Author: News Desk
10.55 കോടി രൂപ വാർഷിക പ്രതിഫലം ഉറപ്പിച്ച HDFC ബാങ്കിന്റെ CEO ശശിധർ ജഗദീശൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ബാങ്ക് മേധാവി ആയി. HDFC ബാങ്കിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയായ ജഗദീശന്റെ പ്രതിഫലത്തിൽ 62% വർദ്ധനയാണ് ബാങ്ക് നൽകിയത്. HDFC ബാങ്കിലെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ആയ കൈസാദ് ബറൂച്ച 10 കോടി 3 ലക്ഷം രൂപ പ്രതിഫലം വാങ്ങി രാജ്യത്തെ രണ്ടാമത്തെ മികച്ച പ്രതിഫലം കൈപ്പറ്റുന്ന ബാങ്കർ ആയി. ബാങ്കിന്റെ ആനുവൽ റിപ്പോർട്ടിലാണ് ഉയർന്നപ്രതിഫലത്തെക്കുറിച്ച് പറയുന്നത് Axis Bankന്റെ അമിതാഭ് ചൗധരി 9 കോടി 75 ലക്ഷം പ്രതിഫലം നേടി രണ്ടാമത്തെ ഹൈയ്യസ്റ്റ് പെയ്ഡ് CEO ആയി. തൊട്ട് പിന്നിൽ 9 കോടി 60 ലക്ഷം കൈപ്പറ്റുന്ന ICICI ബാങ്കിന്റെ സിഇഒ സന്ദീപ് ബക്ഷി ഉണ്ട് കോടികളുടെ പ്രതിഫലക്കണക്കിൽ വേറിട്ട് നിൽക്കുന്ന ഒരു ബാങ്കറുണ്ട്. കൊടാക്ക് മഹീന്ദ്ര ബാങ്കിന്റെ CEO ഉദയ് കൊടാക്. 1 രൂപയാണ് ഉദയ് കൊടാക് വാർഷിക പ്രതിഫലം എടുക്കുന്നത്. കൊറോണയുടെ സമയം…
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്രം. കേരളത്തിലെ 5 സ്റേറഷനുകളും ഇതിനൊപ്പം മോടി പിടിപ്പിക്കും. 25,000 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. രാജ്യത്തെ 508 റെയിൽവേസ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരേ സമയം ശിലാസ്ഥാപനം നടത്തി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് പ്രധാനമന്ത്രി ശിലാസ്ഥാപനം നടത്തിയത്. ഷൊർണൂർ ജംഗ്‌ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട് എന്നീ കേരളത്തിലെ അഞ്ച് സ്റ്റേഷനുകളും നവീകരിക്കുന്നവയുടെ പട്ടികയിലുണ്ട്. മംഗളുരു ജംഗ്ഷൻ, നാഗർകോവിൽ എന്നിവിടങ്ങളും നവീകരിക്കുന്നത് കേരളത്തിന് ഗുണം ചെയ്യും. ഇന്ത്യൻ റെയിൽവേയിലെ തറക്കല്ലിട്ട 508 സ്റ്റേഷനുകളിലെ നവീകരണ പ്രവർത്തനങ്ങൾക്ക് ഇതോടെ ആരംഭമായി. 25000 കോടിയുടെ അമൃത് ഭാരത് പദ്ധതിയിൽ ഉത്തർപ്രദേശിലും രാജസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ സ്റ്റേഷനുകൾ നവീകരിക്കുന്നത്. 55 എണ്ണം വീതം ഇവിടെ മുഖം മിനുക്കും. സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് പദ്ധതി പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളിൽ നടപ്പാലങ്ങൾ, ലിഫ്ടുകൾ, എസ്‌കലേറ്ററുകൾ, പാർക്കിംഗ് സൗകര്യം, വിശ്രമമുറികൾ, നിരീക്ഷൻ…
സ്റ്റാർട്ടപ്പില്ലാതെ എന്ത് കുട്ടിക്കഥ. കുട്ടികഥകൾക്കും ഉല്ലാസകഥകൾക്കും വേണം ഒരു സ്റ്റാർട്ടപ്പ്. അത് ഇന്ത്യക്കു മാത്രമല്ല ലോകത്തെ മുഴുവൻ കുട്ടികൾക്കും വേണ്ടിയുള്ളതാകണം. ടെക്-ടെയിന്‍മെന്‍റ് വിഭാഗത്തിൽ 1.11 കോടി രൂപയുടെ നിക്ഷേപ സമാഹരണം നടത്തി കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ ഭൂഷണ്‍സ് ജൂനിയര്‍. കുട്ടികള്‍ക്കുള്ള ഉല്ലാസക്കഥകളും റോബോട്ടിക് കളിപ്പാട്ടങ്ങളും,- gaming and AR/VR products- വികസിപ്പിച്ചെടുത്ത സ്റ്റാർട്ടപ്പ് ആണ് ഭൂഷണ്‍സ് ജൂനിയര്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഈ സ്റ്റാര്‍ട്ടപ്പ് കുട്ടികള്‍ക്കായി ടെക്നോളജിയും എന്‍റര്‍ടെയിന്‍മെന്‍റും സമന്വയിപ്പിച്ചാണ് ടെക്-ടെയിന്‍മന്‍റ് എന്ന പുതിയ വിഭാഗത്തിന് തുടക്കമിട്ടിരിക്കുന്നത്. നിര്‍മ്മിത ബുദ്ധി, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് എന്നിവയുടെ സഹായത്തോടെയാണ് ആനിമേഷന്‍ പരമ്പരകള്‍, ഗെയിമിംഗ് ഉത്പന്നങ്ങള്‍ എന്നിവ വികസിപ്പിച്ചെടുത്തിയിരിക്കുന്നത്. 2026 ആകുമ്പോഴേക്കും കുട്ടികളുടെ വിനോദ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രാന്‍ഡായി മാറുകയെന്നതാണ് ലക്ഷ്യമെന്ന് കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ശരത് ഭൂഷണ്‍ പറഞ്ഞു. സുഹൃത്തായ ജോസഫ് പാനിക്കുളവുമായി ചേര്‍ന്നാണ് അദ്ദേഹം ഈ സംരംഭം ആരംഭിച്ചത്. “ഇന്ത്യയിലെ കുട്ടികള്‍ക്ക് ആവശ്യമായ തനത് വിനോദോപാധികള്‍ ടെലിവിഷനിലോ…
ഡിഗ്രി തലം വരെ നോൺ എഞ്ചിനീയറിംഗ് വിദ്യാർത്ഥി. ഇപ്പോളോ ബ്ലോക്ക് ചെയിൻ ടെക്നോളജിയിൽ വിദഗ്ധൻ. അങ്ങനെ ഗൂഗിളിന്റെ ശ്രദ്ധയിൽ പെട്ടു. അതോടെ ഗൂഗിളിൽ കനത്ത വേതനമുള്ള ജോലി ഉറപ്പാക്കി അഭിമാനമായിരിക്കുകയാണ് പൂനെയിലെ എംഐടി-വേൾഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ-MIT-World Peace University – വിദ്യാർത്ഥിയായ ഹർഷൽ ജുയ്‌കാർ Harshal Juikar. ഗൂഗിളിൽ പ്രതിവർഷം 50 ലക്ഷം രൂപയുടെ ആകർഷകമായ ശമ്പള പാക്കേജ് ഉറപ്പാക്കിക്കൊണ്ട് ഹർഷൽ ഒരു നാഴികക്കല്ല് കൈവരിച്ചു. നോൺ എഞ്ചിനീറിങ് ബിരുദധാരിയായ ഹർഷൽ തന്റെ അഭിനിവേശം ഒന്നു കൊണ്ട് മാത്രം പരമ്പരാഗത കരിയർ റൂട്ടുകളെ മറികടന്ന് ബ്ലോക്ക്ചെയിൻ ടെക്‌നോളജിയിൽ എംഎസ്‌സി നേടി എന്നതാണ് ഈ നേട്ടത്തെ ശ്രദ്ധേയമാക്കുന്നത്. ഹർഷലിന്റെ അസാധാരണമായ വിജയം ഈ അക്കാദമിക് യാത്രയിൽ ഒരു മുദ്ര പതിപ്പിക്കുക മാത്രമല്ല, നിരവധി വ്യക്തികൾക്ക് പ്രചോദനമായി മാറുകയും ചെയ്തിരിക്കുന്നു. അഭിനിവേശം, കഠിനാധ്വാനം, സ്ഥിരോത്സാഹം എന്നിവയുടെ ശക്തിയുടെ തെളിവാകുകയാണ് ഹർഷലിന്റെ ഈനേട്ടം. കമ്പ്യൂട്ടർ സയൻസ് ബിരുദ ശേഷം ടെക് വ്യവസായത്തിലേക്കുള്ള ഉയർച്ച, തിരഞ്ഞെടുത്ത മേഖലയോടുള്ള…
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ദൗത്യത്തിലെ അതി നിർണായകമായ ഒരുഘട്ടം കൂടി കടന്ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ഇതോടെ ചന്ദ്രന്റെ ആകർഷണം ചന്ദ്രയാൻ അനുഭവിച്ച് തുടങ്ങി. ചന്ദ്രന്റെ, ചന്ദ്രയാനെടുത്ത ആദ്യ ചിത്രവും ISROക്ക് ലഭിച്ചു. ശനിയാഴ്ച നടന്ന ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമായി നടന്നതോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രനെ വലം വെച്ചു തുടങ്ങിയത്. രാത്രി പതിനൊന്ന് മണിയോടെ ചന്ദ്രോപരിതലത്തിലേക്കുള്ള ദൂരം കുറച്ച് കൊണ്ട് വരുന്ന പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. 17 ദിവസം ഭൂമിയെ വലംവച്ച ശേഷം ഓഗസ്റ്റ് മാസം ഒന്നിനാണ് ചാന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രന്‍റെ ഭ്രമണപഥത്തിനരികിൽ എത്തിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു. ഇനി ചന്ദ്രനെ ചുറ്റി കറക്കം ചന്ദ്രന്‍റെ ഭ്രമണപഥത്തിലെത്തിയതോടെ ചന്ദ്രയാൻ 3 മുന്നോട്ടുള്ള ദിവസങ്ങളിൽ അഞ്ച് ഘട്ടങ്ങളായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ഒടുവിൽ ആഗസ്റ്റ് 17 നു ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ…
സ്ത്രീ ശാക്തീകരണ മേഖലയിൽ യുഎന്‍ വിമണും കേരള ടൂറിസവും കൈകോര്‍ക്കുന്നു കേരളത്തിൽ ടൂറിസം മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കാനും അനുബന്ധ സേവനങ്ങൾ തുടങ്ങാനും മുന്നോട്ടു വരുന്ന വനിതകൾക്ക് യു എന്‍ വിമണിന്‍റെ-UN Women- പിന്തുണ. ഈ പദ്ധതിയിലൂടെ വിനോദസഞ്ചാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട കാറ്ററിംഗ്, താമസം, ഗതാഗതം, കമ്മ്യൂണിറ്റി ഗൈഡുകളായുള്ള സേവനം തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പു വരുത്താനാകും. ടൂറിസത്തിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന 1.5 ലക്ഷം സ്ത്രീകള്‍ക്കിടയില്‍ 10,000 സംരംഭങ്ങളും ഏകദേശം 30,000 തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടും. ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ ഇവർക്ക് വേണ്ട ട്രെയിനേഴ്സ് ഓഫ് ട്രെയിനര്‍ പരിശീലന പരിപാടികൾ ജന്‍ഡര്‍ ഇന്‍ക്ലുസീവ് ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൽകും. ഇവർ പരിശീലനം നൽകുന്ന വനിതകൾ സംസ്ഥാനത്ത് ടൂറിസം സംരംഭങ്ങള്‍ ആരംഭിക്കാനും അനുബന്ധ സേവനങ്ങളില്‍ ഏര്‍പ്പെടാനും താല്പര്യമുള്ള സ്ത്രീകള്‍ക്ക് പരിശീലനം നല്‍കും. ഉത്തരവാദിത്ത ടൂറിസം മിഷനാണ് പരിശീലന പരിപാടിയുടെ നോഡല്‍ ഏജന്‍സി. ടൂറിസവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം വിജയകരമായി നടപ്പിലാക്കാനും, കേരളത്തിലേക്കെത്തുന്ന സഞ്ചാരികള്‍ക്ക്…
Nothing തങ്ങളുടെ ഉപബ്രാൻഡിലൂടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് സ്മാർട്ട് വാച്ചും ഇയർബഡുകളും. Nothing CEO യും സഹസ്ഥാപകനുമായ കാൾ പെയ് വ്യാഴാഴ്ച ഉപ-ബ്രാൻഡായ CMF by Nothing പ്രഖ്യാപിച്ചു. അതിന്റെ ആദ്യ ഉൽപ്പന്നങ്ങളായ സ്മാർട്ട് വാച്ചും ഇയർബഡുകളും ഈ വർഷാവസാനം അവതരിപ്പിക്കും. CMF by Nothing അതിന്റെ പ്രധാന ഉൽപ്പന്നങ്ങളിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കമ്പനിക്കുള്ളിൽ ഒരു പ്രത്യേക ടീം പ്രവർത്തിപ്പിക്കും. സ്മാർട്ട് വാച്ചിനെയും ഇയർബഡിനെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ “വരും മാസങ്ങളിൽ” പുറത്തുവിടുമെന്ന് കമ്പനി അറിയിച്ചു.നത്തിംഗിനെക്കാൾ താങ്ങാനാവുന്ന ബ്രാൻഡായിരിക്കും ഇതെന്നും, വിലകൾക്കും ഗുണനിലവാരത്തിനുമായി കാലാതീതമായ ഡിസൈനുകൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പേയ് പറഞ്ഞു. നവീകരണത്തിലും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് “പ്രീമിയം” ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പേയ് കൂട്ടിച്ചേർത്തു. ‘തങ്ങളുടെ “ക്ലീൻ ഡിസൈൻ” ആക്സസ് ചെയ്യാവുന്നതും, വിശ്വസനീയമായ നിലവാരം വാഗ്ദാനം ചെയ്യുന്നതുമാണ്’.”വ്യത്യസ്ത ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്ന് Nothing മനസിലാക്കി. വൃത്തിയുള്ളതും കാലാതീതവുമായ ഡിസൈൻ വാഗ്ദാനം ചെയ്യുന്ന മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മൂല്യ വിഭാഗത്തിലെ വിടവ് നികത്താൻ CMF ബൈ നതിംഗ് സഹായിക്കും,”…
ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ഇപ്പോൾ ചന്ദ്രനിലേക്ക് നീങ്ങുകയാണ്. ദൗത്യത്തിന്റെ മൂന്നിൽ രണ്ട് ഘട്ടങ്ങളും പിന്നിട്ട ചന്ദ്രയാൻ-3 പേടകം അവസാന ഘട്ടത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ്. ലൂണാർ ഓർബിറ്റ് ഇഞ്ചക്ഷൻ (LOI) പൂർത്തിയാകുന്ന മുറയ്ക്ക് ചന്ദ്രയാൻ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ തന്റെ സാന്നിധ്യമറിയിക്കും. ചന്ദ്രഉപരിതലത്തിലേക്ക് യാത്ര തുടങ്ങുന്ന പേടകം ഇനി ദിവസങ്ങൾക്കുള്ളിൽ ചന്ദ്രോപരിതലത്തെ തൊടും. പേടകത്തിന്റെ പ്രവർത്തന നില സാധാരണ നിലയിലാണെന്നും ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തുമെന്നും ISRO നേരത്തെ അറിയിച്ചിരുന്നു. ചന്ദ്രനിൽ പേടകത്തിൽ നിന്നുള്ള ലാൻഡർ ലാൻഡ് ചെയ്തു കഴിഞ്ഞാൽ അതിനുള്ളിലെ റോവർ പരീക്ഷണ നിരീക്ഷണ പഠനങ്ങൾ തുടങ്ങും. പിനീട് റോവറിന്റെ ചന്ദ്രയാൻ ദൗത്യം ഇവയാണ്. ആഗസ്റ്റ് ഒന്നിന് സുപ്രധാന നീക്കം ഓഗസ്റ്റ് 1 ന്, ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ ബഹിരാകാശ പേടകത്തിന്റെ സ്ലിംഗ്ഷോട്ട് നീക്കം രേഖപ്പെടുത്തി. ഈ ട്രാൻസ്-ലൂണാർ ഇൻജെക്ഷൻ വിജയകരമായതോടെ ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിയെ പരിക്രമണം ചെയ്യുന്നതിൽ നിന്ന് രക്ഷപ്പെട്ട് ചന്ദ്രനിലേക്കുള്ള…
Apple സിഇഒ ടിം കുക്കിന് അഭിമാനിക്കാം ഇന്ത്യയിലേക്ക് തങ്ങളുടെ വിപണി വ്യാപിപ്പിച്ചത് കൊണ്ട് ഒട്ടും നഷ്ടമുണ്ടായില്ല Apple ന് എന്നവർ മനസ്സിലാക്കിയിരിക്കുന്നു. അത്ര മികച്ച പ്രകടനമാണ് ആപ്പിൾ സ്റ്റോറുകളുടെയും, ആപ്പിൾ റീട്ടെയിൽ വിപണിയും. ആപ്പിൾ സ്മാർട്ട് ഫോണുകളുടെ ഇന്ത്യയിലെ വില്പന കൂടി എന്നതിനൊപ്പം ഇന്ത്യയിൽ നേടിയ സർവകാല വില്പന റെക്കോർഡ് യൂറോപ് സെഗ്മെന്റിലെ വില്പന വർധിപ്പിക്കുകയും ചെയ്തു. വിവോ, സാംസങ്, റിയൽമി, ഓപ്പോ, ഷവോമി, വൺപ്ലസ് എന്നിവയ്ക്ക് ശേഷം ഏപ്രിൽ-ജൂൺ പാദത്തിൽ 5.5% വിഹിതവുമായി ആപ്പിൾ ഇന്ത്യയിലെ ഏഴാമത്തെ വലിയ സ്മാർട്ട്‌ഫോൺ ബ്രാൻഡാണ്. ആപ്പിളിന്റെ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ശരാശരി വിൽപ്പന വില $929 ആണെന്നും കഴിഞ്ഞ പാദത്തിൽ ഇന്ത്യയിലെ വിൽപ്പനയിൽ 61% വാർഷിക വളർച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും കണക്കുകൾ പുറത്തു വരുന്നു. കഴിഞ്ഞ പാദത്തിൽ സ്മാർട്ട്‌ഫോണുകളിൽ ഐഫോൺ നിർമ്മാതാവ് രാജ്യത്ത് അവരുടെ എക്കാലത്തെയും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. ആപ്പിളിന്റെ ഐഫോൺ 13, വൺപ്ലസിന്റെ നോർഡ് സിഇ3 ലൈറ്റ് -OnePlus’ Nord CE3…
ഇന്ത്യ തദ്ദേശീയമായി നിർമിച്ച ജിയോ ബുക്ക്- JioBook – കുറഞ്ഞ വിലയിൽ @16,499/- , ഓഗസ്റ്റ് അഞ്ചിന് വിപണിയിൽ അവതരിക്കുകയാണ്. യാദൃച്ഛികമാകാം, അല്ലായിരിക്കാം. പക്ഷെ അതേ സമയത്തു തന്നെ ഇന്ത്യ വിദേശത്തു നിന്നുള്ള ലാപ്ടോപ്പുകളടക്കം കമ്പ്യൂട്ടർ ഉത്പന്നങ്ങൾക്ക് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നു. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചു വിജ്ഞാപനമിറക്കി ഇന്ത്യ. ഇനി ഇത്തരം ഉത്പന്നങ്ങൾ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതിന് ലൈസൻസ് സംവിധാനം ഏർപ്പെടുത്തുമെന്ന് വാണിജ്യ, വ്യവസായ മന്ത്രാലയം വ്യക്തമാക്കുന്നു. ഇത്തരം ഉത്പന്നങ്ങളുടെ പ്രാദേശിക ഉൽപാദനം ഉത്തേജിപ്പിക്കുകയാണ് ലക്‌ഷ്യം. എന്നാൽ ഇത്തരം ഉൽപന്നങ്ങൾ യാത്രക്കാർ തങ്ങളുടെ ബാഗേജിലാക്കി വ്യക്തിഗതമായി രാജ്യത്തേക്ക് കൊണ്ട് വരുന്നതിനു നിയന്ത്രണമുണ്ടാകില്ല. “ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന അൾട്രാ സ്മോൾ ഫോം ഫാക്ടർ കമ്പ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിച്ചിരിക്കുന്നു. സാധുവായ ലൈസൻസിന് വിധേയമായി ഇനി ഇറക്കുമതി അനുവദിക്കും,”സർക്കാർ വിജ്ഞാപനം വ്യക്തമാക്കുന്നു. . ഇന്ത്യൻ കമ്പ്യൂട്ടർ ഡീലർമാർക്കും ലാപ്ടോപ്പ് വിപണിക്കും…