Woman Engine

അനുഭവത്തെക്കാള്‍ മികച്ച ഒരു ബിസിനസ് ഡിഗ്രിയുണ്ടോ ?

80 കളുടെ തുടക്കത്തില്‍ ചെന്നൈയിലെ മറീന ബീച്ചിന്റെ കോര്‍ണറില്‍ ചെറിയ കടയില്‍ തുടങ്ങിയ കച്ചവടം. ജീവിതത്തില്‍ നേരിട്ട അപ്രതീക്ഷിത തിരിച്ചടികള്‍ക്കൊടുവില്‍ നിലനില്‍പിനായിട്ടാണ് പെട്രീഷ്യ കച്ചവടം തെരഞ്ഞെടുത്തത്. അടുക്കളയും പാചകവും കുട്ടിക്കാലം മുതലേ ഇഷ്ടപ്പെട്ടിരുന്നതിനാല്‍ ബിസിനസിനായി ആ മേഖല തന്നെ തെരഞ്ഞെടുത്തു. ജ്യൂസും കട്ലെറ്റും സമൂസയുമൊക്കെ ഉണ്ടാക്കി വില്‍ക്കുന്ന ചെറിയ കട. അവിടെ നിന്നാണ് ഇന്ന് ചെന്നൈയിലെ അറിയപ്പെടുന്ന റെസ്റ്റോറന്റ് ശൃംഖലയുടെ അമരത്തേക്ക് പെട്രീഷ്യ തോമസ് എത്തിയത്.

അന്‍പത് പൈസ മാത്രമായിരുന്നു ആദ്യ ദിനത്തിലെ ലാഭം. വിഷമമുണ്ടാക്കിയെങ്കിലും ബിസിനസ് തുടരാനായിരുന്നു തീരുമാനം. കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുക്കുന്ന സ്‌നാക്‌സുകള്‍ ആളുകള്‍ക്ക് സെര്‍വ്വ് ചെയ്യാന്‍ പറ്റിയ ഇടമാണതെന്ന് പെട്രീഷ്യയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അധികം വൈകാതെ ദിവസവും 600 മുതല്‍ 700 രൂപയുടെ വരെ കച്ചവടമുണ്ടായി. ഇതോടെ പെട്രീഷ്യ ജീവിതത്തിലും പതുക്കെ ചുവടുറപ്പിച്ചു തുടങ്ങി. ഐസ്‌ക്രീമും സാന്‍ഡ്‌വിച്ചുമൊക്കെ കൂട്ടിച്ചേര്‍ത്തതോടെ കച്ചവടവും വിപുലമായി. തോല്‍ക്കാതിരിക്കാനുളള മനസ് മാത്രമാണ് തന്നെ തുണച്ചതെന്ന് പെട്രീഷ്യ പറയുന്നു. അതു തന്നെയാണ് അന്‍പത് പൈസയില്‍ നിന്നും ലക്ഷങ്ങളുടെ ബാലന്‍സ് ഷീറ്റിലേക്ക് പെട്രീഷ്യയുടെ ജീവിതം എത്തിച്ചതും.

മറീന ബീച്ചിലെ കച്ചവടത്തില്‍ നിന്നും കാന്റീന്‍ നടത്തിപ്പിലേക്ക് തിരിഞ്ഞതാണ് പെട്രീഷ്യയുടെ എന്‍ട്രപ്രണര്‍ ജീവിതത്തില്‍ വഴിത്തിരിവായത്. സ്ലം ക്ലിയറന്‍സ് ബോര്‍ഡിന്റെ കാന്റീന്‍ ഏറ്റെടുത്തായിരുന്നു തുടക്കം. ആ സമയത്തും പുലര്‍ച്ചെ 5 മണിക്ക് എഴുന്നേറ്റ് ഇഡ്ഡലിയും പലഹാരങ്ങളും ഉണ്ടാക്കി മറീന ബീച്ചില്‍ പ്രഭാത സവാരിക്കിറങ്ങുന്നവരെ ലക്ഷ്യമിട്ട് കച്ചവടത്തിനെത്തുമായിരുന്നു പെട്രീഷ്യ. കലര്‍പ്പില്ലാത്ത ബിസിനസ് നടത്തിപ്പിലൂടെ പേരെടുത്തു തുടങ്ങിയതോടെ ബാങ്കുകള്‍ ഉള്‍പ്പെടെ മറ്റ് പല സ്ഥാപനങ്ങളും കാന്റീന്‍ നടത്തിപ്പിനായി പെട്രീഷ്യയെ സമീപിച്ചു. ഇതിനൊടുവിലായിരുന്നു സംഗീത റെസ്‌റ്റോറന്റ് ഗ്രൂപ്പില്‍ പാര്‍ട്ണര്‍ഷിപ്പ് എടുക്കുന്നത്. ഇവിടെ നിന്നുളള അനുഭവത്തിന്റെ ബലത്തിലായിരുന്നു സ്വന്തം സംരംഭമായ സന്ദീപാ റെസ്റ്റോറന്റ് ഗ്രൂപ്പിലേക്കുളള ചുവടുവെയ്പ്.

ഇന്ന് ഇരുന്നൂറിലധികം ജീവനക്കാര്‍ സന്ദീപാ ചെയിന്‍ ഓഫ് റെസ്റ്റോറന്റ്സില്‍ ജോലി ചെയ്യുന്നുണ്ട്. മിതമായ നിരക്കില്‍ നല്ല ഭക്ഷണമെന്നതാണ് പെട്രീഷ്യ മുന്നോട്ടുവെയ്ക്കുന്നത്. ഫിക്കിയുടെ എന്‍ട്രപ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരമടക്കം ഈ വനിതാ സംരംഭകയെ തേടിയെത്തി. മറീന ബീച്ചിലെ ചെറിയ കടയില്‍ നിന്ന് ലഭിച്ച ബിസിനസ് മാനേജ്‌മെന്റിലെ പ്രാക്ടിക്കല്‍ അറിവുകളാണ് തന്റെ ബിസിനസ് ജീവിതത്തില്‍ അടിസ്ഥാനമായതെന്ന് പെട്രീഷ്യ പറയുന്നു.

Patricia Thomas learned the ABC of entrepreneurship by selling tea and snacks on a mobile cart at a corner in Marina beach in the early 80s, and now she is the owner of one of the top restaurant chains in Chennai. The story of Patricia Thomas, whose journey started from earning 50 Paisa, is an inspiring one for all the prospective entrepreneurs. Unexpected setbacks in life and married life forced her to seek income and start a business venture. She selected a business where she can follow her passion for cooking. On the first day of the business, she got a nominal amount of barely 50 paisa! But her determination was too strong to get discouraged.

She understood the market value of the quality snacks. Her efforts paid of gradually as the profit increased to Rs 700 per day. Ice-cream and sandwich were added to her product list and the business expanded further. Patricia says that determination was the key to her success. She remembers the times in which she used to sell idly and snacks in the early morning to morning walkers in Marina beach. From snack selling shopper, she turned to undertake canteens that became a turning point in her life. Popular over the canteen sector with the quality of the food she served, giant companies and banks approached Patricia. Quality food in moderate rate is her business mantra. Now, over 200 employees work in the Sandeepha chain of restaurants, owned by Patricia.

Leave a Reply

Close
Close