Author: News Desk
ഒരു ചെറിയ ശതമാനം രോഗികളുടെ കാൻസർ രോഗം എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് നിർണ്ണയിക്കാൻ ഡോക്ടർമാർക്ക് ഇപ്പോളും കഴിയില്ല. ഇത് ആ രോഗികൾക്ക് ചികിത്സ തിരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ളതാക്കിയിരുന്നു അടുത്തിടെ വരെ. എന്നാൽ ഇതാ ഏകദേശം 400 ജീനുകളുടെ ക്രമം വിശകലനം ചെയ്യാനും ശരീരത്തിൽ ഉണ്ടായ ട്യൂമർ എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് പ്രവചിക്കാനും ശാസ്ത്രജ്ഞരെ സഹായിക്കുകയാണ് AI മെഷീൻ ലേർണിംഗ് വഴി ഗവേഷകർ സൃഷ്ടിച്ച കംപ്യൂട്ടേഷണൽ മോഡൽ OncoNPC. എംഐടിയിലെയും ഡാന-ഫാർബർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെയും (MIT and Dana-Farber Cancer Institute) ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ കംപ്യൂട്ടേഷണൽ മോഡൽ OncoNPC ആ നിഗൂഢമായ അർബുദങ്ങളുടെ ഉത്ഭവ സ്ഥലങ്ങൾ തിരിച്ചറിയുന്നത് എളുപ്പമാക്കിയേക്കാം. ഈ മാതൃക ഉപയോഗിച്ച്, ഏകദേശം 900 രോഗികളുടെ ഡാറ്റാസെറ്റിൽ, അജ്ഞാത ഉത്ഭവത്തിന്റെ 40 ശതമാനം മുഴകളെ (cancers of unknown primary (CUP) ഉയർന്ന ആത്മവിശ്വാസത്തോടെ കൃത്യമായി തരംതിരിക്കാൻ കഴിയുമെന്ന് ഗവേഷകർ തെളിയിച്ചു. ഈ സമീപനം അവരുടെ കാൻസർ എവിടെ നിന്നാണ് ഉത്ഭവിച്ചത് എന്നതിനെ അടിസ്ഥാനമാക്കി,…
പരമ്പരാഗതമായ ബാങ്കിങ് രീതികളെയെല്ലാം മാറ്റി മുന്നേറുകയാണ് AU Bank. വീഡിയോ ബാങ്കിംഗ് വഴി 24×7 ഉപഭോക്തൃ സേവനം ആരംഭിച്ചിരിക്കുകയാണ്, ഇന്ത്യയിലെ ഏറ്റവും വലിയ ചെറുകിട ധനകാര്യ സ്ഥാപനമായ AU സ്മോൾ ഫിനാൻസ് ബാങ്ക്. AU Small Finance Bank Limited (AU Bank) ബാങ്കിംഗ് സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് തത്സമയ വീഡിയോ കോളുകൾ ഒരുക്കിയിട്ടുണ്ട്. അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും പോലും AU-വിന്റെ ബാങ്കിങ് സംവിധാനം മുഖാമുഖവും മനുഷ്യ കേന്ദ്രീകൃതവുമായ ഇടപെടലുകൾ ഉറപ്പാക്കും. വീഡിയോ കോളുകൾക്കുള്ള സുരക്ഷാ സംവിധാനങ്ങളിൽ എൻക്രിപ്ഷനും മുഖം തിരിച്ചറിയലും ഉൾപ്പെടുന്നു. വൈവിധ്യമാർന്ന ബാങ്കിങ് സെഗ്‌മെന്റുകളിലൂടെ ഉപഭോക്താക്കൾക്ക് പ്രവേശനക്ഷമതയും സൗകര്യവും വർദ്ധിപ്പിക്കുക എന്നതാണ് നോൺ-ഡെപ്പോസിറ്റ് സ്വീകരിക്കുന്ന നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനി (NBFC-ND) ആയ AU Bank ലക്ഷ്യമിടുന്നത്. വീഡിയോ കോൺഫറൻസിങ് പോലുള്ള വീഡിയോ കോളുകൾ വഴി ഉപഭോക്താക്കൾക്ക് തത്സമയം വീഡിയോ ബാങ്കറുമായി ആശയവിനിമയം നടത്താൻ കഴിയുന്ന ഒരു വെർച്വൽ പ്ലാറ്റ്‌ഫോം സേവനമാണ് ഒരുക്കിയിരിക്കുന്നത്. വീഡിയോ ബാങ്കിംഗിന്റെ മേഖലയിൽ സുരക്ഷ പരമപ്രധാനമാണ്.…
രാജ്യത്ത് കോടിക്കപ്പുറത്തേക്കു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണത്തിൽ വർധന ഒന്നും രണ്ടുമല്ല, 50 %ത്തോളം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിനായി 2.69 ലക്ഷത്തിലധികം ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തു. 2018-19 ലെ കോവിഡിന് മുമ്പുള്ള വര്‍ഷത്തേക്കാള്‍ 49.4 ശതമാനം വര്‍ദ്ധനവ്. കോവിഡിന് ശേഷം രാജ്യത്തെ വരുമാന സംവിധാനത്തിൽ കുതിച്ചുകയറ്റമുണ്ടായെന്നു വ്യക്തം. അതെ സമയം അൻപതിനായിരം കോടി രൂപയോടടുത്ത തുകയാണ് രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ കെട്ടികിടന്നത്. ഇനി നോക്കി നിന്നിട്ട് കാര്യമില്ലെന്നു മനസ്സിലായ റിസർവ് ബാങ്കാകട്ടെ ആ തുക പ്രത്യേക പൊതുജന സേവന ഫണ്ടിലേക്ക് മാറ്റി. 2023 മാര്‍ച്ച് 31 വരെ 48,461.44 കോടി രൂപയുടെ ക്ലെയിം ചെയ്യാത്ത നിക്ഷേപം ബാങ്കുകള്‍ ഡെപ്പോസിറ്റര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് അവയര്‍നെസ് ഫണ്ടിലേക്ക് മാറ്റി. 16,79,32,112 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട തുകയാണിത്. കോര്‍പറേറ്റ് കാര്യ മന്ത്രാലയം നൽകുന്ന കണക്കുകൾ പ്രകാരം ഇന്‍വസ്റ്റര്‍ എഡ്യുക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടില്‍ മാര്‍ച്ച് 31 വരെ 5714.51 കോടി രൂപയുണ്ട്.…
ചോക്കലേറ്റിൽ തുടങ്ങി ലെവിസിൽ തിളങ്ങി ബ്രിട്ടാനിയയിലൂടെ തന്റെ പ്രൊഫെഷണൽ ടേസ്റ്റ് മാറ്റിപിടിച്ചു ഒടുവിൽ സ്വന്തം സംരംഭമായ പെപ്പെർ ഫ്രൈയെ 500 മില്യൺ ഡോളറിൽ കൊണ്ടെത്തിച്ച ആ യാത്ര ലേയിൽ അവസാനിച്ചിരിക്കുന്നു. അംബരീഷ് മൂർത്തിയെന്നാൽ സംരംഭങ്ങളോടുള്ള വിഷൻ കൊണ്ട് പേരെടുത്ത വ്യക്തിയെന്നും ചുരുക്കപ്പേരുണ്ട്. കാഡ്ബറി മുതൽ ICICI വരെ, ബ്രിട്ടാനിയ മുതൽ പെപ്പെർ ഫ്രൈ വരെ, ഇനിയുമേറെ കാതം സഞ്ചരിക്കേണ്ടിയിരുന്ന പെപ്പർഫ്രൈ സിഇഒയും സഹസ്ഥാപകനുമായ അംബരീഷ് മൂർത്തി തന്റെ 51 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്ന് വിട പറഞ്ഞിരിക്കുന്നു. അദ്ദേഹത്തെ ഒരു പ്രചോദനാത്മക വ്യക്തിയായും അസാധാരണമായ ഒരു സംരംഭകനായും ഒക്കെ പലരും വിളിച്ചിട്ടുണ്ട്. ഒരു സംരംഭം തനിക്കു നന്നായി വഴങ്ങും എന്ന് മാത്രമല്ല, അതിലേക്കു ആഗോള നിക്ഷേകരെ ആകർഷികേണ്ടത് എങ്ങിനെയാകണമെന്നും മൂർത്തിക്ക് കാണാപ്പാഠമായിരുന്നു. 1996 ജൂണിൽ കാഡ്ബറിയിൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് പ്രൊഫഷണലായി ചേർന്നതോടെയാണ് അംബരീഷ് മൂർത്തിയുടെ ബിസിനസ്സ് ലോകത്തേക്കുള്ള യാത്ര ആരംഭിച്ചത്. പ്രശസ്ത ചോക്ലേറ്റ് നിർമ്മാതാവിനൊപ്പമുള്ള അഞ്ചര വർഷത്തെ സേവനമാണ് അദ്ദേഹത്തിന്റെ ഭാവി മുന്നേറ്റങ്ങൾക്ക്…
ലോകമെമ്പാടുമുള്ള നിരവധി നഗരങ്ങൾ കാർ രഹിത സംവിധാനങ്ങൾ നടപ്പാക്കുകയും, അതിൽ ശ്രദ്ധേയമായ വിജയം നേടുകയും ചെയ്തു എന്നത് മാറുന്ന ഈ പരിതഃസ്ഥിയുടെ ഹരിത ഉദാഹരണമാണ്. ഒരു സുസ്ഥിര നഗര ആസൂത്രണത്തിനും, അത് നടപ്പാക്കുന്നതെങ്ങനെ എന്നതിനും കാർ രഹിത സംവിധാനങ്ങൾ വഹിക്കുന്ന പങ്ക്, അത് ജലമാർഗമായിക്കള്ളട്ടെ, റോഡ് മാർഗമായിക്കൊള്ളട്ടെ അത് ചില്ലറയൊന്നുമല്ല. അത് മാത്രമല്ല ഇത്തരം കേന്ദ്രങ്ങൾ ഇന്ന് വൈവിധ്യവും, സമാധാനവും, ശുദ്ധ അന്തീരാകാശവും കൊണ്ട് ലോക ശ്രദ്ധ ആകർഷിക്കുന്ന ഇടങ്ങളായി മാറിക്കഴിഞ്ഞു. ഹരിതാഭമായ ഒരു ഭാവിയിലേക്ക് നഗരങ്ങളെ രൂപാന്തരപ്പെടുത്തുന്നതിനുള്ള നൂതന നടപടികളുമായി മുന്നോട്ട് പോവുകയാണ് സ്പെയിൻ . സുസ്ഥിരതയും പരിസ്ഥിതിക്ക് മുൻഗണനയും നൽകി, 147 നഗരങ്ങളിൽ മലിനീകരണവും ശബ്ദവും നിയന്ത്രിച്ചുകൊണ്ട് സ്‌പെയിൻ കുറഞ്ഞ എമിഷൻ സോണുകൾ അവതരിപ്പിച്ചു. കാറുകളില്ലാത്ത പോണ്ടെവേദ്ര: സ്‌പാനിഷ് നഗരമായ പോണ്ടെവേദ്ര കാർ രഹിത യാത്രയുടെ വിജയത്തിന് മികച്ച ഉദാഹരണമാണ്. നഗരത്തിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിച്ചും കാർ രഹിത മേഖല സൃഷ്ടിച്ചും, തിരക്കേറിയതും മലിനമായതുമായ നഗരത്തിൽ നിന്ന് കാൽനടയാത്രക്കാർക്കും സൈക്കിൾ…
അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ നടപടികൾ സംസ്ഥാനത്തു യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു. സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ് മുന്നിട്ടിറങ്ങിക്കഴിഞ്ഞു. അതിഥിപോർട്ടൽ വഴിയുള്ള രജിസ്‌ട്രേഷൻ നടപടികൾക്ക് സംസ്ഥാനതലത്തിൽ തുടക്കമായി. കർശന നിർദേശം നൽകി തൊഴിൽ മന്ത്രി അതിഥി തൊഴിലാളി രജിസ്‌ട്രേഷൻ സമ്പൂർണമാക്കാൻ തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി നിർദേശിച്ചു. “പോർട്ടലിൽ ഒരു അതിഥി തൊഴിലാളി പോലും രെജിസ്റ്റർ ചെയ്യപ്പെടാതെ പോകരുത്. ഇതിന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ചെലുത്തണം .ആവശ്യമെങ്കിൽ മറ്റുവകുപ്പുകളുടെ കൂടെ സഹകരണത്തോടെ കൂടുതൽ ഉദ്യോഗസ്ഥരെയും സന്നദ്ധപ്രവർത്തകരെയും ഉൾപ്പെടുത്തി രജിസ്‌ട്രേഷൻ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കും. അതിഥി തൊഴിലാളികൾ കൂട്ടമായെത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യം പരിഗണിക്കും”. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്ന് ഓഗസ്റ്റ് 2 ന് തുടങ്ങിയ പരിശോധനയും…
എറണാകുളം ഉദയംപേരൂർകാർക്ക് വിശ്വാസത്തിന്റെയും സുരക്ഷയുടെയും പര്യായമാണ് സസ്യ. സസ്യ എന്താണെന്നല്ലേ. ഇവിടത്തെ തനതു ജൈവ കർഷകരുടെ ഒരു കൂട്ടായ്മ. ഇവിടത്തെ ജൈവ കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക വിളകളും, മൂല്യ വർധിത ഉത്പന്നങ്ങളും ഇവരിൽ നിന്നും നല്ല വിലക്ക് വാങ്ങുന്നത് ഈ സസ്യ ജൈവ കർഷക സൊസൈറ്റിയാണ്. ഇങ്ങനെ വാങ്ങുന്ന വിളകൾ ലാഭേച്ഛയില്ലാതെ മിതമായ വിലയ്ക്ക് ഉപഭോക്താക്കളിലേക്കെത്തിക്കും. അതുകൊണ്ടു തന്നെയാണ് സസ്യ കാർഷിക സൊസൈറ്റി ഇന്നും ഉദയംപേരൂരിന്റെ അഭിമാനമായി നിലനിൽക്കുന്നത്. 130 അംഗങ്ങളുണ്ട് ഈ സൊസൈറ്റിക്ക്. കർഷകരുടെ ഉത്പന്നങ്ങൾ നല്ല വിലക്ക് വാങ്ങി മിതമായ വിലക്ക് വിൽക്കുക മാത്രമല്ല, കർഷകർക്ക് വേണ്ട വിത്തുകൾ, വളങ്ങൾ, കാർഷിക ഉപകരണങ്ങൾ, കൃഷിക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം സൊസൈറ്റി നൽകും. പച്ചക്കറി, പഴവർഗങ്ങൾ, അരി, മൂല്യ വർധിത വസ്തുക്കളായ മല്ലിപൊടി, വെളിച്ചെണ്ണ, മുളകുപൊടി, തേൻ എന്നിവയും കർഷകരിൽ നിന്നും സംഭരിച്ചു സസ്യ വിൽക്കുന്നു. ശീതകാല വിളകളായ കാബേജ്, കോളിഫ്ലവർ എന്നിവയും ഇവിടെ വിളയുന്നു. 100% ഓർഗാനിക് സസ്യ…
തമിഴ് നാട്ടിലാകെ ഓഗസ്റ്റ് 10 ന് ഒരു അവധി പ്രതീതിയാകും. മൊത്തത്തിലല്ല, ഓഫീസുകളിൽ മാത്രം. ജനം നിരത്തുകളിലിറങ്ങും. സിനിമാ തീയേറ്ററുകൾക്കുമുന്നിൽ അർദ്ധ രാത്രി മുതൽതന്നെ തിരക്കിന്റെ പൂരമായിരിക്കും. തമിഴകം ഇത് വരെ കാണാത്ത ഒരു മഹാ സംഭവത്തിന് തയ്യാറെടുക്കുകയാണ്. കാരണം, സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും റിലീസ് ചെയ്യുകയാണ്. ഒപ്പം തമിഴ് നാട്ടിലും. റിലീസിംഗ് തീയതി പ്രഖ്യാപിച്ചതോടെ രജനി ആരാധകർ എന്താണ് ചെയ്‌തത്. ജയിലർ ആദ്യ ദിനം തന്നെ കണ്ടു തുടങ്ങാൻ ആരാധകർ റിലീസ് ദിനത്തിൽ കൂട്ടത്തോടെ അവധി അപേക്ഷകൾ നൽകി തുടങ്ങി. അവധി നൽകിയില്ലെങ്കിലും ജീവനക്കാർ അന്നേ ദിവസം ജോലിക്കെത്തില്ലെന്നും, ഇങ്ങനെ പോയാൽ ഓഫീസിന്റെ പ്രവർത്തനം മുടങ്ങുമെന്നും മനസിലാക്കിയ സ്വകാര്യ സ്ഥാപനങ്ങൾ ഓഫീസുകൾക്ക് റിലീസിംഗ് ദിനം അവധി പ്രഖ്യാപിച്ചു. തീർന്നില്ല അടുത്ത ദിവസം ജീവനക്കാർ കൃത്യമായി ജോലിക്കെത്തണമല്ലോ. അങ്ങനെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് രജനികാന്തിന്റെ ജയിലർ സൗജന്യ ടിക്കറ്റ് വരെ നൽകുകയാണ്. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായ ‘ജയിലർ’ ലോകമെമ്പാടും…
ഇന്നോവേഷൻ, വ്യവസായ മേഖലകൾക്കടക്കം സര്‍വകലാശാലതലത്തിലെ ഗവേഷണത്തിന് ധനസഹായം നല്കുന്നതിന് നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന ഒരു ദേശീയ ഏജൻസിയും, 50,000 കോടി രൂപയുടെ ഫണ്ടും രൂപീകരിക്കുന്നതിന് കോർപ്പറേറ്റ് മേഖലയുടെ പിന്തുണ തേടുകയാണ് കേന്ദ്ര സർക്കാർ. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (CSR ) പണം ഉപയോഗിച്ച് കോര്‍പറേറ്റ് മേഖലയുടെ സഹായത്തോടെയാണ് ഫണ്ട് രൂപീകരിക്കുക. ഇതിനുള്ള അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് വെള്ളിയാഴ്ച ലോക്സഭയിൽ അവതരിപ്പിച്ചു. അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ബില്‍ -2023 പ്രകാരം വ്യത്യസ്ത ഫണ്ടുകള്‍ രൂപീകരിക്കാന്‍ ബില്‍ ശ്രമിക്കുന്നു. സർവകലാശാല ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് അനുസന്ധന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഫണ്ട്, ഫൗണ്ടേഷന്‍ പിന്തുണയ്ക്കുന്ന മേഖലകളില്‍ മികച്ച സര്‍ഗ്ഗാത്മകതയെ പിന്തുണയ്ക്കുന്നതിനുള്ള ഇന്നൊവേഷന്‍ ഫണ്ട്; സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ബോര്‍ഡ് ആക്ട്, 2008 പ്രകാരം ആരംഭിച്ച പ്രോജക്ടുകളുടെയും പ്രോഗ്രാമുകളുടെയും തുടര്‍ച്ചയ്ക്കായി സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് റിസര്‍ച്ച് ഫണ്ട്; ഏതെങ്കിലും…
ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തികളിൽ ഒരാൾ തായ്ലൻഡിലുണ്ട്. തായ്‌ലൻഡിലെ രാജാവ് മഹാ വജിറലോങ്‌കോൺ – Maha Vajiralongkorn-, തായ്‌ലൻഡിലെ King രാമ X എന്നും അറിയപ്പെടുന്നു. ധരിക്കുന്ന കിരീടത്തിലെ വജ്രം ലോകത്തെ ഏറ്റവും വില കൂടിയത്, 98 കോടി രൂപയുടേത്. നിരവധി ബാങ്കുകളിലെ ഓഹരി നിക്ഷേപങ്ങൾ, വിമാനങ്ങൾ, ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ലിമോസിനടക്കം എണ്ണിയാലൊടുങ്ങാത്ത കാറുകളുടെ ശേഖരം, വജ്രങ്ങളുടെയും രത്നങ്ങളുടെയും ഒരു വലിയ ശേഖരം, ആയിരക്കണക്കിന് ഏക്കർ ഭൂമി, മറ്റ് നിരവധി ആഡംബര വസ്തുക്കൾ; ഇവയുടെയൊക്കെ ഉടമയാണ് മഹാ വജിറലോങ്‌കോൺ. മൊത്തത്തിൽ പറഞ്ഞാൽ തായ്‌ലൻഡിലെ രാജകുടുംബത്തിന്റെ സമ്പത്ത് 40 ബില്യൺ യുഎസ് ഡോളറിലധികം വരും, അതായത് 3.2 ലക്ഷം കോടി. തലസ്ഥാനമായ ബാങ്കോക്കിലെ 17,000 കരാറുകൾ ഉൾപ്പെടെ രാജ്യത്തുടനീളം 40,000 വാടക കരാറുകളുള്ള രാമ X രാജാവിന് തായ്‌ലൻഡിൽ 6,560 ഹെക്ടർ (16,210 ഏക്കർ) ഭൂമിയുണ്ട്. മാളുകളും ഹോട്ടലുകളും ഉൾപ്പെടെ നിരവധി സർക്കാർ കെട്ടിടങ്ങൾ ഈ ഭൂമിയിലുണ്ട്. തായ്‌ലൻഡിലെ രണ്ടാമത്തെ വലിയ ബാങ്കായ സിയാം കൊമേഴ്‌സ്യൽ ബാങ്കിൽ 23 ശതമാനം ഓഹരിയും രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക കൂട്ടായ്മയായ സിയാം സിമന്റ് ഗ്രൂപ്പിൽ 33.3…