Author: News Desk

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരൻ എന്ന റെക്കോർഡിട്ട സയീദ് അൽമീരി വീണ്ടും ഒരു റെക്കോർഡിനുടമയായി. ഒന്നല്ല രണ്ട് ലോക റെക്കോർഡുകളാണ് ചുരുങ്ങിയ കാലയളവിൽ ഈ എമിറാത്തി പയ്യൻ നേടിയത്. ഈ മാർച്ചിൽ, 4 വർഷവും 218 ദിവസവും പ്രായമുള്ളപ്പോളാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ആദ്യ ലോക റെക്കോർഡ് സയീദ് റഷീദ് അൽമീരി നേടുന്നത്. ഇത്തവണ 4 വർഷവും 238 ദിവസവും പ്രായമുള്ളപ്പോൾ ഒരു പുസ്തക പരമ്പര പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിട്ടാണ് സയീദ് അൽമീരി വീണ്ടും റെക്കോർഡിട്ടത്. അഞ്ച് വയസ്സ് തികയുന്നതിന് മുമ്പ് ഈ കൊച്ചുകുട്ടി രണ്ടു ലോക റെക്കോർഡ് കൈവരിച്ചു എന്നതാണ് അൽമീരിയുടെ നേട്ടത്തെ അസാധാരണമാക്കുന്നത്. സയീദിന്റെ മൂത്ത സഹോദരി അൽദാബി ഏഴാം വയസ്സിൽ അറബിയിലും ഇംഗ്ലീഷിലും ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസാധകയായി ഗിന്നസ് ബുക്കിൽ റെക്കോർഡിട്ടിരുന്നു. സയീദിന്റെ അമ്മ പറയുന്നതനുസരിച്ച് ചെറുപ്പം മുതലേ പുസ്തകങ്ങൾ വായിക്കാൻ തൽപ്പരയായിരുന്നത്…

Read More

“എവിടെ ചെന്നാലും എപ്പോഴും ഒപ്പമുണ്ടാകും” എന്ന ഒരാളുടെ ഉറപ്പ് നമ്മിൽ തെല്ലൊന്നുമല്ല സുരക്ഷിതത്വ ബോധമുണർത്തുന്നത്. ആ ഉറപ്പ് കൊച്ചിയിൽ നിറവേറ്റുകയാണെന്ന് സാക്ഷ്യപെടുത്തുകയാണ് Reliance Jio 5G. കൊച്ചി നഗരത്തിൽ എയർപോർട്ട് മുതൽ വാട്ടർ മെട്രോ വരെ, കരയിലും ജലത്തിലും എവിടെയും കടന്നു ചെല്ലുകയാണ് Jio 5G. കൂടുതൽ ജനങ്ങൾ ഒരുമിച്ചു കൂടുകയും, വെയ്റ്റിംഗ് ടൈം ഉള്ളതുമായ കൊച്ചിയിലെ കേന്ദ്രങ്ങളിലെല്ലാം സാന്നിധ്യമറിയിച്ച ജിയോയുടെ അതിവേഗ 5G ടാറ്റ ഉപഭോഗം കഴിഞ്ഞ 6 മാസത്തിനുള്ളിൽ പതിന്മടങ്ങായി. എയർപോർട്ട്, വാട്ടർ മെട്രോ സ്റ്റേഷനുകൾ , വൈറ്റില മൊബിലിറ്റി ഹബ്, റെയിൽവേ സ്റ്റേഷനുകൾ, കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് എന്നിങ്ങനെ എല്ലാ ട്രാവൽ ഹബ്ബുകളിലും മികച്ച സേവനമാണ് ജിയോ 5G നൽകുന്നത്. ജിയോ 5G ഉപയോഗപ്പെടുത്തി വിനോദത്തിനും വിജ്ഞാനത്തിനുമായി നിരവധി സർവീസുകളാണ് ഉപഭോക്താക്കൾക്കായി ജിയോ ഒരുക്കിയിരിക്കുന്നത്. ഇപ്പോൾ കരയിലും ജലപാതകളിലും ജിയോ 5 ജി സേവനങ്ങൾ ഒരു പോലെ ആസ്വദിക്കാം. ഇന്ത്യയിലെ ആദ്യ വാട്ടർമെട്രോ സർവീസ് തുടങ്ങിയ…

Read More

യുഎസ് നിർമിത സായുധ ഡ്രോണുകൾ, പട്രോളിംഗ് വിമാനങ്ങൾ എന്നിവ സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ . ജനറൽ അറ്റോമിക്സ് നിർമിച്ച 31 MQ-9B സീഗാർഡിയൻ ഡ്രോണുകൾ വാങ്ങാൻ പ്രതിരോധമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു കഴിഞ്ഞു. മൂന്ന് ബില്യൺ ഡോളർ (ഏകദേശം 25,000 കോടി രൂപ) വിലവരുന്ന ഡ്രോണുകളാണ് ഇന്ത്യവാങ്ങുന്നത്. അടുത്ത ആഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശനത്തിനായി തിരിക്കാനിരിക്കെയാണ് ഈ നീക്കം. 10 ‘സീ ഗാർഡിയൻ’ വേരിയൻറ് യൂണിറ്റുകൾ വീതം മൂന്നു തവണയായി വാങ്ങാനാണ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ അടുത്ത ആഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ സൂചന നൽകി. ഇന്ത്യയും യു എസ്സും തമ്മിൽ നിലവിൽ ഒന്നിലേറെ സഹകരണ കരാറുകൾ നിലവിലുണ്ട്. ആ കരാറുകൾ ശക്തിപ്പെടുത്തുകയും, പ്രതിരോധ സാമഗ്രികൾ വാങ്ങുകയും ചെയ്യുന്ന ചർച്ചകൾക്കാകും ഇന്ത്യ മുൻ‌തൂക്കം നൽകുക. പ്രതിരോധിക്കാന് ഇന്ത്യയുമായുള്ള ബന്ധം കൂടുതല് ശക്തിപ്പെടുത്താനുള്ള നീക്കമാണ് യുഎസിന്റെ ഭാഗത്ത് നിന്നുള്ളത്.…

Read More

എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിന്റെ സംഭരണ ശേഷി വർധിപ്പിക്കാൻ സർക്കാർ അനുമതി കാത്തിരിക്കുകയാണ് കേരളത്തിൽനിന്നുള്ള വിലകുറഞ്ഞ ജന പ്രിയ റം ജവാന്റെ ഉത്പാദകർ. അനുമതി ലഭിച്ചാൽ ജവാൻ  മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉത്പാദനം വർധിച്ചാൽ ജവാന്റെ പ്രീമിയം ബ്രാന്റും അര ലിറ്റർ ബോട്ടിലും വിപണിയിലെത്തും. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും. ഇതോടെ ഔട്ട്ലെറ്റുകളിൽ ജവാന്റെ ദൗർലഭ്യവും ഇല്ലാതാകും. ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്. സര്‍ക്കാര്‍ അനുമതി ലഭിച്ചാൽ ഉത്പാദനം വീണ്ടും വർധിപ്പിച്ചു പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. നിലവിലെ 8000 കേയ്‌സിനേക്കാൾ ഇരട്ടി. കൂടാതെ ഇനി…

Read More

ആധാറും പാനും ലിങ്ക് ചെയ്യാനുള്ള സമയപരിധി 2023 ജൂൺ 30 ന് അവസാനിക്കുന്നു.  2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. തുടക്കത്തിൽ, പിഴ ഇല്ലാതെ പാൻ-ആധാർ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2022 മാർച്ച് 31 ആയിരുന്നു, ഈ സമയപരിധി പിന്നീട് 2023 മാർച്ച് 31 വരെ നീട്ടിയിരുന്നു. എന്നാൽ 1000 രൂപ പിഴ ചുമത്തിയായിരുന്നു സമയപരിധി നീട്ടിയത്, അതിപ്പോൾ വീണ്ടും ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. 80 വയസ്സോ അതിൽ കൂടുതലോ ഉള്ള വ്യക്തികൾ, ആദായനികുതി നിയമം അനുസരിച്ചുള്ള പ്രവാസികൾ,ഇന്ത്യൻ പൗരന്മാരല്ലാത്തവർ എന്നിവരെ പാൻ-ആധാർ ലിങ്കിംഗിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആദായനികുതി വെബ്‌സൈറ്റ് അനുസരിച്ച്, രജിസ്റ്റർ ചെയ്തവർക്കും രജിസ്റ്റർ ചെയ്യാത്ത ഉപയോക്താക്കൾക്കും ഇ-ഫയലിംഗ് പോർട്ടലിൽ (www.incometax.gov.in) അവരുടെ ആധാറും പാനും ലിങ്ക് ചെയ്യാൻ കഴിയും. ആധാർ-പാൻ ലിങ്കേജിനുള്ള പേയ്മെന്റ് തുക എത്രയാണ്?ഒരു ഇ-ഫയലിംഗ് പോർട്ടലിൽ ആധാർ-പാൻ ലിങ്കിംഗ് അഭ്യർത്ഥന സമർപ്പിക്കുന്നതിന് മുമ്പ്, 1000 രൂപ ഒറ്റ ചലാനിൽ അടയ്‌ക്കേണ്ടതാണ്. പാൻ-ആധാർ എങ്ങനെ ലിങ്ക് ചെയ്യാം 2023 ജൂൺ 30 വരെ പാൻ ആധാറുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ എന്തു സംഭവിക്കും? 2023 ജൂൺ 30 വരെ നിങ്ങളുടെ ആധാർ പൻകാർഡുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ, നിങ്ങളുടെ പാൻ പ്രവർത്തനരഹിതമാകും. നികുതി റീഫണ്ട് ലഭിക്കില്ല. പാൻ പ്രവർത്തനരഹിതമായി തുടരുന്ന കാലയളവിൽ റീഫണ്ടിന്  പലിശ ലഭിക്കില്ല.ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാനാവില്ല. ആദായനികുതി നിയമം വ്യവസ്ഥ ചെയ്യുന്ന…

Read More

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറുമായി ഇൻഡിഗോ. ഇന്ത്യയിലെ ഏറ്റവും വലിയ എയർലൈനിന്റെ ഓപ്പറേറ്ററായ ഇന്റർഗ്ലോബ് ഏവിയേഷൻ ലിമിറ്റഡ്, എയർബസുമായി 500 നാരോ ബോഡി വിമാനങ്ങൾക്ക് കരാറിലേർപ്പെട്ടു. ഇത് വാണിജ്യ വ്യോമയാന വ്യവസായത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വാങ്ങൽ എന്ന റെക്കോർഡ് സൃഷ്ടിച്ചു, 2006 മുതൽ ഇൻഡിഗോയുടെ മൊത്തം ഓർഡർ ഇതോടെ 1,330 ആയി. ഫെബ്രുവരിയിൽ എയർബസിൽ നിന്നും ബോയിംഗിൽ നിന്നും 470 വിമാനങ്ങൾക്കായി ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള എയർ ഇന്ത്യ നൽകിയ ഓർഡറിനെ ഇൻഡിഗോയുടെ ഓർഡർ മറികടന്നു. 2030 നും 2035 നും ഇടയിൽ ഡെലിവറി ചെയ്യാനുള്ളതാണ് ഏകദേശം 50 ബില്യൺ ഡോളർ വിലമതിക്കുന്ന 500 എയർക്രാഫ്റ്റുകളുടെ ഓർഡർ. എന്നിരുന്നാലും ബൾക്ക് ഓർഡറുകൾക്ക് കിഴിവ് നൽകുന്നതിനാൽ അന്തിമ ഡീലിന്റെ വലുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു. നാരോ ബോഡി എയർബസ് 320 നിയോ ഫാമിലി എയർക്രാഫ്റ്റ്, എയർബസ് 321 നിയോ, എയർബസ്  321XLR എന്നിവയുൾപ്പെടെയുള്ള വിമാനങ്ങൾക്കാണ് ഓർഡർ നൽകിയിട്ടുളളത്. ലോ-കോസ്റ്റ് കാരിയറായ ഇൻഡിഗോ യൂറോപ്യൻ വിപണികളിൽ കൂടുതൽ വിപുലീകരിക്കാനും രണ്ട് വർഷത്തിനുള്ളിൽ  മൊത്തം പ്രവർത്തനത്തിന്റെ 30% വിഹിതം നേടാനും ലക്ഷ്യമിടുന്നു. 60% വിപണിവിഹിതമായി ഇൻഡിഗോ…

Read More

“നമ്മുടെ കണ്ണൊന്നു സ്കാൻ ചെയ്താൽ ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നറിയാൻ പറ്റുമോ? ഒരാളുടെ പ്രമേഹം, രക്ത സമ്മർദ്ദം, പുകവലി ശീലം എന്നിവയൊക്കെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ വൈദ്യശാസ്ത്രത്തിന് എന്ന് സാധിക്കും? എങ്കിൽ പരമ്പരാഗത ഡയഗ്നോസ്റ്റിക് രീതികളായ സിടി സ്കാനുകൾ, എംആർഐകൾ, എക്സ്-റേകൾ എന്നിവയോട് ഗുഡ്‌ബൈ പറയാമായിരുന്നു.” ഇതൊക്കെ സാധിക്കും കേട്ടോ ഇപ്പോൾ. ഗൂഗിൾ നൽകുന്ന ഉറപ്പാണ്. ഇതൊക്കെ സാധിച്ചെടുക്കുന്നതു മറ്റാരുമല്ല, സാക്ഷാൽ AI എന്ന അത്ഭുതം തന്നെ.!  അതെ ഗൂഗിളിന്റെ AI ഉപയോഗിച്ച് നമ്മുടെ കണ്ണൊന്നു സ്കാൻ ചെയ്തു ഹൃദയസംബന്ധിയായ നിർണയങ്ങൾ , എന്തിനു മറ്റു രോഗങ്ങൾ വരെ ഇപ്പോൾ പ്രവചിക്കാൻ കഴിയും, അതോടെ പരമ്പരാഗത രീതികളായ സിടി സ്കാനുകൾ, എംആർഐകൾ, എക്സ്-റേകൾ എന്നിവ ഉപേക്ഷിക്കാം. കിറുകൃത്യം രോഗനിർണയം തന്നെ ഇവിടെ സാധ്യമാകും. വൈദ്യശാസ്ത്രത്തെ പോലും ഞെട്ടിച്ച ഈ പ്രഖ്യാപനം നടത്തിയത് മറ്റാരുമല്ല,ഗൂഗിളിന്റെ സിഇഒ സുന്ദർ പിച്ചൈയാണ്. മറ്റൊന്നുകൂടിയുണ്ട്. ഗൂഗിളിന്റെ ഈ ഗവേഷണങ്ങൾ വൈദ്യശാസ്ത്രത്തെ കൊണ്ട് ചെന്ന് നിർത്തുന്നത് AI ഡോക്ടർ…

Read More

2025 ഓടെ രാജ്യത്തിന്റെ ജിഡിപിയുടെ 20-25 ശതമാനം സാങ്കേതികവിദ്യ അധിഷ്ഠിത നേട്ടം ആക്കാനാണ് ഇന്ത്യൻ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഐടി സഹ മന്ത്രി രാജീവ് ചന്ദ്രശേഖർ. ഇന്ത്യൻ അമേരിക്കൻ സംരംഭകരോട് ഇന്ത്യയുടെ ഈലക്ഷ്യം നേടുന്നതിന്റെ ഭാഗമാകാൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സ്റ്റാർട്ടപ്പുകളിലൂടെയും സംരംഭങ്ങളിലൂടെയും India AI എന്ന ബ്രാൻഡിലൂടെ രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുകയാണ് ലക്‌ഷ്യം.   കഴിഞ്ഞ ഒമ്പത് വർഷമായി ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ വികസിക്കുകയും വൈവിധ്യവൽക്കരിക്കുകയും ചെയ്തതായി രാജീവ് ചന്ദ്രശേഖർ ഗ്ലോബൽ ഇന്ത്യൻ ടെക്‌നോളജി പ്രൊഫഷണൽസ് അസോസിയേഷന്റെ വാർഷിക കോൺഫറൻസിൽ വെർച്വൽ പ്രസംഗത്തിൽ പറഞ്ഞു. അർദ്ധചാലകങ്ങൾ, മൈക്രോ ഇലക്‌ട്രോണിക്‌സ്, AI, ബ്ലോക്ക്ചെയിൻ, വെബ് മൂന്ന് ഉയർന്ന പ്രകടനമുള്ള കമ്പ്യൂട്ടിംഗ് ഭാഷകൾ, ഉപഭോക്തൃ ഇന്റർനെറ്റ് എന്നീ ഏതുമേഖലയിലാണെങ്കിലും നിലവിൽ ഇന്ത്യൻ സംരംഭകരോ ഇന്ത്യൻ സ്റ്റാർട്ടപ്പുകളോ ഇല്ലാത്ത ഒരു സംരംഭമോ, ഇടമോ സാങ്കേതിക മേഖലയിൽ ഇല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് നിങ്ങൾ കാണുന്ന ആഗോള- ഇന്ത്യൻ സാങ്കേതികവിദ്യയുടെ ഏത് ഭാഗത്തും ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ,…

Read More

GST ക്കായി ഡൽഹിയിൽ പ്രിൻസിപ്പൽ ബെഞ്ചുമായി ഒരു അപ്പീൽ ട്രിബ്യൂണൽ സ്ഥാപിക്കുന്ന നീക്കങ്ങളിലാണ് കേന്ദ്രം. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പരാതി ട്രിബുണലിൽ നൽകാം. അതിനായി ഒക്ടോബറിനകം അതത് ചരക്ക് സേവന നികുതി നിയമങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നു. അതിനിടെ രാജ്യത്ത് 10,000 വ്യാജ ജിഎസ്ടി രജിസ്ട്രേഷനുകളും 15,000 കോടി രൂപയുടെ ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് തെറ്റായി നേടിയ കേസുകളും  കണ്ടെത്തിയ സാഹചര്യത്തിൽ ജിഎസ്ടി ക്രമക്കേടുകൾക്കെതിരെയും, വ്യാജ GST കൾക്കെതിരെയും കടുത്ത നടപടിയെടുക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അടുത്ത GST കൗൺസിൽ യോഗം ഇക്കാര്യത്തിൽ കടുത്ത നടപടികൾ തീരുമാനിച്ചു സംസ്ഥാനങ്ങൾക്ക് കൈമാറും ഡൽഹിയിൽ മുഖ്യ അപ്പീൽ ട്രിബ്യൂണൽ  വരുന്നതിനു പിന്നാലെ ഡിസംബറോടെ ട്രൈബ്യൂണലിന് സംസ്ഥാനങ്ങളിലുടനീളം ബെഞ്ചുകൾ ഉണ്ടാകും. മാർച്ചിൽ ജിഎസ്ടി നിയമത്തിൽ മാറ്റം വരുത്താൻ പാർലമെന്റ് അനുമതി നൽകിയിരുന്നു. “ഒക്ടോബറിൽ എല്ലാ സംസ്ഥാന നിയമസഭകളും ഭേദഗതികൾ അംഗീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, അതിലൂടെ ഞങ്ങൾക്ക് ട്രൈബ്യൂണൽ ബെഞ്ചുകൾ രൂപീകരിക്കാൻ കഴിയും, ട്രിബുണലുകൾ വ്യവസായത്തിന്റെയും നികുതി അധികാരികളുടെയും ആശങ്കകൾ പരിഹരിക്കുന്നു. പ്രധാന…

Read More

രാജ്യത്തെ വയോജനങ്ങളിൽ എത്ര പേർ ഡിജിറ്റൽ ഇടപാടുകളിൽ മികവ് പുലർത്തുന്നവരുണ്ടാകും? പലവിധകാരണങ്ങളാൽ കണക്കുകൾ വളരെ ശുഷ്കമായിരിക്കും. 700 ദശലക്ഷം ഇന്റർനെറ്റ് ഉപയോക്താക്കൾ ഡിജിറ്റൽ-ഒൺലി ഭാവിയിലേക്ക് വഴിമാറുകയും വളരുകയും ചെയ്യുന്നുണ്ടെങ്കിലും ജനസംഖ്യയുടെ ഒരു പ്രധാന ഭാഗം, പ്രത്യേകിച്ച് പ്രായമായവർ,  അതിന്റെ പരിധിയിൽ നിന്ന് പുറത്താണ്. 55 വയസും അതിൽ കൂടുതലുമുളള 62 ദശലക്ഷം വ്യക്തികൾ ഇപ്പോഴും ഇന്റർനെറ്റിന്റെ പരിധിക്ക് പുറത്താണുളളത്. ഡിജിറ്റൽ വിടവ് നികത്താനുള്ള ശ്രമങ്ങൾ നടക്കുന്നതിനാൽ 2025 ഓടെ ഈ സാഹചര്യം മാറുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഭാരത്പെയുടെ മുൻ ഉദ്യോഗസ്ഥരായ നെഹുൽ മൽഹോത്ര, രജത് ജെയിൻ, ഗീതാൻഷു സിംഗ്ല എന്നിവർ ചേർന്ന് 2023-ൽ സ്ഥാപിച്ച GenWise എന്ന ആപ്പിന്റെ പ്രസക്തി. മുതിർന്ന പൗരന്മാരുടെ ജീവിതശൈലി രൂപാന്തരപ്പെടുത്തുന്നതിനും സാമ്പത്തിക മാനേജ്‌മെന്റ്, സാമൂഹിക ഇടപെടൽ, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ അവരെ ഡിജിറ്റലി ശക്തരാക്കുന്നതിനുമാണ് ആപ്പ് ലക്ഷ്യമിടുന്നത്.   ജെൻവൈസ്,  മറ്റു കുടുംബാംഗങ്ങളുടെ അഭാവത്തിൽ പോലും മുതിർന്നവർക്ക് ആശ്രയയോഗ്യമായ ഒരു കൂട്ടാളിയാണ്.  കുടുംബാംഗങ്ങൾക്ക്…

Read More