Author: News Desk
ഇന്ത്യയിൽ സെമികണ്ടക്ടർ പ്ലാന്റിനായി നിരവധി ചിപ്പ് നിർമ്മാതാക്കൾ താൽപ്പര്യം പ്രകടിപ്പിച്ച് ചർച്ച നടത്തി വരുന്നതായി കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ. വ്യവസായ പങ്കാളികളിൽ നിന്നുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഡിസൈൻ-ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിൽ വിദേശത്തും ഇന്ത്യയിലുമായുമുളള വലിയ സ്ഥാപനങ്ങളെ ഉൾപ്പെടുത്താൻ സർക്കാർ, ഈ സ്കീം വിപുലീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. നിലവിലെ സ്‌കീം മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡിപിഐഐടി നിർവചിച്ചിരിക്കുന്ന സ്റ്റാർട്ടപ്പുകളും എംഎസ്എംഇകളും ഇൻസെന്റീവിന് അപേക്ഷിക്കാൻ അർഹരാണ്. ഗുജറാത്തിൽ ഒരു അർദ്ധചാലക ATMP പ്ലാന്റ് (assembly, testing, marking, packaging and manufacturing ) നിർമ്മിക്കാനുള്ള പദ്ധതി യുഎസ് ആസ്ഥാനമായുള്ള മൈക്രോൺ ടെക്നോളജി കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. സർക്കാരിന്റെ 10 ബില്യൺ ഡോളർ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതിക്ക് കീഴിലാണ് പ്ലാന്റ് വരുന്നത്. 2024 അവസാനത്തോടെ 2.75 ബില്യൺ ഡോളറിന്റെ ഫാക്ടറി പ്രവർത്തനക്ഷമമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ചിപ്പ് നിർമ്മാണത്തിനായി പ്രിന്റഡ് സർക്യൂട്ട് ബോർഡുകളും ഉയർന്ന ശുദ്ധിയുള്ള വ്യാവസായിക വാതകങ്ങളും നൽകുന്ന സിംടെക്, എയർ ലിക്വിഡ് എന്നിവ ഇന്ത്യയിൽ…
AI കൊണ്ട് അരങ്ങു തകർക്കുന്ന അമേരിക്കൻ ഓഹരി കുത്തകകളെ ചട്ടം പഠിപ്പിക്കാൻ വടിയെടുത്ത് വാൾസ്ട്രീറ്റ് റെഗുലേറ്റർ. AI യുടെ ബ്രോക്കറേജ് രീതികൾ നിയന്ത്രിക്കുന്നത് ലക്ഷ്യമിട്ടുള്ള സൈബർ നിയമങ്ങൾ കൊണ്ട് വന്നു കഴിഞ്ഞു റെഗുലേറ്റർ. ഇനി ഓഹരി കമ്പനികളും ബ്രോക്കിങ് സ്ഥാപനങ്ങളും ഓഹരി കയറ്റിറക്കങ്ങളും ബുള്ളുകളുടെ കുതിപ്പും മാത്രം നോക്കിയിരിക്കരുത്. ഇന്റർനെറ്റ് അധിഷ്ഠിത കമ്പനികൾ AI മോഡലുകൾ ഓഹരി വിപണിയിലെ കുതിച്ചു ചാട്ടത്തിനു ഉപയോഗിക്കുമ്പോൾ അത്യാവശ്യ നിയന്ത്രണങ്ങൾ വേണം എന്ന് ഓഹരി വിപണിയെ ഓർമ്മിപ്പിക്കുകയാണ് അധികൃതർ. വാൾസ്ട്രീറ്റിന്റെ മുൻനിര റെഗുലേറ്റർ – U.S. Securities and Exchange Commission (SEC)- ഓഹരി വിപണിയിലെ പുതിയ സൈബർ നിയമങ്ങൾക്ക് രൂപം നൽകി. ഇനിമുതൽ തങ്ങൾക്കു ഓൺലൈനിൽ സംഭവിച്ച ഹാക്കിംഗ് സംഭവങ്ങൾ ഓഹരി ഇടപാട് നടത്തുന്ന കമ്പനികൾ വെളിപ്പെടുത്തണം. AI യുടെ എടുത്തുചാട്ടം കൊണ്ട് നടത്തുന്ന ഓഹരി പ്രവചനങ്ങൾ കാരണം സൈബർ ഹാക്കിങ്ങോ മറ്റോ സംഭവിച്ചാൽ, AI അതിനു ഉത്തരവാദിയായാൽ ഇനി കളി മാറും. ഹാക്കിങ്ങിൽ…
അത്ര സുഖകരമല്ല ഇന്ത്യയിലെ ഏവിയേഷൻ മേഖലയിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അടച്ചു പൂട്ടിയത് ഏഴ് എയർലൈനുകൾ. സക്സസ്, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ അഞ്ച് വർഷത്തിനിടെ 7 എയർലൈനുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ. നിലവിൽ രാജ്യത്ത് 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരുമുണ്ടെന്ന് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. 2023 ജൂലൈ 21 വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഉടൻ പറക്കാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ് വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്‌റോ എൻജിൻ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്. അതേസമയം, വിവിധ ബാങ്കുകൾ ഫണ്ടിംഗ് നൽകാമെന്ന് സമ്മതിച്ചതോടെ വീണ്ടും പരീക്ഷണ…
കേരളത്തിന്റെ സിയാൽ എല്ലാം കൊണ്ടും തിളങ്ങുകയാണ്. രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെർമിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ പറന്നിറങ്ങിയത് 562 സ്വകാര്യ- ചാർട്ടേർഡ് വിമാനങ്ങളെന്ന് കണക്കുകള്‍. ഈ സാമ്പത്തിക വർഷം കുറഞ്ഞത് 1000 വിമാനങ്ങൾ ഈ ബിസിനസ് ടെർമിനലിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. CIAL രാജ്യാന്തര വിമാനത്താവള കമ്പനി 2022-23 സാമ്പത്തിക വര്‍ഷം 25 വര്‍ഷത്തെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന 521.50 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തിയിരുന്നു. ഐപിഎൽ ലേലത്തിനും ജി20 ഉദ്യോഗസ്ഥ ഉച്ചകോടിക്കുമെല്ലാം വിമാനങ്ങൾ പറന്നിറങ്ങിയ സിയാൽ ബിസിനസ് ടെർമിനൽ വിമാനത്താവളത്തിനൊപ്പം കൂടുതൽ വരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലേക്ക് വരുന്ന വ്യവസായികളുടെയും വിനോദസഞ്ചാരികളുടെയും എണ്ണത്തിൽ വലിയ വർധനവുണ്ടാകുന്നുവെന്നും കേരളം ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുന്നുവെന്നുമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ചാർട്ടർ ഗേറ്റ് വേയും ബിസിനസ് ടെർമിനലും ചാർട്ടർ വിമാനങ്ങൾക്കും സ്വകാര്യ വിമാനങ്ങൾക്കും പ്രത്യേക സേവനം ലഭ്യമാക്കുന്നതിനാണ് ബിസിനസ് ജെറ്റ് ടെർമിനലിന്റെ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം ചാർട്ടർ ഗേറ്റ്…
ഡിജിറ്റലാക്കാൻ കേരളത്തിന്റെ യൂണിവേഴ്സിറ്റി right data, missing data, alternative data, complete data എന്നിവ ഉപയോഗിച്ച് മുൻകാലങ്ങളിലെ തെറ്റുകളും പക്ഷപാതങ്ങളും പഴയപടിയാക്കാൻ ഡിജിറ്റൽ സാങ്കേതികവിദ്യയ്ക്ക് കഴിയണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ Kerala University of Digital Sciences, Innovation and Technology (KUDSIT) – ആദ്യ ബാച്ചിന്റെ ബിരുദ ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗവർണർ. ഇനി വേണ്ടത് മനുഷ്യരുടെയും റോബോട്ടുകളുടെയും ഒരു സഹവർത്തിത്വ ലോകമാണ്. നീതിയുടെയും സമത്വത്തിന്റെയും കാഴ്ചപ്പാടിലൂടെ നമ്മുടെ മുൻകാല പ്രവൃത്തികളെക്കുറിച്ച് ആത്മപരിശോധന നടത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു ‘മനുഷ്യ-ബോട്ട്’-human-bot- വിപ്ലവം സാധ്യമാക്കാൻ കേരളത്തിന്റെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിക്ക് കഴിയണം. കൂടുതൽ ഡിജിറ്റൽ കഴിവുകൾക്കൊപ്പം വലിയ ഉത്തരവാദിത്തവും വരുന്നു എന്ന് ഇവിടെ വ്യക്തമാകുന്നതായും ഗവർണർ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ നവീകരണത്തിന്റെ ലോകം ആവേശകരമാണെങ്കിലും, അതിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് അനുബന്ധ അപകടങ്ങൾ കുറയ്ക്കാനും സാമൂഹിക സമത്വം, ശാക്തീകരണം എന്നീ മേഖലകളുടെ സേവനത്തിൽ സാങ്കേതിക മുന്നേറ്റങ്ങൾ നയിക്കാനുമുള്ള ഉത്തരവാദിത്തമുണ്ട്.കേരളത്തിന്റെ ഡിജിറ്റൽ നേട്ടങ്ങളെ അടുത്ത ഘട്ടത്തിലേക്ക്…
ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്ന കായിക പ്രേമികളെയും, കായിക താരങ്ങളെയും കാത്തിരിക്കുന്നത് ഒരു കൂട്ടം അത്ഭുതങ്ങളാണ്. ലോകത്തിനു മണ്ണിൽ തങ്ങളുടെ ടെക്നോളജി മേന്മ കാഴ്ചവയ്ക്കാൻ ചൈനക്ക് ഇതിലും വലിയ മറ്റൊരവസരം ലഭിക്കാനുമില്ല. നിരത്തുകളിലും ട്രാക്കുകളിലും, കെട്ടിടങ്ങളിലുമൊക്കെ ചൈനീസ് വിസ്മയങ്ങൾ ഒളിഞ്ഞിരിക്കാം. ഇക്കൂട്ടത്തിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാകും ഗെയിംസ് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക 5G മിനി ബസുകൾ. അത്‌ലറ്റുകളെയും, അതിഥികളെയും ഒരു വേദിയിൽ നിന്നും അടുത്ത വേദിയിലേക്ക് കൊണ്ട് പോകാൻ സദാ സേവന സന്നദ്ധരായി ഇവരുണ്ടാകും. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രം ഉണ്ടാകില്ല. കരണമെന്തെന്നോ. ഇത് ഡ്രൈവറില്ലാ റോബോ ബസ്സുകളാണ്. അത് തന്നെയാണ് ചൈനയുടെ മാസ്റ്റർകാർഡും. നിലവിൽ ചൈനയുടെ തിരെഞ്ഞെടുത്ത നഗരങ്ങളിൽ ഈ ‘റോബോ ബസുകൾ’ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി പരീക്ഷാടിസ്ഥാനത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാർ കയറിയാൽ പിന്നെ നിയന്ത്രണം റോബോ സെൻസറുകൾ ഏറ്റെടുക്കും. 6.5 മീറ്റർ നീളം മാത്രമുള്ള മിനി ബസിൽ പരമാവധി 30…
2022-23 സാമ്പത്തിക വർഷത്തിൽ നേടിയ വരുമാനത്തിന് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഇന്നാണ്.2023-24 വർഷത്തേക്കുള്ള (2022-23 സാമ്പത്തിക വർഷം) ആറ് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ (ITR) ജൂലൈ 30 വരെ ഫയൽ ചെയ്തിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. AY 2023-24 ലേക്കുള്ള ഐടിആർ ഫയൽ ചെയ്യാത്തവർ അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ എത്രയും വേഗം ഐടിആർ ഫയൽ ചെയ്യണമെന്നും ഐടി വകുപ്പ് അഭ്യർത്ഥിച്ചു. ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടാൻ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. വെള്ളപ്പൊക്കവും കനത്ത മഴയും കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയം നീട്ടിനൽകണമെന്ന് ആവശ്യമുയർന്നിരുന്നു. “ഐടിആർ ഫയലിംഗ്, ടാക്സ് പേയ്മെന്റ്, മറ്റ് അനുബന്ധ സേവനങ്ങൾ എന്നിവയ്ക്കായി നികുതിദായകരെ സഹായിക്കുന്നതിന്, ഞങ്ങളുടെ ഹെൽപ്പ്ഡെസ്ക് 24×7 അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ കോളുകൾ, തത്സമയ ചാറ്റുകൾ, WebEx സെഷനുകൾ, സോഷ്യൽ മീഡിയ എന്നിവയിലൂടെ ഞങ്ങൾ പിന്തുണ നൽകുന്നു.” IT വകുപ്പ്…
സ്റ്റാർ ചിഹ്നമുളള 10, 20, 100, 200, 500 രൂപ നോട്ടുകൾ വ്യാജമാണോ? വ്യക്തത വരുത്തി റിസർവ്വ് ബാങ്ക്. നക്ഷത്ര ചിഹ്നമുള്ള നോട്ട് നിയമപരമായി മറ്റേതൊരു നോട്ടിനും സമാനമാണെന്ന് RBI വ്യക്തമാക്കി. നോട്ടുകളിലെ സ്റ്റാർ ചിഹ്നവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് RBI ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നോട്ടുകളിൽ നമ്പർ പാനലിൽ, പ്രിഫിക്‌സിനും സീരിയൽ നമ്പറിനും ഇടയിലാണ് ഒരു നക്ഷത്ര ചിഹ്നം ചേർത്തിട്ടുളളത്. സ്റ്റാർ ചിഹ്നത്തോടെയുളള നോട്ടുകൾക്ക് നിരോധനമില്ലെന്നും അവ കളളനോട്ടുകളല്ലെന്നും സോഷ്യൽ മീഡിയ പ്രചാരണം തളളി ആർബിഐ വ്യക്തമാക്കി. 2006 ആഗസ്ത് വരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ നോട്ടുകൾ തുടർച്ചയായി അക്കമിട്ടവയാണ്. ഈ നോട്ടുകളിൽ ഓരോന്നിനും അക്കങ്ങളും അക്ഷരങ്ങളും അടങ്ങുന്ന ഒരു പ്രത്യേക സീരിയൽ നമ്പർ ഉണ്ട്. സ്റ്റാർ സീരീസ് നമ്പറിംഗ് സിസ്റ്റം, അച്ചടിപ്പിശക് വന്ന നോട്ടുകൾ പുനരുപയോഗിക്കാനായിട്ടാണ് സ്വീകരിച്ചു വന്നത്. അച്ചടിയിലെ പിശക് മൂലം മാറ്റിയ നോട്ടുകൾക്ക് പകരമായി പ്രിന്റ് ചെയ്ത…
ഭൂമിയിൽ NO.1 ആണെന്ന് AMAZON തെളിയിച്ചു കഴിഞ്ഞു. ഇനി ആമസോണിന്റെ നോട്ടം ബഹിരാകാശത്തേക്കാണ്. അതെ ലോജിസ്റ്റിക്സ് ഡെലിവറിക്കും അപ്പുറം 2024-ൽ പ്രോജക്ട് കൈപ്പർ -Project Kuiper- പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങളുടെ ആദ്യ ബാച്ച് വിക്ഷേപിക്കാൻ കമ്പനി തയ്യാറെടുക്കുകയാണ്. നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ (KSC) ഒരു പുതിയ സാറ്റലൈറ്റ് പ്രോസസ്സിംഗ് സൗകര്യത്തിനായി ആമസോൺ ചെലവഴിക്കുക 120 മില്യൺ ഡോളർ. ഈ വർഷാവസാനം വാഷിംഗ്ടണിലെ കിർക്ക്‌ലാൻഡിൽ സാറ്റലൈറ്റ് നിർമ്മാണം ആരംഭിക്കാൻ ആമസോൺ പദ്ധതിയിടുന്നു. വരും മാസങ്ങളിൽ രണ്ട് പ്രോട്ടോടൈപ്പ് ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്. ബഹിരാകാശത്ത് 3,200-ലധികം അതിവേഗ ഇന്റർനെറ്റ് ഉപഗ്രഹങ്ങളുള്ള സ്‌പേസ് എക്‌സിന്റെ സ്റ്റാർലിങ്കുമായി മത്സരിച്ച് കൈപ്പറിനെ ലോ എർത്ത് ഭ്രമണപഥത്തിലെത്തിക്കാൻ ആമസോൺ പദ്ധതിയിടുന്നു. ഇ-കൊമേഴ്‌സ് ഭീമൻ ആമസോൺ ഇതിനകം തന്നെ ഈ മേഖലയിൽ കോടിക്കണക്കിന് നിക്ഷേപം നടത്തിയിട്ടുണ്ട്: കഴിഞ്ഞ വർഷം, കമ്പനി ബ്ലൂ, യുഎൽഎ, ഏരിയൻസ്‌പേസ് എന്നിവയിൽ നിന്ന് 77 ഹെവി-ലിഫ്റ്റ് ലോഞ്ചുകൾ സാറ്റലൈറ്റ് കോൺസ്റ്റലേഷനായി നീക്കിവച്ചിരുന്നു. പുതിയ പദ്ധതി പ്രോസസ്സിംഗ് കേന്ദ്രത്തിന്റെ നിർമ്മാണം ഇതിനകം…
ദശലക്ഷക്കണക്കിന് ആളുകൾ ഇഷ്ടപ്പെടുന്ന ആപ്പിൾ ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ്. അവ പോഷകഗുണമുള്ളതും രുചികരവുമാണ്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ കാർഷിക രീതികളിൽ ഒന്നാണ് ആപ്പിൾ കൃഷി. വ്യവസായം പ്രതിവർഷം കോടിക്കണക്കിന് ഡോളർ വരുമാനം ഉണ്ടാക്കുന്നു. ആപ്പിളിന്റെ ഉൽപാദനത്തിനും ഗുണനിലവാരത്തിനും ഭീഷണിയായ കാലാവസ്ഥാ വ്യതിയാനം, കീടങ്ങൾ, രോഗങ്ങൾ തുടങ്ങിയ നിരവധി വെല്ലുവിളികൾ ആപ്പിൾ കൃഷി നേരിടുന്നു. ഈ വെല്ലുവിളികളെ അതിജീവിക്കാനും ആപ്പിൾ തോട്ടങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്ന ശക്തമായ ഒരു മാധ്യമമായി AI സാങ്കേതികവിദ്യ ഉയർന്നുവന്നിട്ടുണ്ട്. മണ്ണിന്റെ അവസ്ഥ, ഈർപ്പത്തിന്റെ അളവ്, മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള തത്സമയ ഡാറ്റ നൽകിക്കൊണ്ട് ആപ്പിളിന്റെ വിളവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ AI, IOT എന്നിവയ്ക്ക് കഴിയും.ആപ്പിൾ മരങ്ങൾ ആരോഗ്യകരവും ഉയർന്ന ഗുണമേന്മയുള്ള പഴങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും ഉറപ്പാക്കാൻ, ജലസേചനം, വളപ്രയോഗം തുടങ്ങിയ കൃഷിരീതികൾ ഒപ്റ്റിമൈസ് ചെയ്യാൻ കർഷകരെ ഈ വിവരങ്ങൾ സഹായിക്കും. കർഷകർക്ക് സഹായമാകുന്ന AI ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രത്യേകിച്ച് ആഴത്തിലുള്ള പഠനവും ന്യൂറൽ നെറ്റ്‌വർക്കുകളും, കാലാവസ്ഥാ മാതൃകകൾ പ്രവചിക്കാൻ സഹായിക്കും. ഇത് വരൾച്ചയോ വെള്ളപ്പൊക്കമോ പോലുള്ള തീവ്ര…