Author: News Desk

ചൈനയുമായി ചൈന തന്നെ ഉണ്ടാക്കിവച്ച വിഷയങ്ങളുടെ പേരിൽ കടുത്ത ശത്രുതയിലാണ് ഇന്ത്യ. എന്നാൽ ഈ ചൈനീസ് കരട് നിയമം ഇന്ത്യ കൂടി ഒന്ന് പരിഗണിച്ചാൽ നന്നായിരിക്കും. കാരണം കോവിഡ് കാലത്തു തുടങ്ങി അതിനു ശേഷവും തുടരുന്ന നമ്മുടെ കുട്ടികളുടെ മൊബൈൽ ദുരുപയോഗവും നല്ലതല്ലാത്ത പ്രവണതകളും കുറച്ചെങ്കിലും അവസാനിച്ചേനെ. കാരണം അത്ര കടുകട്ടിയും ശക്തവുമാണ് ചൈന പുറത്തിറക്കിയിരിക്കുന്ന ഈ നിയമങ്ങൾ. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ മൊബൈൽ ഉപയോഗത്തിന്റെ സമയം പരിമിതപ്പെടുത്തുന്ന നിയമങ്ങൾ നിർദ്ദേശിച്ചു നടപ്പാക്കാനൊരുങ്ങുകയാണ് ചൈനയിലെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ.18 വയസ്സിന് താഴെയുള്ളവരുടെ സ്മാർട്ട്‌ഫോൺ സ്‌ക്രീൻ സമയം പ്രതിദിനം പരമാവധി രണ്ട് മണിക്കൂറായി പരിമിതപ്പെടുത്തുന്ന നിയമങ്ങൾ കൊണ്ട് വരികയാണ് ചൈനീസ് റെഗുലേറ്റർമാർ. കരട് നിയമം പ്രകാരം എട്ട് വയസ്സിന് താഴെയുള്ള കുട്ടികൾ അവരുടെ സ്മാർട്ട്‌ഫോണിൽ ഒരു ദിവസം പരമാവധി 40 മിനിറ്റ് പരിമിതപ്പെടുത്തണം. എട്ട് വയസ്സിന് മുകളിലുള്ള, എന്നാൽ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രതിദിനം ഒരു മണിക്കൂറിൽ കൂടുതൽ ഫോൺ ഉപയോഗിക്കാൻ കഴിയില്ല. 16 നും 17 നും ഇടയിൽ പ്രായമുള്ളവർക്ക്…

Read More

ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ ഉല്പാദന ലക്ഷ്യത്തിലേക്കു കേരളം കൂടുതൽ അടുക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രീൻ അമോണിയ എന്നിവ  ഉത്പാദിപ്പിച്ചു കയറ്റുമതി ചെയ്യുന്നതിനും ആഭ്യന്തിരമായി ഉപയോഗിക്കുവാനും ഉൽപ്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് രണ്ട് കമ്പനികൾ കേരള സർക്കാരിനെ സമീപിച്ചിരിക്കുന്നു. വിഴിഞ്ഞം അദാനി തുറമുഖത്തുനിന്ന് ജർമനിയിലേക്ക് ഒരു ലക്ഷം ടൺ ഗ്രീൻ അമോണിയ കയറ്റുമതി ചെയ്യാം എന്നാണ് കമ്പനികളിലൊന്ന് നിർദേശിച്ചിരിക്കുന്നത്.ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും.ഈ പദ്ധതിക്കായി 22,061 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്.ഈ ഗ്രീൻ അമോണിയ ഉൽപ്പാദന കേന്ദ്രത്തിന് പ്രതിവർഷം 2,00,000 ടൺ ഉൽപ്പാദന ശേഷി ഉണ്ടാകും. ഇതിനായി ഗ്രീൻ അമോണിയ പ്ലാന്റിന്റെ മുഴുവൻ സമയ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു സംയോജിത പുനരുപയോഗ ഊർജ പദ്ധതി കൂടി കേരളത്തിൽ സ്ഥാപിക്കാൻ പദ്ധതിയിടുന്നു. പ്ലാന്റിന്റെ വൈദ്യുതി ആവശ്യകതകൾ നിറവേറ്റുക 1,500 മെഗവാട്ട് / 12,000 മെഗാവാട്ട് ശേഷിയുള്ള ഒരു ക്ലോസ്ഡ് ലൂപ്പ് പമ്പ്ഡ് ഹൈഡ്രോ…

Read More

ചെന്നൈയിലെ പുതിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺസുൽ ജനറലായി ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് ചുമതലയേറ്റെടുത്തു. യു എസ് ഫോറിൻ സർവീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ക്രിസ്റ്റഫർ ഡബ്ള്യു. ഹോഡ്‌ജസ് നേരത്തെ, യൂറോപ്പ്യൻ രാജ്യങ്ങൾ, വിയറ്റ്‌നാം, ഇസ്രായേൽ തുടങ്ങിയ രാജങ്ങളിൽ സുപ്രധാന ഫോറിൻ അഫയേഴ്‌സ് തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയിലെ പുതിയ പദവി ഏറ്റെടുക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിൻറെ അവസാന വിദേശ നിയമനം ജറുസലേമിലെ യു.എസ്. എംബസ്സിയിൽ അസിസ്റ്റൻറ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ, പലസ്തീൻ അഫയേഴ്സ് യൂണിറ്റ് ചീഫ് എന്നീ നിലകളിലായിരുന്നു. നേരത്തെ യു.എസ്. സർക്കാരിന്റെ കോർഡിനേറ്റർ ഫോർ അഫ്‌ഗാൻ റീലൊക്കേഷൻ എഫർട്‌സ് (കെയർ) ഓഫീസിൽ മുതിർന്ന ഉപദേശകനായി പ്രവർത്തിച്ചിട്ടുണ്ട് ക്രിസ്റ്റഫർ ഹോഡ്‌ജസ്. അതിന് മുമ്പ് നിയർ ഈസ്റ്റേൺ അഫയേഴ്‌സ് ബ്യൂറോയിൽ അസിസ്റ്റൻസ് കോർഡിനേഷൻ ആൻഡ് പ്രസ് ആൻഡ് പബ്ലിക് ഡിപ്ലോമസി വിഭാഗത്തിന്റെ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും ഇസ്രയേലി-പലസ്തീനിയൻ അഫയേഴ്‌സ് വകുപ്പിൽ ഡെപ്യൂട്ടി അസിസ്റ്റൻറ് സെക്രട്ടറിയായും സേവനമുഷ്ഠിച്ചു. യു.എസ്.ഫോറിൻ സർവീസിൽ രണ്ടായിരാമാണ്ടിൽ ചേർന്ന അദ്ദേഹം ജറുസലേം; വിയറ്റ്നാമിലെ…

Read More

തിരുവനന്തപുരത്തെ മംഗലപുരത്ത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിനു തുടക്കമായി. ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക്, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്നിവ സ്ഥാപിച്ചു പ്രവർത്തന സജ്ജമാക്കിയ കേരളമാണ് രാജ്യത്തെ ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെയും പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മംഗലപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.   ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ചും മാതൃകയാകുകയാണിവിടെ,” മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അഭിമാനം ഈ കേരളത്തിന്റെ ഡിജിറ്റൽ സയൻസ് പാർക്ക് സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു സയൻസ് പാർക്കുകളിൽ ഒന്നാണു ഡിജിറ്റൽ സയൻസ് പാർക്ക്. രണ്ടു വർഷം മുൻപ് ടെക്‌നോപാർക്കിനോട് ചേർന്ന മംഗലപുരത്ത് രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കേരളം രാജ്യത്തിനാകെ മാതൃകയായിരുന്നു. ഈ യൂണിവേഴ്‌സിറ്റിയോടു…

Read More

എല്ലാ സ്റ്റാർട്ടപ്പ് കണ്ണുകളും ‘Innovation at the Bottom of the Pyramid’ലേക്കാണ്.  ഇന്ത്യ സ്റ്റാർട്ട്-അപ്പ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ബെംഗളൂരുവിൽ നടക്കാനിരിക്കുന്ന ഇന്ത്യ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിന്റെ (ISF) പ്രമേയമാണിത്. സുപ്രധാന ലക്‌ഷ്യം മറ്റൊന്നുമല്ല. ഇന്ത്യയിലെ ഇപ്പോളത്തെ “ഫണ്ടിംഗ് വിന്റർ” പ്രതിസന്ധിയെ നേരിടുക തന്നെ. 2023 ആദ്യ പാദത്തിൽ 36% ഇടിവുണ്ടായ ഇന്ത്യൻ സ്റ്റാർട്ടപ്പ് ഫണ്ടിങ്ങിനെ പുതുജീവൻ നൽകി പഴയ പടി കൊണ്ടെത്തിക്കുക. ഒപ്പം രാജ്യത്തെ മികച്ച 100 സ്റ്റാർട്ടപ്പുകളെ കണ്ടെത്തി അവരെ ആത്മനിർഭർ ഭാരതിന്റെ പങ്കാളികളായി ഒപ്പം ചേർക്കുക. “ഫണ്ടിംഗ് വിന്റർ” നേരിടാൻ ഉയർന്ന നെറ്റ്‌വർത്ത് വ്യക്തികളെയും (HNA) വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെയും (VC) ഒരുമിച്ച് കൊണ്ടുവരാനും ഫെസ്റ്റിവൽ ലക്ഷ്യമിടുന്നു. ‘ഇനവേഷൻ അറ്റ് ദി ബോട്ടം ഓഫ് ദി പിരമിഡ്’ എന്ന സമീപനം പ്രോത്സാഹിപ്പിക്കുന്നതിന് ആശയങ്ങൾക്കും നവീകരണങ്ങൾക്കും ഒരു പ്ലാറ്റ്ഫോം നൽകാനാണ് ഇക്കുറി ISF ലക്ഷ്യമിടുന്നത്. ആഗസ്റ്റ് 10 മുതൽ 12 വരെ അരങ്ങേറുന്ന ISF ഇവന്റ് ഇന്ത്യയിൽ മാത്രമല്ല, ജപ്പാനിൽ നിന്നും യുകെയിൽ നിന്നും…

Read More

അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവുള്ള ബിസിനസ് സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ GST ഇ-ഇൻവോയ്സ് നിർബന്ധമായും സമർപ്പിക്കണം. 2017-18ന് ശേഷമുള്ള ഏതെങ്കിലും സാമ്പത്തിക വർഷം അഞ്ച് കോടി രൂപയ്ക്കുമേൽ വാർഷിക വിറ്റുവരവുള്ളവർക്കാണ് ഈ നിയമം ബാധകം. ഈ സ്ഥാപനങ്ങൾ ആഗസ്റ്റ് ഒന്നുമുതൽ ഇ-ഇൻവോയ്‌സ് സമർപ്പിക്കണം. ചരക്കുനീക്കം, സേവനങ്ങൾ, കയറ്റുമതി എന്നിവയ്ക്ക് ഇത് ബാധകമാണ്. അ‍ഞ്ച് കോടിയിലേറെ വിറ്റുവരവുണ്ടായിട്ടും ഇ–ഇൻവോയ്സ് തയാറാക്കിയില്ലെങ്കിൽ സ്വീകരിക്കുന്നയാൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) ലഭിക്കില്ല. ചരക്കു നീക്കം ആരംഭിക്കുന്നതിനു മുൻപു തന്നെ ഇ–ഇൻവോയ്സിംഗ് നടത്തണം. ഇതിനായി ജി.എസ്.ടി കോമൺ പോർട്ടൽ വഴിയോ ഇ–ഇൻവോയ്സ് റജിസ്ട്രേഷൻ പോർട്ടലായ einvoice1.gst.gov.in വഴിയോ രജിസ്ട്രേഷൻ എടുക്കണം. ഇ-വേ ബിൽ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വ്യാപാരികൾക്ക് ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഇ- ഇൻവോയ്‌സ്‌ പോർട്ടലിൽ ലോഗിൻ ചെയ്യാം. ഓരോ ഇടപാടിനും ഓരോ (unique) ഇൻവോയ്‌സ് റെഫറൻസ് നമ്പറോട് കൂടിയ ഇ-ഇൻവോയ്‌സ് ജനറേറ്റ് ചെയ്യും. ഇത് വിറ്റവരും വാങ്ങിയവരും സമർപ്പിച്ച രേഖകളുമായി ഒത്തുനോക്കും. പൊരുത്തക്കേടുകളില്ലെങ്കിൽ ഇൻപുട്ട് ടാക്‌സ്…

Read More

“Next stop: the moon” – ഭൂമിയുടെ ഭ്രമണപഥത്തിനു പുറത്തു കടന്ന ചന്ദ്രയാന്റെ അടുത്ത സ്റ്റോപ്പ് നേരെ ചന്ദ്രനിലാണ്. ചന്ദ്രയാൻ-3 ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നീങ്ങുകയാണ്. ഐഎസ്ആർഒ നേരത്തെ പ്രഖ്യാപിച്ച പ്രകാരം ഓഗസ്റ്റ് 23 ന് ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ-3 യിലെ ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിംഗ് നടന്നിരിക്കും. ISTRAC-ൽ നടത്തിയ വിജയകരമായ പെരിജി-ഫയറിങ്ങോടെ ISRO ചന്ദ്രയാൻ-3 പേടകത്തെ ചൊവ്വാഴ്ച ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് വിജയകരമായി ഇൻജെക്ട് ചെയ്തു. ഇതോടെയാണ് പേടകത്തിന്റെ അടുത്തതും അവസാനത്തതുമായ സ്റ്റോപ്പ് ഇനി ചന്ദ്ര ഉപരിതലമെന്നു ISRO പ്രഖ്യാപിച്ചത്. “ചന്ദ്രയാൻ -3 ഭൂമിയെ ചുറ്റിപ്പറ്റിയുള്ള ഭ്രമണപഥം പൂർത്തിയാക്കി ചന്ദ്രനിലേക്ക് പോകുന്നു. , ISRO ബഹിരാകാശ പേടകത്തെ ട്രാൻസ്ലൂണാർ ഭ്രമണപഥത്തിലേക്ക് കടത്തി വിട്ടിരിക്കുന്നു ,” ദേശീയ ബഹിരാകാശ ഏജൻസി ആസ്ഥാനം അറിയിച്ചു. പേടകം ചന്ദ്രനിൽ എത്തുമ്പോൾ, ലൂണാർ-ഓർബിറ്റ് ഇൻസെർഷൻ (LOI) 2023 ഓഗസ്റ്റ് 5-ന് ആസൂത്രണം ചെയ്തിട്ടുണ്ട്”. trans-lunar injection (TLI)നു  ശേഷം  ചൊവ്വാഴ്ച ചന്ദ്രയാൻ -3 ബഹിരാകാശ പേടകം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിന്ന്…

Read More

കേരളത്തിലുടനീളമുള്ള KSUM-ന്റെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററുകൾ LEAP Coworks എന്ന പേരിൽ ഇനി അറിയപ്പെടും. കെഎസ്‌യുഎമ്മിന്റെ LEAP Coworks അംഗത്വ കാർഡ്  മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. കെഎസ്‌യുഎമ്മിന്റെ നവീകരിച്ച ആസ്ഥാനത്തിന്റെ ഉദ്‌ഘാടനവും ടെക്‌നോപാർക് ഫേസ് 1 ലെ തേജസ്വിനി ബിൽഡിങ്ങിൽ മുഖ്യമന്ത്രി നിർവഹിച്ചു. ടെക്‌നോപാർക്കിലെ KSUM ന്റെ പുതിയ  ആസ്ഥാനം LEAP Coworks Space എന്ന് പുനർനാമകരണം ചെയ്തു. ഇതിലൂടെ സ്റ്റാർട്ടപ്പുകൾക്കായി സംസ്ഥാനത്തുടനീളം സ്റ്റാൻഡേർഡ് കോ-വർക്കിംഗ് സ്പേസുകൾ ലഭ്യമാക്കാമെന്നു KSUM പ്രതീക്ഷിക്കുന്നു. ഉദ്‌ഘാടനത്തിനു ശേഷം കോ-വർക്കിംഗ് സ്പേസിന്റെ അടിസ്ഥാന സൗകര്യങ്ങൾ മുഖ്യമന്ത്രി നോക്കിക്കണ്ടു. സംസ്ഥാന ഇലക്‌ട്രോണിക്‌സ് & ഐടി സെക്രട്ടറി ഡോ രത്തൻ യു കേൽക്കർ, ടെക്‌നോപാർക്ക് സിഇഒ സജീവ് നായർ, സോഫ്റ്റ്‌വെയർ ടെക്‌നോളജി പാർക്ക്‌സ് ഓഫ് ഇന്ത്യ (എസ്‌ടിപിഐ) ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ടി.സി.എസ്. കേരള തലവനും വൈസ് പ്രസിഡന്റുമായ ദിനേശ് തമ്പി എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ലോഞ്ച്, എംപവർ, ആക്‌സിലറേറ്റ്, പ്രോസ്‌പർ രജിസ്ട്രേഷന്: https://leap.startupmission.in/. സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും ലീപ്…

Read More

കൊച്ചിക്കായി ലോക ബാങ്ക് പിന്തുണയോടെ അടുത്ത 25 വർഷത്തെ വിദഗ്ധ ഖര മാലിന്യ പരിപാലന പ്ലാൻ തയ്യാറാവുന്നു. കൊച്ചി കോർപറേഷന്റെ നിലവിലുള്ള ഖരമാലിന്യ പരിപാലന പ്രവർത്തനങ്ങളിലുള്ള പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും, മാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല – സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കാൻ വിദഗ്ദ സംഘത്തെ നിയോഗിക്കും. വേൾഡ് ബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി-KSWMP- നിയമിക്കുന്ന വിദഗ്ദർ ആയിരിക്കും രൂപരേഖ തയ്യാറാക്കുക. അടുത്ത 25 വർഷത്തേക്കുള്ള കൊച്ചിയിലെ ഖര മാലിന്യ പരിപാലനം ആണ് പ്ലാനിൽ ഉണ്ടാവുക. ആദ്യപടിയായി പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾ ശേഖരിക്കുവാനായി പൊതു കൂടിയാലോചന മുനിസിപ്പൽ ടൌൺ ഹാളിൽ ചേർന്നു. കേരള ഖര മാലിന്യ പരിപാലന പദ്ധതി നിയമിച്ചിട്ടുള്ള വിദഗ്ദർ ഈ നിർദേശങ്ങൾ ക്രോഡീകരിച്ച് സമഗ്രമായ പ്ലാൻ തയ്യാറാക്കും. വിവിധ സർക്കാർ പദ്ധതികളിലെ ഫണ്ടുകൾ സംയോജിപ്പിച്ചായിരിക്കും രൂപരേഖ പ്രാവർത്തികമാക്കുന്നത്. ബ്രഹ്മപുരം പ്രശ്നത്തിന് ശേഷം എല്ലാ സർക്കാർ ഏജൻസികളും ഒരുമിച്ചു കൊച്ചിക്ക് വേണ്ടി പ്രവർത്തിച്ചതിലൂടെ…

Read More

16,499 രൂപക്ക് റിലയൻസ് റീട്ടെയിലിന്റെ ജിയോബുക്ക് വിപണിയിലേക്കെത്തുന്നു. നൂതന ജിയോ ഒ എസ് ഓപ്പറേറ്റിംഗ് സിസ്റ്റം, സ്റ്റൈലിഷ് ഡിസൈൻ, ഇന്റർനെറ്റ് കണക്റ്റിവിറ്റി എന്നീ സവിശേഷതകളോടെയാണ് ജിയോ ബുക്ക് എത്തുന്നത്. ഇന്ത്യയിലെ ആദ്യ ‘ലേർണിംഗ്‌ ബുക്ക് ‘ആഗസ്ത് 5 മുതൽ വിപണിയിൽ ലഭ്യമാകും. മാറ്റ് ഫിനിഷ്, അൾട്രാ സ്ലിം ബിൽറ്റ്, ലൈറ്റ് വെയ്റ്റ് (990ഗ്രാം) എന്നിങ്ങനെ സ്റ്റൈലിഷ് ഡിസൈനിലാണ്  ജിയോബുക്ക്  ഒരുക്കിയിരിക്കുന്നത്. 2.0 GHz ഒക്ടാ കോർ പ്രോസസർ, 4 GB LPDDR4 റാം, 64GB സ്റ്റോറേജ് (SD കാർഡ് ഉപയോഗിച്ച് 256GB വരെ വികസിപ്പിക്കാം) , ഇൻഫിനിറ്റി കീബോർഡ്, വലിയ മൾട്ടി-ജെസ്റ്റർ ട്രാക്ക്പാഡ്, ഇൻ-ബിൽറ്റ് USB/HDMI പോർട്ടുകൾ എന്നിവയിലൂടെ ഇത് മികച്ച പ്രകടനം നൽകും. ജിയോബുക്കിന്റെ ഹാർഡ്‌വെയർ സവിശേഷതകൾ: ജിയോബുക്കിന്റെ മറ്റു സവിശേഷതകൾ റിലയൻസ് ഡിജിറ്റൽ ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിൽ നിന്നും ആമസോൺ വഴിയും വാങ്ങാം. വിദ്യാർത്ഥികൾക്ക് കൂടുതൽ അനുയോജ്യമായ ഈ ജിയോ ബുക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനും  കോഡിങ്ങ് പഠിക്കാനും,…

Read More