Author: News Desk
ജർമ്മൻ കമ്പനിയായ ഫെസ്റ്റോ (Festo) 500 കോടി നിക്ഷേപിച്ച് പണിത അത്യാധുനിക മാനുഫാക്ചറിംഗ് പ്ലാന്റ് തമിഴനാട്ടിലെ ഹൊസൂരിൽ പ്രവർത്തനം തുടങ്ങി. തുടക്കത്തിൽ 1000 പേർക്ക് നേരിട്ട് തൊഴിലവസരം പ്ലാന്റ് ഒരുക്കും. അതിസൂക്ഷ്മമായ ഓട്ടോമേഷൻ സൊല്യൂഷനുകളാണ് പ്ലാന്റിൽ നിർമ്മിക്കുന്നത്. ആധുനിക ന്യൂമാറ്റിക് ഓട്ടോമേഷൻ (pneumatic automation) സംവിധാനങ്ങളും പുതിയ പ്ലാന്റിൽ നിന്ന് പുറത്ത് വരും. വായുവിനെ ഊർജ്ജമാക്കി മാറ്റി പവർ ഓട്ടോമേഷൻ സാധ്യമാക്കുന്ന അതിസൂക്ഷ്മ മെഷീനുകളാണ് ന്യൂമാറ്റിക് ഓട്ടോമേഷൻ സംവിധാനം. വലിയ ഭാരം ഉയർത്താനും അതിഭാരമുള്ളവ നീക്കാനും അതുപോലെ അതിമർദ്ദം കൊണ്ട് അമർത്തേണ്ടതുമായ മെഷീനറികൾ ന്യൂമാറ്റിക് ഓട്ടോമേഷനിലാണ് സാധ്യമാക്കുന്നത്. 100 വർഷങ്ങൾ പൂർത്തിയാക്കുന്ന ഫെസ്റ്റോ-യെ സംബന്ധിച്ച് ഇന്ത്യയുമായുള്ള ഈ സഹകരണം അതീവ പ്രാധാന്യം അർഹിക്കുന്നുവെന്ന് ജർമ്മൻ കമ്പനിയുടെ ചെയർമാൻ തോമസ് ബോക്ക് പറഞ്ഞു. “ഈ പ്ലാന്റ് പ്രാദേശികമായുള്ള പ്രൊഡക്ഷൻ കപ്പാസിറ്റിയെ ശക്തിപ്പെടുത്തും. മാത്രമല്ല,കമ്പനിയുടെ അടുത്ത 100 വർഷത്തേക്കുള്ള സുസ്ഥിര വളർച്ചയെയും സാങ്കേതിക മുന്നേറ്റത്തേയും ഈ പ്ലാന്റ് ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ലോകം മുഴുവനുമുള്ള…
യുപിഎ സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന പ്രണബ് മുഖർജിയെ കണ്ട്, നഷ്ടത്തിൽ നിന്ന് കരയറാനും അടച്ചുപൂട്ടാതിരിക്കാനുമുള്ള പോംവഴി സംസാരിച്ചിരുന്നവെന്നും അത് അന്ന് കേന്ദ്രസർക്കാർ നിരാകരിച്ചുവെന്നും വിജയ് മല്യയുടെ വെളിപ്പെടുത്തൽ. പ്രമുഖ യൂട്യൂബറുമായി നടത്തിയ പോഡ്കാസ്റ്റിലാണ്, കിംഗ്ഫിഷറിലെ ജീവനക്കാരെ കുറച്ചും, വിമാനങ്ങളും സർവ്വീസുകളും വെട്ടിക്കുറച്ചും വിമാനക്കമ്പനിയെ രക്ഷപെടുത്താനുള്ള ശ്രമം കേന്ദ്രം തള്ളിക്കളഞ്ഞതായി പറയുന്നത്. 2008-ലെ ലോകസാമ്പത്തിക മാന്ദ്യത്തിൽ പെട്ടാണ് കിംഗ്ഫിഷർ മുങ്ങിയതെന്നാണ് വിജയ് മല്യ പറയുന്നത്. അതുവരെ കിംഗ്ഫിഷറിന്റെ ഓപ്പറേഷൻസ് സ്മൂത്തായിരുന്നു. പക്ഷെ 2008-ലെ മാന്ദ്യം രാജ്യത്തെ പിടിച്ചുലച്ചു. എല്ലാ മേഖലകളും താറുമാറായി. കിംഗ്ഫിഷറിനും പിടിച്ചി നിൽക്കാനായില്ല. അപ്പോഴാണ് തകരാതിരിക്കാനുള്ള പാക്കേജുമായി കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമീപിച്ചത്. പക്ഷെ ഒന്നും വെട്ടി കുറയ്ക്കേണ്ട, ഇതുപോലെ മുന്നോട്ട് പോകൂ, ബാങ്കുകൾ നിങ്ങളെ സഹായിക്കും എന്നാണ് പ്രണബ് മുഖർജി പറഞ്ഞത്. പക്ഷെ കടം കൂടിക്കൂടി വന്നു. പല സർവ്വീസുകളും നിർത്തിവെച്ചു, അങ്ങനെയാണ് തകർച്ച തുടങ്ങിയത്. കടം തിരിച്ചടക്കാനുള്ള ശ്രമങ്ങൾ ബാങ്കുകളുടെ നിസ്സഹകരണം കൊണ്ട് നടക്കാതെ പോയതായും വിജയ്…
റാഫേൽ ഫൈറ്റർ ജെറ്റുകളുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കാളിത്തവുമായി ടാറ്റ വരുകയാണ്. റാഫേൽ ജെറ്റുകളുടെ ഫ്യൂസലേജ് (Fuselage) ആകും ടാറ്റ ഇന്ത്യയിൽ നിർമ്മിക്കുക. ഇതിനായി റാഫേൽ നിർമ്മാതാക്കളായ ഫ്രഞ്ച് ഏവിയേഷൻ കമ്പനി ദസോൾട്ട് ഏവിയേഷൻ (Dassault Aviation) ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി ( Tata Advanced Systems) നാല് പ്രൊഡക്ഷൻ ട്രാൻസ്ഫർ എഗ്രിമെന്റുകൾ ഒപ്പുവെച്ചു. രാജ്യത്തിന്റെ എയ്റോസ്പേസ് നിർമ്മാണ മേഖലയിൽ ഇന്ത്യയുടെ ഗതി നിർണ്ണയിക്കുന്ന കരാറിനാണ് ഇതോടെ ധാരണയായത്. കരാർ പ്രകാരം ഹൈദരാബാദിൽ Tata Advanced Systems അത്യാധുനിക പ്രൊഡക്ഷൻ യൂണിറ്റ് സ്ഥാപിക്കും. ഇവിടെയാകും റഫാലിന്റെ പരമപ്രധാനമായ സ്ട്രക്ചറൽ സെക്ഷൻസ് നിർമ്മിക്കുക. എന്താണ് ടാറ്റ നിർമ്മിക്കുന്ന ഫ്യൂസിലേജ്?ഫൈറ്റർ ജെറ്റുകളുടെ നട്ടെല്ലാണ് ഫ്യൂസിലേജ് എന്ന ബോഡി ഭാഗം. സിലിണ്ടർ രൂപത്തിൽ ജെറ്റിന്റെ മെയിൻ ബോഡിയാണ് ഫ്യൂസിലേജ്. ഈ ഫ്യൂസിലേജിലേക്കാണ് മറ്റ് ഘടകങ്ങൾ ചേർത്ത് വെക്കുന്നത്. ചിറക്, വാലറ്റം, എഞ്ചിൻ തുടങ്ങി വിമാനത്തിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇണക്കി ചേർക്കുന്നത് ഫ്യൂസിലേജിലേക്കാണ്. അതുകൊണ്ട് തന്നെ ഫ്യൂസിലേജിന്റെ കരുത്തും…
ഇനി കശുമാങ്ങയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കണ്ണൂർ ഫെനിയും കേരളത്തിലെ വില്പനശാലകളിലേക്കെത്തും. പഴവർഗ്ഗങ്ങളിൽ നിന്ന് വീര്യംകുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ സംസ്ഥാനത്തെ അബ്കാരി ആക്ടും ചട്ടവും ഭേദഗതി ചെയ്തതോടെ സംസ്ഥാനത്തെ ഇത്തരത്തിലെ ആദ്യ ഫെനി ഉത്പാദനത്തിനു പയ്യാവൂർ സർവീസ് സഹകരണ ബാങ്കിനു കീഴിലെ സംരംഭത്തിനു അന്തിമാനുമതി ലഭിച്ചു. എക്‌സൈസ് ലൈസൻസ് മാത്രമാണ് ഇനി കിട്ടാനുള്ളത്. അടുത്ത കശുമാങ്ങാ സീസണായ ഡിസംബറിൽ കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘കണ്ണൂർ ഫെനി’ ഉൽപാദിപ്പിച്ച് വിപണിയിലെത്തിക്കുന്നതിനുള്ള തയാറെടുപ്പിലാണ് സംരംഭകർ . തുടക്കത്തിൽ വിപണനം കൺസ്യൂമർ ഫെഡ് ഔട്ട്ലെറ്റുകളിലൂടെയാകും. പ്രൈമറി സംഘങ്ങൾ മുഖേന കശുമാങ്ങ സംഭരിച്ചാകും നിർമ്മാണം. ലാഭത്തിന്റെ എൺപത് ശതമാനവും കർഷകരിലേക്കെത്തിക്കും. കശുമാവ് കൃഷി വ്യാപിപ്പിക്കാൻ വായ്പയും സബ്‌സിഡിയും നൽകും. ഡിസംബർ മുതൽ മേയ് വരെയാണ് കശുമാങ്ങാ സീസൺ.ഈ സമയത്താകും ഫെനി ഉത്പാദനം. ഫെനി ഉത്പാദനത്തിന് ശേഷം കശുമാങ്ങയുടെ ചണ്ടി സംസ്കരിച്ച് ജൈവവളമാക്കും. കശുമാങ്ങ സംസ്‌കരിക്കാനും ഡിസ്‌റ്റിലറിക്കുമായി കാഞ്ഞിരക്കൊല്ലിയിൽ നാലേക്കർ സ്ഥലം ബാങ്കിനുണ്ട്. ഗോവയിൽനിന്ന് ഉപകരണങ്ങളെത്തിച്ച്…
ആക്സിയം 4 ദൗത്യത്തിലൂടെ ബഹിരാകാശത്തേക്ക് പുറപ്പെടാൻ ഒരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയും ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. അദ്ദേഹത്തോടൊപ്പം പരിശീലനം നേടിയവരിൽ ആദ്യ എമിറാത്തി ബഹിരാകാശയാത്രികൻ ഹസ്സ അൽ മൻസൂരിയും ഉൾപ്പെടുന്നു. ശുഭാംശുവിനൊപ്പം ഹ്യൂസ്റ്റണിൽ ഒരുമിച്ച് ചിലവഴിച്ചിട്ടുള്ള അൽ മൻസൂരി അദ്ദേഹത്തിന് ബഹിരാകാശ യാത്രയ്ക്കായി എല്ലാ ആശംസകളും നേർന്നു. ശുഭാംശുവിനെ പോലെ തന്നെ ഫൈറ്റർ പൈലറ്റാണ് അൽമൻസൂരി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളുടെ സിമുലേഷനുകൾ ഉൾപ്പെട്ടതായിരുന്നു ഇരുവരുടെയും പരിശീലനം. ശുഭാംശുവിനൊടൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ബഹിരാകാശത്ത് ഇന്ത്യയുടെ യശസ്സ് ഉയർത്തുമെന്നും അൽമൻസൂരി പറഞ്ഞു. ദൗത്യത്തിനായി അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിനു ശേഷം യുഎഇ സന്ദർശിക്കാനും അൽമൻസൂരി ശുഭാംശുവിനെ ക്ഷണിച്ചിട്ടുണ്ട്. Former UAE astronaut Hazzaa AlMansoori expresses full confidence in Group Captain Shubhanshu Shukla, India’s second astronaut, for the upcoming Axiom-4 mission, praising…
സമീപകാലത്ത് യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, ഇന്ത്യൻ യുവാക്കൾ വൻ തോതിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങൾ നടത്തിവരികയാണ്. ദുബായ് ശോഭ റിയാൽറ്റിയുടെ (Sobha Realty) ആഢംബര വീടുകൾ വാങ്ങുന്നവരിൽ 17% പേരും ഇന്ത്യൻ ബന്ധമുള്ളവരാണ്. ഇവരിൽ കൂടുതൽ പേരും യുവാക്കളാണ് എന്ന സവിശേഷതയുമുണ്ട്. ഇന്ത്യൻ പൗരന്മാർക്കു പുറമേ യുകെ, യൂറോപ്യൻ യൂണിയൻ പ്രവാസികളും ദുബായിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ വീടുകൾ വാങ്ങുന്നത് വർധിച്ചതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വ്യക്തിഗത ഉപയോഗത്തിനു പുറമേ വേഗത്തിലുള്ള മൂലധന വളർച്ച, ഉയർന്ന വാടക വരുമാനം തുടങ്ങിയവയാണ് ഈ രംഗത്തെ ആകർഷകമാക്കുന്നത്. ഇന്ത്യൻ പ്രവാസികളാണ് തങ്ങളുടെ ഉപഭോക്തൃ അടിത്തറയെന്ന് ശോഭ ഗ്രൂപ്പ് ചെയർമാൻ രവി മേനോൻ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ ശോഭ റിയാൽറ്റിയിൽ നിന്നും വീടുകൾ വാങ്ങുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണത്തിൽ 5% വളർച്ചയുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ശോഭ ഗ്രൂപ്പിന്റെ ദുബായ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് വിഭാഗമായ ശോഭ റിയാൽറ്റി, എമാർ, ഡമാക് എന്നിവയ്‌ക്കൊപ്പം നഗരത്തിലെ ഏറ്റവും…
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് കോംപറ്റീഷനായ ദുബായ് യുറേക്ക ജിസിസി 2025ൽ (Eureka! GCC 2025) സെക്കൻഡ് റണ്ണറപ്പായി കൊച്ചി ആസ്ഥാനമായുള്ള ഡ്രീംലൂപ്പ്.എഐ (Dreamloop.ai). ഇതോടെ അന്താരാഷ്ട്ര വേദിയിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ്. എഐ പവേർഡ് ഗെയിമിങ്, സ്റ്റോറിടെല്ലിങ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരംഭമാണ് ഡ്രീംലൂപ്പ്. ജനറേറ്റീവ് എഐ ഉപയോഗിച്ച് ഗെയിമിങ് രംഗത്ത് വൻ മാറ്റങ്ങൾ കൊണ്ടുവരുന്ന ഡ്രീംലൂപ്പ് മാക്സ് 2ഡി എന്ന ഗെയിം വികസന ആപ്പിലൂടെ ശ്രദ്ധേയമായി. കോഡിങ് ഇല്ലാതെ ഗെയിം വികസിപ്പിക്കാൻ സഹായിക്കുന്ന ആപ്പാണ് ഇത്. ഇത് കൂടാതെ നോവൽ എഫ്എം എന്ന ഓഡിയോ ബുക്ക് ലൈബ്രറിയും ഡ്രീംലൂപ്പിനു കീഴിലുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ വിദേശരാജ്യങ്ങളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേണ്ടിയുള്ള കേന്ദ്രമായ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പാണ് ഡ്രീംലൂപ്പ് എഐ. ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് മത്സരമായ യുറേക്ക ജിസിസിയില്‍ 400 ലധികം സ്റ്റാര്‍ട്ടപ്പുകളാണ് മാറ്റുരച്ചത്. മാക്സ്2ഡി എന്ന എഐ പ്ലാറ്റ്ഫോമിലൂടെ ഒരു വരി കോഡ്…
എഞ്ചിനും ഹുഡും ഡ്രൈവർ ക്യാബിനു മുന്നിലേക്ക് തള്ളിനിൽക്കുന്ന തരത്തിലുള്ള ഡിസൈനോടുകൂടിയ ട്രക്കുകളാണ് ‘ഡോഗ് നോസ്’ ട്രക്കുകൾ. 1990കൾ വരെ രാജ്യത്ത് ഇത്തരത്തിലുള്ള ട്രക്കുകൾ പ്രചാരത്തിലുണ്ടായിരുന്നു. ഇപ്പോൾ അവ തിരികെകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരുങ്ങുകയാണ്. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ചരക്കു ഗതാഗതം കാര്യക്ഷമമാക്കുന്നതിനുമായാണ് നടപടിയെന്ന് കേന്ദ്ര ഗതാഗത-ഹൈവേ സെക്രട്ടറി വി. ഉമാശങ്കർ പറഞ്ഞു. ഡ്രൈവറുടെ ക്യാബിന് മുന്നിലേക്ക് എഞ്ചിനും ഹുഡും നീണ്ടുനിൽക്കുന്ന രൂപകൽപ്പനയാണ് ‘ഡോഗ് നോസ്’ ട്രക്കുകളുടെ സവിശേഷത. ചരക്ക് വാഹനങ്ങളുടെ നീളം സംബന്ധിച്ചുള്ള നിയന്ത്രണത്തിന്റെ ഭാഗമായാണ് ‘ഡോഗ് നോസുകൾ’ നിലവിലെ പരന്ന മുഖമുള്ള ക്യാബിനുകൾക്ക് വഴിമാറിയത്. കാർഗോ സ്ഥലം പരമാവധിയാക്കുന്നതിനു ഇത് വഴിയൊരുക്കി. എന്നാൽ ഇത് അപകടസാധ്യതകൾ സൃഷ്ടിച്ചതായും അതിനു മാറ്റം വരുത്താനുമാണ് പുതിയ ശ്രമമെന്നും ഉമാശങ്കർ പറഞ്ഞു. നിലവിലെ ഫ്ലാറ്റ് ടൈപ്പ് ട്രക്കുകളിൽ ഡ്രൈവർമാർ എഞ്ചിനു മുകളിൽ ഇരിക്കുന്നതിനു സമാനമാണ്. അപകടമുണ്ടായാൽ മുന്നിലേക്ക് തള്ളിനിൽക്കുന്ന ഭാഗത്തായിരിക്കും കൂടുതൽ ഇംപാക്റ്റ് എന്നതിനാൽ ഡോഗ് നോസ് ഡ്രൈവർമാക്ക് കുറച്ചുകൂടി സുരക്ഷ നൽകുന്നു. മാത്രമല്ല…
2024-25 സാമ്പത്തിക വർഷത്തിൽ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് അടച്ച നികുതിയിൽ വൻ വർധന. മുൻ വർഷത്തെ അപേക്ഷിച്ച് 29 ശതമാനം വർധനയാണ് നികുതിയടവിൽ ഉണ്ടായിട്ടുള്ളത്. ആകെ 74945 കോടി രൂപയാണ് നികുതിയിനത്തിൽ അദാനി ഗ്രൂപ്പ് അടച്ചത്. നേരിട്ടുള്ള നികുതികളും അല്ലാതെ അടയ്ക്കുന്ന നികുതികളും ജീവനക്കാരുടെ സാമൂഹിക സുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതവും ഉൾപ്പെടെയുള്ള കണക്കാണിത്. മുൻ സാമ്പത്തിക വർഷത്തിൽ 58104 കോടി രൂപയായിരുന്നു നികുതി അടച്ചത്. ഇപ്പോഴത്തെ നികുതി തുക ഏകദേശം മുംബൈ മെട്രോയുടെ നിർമ്മാണ ചിലവിന് തുല്യമാണ്. 74945 കോടി രൂപയിൽ 28720 കോടി രൂപ നേരിട്ടുള്ള നികുതികളാണ്. 45407 കോടി രൂപ അല്ലാതെ അടച്ച നികുതിളാണ്. 818 കോടി രൂപയാണ് മറ്റ് സംഭാവനകൾ. അദാനി ഗ്രൂപ്പിനു കീഴിലുള്ള അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL), അദാനി സിമന്റ് ലിമിറ്റഡ് (ACL), അദാനി പോർട്സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ (APSEZ), അദാനി ഗ്രീൻ എനർജി ലിമിറ്റഡ് (AGEL) എന്നിവയാണ് വമ്പൻ…
ക്ലീൻ എനർജി പ്രോത്സാഹിപ്പിക്കുന്നതിനായി വാണിജ്യ ഉപയോഗത്തിന് 1000ത്തിലധികം ഹൈഡ്രജൻ ട്രക്കുകളും ബസുകളും കൊണ്ടുവരാൻ കേന്ദ്ര ഗവൺമെന്റ്. 2030ഓടെയാണ് 1000 വാഹനങ്ങൾ നിരത്തിലിറക്കുക. 2025 അവസാനത്തോടെ ഏകദേശം 50 വാഹനങ്ങൾ പ്രവർത്തനക്ഷമമാകുമെന്ന് നാഷണൽ ഗ്രീൻ ഹൈഡ്രജൻ മിഷൻ ഡയറക്ടർ അഭയ് ബക്രെ പറഞ്ഞു. ഇന്റേണൽ കമ്പഷൻ എഞ്ചിനുകൾക്ക് പ്രായോഗിക ബദലാകുന്നതിൽ ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ വലിയ പങ്കുവഹിക്കും. ഇലക്ട്രിക് വാഹനങ്ങൾക്കൊപ്പം നിൽക്കുന്ന പരിഹാരമാണിത്. എന്നാൽ ഉയർന്ന ചിലവും പുനരുപയോഗിക്കാവുന്ന ഊർജ്ജം, ഭൂമി, വെള്ളം എന്നിവയ്‌ക്കുള്ള വലിയ ആവശ്യകതകളും കാരണം ഗ്രീൻ ഹൈഡ്രജനിൽ പരിമിതിയുണ്ട്-അദ്ദേഹം പറഞ്ഞു. 100–200 കിലോമീറ്റർ ദൈർഘ്യമുള്ള 10 ചെറിയ ഇടനാഴികളിലാണ് ആദ്യ ഘട്ടത്തിലെ ഹൈഡ്രജൻ ട്രക്ക്-ബസ് പൈലറ്റ് പദ്ധതികൾ. അടിസ്ഥാന സൗകര്യ വെല്ലുവിളികളെ മറികടക്കാൻ 200 കിലോമീറ്റർ ഇടവിട്ട് ഹൈഡ്രജൻ റീഫ്യുവലിങ്ങ് കേന്ദ്രങ്ങൾ കൊണ്ടുവരും. ഡൽഹി–മുംബൈ പോലുള്ള ദൈർഘ്യമേറിയ റൂട്ടുകളും പരിഗണനയിലുണ്ടെന്നും താങ്ങാനാവുന്ന വില ഉറപ്പാക്കാൻ ബയോഗ്യാസ് ഉപയോഗിച്ച് ഡീസെൻട്രലൈസ്ഡ് ഹൈഡ്രജൻ ഉത്പാദനം അടക്കമുള്ളവ കൊണ്ടുവരുമെന്നും അഭയ് ബക്രെ…