Author: News Desk
സൂപ്പര്‍ സോണിക് ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് എന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് റിച്ചാര്‍ഡ് ബ്രാന്‍സന്‍. ബ്രാന്‍സന്റെ നേതൃത്വത്തിലുളള വെര്‍ജിന്‍ ഗലാറ്റിക് കമ്പനി, സൂപ്പര്‍സോണിക് സ്‌പെയ്‌സ് ഫ്‌ളൈറ്റിന്റെ രണ്ടാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ മൊഹാവി എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നാണ് കരിയര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകിലേറി സ്‌പെയ്‌സ് ഫ്‌ളൈറ്റ് പറന്നുയര്‍ന്നത്. കരിയര്‍ എയര്‍ക്രാഫ്റ്റുകളില്‍ നിന്ന് സ്വതന്ത്രമായി 31 സെക്കന്‍ഡുകള്‍ക്കുളളില്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലെ റോക്കറ്റുകള്‍ ബേണ്‍ ചെയ്ത് സ്വയം കുതിക്കാനുളള ഊര്‍ജ്ജം നേടി. 1.9 മാക് വേഗത്തിലെത്തിയ സ്‌പെയ്‌സ് ഫ്‌ളൈറ്റ്, 114,500 അടി വരെ ഉയരത്തിലെത്തിയതായി വെര്‍ജിന്‍ ഗലാറ്റിക് വ്യക്തമാക്കി. സൂപ്പര്‍സോണിക് ഫ്‌ളൈറ്റുകളുടെ സ്വഭാവം കൂടുതലറിയാനും കണ്‍ട്രോള്‍ സംവിധാനങ്ങളുടെ വിശദമായി പരിശോധനയുമായിരുന്നു രണ്ടാം പരീക്ഷണത്തില്‍ ലക്ഷ്യമിട്ടത്. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും എത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യ പരീക്ഷണം. രണ്ടാം ഘട്ടത്തില്‍ നിന്ന് ലഭിച്ച ഫ്‌ളൈറ്റ് ഡാറ്റകള്‍ പഠിച്ച ശേഷമാകും അടുത്ത പരീക്ഷണത്തിന് വെര്‍ജിന്‍ ഗെലാറ്റിക്‌സ് തയ്യാറെടുക്കുക.
പബ്ലിക് ഡാറ്റ സ്റ്റാര്‍ട്ടപ്പുകളുമായി ഷെയര്‍ ചെയ്യാന്‍ ഒരുങ്ങി സര്‍ക്കാര്‍. നീതി ആയോഗ് സിഇഒ അമിതാഭ് കാന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മന്ത്രാലയങ്ങളിലെ ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആലോചിക്കുന്നത്. കൃഷിയും ഗതാഗതവും ഉള്‍പ്പെടെ വിവിധ സെക്ടറുകളിലെ പ്രശ്‌നങ്ങള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ പങ്കാളിത്തത്തോടെ സൊല്യൂഷന്‍ തേടുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ അവസരമാണ് ഇതിലൂടെ തുറക്കുന്നത്. ഡാറ്റ അനലൈസിംഗ് സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് കൂടുതല്‍ പ്രയോജനകരം. വെബ് പോര്‍ട്ടല്‍ വഴി ഡാറ്റകള്‍ ഷെയര്‍ ചെയ്യുന്ന രീതിയാണ് ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ കൈവശമുളള കോണ്‍ഫിഡന്‍ഷ്യല്‍ അല്ലാത്ത ഡാറ്റ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പ്രയോജനപ്പെടുത്താന്‍ നേരത്തെ മുതല്‍ ആലോചനകള്‍ നടന്നിരുന്നു. റിസര്‍ച്ചിന് മാത്രമല്ല ഇന്നവേഷനുകള്‍ക്ക് കൂടി പ്രയോജനം ചെയ്യുന്ന ഡാറ്റകളാണ് ലഭ്യമാക്കുകയെന്ന് അമിതാഭ് കാന്ത് വ്യക്തമാക്കി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പോലുളള അഡ്വാന്‍സ്ഡ് ടെക്‌നോളജികളില്‍ ഈ ഡാറ്റ റിസര്‍ച്ച് വളരെ പ്രയോജനം ചെയ്യും. ഈ മേഖലകളിലെ മികച്ച ഗവേഷണങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനും തീരുമാനം സഹായിക്കും. India Government’s policy think…
ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കി നെക്സ്റ്റ് ജനറേഷന്‍ ഇ ടിക്കറ്റിംഗ് സംവിധാനമാണ് പുതിയ വെബ്്‌സൈറ്റിന്റെ പ്രധാന ആകര്‍ഷണം. ട്രെയിന്‍ സമയവും വിവരങ്ങളും തിരയാന്‍ ലോഗിന്‍ ഡീറ്റെയ്ല്‍സ് ആവശ്യമില്ല. PNR സ്റ്റാറ്റസ് അറിയാനും പുതിയ രീതിയാണ്. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസാണ് വെബ്‌സൈറ്റ് ഡെവലപ്പ് ചെയ്തത്
സ്റ്റാര്‍ട്ടപ്പ് ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റേഴ്‌സിനെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് തീരുമാനം. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ആദായനികുതി വകുപ്പും അംഗീകരിക്കുകയായിരുന്നു. നിക്ഷേപത്തിന് ശേഷം സ്റ്റാര്‍ട്ടപ്പുകളുടെ ഓഹരി മൂലധനവും ഷെയര്‍ പ്രീമിയവും 10 കോടി രൂപയില്‍ കവിയാന്‍ പാടില്ലെന്നതാണ് പ്രധാന വ്യവസ്ഥ. ഏര്‍ളി സ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എച്ച്എന്‍ഐ നെറ്റ് വര്‍ക്കുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ അവസരമൊരുക്കുന്നതാണ് തീരുമാനം. സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെയും ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സിന്റെയും ദീര്‍ഘകാലമായുളള ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. സ്റ്റാര്‍ട്ടപ്പുകളുടെ ഏയ്ഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കാനും നീക്കം വഴിയൊരുക്കും. ഇന്‍കം ടാക്‌സ് ആക്ടിലെ സെക്ഷന്‍ 56 ലെ സബ് സെക്ഷനുകള്‍ അനുസരിച്ചാണ് നികുതിയിളവ് ലഭിക്കുക. ഏപ്രില്‍ 11 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാകുക. ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രമോഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ മാസം ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതനുസരിച്ചാണ് ആദായനികുതി വകുപ്പിന്റെ തീരുമാനം. യഥാര്‍ത്ഥ മാര്‍ക്കറ്റ് വാല്യു മനസിലാക്കുന്നതിനായി മര്‍ച്ചന്റ് ബാങ്കര്‍മാരെക്കൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ ഓഹരി മൂല്യനിര്‍ണയം നടത്തണമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെ പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. മുംബൈയിലും ഹൈദരാബാദിലും ഇന്നവേഷന്‍ സെന്ററുകള്‍ ഒരുക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്നത് കണക്കിലെടുത്താണ് നീക്കം. ന്യൂ പേമെന്റ് മെക്കാനിസം, ഡാറ്റാ സയന്‍സ്, AI, മേഖലകളില്‍ പുതിയ ആശയങ്ങള്‍ തേടും.
80 കളുടെ തുടക്കത്തില്‍ ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ചെറിയ കടയില്‍ തുടങ്ങിയ കച്ചവടം. ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ക്കൊടുവില്‍ നിലനില്‍പിനായിട്ടാണ് പെട്രീഷ്യ കച്ചവടം തെരഞ്ഞെടുത്തത്. അടുക്കളയും പാചകവും കുട്ടിക്കാലം മുതലേ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ ബിസിനസിനായി ആ മേഖല തന്നെ തെരഞ്ഞെടുത്തു. ജ്യൂസും കട്ലെറ്റും സമൂസയുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന ചെറിയ കട. അവിടെ നിന്നാണ് ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയുടെ അമരത്തേക്ക് പെട്രീഷ്യ തോമസ് എത്തിയത്. അന്‍പത് പൈസ മാത്രമായിരുന്നു ആദ്യ ദിനത്തിലെ ലാഭം. വിഷമമുണ്ടാക്കിയെങ്കിലും ബിസിനസ് തുടരാനായിരുന്നു തീരുമാനം. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന സ്‌നാക്‌സുകള്‍ ആളുകള്‍ക്ക് സെര്‍വ്വ് ചെയ്യാന്‍ പറ്റിയ ഇടമാണതെന്ന് പെട്രീഷ്യയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ ദിവസവും 600 മുതല്‍ 700 രൂപയുടെ വരെ കച്ചവടമുണ്ടായി. ഇതോടെ പെട്രീഷ്യ ജീവിതത്തിലും പതുക്കെ ചുവടുറപ്പിച്ചു തുടങ്ങി. ഐസ്‌ക്രീമും സാന്‍ഡ്‌വിച്ചുമൊക്കെ കൂട്ടിച്ചേര്‍ത്തതോടെ കച്ചവടവും വിപുലമായി. തോല്‍ക്കാതിരിക്കാനുളള മനസ് മാത്രമാണ് തന്നെ തുണച്ചതെന്ന് പെട്രീഷ്യ പറയുന്നു. അതു തന്നെയാണ് അന്‍പത് പൈസയില്‍ നിന്നും ലക്ഷങ്ങളുടെ…
സ്വദേശി സമൃദ്ധി സിം കാര്‍ഡുകളുമായി പതഞ്ജലി ഗ്രൂപ്പ്. 144 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളുകളും 2 ജിബി ഡാറ്റയും 100 എസ്എംഎസുകളും. റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും
ഹേമന്ദ് ബേദ കാര്‍ബണ്‍ ഫൈബര്‍ -ത്രീഡി പ്രിന്റിംഗ് ടെക്‌നോളജിയില്‍ നിര്‍മിച്ച ബൈസൈക്കിളുമായി സിലിക്കണ്‍വാലി സ്റ്റാര്‍ട്ടപ്പുകളെ അമ്പരപ്പിച്ച ഇന്ത്യന്‍ വംശജനായ എന്‍ട്രപ്രണര്‍. തൊഴിലാളികളുടെ അധ്വാനവും സമയവും ഏറെ വേണ്ടി വരുന്ന സൈക്കിള്‍ ഫ്രെയിമുകള്‍ വെറും നാല് മണിക്കൂര്‍ കൊണ്ട് തയ്യാറാക്കാവുന്ന ടെക്‌നോളജിയാണ് ഹമന്ദ് ബേദ കോ ഫൗണ്ടറായ അറേവോ ഇന്‍ക് എന്ന സിലിക്കണ്‍ വാലി സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചത്. ബോംബെ സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വീര്‍മാതാ ജിജാഭായ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിരുദവും കാലിഫോര്‍ണിയയിലെ സാന്റിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റര്‍ ഡിഗ്രിയും നേടിയ ശേഷമാണ് ഹേമന്ദ് ബേദ കരിയര്‍ ആരംഭിക്കുന്നത്. എന്‍ജിനീയറിംഗിലും മാനേജ്‌മെന്റിലും ഇരുപത്തിയഞ്ച് വര്‍ഷത്തോളം നീണ്ട എക്‌സ്പീരിയന്‍സുമായി 2013 ലാണ് അറേവോ ഇന്‍കിന് തുടക്കമിട്ടത്. റോബോട്ടിക് ആമിന്റെ സഹായത്തോടെ ഡിസൈന്‍ ചെയ്യുന്ന, ചെലവ് കുറഞ്ഞ സമാനമായ ടെക്‌നോളജിയില്‍ എയര്‍ക്രാഫ്റ്റിന്റെയും സ്പെയ്സ് വെഹിക്കിള്‍സിന്റെയും പാര്‍ട്സുകള്‍ വരെയുണ്ടാക്കാം. തൊഴിലാളികളുടെ അധ്വാനം വളരെയേറെ വേണ്ടി വരുന്ന പ്രൊസസുകള്‍ ഒറ്റയടിക്ക് ചെയ്യാനാകുമെന്നതാണ് ഇതിന്റെ…
ഇന്ത്യയിലെ ടീന്‍ ഇന്നവേറ്ററായി ശ്രദ്ധ നേടുകയാണ് സാറ സച്ചിന്‍ അയാചിത് എന്ന പന്ത്രണ്ടാം ക്ലാസുകാരി. കര്‍ഷകര്‍ക്ക് വേണ്ടി സാറ നടത്തിയ ഇന്നവേഷന്‍ വിവിധ തലങ്ങളില്‍ അംഗീകാരം നേടിക്കഴിഞ്ഞു. മണ്ണിന്റെ ആരോഗ്യവും വിളയുടെ വളര്‍ച്ചയും ഒബ്‌സെര്‍വ്വ് ചെയ്ത് കൃഷിയിടങ്ങളിലെ ജലസേചനമുള്‍പ്പെടെയുളള കാര്യങ്ങളില്‍ റിയല്‍ ടൈം മോണിട്ടറിംഗ് സാധ്യമാക്കുന്ന ആപ്പ് ബെയ്‌സ്ഡ് പ്രോഗ്രാം ആണ് സാറയും കൂട്ടുകാരായ മഹാക് പൂനിയയും സുഭിക്ഷയും ചേര്‍ന്ന് ഉണ്ടാക്കിയെടുത്തത്. ബെംഗലൂരു ഹെബ്ബല്‍ എയര്‍ഫോഴ്‌സ് സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മൂവരും. കൃഷിയിടത്തില്‍ വെളളം പമ്പ് ചെയ്യാനുളള ബന്ധുവിന്റെ കഷ്ടപ്പാട് നേരില്‍ കണ്ടതോടെയാണ് പ്രശ്‌നത്തിന് സൊല്യൂഷന്‍ തേടി സാറ ഇറങ്ങിത്തിരിച്ചത്. എങ്ങനെ വിളകള്‍ക്ക് ആവശ്യമുളള രീതിയില്‍ കൃത്യമായ ഇടവേളകളില്‍ വെളളം പമ്പ് ചെയ്ത് എത്തിക്കാമെന്നതായിരുന്നു ചിന്ത. വെളളം പമ്പ് ചെയ്യുന്ന മോട്ടോറുകളെ സെന്‍സറുകളുടെ സഹായത്തോടെ ആപ്പുമായി കണക്ട് ചെയ്തായിരുന്നു പ്രോട്ടോടൈപ്പ് ബില്‍ഡ് ചെയ്തത്. അടല്‍ ടിങ്കറിംഗ് ലാബിന്റെയും ടെക്‌നോളജി കമ്പനിയായ ഇന്റലിന്റെയും സപ്പോര്‍ട്ടിലാണ് പ്രോട്ടോടൈപ്പും പ്രോഡക്ടും ഡെവലപ് ചെയ്യുന്നത്. മണ്ണിന്റെ പിഎച്ച് വാല്യു…
സ്റ്റാര്‍ട്ടപ്പുകള്‍ കൈവെള്ളയില്‍ സംരംക്ഷിക്കപ്പെടുകയും അവര്‍ക്ക് സര്‍ക്കാരും മറ്റ് ഏജന്‍സികളും ഏല്ലാ ഫെസിലിറ്റികളും ഒരുക്കിക്കൊടുക്കുകയും ചെയ്യുന്ന ഇക്കോസിസ്റ്റം ഇല്ലാതിരുന്ന കാലത്ത്, സാമ്പത്തികമായി സുരക്ഷിതവും സാമൂഹികമായി ആദരവും ലഭിച്ചിരുന്ന പദവിയും ജോലിയും വലിച്ചെറിഞ്ഞ് ഒരാള്‍ എന്‍ട്രപ്രണറാകാന്‍ തീരുമാനിച്ചു. 1980 കളിലാണെന്ന് ഓര്‍ക്കണം. കൊല്ലം ജില്ലാ സബ്കളക്റ്ററായും സപ്‌ളൈകോ ഉള്‍പ്പെടെ കേരളത്തിലെ പൊതുസമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയ ചില പോപ്പുലിസ്റ്റ് പരിഷക്കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത സി.ബാലഗോപാല്‍ ഐഎഎസ് ആണ് വീട്ടുകാര്‍ക്ക് ആശങ്കയും നാട്ടില്‍ ആകാംക്ഷയും ഉണ്ടാക്കും വിധം സിവില്‍ സര്‍വ്വീസ് രാജിവെച്ച് മെഡിക്കല്‍ മാനുഫാക്ചറിംഗ് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചത്. അത് സിവില്‍ സര്‍വ്വീസിലിരുന്നുണ്ടായ ദുരനുഭവമോ ജോലിയോടുള്ള ഇഷ്ടക്കേടോ ഒന്നുമായിരുന്നില്ല കാരണം. സി ബാലഗോപാലിന്റെ ഭാഷയില്‍ തന്നെ പറഞ്ഞാല്‍ എപ്പിഫെനി, അഥവാ പെട്ടെന്ന് ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പരിണാമം. ജീവിതത്തിന് ഒരു നിയോഗമുണ്ടെന്ന് മനസ്സിലാകുന്ന അനുഭവമുണ്ടാകുക. ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ആര്‍ ആന്റ് ഡി ഹെഡ് ഡോ. രമണിയെ കാണാനുണ്ടായ സന്ദര്‍ഭമാണ് തന്റെ…
