Author: News Desk

എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളുടെ കാബിൻ ക്രൂ ജീവനക്കാർക്കായി പുതിയ യൂണിഫോമുകൾ അവതരിപ്പിച്ചു. ‘ടേൽസ് ഓഫ് ഇന്ത്യ’ (Tales of India) എന്ന പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ പരമ്പരാഗത തനിമ വിളിച്ചോതുന്ന രീതിയിലാണ് ഈ പുതിയ വസ്ത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാബിൻ ക്രൂ, എയർപോർട്ട് സർവീസസ്, ഏവിയേഷൻ സെക്യൂരിറ്റി, ഫ്ലൈറ്റ് ഓപ്പറേഷൻസ് ടീം എന്നിവർക്കാണ് സെപ്റ്റംബർ ഒന്നു മുതൽ ഈ പുതിയ യൂണിഫോം പ്രാബല്യത്തിൽ വന്നത്. തമിഴ്നാട്ടിലെ കാഞ്ചീവരം, ഹിമാചൽ പ്രദേശിലെ പട്ടു, ഗുജറാത്തിലെ പടോള, അസമിലെ ഗമോസ, മധ്യപ്രദേശിലെ ബാഗ് തുടങ്ങിയ ഇന്ത്യയുടെ തനത് പാരമ്പര്യങ്ങളും കലാരൂപങ്ങളും പുതിയ യൂണിഫോം രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിന്റെ ‘എക്സ്പ്രസ് ബ്ലൂ’, ‘എക്സ്പ്രസ് ഓറഞ്ച്’ എന്നീ നിറങ്ങളാണ് യൂണിഫോമിൽ ഉപയോഗിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസ് ഡിസൈനറായ പൂജ കൃഷ്ണനാണ് ജീവനക്കാരുടെ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്തത്. കംഫർട്ടും ഈടുനിൽപ്പും ഉറപ്പാക്കുന്ന ബനാനാ ക്രെപ് ഫാബ്രിക് ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. Air India Express…

Read More

ദക്ഷിണ കൊറിയൻ ഗെയിമിംഗ് ഭീമനായ ക്രാഫ്റ്റൺ (Krafton), ഇന്ത്യയിലെ അടുത്ത തലമുറ ഗെയിം ഡെവലപ്പർമാരെ വാർത്തെടുക്കുന്നതിനായി മദ്രാസ് ഐ.ഐ.ടിയുമായി (IIT Madras) ചേർന്ന് KIGI Academyക്ക് തുടക്കം കുറിച്ചു. ഗെയിം ഡെവലപ്‌മെന്റിന്റെ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നതിനായി ആറുമാസം നീണ്ടുനിൽക്കുന്ന പ്രത്യേക കോഴ്സാണ് ഈ പങ്കാളിത്തത്തിലൂടെ അവതരിപ്പിക്കുന്നത്. ഐ.ഐ.ടി മദ്രാസിൽ നാല് മാസത്തെ ഓൺ-സൈറ്റ് പരിശീലനവും, തുടർന്ന് ക്രാഫ്റ്റണിന്റെ ബെംഗളൂരു ആസ്ഥാനത്ത് രണ്ട് മാസത്തെ റെസിഡൻസിയും അടങ്ങുന്നതാണ് ഈ പ്രോഗ്രാം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന 30 വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം ഗെയിം നിർമ്മാണത്തിൽ നേരിട്ടുള്ള അനുഭവസമ്പത്തും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. Krafton India partners with IIT Madras to launch the KIGI Academy, a six-month hands-on game development program for aspiring Indian developers

Read More

ചെന്നൈ നഗരത്തിൽ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (MTC) ഇലക്ട്രിക് ബസ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 130 പുതിയ എയർകണ്ടീഷൻഡ് ഇലക്ട്രിക് ബസുകൾ പുറത്തിറക്കി. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഔദ്യോഗികമായി ഫ്ലാഗ് ഓഫ് ചെയ്തു. അശോക് ലെയ്‌ലൻഡിന്റെ ഇവി ഉപസ്ഥാപനമായ ‘സ്വിച്ച്’ നിർമ്മിച്ച മൊത്തം 500 ഇ-ബസുകൾ ഘട്ടം ഘട്ടമായി നടപ്പിലാക്കാനാണ് ‘ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റി’ (OHM) ലക്ഷ്യമിടുന്നത്. ഒന്നാം ഘട്ടത്തിൽ ബസുകൾ മൂന്ന് കോടിയിലധികം ഗ്രീൻ കിലോമീറ്ററുകൾ പിന്നിടുകയും 99 ശതമാനത്തിലധികം കൃത്യത പാലിക്കുകയും ചെയ്തതിന്റെ തുടർച്ചയായാണ് ഈ പുതിയ വിപുലീകരണം. ചെന്നൈ നഗരത്തിൽ പൊതുഗതാഗതം കൂടുതൽ പരിസ്ഥിതി സൗഹൃദപരവും ശബ്ദമലിനീകരണമില്ലാത്തതുമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് OHM Global Mobility launches 130 new AC electric buses manufactured by Ashok Leyland’s Switch in Chennai as part of MTC’s second-phase green transit initiative.

Read More

തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത ഗിഗ് തൊഴിലാളികളുടെ അപകട ഇൻഷുറൻസ് പരിരക്ഷ ഇരട്ടിയാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപയാക്കി ഉയർത്തി. ലേബർ വെൽഫെയർ മന്ത്രി ജെ. മുഹമ്മദ് ഫർവാസ് നിയമസഭയിലാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. വിദേശ തൊഴിൽ സാധ്യതകൾ ലക്ഷ്യമിടുന്ന നിർമ്മാണ തൊഴിലാളികൾക്കായി ‘വെട്രി കരങ്ങൾ’ (Vettri Karangal) എന്ന പേരിൽ പുതിയൊരു പരിശീലന പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതിയിലൂടെ ആയിരം നിർമ്മാണ തൊഴിലാളികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകുന്നതിനായി 15 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിനുപുറമെ, ഇലക്ട്രിക്കൽ, പ്ലംബിംഗ് തുടങ്ങിയ വിവിധ മേഖലകളിൽ പരിശീലനം നേടുന്ന 50,000 തൊഴിലാളികൾക്ക് പ്രതിദിനം 800 രൂപ വീതം വേതന നഷ്ടപരിഹാരവും നൽകും. ഇലക്ട്രിക് ബൈക്കുകൾ വാങ്ങുന്നതിനായി ഗിഗ് തൊഴിലാളികൾ എടുക്കുന്ന ബാങ്ക് വായ്പകളുടെ പലിശ സർക്കാർ വഹിക്കുമെന്നും, ചെന്നൈ, കോയമ്പത്തൂർ നഗരങ്ങളിൽ അതിഥി തൊഴിലാളികൾക്കായി താൽക്കാലിക ഷെൽട്ടറുകൾ നിർമ്മിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. The Tamil Nadu government doubles accident…

Read More

രാജ്യത്തെ ഏറ്റവും വലിയ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), ഈ വർഷം ഓഗസ്റ്റിൽ റെക്കോർഡ് ഭേദിച്ച് 50 മില്യൺ ടൺ കാർഗോ കൈകാര്യം ചെയ്തു. ശക്തമായ ആഭ്യന്തര സാമ്പത്തിക വളർച്ചയും കണ്ടെയ്നർ വ്യാപാരത്തിലെ വർദ്ധനയും കാരണം കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കാർഗോ ഹാൻഡ്ലിങ്ങാണിത്. ആഗോള തലത്തിലെ സപ്ലൈ ചെയിൻ പ്രതിസന്ധികൾക്കിടയിലും മുൻവർഷത്തെ അപേക്ഷിച്ച് കാർഗോ കൈകാര്യം ചെയ്യലിൽ 19 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആസ്ട്രേലിയയിലെയും ശ്രീലങ്കയിലെയും അന്താരാഷ്ട്ര തുറമുഖങ്ങളുടെ മികച്ച പ്രകടനവും മുന്ദ്ര, കൃഷ്ണപത്നം തുടങ്ങിയ ആഭ്യന്തര ആസ്തികളുടെ വളർച്ചയും ഈ നേട്ടത്തിന് ആക്കം കൂട്ടി. Adani Ports and Special Economic Zone (APSEZ) achieves a historic milestone by handling a record 50 million tonnes of cargo in August, marking a 19% year-on-year growth

Read More

രാജ്യത്ത് പ്രാദേശിക വ്യോമഗതാഗതം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത 10 വർഷത്തിനുള്ളിൽ 100 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി. പരിഷ്കരിച്ച ‘ഉഡാൻ’ (UDAN) പദ്ധതിയുടെ കീഴിൽ ഏകദേശം 30,000 കോടി രൂപ മുതൽമുടക്കിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ വിവിധ ചെറുനഗരങ്ങളിലെയും ഉൾപ്രദേശങ്ങളിലെയും യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ പരിഗണിച്ചാണ് പുതിയ വിമാനത്താവളങ്ങൾ വരുന്നത്. യാത്രക്കാർക്ക് മികച്ച യാത്രാസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി പ്രധാന വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ‘ഹബ് ആൻഡ് സ്പോക്ക്’ മാതൃകയും രാജ്യത്ത് വ്യാപിപ്പിച്ചു വരുന്നു. India plans to build 100 new airports over the next 10 years with a ₹30,000 crore investment under the modified UDAN scheme to boost regional connectivity

Read More

തായ്‌ലൻഡ് ആസ്ഥാനമായുള്ള നോക് എയർ (Nok Air), ഹൈദരാബാദിനെയും ബാങ്കോക്കിലെ ഡോൺ മുയെങ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ട് ഇന്ത്യൻ വിപണിയിലേക്ക് തിരികെ എത്തിയിരിക്കുന്നു. വിനോദ സഞ്ചാരികൾക്കും ബിസിനസ്സ് യാത്രികർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിൽ ഹൈദരാബാദിനെ തായ്‌ലൻഡിലേക്കുള്ള ഒരു പ്രധാന ഗേറ്റ്‌വേ ആയി വളർത്താനാണ് എയർലൈൻ ലക്ഷ്യമിടുന്നത്. DEX ഗ്രൂപ്പും പ്രാദേശിക ട്രാവൽ ഏജൻസികളും ഉൾപ്പെടുന്ന പങ്കാളികളുടെ പിന്തുണയോടെയായാണ് കമ്പനി ഈ പുതിയ അന്താരാഷ്ട്ര സർവീസ് ആരംഭിക്കുന്നത്. ബാങ്കോക്കിന് പുറമെ തായ്‌ലൻഡിലെ മറ്റ് നഗരങ്ങളിലേക്കും യാത്രക്കാർക്ക് ഈ സർവീസ് വഴി എളുപ്പത്തിൽ കണക്റ്റിവിറ്റി ലഭിക്കുമെന്നും എയർലൈൻ വ്യക്തമാക്കി. Thailand-based Nok Air returns to the Indian market, launching direct flights connecting Hyderabad to Bangkok’s Don Mueang International Airport

Read More

രാജ്യത്ത് തങ്ങളുടെ ഏറ്റവും വലിയ നിർമ്മാണ കേന്ദ്രത്തിനായി നാഗ്പൂരിൽ 1,500 ഏക്കർ വരുന്ന പദ്ധതിയുടെ ആദ്യ ഘട്ടമായി 800 ഏക്കർ ഭൂമി മഹീന്ദ്ര ഏറ്റെടുത്തിരിക്കുകയാണ്. പെട്രോൾ-ഡീസൽ വാഹനങ്ങൾ (ICE), ഇലക്ട്രിക് വാഹനങ്ങൾ (EVs), ട്രാക്ടറുകൾ എന്നിവ ഒരേസമയം നിർമ്മിക്കാൻ കഴിയുന്ന വിധത്തിലാണ് ഈ വമ്പൻ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ‌‌ പ്രതിവർഷം 6 ലക്ഷത്തിലധികം യൂണിറ്റുകൾ ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഈ ആധുനിക ഫാക്ടറിയിൽ തൊഴിലാളികൾക്കായി പ്രത്യേക പരിശീലന കേന്ദ്രവും ഒരുക്കുന്നുണ്ട്. ഭാവിയിലെ വിപണി മാറ്റങ്ങൾക്കനുസരിച്ച് ഉൽപ്പാദനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഈ ഫ്ലെക്സിബിൾ നിർമ്മാണ കേന്ദ്രത്തിലൂടെ കമ്പനിക്ക് സാധിക്കും. മഹാരാഷ്ട്രയിലെ മറ്റ് പ്ലാന്റുകൾക്ക് ആവശ്യമായ ഘടകഭാഗങ്ങൾ ലഭ്യമാക്കുന്നതിനായി 150 ഏക്കർ വിസ്തൃതിയിൽ ഒരു സപ്ലയർ പാർക്കും ഇതിന്റെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. Mahindra acquires 800 acres in Nagpur to build its largest integrated manufacturing facility, capable of producing over 600,000 ICE, EV, and tractor…

Read More

ഇന്ത്യൻ നാവികസേനയുടെ പുതിയ ലാൻഡിംഗ് പ്ലാറ്റ്‌ഫോം ഡോക്കുകൾക്കായി (LPDs) ‘ഇന്റഗ്രേറ്റഡ് ഫുൾ ഇലക്ട്രിക് പ്രൊപ്പൽഷൻ’ (IFEP) സംവിധാനം സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയും ബ്രിട്ടനും തമ്മിൽ ധാരണയായി. ഏകദേശം 29,000 ടൺ ഭാരമുള്ള നാല് പുതിയ ഉഭയകക്ഷി ആക്രമണ കപ്പലുകളിലാണ് ഈ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പരമ്പരാഗത കപ്പലുകളിൽ നിന്ന് വ്യത്യസ്തമായി, പ്രൊപ്പൽഷനും ഇന്റേർണൽ ഇലക്ട്രോണിക്സ് സംവിധാനങ്ങൾക്കും ഒരേയൊരു സെൻട്രൽ ഗ്രിഡിലൂടെ വൈദ്യുതി ലഭ്യമാക്കാൻ ഈ സംവിധാനം സഹായിക്കും. പദ്ധതിയുടെ ഭാഗമായി ബ്രിട്ടന്റെ ജി.ഇ വെർനോവയും (GE Vernova) ഇന്ത്യയുടെ ഭെൽ (BHEL) കമ്പനിയും ചേർന്ന് പരീക്ഷണശാല നിർമ്മിക്കുന്നുണ്ട്. India and the UK collaborate to co-develop an Integrated Full Electric Propulsion (IFEP) system for the Indian Navy’s new landing platform docks.

Read More

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (UPI). നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) കണക്കുകൾ പ്രകാരം ഓഗസ്റ്റ് മാസത്തിൽ യു.പി.ഐ ഇടപാടുകളുടെ മൂല്യം റെക്കോർഡ് തലത്തിന് അടുത്തെത്തി. ഓഗസ്റ്റിൽ ആകെ 29.82 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് യു.പി.ഐ വഴി നടത്തിയത്. മുൻവർഷം ഇതേ മാസത്തിൽ ഇത് 24.85 ലക്ഷം കോടി രൂപയായിരുന്നു. ഇതുവഴി വാർഷിക വളർച്ച നിരക്കിൽ 20 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടപാടുകളുടെ എണ്ണത്തിലും പുതിയ റെക്കോർഡ് കുറിക്കാൻ യു.പി.ഐക്കായി. ആഗസ്റ്റിൽ ആകെ 2451 കോടി ഇടപാടുകളാണ് രാജ്യത്ത് നടന്നത്. മുൻമാസത്തെ അപേക്ഷിച്ച് ഇടപാടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. രക്ഷാബന്ധൻ പോലുള്ള ആഘോഷങ്ങളും ഉത്സവ സീസണിന്റെ തുടക്കവുമാണ് ഇടപാടുകൾ ഇത്രയധികം വർദ്ധിക്കാൻ കാര്യമെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ആഗോളതലത്തിലും തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയ യു.പി.ഐ ഇപ്പോൾ ഉസ്ബെക്കിസ്ഥാൻ ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിൽ സ്വീകാര്യമായിക്കഴിഞ്ഞു India’s UPI transaction value nears…

Read More