Author: News Desk
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (CSL) നിർമിച്ച ഏറ്റവും പുതിയ കപ്പലായ ഡ്രെഡ്ജ് ഗോദാവരിയിലൂടെ ഡ്രെഡ്ജിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (DCI) ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ ‘ഡിസിഐ ഡ്രഡ്ജ് ഗോദാവരി’ (Dredge Godavari), ലോകത്തിലെതന്നെ ആദ്യത്തെ 12000 ചതുരശ്ര മീറ്റർ ബീഗിൾ സീരീസ് ഡ്രെഡ്ജർ കൂടിയാണ്. 12000 ക്യുബിക് മീറ്റർ കപ്പാസിറ്റിയുള്ള സക്ഷൻ ഹോപ്പർ ഡ്രഡ്ജറാണിത്. നെതർലൻഡ്സിലെ റോയൽ ഐഎച്ച്സിയുമായി സഹകരിച്ചാണ് നിർമാണം. 127 മീറ്റർ നീളവും 28.4 മീറ്റർ വീതിയുമാണ് ഡിസിഐ ഡ്രഡ്ജ് ഗോദാവരിക്കുള്ളത്. വലിയ ചരക്കുകപ്പലുകൾക്കടക്കം രാജ്യത്തെ തുറമുഖങ്ങളിലേക്ക് അടുപ്പിക്കാവുന്ന തരത്തിൽ തുറമുഖ നവീകരണം, കപ്പൽ ചാലുകളുടെ പരിപാലനം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി 2022 മാർച്ചിലാണ് ഡ്രഡ്ജറിന്റെ നിർമാണം ആരംഭിച്ചത്. അത്യാധുനിക സാങ്കേതികവിദ്യയും ആധുനിക എഞ്ചിനീയറിംഗ് സവിശേഷതകളും ഉപയോഗിച്ച് രൂപകൽhന ചെയ്‌ത ഡ്രഡ്ജ് ഗോദാവരി, അടുത്ത തലമുറ ഡ്രെഡ്ജറുകളെ പ്രതിനിധീകരിക്കുന്നതായും സമാനതകളില്ലാത്ത കാര്യക്ഷമത, കൃത്യത, പരിസ്ഥിതി…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗോവ തീരത്ത് ഇന്ത്യൻ നാവികസേനാംഗങ്ങൾക്കൊപ്പമാണ് പ്രധാനമന്ത്രി ആഘോഷദിവസം ചിലവഴിച്ചത്. സേനാംഗങ്ങൾക്കൊപ്പം ദീപാവലി ആഘോഷിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി മോഡി പറഞ്ഞു. 2022ൽ കമ്മീഷൻ ചെയ്ത ഐഎൻഎസ് വിക്രാന്ത് ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പേരാണ്. ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമിച്ചതും രാജ്യത്ത് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലുതുമായ വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത്. സമുദ്രോപരിതലത്തിലെ ഇന്ത്യയുടെ അഭിമാനമായ ഐഎൻഎസ് വിക്രാന്ത് നിർമിച്ചത് കൊച്ചിയിലെ കപ്പൽ ശാലയിലാണെന്നതും അഭിമാനം ഇരട്ടിയാക്കുന്നു. ‘വിക്രാന്ത്’ നിർമാണത്തോടെ, ഒരു വിമാനവാഹിനിക്കപ്പൽ തദ്ദേശീയമായി രൂപകൽപന ചെയ്യാനും നിർമ്മിക്കാനുമുള്ള കഴിവുള്ള യുഎസ്, യുകെ, റഷ്യ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ നിരയിലേയ്ക്ക് ഇന്ത്യ ഉയർന്നു. ഇന്ത്യയുടെ വളർന്നുവരുന്ന നാവിക, വ്യാവസായിക ശക്തിയുടെ പ്രതീകമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ബംഗ്ലാദേശ് വിമോചനത്തിലേക്ക് നയിച്ച 1971ലെ ഇന്തോ-പാക് യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഐതിഹാസിക മുൻഗാമിയുടെ പേരിലാണ്…
7.62 x 51 എംഎം എസ്ഐജി 716 അസോൾട്ട് റൈഫിളുകൾക്ക് (SIG 716 Assault Rifle) വേണ്ടിയുള്ള നൈറ്റ് സൈറ്റ് (Image Intensifier) ഉപകരണങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ച് പ്രതിരോധ മന്ത്രാലയം. നൈറ്റ് സൈറ്റ് അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിനായി എംകെയു ലിമിറ്റഡ് (MKU Ltd) മെഡ്ബിറ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് (Medbit Technologies) എന്നിവയുടെ കൺസോർഷ്യവുമായി 659.47 കോടി രൂപയുടെ കരാറിലാണ് പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. 500 മീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും കൃത്യമായി കണ്ട് വെടിവയ്ക്കാൻ സൈനികരെ സഹായിക്കുമെന്നതിനാൽ നൈറ്റ് സൈറ്റ് സിസ്റ്റം ഇന്ത്യൻ കരസേനയുടെ യുദ്ധശേഷിയിൽ വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. നിലവിലുള്ള പാസീവ് നൈറ്റ് സൈറ്റുകളെ (PNS) അപേക്ഷിച്ച് വൻ മുന്നേറ്റമാണ് പുതിയ നൈറ്റ് സൈറ്റിലൂടെ സാധ്യമാകുക. കുറഞ്ഞ പ്രകാശത്തിൽ പോലും വ്യക്തമായ കാഴ്ച നൽകുന്ന ഇമേജ് ഇന്റൻസിഫയർ സാങ്കേതികവിദ്യയിലൂടെ രാത്രികാല ഓപ്പറേഷനുകളിൽ കൃത്യമായ ലക്ഷ്യം ഭേദിക്കുന്നത് ഉറപ്പാക്കാനാകും. അതുകൊണ്ടുതന്നെ സൈനികരുടെ സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്ന്…
യുപിഐ പേയ്‌മെൻറുകൾ ഇനി ജപ്പാനിലും. ഇതുമായി ബന്ധപ്പെട്ട് നാഷണൽ പേയ്‌മെൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇൻറർനാഷണൽ പേയ്‌മെൻറ്‌സ് ലിമിറ്റഡ് (NIPL), ജാപ്പനീസ് ഐടി-ബിസിനസ് സേവന കമ്പനിയായ എൻടിടി ഡാറ്റ ജപ്പാനുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെൻറുകൾ കൂടുതൽ അന്താരാഷ്ട്ര തലത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് നീക്കം. ജപ്പാനിലെ എൻടിടി ഡാറ്റയുടെ പരിധിയിൽ വരുന്ന വ്യാപാര സ്ഥലങ്ങളിൽ യുപിഐ ആപ്പ് ഉപയോഗിച്ച് ക്യുആർ കോഡുകൾ സ്‌കാൻ ചെയ്‌ത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെൻറ് നടത്താനാകും. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്‌മെൻറ് അനുഭവം ലളിതമാക്കുന്ന കരാർ തന്ത്രപരമായ പങ്കാളിത്തത്തിന് അടിത്തറയിടുന്നതാണ്. ജാപ്പനീസ് വിപണിയിൽ യുപിഐ സ്വീകാര്യതയിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായും നീക്കം വിലയിരുത്തപ്പെടുന്നു. ഇതോടെ ഇന്ത്യൻ യാത്രക്കാർക്ക് ജപ്പാനിലെ കടകളിലോ റസ്റ്ററൻറിലോ ക്യുആർ കോഡ് സ്‍കാൻ ചെയ്യാനും യുപിഐ ഉപയോഗിച്ച് നേരിട്ട് പണമടയ്ക്കാനും സാധിക്കും. indian tourists can now use upi to pay at stores and restaurants in…
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് നാല് മണിക്കൂറിനുള്ളിൽ യാത്ര സാധ്യമാക്കുന്ന ആധുനിക ‘ബിസിനസ് ക്ലാസ്’ ബസ് സർവീസ് ആരംഭിക്കാൻ കെഎസ്‌ആർടിസി. കേരളത്തിലെ പൊതുഗതാഗതരംഗത്തെ വിപ്ലവകരമായ മാറ്റമാണിതെന്നും ദേശീയപാതാ വികസനം പൂർത്തിയാകുന്നതോടെ പദ്ധതി നടപ്പിലാക്കുമെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഇത് സംസ്ഥാനത്തെ യാത്രാനുഭവങ്ങളിൽ ഒരു പുതിയ അധ്യായം തുറക്കുന്ന പദ്ധതിയാണ് കെഎസ്ആർടിസി ലക്ഷ്യമിടുന്നത്. എമിറേറ്റ്സ് വിമാനങ്ങളിലെ ബിസിനസ് ക്ലാസ് സീറ്റുകൾക്ക് സമാനമായ സൗകര്യങ്ങളോടെയാകും പുതിയ ബസുകൾ നിരത്തിലിറങ്ങുക. 25 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന ബസിൽ ഓരോരുത്തർക്കും വ്യക്തിഗത ടിവി, ചാർജിങ് സൗകര്യം, വൈഫൈ എന്നിവയുണ്ടാകും. യാത്രക്കാരുടെ സഹായത്തിനായി ഡ്രൈവർക്ക് പുറമെ ‘ബസ് ഹോസ്റ്റസും’ ഉണ്ടാകും. ലോകോത്തര നിലവാരം ഉറപ്പാക്കാൻ സീറ്റുകൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 2026ൽ ദേശീയപാത പൂർത്തിയാകുന്നതോടെ ഗതാഗതരംഗത്ത് വൻ കുതിച്ചുചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ എഐ സഹായം തേടും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളകളിൽ ബസുകൾ ഓടുന്നുവെന്ന് ഉറപ്പാക്കാൻ പുതിയ സോഫ്റ്റ്‌വെയർ വികസിപ്പിക്കും. ജിപിഎസ്…
കേരളത്തിൽ ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതായി നിയമസഭാസമിതിയുടെ കണ്ടെത്തൽ. 2021 മുതൽ 2023 വരെയുള്ള നവജാത ശിശു സ്ക്രീനിംഗ് പ്രോഗ്രാമിൽ നിന്നുള്ള വിവരങ്ങളാണ് റിപ്പോർട്ടിൽ സമാഹരിച്ചിരിക്കുന്നത്. 2021ൽ 2635 കുട്ടികളാണ് ജനിതക വൈകല്യത്തോടെ ജനിച്ചത്. 2023ൽ ഇത് ഏതാണ്ട് ഇരട്ടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷയായ നിയമസഭാ എസ്റ്റിമേറ്റ് കമ്മിറ്റി ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം വർധിക്കുന്നതിന്റെ കാരണം കണ്ടെത്താനായി പഠനം നടത്തണമെന്ന് ശുപാർശ ചെയ്തിട്ടുണ്ട്. ജനിതക വൈകല്യങ്ങളോടെ ജനിച്ച കുട്ടികൾ 2022ൽ 3232ഉം, 2023ൽ 4776ഉം ആയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരമാണ് (1237) ഏറ്റവുമധികം വൈകല്യബാധിതരായ നവജാതശിശുക്കളുള്ള ജില്ല. കൊല്ലം (775), മലപ്പുറം (593), കോഴിക്കോട് (404) ജില്ലകളിലും ജനിതക വൈകല്യത്തോടെ ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കൂടുതലാണ്. ആരോഗ്യവകുപ്പിന്റെ കീഴിൽ നടന്ന ശലഭം പദ്ധതിയുടെ ഭാഗമായി 2024ൽ മെഡിക്കൽ കോളേജുകളിൽ നടത്തിയ പരിശോധനയിലും തിരുവനന്തപുരം ജില്ലയിലാണ് വൈകല്യബാധിതർ കൂടുതലുണ്ടായിരുന്നത്. വൈകിയുള്ള ഗർഭധാരണം,…
കേരളത്തിലെ വന്ദേഭാരത് ട്രെയിനുകളിൽ പുതിയ ഭക്ഷണമെനു. കഴിഞ്ഞ ദിവസം മുതൽ വിതരണം ചെയ്തു തുടങ്ങിയ ഭക്ഷണത്തിന്റെ നിലവാരത്തിൽ യാത്രക്കാർ സംതൃപ്തി രേഖപ്പെടുത്തി. മുൻപ് നൽകിയിരുന്ന ഉത്തരേന്ത്യൻ മെനു ഒഴിവാക്കി പൂർണമായും കേരളീയ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ മെനു. പരിപ്പ് വെച്ചുള്ള കൂടുതൽ കേരള സ്റ്റൈൽ കറികൾക്കൊപ്പം ആലപ്പി വെജ് കറി, തൈര്, പാലട പായസം എന്നിവയും വെജിറ്റേറിയൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നോൺ വെജ് വിഭാഗത്തിൽ ചിക്കൻ കറിയാണ് വിതരണം ചെയ്യുന്നത്. വറുത്തരച്ച ചിക്കൻ കറി, കേരള ചിക്കൻ കറി, കേരള സ്റ്റൈൽ ചിക്കൻ റോസ്റ്റ്, നാടൻ കോഴിക്കറി തുടങ്ങിയവ നൽകും. മലബാർ ചിക്കൻ ബിരിയാണിയും പുതിയ മെനുവിൽ ഇടംപിടിച്ചു. ലഘുഭക്ഷണത്തിൽ ഉള്ളിവട, പരിപ്പ് വട, ഉണ്ണിയപ്പം തുടങ്ങിയവ ലഭിക്കും. ഐആർസിടിസി സൂപ്പർവൈസർമാർ യാത്രക്കാരിൽ നിന്ന് നേരിട്ട് അഭിപ്രായം ശേഖരിച്ചതിൽ ഭക്ഷണം മെച്ചപ്പെട്ടുവെന്ന വിലയിരുത്തലാണ് ലഭിച്ചത്. നിലവാരം തുടർന്നും ഉറപ്പാക്കാനുള്ള നടപടികൾ റെയിൽവേയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ഇടയ്ക്കിടെ വിഭവങ്ങളിൽ മാറ്റങ്ങൾ വരുത്തണമെന്നും യാത്രക്കാർ…
വായുമലിനീകരണമുണ്ടാക്കുന്ന വാണിജ്യ വാഹനങ്ങൾ നവംബർ 1 മുതൽ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് പൂർണമായി നിരോധിക്കുന്നതായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് (CAQM). സുപ്രീം കോടതി ഉത്തരവിന് അനുസൃതമായി നവംബർ 1 മുതൽ ബിഎസ്-VI, സിഎൻജി, എൽഎൻജി, ഇലക്ട്രിക് ഗുഡ്സ് വാഹനങ്ങൾ മാത്രമേ ഡൽഹിയിൽ പ്രവേശിക്കാൻ അനുവദിക്കപ്പെടുകയുള്ളൂ എന്ന് സിഎക്യുഎം യോഗത്തിൽ തീരുമാനിച്ചു. ഡൽഹിയിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ബിഎസ്-IV ലൈറ്റ്, മീഡിയം, ഹെവി ഗുഡ്‌സ് വാഹനങ്ങൾക്ക് 2026 ഒക്ടോബർ 31 വരെ അനുമതി നൽകും. എല്ലാ അതിർത്തി പ്രവേശന പോയിന്റുകളിലും കർശന പരിശോധനകൾ ഉറപ്പാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ, പത്ത് വർഷം പഴക്കമുള്ള ഡീസൽ, പതിനഞ്ച് വർഷം പഴക്കമുള്ള പെട്രോൾ വാഹന ഉടമകൾക്കെതിരെയുള്ള നിർബന്ധിത നടപടികൾ കോടതി വിലക്കിയിരുന്നു. ഇതിനെത്തുടർന്ന് എൻസിആറിൽ നിന്ന് 10 വർഷം പഴക്കമുള്ള ഡീസൽ, 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾ നീക്കം ചെയ്യാനുള്ള മുൻ നിർദേശം സിഎക്യുഎം താൽക്കാലികമായി നിർത്തിവെച്ചു. ഇതിനുശേഷം, സുപ്രീം കോടതി…
ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) വിക്ഷേപിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് 6 യുഎസ്സിൽ നിന്ന് ഇന്ത്യയിലെത്തി. ഈ ഭാരമുള്ള US ഉപഗ്രഹം വിക്ഷേപിക്കുക, ഐഎസ്ആർഓയുടെ എൽവിഎം3 (LVM3) റോക്കറ്റ് ആയിരിക്കും. യുഎസ് ആസ്ഥാനമായുള്ള സെല്ലുലാർ ബ്രോഡ്‌ബാൻഡ് ദാതാവായ എഎസ്ടി സ്‌പേസ് മൊബൈൽ വികസിപ്പിച്ചെടുത്ത ഏകദേശം 6500 കിലോഗ്രാം (6.5 ടൺ) ഭാരമുള്ള ഉപഗ്രഹമാണ് ബ്ലൂബേർഡ് 6. ഉപഗ്രഹം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് എത്തിയത്. ലോകത്തിലെ ഏറ്റവും വലിയ കാർഗോ വിമാനമായ അന്റോനോവിലാണ് ഉപഗ്രഹം ചെന്നൈയിലെത്തിച്ചത്. the 6.5-ton us commercial communication satellite, bluebird 6, has arrived in india for its launch into leo by isro’s lvm3 rocket.
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണമായി. പണി ഈ വർഷം തന്നെ തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് വ്യക്തമാക്കുന്നു. കേരളത്തിലെ സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക്ക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യനുമായുള്ള ചർച്ചയിലാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യങ്ങൾ പറഞ്ഞത്. എയർപോർട്ട് യാത്രക്കാരുടെ ചിരകാല സ്വപ്നമായ നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അശ്വിനി വൈഷ്ണവ് ജോർജ് കുര്യന് ഉറപ്പു നൽകി. കഴിഞ്ഞ കൊല്ലം വിൻഡോ-ട്രെയിലിങ് ഇൻസ്‌പെക്ഷൻ നടത്തിയപ്പോൾ റയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യൻ റെയിൽവേ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു.സാധാരണ യാത്രക്കാരുടെ ക്ലേശം പരിഹരിക്കാനായി മെമു ട്രെയിനുകൾക് നവംബർ മുതൽ കോച്ചുകൾ വർധിപ്പിക്കുമെന്നും അശ്വിനി വൈഷ്‌ണവ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം വിവിധ ട്രെയിനുകൾക്കു…
