Author: News Desk
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ LEAP(ലോഞ്ച്, എംപവര്‍, അക്സിലറേറ്റ്, പ്രോസ്പര്‍) പദ്ധതിയുടെ ആദ്യ കേന്ദ്രം കാസര്‍കോഡ് പ്രവര്‍ത്തനമാരംഭിച്ചു. സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററുകളെ കോ-വര്‍ക്കിംഗ് സ്പേസ് ആക്കി മാറ്റുന്നതിനുള്ള കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പദ്ധതിയാണ് LEAP. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍, തുടങ്ങി ആധുനികമായ സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ഈ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാനാകും. വര്‍ക്കം ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദഗ്ധോപദേശം നേടാനും പുതിയ സാങ്കേതിക ക്രമങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇതിലൂടെ ഉദ്ദേശിക്കുന്നുണ്ട്. സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. “സംസ്ഥാനത്ത് കെഎസ് യുഎമ്മിന് കീഴിലുള്ള എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലും ലീപ് സംവിധാനം ഏര്‍പ്പെടുത്തും.…
മാറണം. ഇന്ത്യ മാറിയേ പറ്റൂ. നമ്മുടെ വരും തലമുറയെങ്കിലും 2050 ഓടെ സുസ്ഥിരമാകണം, സുരക്ഷിതമാകണം. അതിനായി ഇന്ത്യ കാത്തിരിക്കുകയാണ് ആ “Sunny day” ക്ക് വേണ്ടി.കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്‌പിന് സമാന്തരമായി പുനരുപയോഗ ഊർജ ശേഷിയിൽ കരുത്തുറപ്പിക്കുകയാണ് ഇന്ത്യ. പ്രതിരോധത്തിന്റെ ആത്മനിർബർ വിജയിപ്പിച്ചു കാണിച്ച നമ്മൾ സൗരോർജ്ജത്തിന്റെ ‘ആത്മനിർഭർ’ ആകാനുള്ള ശ്രമത്തിലാണ്. അങ്ങനെ വരും വർഷങ്ങളിൽ ഇന്ത്യ ചൈനയെ പിന്തള്ളി സൗരോർജ്ജത്തിന്റെ മുൻനിര നിർമ്മാതാവായി മാറുമെന്നതിൽ സംശയമില്ല. ഇച്ഛാശക്തിയുള്ള ഭരണകൂടത്തിന് ഏതു പ്രതിസന്ധികളെയും തരണം ചെയാൻ നിഷ്പ്രയാസം സാധിക്കുമെന്നത് വികസിത രാജ്യങ്ങൾക്കു മാത്രമല്ല ഇന്ത്യയെന്ന ലോകശക്തിക്കുമാകും എന്ന് ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. കേന്ദ്ര ഊർജ, പുതിയ, പുനരുപയോഗ ഊർജ മന്ത്രാലയം ആ കടുത്ത വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു. 2030 ഓടെ ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 500 ജിഗാവാട്ട് സ്ഥാപിത വൈദ്യുത ശേഷി കൈവരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 2023 ഫെബ്രുവരി അവസാനത്തോടെ ഇന്ത്യയുടെ മൊത്തം സ്ഥാപിതമായ പുനരുപയോഗ ഊർജ്ജ ശേഷി 168.96 GW മാർക്കിലെത്തി. ഇനി പക്കലുള്ളത് വെറും…
Cloud Kitchen കൊണ്ട് ദേശിയ തലസ്ഥാനമായ ന്യൂഡൽഹിയിൽ വിരുന്നൊരുക്കുകയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ. ദേശീയ തലസ്ഥാനത്ത് ക്ലൗഡ് കിച്ചൻ പോളിസി-Cloud Kitchen Policy- അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഒരു ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ ഉപയോക്തൃ-സൗഹൃദ ഏകജാലക സംവിധാനം നടപ്പിലാക്കിക്കൊണ്ട് ക്ലൗഡ് കിച്ചണുകൾക്കുള്ള ലൈസൻസിംഗ് നടപടിക്രമങ്ങൾ ലളിതമാക്കാൻ ഈ നയം ലക്ഷ്യമിടുന്നു. ഈ സംരംഭത്തിന്റെ ലക്ഷ്യം ഡൽഹിയിലെ സ്വതന്ത്ര ഭക്ഷണശാലകളെ പിന്തുണയ്ക്കുകയും മേഖലയിൽ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ്. കൺസൾട്ടിംഗ് സ്ഥാപനമായ വസീർ അഡൈ്വസേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, ക്ലൗഡ് കിച്ചണുകൾക്കായുള്ള ഇന്ത്യയുടെ വിപണി 2022 സാമ്പത്തിക വർഷത്തിൽ 800 മില്യൺ ഡോളറിൽ നിന്ന് 2026 ൽ 1.9 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ ഫുഡ്-ടെക് ഇക്കോസിസ്റ്റത്തിൽ വർഷം തോറും ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണവും കുറഞ്ഞുവരികയാണ്. FY22-ൽ 150-ലധികം ഫുഡ്-ടെക് സ്റ്റാർട്ടപ്പുകൾ സ്ഥാപിച്ചു; എന്നാൽ 2015-ൽ ആരംഭിച്ചത് 1,300-ലധികം ഫുഡ്-ടെക് സ്റ്റാർട്ടപ്പുകൾ ആയിരുന്നു . കെജ്‌രിവാളിന്റെ Cloud Kitchen…
ഗുണനിലവാരം നിലനിര്‍ത്തിയും നൂതന വിപണന രീതികള്‍ ഫലപ്രദമായി ആവിഷ്ക്കരിച്ച് നടപ്പാക്കിയും വിപണിയില്‍ നേട്ടമുണ്ടാക്കി മില്‍മ. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള അഞ്ച് മാസത്തില്‍ മില്‍മയുടെ പ്രതിദിന ശരാശരി വില്‍പ്പന 16.27 ലക്ഷം ലിറ്ററാണ്. 2022 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ ഇത് 15.95 ലക്ഷം ലിറ്റര്‍ ആയിരുന്നു. റീപൊസിഷനിംഗ് തുണയായി ഉപഭോക്താക്കളുടെ അഭിരുചി തിരിച്ചറിഞ്ഞ് വിപണി വിപുലീകരിച്ചതും നൂതന മാറ്റങ്ങള്‍ വരുത്തിയതുമാണ് വില്‍പ്പനയില്‍ മില്‍മയ്ക്ക് ഗുണം ചെയ്തത്. സംസ്ഥാനമൊട്ടാകെ ഏകീകൃത ഡിസൈനിലുള്ള ഉത്പന്നങ്ങള്‍ അവതരിപ്പിച്ചുകൊണ്ടുള്ള റീപൊസിഷനിംഗ് പദ്ധതി നടപ്പാക്കിയതിലൂടെ വിപണിയില്‍ മികച്ച ഇടപെടല്‍ നടത്താന്‍ മില്‍മയ്ക്കായി. ദേശീയ ക്ഷീരവികസന ബോര്‍ഡിന്‍റെ സാമ്പത്തിക സഹായവും സാങ്കേതിക പരിജ്ഞാനവും പ്രയോജനപ്പെടുത്തിയാണ് ഇത് നടപ്പാക്കിയത്. റീപൊസിഷനിംഗിലൂടെ ഒരേ വിലയിലും അളവിലുമാണ് മില്‍മ ഇപ്പോള്‍ പാല്‍ വില്‍ക്കുന്നത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ മില്‍മയുടെ വിശ്വാസ്യതയും സ്വീകാര്യതയും കൂട്ടാനിടയാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടപ്പാക്കിയ റീപൊസിഷനിംഗിലൂടെ സംസ്ഥാനത്തിന്‍റെ ഉള്‍പ്രദേശങ്ങളില്‍ പോലും മില്‍മ ഉത്പന്നങ്ങള്‍ നേരിട്ട് ലഭ്യമാക്കുന്ന രീതിയില്‍ വിപണനശൃംഖല…
സ്റ്റാർട്ടപ്പുകൾക്ക് എങ്ങനെ ഫണ്ട് റെയ്‌സ് ചെയ്യാം? 17 കോടിയോളം രൂപയാണ് അടുത്തിടെ MYKARE എന്ന ഹെൽത്ത് കെയർ സ്റ്റാർട്ടപ്പ് ഫണ്ട് റെയ്‌സ് ചെയ്തത്. ഫണ്ട് റൈസിംഗ് നിസ്സാരമല്ല, എന്നാൽ വളരെ രസകരവുമാണ്. നമ്മൾ സൊല്യൂഷൻ കണ്ടെത്താൻ ശ്രമിക്കുന്ന പ്രോബ്ലം എന്താണ്, അതിനു ഇന്ത്യയിൽ എത്രത്തോളം പ്രാധാന്യമുണ്ട്, എങ്ങിനെ ആ പ്രോബ്ലെത്തെ സോൾവ് ചെയ്യാം അല്ലെങ്കിൽ എങ്ങിനെ പരിഹരിച്ചു എന്നതിലാണ് ഫണ്ട് ലഭിക്കുന്ന വഴി തുറക്കുന്നതെന്ന് വ്യക്തമാക്കുകയാണ് Mykare Health- Founder & CEO Senu Sam. MYKARE തങ്ങളുടെ മുന്നിലുള്ള പ്രോബ്ലം എന്താണ്, അത് തങ്ങൾ എങ്ങിനെ സോൾവ് ചെയ്യുന്നു എന്ന് ആഗോള ഫണ്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു. അത് അംഗീകരിച്ച ലോകത്തെ തന്നെ ഏറ്റവും വലിയ ഫണ്ടിംഗ് ആക്‌സിലറേറ്ററായ OnDeck, MYKARE ന് ഫണ്ടിംഗ് അനുവദിക്കുകയായിരുന്നു. ഇതിനു പിന്നാലെ നിരവധി കമ്പനികളും, ഏഞ്ചൽ ഫണ്ടർമാരും ഫണ്ടിങ്ങുമായി തങ്ങളെ സഹായിച്ചതായി Senu Sam പറയുന്നു. ഫണ്ടിങ്ങിനു വേണ്ടിയാകരുത്, ഒരു ലക്ഷ്യത്തിനു വേണ്ടിയാകണം സ്റ്റാർട്ടപ്പ് ഒരു ഫണ്ടിംഗ് ലഭിക്കും എന്ന ലക്ഷ്യവുമായി ഒരിക്കലും…
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബിഗ്ബാസ്‌ക്കറ്റ് 2023 ലെ രാജ്യത്തെ ഏറ്റവും ആകർഷകമായ സ്റ്റാർട്ടപ്പ് എംപ്ലോയർ ബ്രാൻഡായി ഉയർന്നു. എച്ച്ആർ സേവന സ്ഥാപനമായ റാൻഡ്‌സ്റ്റാഡ് നടത്തിയ എംപ്ലോയർ ബ്രാൻഡ് റിസർച്ച് റിപ്പോർട്ട് പ്രകാരമാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബിഗ്‌ബാസ്കറ്റിന് ഈ മികവ്. ഇന്ത്യയിലെ ബാംഗ്ലൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ഓൺലൈൻ ഗ്രോസറാണ് BigBasket. കമ്പനി ഇന്ത്യയിലെ 30-ലധികം നഗരങ്ങളിൽ പ്രവർത്തിക്കുകയും പ്രതിമാസം 15 ദശലക്ഷം ഓർഡറുകൾ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു. കമ്പനിയുടെ 2022 ലെ വരുമാനം 8.2 കോടി രൂപയായിരുന്നു. റാൻഡ്‌സ്റ്റാഡിന്റെ റിപ്പോർട്ട് പ്രകാരം ടാറ്റ പവർ 2023-ൽ ഇന്ത്യയിലെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവ് ബ്രാൻഡായി ഉയർന്നു. തൊട്ടു പിന്നാലെയുണ്ട് ആമസോണും ടാറ്റ സ്റ്റീലും. ടാറ്റ ഗ്രൂപ്പിന്റെ പവർ യൂട്ടിലിറ്റി 2022 ലെ 9-ാം റാങ്കിൽ നിന്ന് ഈ വർഷം ഒന്നാം സ്ഥാനം കരസ്ഥമാക്കി. “സാമ്പത്തിക ആരോഗ്യം, നല്ല പ്രശസ്തി, തൊഴിൽ പുരോഗതി അവസരങ്ങൾ എന്നിങ്ങനെ ഒരു ഓർഗനൈസേഷന് വേണ്ട മൂന്ന് എംപ്ലോയീ വാല്യൂ പ്രൊപ്പോസിഷൻ…
അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാകുന്നതിന്റെ തിരക്കുകളിൽ മുഴുകിയിരിക്കുന്ന വിഴിഞ്ഞത്തെ കടൽത്തിരകളിൽ നിന്ന് ഇനി വൈദ്യുതിയും ഉത്പാദിപ്പിക്കാൻ പദ്ധതി വരുന്നു. ഇത് യാഥാർഥ്യമായാൽ വിഴിഞ്ഞം തുറമുഖത്തിന് ഇനി ഈ പാരമ്പര്യേതര ഊർജ്ജം ശക്തി പകരും. ഒരിക്കൽ പരീക്ഷണം നടത്തി വിജയിച്ച തിരമാല വൈദ്യുത പദ്ധതി വീണ്ടും സ്ഥാപിക്കാനൊരുങ്ങുകയാണ് അധികൃതർ. തിരമാലയ്ക്കുമീതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഊർജ്ജസംഭരണിയും പദ്ധതിയുടെ രൂപരേഖയും ചെന്നൈ ഐ.ഐ.ടി.യിൽ നടന്നുവരികയാണ്. ഏറ്റവും ശക്തിയേറിയ തിരമാലകൾ അടിക്കുന്ന കടപ്പുറമാണ് വിഴിഞ്ഞത്തേത്. സംസ്ഥാനത്തെ മിക്ക തീരങ്ങളെയും സുനാമിത്തിരകൾ ആക്രമിച്ചപ്പോൾ അന്ന് വിഴിഞ്ഞത്തിന് ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. വരുന്നത് ആധുനിക പദ്ധതി തിരമാലയ്ക്കുമുകളിൽ പൊങ്ങിക്കിടക്കുന്ന ഉപകരണമാണ് പുതുതായി സ്ഥാപിക്കുന്നത്. തിരമാലകൾ ഉയർന്നുതാഴുന്നതനുസരിച്ചുണ്ടാകുന്ന മർദ്ദത്തിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സംവിധാനമാണുള്ളത്. ഉപകരണത്തിന് 25 മീറ്റർ നീളവും 18 മീറ്റർ വീതിയുമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്. അമേരിക്കൻ സാങ്കേതിക വിദ്യയാണെങ്കിലും വിഴിഞ്ഞത്തെ തിരമാലകളുടെ സാഹചര്യമനുസരിച്ച് മാറ്റം വരുത്തിയാകും പുതിയ രൂപകല്പന. പുതിയ തിരമാല വൈദ്യുത പദ്ധതിയിൽ ഒരു മെഗാവാട്ട് വൈദ്യുതി നിർമ്മാണശേഷിയുള്ളതാണ്. വിഴിഞ്ഞം…
‘Silence Unknown Callers’ ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്. ഐഒഎസിലും ആൻഡ്രോയിഡിലും ‘സൈലൻസ് അൺ നോൺ കോളർ’ ഫീച്ചർ അവതരിപ്പിച്ചു. അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ ഉപയോക്താക്കളെ ശല്യപ്പെടുത്തുന്നതിൽ നിന്ന് തടയുന്നതിനാണ് ഈ ഫീച്ചർ. എന്നാൽ ആപ്പിലും നോട്ടിഫിക്കേഷൻ ഏരിയയിലും WhatsApp തുടർന്നും ഈ കോളുകൾ പ്രദർശിപ്പിക്കും. ഇന്ത്യയിൽ നിരവധി ഉപയോക്താക്കൾ അജ്ഞാത നമ്പറുകളിൽ നിന്ന് സ്പാം കോളുകൾ വരുന്നതായി റിപ്പോർട്ട് ചെയ്തതിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഈ ഫീച്ചർ വരുന്നത്. ഇന്തോനേഷ്യ, വിയറ്റ്‌നാം, മലേഷ്യ, കെനിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് അജ്ഞാത നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നതായി ഉപയോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഈ കോളുകൾ സാധാരണയായി ഒരു ഉപയോക്താവിന്റെ കോൺടാക്റ്റ് ലിസ്റ്റിന്റെ ഭാഗമല്ലാത്ത നമ്പറുകളിൽ നിന്നാണ് വരുന്നത്. മെസേജിംഗ് പ്ലാറ്റ്‌ഫോമിലെ അനാവശ്യ കോളുകളിൽ നിന്ന് ഉപയോക്താക്കൾ നേരിടുന്ന അസൗകര്യം കുറയ്ക്കാൻ പുതിയ ഫീച്ചർ സഹായിക്കും. ഫീച്ചർ പ്രവർത്തനക്ഷമമാക്കുന്ന ഉപയോക്താക്കൾക്ക് അജ്ഞാത കോൺടാക്റ്റുകളിൽ നിന്നുള്ള കോളുകൾ മൂലം ശല്യമുണ്ടാകില്ല. ആൻഡ്രോയിഡിൽ ഫീച്ചർ പ്രവർത്തനക്ഷമമാക്കാൻ…
ഇന്ത്യയിലെ പ്രമുഖ എഡ്-ടെക് കമ്പനിയായ ‘ഫിസിക്സ് വാല’-Physics Wallahദക്ഷിണേന്ത്യയിലേക്ക് നിക്ഷേപവുമായെത്തുന്നു. ലേണിംഗ് ആപ്പ് ‘സൈലം ലേണിംഗിൽ-XYLEM Learning App- അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി രൂപ നിക്ഷേപിക്കാനാണ് പദ്ധതി. ദക്ഷിണേന്ത്യയിലെ വിദ്യാർത്ഥികൾക്ക് ‘ഫിസിക്സ് വാല’യുടെ കൂടുതൽ മെച്ചപ്പെട്ട പഠന സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് പങ്കാളിത്തം. സൈലം മോഡൽ ഹൈബ്രിഡ് ലേണിംഗ് സംവിധാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രചരിപ്പിക്കുന്നതിൻറെ ഭാഗമായിട്ടാണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 500 കോടി നിക്ഷേപിക്കുക. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ പദ്ധതി വിപുലീകരണത്തിന് നേതൃത്വം നൽകുക സൈലം സ്ഥാപകനായ ഡോ. അനന്തു ആയിരിക്കുമെന്നും തീരുമാനമായി. പുതിയ പദ്ധതിവഴി 2024 സാമ്പത്തിക വർഷത്തിൽ 300 കോടി വരുമാനം നേടുകയാണ് സൈലം – ‘ഫിസിക്സ് വാല’ കൂട്ടുകെട്ടിന്റെ ലക്‌ഷ്യം. നിലവിൽ ‘ഫിസിക്സ് വാല’ ഇന്ത്യയിലുടനീളമുള്ള 60 കേന്ദ്രങ്ങളിലൂടെയും 53 യൂട്യുബ് ചാനലുകളിലൂടെയും ഓഫ്‌ലൈൻ, ഹൈബ്രിഡ് കോച്ചിംഗുകൾ നൽകിവരുന്നുണ്ട്. സൈലം ലേണിംഗ് ആകട്ടെ…
രാജ്യത്തിൻറെ ഹരിത ഗമന- കാർബൺ മുക്ത യാത്രയിൽ ചണ്ഡീഗഡിന് അല്പം വേഗത കൂടിയോ എന്ന് സംശയം. എങ്കിലും കാര്യം നല്ലതിനാണ്. എന്താണെന്നല്ലേ. ഇലക്ട്രിക് വാഹനങ്ങളെ മാത്രം പ്രോത്സാഹിപ്പിക്കാൻ നടപടിയെടുക്കുകയാണ് കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡ്. ഇതിനായി അവർ ഫോസിൽ ഫ്യുവൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ ഇക്കൊല്ലം തന്നെ സമയബന്ധിതമായി അവസാനിപ്പിക്കുകയാണ്. പെട്രോളിയം മന്ത്രാലയം ചുമതലപ്പെടുത്തിയ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിനോട് അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാൻ ഫോസിൽ ഇന്ധന വാഹനങ്ങളുടെ ഉപയോഗം കാലക്രമേണെ നിയന്ത്രിക്കണമെന്ന റിപ്പോർട്ട് സമർപ്പിച്ചിരിക്കുമ്പോളാണ് ഒരു പടി മുന്നിൽ കടന്നു ചണ്ഡീഗഡിന്റെ ഈ നീക്കം. ഫോസിൽ ഇന്ധന വാഹനങ്ങളുടെ കാര്യത്തിൽ കേന്ദ്രം എന്ത് നടപടിയെടുക്കുമെന്നതിന്റെ സൂചന കൂടിയാണീ തീരുമാനം.ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഇലക്ട്രിക് വാഹന പോളിസി അനുസരിച്ചാണ് ഈ തീരുമാനമെന്നാണ് വിശദീകരണം. ചണ്ഡീഗഡ് -Chandigarh ഒരു കേന്ദ്രഭരണ പ്രദേശവും ഉത്തരേന്ത്യയിലെ ആസൂത്രിത നഗരവുമാണ്. ഇത് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. വടക്ക്, പടിഞ്ഞാറ്, തെക്ക് പഞ്ചാബ്…