Author: News Desk

ചരിത്രത്തിലാദ്യമായി ജാപ്പനീസ് യുദ്ധവിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ നിന്ന് പറന്നുയർന്നു. രാജസ്ഥാനിലെ ജോധ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നടന്നുവരുന്ന ‘വീർ ഗാർഡിയൻ-2026’ (Veer Guardian-2026) ഉഭയകക്ഷി വ്യോമാഭ്യാസ പ്രകടനങ്ങളുടെ ഭാഗമായാണ് ജാപ്പനീസ് എയർ സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ എഫ്-2എ (F-2A) യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ വിന്യസിച്ചിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ്, സുഖോയ്-30 എം.കെ.ഐ, റാഫേൽ എന്നിവയും ഈ അഭ്യാസപ്രകടനത്തിൽ പങ്കാളികളാകുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും വ്യോമസേനാ മേധാവികളായ എയർ ചീഫ് മാർഷ്മാൻ എ.പി. സിങ്ങും ജനറൽ തകെഹിരോ മൊരിറ്റയും തേജസ് വിമാനത്തിൽ പറന്ന് പരസ്പര വിശ്വാസവും കൂട്ടായ്മയും ഉറപ്പുവരുത്തി. ഇന്ത്യയുടെ തദ്ദേശീയ സാങ്കേതികവിദ്യയുടെയും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെയും വലിയ പ്രതീകമാണ് തേജസ് എന്ന് ജാപ്പനീസ് സേനാ മേധാവി മൊരിറ്റ പ്രശംസിച്ചു. അതേസമയം, വലിയ തോതിൽ തേജസ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിട്ടുണ്ടെങ്കിലും ആഗോളതലത്തിലുള്ള സപ്ലൈ ചെയിൻ പ്രശ്നങ്ങൾ ചില ഡെലിവറികളെ ബാധിച്ചിട്ടുണ്ടെന്ന് എയർ ചീഫ് മാർഷ്മാൻ എ.പി. സിംഗ് വ്യക്തമാക്കി. അത്യാധുനിക തേജസ് എം.കെ-2…

Read More

ടാറ്റ സൺസ് ചെയർമാനായി എൻ. ചന്ദ്രശേഖരനെ മൂന്നാം തവണയും നിയമിച്ചുകൊണ്ടുള്ള ബോർഡ് തീരുമാനം നിയമപരമായി അസാധുവാണെന്ന് ടാറ്റ ട്രസ്റ്റ്‌സ് വ്യക്തമാക്കി. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ (AoA) അനുസരിച്ച് ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ നിർബന്ധിത പിന്തുണയും അംഗീകാരവും ഈ പുനർനിയമനത്തിന് ലഭിച്ചിട്ടില്ലെന്നാണ് പ്രധാന വാദം. 2016ലെ സൈറസ് മിസ്ത്രി പുറത്താക്കൽ വിവാദകാലത്ത് ട്രസ്റ്റിന്റെ നോമിനി ഡയറക്ടർമാരുടെ അനുകൂല വോട്ടവകാശങ്ങളെയും അധികാരങ്ങളെയും സുപ്രീം കോടതിയിൽ ടാറ്റ സൺസ് ശക്തമായി പ്രതിരോധിച്ചിട്ടുണ്ടെന്നും, അന്നത്തെ ആ അവകാശങ്ങളെ ഇപ്പോൾ കമ്പനിക്ക് തള്ളിക്കളയാനാകില്ലെന്നും ട്രസ്റ്റുകൾ ഓർമ്മിപ്പിച്ചു. ആർട്ടിക്കിൾ 104ബി, 121 എന്നിവ പ്രകാരമുള്ള ഈ സംരക്ഷണ വ്യവസ്ഥകൾ മുൻപ് നിക്കോളാസ് മിസ്ത്രി കേസിലും ഉയർത്തിപ്പിടിച്ചതാണെന്ന് ട്രസ്റ്റ് ചൂണ്ടിക്കാട്ടി. ബോർഡ് യോഗത്തിൽ 4:1 എന്ന വോട്ടോടെ ചന്ദ്രശേഖരന്റെ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചെങ്കിലും, ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ പ്രത്യേക ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ഈ ഭൂരിപക്ഷത്തിന് പ്രസക്തിയില്ലെന്ന് ടാറ്റ ട്രസ്റ്റ്‌സ് വാദിക്കുന്നു. ടാറ്റ ട്രസ്റ്റ്‌സ് ചെയർമാൻ നോയൽ ടാറ്റയും മറ്റൊരു നോമിനിയും…

Read More

എന്റർടെയ്ൻമെന്റ് കമ്പനിയായ വാൾട്ട് ഡിസ്നി (The Walt Disney Company), സീനിയർ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായി (CTO) നിയമിതനായി ഇന്ത്യൻ വംശജനായ കരൺദീപ് ആനന്ദ്. ആദ്യമായാണ് കമ്പനി സി.ടി.ഒ പദവിയിൽ ഒരാളെ നിയമിക്കുന്നത് എന്ന സവിശേഷതയുമുണ്ട്. 2026 ഒക്ടോബർ 2 മുതൽ കരൺദീപ് ഔദ്യോഗികമായി ചുമതലയേൽക്കും. ഡിസ്നി സി.ഇ.ഒ ജോഷ് ഡിഅമാറോയ്ക്ക് (Josh D’Amaro) നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഈ പുതിയ പദവിയിലൂടെ, കമ്പനിയുടെ എന്റർപ്രൈസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, എഐ പ്ലാറ്റ്‌ഫോമുകൾ എന്നിവയുടെ മേൽനോട്ടം കരൺ‍ദീപ് വഹിക്കും. രണ്ടര പതിറ്റാണ്ടിലേറെ പ്രവൃത്തിപരിചയമുള്ള കരൺദീപ് ആനന്ദ്, ടെക്നോളജി രംഗത്തെ പ്രമുഖരായ മൈക്രോസോഫ്റ്റ്, മെറ്റ, ബ്രെക്സ് തുടങ്ങിയ കമ്പനികളിൽ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. മൈക്രോസോഫ്റ്റിൽ 15 വർഷം സേവനമനുഷ്ഠിച്ച അദ്ദേഹം അസൂർ (Azure) ക്ലൗഡ് പ്ലാറ്റ്‌ഫോമിന്റെ നിർമ്മാണത്തിൽ പങ്കാളിയായിരുന്നു. പിന്നീട് മെറ്റയിൽ പരസ്യ വിഭാഗം വൈസ് പ്രസിഡന്റായും, ഫിൻടെക് കമ്പനിയായ ബ്രെക്സിൽ പ്രസിഡന്റായും പ്രവർത്തിച്ചു. ഡിസ്നിയിൽ എത്തുന്നതിന്…

Read More

റിലയൻസിന്റെ പുതിയ ഐസ്ക്രീം ബ്രാൻഡായ ‘ബോംബെ ക്രീമറി’ (Bombay Creamery) വിപണിയിൽ എത്തി. ഒരു സ്ക്കൂപ്പിന് 10 രൂപ മുതൽ വിലയുള്ള ഈ ഉൽപ്പന്നത്തിലൂടെ ഇന്ത്യയിലെ 37,000 കോടി രൂപയുടെ ഐസ്ക്രീം വിപണിയിലേക്കാണ് റിലയൻസിന്റെ കടന്നുവരവ്. ഒരു പുതിയ ഉപഭോക്തൃ വിഭാഗത്തിലേക്കുള്ള ചുവടുവെപ്പായി ഇത് മാറുമെങ്കിലും, ഇതിനുപിന്നിലെ പ്രധാന ലക്ഷ്യം റിലയൻസിന്റെ വിപുലമായ കോൾഡ്-ചെയിൻ ഇൻഫ്രാസ്ട്രക്ചറിന്റെ വളർച്ചയാണെന്ന് വ്യവസായ നിരീക്ഷകർ വിലയിരുത്തുന്നു. ജിയോയുടെയും കാമ്പ കോളയുടെയും വിജയത്തിന് സമാനമായ തന്ത്രമാണ് റിലയൻസ് ഇതിലും പയറ്റുന്നത്. കാമ്പ കോളയ്ക്കായി ഇതിനകം തയ്യാറാക്കിയ ഡിസ്ട്രിബ്യൂട്ടർ നെറ്റ്‌വർക്കും ലക്ഷക്കണക്കിന് ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനങ്ങളും ഐസ്ക്രീം വിപണിയിലും കമ്പനിക്ക് മുതൽക്കൂട്ടാകും. എങ്കിലും, മൈനസ് 18 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കേണ്ടതും ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ വരുന്നതുമായ ഒരു മേഖലയായതിനാൽ, ഐസ്ക്രീം വ്യാപനം വലിയ തോതിലുള്ള മൂലധന നിക്ഷേപം ആവശ്യപ്പെടുന്ന ഒന്നാണ്. ഐസ്ക്രീമിനപ്പുറം ശീതീകരിച്ച പച്ചക്കറികളും സസ്യ ഉൽപ്പന്നങ്ങളും ഉൾപ്പെടുന്ന വലിയ കോൾഡ്-ചെയിൻ സാമ്രാജ്യം കെട്ടിപ്പടുക്കാനാണ് റിലയൻസ്…

Read More

ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ ലഗേജ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി നോർതേർൺ റെയിൽവേ ഒടിപി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ ലോക്കർ സംവിധാനം അവതരിപ്പിച്ചു. ന്യൂഡൽഹി (NDLS), ഹസ്‌റത് നിസാമുദ്ദീൻ (NZM), ഡൽഹി ജങ്ഷൻ (DLI), ആനന്ദ് വിഹാർ ടെർമിനൽ (ANVT) എന്നീ പ്രധാന സ്റ്റേഷനുകളിലാണ് ഈ സ്വയം പ്രവർത്തിക്കുന്ന സംവിധാനം ഒരുക്കിയിരിക്കുന്നത്. നഗരം ചുറ്റിക്കാണാൻ ആഗ്രഹിക്കുന്നവർക്കും ട്രെയിനുകൾ തമ്മിൽ കാത്തിരിപ്പ് സമയം കൂടുതലുള്ളവർക്കും സഹായമാകാനാണ് പദ്ധതി. നിലവിൽ ന്യൂഡൽഹി, ഹസ്‌റത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ ഈ സൗകര്യം 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഈ ലോക്കറുകൾ വഴി യാത്രക്കാർക്ക് റെയിൽവേ ജീവനക്കാരുടെ സഹായമില്ലാതെ തന്നെ ലഗേജുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കും. ലോക്കറിന് സമീപമുള്ള സ്ക്രീനിൽ മൊബൈൽ നമ്പർ നൽകി ഒടിപി വഴി സ്ഥിരീകരിച്ച ശേഷം ആവശ്യമായ ലോക്കർ സൈസും സമയവും തിരഞ്ഞെടുക്കാം. ഗൂഗിൾ പേ, പേടിഎം, ഫോൺപേ തുടങ്ങിയ ഡിജിറ്റൽ പേയ്മെന്റ് രീതികൾ വഴി പണമടച്ചതിന് ശേഷം ലഗേജ് ലോക്കറിൽ വെച്ച് അടയ്ക്കാവുന്നതാണ്. ലഗേജ് തിരികെ…

Read More

ലോകത്തിലെ ഏറ്റവും ശക്തവും വ്യത്യസ്തമായ സവിശേഷതകളുള്ളതുമായ റഡാർ സംവിധാനങ്ങളുള്ള അഞ്ച് യുദ്ധവിമാനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുമായി സ്ലാഷ് ഗിയർ. സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-25 ഫോക്സ്ബാറ്റ് (MiG-25 Foxbat) മുതൽ ആധുനിക അഞ്ചാം തലമുറ പോർവിമാനമായ എഫ്-35 ലൈറ്റ്‌നിംഗ് II (F-35 Lightning II) വരെ ഈ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. മിഗ്-25 ഫോക്സ്ബാറ്റ് (MiG-25 Foxbat)റേഡിയോ ഫ്രീക്വൻസി പവറിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന ഇതിന്റെ ‘എസ്മെർച്ച്-എ’ റഡാർ ഏകദേശം 600 kW പീക്ക് പവർ നൽകുന്നു. സുഖോയ് SU-35 (Sukhoi Su-35 Flanker)ഇതിലെ എൻ035 ഇർബിസ്-ഇ (N035 IRBIS-E) റഡാറിന് ഏകദേശം 400 കിലോമീറ്റർ ദൂരപരിധിവരെ ലക്ഷ്യങ്ങൾ കണ്ടെത്താൻ സാധിക്കും. യൂറോഫൈറ്റർ ടൈഫൂൺ (Eurofighter Typhoon)മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ സംയോജിപ്പിച്ച് 200 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ നൽകുന്ന ക്യാപ്റ്റർ-ഇ റഡാറാണ് ഇതിലുള്ളത്. എഫ്-22 റാപ്റ്റർ (F-22 Raptor)ശത്രുക്കളുടെ റഡാറുകളിൽ പെടാതെ ദൂരെയുള്ള പോർവിമാനങ്ങളെ കൃത്യമായി കണ്ടെത്താൻ സഹായിക്കുന്ന എ.എൻ/എ.പി.ജി-77 (AN/APG-77) റഡാറാണ് ഇതിന്റെ പ്രത്യേകത.…

Read More

2047ഓടെ 100 ഗിഗാവാട്ട് (GW) ആണവ ഊർജ്ജ ശേഷി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ ആണവ വികസന പദ്ധതികൾ അതിവേഗം നടപ്പിലാക്കുകയാണ്. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിന്ന് യുറേനിയം സുരക്ഷിതമായി ലഭ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാജ്യം. ഉസ്‌ബെക്കിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളുമായി പുതിയ കരാറുകളിൽ ഏർപ്പെട്ടും വിദേശ നിക്ഷേപങ്ങൾ പരിശോധിച്ചുമാണ് ഇന്ത്യ ഇന്ധന ലഭ്യത ഉറപ്പാക്കുന്നത്. കൂടാതെ, രാജ്യത്തെ ആണവനയത്തിൽ വരുത്തിയ മാറ്റങ്ങൾ സ്വകാര്യ കമ്പനികൾക്കും ഈ രംഗത്തേക്ക് പ്രവേശനം നൽകുന്നു. നിലവിൽ 24 ആണവ നിലയങ്ങളിലായി 8.78 ഗിഗാവാട്ട് ശേഷിയാണ് ഇന്ത്യയ്ക്കുള്ളത്. 2025-26 വർഷത്തെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ‘ന്യൂക്ലിയർ എനർജി മിഷൻ’ പ്രകാരം 2047ഓടെ ഇത് 100 ഗിഗാവാട്ടാക്കി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. 2031-32ഓടെ 22 ഗിഗാവാട്ട് എന്ന ഇടക്കാല ലക്ഷ്യവും സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഈ വൻ ലക്ഷ്യം കൈവരിക്കാൻ പ്രതിവർഷം 18,000 മുതൽ 20,000 ടൺ വരെ പ്രകൃതിദത്ത യുറേനിയം ആവശ്യമായി വരും. ഇന്ത്യയിൽ ആന്ധ്രാപ്രദേശ്, ജാർഖണ്ഡ്, മേഘാലയ…

Read More

ലോകത്തിലെ രണ്ടാമത്തെ ഹൈഡ്രജൻ ശേഷിയുള്ള ക്രൂയിസ് കപ്പൽ പുറത്തിറക്കി ഇറ്റാലിയൻ കപ്പൽനിർമാണ കമ്പനിയായ ഫിൻകാന്റിയേരി. ക്രൂയിസ് ഓപ്പറേറ്ററായ വൈക്കിംഗിനായി നിർമിച്ച ‘വൈക്കിംഗ് ആസ്ട്രിയ’ (Viking Astrea) ഇറ്റലിയിലെ അങ്കോണയിലുള്ള കപ്പൽശാലയിലാണ് നീറ്റിലിറക്കിയത്. ദ്രവീകൃത ഹൈഡ്രജനും ഫ്യൂവൽ സെല്ലുകളും സംയോജിപ്പിച്ച നൂതന പ്രൊപ്പൽഷൻ സംവിധാനമാണ് കപ്പലിൽ സജ്ജീകരിച്ചിരിക്കുന്നത്. ഫിൻകാന്റിയേരിയുടെ അനുബന്ധ സ്ഥാപനമായ ഐസോട്ട ഫ്രാസ്ചിനി മോട്ടോറി (Isotta Fraschini Motori) വികസിപ്പിച്ച് വിതരണം ചെയ്യുന്ന ഈ സംവിധാനത്തിന് 6 മെഗാവാട്ട് (MW) വരെ പവർ ഔട്ട്പുട്ട് നൽകാൻ സാധിക്കും. 2027 മെയ് മാസത്തിൽ കൈമാറാൻ നിശ്ചയിച്ചിരിക്കുന്ന വൈക്കിംഗ് ആസ്ട്രിയ, മെഡിറ്ററേനിയൻ, വടക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ റൂട്ടുകളിലാണ് ആദ്യ സർവീസുകൾ ആരംഭിക്കുന്നത്. ഈ വർഷം മാർച്ചിൽ വൈക്കിംഗ് പുറത്തിറക്കിയ ‘വൈക്കിംഗ് ലിബ്ര’ (Viking Libra) എന്ന കപ്പലിന് പിന്നാലെയാണ് വൈക്കിംഗ് ആസ്ട്രിയ എത്തുന്നത്. സീറോ-എമിഷൻ പ്രവർത്തന ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ ഹൈഡ്രജൻ-പവർ ക്രൂയിസ് കപ്പൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കിംഗ് ലിബ്ര, 2026 നവംബറിൽ കൈമാറുമെന്നാണ്…

Read More

ഇന്ത്യൻ വ്യോമസേനയുടെ (IAF) മീഡിയം ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റ് (MTA) പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, ഇന്ത്യയെ തങ്ങളുടെ സി-390 മില്ലേനിയം (C-390 Millennium) ട്രാൻസ്‌പോർട്ട് വിമാനങ്ങളുടെ പ്രാദേശിക നിർമ്മാണ, കയറ്റുമതി കേന്ദ്രമാക്കി മാറ്റാൻ ബ്രസീലിയൻ ഏറോസ്പേസ് കമ്പനിയായ എംബ്രയർ (Embraer) പദ്ധതിയിടുന്നു. വ്യോമസേനയുടെ തദ്ദേശീയ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന ചെറിയ അസംബ്ലി ലൈൻ എന്നതിലുപരി, ആഗോളതലത്തിലുള്ള ഉപഭോക്താക്കൾക്ക് വിമാനങ്ങൾ എത്തിക്കാൻ സാധിക്കുന്ന സ്ഥിരമായ ഉൽപ്പാദന കേന്ദ്രമാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2025 ഒക്ടോബറിൽ മഹീന്ദ്ര ഗ്രൂപ്പുമായി എംബ്രയർ സഹകരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. നിർമ്മാണത്തിന് പുറമെ, ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നീ മേഖലകളിലെ ഭാവി ആവശ്യങ്ങൾക്കായി വിപുലമായ മെയിന്റനൻസ്, റിപ്പയർ, ഓവർഹോൾ (MRO) സംവിധാനങ്ങളും രാജ്യത്ത് സജ്ജമാക്കാൻ ഈ പങ്കാളിത്തം ലക്ഷ്യമിടുന്നു. ഈ കയറ്റുമതി കേന്ദ്രീകൃത സമീപനം ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് വലിയ വ്യാവസായിക മുന്നേറ്റം നൽകും. 2030-കളിൽ പഴക്കം ചെന്ന ആന്റോനവ് An-26, ലോക്ക്ഹീഡ് C-130 തുടങ്ങിയ വിമാനങ്ങൾക്ക് പകരമായി പുതിയവ…

Read More

ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ വൻ ചുവടുവെപ്പിന് ഒരുങ്ങുന്ന ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് (JSW Motors), പുതിയ ബ്രാൻഡിന് കീഴിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 15 പുതിയ ന്യൂ എനെർജി വെഹിക്കിൾസ് പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി വരുന്ന ദീപാവലി വേളയിൽ പുതിയ ബ്രാൻഡ് അവതരിപ്പിക്കാനും, ആദ്യ മോഡലിന്റെ ബുക്കിംഗ് നവംബറോടെ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. ചൈനീസ് ബ്രാൻഡായ ചെറിയുടെ Jetour T2 മോഡലിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം എസ്‌യുവിയായിരിക്കും കമ്പനിയുടെ ആദ്യ ഉൽപ്പന്നമായി വിപണിയിലെത്തുക. പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് തുടങ്ങിയ വിവിധ പവർട്രെയിൻ ഓപ്ഷനുകളും ജെഎസ്‌ഡബ്ല്യു വിപണിയിൽ അവതരിപ്പിക്കും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള നിർമ്മാണ പ്ലാന്റിൽ ഈ വാഹനങ്ങളുടെ ഉത്പാദനം നടക്കുമെന്നും, തുടക്കത്തിൽ പ്രതിവർഷം അഞ്ച് ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ് എന്നും കമ്പനി വ്യക്തമാക്കുന്നു. ആഗോള സാങ്കേതിക പങ്കാളികളുടെ സഹകരണത്തോടെ പ്രാദേശികവൽക്കരണം നടപ്പിലാക്കി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാനാണ് ജെഎസ്‌ഡബ്ല്യു ലക്ഷ്യമിടുന്നത്.…

Read More