Author: News Desk
മെയ്ഡ് ഇന്‍ കേരള ലാപ്‌ടോപ്പുകള്‍ നിങ്ങളുടെ കൈകളിലെത്തുന്ന കാലം വിദൂരമല്ല. ലാപ്‌ടോപ്പുകളും സെര്‍വ്വര്‍ ക്ലാസ് മെഷീനുകളും കേരളത്തില്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. 30 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കായി കെല്‍ട്രോണിന്റെ ചുമതലയില്‍ സ്‌പെഷല്‍ പര്‍പ്പസ് കമ്പനി രൂപീകരിക്കും. കെല്‍ട്രോണിന് പുറമെ കെഎസ്‌ഐഡിസിക്കും കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട കംപോണന്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്കും ഓഹരിപങ്കാളിത്തം നല്‍കും. പ്രൊജക്ടുമായി ബന്ധപ്പെട്ട് ഇന്റല്‍ കോര്‍പ്പറേഷനും യുഎസ്ടി ഗ്ലോബലും സര്‍ക്കാരുമായി നേരത്തെ ധാരണാപത്രം ഒപ്പിട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയ്യെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇന്റല്‍ പ്രൊസസറാണ് ലാപ്‌ടോപ്പുകളിലും സെര്‍വ്വറുകളിലും ഉപയോഗിക്കുക. നിലവില്‍ ലാപ്‌ടോപ്പുകളുടെ അസംബ്ലിങ് മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. പ്രൊഡക്ഷനും കേരളത്തില്‍ തുടങ്ങുന്നതോടെ ഇലക്ട്രോണിക്‌സ് മാനുഫാക്ചറിംഗില്‍ സംസ്ഥാനത്തിന് പുതിയ മേല്‍വിലാസമൊരുക്കും. ഇലക്ട്രോണിക്‌സ് പ്രൊഡക്ഷനില്‍ ഏറെ അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും മറ്റ് പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളം പിന്നാക്കം പോയതായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. കേരളത്തിന്റേതായ ഇലക്ട്രോണിക് ഇക്കോസിസ്റ്റം ഒരുക്കുകയാണ് ലക്ഷ്യം. മണ്‍വിളയിലുളള കെല്‍ട്രോണിന്റെ…
സോഫ്റ്റ്ബാങ്കിനും ആലിബാബയ്ക്കും പിന്നാലെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ചൈനയിലെ ഇന്റര്‍നെറ്റ് സര്‍വ്വീസ് കമ്പനിയായ ടെന്‍സെന്റ് ഒരുങ്ങുന്നു. ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യം വെച്ച് ഫണ്ടിറക്കാനാണ് ടെന്‍സെന്റിന്റെ പദ്ധതി. കണ്‍സ്യൂമര്‍, ലെന്‍ഡിംഗ്, സോഷ്യല്‍ മീഡിയ, ഗെയിമിങ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മുന്‍ഗണന. 5 മുതല്‍ 15 മില്യന്‍ ഡോളര്‍ വരെ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ മുതല്‍മുടക്കാനാണ് ടെന്‍സെന്റിന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കൂടുതലും സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യം വെച്ചാണ്. 1998 ല്‍ സ്ഥാപിച്ച ടെന്‍സെന്റ് ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ച നേടിയ സ്ഥാപനമാണ്. ചൈനയില്‍ പോപ്പുലറായ വീചാറ്റ് മെസേജിംഗ് ആപ്പ് ഉള്‍പ്പെടെ ടെന്‍സെന്റിന്റെ ഫ്‌ളാഗ്ഷിപ്പ് പ്രൊഡക്ടുകളാണ്. നേരത്തെ ഫ്‌ളിപ്പ്കാര്‍ട്ട്, ഒല, ഹൈക്ക് തുടങ്ങിയ ഇന്ത്യന്‍ ടെക്‌നോളജി സര്‍വ്വീസ് സ്റ്റാര്‍ട്ടപ്പുകളില്‍ ടെന്‍സെന്റ് നിക്ഷേപം നടത്തിയിരുന്നു. അടുത്ത പത്ത് വര്‍ഷത്തിനുളളില്‍ ചൈനയ്ക്ക് പിന്നിലെത്തുന്ന എമേര്‍ജിംഗ് മാര്‍ക്കറ്റായിട്ടാണ് ഇന്ത്യയെ ടെന്‍സെന്റ് വിലയിരുത്തുന്നത്. ഇത് കണക്കിലെടുത്താണ് ഏര്‍ളി സ്റ്റേജ് സംരംഭങ്ങളെ ലക്ഷ്യമിട്ടുളള പുതിയ നീക്കം. 496.25 ബില്യന്‍ ഡോളറാണ് ടെന്‍സെന്റിന്റെ…
എന്റര്‍ടെയ്ന്‍മെന്റ് മേഖലയിലെ നിക്ഷേപകര്‍ക്ക് വന്‍ സാധ്യതയൊരുക്കി സൗദി. 35 വര്‍ഷങ്ങള്‍ക്ക് ശേഷം സൗദിയിലെ ആദ്യ കൊമേഴ്‌സ്യല്‍ സിനിമാ തീയറ്റര്‍ ഈ മാസം തുറക്കും. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എഎംസി എന്റര്‍ടെയ്്ന്‍മെന്റാണ് സൗദിയിലെ സിനിമാ ആസ്വാദകര്‍ക്കായി ഒരിടവേളയ്ക്ക് ശേഷം തീയറ്റര്‍ ഓപ്പണ്‍ ചെയ്യുന്നത്. റിയാദിലെ കിംഗ് അബ്ദുളള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടിലാണ് ആദ്യ തീയറ്റര്‍. ഏപ്രില്‍ 18 ന് ബ്ലാക്ക് പാന്ഥര്‍ ആയിരിക്കും പ്രദര്‍ശിപ്പിക്കുന്ന ആദ്യ സിനിമ. അഞ്ച് വര്‍ഷത്തിനുളളില്‍ 15 നഗരങ്ങളിലായി 40 എഎംസി സിനിമാശാലകള്‍ തുറക്കാനാണ് എഎംസിയുടെ പ്ലാന്‍. കൊമേഴ്‌സ്യല്‍ സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ നിക്ഷേപ സാധ്യതകളിലേക്കാണ് സൗദി വാതില്‍ തുറന്നിരിക്കുന്നത്. വിഷന്‍ 2030 യുടെ ഭാഗമായിട്ടാണ് സൗദിയുടെ നീക്കം. 2030 ഓടെ ഈ മേഖലയില്‍ നിന്ന് 24 ബില്യന്‍ ഡോളര്‍ വരുമാനവും 30,000 തൊഴിലവസരങ്ങളുമാണ് സൗദി പ്രതീക്ഷിക്കുന്നത്. എന്റര്‍ടെയ്ന്‍മെന്റ് സ്‌പെന്‍ഡിംഗില്‍ വലിയ മാറ്റത്തിനാണ് ഇത് കളമൊരുക്കുക. മുന്നൂറിലധികം തീയറ്ററുകളിലായി 2500 ഓളം സ്‌ക്രീനിംഗുകളാണ് സൗദി പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലെ ടെക്‌നോളജി…
ലോകം ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്റെയും പ്ലാസ്റ്റിക് കറന്‍സിയുടെയും നവയുഗത്തിലാണ്. പരമ്പരാഗത നാണയ വ്യവഹാര സങ്കല്‍പങ്ങള്‍ മാറിമറിയുകയും മണി ട്രാന്‍സാക്ഷന്റെ തോട്ട് പ്രൊസസ് തന്നെ ഡിസ്‌റപ്റ്റ് ചെയ്യുന്ന ബ്ലോക്ക് ചെയിനടക്കം യാഥാര്‍ത്ഥ്യമാകുകയും ചെയ്യുമ്പോള്‍, ടെക്‌നോളജിയുടെ സൂപ്പര്‍ ഓപ്പര്‍ച്യുണിറ്റികള്‍ ആഗോള വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്. സ്റ്റാര്‍ട്ടപ്പുകളെയും എന്‍ട്രപ്രണേഴ്‌സിനെയും ഈ ദിശയില്‍ ഇന്നവേഷന്‍സിന് പ്രേരിപ്പിക്കുന്നതും ഈ മാറ്റങ്ങളാണെന്ന് ടെക്‌നോളി എക്‌സ്‌പേര്‍ട്ട് ഗോകുല്‍ ബി അലക്‌സ് ചൂണ്ടിക്കാട്ടുന്നു. ക്യാഷ്ലെസ് ട്രാന്‍സാക്ഷനും ഡിജിറ്റല്‍ ഇടപാടുകളും മെട്രോ നഗരങ്ങള്‍ക്ക് പുറത്ത്, ഗ്രാമങ്ങളിലേക്ക് എത്തിയെങ്കിലേ സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ആശയത്തില്‍ ഇന്ത്യയ്ക്ക് വിജയമാക്കാന്‍ കഴിയൂ. വില്ലേജ് ബേസ്ഡ് ഇക്കോണമിയായ ഇന്ത്യയില്‍ ഗ്രാമങ്ങളെ മാറ്റിനിര്‍ത്തി സമ്പൂര്‍ണ ഡിജിറ്റല്‍ ഇക്കോണമിയെന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിയില്ല. ഗ്രാമങ്ങളിലേക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപിപ്പിക്കാന്‍ ഡിജിറ്റല്‍ ഇക്കോണമിയുടെ ബേസിക്സ് ഇനിയും ഇവിടെ ശക്തമാക്കേണ്ടതുണ്ട്. ഗ്രാമങ്ങളിലെ ഉല്‍പാദനവും ഡിസ്ട്രിബ്യൂഷനും കണ്‍സംപ്ഷനും മാറിയാല്‍ മാത്രമേ ഇന്ത്യന്‍ ഇക്കോണമിയില്‍ ട്രാന്‍സ്ഫര്‍മേഷന്‍ സാധ്യമാകൂ. ഇക്കാര്യത്തില്‍ ചൈന നടപ്പാക്കിയ മോഡല്‍ ലോകശ്രദ്ധ നേടിയതാണ്. അവിടെ ഗ്രാമതലത്തില്‍ വരെ…
വ്യവസായ ലോകം കാത്തിരുന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബില്‍ കേരള നിയമസഭ പാസാക്കി. 30 ദിവസങ്ങള്‍ക്കുളളില്‍ പൂര്‍ണമായോ വ്യവസ്ഥകള്‍ക്ക് വിധേയമായോ സംരംഭങ്ങള്‍ക്ക് അനുമതി നല്‍കണമന്നുള്‍പ്പെടെ സംരംഭകര്‍ക്ക് പ്രയോജനപ്പെടുന്ന നിരവധി നിര്‍ദ്ദേശങ്ങളാണ് ബില്ലില്‍ ഉളളത്. സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയും ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ നില മെച്ചപ്പെടുത്തുകയുമാണ് ബില്ലിലൂടെ ലക്ഷ്യമിടുന്നത്. 15 കോടി രൂപ വരെ മുതല്‍മുടക്കുളള സംരംഭങ്ങളെ ജില്ലാ ഏകജാലക ബോര്‍ഡിന്റെ പരിധിയിലാക്കി. സംരംഭങ്ങള്‍ക്ക് അപേക്ഷ നല്‍കി 15 ദിവസങ്ങള്‍ക്കുളളില്‍ തദ്ദേശ സെക്രട്ടറിയുടെ ഉത്തരവുകളൊന്നും ലഭിച്ചില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കാം. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ അഞ്ച് ലക്ഷം രൂപ പിഴ ഉള്‍പ്പെടെയുളള കടുത്ത ശിക്ഷാ വ്യവസ്ഥകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംരംഭകരുമായി അടുത്തിടപഴകാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പ്രമോഷന്‍ സെല്‍ നിലവില്‍ വരും. ഏകജാലക ബോര്‍ഡ് നല്‍കുന്ന അനുമതി എല്ലാ വകുപ്പുകള്‍ക്കും ബാധകമാണെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ നിയോഗിക്കാമെന്ന വ്യവസ്ഥയായിരുന്നു ബില്ലില്‍ ആകര്‍ഷകമായ വ്യവസ്ഥകളില്‍ ഒന്ന്. എന്നാല്‍ ചില അംഗങ്ങളും ട്രേഡ്…
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നികുതി പിരിവ് കണക്കുകള്‍ പുറത്തുവന്നപ്പോള്‍ കോര്‍പ്പറേറ്റ് ഇന്‍കം ടാക്‌സ് കളക്ഷനില്‍ 17.1 ശതമാനം വര്‍ധന. ജിഎസ്ടി ഉള്‍പ്പെടെ നികുതി മേഖലയില്‍ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുങ്ങിയ വര്‍ഷമായിരുന്നു 2017-18 സാമ്പത്തിക വര്‍ഷം. പേഴ്‌സണല്‍ ഇന്‍കം ടാക്‌സ് കളക്ഷനിലും 18.9 ശതമാനം വര്‍ധനയുണ്ട്. ഫിനാന്‍സ് മിനിസ്ട്രിയാണ് കണക്കുകള്‍ പുറത്തുവിട്ടത്. ഡയറക്ട് ടാക്‌സ് കളക്ഷനും 2016-17 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 17.1 ശതമാനം ഉയര്‍ന്നു. 9.95 ലക്ഷം കോടി രൂപയാണ് ഡയറക്ട് ടാക്‌സിലൂടെ ഇക്കുറി ലഭിച്ചത്. ബജറ്റ് എസ്റ്റിമേറ്റിന്റെ 101.5 ശതമാനം വരുമിത്. റിവൈസ്ഡ് എസ്റ്റിമേറ്റില്‍ 10.05 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അതിന്റെ 99 ശതമാനത്തിലെത്തിയത് ധനമന്ത്രാലയത്തിനും ആശ്വാസം നല്‍കുന്നു. 6.84 കോടി ഇന്‍കം ടാക്‌സ് റിട്ടേണുകളാണ് ഇക്കുറി ഫയല്‍ ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെക്കാള്‍ 26 ശതമാനം അധികമാണിത്. 99.49 ലക്ഷം പുതിയ റിട്ടേണുകള്‍ ഫയല്‍ ചെയ്യപ്പെട്ടതായി ധനമന്ത്രാലയം വ്യക്തമാക്കി. 2016-17 ല്‍ 5.43 കോടി നികുതി റിട്ടേണുകളാണ് ഫയല്‍ ചെയ്തിരുന്നത്.…
നമ്മുടെ മണ്ണിനെ അതിന്റെ കാര്‍ഷിക തനിമയിലേക്ക് തിരിച്ചെത്തിക്കാന്‍ ഒരു സ്റ്റാര്‍ട്ടപ്പ്. ആര്‍ദ്ര ചന്ദ്രമൗലി എന്ന യംഗ് വുമണ്‍ എന്‍ട്രപ്രണറുടെ മനസില്‍ പൊട്ടിമുളച്ച ആശയം ഇന്ന് കേരളത്തെ കാര്‍ഷികസമൃദ്ധിയിലേക്ക് തിരികെയെത്തിക്കാനുളള ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷയാകുകയാണ്. മണ്ണിന്റെയും കൃഷിയുടെയും ഓര്‍ഗാനിക് സ്വഭാവം നിലനിര്‍ത്തി കര്‍ഷകര്‍ക്ക് കൂടുതല്‍ വിള ഉറപ്പാക്കുന്ന പ്രൊഡക്ടുകളാണ് തിരുവനന്തപുരത്തെ ഏക ബയോക്കെമിക്കല്‍സ് എന്ന ബയോടെക് സ്റ്റാര്‍ട്ടപ്പ് വിപണയിലെത്തിക്കുന്നത്. സംസ്ഥാനത്തെ ആദ്യ സമ്പൂര്‍ണ വുമണ്‍ ഓണ്‍ഡ് ബയോടെക് സ്റ്റാര്‍ട്ടപ്പ് കൂടിയാണ് ഏക. ജീവാണുമിശ്രിതങ്ങള്‍ നഷ്ടപ്പെടുന്നതോടെ മണ്ണിന്റെ ഗുണമേന്‍മ നഷ്ടമാകും. ഇത്തരം നിലങ്ങളില്‍ മണ്ണിന്റെ സ്വാഭാവിക ഗുണമേന്‍മ വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഉല്‍പ്പന്നങ്ങളാണ് ആര്‍ദ്രയും ഏകയും ഡെവലപ്പ് ചെയ്യുന്നത്. മണ്ണിന് ഏറ്റവും അനുയോജ്യമായ ജീവാണുക്കളെ കണ്ടെത്തി ലാബ് ടെസ്റ്റുകള്‍ നടത്തി അതിന്റെ കോംപിനേഷന്‍സ് (മിശ്രിതങ്ങള്‍) ഉണ്ടാക്കി ഏറ്റവും മികച്ച റിസള്‍ട്ട് കിട്ടുന്ന ടാര്‍ഗറ്റഡ് പ്രൊഡക്ട്‌സായി വിപണിയില്‍ എത്തിക്കുന്നു. മട്ടുപ്പാവ് കൃഷി, തെങ്ങിലുണ്ടാകുന്ന കീടബാധ തടയല്‍, പ്രോപ്പറായ വേസ്റ്റ് മാനേജ്മെന്റ് തുടങ്ങി ഭൂമിയെ അതിന്റെ ജൈവാവസ്ഥയില്‍ നിലനിര്‍ത്താന്‍…
ചൈനയില്‍ സജീവമായ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Ele.me യെ ആലിബാബ സ്വന്തമാക്കി. 9.5 ബില്യന്‍ ഡോളര്‍ മൂല്യമുളള സ്റ്റാര്‍ട്ടപ്പ് ആണ് ആലിബാബ സ്വന്തമാക്കിയത്. Ele.me യില്‍ നേരത്തെ ആലിബാബയ്ക്കും അനുബന്ധ മൈക്രോ ഫിനാന്‍സിംഗ് സ്ഥാപനമായ Ant Small and Micro Financial Services ഗ്രൂപ്പിനും 43 ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരുന്നു. ഓഫ്‌ലൈന്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് രീതികള്‍ കൂട്ടിയിണക്കി പരമ്പരാഗത ബിസിനസ് മേഖലയില്‍ പുതിയ സാധ്യതകള്‍ വെട്ടിത്തുറക്കുകയെന്ന ആലിബാബയുടെ ന്യൂ റീട്ടെയ്ല്‍ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് നീക്കം. ഉപഭോക്താക്കളുമായി മികച്ച ബന്ധം സ്ഥാപിക്കാനും കസ്റ്റമേഴ്‌സ് ഫീഡ് ബാക്ക് പെട്ടന്ന് അറിയാനുമുളള മാര്‍ഗമായി Ele.me യെ ഉപയോഗപ്പെടുത്താന്‍ കഴിയും. 2016 ല്‍ 1.25 ബില്യന്‍ ഡോളറാണ് രണ്ട് കമ്പനികളും ചേര്‍ന്ന് Ele.me യില്‍ ഇന്‍വെസ്റ്റ് ചെയ്തത്. ചൈനയില്‍ കഴിഞ്ഞ ക്വാര്‍ട്ടര്‍ പീരീഡിലെ കണക്കനുസരിച്ച് ഫുഡ് ഡെലിവറി മാര്‍ക്കറ്റ് 10.7 ബില്യന്‍ ഡോളറിലെത്തിയിരുന്നു. 16.2 ശതമാനം വളര്‍ച്ചയാണ് മുന്‍പാദത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയത്. Ele.Me അതേ ബ്രാന്‍ഡില്‍ തന്നെ…
ഡിസ്‌റപ്ഷന് വഴിയൊരുക്കുന്ന ഇന്നവേഷനുകള്‍ മാത്രമല്ല, സൊസൈറ്റിക്ക് ബെനിഫിഷ്യല്‍ ആയ രീതിയില്‍ എംപ്ലോയ്‌മെന്റ് ജനറേഷനും സ്റ്റാര്‍ട്ടപ്പുകള്‍ കേപ്പബിളാണെന്ന് കെഎസ്‌ഐഡിസി എംഡി ഡോ. എം ബീന ഐഎഎസ്. കെഎസ്‌ഐഡിസി സപ്പോര്‍ട്ട് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് ഡോ. എം ബീനയുടെ വാക്കുകള്‍. ഫ്യൂച്ചര്‍ ജോബ് കണ്‍സെപ്റ്റുകള്‍ സ്റ്റാര്‍ട്ടപ്പുകളില്‍ കേന്ദ്രീകരിക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് ജനറേഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എത്രത്തോളം കോണ്‍ട്രിബ്യൂട്ട് ചെയ്യാനാകുമെന്ന സംശയം പലകോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിനുളള വ്യക്തമായ ഉത്തരം കൂടിയാണ് ഡോ. എം ബീനയുടെ വാക്കുകള്‍. രണ്ട് വര്‍ഷമായി മീഡിയം, ലാര്‍ജ് സ്‌കെയില്‍ ഇന്‍ഡസ്ട്രികള്‍ക്ക് ഫിനാന്‍ഷ്യല്‍ സപ്പോര്‍ട്ടായി 121 കോടി രൂപയാണ് കെഎസ്‌ഐഡിസി വിതരണം ചെയ്തത്. ഈ സ്ഥാപനങ്ങളില്‍ 450 തൊഴിലവസരങ്ങള്‍ മാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. എന്നാല്‍ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ സീഡ് ഫണ്ട് അനുവദിച്ച 58 കമ്പനികളിലൂടെ 650 തൊഴിലവസരങ്ങളാണ് ഉണ്ടായതെന്ന് ഡോ. എം ബീന ചൂണ്ടിക്കാട്ടി. 12 കോടി രൂപയാണ് സീഡ് ഫണ്ടായി കെഎസ്‌ഐഡിസി മുതല്‍മുടക്കിയത്. ഏതൊരു സര്‍ക്കാരിനും മുന്നിലുളള ചലഞ്ചാണ് എംപ്ലോയ്‌മെന്റ് ജനറേഷന്‍.…
