Author: News Desk
വ്യവസായ വകുപ്പ് നടപ്പാക്കുന്ന മിഷന് 1000 പദ്ധതിയിലേയ്ക്ക് ഇതുവരെ തെരഞ്ഞെടുക്കപ്പെട്ട സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 149 ആയി. നാല് വര്ഷത്തിനകം 1000 MSMEകളുടെ ആകെ വിറ്റുവരവ് ഒരു ലക്ഷം കോടിയായി ഉയര്ത്താന് ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി. കഴിഞ്ഞ ഡിസംബറില് നടന്ന സംസ്ഥാനതല അംഗീകാര സമിതിയുടെ പ്രഥമ യോഗത്തില് 88 എംഎസ്എംഇകള്ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഫെബ്രുവരിയില് നടന്ന രണ്ടാമത്തെ യോഗത്തില് 61 എംഎസ്എംഇകളെ കൂടി ഈ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തു. 103 അപേക്ഷകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് സമിതിയുടെ പരിഗണനയ്ക്കായി സമര്പ്പിച്ചത്. അതില് 60 മാര്ക്കിന് മുകളില് ലഭിച്ച 61 അപേക്ഷകള് മിഷന് 1000 പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതില് 20 സംരംഭങ്ങള് സൂക്ഷ്മ വിഭാഗത്തില് നിന്നും, 30 എണ്ണം ചെറുകിട വിഭാഗത്തിലും,11 എണ്ണം ഇടത്തരം വിഭാഗത്തില് നിന്നുമാണ്. വ്യവസായ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി സുമന് ബില്ലയുടെ അദ്ധ്യക്ഷനായ സമിതിയിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര് എസ്.…
കൊച്ചിയിലെ പോർട്ട് കണക്ടിവിറ്റി എൻഎച്ച് ഇടനാഴിക്ക് (എൻഎച്ച് 966-ബി) വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് തടസ്സപ്പെട്ടു. എൻഎച്ച് ബൈപ്പാസ് നെട്ടൂരിൽ നിന്ന് തുടങ്ങി 6 കിലോമീറ്റർ ഭൂമിയേറ്റെടുക്കാനുള്ള നടപടിയാണ് നാഷണൽ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയുടെയും (NHAI) കൊച്ചിൻ പോർട്ട് അതോറിറ്റിയുടെയും അഭിപ്രായ ഭിന്നതയെ തുടർന്ന് തടസ്സപ്പെട്ടത്. നെട്ടൂരിൽ നിന്ന് തുടങ്ങുന്ന നാലുവരി ഇടനാഴി അരൂർ-ഇടപ്പള്ളി ബൈപ്പാസിനെയും വില്ലിംഗ്ടൺ ഐലന്റിന്റെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. നെട്ടൂരിൽ നിന്ന് ഫ്ലൈ ഓവർ പണിതായിരിക്കും വില്ലിംഗ്ടണിലേക്ക് ബന്ധിപ്പിക്കുക. ഇതുവഴി കുണ്ടന്നൂർ ജംഗ്ഷനും 2 കിലോമീറ്റർ കുണ്ടന്നൂർ പാലവും തൊടാതെ ആളുകൾക്ക് അരൂർ-ഇടപ്പള്ളി ബൈപ്പാസിൽ നിന്ന് വില്ലിംഗ്ടണ്ണിലെത്താം. രണ്ടുവരി മാത്രമുള്ള കുണ്ടന്നൂർ പാലത്തിൽ കൂടിയാണ് നിലവിൽ കണ്ടെയ്നർ ലോറികളും മറ്റ് വാഹനങ്ങളും കടന്നു പോകുന്നത്.പോർട്ട് കണക്ടിവിറ്റി എൻഎച്ച് കോറിഡോറിന് വേണ്ടിയുള്ള അലൈൻമെറ്റ് കഴിഞ്ഞ വർഷം നവംബറിലാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം അംഗീകരിച്ചത്. കോറിഡോറിന് വേണ്ടിയുള്ള ഭൂമിയേറ്റെടുപ്പ് നടപടികൾ ഡിസംബറോടെ തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്. ഹോസ്പിറ്റാലിറ്റി പ്രൊജക്ട് നടപ്പാക്കാൻ പോകുന്ന…
സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാ പോസ്റ്റുകളും വീഡിയോകളും നിങ്ങൾ ഷെയർ ചെയ്യാറുണ്ടോ? സോഷ്യൽ മീഡിയയിൽ വാർത്ത എന്ന രീതിയിൽ വരുന്ന കാര്യങ്ങൾ സുഹൃത്തുക്കളുടെയും മറ്റും ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കുക, സോഷ്യൽ മീഡിയയിൽ കാണുന്ന എല്ലാം സത്യമായിക്കൊള്ളണമെന്നില്ല. നിങ്ങൾ ഷെയർ ചെയ്യുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് വ്യാജവാർത്തകൾ സംഘർഷങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള പശ്ചാത്തലത്തിൽ. ഒരു വാർത്ത സത്യമാണോ അല്ലയോ എന്നറിയാൻ ഒരല്പം സമയം ചെലവഴിച്ചാൽ മതിയാകും. വ്യാജവാർത്തകൾക്കെതിരെയുള്ള അന്വേഷണം ആദ്യം എത്തുക നിജസ്ഥിതി എവിടെ അറിയാം എന്നതിലാണ്. അതായത് എന്താണ് ഫാക്റ്റ്? ശരി എന്താണ്? നമ്മുടെ രാജ്യം വൻ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന സമയം കൂടിയാണ് ഇത്. വ്യാജ വാർത്തകളും പ്രൊപ്പഗാന്റാ വാർത്തകളും സോഷ്യൽ മീഡിയയിൽ വന്നു വീഴുമ്പോൾ ഏതാണ് ശരി എന്ന് എങ്ങനെ അറിയാനാകും? തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഔദ്യോഗികം എന്ന തരത്തിൽ വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അതിന്റെ…
ചർമ സംരക്ഷണ മേഖലയിലെ സ്റ്റാർട്ടപ്പുകളിൽ കേരളത്തിന്റെ മുഖമാണ് സ്കിൻ ഹെൽത്ത് (Skinn Health). എയ്സ്തെറ്റിക് സ്കിൻ കെയർ, കോസ്മറ്റോളജിയിൽ ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ മനസിലാക്കിയുള്ള പേഴ്സണലൈസ്ഡ് സേവനമാണ് സ്കിൻ ഹെൽത്ത് നൽകുന്നത്. തിരുവനന്തപുരം കവഡിയർ ജവഹർ നഗറിൽ സ്ഥിതി ചെയ്യുന്ന സ്കിൻ ഹെൽത്ത് ഡോ. ശ്രുതി വിജയന്റെ ബ്രെയ്ൻ ചൈൽഡാണ്. എയ്സ്തെറ്റിക് ഫിസിഷ്യനും സെലിബ്രറ്റി മേക്കപ്പ് ആർട്ടിസ്റ്റും കൂടിയാണ് ഡോ. ശ്രുതി. ഒരേ സമയം സൗന്ദര്യ സംരക്ഷണത്തിലും ആരോഗ്യ സംരക്ഷണത്തിലും ഊന്നിയുള്ള പ്രവർത്തനമാണ് സ്കിൻ ഹെൽത്തിന്റേത്. കോസ്മെറ്റിക്, മെഡിക്കൽ സ്കിൻ കെയർ, ഹെയർ കെയർ എന്നിവയിൽ മികച്ച നിലവാരമുള്ള സേവനം ആഗ്രഹിക്കുന്നവർക്ക് സ്കിൻ ഹെൽത്തിൽ എത്തിയാൽ നിരാശരാകേണ്ടി വരില്ല. കവഡിയറിൽ സ്കിൻ ഹെൽത്ത് ക്ലിനിക്കിന്റെ ഭാഗമായി സലൂണും മറ്റും പ്രവർത്തിക്കുന്നുണ്ട്.സ്കിൻ ഹെൽത്തിൽ എത്തുന്ന ക്ലൈന്റുകളുടെ ചർമ സംരക്ഷണവും ആരോഗ്യ സംരക്ഷണവും ഉറപ്പാക്കുന്ന സേവനങ്ങളാണ് ഡോ. ശ്രുതിയും ടീമും ഒരുക്കിയിട്ടുള്ളത്. ഓരോരുത്തരുടെയും ശരീര പ്രകൃതവും മറ്റും തിരിച്ചറിഞ്ഞു കൊണ്ടുള്ള ട്രീറ്റ്മെന്റാണ് സ്കിൻ ഹെൽത്തിൽ…
എല്ലാ വർഷവും മാർച്ച് എട്ട് കടന്നു പോകുന്നത് സ്ത്രീത്വത്തിന്റെ ആഘോഷമായാണ്. സ്ത്രീകളുടെ ഉൾപ്പെടുത്തലിനെ മനസിലാക്കുക, വിലമതിക്കുക എന്ന് അർഥമാക്കി കൊണ്ട് ഇൻസ്പൈർ ഇൻക്ലൂഷൻ എന്ന ആശയത്തിൽ ഊന്നിയാണ് ഇത്തവണ വനിതാ ദിനം ആഘോഷിക്കുന്നത്. സാങ്കേതിക വിദ്യയിലും സ്റ്റാർട്ടപ്പിലും സ്ത്രീകളുടെ ഉൾപ്പെടൽ എല്ലാവരും തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്ന കാലമാണ്. സ്വയം സാമ്പത്തിക സ്വാതന്ത്ര്യം നേടുകയും മറ്റുള്ളവരെ അതിന് സഹായിക്കുകയും ചെയ്യുന്ന സ്ത്രീകൾ നമ്മുക്ക് ചുറ്റുമുണ്ട്. സ്വന്തം സംരംഭം തുടങ്ങി വിജയം കൈവരിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച 25 വനിതാ സംരംഭകരെ പരിചയപ്പെടുത്തുകയാണ് Channeliam. ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പ് മേഖലയിൽ പ്രശസ്തമായ ക്യൂബിന്റെ (Cube) കോ ഫൗണ്ടർ സൊണാൽ ഷിനോയി (Sonal Shenoy) ഇന്നൊവെറ്റേഴ്സ് സ്പോട്ട്ലൈറ്റ് കാറ്റഗറിയിൽ ഇടം നേടി. ജനറേറ്റീവ് നിർമിത ബുദ്ധി (എഐ) സ്റ്റാർട്ടപ്പാണ് ക്യൂബ് (Cube). മൾട്ടി ലൊക്കേഷൻ ബിസിനസുകളുടെ ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്മെന്റും കസ്റ്റമർ കെയറും കാര്യക്ഷമമാക്കാൻ ക്യൂബ് സഹായിക്കുന്നു. ചാറ്റ് ജിപിടി പോലുള്ള എഐ സാങ്കേതിക വിദ്യയുടെ…
കേരളത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തക്ക ഉൽപ്പാദന വരുമാനമില്ലെന്നു സുപ്രീംകോടതിയിൽ കേരളത്തിന് വ്യക്തമാക്കേണ്ടി വന്നു. സംസ്ഥാനത്തിൻ്റെ വരുമാന സ്രോതസ്സ് ടൂറിസവും വിവര സാങ്കേതിക വിദ്യയുമാണ് എന്നതായിരുന്നു കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബിലിന്റെ വാദം. കേരളത്തിന്റെ കടമെടുപ്പ് പരിധിയും അധിക കേന്ദ്ര വായ്പയും അസാധാരണമായ രീതിയിലാണ് സുപ്രീംകോടതിയിൽ വാദപ്രതിവാദത്തിനെത്തിയത്. സുപ്രീംകോടതിക്ക് മുന്നിലേക്ക് ആദ്യമായാണ് ഇത്തരമൊരു വിഷയം എത്തുന്നതും. ഒരു സംസ്ഥാനത്തിന്റെ കഴിവുകളും, പരിമിതികളും നിരത്തി അതിനെ അതിജീവിക്കുവാനായി കേന്ദ്ര സർക്കാരിന്റെ വായ്പാ സഹായം എത്രത്തോളം അനിവാര്യമാണെന്ന് നീതി പീഠത്തെ ബോധ്യപ്പെടുത്താൻ കേരളത്തിനായി എന്നിടത്താണ് സംസ്ഥാനത്തിന്റെ വിജയം. ഇതിൽ നിർണായകമായ പങ്കാണ് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ സുപ്രീംകോടതിയിൽ വഹിക്കുന്നതും. കടമെടുക്കൽ ശേഷിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കേന്ദ്രസർക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജിയിൽ വിശദമായ വാദമാണ് സുപ്രീം കോടതിയിൽ നടന്നത്. കേരളം എത്തരത്തിലുള്ള ഒരു സംസ്ഥാനമാണെന്നും, ഇനി കേരളത്തിന് മുന്നോട്ടു നീങ്ങാൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര…
രാജ്യത്തെ ആദ്യത്തെ ഫ്ലൈയിങ് ടാക്സി (പറക്കും ടാക്സി) ഇ200 (e200) ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിലായി സേവനം തുടങ്ങും. e200 വികസിപ്പിച്ച ഇപ്ലെയിൻ കമ്പനി (ePlane Company) ഫൗണ്ടറും ഐഐടി മദ്രാസ് എയ്റോസ്പെയ്സ് എൻജിനിയറിംഗ് പ്രൊഫസർ സത്യ ചക്രവർത്തി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇന്ത്യയിലെ നഗരങ്ങളിലെ വർധിച്ചു വരുന്ന ഗതാഗത കുരുക്കിന് പരിഹാരമാകാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധിക്കുമെന്ന് പ്രൊഫ. സത്യ പറയുന്നു.രാജ്യത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച് ദീർഘവീക്ഷണത്തോടെയാണ് e200ന്റെ നിർമാണം. ഭാവിയിൽ കൂടുതൽ പറക്കും ടാക്സികൾ സർവീസ് നടത്തുകയാണെങ്കിൽ ആകാശത്ത് തിരക്ക് കുറയ്ക്കാനും ഇടുങ്ങിയ ഇടങ്ങളിൽ പോലും പാർക്ക് ചെയ്യാനും സാധിക്കുന്ന തരത്തിൽ കോംപാക്ട് ആയാണ് പറക്കും ടാക്സികൾ വികസിപ്പിച്ചിരിക്കുന്നത്. ആദ്യത്തെ ചാർജിംഗ് കഴിഞ്ഞ് അടുത്ത ചാർജ് ചെയ്യുന്നത് വരെ ചെറിയ ദൂരങ്ങളിലേക്ക് നിരവധി തവണ സർവീസ് നടത്താൻ e200 പറക്കും ടാക്സികൾക്ക് സാധിക്കും. ഇന്ത്യൻ മാർക്കറ്റിലേക്ക് പറക്കും ടാക്സി സാങ്കേതിക വിദ്യ എത്തിക്കാൻ ഡിസൈൻ കമ്പനികൾ, നിർമാണ…
8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകളെന്ന് റിപ്പോർട്ട്. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം നടത്തിയാണ് തൊഴിലവസരം സൃഷ്ടിച്ചത്. സംസ്ഥാന സർക്കാരാണ് കമ്പനികളിൽ നിക്ഷേപം നടത്തിയത്. പുതുതായി 5,839 തൊഴിലുകൾ മാത്രമാണ് ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചത്. കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (KSIDC) നൽകിയ സാമ്പത്തിക പിന്തുണയുടെ ആനുകൂല്യം സംസ്ഥാനത്തെ 119 എന്റർപ്രൈസുകൾക്ക് ലഭിച്ചു. സംരംഭങ്ങൾക്കും നിക്ഷേപങ്ങൾക്കും പിന്തുണ നൽകുന്നത് KSIDC ആണ്.സാമൂഹിക പ്രവർത്തകനായ കെ ഗോവിന്ദൻ നമ്പൂതിരി നൽകിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം സർക്കാരിൻെറ ഇയർ ഓഫ് എന്റർപ്രൈസസ് സ്കീമിന് കീഴിൽ കഴിഞ്ഞ 22 മാസത്തിൽ 5 ലക്ഷം തൊഴിലുകൾ സൃഷ്ടിച്ചതായാണ് സംസ്ഥാന ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സ് ഡയറക്ടറേറ്റ് പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നത്. ഇക്കാലയളവിൽ 2,36,384 എന്റർപ്രൈസുകൾക്കാണ് തുടക്കമിട്ടതെന്നും ഇതിനായി 14,922…
ആമസോണിന്റെ ജെഫ് ബെസോസിനെ മറികടന്ന് ലോക ഒന്നാം നമ്പർ കോടീശ്വരൻ സ്ഥാനത്തെത്തി ലൂയിസ് വിറ്റണിന്റെ (Louis Vuitton) ബെർണഡ് ആർണോൾട്ട്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ബിസിനസ് ബ്രാൻഡായ എൽവിഎംഎച്ചിന്റെ (LVMH) ഫൗണ്ടറും ചെയർമാനും ആണ് ഫ്രഞ്ചുക്കാരാനായ ബെർണഡ് ആർണോൾട്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ടെസ്ലയുടെ ഇലോൺ മസ്കിനെ പിന്തള്ളി ആമസോണിന്റെ ജെഫ് ബെസോസ് ബ്ലൂംബർഗിൻെറ ലോക കോടീശ്വര പട്ടികയിൽ ഒന്നാമതെത്തിയത്. പട്ടിക പുറത്ത് വിട്ട് ഒരാഴ്ച തികയുന്നതിന് മുമ്പേ ബെസോസിന് പിന്തള്ളി ബെർണഡ് ആർണോൾട്ട് ഒന്നാം സ്ഥാനത്തെത്തി. ബ്ലൂംബർഗിന്റെ റിപ്പോർട്ട് അനുസരിച്ച് ബെർണഡിന്റെ ആസ്തി 197 ബില്യൺ ഡോളറാണ്. രണ്ടാം സ്ഥാനത്തെത്തിയ ബെസോസിന്റെ ആകെ ആസ്തി 196 ബില്യൺ ഡോളറാണ്. ഓഹരിയിൽ 755 മില്യൺ ഡോളർ ഇടിവ് സംഭവിച്ചതാണ് ബെസോസിന് തിരിച്ചടിയായത്. 2021ന് ശേഷം ആദ്യമായാണ് ബെർണഡ് ലോക ഒന്നാം നമ്പർ കോടീശ്വര പട്ടം തിരിച്ചു പിടിക്കുന്നത്.ലോക കോടീശ്വര പട്ടികയിൽ ഒന്നാമതെത്തുന്ന ഒരേയൊരു ഫാഷൻ ബിസിനസുകാരനാണ് ബെർണഡ്. 2022ൽ കമ്പനിയുടെ…
സാമ്പത്തിക മേഖലയിൽ ഉത്തരവാദിത്വം ഏറെയും വനിതകൾക്ക് തന്നെ എന്ന മറ്റൊരു വസ്തുത കൂടി അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തു വരുന്നു. വായ്പാ കടം സമയബന്ധിതമായി വീട്ടുന്നതിൽ ഇന്ത്യയിലെ പുരുഷൻമാരേക്കാൾ കൂടുതൽ ഉത്തരവാദിത്തം സ്ത്രീകൾക്കാണ് എന്നാണ് സർവേ ഫലങ്ങൾ തെളിയിക്കുന്നത് . അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി ഫിൻടെക് പ്ലാറ്റ്ഫോമായ ഫൈബ് നടത്തിയ സർവേയെ അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ഈ കണ്ടെത്തൽ. വനിതകൾ മികച്ച രീതിയിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നതായും കടത്തോടുള്ള സ്ത്രീകളുടെ സമീപനത്തെയും വിവേകത്തോടെ തീരുമാനം എടുക്കുന്ന ശീലങ്ങളെയും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുവെന്നും പഠനം പറയുന്നു. പുതുതായി വായ്പ വാങ്ങുന്നവരുടെ എണ്ണത്തിൽ new-to-credit NTC കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സ്ത്രീകളുടെ എണ്ണം വൻതോതിൽ ഉയർന്നു. 2019ൽ 18 ശതമാനമായിരുന്നത് 2023ൽ 40 ശതമാനമായാണ് വർധിച്ചത്. പുതുതായി വായ്പ വാങ്ങുന്ന പുരുഷന്മാരുടെ എണ്ണം 22 % കണ്ട് ഇടിഞ്ഞു. 2019ൽ 82 ശതമാനമായിരുന്നത് 2023 ൽ 60 ശതമാനമായാണ് കുറഞ്ഞത്. പ്രതിമാസ…