‍ ഹാക്കത്തോണില്‍ അവതരിപ്പിക്കപ്പെട്ടു. സഹകരണമേഖലയില്‍ ഇന്ത്യയിലെ ശ്രദ്ധേയ സംരഭകരായി മാറിയ ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഐടി വിഭാഗമായ യുഎല്‍ടിഎസ് ആണ് കൂപ്പത്തോണ്‍ സംഘടിപ്പിച്ചത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് അലയ്ന്‍സ് ഏഷ്യ-പസഫിക്, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, ഐഐഎം…
രണ്ടാഴ്ചത്തെ പ്രോഗ്രാമില്‍ മികച്ച സ്റ്റാര്‍ട്ടപ്പ് പ്രഫഷണലുകളുമായി സംവദിക്കാനും അവസരം. രാജസ്ഥാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റാണ് പദ്ധതിക്ക് പിന്നില്‍