Author: News Desk

ആഗോള നിക്ഷേപ സ്ഥാപനമായ KKR, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിൽ 2,069.50 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ നിക്ഷേപം Reliance Retail Ventures Ltdനെ 8.361 ലക്ഷം കോടി രൂപയുടെ പ്രീ-മണി ഇക്വിറ്റി മൂല്യത്തോടെ രാജ്യത്തെ മികച്ച നാല് കമ്പനികളിൽ ഒന്നാക്കി മാറ്റും. 2020-ൽ KKR, Reliance Retail Ventures Ltdൽ ₹5,550 കോടി നിക്ഷേപിച്ചിരുന്നു, ഈ പുതിയ നിക്ഷേപത്തോടെ 0.25% ഉടമസ്ഥാവകാശം കൂടി കെകെആറിന് ലഭിക്കും. ഇതോടെ മൊത്തം ഉടമസ്ഥാവകാശം 1.42% ആകും. വിവിധ ആഗോള നിക്ഷേപകരിൽ നിന്ന് 2020-ൽ ആർആർവിഎൽ നടത്തിയ ഫണ്ട് സമാഹരണം മൊത്തം 47,265 കോടി രൂപയായിരുന്നു. പ്രീ-മണി ഇക്വിറ്റി മൂല്യം ₹ 4.21 ലക്ഷം കോടി രൂപയായിരുന്നു. പലചരക്ക്, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ എന്നിവയ്ക്കായി 18,500-ലധികം സ്റ്റോറുകൾ, ഡിജിറ്റൽ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ 267 ദശലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകി വരികയാണ്…

Read More

ഇനി ഒരു രാജ്യം, ഒരു കാർഡ്. രാജ്യത്തെവിടെയും ഡിജിറ്റലായി യാത്ര ചെയാൻ ഒപ്പമുണ്ടാകും ഇനി എസ്ബിഐ ട്രാൻസിറ്റ് കാർഡ്. ബസ്സ്, മെട്രോ തുടങ്ങിയ രാജ്യത്തെ പൊതു ഗതാഗത മാർഗങ്ങളിൽ പണം നൽകാതെ ഉപയോഗിക്കാവുന്ന ട്രാൻസിറ്റ് കാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവതരിപ്പിച്ചു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം, ഒപ്പം റീട്ടെയിൽ പേയ്‌മെന്റും സാധ്യമാക്കാം എന്നതാണ് പ്രത്യേകത. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഞ്ചാരികൾക്കായി രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർ‍ഡ് SBI Transit Card അവതരിപ്പിച്ചു. ഇന്ത്യയിലെവിടെയുമുള്ള ഗതാഗതമാർഗങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒറ്റ കാർഡ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ബസ്, മെട്രോ, ജലയാത്രകൾ, പാർക്കിങ് എന്നിവയിലെല്ലാം പ്രയോജനപ്പെടുത്താവുന്ന കാർഡാണിത്. മെട്രോ യാത്രകളിൽ സ്കാൻ ചെയ്ത് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന കാർഡുകൾക്ക് സമാനമാണിത്. ഈ ട്രാൻസിറ്റ് കാർഡുപയോഗിച്ച് റീട്ടെയിൽ , ഇ-കൊമേഴ്സ് പേയ്മെന്റുകളും നടത്താൻ സാധിക്കും. മുംബൈയിൽ നടക്കുന്ന…

Read More

കുർത്തയിലും, സാരിയിലും താമര. ഒപ്പം കാക്കിയും : രാജ്യത്തെ പാർലമെന്റ് അംഗങ്ങൾക്കല്ല, പാർലമെന്റ് ജീവനക്കാർക്കാണ് ഈ പുതിയ ഡ്രസ്സ് കോഡ് തയ്യാറായിരിക്കുന്നത്. പുതിയ കെട്ടിടത്തിൽ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിനിടെ ജീവനക്കാർക്കുള്ള പുതിയ ഡ്രസ് കോഡ് നിലവിൽ വന്നു കഴിഞ്ഞു. സെപ്റ്റംബർ 18ന് ആരംഭിക്കുന്ന പാർലമെന്റിന്റെ വരാനിരിക്കുന്ന പ്രത്യേക സമ്മേളനത്തിൽ പാർലമെന്റ് ജീവനക്കാർ ഇന്ത്യൻ പരമ്പരാഗത യൂണിഫോം ധരിക്കും.സുരക്ഷ കൈകാര്യം ചെയ്യുന്ന മാർഷലുകൾ സഫാരി സ്യൂട്ടിന് പകരമായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളായ ക്രീം നിറമുള്ള കുർത്തയും പൈജാമയും ധരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിലെ വനിതാ ജീവനക്കാർ പുതിയ രൂപത്തിലുള്ള ഇന്ത്യൻ സാരി ധരിക്കും. പാർലമെന്റ് ഹൗസിലെ പുരുഷ ജീവനക്കാരുടെ ക്രീം നിറമുള്ള ജാക്കറ്റുകളിൽ പ്രിന്റ് ചെയ്തിരിക്കുന്നത് പിങ്ക് നിറത്തിലുള്ള താമരയാണ്. ട്രൗസർ കാക്കി ആയിരിക്കും. പുതിയ പാർലമെന്റ് ജീവനക്കാരുടെ യൂണിഫോം ഇരുസഭകൾക്കും തുല്യമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 271 ജീവനക്കാർക്കും പുതിയ പാർലമെന്റ് യൂണിഫോം കൈമാറിയതായി വൃത്തങ്ങൾ അറിയിച്ചു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി…

Read More

ചന്ദ്രനിലേക്കും പിന്നെ സൂര്യനിലേക്ക് വരെ ദൗത്യങ്ങൾ വിജയിപ്പിച്ച് ശക്തി കാട്ടിയ ഇന്ത്യ ഇനി കടലിനു അടിത്തട്ടിലേക്ക്. പ്രോജക്ട് സമുദ്രയാൻ എന്ന ധീരമായ ഒരു ദൗത്യത്തിനായി ഒരുങ്ങുകയാണ് ഇന്ത്യ. അവസാന മിനുക്കു പണികളോടെ സമുദ്ര അടിത്തട്ടിലേക്ക് മനുഷ്യനെ എത്തിച്ചുള്ള ദൗത്യത്തിനായി തയാറെടുക്കുകയാണ് പേടകം “മത്സ്യ 6000”. വിലപിടിപ്പുള്ള ലോഹങ്ങളും ധാതുക്കളും തേടി സമുദ്രത്തിന്റെ ആഴം പര്യവേക്ഷണം ചെയ്യാനുള്ള സങ്കീർണ ദൗത്യമായ പ്രോജക്ട് സമുദ്രയാൻ ആരംഭിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ തയ്യാറെടുക്കുകയാണ്. രണ്ട് വർഷമായി വികസിപ്പിച്ചുകൊണ്ടിരിക്കുന്ന “മത്സ്യ 6000” എന്ന് വിളിക്കപ്പെടുന്ന ഒരു ഹോംഗ്രൗൺ സബ്‌മെർസിബിൾ ഉപയോഗിക്കുന്നതാണ് പദ്ധതി. 6,000 മീറ്റർ ആഴത്തിലുള്ള കനത്ത മർദ്ദത്തെ ചെറുക്കാൻ കഴിയുന്ന തരത്തിലാണ് സബ്‌മെർസിബിൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്, ഇത് 2024 ന്റെ തുടക്കത്തിൽ പരീക്ഷിക്കും. ദൗത്യം 2026-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു, യുഎസ്, റഷ്യ, ജപ്പാൻ, ഫ്രാൻസ്, ചൈന എന്നിവയുൾപ്പെടെ മനുഷ്യനെ ഉൾക്കൊള്ളുന്ന സമുദ്ര പര്യവീക്ഷണ ശേഷിയുള്ള, കടലിനടിയിലെ ദൗത്യങ്ങൾ നടത്തിയിട്ടുള്ള രാജ്യങ്ങളുടെ എക്‌സ്‌ക്ലൂസീവ്…

Read More

പെരുകുന്ന കടത്തിൽ, റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, കുമിളകൾ പോലെ പൊട്ടുന്ന സാഹചര്യം സംജാതമാകുകയും ചൈനീസ് സാമ്പത്തിക രംഗം വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ Breakout Capital ഫൗണ്ടറും Rockefeller International ചെയർമാനുമായ Ruchir Sharma ആണ് ചൈനയുടെ സാമ്പത്തിക തകർച്ച പ്രവചിക്കുന്നത്. റോക്ക്ഫെല്ലർ ഇന്റർനാഷണലിന്റെ റിപ്പോർട്ട് അസരിച്ച്, സാമ്പത്തിക മാന്ദ്യം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ചൈന ഇപ്പോൾ തന്നെ ചില തിരിച്ചടികൾക്ക് വിധേയമാകുന്നുണ്ട്. ഇത് 1990 കളിൽ ജപ്പാൻ നേരിട്ടതിന് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. ചിലപ്പോൾ താൽക്കാലിക കുതിച്ചുചാട്ടങ്ങൾ ചൈന ഉയർത്തിക്കാട്ടിയേക്കാം, അത് അവരുടെ ടെക് സെക്ടറിന്റെ ഗുണംകൊണ്ടാണ്. ചൈനയുടെ ടെക്നോളജി മേഖല മറ്റ് രാജ്യങ്ങളേക്കാൾ മുൻപന്തിയിലാണ്. ശക്തമായ പരിഷ്ക്കാരങ്ങൾ ഈ മേഖലയിൽ സർക്കാർ കൊണ്ടുവരുന്നത് കൊണ്ടാണ് ടെക്നോളജി സെക്ടർ മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ കയറ്റുമതിയിൽ ഈവർഷം ലോകത്തെ നമ്പർവൺ രാജ്യമാണ് ചൈന. ചൈനയുടെ GDP യുടെ മൂന്നാമത്തെ വലിയ സെക്ടറാണ് പ്രോപ്പർട്ടി മാർക്കറ്റ്. GDPയെ…

Read More

ഐഫോൺ 15 സീരീസ്, ആപ്പിൾ വാച്ച് അൾട്രാ 2, ആപ്പിൾ വാച്ച് സീരീസ് 9 എന്നിവയുൾപ്പെടെ ആപ്പിളിന്റെ ഏറ്റവും പുതിയ പ്രൊഡക്ടുകൾ ഔദ്യോഗികമായി അവതരിപ്പിച്ചു . മാറ്റ് ഫിനിഷാണ്.അലുമിനിയം എൻക്ലോഷറുണ്ട്. പിടിക്കാൻ കുറച്ചുകൂടി സ്മൂത്തായ കോണ്ടൂർഡ് എഡ്ജ് ഉണ്ട്. പുറകിൽ കളർ-ഇൻഫ്യൂസ് ചെയ്ത ഗ്ലാസ് മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്.ഇൻഡസ്‌ട്രിയിലെ ആദ്യത്തെ കളർ-ഇൻഫ്യൂസ്ഡ് ബാക്ക് ഗ്ലാസ് രണ്ടു മോഡലുകളുടെയും പ്രത്യേകതയാണ്. മികച്ച രൂപകൽപ്പന കൊണ്ടും, ഫോട്ടോകൾ എടുക്കാൻ നൂതന ക്യാമറ സംവിധാനവും അവതരിപ്പിച്ച് രണ്ട് മോഡലുകളും വ്യത്യസ്തമാകുന്നു. ശക്തമായ 48MP മെയിൻ ക്യാമറ സൂപ്പർ-ഹൈ-റെസല്യൂഷൻ ഫോട്ടോകൾ സാധ്യമാക്കും. മൂന്ന് ഒപ്റ്റിക്കൽ സൂം ലെവലുകൾ നൽകുന്നതിന് ഒരു പുതിയ 2x ടെലിഫോട്ടോ ഓപ്ഷനുമുണ്ട്, ഇത് ഒരു മൂന്നാം ക്യാമറ പോലെയാണ്. പോർട്രെയ്റ്റുകൾ എടുക്കുന്നതും ഇനി അനായാസമാകും. A16 ബയോണിക് , USB-C കണക്റ്റർ, കൃത്യമായി പ്രവർത്തിക്കുന്ന Find My friends എന്നീ ഇൻഡസ്ട്രിയിലെ മുൻനിര ഡ്യൂറബിലിറ്റി ഫീച്ചറുകളും ഐഫോൺ 15, ഐഫോൺ 15 പ്ലസ്…

Read More

സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2023 ലെ ആദ്യ രണ്ടു പാദത്തിലും റെക്കോര്‍ഡ് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. കേരളം കാണാനെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായി. 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത് 1,06,83,643 ആഭ്യന്തര വിനോദ സഞ്ചാരികള്‍ ആണ്. 2022 ല്‍ ഇതേ കാലയളവില്‍ 88,95,593 ആയിരുന്നു. 20.1% സഞ്ചാരികളാണ് അധികമായി എത്തിയത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 2022 നേക്കാള്‍ 171.55% വര്‍ധനവാണുള്ളതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു. വരുമാനവും മൂന്നിരട്ടിയായി വർധിച്ചു 2022 കലണ്ടര്‍ വര്‍ഷം 35168.42 കോടി രൂപ വരുമാനമാണ് വിനോദസഞ്ചാര മേഖലയില്‍ നിന്ന് ലഭിച്ചത്. കോവിഡ് കാലത്തെ അപേക്ഷിച്ച് വിനോദസഞ്ചാര മേഖലയില്‍ നിന്നുള്ള വരുമാനത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. 2020ല്‍ 11335.96 കോടിയും 2021 ല്‍ 12285.42 കോടിയുമായിരുന്നു വരുമാനമെന്നും മന്ത്രി സഭയിൽ പറഞ്ഞു. കോവിഡിനു മുമ്പ് 2019 ലെ അര്‍ധവാര്‍ഷികത്തില്‍ എത്തിയത്…

Read More

സെപ്റ്റംബർ  23 മുതൽ നിങ്ങളുടെ കൈയിലെത്തുന്ന  ആദ്യ സെറ്റ് പുതിയ Apple iPhone 15 മോഡൽ ഇന്ത്യയിൽ നിർമ്മിച്ചതാണ്. കാലിഫോർണിയ ആസ്ഥാനമായുള്ള ആപ്പിൾ കഴിഞ്ഞ മാസം  വിതരണക്കാരായ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ തെക്കൻ തമിഴ്‌നാട്ടിലെ ഫാക്ടറിയിൽ ഐഫോൺ 15 ഉത്പാദനം വൻതോതിൽ ആരംഭിച്ചു. ഇന്ത്യയുടെ പ്രവർത്തനങ്ങളും ചൈനയിലെ പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളും തമ്മിലുള്ള വിടവ് കുറയ്ക്കാനുള്ള യുഎസ് ടെക് ഭീമന്റെ മറ്റൊരു ശ്രമമായിരുന്നു  ഇന്ത്യയിലെ ആ നീക്കം. ഇന്ത്യയിൽ നിർമ്മിച്ച ഐഫോൺ 15 ദക്ഷിണേഷ്യൻ രാജ്യങ്ങളിലും, യൂറോപ്പിലും, മറ്റ് ചില പ്രദേശങ്ങളിലും ലഭ്യമാക്കാൻ Apple Inc. പദ്ധതിയിടുന്നു. നിലവിലെ നിർമാണ ഷെഡ്യൂൾ അനുസരിച്ചു ഐഫോൺ 15 ഭൂരിഭാഗവും ചൈനയിലെ ഫാക്ടറിയിൽ നിന്നാണ് വരുന്നതെങ്കിലും, ഇത് ആദ്യമായാണ് വിൽപ്പനയുടെ ആദ്യ ദിവസം തന്നെ ആഗോള വിപണിയിൽ ഇന്ത്യയിൽ അസംബിൾ ചെയ്ത ഏറ്റവും പുതിയ തലമുറ ഇലക്ട്രോണിക് ഉത്പന്നം ലഭ്യമാകുന്നത്. ഐഫോൺ 14 ന് മുമ്പ്, ആപ്പിൾ അതിന്റെ ആഗോള ഉൽപാദനത്തിന്റെ ഒരു…

Read More

ഇന്ത്യ തദ്ദേശീയമായി നിർമിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകൾക്കു വാഗ്ദാനം ചെയ്ത വേഗത നൽകാൻ സാധിക്കാത്തതു എന്തുകൊണ്ടെന്ന് വിശദീകരിക്കുന്നു വന്ദേ ഭാരത് ട്രെയിനുകളുടെ മാസ്റ്റർ ബ്രെയിൻ സുധാൻഷു മണി. ചില റൂട്ടുകളിൽ ശരാശരി 70 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന വന്ദേ ഭാരത് വേഗതയേറിയ യാത്ര എന്ന വാഗ്ദാനം യാഥാർത്ഥ്യമാക്കാൻ കഴിയാത്തത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ അഭാവം കൊണ്ടാണെന്ന് ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിൽ സുധാൻഷു മണി ചൂണ്ടിക്കാട്ടി. അഞ്ച് വർഷം മുമ്പ് ഉണ്ടാക്കിയ ട്രെയിനിനു വേണ്ടി ട്രാക്കുകൾ നവീകരിക്കുക അടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന വാഗ്ദാനം നടപ്പായില്ല. അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക എളുപ്പമല്ല. ഇതിന് നിരവധി ടീമുകൾ തമ്മിലുള്ള ഏകോപനം, നിർവ്വഹണ കരാറുകൾ, സമയവും പണവും എന്നിവയൊക്കെ ആവശ്യമാണ്. പണം ഇന്ത്യൻ റെയിൽവേക്ക് ഒരു പ്രശ്നമല്ല, അടിയന്തിരമായി വേണ്ടത്ട്രാക്കുകളും നവീകരിക്കാനുള്ള കരാർ നടപ്പാക്കലുമാണ്. “ചില വ്യവസ്ഥകളോടെയാണ് ട്രെയിൻ ഡിസൈൻ ചെയ്യുന്നത്. വാണിജ്യ പ്രവർത്തനങ്ങളിൽ 160 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയുന്ന ഒരു…

Read More

ഇന്ത്യയുടെ വാറൻ ബഫറ്റ്‌ എന്നു വിളിച്ചിരുന്ന ബില്യണയർ രാകേഷ് ജുൻജുൻവാലയുടെ ഒരു വര്ഷം മുമ്പുണ്ടായ ആകസ്മിക വിയോഗം അടിത്തറ തകർക്കും എന്ന അഭ്യൂഹങ്ങളെയും അതിജീവിച്ചു ഗെയിമിങ് ഫേം നസാര ടെക്നോളോജിസ്. ഇപ്പോളിതാ അടുത്ത ഭീഷണിയായി ഓൺലൈൻ ഗെയിമിംഗ് മേഖലയെ നശിപ്പിക്കും എന്നുറപ്പായ കേന്ദ്രം ഏർപ്പെടുത്തിയ 28% ജിഎസ്ടി നിരക്ക്. എന്നിട്ടുമീ ഗെയിമിങ് കമ്പനി കുലുങ്ങുന്നില്ല. കാരണം ബുദ്ധിപൂർവം Nazara Technologies തങ്ങളുടെ നൈപുണ്യത്തെ അടിസ്ഥാനമാക്കിയുള്ള റിയൽ മണി ഗെയിമിംഗ് വിഭാഗത്തെ വിട്ടു മറ്റു വരുമാന മേഖലകളിലേക്ക് പ്രവർത്തനം വച്ച് പിടിച്ചു, അങ്ങനെ 2023 സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ഏകീകൃത വരുമാനത്തിലേക്ക് 5.2% മാത്രം റിയൽ മണി ഗെയിമിങ് പ്രവർത്തനങ്ങൾ സംഭാവന ചെയ്യുന്നു എന്നവർ ഉറപ്പാക്കി. കാരണം, സർക്കാർ കൊണ്ട് വന്ന പുതിയ നികുതി ഘടന ഈ വിഭാഗത്തിനാണ് ബാധകം. നസാരക്ക് ജി എസ് ടി ഒടുക്കേണ്ടി വരിക ഈ 5.2% വരുമാനത്തിന് മാത്രം. കേന്ദ്രം 28% ജിഎസ്ടി പ്രഖ്യാപിച്ചപ്പോൾ നസാരയുടെ എതിരാളിയായ…

Read More