Author: News Desk
2024 ഏപ്രിൽ 19 മുതൽ ജൂൺ 4 വരെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ തിരെഞ്ഞെടുപ്പ് കമ്മീഷൻ അടുത്തിടെ പുറത്തിറക്കിയ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കമ്മീഷൻ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കെതിരെ പോസ്റ്റിടുന്ന വ്യക്തിക്കെതിരെ കേസെടുക്കുമെന്നും മുന്നറിയിപ്പ് നൽകുന്ന ഫേസ്ബുക്ക് സന്ദേശം വൈറലാകുന്നു. ഈ ഫേസ്ബുക്ക് പോസ്റ്റ് സത്യമാണോ? Fact check സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയ ഈ സന്ദേശം ഫാക്ട് ചെക്കിൽ അത് സത്യമല്ല, വ്യാജ സന്ദേശമാണ് എന്ന് തെളിയുന്നു . തെരഞ്ഞെടുപ്പുകാലത്ത് സമൂഹമാധ്യമങ്ങളിലിടുന്ന രാഷ്ട്രീയ പോസ്റ്റുകളുടെ പേരിൽ സർക്കാരിന് ആളുകളെ ശിക്ഷിക്കാനാവില്ല. എന്നാൽ സമൂഹ മാധ്യമങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെയും, വ്യക്തികൾക്കെതിരെയും അപകീർത്തികരമായ എന്തെങ്കിലും പരാമർശമുണ്ടായാൽ അത് നീക്കം ചെയ്യാൻ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം നിലവിൽ വന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങൾക്കെതിരെ ഇത്തരം കേസുകളിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകാമെന്ന് തിരെഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്. IT നിയമത്തിലെ 69, 79 വകുപ്പുകൾ പ്രകാരം തെറ്റായ സോഷ്യൽ മീഡിയ പോസ്റ്റുകൾ…
സമ്പന്നതയിലും , സൈനിക കരുത്തിലുമാണ് ലോക രാഷ്ട്രങ്ങൾ സ്വയം ഊറ്റം കൊള്ളുന്നതും. അവരെ നാം വിലയിരുത്തുന്നതും ഈ ഘടകങ്ങളിലാണ്. എന്നാൽ കേട്ടോളൂ. ഫിൻലാൻഡിലെ ജനത അതി സന്തുഷ്ടരാണ്. അതുകൊണ്ടു തന്നെ ലോകത്തെ ഏറ്റവും സന്തുഷ്ടരായ രാഷ്ട്രങ്ങളിൽ ഫിൻലൻഡ് 7 ആം തവണയും ഒന്നാം സ്ഥാനത്താണ്. ഫിൻലാൻഡിലെ ജനത മറ്റുള്ളവരേക്കാൾ സന്തുഷ്ടരായിരിക്കുന്നത് കുറഞ്ഞ വരുമാന അസമത്വം കൊണ്ടാണ്. വ്യക്തമായി പറഞ്ഞാൽ ഏറ്റവും ഉയർന്ന വേതനം വാങ്ങുന്നവരും, കുറഞ്ഞ വേതനം ലഭിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ഇവിടെ നന്നേ കുറവാണ്. ഇതിനൊപ്പം ഉയർന്ന സാമൂഹിക പിന്തുണ, തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം, കുറഞ്ഞ തോതിലുള്ള അഴിമതി എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളും ഈ സന്തോഷത്തിന് അടിസ്ഥാന കാരണങ്ങളാകുന്നു. അതുകൊണ്ടു തന്നെയാണ് ഫിൻലൻഡ് സന്തുഷ്ടമായിരിക്കുന്നതും , തുടർച്ചയായ ഈ ഏഴാം വർഷവും.പൊതുവേ, വരുമാന അസമത്വം വലുതായിരിക്കുമ്പോൾ, പണത്തിന് കൂടുതൽ പ്രാധാന്യമുണ്ട്, ആളുകൾക്ക് സന്തോഷമില്ല. ഫിൻലൻഡ് പക്ഷെ ഇതിനു നേരെ എതിരാണ്. ലോക അസമത്വ ഡാറ്റാബേസ് അനുസരിച്ച്, ഫിൻലൻഡിലെ ഏറ്റവും കൂടുതൽ…
2024 പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ക്യാംപയിൻ നയിക്കാൻ രണ്ട് അഡ്വർട്ടൈസിംഗ് ഏജൻസികളെ ബിജെപി കണ്ടെത്തി. അമേരിക്ക ആസ്ഥാനമായ McCann Worldgroup എന്ന കമ്പനിയും Scarecrow M&C Saatchi എന്ന പരസ്യക്കമ്പനിയുമാകും 2024 ബാലറ്റ് യുദ്ധത്തിൽ പാർട്ടിയുടെ പ്രചരണ തന്ത്രം തീരുമാനിക്കുക. ആദ്യഘട്ട വോട്ടെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം ശേഷിക്കേയാണ് ബിജെപി അവരുടെ പരസ്യ-പ്രചാരണത്തിന് ക്രിയേറ്റീവ് ഏജൻസികളെ കണ്ടെത്തിയിരിക്കുന്നത്. ഒരുഡസനോളം പരസ്യ ഏജൻസികളാണ് ലോകത്തെ ഏറ്റവും വലിയ വോട്ടെടുപ്പ് പ്രക്രിയയിലെ ഏറ്റവും ഭീമമായ തുക ഇറക്കി പ്രചാരണത്തിന് തയ്യാറെടുക്കുന്ന പാർട്ടിയുടെ ക്രിയേറ്റീവ് ഏജൻസിയാകാൻ വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നത്.Ogilvy, Efficacy തുടങ്ങിയ വമ്പൻ പരസ്യക്കമ്പനികളും ബിജെപി ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഏജൻസിയാകാനുള്ള പിച്ചിൽ പങ്കെടുത്തിരുന്നു. ദേശീയ തലത്തിൽ പ്രചാരണ തന്ത്രങ്ങൾ ഒരുക്കാനും അവ നടപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾ പരസ്യക്കമ്പനികളെ തീരുമാനിച്ചതോടെ ഇനി ഊർജ്ജിതമാകും. അതേസമയം, മൂന്ന് നാല് സ്വതന്ത്ര ഏജൻസികളെ പ്രാദേശീകമായ പ്രചാരണ പ്രവർത്തനങ്ങൾക്കും കണ്ടെത്തും. ഡാറ്റാ ടെക് കമ്പനികളേും ഡിജിറ്റൽ അഡ്വർട്ടൈസിംഗ് ഏജൻസികളേയും കണ്ടെത്തുമെന്നാണ് സൂചന.…
“ഇന്ന് പവിത്രമായത് നാളെ പാഴായിപ്പോകുന്നു, അതിനാൽ അതിനെ വീണ്ടും വിശുദ്ധമാക്കാൻ ശ്രമിക്കണം,” ഈ ആശയത്തിൽ അടിയുറച്ചാണ് തെലങ്കാന ആസ്ഥാനമായുള്ള ഊർവി സസ്റ്റൈനബിൾ കൺസെപ്റ്റ്‌സ് എന്ന സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. സംരംഭകരായ മായ വിവേകും മിനാൽ ഡാൽമിയയും തുടങ്ങിയ സ്റ്റാർട്ടപ്പ്, പുഷ്പ മാലിന്യങ്ങളെ പുനരുപയോഗ ഉൽപ്പന്നങ്ങളായി മാറ്റുന്നു. അലസമായി വലിച്ചെറിയുന്ന പൂക്കൾ രാസവളങ്ങൾ, ധൂപ കുറ്റികൾ , സോപ്പുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാക്കുകയാണ് ഇവർ. ഊർവിയുടെ ഉൽപ്പന്നങ്ങൾ ഹോളി വേസ്റ്റ് എന്ന ബ്രാൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്. ‘ഫ്ലോ റിജുവനേഷൻ’ എന്ന പ്രക്രിയയിലൂടെയാണ് പുഷ്പ മാലിന്യങ്ങളെ പുനരുപയോഗ ഉല്പന്നങ്ങളാക്കി മാറ്റുന്നത്. ഓരോ വർഷവും, ഏകദേശം എട്ട് ദശലക്ഷം ടൺ മാലിന്യ പൂക്കളാണ് ഇന്ത്യയിലെ നദികളിൽ വലിച്ചെറിയപ്പെടുന്നത്. പൂവുകളിൽ പ്രയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും നദീജലത്തിൽ കലരുകയും വെള്ളം വിഷലിപ്തമാവുകയും ചെയ്യുന്നു. ഇൻ്റർനാഷണൽ ജേണൽ ഫോർ റിസർച്ച് ഇൻ അപ്ലൈഡ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി (IJRASET) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഊർവി സസ്റ്റൈനബിൾ…
ഇന്ത്യയിലെ പുതിയ സാങ്കേതികവിദ്യകളെയും സ്റ്റാർട്ടപ്പുകളേയും ആഗോള സംരംഭക മേഖലയില്‍ പരിചയപ്പെടുത്താനുള്ള സവിശേഷ വേദിയായി ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’. ന്യൂഡല്‍ഹിയില്‍ നടന്ന മൂന്നു ദിവസത്തെ ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’ കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴിലെ സ്റ്റാര്‍ട്ടപ്പുകളെ കൊണ്ടും ശ്രദ്ധേയമായി. പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ഒന്‍പത് സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ പ്രൊഡക്റ്റും സർവ്വീസുകളും പ്രദര്‍ശിപ്പിച്ചു. ഡെയ്ല്‍ വിഹാരി ട്രിപ്സ്, പിക്കി അസിസ്റ്റ്, അപ്പോത്തിക്കരി മെഡിക്കല്‍ സര്‍വീസസ് , ആല്‍ഫഗീക് എന്‍റര്‍പ്രൈസസ്, ഷഡംഗ ആയുര്‍വേദ്, വെന്‍റപ്പ് വെഞ്ചേഴ്സ്, ബസ്ക്യാച്, ബെന്‍ലികോസ്, ആക്രി ഇംപാക്ട് എന്നിവയാണ് ‘സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024′ ല്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത സ്റ്റാര്‍ട്ടപ്പുകള്‍. രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷവും നയങ്ങളും നവീകരണവും പ്രോത്സാപ്പിക്കുക എന്ന ലക്ഷ്യത്തോടെ അസോചം, നാസ്കോം, ബൂട്ട്സ്ട്രാപ്പ് ഇന്‍കുബേഷന്‍ ആന്‍ഡ് അഡ്വൈസറി ഫൗണ്ടേഷന്‍, ടൈ, ഇന്ത്യന്‍ വെഞ്ച്വര്‍ ആന്‍ഡ് ആള്‍ട്ടര്‍നേറ്റ് ക്യാപിറ്റല്‍ അസോസിയേഷന്‍ (ഐവിസിഎ) എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ചതാണ് സ്റ്റാര്‍ട്ടപ്പ് മഹാകുംഭ് 2024’. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ മാര്‍ച്ച് 18-20 വരെ നടന്ന…
തെന്നിന്ത്യൻ ചലച്ചിത്ര താരം പ്രിയാമണി കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ ഒരു ആനയെ നടക്കിരുത്തി. മഹാദേവൻ എന്ന് പ്രിയാമണി ആ കൊമ്പനാനക്ക് പേരുമിട്ടു. ക്ഷേത്രത്തിലെത്തുന്നവർക്കു ധൈര്യപ്പൂർവം മഹാദേവന്റെ അടുക്കൽ ചെല്ലാം, തൊട്ടു തലോടാം, എഴുന്നള്ളത്ത് വീക്ഷിക്കാം, പക്ഷെ ഭക്ഷണം കൊടുക്കാൻ മാത്രം ശ്രമിക്കരുത്. കാരണം പ്രിയാമണി തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ നടക്കിരുത്തിയത് ജീവനുള്ള ഒരാനയെ അല്ല, മറിച്ച് ക്ഷേത്ര ആചാരങ്ങൾക്ക് തടസ്സം വരുത്താത്ത, മനുഷ്യർ പ്രകോപനമുണ്ടാക്കിയാലും ഒരിക്കലും ഇടഞ്ഞു അക്രമാസക്തനാകാത്ത ഒരു മെക്കാനിക്കൽ ആനയാണ് ഈ മഹാദേവൻ . പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ പെറ്റ (PETA) സംഘടനയും നടി പ്രിയാമണിയും ചേർന്നാണ് കൊച്ചിയിലെ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് ആനയോളം വലിപ്പമുള്ള മെക്കാനിക്കൽ ആനയെ സമ്മാനിച്ചത്.ഈ ആനയെ സുരക്ഷിതമായി ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്താൻ ഉപയോഗിക്കുമെന്ന് പെറ്റ അറിയിച്ചു. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഒരു ക്ഷേത്രം മെക്കാനിക്കൽ ആനയെ സ്വന്തമാക്കുന്നത് ജീവനുള്ള ആനകളെ ഒരിക്കലും…
മലേഷ്യയുടെ തലസ്ഥാനമായ ക്വാലാലംപൂർ സന്ദർശിക്കുന്നത് വിനോദ സഞ്ചാരികൾക്കു മസ്റ്റായി പോകേണ്ട ഒരിടമുണ്ട്. അതാണ് ‘ഗോൾഡൻ ട്രയാംഗിളിൻ്റെ’ മധ്യഭാഗത്തായി ക്വാലാലംപൂർ കൺവെൻഷൻ സെൻ്ററിന് ചേർന്ന് സ്ഥിതി ചെയ്യുന്ന അക്വേറിയ KLCC . അതുല്യമായ കടൽ ജീവികളെ കാണാനും അവയെക്കുറിച്ച് അറിയുന്നതിനുമുള്ള ഒരു മികച്ച സ്ഥലമാണ് അക്വേറിയ KLCC. 6,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന അക്വേറിയ KLCC തെക്കുകിഴക്കൻ ഏഷ്യയിലെ വലിയ ഇൻഡോർ മറൈൻ പാർക്കാണ്. ജലത്തിലും കരയിലും ജീവിക്കുന്ന 5,000-ലധികം വ്യത്യസ്ത ജീവികൾ ഇവിടുണ്ട്. സുതാര്യമായ ടണൽ നടപ്പാത ഉൾക്കൊള്ളുന്ന ലിവിംഗ് ഓഷ്യൻ പ്രദർശനം സന്ദർശകരെ മുഖാമുഖം കൊണ്ടു ചെന്നെത്തിക്കുന്നത് സാൻഡ് ടൈഗർ സ്രാവുകൾ, ഭീമൻ സ്റ്റിംഗ്‌റേകൾ, സമുദ്ര ആമകൾ എന്നിവയുടെ മുന്നിലേക്കാണ്. വിവിധ സമുദ്ര മൽസ്യങ്ങൾ, ഏഴിനം സ്രാവുകൾ എന്നിവയെ അടുത്ത് നിന്ന് കാണാം. മലേഷ്യയിലും അടത്തുള്ള പ്രദേശങ്ങളിലും കാണപ്പെടുന്ന ഡീപ്പ് ഫോറസ്റ്റ് , അരുവികൾ, കണ്ടൽക്കാടുകൾ, തീരദേശ തീരങ്ങൾ, ആഴമേറിയ സമുദ്രങ്ങൾ എന്നിവിടങ്ങളിലെ വൈവിധ്യമാർന്ന ജൈവമണ്ഡലത്തെക്കുറിച്ച് പഠിക്കാനും ഈ…
2000-ൽ വിപണിയിലേക്കുള്ള വരവ് അവസാനിപ്പിച്ചതാണ്. എന്നിട്ടും കൃഷിയിടങ്ങളിലും ചെമ്മൺ പാതകളിലുമൊക്കെ പൊടിപറത്തിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമീണ ജനതയുടെ കുടുംബത്തിലെ വിശ്വസ്തരിൽ ഒരാളായി വിലസുകയാണിപ്പോഴും ലൂണ മൊപെഡുകൾ. തന്റെ യുഗം അവസാനിച്ചിട്ടില്ല, ലൂണ വീണ്ടും കടന്നുവരികയാണ്. ഇത്തവണ നിശബ്ദമായും പെഡലുകളില്ലാതെയും ആണ് ലൂണയുടെ വരവ്. അതെ, ലൂണ മോപെഡ് ഇനി ചവിട്ടികറക്കി വിഷമിക്കേണ്ട. ഇലക്ട്രിക് രൂപത്തിലെത്തി ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ മത്സരം കാഴ്ചവയ്ക്കാനൊരുങ്ങുകയാണ് ഇ-ലൂണ. ഇപ്പോൾ പെഡലുകൾ ഇല്ലാത്തതിനാൽ ഇതിനെ മോപെഡ് എന്ന് വിളിക്കാനാവില്ല എന്ന മാത്രം.പക്ഷെ പെർഫോമൻസ് പഴയ ലൂണയ്‌ക്കൊപ്പം നിൽക്കും .കിലോമീറ്ററിന് 10 പൈസ മാത്രം ഈടാക്കുന്ന ബൈക്ക്, പെട്രോളിനെ അപേക്ഷിച്ച് ഉപയോക്താക്കൾക്ക് വലിയ ലാഭം വാഗ്ദാനം ചെയ്യുന്നു. 69,990 രൂപയ്ക്കും 74,990 രൂപയ്ക്കും ഇടയിൽ വിലയുള്ള ഇ-ലൂണ ബ്രാൻഡ് ഒരു ഇന്ത്യൻ നിർമ്മാതാവിൽ നിന്നുള്ള ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് ഇരുചക്രവാഹനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ വർഷം ഫെബ്രുവരിയിൽ വിപണിയിൽ എത്തിയത് മുതൽ, 5,000 യൂണിറ്റുകൾ വിറ്റഴിച്ചതായി നിർമാതാക്കളായ കൈനറ്റിക്…
പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്ന സാമൂഹിക ദൗത്യത്തിനുമപ്പുറം വരും തലമുറയ്ക്ക് നേരിടേണ്ടി വരുന്ന വലിയൊരു അപകടത്തെ ചെറുത്തു നിർത്തുകയാണ് പ്രതിഭ ഭാരതി ( Pratibha Bharathi) എന്ന സംരംഭക. ഒരു സുസ്ഥിര പാക്കേജിങ് വിപ്ലവത്തിന്റെ മുൻനിരയിലാണ് പ്രതിഭ ഭാരതിയുടെ നേച്ചേഴ്‌സ് ബയോ പ്ലാസ്റ്റിക് (Nature’s bioplastic) എന്ന സ്റ്റാർട്ടപ്പ്. പരമ്പരാഗത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കു പകരം പരിസ്ഥിതി സൗഹൃദ ബദലുകളായ ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് വസ്തുക്കളും കമ്പോസ്റ്റബിൾ ബാഗുകളും വിപണിയിലെത്തിക്കുകയാണ് പ്രതിഭാ ഭാരതിയുടെ ഈ സ്റ്റാർട്ടപ്പ്. ഉത്തരവാദിത്തത്തോടെയുള്ള പ്ലാസ്റ്റിക് ഉപഭോഗം പ്രോത്സാഹിപ്പിക്കാനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും നേച്ചേഴ്‌സ് ബയോ പ്ലാസ്റ്റിക് ലക്ഷ്യമിടുന്നു. പ്രകൃതിദത്ത അന്നജം, വെജിറ്റബിൾ ഓയിൽ ഡെറിവേറ്റീവുകൾ, പച്ചക്കറി മാലിന്യങ്ങൾ എന്നിവയിൽ നിന്ന് ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയാണ് നേച്ചേഴ്സ് ബയോ പ്ലാസ്റ്റിക്. പരിസ്ഥിതി സംരക്ഷണമാണ് നേച്ചേഴ്‌സ് ബയോ പ്ലാസ്റ്റിക്കിൻ്റെ ദൗത്യം. ബയോഡീഗ്രേഡബിൾ, കമ്പോസ്റ്റബിൾ പാക്കേജിംഗ് സൊല്യൂഷനുകൾ വിതരണം ചെയ്യുന്നതിലൂടെ, സ്റ്റാർട്ടപ്പ് പരമ്പരാഗത പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്ക് സുസ്ഥിരമായ ഒരു ബദൽ വാഗ്ദാനം…
വാഹന ഇന്ധനമായി 100% എഥനോളും ഇന്ത്യയിലെ വിപണിയിലെത്തി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ത്യയിലെ ആദ്യ എഥനോൾ പമ്പ് എഥനോൾ 100 ഡൽഹിയിൽ പ്രവർത്തനം ആരംഭിച്ചു. നിലവിൽ 183 ഔട്ട്ലെറ്റുകളിലാണ് ഇന്ത്യയിൽ 25 % എഥനോൾ ഇന്ധനം ലഭ്യമായിരിക്കുന്നത്. ഇത് പൂർണമായും 100% എഥനോൾ ആക്കി മാറ്റുകയാണ് ലക്‌ഷ്യം. ഫോസിൽ ഇന്ധനത്തിന് ബദലായി ഇന്ത്യ പ്രാധാന്യം നൽകുന്ന ഇന്ധനമാണ് എഥനോൾ മിശ്രിത ഇന്ധനം -Ethanol blended fuel. രാജ്യത്തെ എഥനോൾ 100 എന്ന പേരിലുള്ള ഇന്ധനം ഇന്ത്യയിലെ 183 എഥനോൾ ഔട്ട്ലെറ്റുകളിലൂടെ ലഭ്യമാക്കും. മഹാരാഷ്ട്ര, കർണാടക, ഉത്തർ പ്രദേശ്, ന്യൂഡൽഹി, തമിഴ്നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിലവിൽ എഥനോൾ 100 ലഭിക്കുക. ഏപ്രിൽ പകുതിയോടെ രാജ്യത്തെ 400 ഔട്ട്ലെറ്റുകളിൽ എഥനോൾ 100 ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. രാജ്യത്തു ഇതിനോടകം തന്നെ എഥനോൾ കലർന്ന E-20 പെട്രോൾ വിപണിയിലെത്തിയിട്ടുണ്ട്. 20% എഥനോൾ കലർന്ന ഇന്ധനമാണ് E-20. നിലവിൽ പൊതുമേഖലാ എണ്ണക്കമ്പനികളുടെ 84 ഔട്ട്ലെറ്റുകളിൽ E-20…