Author: News Desk
കേരള സർക്കാർ പുറത്തിറക്കുന്ന പുതിയ ബ്രാണ്ടി അടുത്ത വർഷം ഫെബ്രുവരിയോടെ വിപണിയിൽ എത്തിക്കുമെന്ന് ബിവറേജസ് കോർപറേഷൻ. പാലക്കാട് മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റലറീസിലാണ് ബ്രാണ്ടി ഉത്പാദനം. നിലവിൽ ഒരു റം ബ്രാൻഡ് കേരളം സ്വന്തമായി ഉത്പാദിപ്പിക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനം ബ്രാണ്ടി നിർമാണത്തിലേക്ക് കടക്കുന്നത്. കേരളത്തിൽ പ്രതിവർഷം 20,000 കോടി രൂപയുടെ മദ്യവ്യാപാരം നടക്കുന്നതായും പുതിയ ഉത്പാദനത്തിലൂടെ ആഭ്യന്തര വരുമാനം വർദ്ധിപ്പിക്കാനും ഗുണനിലവാര നിയന്ത്രണം ഉറപ്പാക്കാനും സാധിക്കുമെന്നും എക്സൈസ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. മലബാർ ഡിസ്റ്റിലറീസിലെ ഇന്ത്യൻ നിർമ്മിത വിദേശ മദ്യ (IMFL) നിർമ്മാണ യൂണിറ്റിലാണ് ബ്രാണ്ടി ഉത്പാദനമെന്ന് ബെവ്കോ ചെയർപേഴ്‌സണും മാനേജിംഗ് ഡയറക്ടറുമായ ഹർഷിത അട്ടല്ലൂരി പറഞ്ഞു. പൂർണ്ണമായും ഓട്ടോമാറ്റിക് സംവിധാനങ്ങളുള്ള യൂണിറ്റിൽ ത്രീ ലൈൻ ഉൽപാദന ശേഷിയാണ് ഉള്ളത്. പ്രതിദിനം 13,500 കെയ്സ് മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം-അവർ പറഞ്ഞു. അതേസമയം, മദ്യവർജനമാണ് ലക്ഷ്യമെന്നു പറയുമ്പോഴും സർക്കാരിന്റെ ഇത്തരം തീരുമാനങ്ങൾ സമൂഹമാധ്യമങ്ങളിൽ അടക്കം വൻ വിമർശനത്തിനും ഇടയാക്കുന്നുണ്ട്. Kerala’s first state-made…
സാങ്കേതിക തകരാർ കാരണം ഒരു മാസത്തോളം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് റോയൽ നേവിയുടെ എഫ് 35 ബി യുദ്ധവിമാനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ബ്രിട്ടീഷ് സംഘമെത്തി. ഇതിനെത്തുടർന്ന് കുടുങ്ങിക്കിടന്ന വിമാനം തിരുവനന്തപുരം എയർപോർട്ടിലെ മെയിന്റനൻസ് റിപ്പയർ ആൻഡ് ഓവർഹൗൾ (MRO) സൗകര്യത്തിലേക്ക് മാറ്റി. എയർബസ് എ 400 എം എന്ന വിമാനത്തിലാണ് എഞ്ചിനീയറിങ് സംഘമെത്തിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിനായി സംഘം തിരുവനന്തപുരത്ത് തുടരും. എംആർഒ സൗകര്യത്തിനായുള്ള വിമാനത്താവളത്തിന്റെ വാഗ്ദാനം സ്വീകരിച്ച് വിമാനം മാറ്റിയതായി ബ്രിട്ടീഷ് പ്രതിനിധികളും എയർപോർട്ട് അധികൃതരും സ്ഥരീകരിച്ചു. ക്രമീകരണങ്ങൾ അന്തിമമാക്കാനുള്ള ചർച്ചകൾക്കു ശേഷമാണ് നീക്കം. ഇന്ത്യൻ അധികൃതരുടെയും എയർപോർട്ടിന്റെ ഭാഗത്തുനിന്നുമുള്ള പിന്തുണയ്ക്ക് ബ്രിട്ടീഷ് ഹൈമ്മിഷൻ നന്ദി അറിയിച്ചു. ജൂൺ പതിനാലിനായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 35 സാങ്കേതിക തകരാർ കാരണം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയത്. 110 മില്യൺ ഡോളർ വില വരുന്ന ഈ യുദ്ധവിമാനം ലോകത്തിലെ തന്നെ ഏറ്റവും നൂതന ഫൈറ്റർ ജെറ്റ്…
ഡിസംബറിലാണ് എല്ലാ തവണയും പാലാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട പാലാ ജൂബിലി പെരുന്നാളെങ്കിലും ഇക്കുറി പാലായിൽ അതുപോലൊരു പെരുനാൾ നടക്കുകയാണ്. യഥാർത്ഥ പെരുനാളല്ല, സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പൻ ഷൂട്ടിംഗിന്റെ ഭാഗമായാണ് ഇപ്പോള്‍ പാലാ ജൂബിലി മാതൃകയില്‍ ആഘോഷം നടത്തുന്നത്. അതും രാത്രി കാലങ്ങളിൽ. പക്ഷെ ആ പെരുനാൾ സെറ്റിടൽ പാലായിലെ വിപണിക്ക് മൊത്തത്തിൽ ഊർജം പകർന്നിരിക്കുന്നു. ഷൂട്ടിംഗ് ദിനങ്ങളിൽ കച്ചവടക്കാർക്ക് 10 ദിവസത്തേക്ക് തുടർച്ചയായി വാടക, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകൾക്ക് തുടർച്ചയായി ജോലി എന്നിവയടക്കം വമ്പൻ കാര്യങ്ങളിപ്പോൾ പാലായിൽ നടന്നു വരുന്നത്. കഴിഞ്ഞ മാസം 28ന് തുടങ്ങിയ ഷൂട്ടിംഗ് ഈ മാസം ഒമ്ബതിനാണ് അവസാനിക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലാക്കാർ ഒറ്റക്കൊമ്പന്റെ പെരുന്നാള്‍ ആഘോഷത്തിലാണ്. രാത്രി മുഴുവൻ ജൂനിയർ ആർട്ടിസ്റ്റുകളടക്കം ആളുകളുടെ തിക്കും തിരക്കുമാണ്. പാലാക്കാരന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത് കുരിശുപള്ളി ജംഗ്‌ഷനിലാണ്.സിനിമയുടെ പ്രധാന ഭാഗമാണ് പാലാ ജൂബിലി പെരുന്നാള്‍. നായകൻ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ള…
വലിയ സമ്പത്തിന്റെ ലോകത്തു നിന്നും ഒന്നുമില്ലായ്മയിലേക്ക് വീണ എത്രയോ പേരുണ്ട്. തമിഴ് സിനിമാതാരം സത്യന്റെ ജീവിതവും അത്തരത്തിലുള്ളതാണ്. 2000ത്തിലാണ് കോയമ്പത്തൂർ സ്വദേശിയായ സത്യൻ സിനിമാ അരങ്ങേറ്റം കുറിക്കുന്നത്. നായകനായാണ് സത്യൻ ആദ്യ ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ പിന്നീട് അദ്ദേഹത്തിന് വേഷങ്ങൾ കുറഞ്ഞു. ഇതോടെ അദ്ദേഹം ഹാസ്യ റോളുകളിലേക്ക് മാറി. വിജയ് നായകനായ നൻപനിൽ അടക്കം മികച്ച വേഷമാണ് അദ്ദേഹത്തിന്റേത്. കോയമ്പത്തൂരിലെ വലിയ ഭൂവുടമകളായിയുരുന്നു സത്യന്റെ കുടുംബത്തിന് 500 ഏക്കറോളം ഭൂമി സ്വന്തമായുണ്ടായിരുന്നു. അഞ്ച് ഏക്കറിൽ സ്ഥിതി ചെയ്യുന്ന ആഢംബര ബംഗ്ലാവിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. എന്നാൽ സത്യന്റെ പിതാവ് നിരവധി സിനിമകൾ നിർമിച്ചു, അവയെല്ലാം പരാജയപ്പെട്ടതോടെ സ്വത്തുക്കൾ നഷ്ടമാകുകയായിരുന്നു. ഇപ്പോൾ കുടുംബവീട് വിറ്റ് ചെന്നൈയിൽ താമസിക്കുകയാണ് സത്യൻ. Tamil actor Sathyan, who once owned 500 acres and a mansion, lost everything after his family’s film production ventures failed. He now lives in Chennai…
കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യത മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഉപഗ്രഹങ്ങൾ നിർമ്മിച്ച് വിക്ഷേപിക്കാൻ ഐഎസ്ആർആയോടെ ആവശ്യപ്പെടാൻ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD). രണ്ട് ഫോർത്ത് ജനറേഷൻ ഇൻസാറ്റ് സീരീസ് ഉപഗ്രഹങ്ങൾ നിർമ്മിക്കാനാണ് ആവശ്യപ്പെടുക. 2028-29ഓടെ ഐഎംഡിയുടെ രണ്ട് തേർഡ് ജനറേഷൻ ഇൻസാറ്റ് ഉപഗ്രഹങ്ങൾക്ക് പകരമായി ഈ പുതിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കപ്പെടും. ₹1,800 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഉപഗ്രഹങ്ങളുടെ വില മിനിസ്ട്രി ഓഫ് ഏർത്ത് സയൻസസ് വഹിക്കുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. India’s IMD requests ISRO to build and launch two new fourth-generation INSAT series satellites by 2028-29 to enhance weather forecasting accuracy. The project is estimated to cost ₹1,800 crore.
ഇന്ത്യയുടെ സ്പേസ്-ടെക് സ്റ്റാർട്ടപ്പ് രംഗം അതിവേഗം ഡിഫൻസ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഓപ്പറേഷൻ സിന്ദൂർ പോലുള്ള സമീപകാല സംഭവങ്ങൾ സ്പേസ്-ഡിഫൻസ് രംഗത്ത് രാജ്യത്തിന്റെ സ്വയംപര്യാപ്തത അനിവാര്യമാണ് എന്നതിന്റെ തെളിവാണ്. ഇത്തരം കാര്യങ്ങൾ ഡിഫൻസ് മേഖലയിൽ സ്പേസ്-ടെക് സ്റ്റാർട്ടപ്പുകളെ കൂടുതൽ ഉൾക്കൊള്ളിക്കുന്നതിലേക്ക് ഇന്ത്യയെ നയിക്കുന്നു. ദേശീയ സുരക്ഷയ്ക്കായി നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്ന നിരവധി നൂതന ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഉണ്ട്, അവയെക്കുറിച്ചറിയാം: അഗ്നികുൽ കോസ്മോസ് (Agnikul Cosmos)ഐഐടി മദ്രാസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എയ്‌റോസ്‌പേസ് നിർമ്മാതാക്കളാണ് അഗ്നികുൽ കോസ്മോസ്.കര, കടൽ, വായു എന്നിങ്ങനെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള കസ്റ്റമൈസബിൾ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ നിർമാണത്തിലാണ് നിലവിൽ അഗ്നികുൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എതറിയൽ എക്‌സ് (EtherealX)2022ൽ ബെംഗളൂരു ആസ്ഥാനമായി സ്ഥാപിച്ച സ്പേസ് ടെക് സ്റ്റാർട്ടപ്പാണ് എതറിയൽ എക്‌സ്. നിലവിൽ രാജ്യത്തെ ആദ്യ ഫുള്ളി റീയൂസബിൾ മീഡിയം ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ വികസനമാണ് എതറിയലിന്റെ പ്രധാന പ്രവർത്തനം. ഇത് യാഥാർത്ഥ്യമാകുന്നതോടെ പ്രതിരോധ ആവശ്യങ്ങൾക്കും ബഹിരാകാശ ഗതാഗതത്തിലും ചിലവ്…
നിരവധി വിദേശകമ്പനികളിൽ ഒരേ സമയം ജോലി ചെയ്ത് കമ്പനികളെ കമ്പളിപ്പിച്ചെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കാരനായ സോഹം പരേഖ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ വാർത്തയെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സോഹം. വിവിധ യുഎസ് സ്റ്റാർട്ടപ്പുകൾക്കായി ഒരേസമയം ജോലിചെയ്തതായും മൂൺലൈറ്റിംഗ് നടത്തിയിട്ടുള്ളതായും ബെംഗളൂരു ടെക്കിയായ സോഹം പരേഖ് സമ്മതിച്ചു. ആഴ്ചയിൽ ഏകദേശം 140 മണിക്കൂർ ജോലി ചെയ്തിരുന്നതായി സോഹം അവകാശപ്പെടുന്നു. ഇത് ആരെയും കബളിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നും മറിച്ച് തനിക്ക് അത്തരമൊരു അവസ്ഥ ഉണ്ടായതിനാലാണ് ഒന്നിലധികം ജോലികൾ ചെയ്യേണ്ടി വന്നതെന്നും സോഹം ന്യായീകരണവുമായി എത്തി. യുഎസ് സ്റ്റാർട്ടപ്പുകൾക്ക് എന്തിനാണ് മൂൺലൈറ്റ് നൽകുന്നതെന്ന് എന്ന ചോദ്യത്തിന് സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ട് എന്നാണ് സോഹം മറുപടി നൽകിയത്. ആരും ആഴ്ചയിൽ 140 മണിക്കൂർ ജോലി ചെയ്യാൻ ഇഷ്ടപ്പെടില്ല. പക്ഷേ അത്യാവശ്യം വരുമ്പോൾ അങ്ങനെ ചെയ്യേണ്ടി വരും-സോഹം പറഞ്ഞു Bengaluru-based software engineer Soham Parekh admitted to moonlighting for multiple US startups, working up…
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) വികസിപ്പിച്ചെടുത്ത 10 അത്യാധുനിക സാങ്കേതികവിദ്യകൾ ആറ് ഇന്ത്യൻ കമ്പനികൾക്ക് കൈമാറുമെന്ന് ഇന്ത്യൻ നാഷണൽ സ്‌പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (IN-SPACE) അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡും (NSIL), ആറ് കമ്പനികൾ, ഇൻസ്പേസ് എന്നിവ ചേർന്ന് സാങ്കേതികവിദ്യാ കൈമാറ്റ കരാറുകൾ (TTA) ഒപ്പുവെച്ചു. സാങ്കേതിക കൈമാറ്റങ്ങൾ സ്വകാര്യ സംരംഭകർക്ക് ഐഎസ്ആർഒ സാങ്കേതികവിദ്യകൾ ആക്‌സസ് ചെയ്യാൻ അവസരം നൽകും. ബഹിരാകാശത്തും മറ്റ് മേഖലകളിലും വാണിജ്യ ആപ്ലിക്കേഷനുകൾക്കായി ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കമ്പനികളെ കരാർ പ്രാപ്തരാക്കും. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനും വാണിജ്യവൽക്കരിക്കുന്നതിനും സ്വകാര്യ മേഖലയെ ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണ് സാങ്കേതികവിദ്യകളുടെ കൈമാറ്റമെന്ന് ഇൻ-സ്പേസ് ചെയർമാൻ ഡോ. പവൻ ഗോയങ്ക പറഞ്ഞു. IN-SPACe has facilitated the transfer of 10 advanced ISRO technologies, including satellite sensors, ground station equipment, and geospatial tools, to six Indian companies. This…
ചെക്ക്-ഇൻ ബാഗിൽ നിന്ന് സ്വകാര്യ ലഗേജ് നഷ്ടപ്പെട്ട വിമാന യാത്രക്കാരന് 2.74 ലക്ഷം രൂപ നഷ്ടപരിഹാരം. ആറ് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ഹരിയാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലൂടെ യാത്രക്കാരന് പരിഹാരം ലഭിച്ചത്. 2019 സെപ്റ്റംബർ 15നാണ് സംഭവം. കാനഡയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന കുമാർ എന്ന യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിലെ 2 ലക്ഷം രൂപ (3,633 യുഎസ് ഡോളർ) വിലമതിക്കുന്ന വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടുകയായിരുന്നു. അർമാനി ജാക്കറ്റ്, റാഡോ റിസ്റ്റ് വാച്ച്, 25 ഗ്രാം സ്വർണ്ണ ചെയിൻ, ഷനേൽ പെർഫ്യൂം അടക്കമുള്ളവയാണ് നഷ്ടമായത്. എയലൈനിൽ പരാതിപ്പെട്ടതോടെ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് 1.5 കിലോഗ്രാം ലഗേജ് നഷ്ടപ്പെട്ടതായി എയർലൈൻ ജീവനക്കാരും സ്ഥിരീകരിച്ചു. ബാഗിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾക്ക് നഷ്ടപരിഹാരമായി എയർലൈൻ അദ്ദേഹത്തിന് 30 യുഎസ് ഡോളർ (2025 ജൂലൈ 4 ലെ വിനിമയ നിരക്ക് പ്രകാരം 2560 രൂപ) വാഗ്ദാനം ചെയ്തു. ഇത്രയും ചെറിയ നഷ്ടപരിഹാര തുകയിൽ അതൃപ്തി തോന്നിയ കുമാർ…
ഇന്ത്യയിലെ ആദ്യത്തെ ദേശീയതല സഹകരണ സർവകലാശാലയായ ‘ത്രിഭുവൻ സഹകാരി സർവകലാശാല’ (TSU) ഗുജറാത്തിലെ ആനന്ദിൽ ആരംഭിക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ സഹകരണ മേഖലയിൽ വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുകയാണ് സർവകലാശാലയുടെ ലക്ഷ്യം. സഹകരണ മാനേജ്‌മെന്റ്, ധനകാര്യം, നിയമം, ഗ്രാമവികസനം എന്നിവയാണ് നിർദിഷ്ട സർവകലാശാലയിലെ പ്രധാന വിഷയങ്ങൾ. ഇവയിൽ പ്രത്യേക വിദ്യാഭ്യാസം, പരിശീലനം, ഗവേഷണ പരിപാടികൾ എന്നിവ സർവകലാശാല വാഗ്ദാനം ചെയ്യുന്നു. പിഎച്ച്ഡികൾ മുതൽ മാനേജീരിയൽ ബിരുദങ്ങൾ, സൂപ്പർവൈസറി ഡിപ്ലോമകൾ, പ്രവർത്തന സർട്ടിഫിക്കറ്റുകൾ വരെയുള്ള മൾട്ടി ഡിസിപ്ലിനറി അക്കാഡമിക് പ്രോഗ്രാമുകളും സർവകലാശാല നൽകും. സർവകലാശാലാ പ്രാരംഭ പ്രവർത്തനങ്ങൾക്ക് കേന്ദ്ര മന്ത്രി അമിത് ഷാ തുടക്കം കുറിച്ചു. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ (PACS), ക്ഷീര സഹകരണ സംഘങ്ങൾ, മത്സ്യബന്ധന മേഖലകൾ എന്നിവയുൾപ്പെടെ വിവിധ സഹകരണ സംഘങ്ങളിൽ നിന്നുള്ള ഏകദേശം 20 ലക്ഷം പേരെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പരിശീലിപ്പിക്കുമെന്ന് സർവകലാശാലാ അധികൃതർ അറിയിച്ചു. Union Cooperation Minister Amit Shah laid…