Author: News Desk

കർണാടകയിൽ വരൾച്ച ബാധിച്ച 50 ലക്ഷത്തോളം കർഷകർക്ക് 2,500 രൂപ വീതം ഇൻപുട്ട് സബ്‌സിഡി നൽകുമെന്ന് ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ജി. പരമേശ്വര നിയമസഭയിൽ അറിയിച്ചു. ഇതിനായി സർക്കാർ 1,250 കോടി രൂപ ചെലവഴിക്കും. സംസ്ഥാനത്ത് 177 താലൂക്കുകൾ വരൾച്ച ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും, വിള നാശം നേരിടാൻ കേന്ദ്രത്തിൽ നിന്ന് കൂടുതൽ സാമ്പത്തിക സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാല്പതിനായിരത്തിലധികം ഹെക്ടറുകളിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. കർഷകർക്കായി വിള ഇൻഷുറൻസ് വിഹിതമായി 1,242 കോടി രൂപ നൽകുമെന്നും, വരൾച്ച ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുമെന്നും സർക്കാർ അറിയിച്ചു. വരൾച്ചാ ബാധിത താലൂക്കുകൾ പ്രഖ്യാപിക്കുന്നതിൽ യാതൊരുവിധ രാഷ്ട്രീയ സമ്മർദ്ദവുമില്ലെന്നും, മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണ് നടപടികളെന്നും മന്ത്രി കൂട്ടിച്ചേർത്തു. The Karnataka government announces ₹2,500 input subsidy for up to 50 lakh drought-affected farmers across 177 taluks, allocating ₹1,250 crore for the relief…

Read More

നെതർലൻഡ്സ് ആസ്ഥാനമായുള്ള പ്രമുഖ കപ്പൽ രൂപകൽപ്പന എൻജിനീയറിങ് സ്ഥാപനമായ ‘കോനോഷിപ്പ് ഇന്റർനാഷണൽ ഹോൾഡിങ് ബി.വി’യുടെ 23 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കൊച്ചിൻ ഷിപ്പ്‍യാർഡ് കരാർ ഒപ്പുവെച്ചു. ഏകദേശം 2.30 മില്യൺ യൂറോ മുടക്കിയാണ് ഈ ഓഹരി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ഇടപാട് പൂർണ്ണമായി യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പങ്കാളിത്തത്തിലൂടെ കൊച്ചിൻ ഷിപ്പ്‍യാർഡിന് നൂതന ഡിസൈൻ സൊല്യൂഷനുകളുമായി യൂറോപ്യൻ തീരദേശ, ഹ്രസ്വദൂര ഷിപ്പിംഗ് വിപണിയിലേക്ക് പ്രവേശനം നേടാനാകും. കൂടാതെ, ഹ്രസ്വദൂര കപ്പലുകളിലെ ഇതര ഇന്ധനങ്ങൾ ഉൾപ്പെടെയുള്ള ഭാവികാല സാങ്കേതികവിദ്യകളും മറൈൻ-ഓഫ്‌ഷോർ സേവനങ്ങളും ഇരു കമ്പനികളും സംയുക്തമായി പര്യവേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ഷ്പ്പ്‍യാർഡുകൾക്കായി കാർഗോ വെസലുകൾ, ടാങ്കറുകൾ, ഫെറികൾ തുടങ്ങി വിവിധതരം കപ്പൽ ഡിസൈനുകൾ നൽകുന്ന പ്രമുഖ സ്ഥാപനമാണ് കോനോഷിപ്പ്. Cochin Shipyard acquires a 23% stake in Dutch ship design firm Conoship International for €2.30 million to expand into Europe’s short-sea shipping…

Read More

യാത്രകളെന്നാൽ ഫ്ലൈറ്റ് ടിക്കറ്റും ഹോട്ടൽ ബുക്കിംഗും നിശ്ചിത സമയക്രമത്തിലുള്ള കാഴ്ചകളും മാത്രമാണെന്ന ധാരണ തിരുത്തിക്കുറിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് ‘ത്രില്ലാർക്ക്’ (Thrillark) എന്ന ട്രാവൽ പ്ലാറ്റ്‌ഫോം. ഫിറോസ് മുസ്തഫ, ഫസൽ പറക്കാട്ട് എന്നീ സംരംഭകരുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ സംരംഭം, സാധാരണ ടൂർ പാക്കേജുകളിൽ നിന്ന് വ്യത്യസ്തമായി പ്രാദേശിക സംസ്കാരവും തനിമയും ചോരാത്ത അനുഭവങ്ങൾ സഞ്ചാരികൾക്ക് കൈയെത്തും ദൂരത്ത് എത്തിക്കുകയാണ്. പരമ്പരാഗത ടൂറിസം മേഖലയിലെ പോരായ്മകളിൽ നിന്നും വിടവുകളിൽ നിന്നുമാണ് ത്രില്ലാർക്കിന്റെ പിറവി. സാധാരണ ട്രാവൽ ഏജൻസികൾ നൽകുന്ന പാക്കേജുകളിൽ ഫ്ലൈറ്റും ഹോട്ടലുകളും ഉൾപ്പെടുമെങ്കിലും, സന്ദർശിക്കുന്ന സ്ഥലത്തെ യഥാർത്ഥ അനുഭവങ്ങളും തദ്ദേശീയമായ ഭക്ഷണവും സംസ്കാരവും പലപ്പോഴും ഒഴിവാക്കപ്പെടുന്നുവെന്ന് സ്ഥാപകർ ചൂണ്ടിക്കാണിക്കുന്നു. രാവിലെ എട്ടരയ്ക്ക് തുടങ്ങി സ്കൂൾ ബസ് പോലെ കൃത്യസമയത്ത് ഓടിനടക്കേണ്ടി വരുന്ന വിരസമായ യാത്രാക്രമങ്ങൾക്ക് പകരം സഞ്ചാരികൾക്ക് സ്വന്തം ഇഷ്ടപ്രകാരം സമയം ചെലവഴിക്കാനുള്ള സ്വാതന്ത്ര്യമാണ് ത്രില്ലാർക്ക് നൽകുന്നത്. ഫ്ലൈറ്റും ഹോട്ടലും ബുക്ക് ചെയ്യാൻ നിലവിൽ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉള്ളതിനാൽ, യാത്രാവേളയിലെ…

Read More

ഇലക്ട്രിക് ചരക്കുനീക്ക രംഗത്ത് പുതിയ ചുവടുവെപ്പുമായി ടെസ്‌ല, തങ്ങളുടെ ‘സെമി’ (Semi) ഇലക്ട്രിക് ട്രക്കുകളുടെ ഡെലിവറി ഔദ്യോഗികമായി ആരംഭിച്ചു. പെപ്സികോ (PepsiCo), ഡി.എച്ച്.എൽ (DHL) തുടങ്ങിയ പ്രമുഖ ആഗോള കമ്പനികളാണ് ഈ ലോങ്-ഹോൾ ട്രക്കുകൾ ആദ്യമായി സ്വന്തമാക്കുന്ന ഉപഭോക്താക്കൾ. ഒറ്റ ചാർജിൽ 500 മൈൽ വരെ ദൂരം പിന്നിടാൻ കഴിയുന്നതാണ് ടെസ്‌ലയുടെ ഈ പുതിയ ഇലക്ട്രിക് ട്രക്കുകൾ. നെവാഡയിലെ പ്ലാന്റിൽ നിന്ന് പ്രതിവർഷം 50,000 സെമി ട്രക്കുകൾ നിർമ്മിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. 2017-ൽ ആദ്യമായി പ്രഖ്യാപിച്ച ഈ പദ്ധതി, വിവിധ കാരണങ്ങളാൽ വൈകിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. എങ്കിലും, ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളിൽ നിന്ന് വൻതോതിലുള്ള ഓർഡറുകളാണ് ഇതിനോടകം ഈ ട്രക്കുകൾക്കായി ലഭിച്ചിരിക്കുന്നത്. Tesla officially begins deliveries of its long-haul ‘Semi’ electric trucks with a 500-mile range to major global customers like PepsiCo and DHL

Read More

ഇന്ത്യയിലെ തങ്ങളുടെ ആദ്യ ഗ്ലോബൽ കപ്പബിലിറ്റി സെന്റർ (GCC) ചെന്നൈയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, വലിയ തോതിലുള്ള വെട്ടിക്കുറയ്ക്കലുകളുമായി പ്രമുഖ കോഫി ശൃംഖലയായ സ്റ്റാർബക്ക്സ്. ചെന്നൈയിൽ വരാനിരിക്കുന്ന പുതിയ ടെക് സെന്റർ വഴി 800-ഓളം ഉയർന്ന സാങ്കേതിക തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇന്ത്യയിലെ സാങ്കേതിക മുന്നേറ്റത്തിന് ഈ നീക്കം കരുത്തുപകരുമെങ്കിലും, ആഗോളതലത്തിലുള്ള കമ്പനിയുടെ മറ്റ് പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി വടക്കേ അമേരിക്കയിൽ കടുത്ത പ്രതിസന്ധി നേരിടുന്ന 250-ഓളം സ്റ്റോറുകൾ പൂട്ടാനും 900-ഓളം കോർപ്പറേറ്റ് തൊഴിലുകൾ ഒഴിവാക്കാനും സ്റ്റാർബക്ക്സ് തീരുമാനിച്ചു. സിഇഒ ബ്രയാൻ നിക്കോളിന്റെ നേതൃത്വത്തിൽ കമ്പനിയുടെ പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കുന്നതിന്റെയും ലാഭക്ഷമത തിരിച്ചുപിടിക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. ഇന്ത്യയിലെ വിപുലീകരണവും വിദേശത്തെ പിരിച്ചുവിടലുകളും ഒരേസമയം നടപ്പിലാക്കുന്ന പുതിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് സ്റ്റാർബക്ക്സ് കടന്നുപോകുന്നത്. Starbucks is establishing a new Global Capability Center (GCC) in Chennai to create 800 tech jobs,…

Read More

കൊച്ചി സ്മാർട്ട്സിറ്റിയിലെ ലുലു ഐടി ടവേഴ്സിൽ ഐ.ഐ.എം.കെ ലൈവ് (IIMK LIVE) സംഘടിപ്പിച്ച PIVOT 2026 ഡീപ് ടെക് സ്റ്റാർട്ടപ്പ് ഉച്ചകോടി ശ്രദ്ധേയമായി. ‘പ്രൂഫ് ഓവർ പിച്ച്’ എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഉച്ചകോടിയുടെ ആദ്യ ദിവസം ബിസിനസ്സ് തത്വങ്ങളും സാങ്കേതികവിദ്യകളും ചർച്ച ചെയ്തു. കോഴിക്കോട് ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ, ഇന്ത്യ എഐ മിഷൻ ഗവേണിങ് ബോർഡ് അംഗം രാമണൻ രാമനാഥൻ സെമികണ്ടക്ടർ, സ്പേസ് ടെക്, ഡിഫൻസ്, സോവറിൻ എഐ തുടങ്ങിയ ഇന്ത്യയുടെ മുൻഗണനാ മേഖലകൾ വിശദീകരിച്ചു. ഗാലക്സ്ഐയുടെ സഹസ്ഥാപകൻ രക്ഷിത് ഭട്ട് ഭൗമനിരീക്ഷണ സാങ്കേതികവിദ്യകളെക്കുറിച്ചും, സ്കൈ എയർ മൊബിലിറ്റിയുടെ ഇഷാൻ ഖുല്ലർ ലോ-ആൾട്ടിട്യൂഡ് വ്യോമപാതകളുടെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. പരമ്പരാഗത സോഫ്റ്റ്‌വെയർ രംഗത്തിനപ്പുറം ഡീപ് ടെക് മേഖലയിലേക്ക് രാജ്യം ചുവടുമാറ്റേണ്ടതിന്റെ ആവശ്യകതയാണ് ആദ്യ ദിനം പ്രധാനമായും ചർച്ചയായത്. ഉച്ചകോടിയുടെ രണ്ടാം ദിവസം മൂലധന സമാഹരണവും സ്റ്റാർട്ടപ്പുകളുടെ വളർച്ചയും കേന്ദ്രീകരിച്ചായിരുന്നു ചർച്ചകൾ. ഗവേഷണ സ്ഥാപനങ്ങളിൽ…

Read More

രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയിൽ ചരിത്രനേട്ടവുമായി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ. എം3എം ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026-ൽ (M3M Hurun India Rich List 2026) ഇന്ത്യയിലെ ആദ്യ 10 സമ്പന്ന നഗരങ്ങളിൽ തൃശൂർ ഇടംപിടിച്ചു. പട്ടികയിൽ ഉൾപ്പെട്ട അതിസമ്പന്നരുടെ 1.73 ലക്ഷം കോടി രൂപയുടെ സംയുക്ത ആസ്തിയോടെ പത്താം സ്ഥാനത്താണ് നഗരം. വലിയതും കൂടുതൽ വ്യവസായവൽക്കരിക്കപ്പെട്ടതുമായ നിരവധി ഇന്ത്യൻ നഗരങ്ങളെ പിന്തള്ളിയാണ് കേരളത്തിൽ നിന്നുള്ള ഈ അപൂർവ്വ നേട്ടം. സ്വർണവ്യാപാരവും റീട്ടെയിൽ രംഗത്തെ വിശ്വാസ്യതയുമാണ് തൃശൂരിനെ രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റിയത്. ഹൂറൂൺ ലിസ്റ്റിന്റെ 15ആം പതിപ്പ് രാജ്യത്തെ 163 നഗരങ്ങളിൽ നിന്നുള്ള, 1,000 കോടി രൂപയോ അതിൽ കൂടുതലോ ആസ്തിയുള്ള 1,810 വ്യക്തികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ആകെ 391 ഡോളർ ശതകോടീശ്വരന്മാരുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഓക്സ്ഫോർഡ് ഇക്കണോമിക്സ് ഗ്ലോബൽ സിറ്റീസ് ഇൻഡക്സ് 2026-ലും കൊച്ചിയെയും മറ്റ് വലിയ നഗരങ്ങളെയും പിന്തള്ളി തൃശൂർ…

Read More

മറ്റൊരു ചരിത്രനേട്ടം കൂടി സ്വന്തമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകളിൽ ഒന്നായ ‘എം.എസ്.സി ലോറെറ്റോ’ (MSC Loreto) എന്ന ഭീമൻ കപ്പലിൽ നിന്ന് ഒറ്റത്തവണയായി 17,400 TEU കണ്ടെയ്നറുകളാണ് ഇവിടെ കൈകാര്യം ചെയ്തത്. സിംഗപ്പൂരിൽ നിന്ന് എത്തി കൊളംബോയിലേക്ക് പോയ ഈ കപ്പലിന്റെ വരവ്, ഒരു ഇന്ത്യൻ തുറമുഖത്ത് നടക്കുന്ന ഏറ്റവും ഉയർന്ന വോളിയം കൈമാറ്റങ്ങളിൽ ഒന്നാണ്. ആധുനിക ഓട്ടോമേഷനും സാങ്കേതികവിദ്യയും ഉപയോഗിച്ച് വിഴിഞ്ഞം ഒരു ആഗോള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി അതിവേഗം വളരുകയാണെന്ന് ഈ വിജയം വ്യക്തമാക്കുന്നു. രാജ്യത്തെ ആദ്യ ഡീപ്-വാട്ടർ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായ വിഴിഞ്ഞം, ഇതിനകം തന്നെ അന്താരാഷ്ട്ര മദർഷിപ്പുകളെ സ്വീകരിച്ചുകൊണ്ട് നിരവധി റെക്കോർഡുകൾ തിരുത്തിക്കുറിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ മറ്റ് പ്രധാന റെക്കോർഡുകൾ പ്രവർത്തനം ആരംഭിച്ച് വെറും 18 മാസങ്ങൾക്കുള്ളിൽ 20 ലക്ഷം ടിഇയു (2 Million TEUs) ചരക്ക് കൈകാര്യം ചെയ്യുന്ന ആദ്യ ഇന്ത്യൻ തുറമുഖമായി വിഴിഞ്ഞം മാറിയിരുന്നു. 2026 ആഗസ്റ്റിൽ…

Read More

തലസ്ഥാനം വേദിയാകുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകൾ വാഗ്ദാനം ചെയ്ത് സമൂഹമാധ്യമങ്ങളിൽ വ്യാജ പരസ്യങ്ങൾ നൽകി വൻ തട്ടിപ്പ്. സോഷ്യൽ മീഡിയ വഴി ലക്ഷങ്ങളുടെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ സജീവമാകുന്നതായും തട്ടിപ്പിൽ വീഴരുതെന്നും മുന്നറിയിപ്പ് നൽകി കേരളാ സൈബർ പോലീസ്. ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന ആകർഷകമായ പരസ്യങ്ങൾ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി.   ഓൺലൈൻ ടിക്കറ്റ് തട്ടിപ്പ് ഇങ്ങനെ. ഇൻസ്റ്റഗ്രാമിലെ വ്യാജ പേജുകളിലും പോസ്റ്റുകളിലും മത്സര തീയതിയും വേദിയും നിരക്കുകളും നൽകി ടിക്കറ്റുകൾ ലഭ്യമാണെന്ന പരസ്യങ്ങൾ യഥാർത്ഥമാണെന്നു കരുതി  ബുക്കിങ്ങിനായി ലിങ്കിൽ ക്ലിക്ക് ചെയ്യുന്ന ഉപഭോക്താക്കളെ വാട്സാപ്പിലേക്ക് എത്തിക്കുകയും തുടർന്ന് പേര്, മേൽവിലാസം, ഫോൺ നമ്പർ, ഇ–മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാനായി വ്യാജ ബുക്കിങ് ഫോമുകൾ അയച്ചു നൽകുകയും ചെയ്യും.തുടക്കത്തിൽ ടിക്കറ്റ് റിസർവ് ചെയ്യാനെന്ന പേരിൽ ചെറിയൊരു തുക അഡ്വാൻസായി വാങ്ങിയ ശേഷം ടിക്കറ്റ്…

Read More

പശ്ചിമബംഗാളിലെ ദുർഗാപുർ വിമാനത്താവളത്തിലെ ആദ്യ സംരംഭത്തിലൂടെ സിയാൽ ഏവിയേഷൻ കൺസൾട്ടൻസി ആൻഡ് എക്‌സ്പർട്ട് സർവീസിന് – സിയാൽ ഏയ്സസ് – തുടക്കമായി. വിമാനത്താവള നിർമ്മാണം പൂർണ്ണമായും ഏറ്റെടുക്കാൻ കഴിയുന്ന തരത്തിലുള്ള കൺസൾട്ടൻസി സേവനമാണ് വിഭാവനം ചെയ്യുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഇതിന്റെ ഉദ്‌ഘാടനം നിർവഹിച്ചു. സിയാൽ വിമാനത്താവളത്തിൽ പാർക്ക് ചെയ്ത വിമാനങ്ങൾക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ‘ബ്രിഡ്ജ് മൗണ്ട് എക്വിപ്‌മെന്റ് സർവീസും’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാദ്യമായി നടപ്പിലാക്കുന്ന ഈ സൗകര്യം എല്ലാ വിമാനങ്ങൾക്കും സൗജന്യമായി ലഭ്യമാക്കും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ ഏവിയേഷൻ ഹബ്ബാക്കി മാറ്റുക എന്നത് സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണെന്നും കൊച്ചി വിമാനത്താവളത്തിലെ കൺസൾട്ടൻസി സർവീസ് മുഖ്യമന്ത്രി എന്ന നിലയിൽ തന്റെ സ്വപ്ന പദ്ധതിയാണെന്നും വി.ഡി. സതീശൻ സിയാലിന്റെ 32-ാമത് വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകളെ അഭിസംബോധന ചെയ്ത് പറഞ്ഞു . സിയാലിന്റെ അനുഭവ സമ്പത്ത് പുതിയ മേഖലകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വിമാനത്താവള നിർമാണ ആസൂത്രണം, റൺവേ വികസനം,…

Read More