Author: News Desk

നിങ്ങൾക്കൊരു റോബോട്ടിനെ ആവശ്യമുണ്ടോ? സർവീസിനോ, റെസ്റ്റോറന്റിലോ, ഓഫീസിലോ അല്ലെങ്കിൽ മറ്റെവിടെയെങ്കിലും. നിങ്ങള്ക്ക് ചെറുപ്പക്കാരുടെ സ്റ്റാർട്ടപ്പുകളിൽ വിശ്വാസമുണ്ടോ? എങ്കിലിങ്ങു കൊച്ചിയിലേക്കു വന്നാൽ മതി. കഴിവുള്ള ഒരു റോബോട്ടുമായി തിരികെ പോകാം. ഐ ഹബ് റോബോട്ടിക്‌സ് – I Hub Robotics – എന്ന ഒരു കൂട്ടം ചെറുപ്പക്കാർ തുടങ്ങിവച്ച റോബോട്ടിക് സ്റ്റാർട്ടപ്പാണ് KSUM ന്റെ, കേരളത്തിലെ സ്റ്റാർട്ടപ്പുകളുടെ അഭിമാനമായി ഇനി ഇന്ത്യയുടെ തന്നെ അഭിമാനമാകാൻ പോകുന്നത്. ഇപ്പോൾ റെസ്റ്റോറന്റ്, സർവീസ് റോബോട്ട്, ഡിഫെൻസ് പ്രോജെക്ടസ്, റോബോട്ടിക്‌സ് എജുക്കേഷൻ എന്നിവയിലൊക്കെ മുന്നേറുകയാണീ ടീം റോബോട്ടിക്‌സ്. ഇനിയങ്ങോട്ട് കാര്യങ്ങൾ മാറുകയാണ്. ഇവർ തയാറാക്കിയ വാർത്താവിനിമയ വിവര ശേഖരണ കൃത്രിമ ഉപഗ്രഹം അധികം വൈകാതെ തന്നെ വിക്ഷേപണത്തിനൊരുങ്ങുകയാണ്. തൊട്ടുപിന്നാലെ വിക്ഷേപണത്തിനൊരുങ്ങും ഇവർ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സെമി റോക്കറ്റ് സിസ്റ്റം. സാറ്റലൈറ്റ് ആൻഡ് റോക്കറ്റ് ടെക്നോളജി  വികസനത്തിനായി ഐ ഹബ് റോബോട്ടിക്‌സ് രൂപീകരിച്ച സ്റ്റാർട്ടപ്പ് ഐ എയ്റോ സ്കൈ ഇന്ത്യ– I -Aero Sky india- കൊച്ചിയിൽ വ്യവസായ മന്ത്രി പി രാജീവ് ഉദ്‌ഘാടനം ചെയ്തു. കേരളത്തിൽ നിന്നും…

Read More

ആപ്പിളിന്റെ 15 ഇഞ്ച് MacBook Air M2 വിൽപ്പനയ്‌ക്കെത്തി. വില 1,34,900 രൂപയിൽ ആരംഭിക്കുന്നു. പുതിയ M2 MacBook Air ആപ്പിളിന്റെ ഓൺലൈൻ സ്റ്റോറിൽ നിന്നോ ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിൽ നിന്നോ വാങ്ങാം. മാക്ബുക്ക് എയർ കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ 15 ഇഞ്ച് നോട്ട്ബുക്കാണിത്. സിൽവർ, സ്റ്റാർലൈറ്റ്, സ്‌പേസ് ഗ്രേ, മിഡ്‌നൈറ്റ് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്. 15 ഇഞ്ച് മാക്ബുക്ക് എയറിന് 11.5 എംഎം കനം, 13.4 ഇഞ്ച് വീതിയും 9.35 ഇഞ്ച് ഉയരവുമുണ്ട്. ആപ്പിളിന്റെ അഭിപ്രായത്തിൽ, ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ 15 ഇഞ്ച് ലാപ്‌ടോപ്പാണിത്. 15 ഇഞ്ച് മോഡലിന് 15.3 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയും  500 nits ബ്രൈറ്റ്നെസുമുണ്ട്. ടച്ച് ഐഡിയും വലിയ ഫോഴ്‌സ് ടച്ച് ട്രാക്ക്പാഡും ഉള്ള കറുത്ത കീബോർഡും മാക്ബുക്ക് എയർ ഫീച്ചർ ചെയ്യുന്നത് തുടരുന്നു. അപ്‌ഡേറ്റ് ചെയ്‌ത 1080p ഫേസ്‌ടൈം HD ക്യാമറയാണ് മോഡലിനുളളത്. M1 നെ അപേക്ഷിച്ച്, 18 ശതമാനം വേഗതയേറിയ CPU, 35 ശതമാനം വേഗതയുള്ള…

Read More

ഇന്ധന വില കുറയുമോ? രാജ്യം ഓരോ ദിവസവും  ഉറ്റുനോക്കുന്നതു ഈ ചോദ്യത്തിന് എന്ന് ഉത്തരം ലഭിക്കുമെന്നാണ്. കാരണം രാജ്യത്തെ പെട്രോളിയം കമ്പനികൾ ഇപ്പോൾ ലാഭത്തിലാണ്. ആ ലാഭം ജനങ്ങളിലേക്കെത്തിക്കാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിന് പെട്രോളിയം കമ്പനികൾ നൽകിയ മറുപടി കോവിഡ് കാലത്തേ അടച്ചിടലിൽ സംഭവിച്ച അതിഭീമ നഷ്ടം ഇനിയും നികത്താനായിട്ടില്ല. പിന്നാലെ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച റഷ്യ ഉക്രൈൻ യുദ്ധവും മറ്റു സാഹചര്യങ്ങളും തങ്ങളെ വീണ്ടും നഷ്ടത്തിലാക്കി. ഇപ്പോളത്തെ ലാഭം അതിനു പകരമാകില്ല, അതുകൊണ്ട് ഇന്ധന വില അടുത്തെങ്ങാനും കുറയ്ക്കാനും ഒരുക്കമല്ല എന്നാണ്. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപ് പെട്രോൾ, ഡീസൽ വിലകളിൽ കുറവു വരുത്തണമെന്ന് രണ്ടു മാസം മുമ്പ്  കേന്ദ്രസർക്കാർ പെട്രോളിയം കമ്പനികളോട് ആവശ്യപ്പെട്ടതായിരുന്നു. എന്നിട്ടും അവർ അനങ്ങിയില്ല.   ഇതോടെ ഏറ്റവും പുതിയ മറുപടി ഇന്ധനവിലകുറയ്ക്കലിൽ നൽകിയിരിക്കുന്നു കേന്ദ്ര പെട്രോളിയം മന്ത്രി. ഇന്ധന വില കുറക്കുന്ന കാര്യത്തിൽ തനിക്ക് ഉറപ്പുനൽകാനാവില്ലെന്ന് പറഞ്ഞു കൈയൊഴിയുകയാണ് പെട്രോളിയം മന്ത്രി ഹർദീപ് സിങ്…

Read More

ബംഗ്‌ടാൻ ബോയ്‌സ് എന്നറിയപ്പെടുന്ന പ്രശസ്തമായ ഏഷ്യൻ ബോയ്‌ബാൻഡ് ബിടിഎസിന്റെ ആരാധകരെ കാത്ത് ദുബായിൽ ഒരു കഫേ. തിരക്കേറിയ ഇടവഴികൾക്കും തെരുവുകൾക്കും പേരുകേട്ട സത്വയിലെ ദുൽ സെറ്റ് കഫേ BTS ആരാധകർക്ക് ഒരു എക്സ്ക്ലുസിവ് ട്രീറ്റ് നൽകുന്നു. ബാൻഡിന്റെ പോസ്റ്ററുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കഫേ BTS അംഗങ്ങളുടെ പേരിലുള്ള പാനീയങ്ങൾ അവതരിപ്പിക്കുന്നു. ചിലർ ഓറിയോ ജങ്കൂക്കി ചീസ്‌കേക്ക് മിൽക്ക് ടീ കുടിക്കാൻ തിരഞ്ഞെടുക്കുമ്പോൾ, മറ്റുള്ളവർ കൂടുതൽ പരമ്പരാഗത ബ്ലൂബെറി ജിൻ ലെമനേഡ് തിരഞ്ഞെടുക്കുന്നു. ഒരേ സമയം 15 പേർക്ക് ഇരിക്കാവുന്ന കഫേയിൽ BTS-ന്റെ പർപ്പിൾ ലോഗോയ്ക്ക് അനുസൃതമായി പർപ്പിൾ തീമാണ്. ടിവിയിൽ പാട്ടുകളും സംഗീതകച്ചേരികളും ചിലപ്പോൾ BTS-ന്റെ അഭിമുഖങ്ങളും പ്ലേ ചെയ്യുന്നു. ഫോട്ടോകാർഡുകളും കലണ്ടറുകളും കൂടാതെ ബിടിഎസ് ഗാനങ്ങളുടെ പേരുകളുള്ള പ്രത്യേക സ്‌നിക്കേഴ്‌സ് ബാറുകളും കഫേ നൽകുന്നു. പരമ്പരാഗത കൊറിയൻ വിഭവങ്ങളായ റാമിയോൺ, കൊറിയൻ സ്വീറ്റ് ചില്ലി ചിക്കൻ, ടിയോക്ബോക്കി എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക മെനുവും അവതരിപ്പിച്ചിട്ടുണ്ട്. ജൂൺ 13 ന് BTS-ന്റെ പത്താം…

Read More

കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നുള്ള അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസെലേജിനെ -Fuselage- ബ്രിട്ടനിലെ ഗ്ലോബല്‍ ഒണ്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് (GEP) തെരഞ്ഞെടുത്തു. ഇതോടെ ബ്രിട്ടനിൽ ഓഫീസ് തുറന്ന് പ്രവർത്തനം വിപുലമാക്കാൻ ഫ്യൂസലേജിന് അവസരം ഒരുങ്ങും 2020 ല്‍ ദേവന്‍ ചന്ദ്രശേഖരനും ദേവിക ചന്ദ്രശേഖരനും ചേര്‍ന്ന് ആരംഭിച്ച ഫ്യൂസലേജിന്‍റെ പ്രധാന കാര്‍ഷിക ടെക്നോളജി ഉത്പന്നങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള വളപ്രയോഗം, നിരീക്ഷണം എന്നിവയാണ്. ജിഇപിയിലേക്ക് തെരഞ്ഞെടുത്തതോടെ അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധോപദേശം, സാങ്കേതിക സഹായം എന്നിവ നേടാന്‍ ഫ്യൂസലേജ് അര്‍ഹത നേടി. അന്താരാഷ്ട്രതലത്തില്‍ കൂടുതല്‍ ബിസിനസ് നേടാനും സ്വന്തം ഡ്രോണ്‍, യുഎവി അടക്കമുള്ള ഉത്പന്നങ്ങള്‍ മറ്റ് വിദേശരാജ്യങ്ങളിലേക്ക് അയക്കാനും ജിഇപിയിലൂടെ ഫ്യൂസലേജിന് സാധിക്കും. ബ്രിട്ടനിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ അവിടുത്തെ ആഭ്യന്തര വാണിജ്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെ കൂടുതല്‍ കയറ്റുമതി സാധ്യതയും ലഭിക്കും. ആഗോളജനതയ്ക്ക് സഹായകരമാകുന്ന വ്യക്തമായ വാണിജ്യ പദ്ധതിയുള്ള വിദേശ ഉത്പന്നങ്ങളെ മാത്രമേ ജിഇപിയിലേക്ക് തെരഞ്ഞെടുക്കുകയുള്ളൂ. ബ്രിട്ടിനില്‍ കമ്പനി ആസ്ഥാനം തുടങ്ങണമെന്ന നിബന്ധനയ്ക്ക് പുറമെ മികച്ച സാങ്കേതികവിദ്യ അടിസ്ഥമാക്കിയുള്ള സേവന ഉത്പന്നമായിരിക്കണം കമ്പനി പുറത്തിറക്കേണ്ടത്.…

Read More

ഇന്ത്യയിലെ യുവാക്കൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി മാറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. യുവാക്കൾക്കു ഗവണ്മെന്റ്‌ജോലി നൽകാനുള്ള സർക്കാർ യജ്ഞം അഭൂതപൂർവമാണെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉയർന്നുവരുന്ന തൊഴിൽ- സ്വയംതൊഴിൽ അവസരങ്ങൾ ഇപ്പോൾ അനവധിയാണ്. മുദ്ര പദ്ധതി, സ്റ്റാർട്ടപ്പ് ഇന്ത്യ, സ്റ്റാൻഡ് അപ്പ് ഇന്ത്യ തുടങ്ങിയ നടപടികൾ രാജ്യത്തെ തൊഴിലവസരങ്ങൾ വർധിപ്പിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ദേശീയ തൊഴിൽ മേളയെ വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. വിവിധ ഗവണ്മെന്റ് വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 70,000 പേർക്കുള്ള നിയമനക്കുറിപ്പുകൾ അദ്ദേഹം വിതരണം ചെയ്തു. എസ്എസ്‌സി, യുപിഎസ്‌സി, ആർആർബി തുടങ്ങിയ സ്ഥാപനങ്ങൾ പുതിയ സംവിധാനങ്ങൾ ഉപയോഗിച്ചു കൂടുതൽ ജോലികൾ നൽകുന്നു. നിയമനപ്രക്രിയ ലളിതവും സുതാര്യവും സുഗമവുമാക്കുന്നതിലാണ് ഈ സ്ഥാപനങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ നിയമന സമയചക്രം 1-2 വർഷത്തിൽനിന്ന് കുറച്ചുമാസങ്ങളായി കുറച്ചു. ഇന്ത്യയുടെ ഇന്നത്തെ വളർച്ചായാത്രയിൽ പങ്കാളികളാകാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു” – ഇന്ത്യയിലും സമ്പദ്‌വ്യവസ്ഥയിലും ലോകത്തിനുള്ള വിശ്വാസം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക…

Read More

2023ൽ ഏകദേശം 6,500 ഓളം കോടീശ്വരൻമാർ ഇന്ത്യ വിട്ടേക്കുമെന്ന് റിപ്പോർട്ട്. ലോകമെമ്പാടുമുള്ള സമ്പത്തും നിക്ഷേപ കുടിയേറ്റ പ്രവണതകളും ട്രാക്ക് ചെയ്യുന്ന ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷൻ റിപ്പോർട്ടിലാണിത് പറയുന്നത്.  2022-ൽ സമാന സാഹചര്യത്തിൽ ഇന്ത്യ വിട്ടത് 7,500  high-networth individuals ആയിരുന്നു. ചൈനയിൽ നിന്ന് 13,500 പേരും യുകെയിൽ നിന്ന് 3,200 പേരും റഷ്യയിൽ നിന്ന് 3,000 പേരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന് റിപ്പോർട്ട് പറയുന്നു.  സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധം തുടങ്ങി നിരവധി കാരണങ്ങളാലായിരിക്കും കുടിയേറ്റം. സമ്പന്നരായ ഇന്ത്യൻ കുടുംബങ്ങൾക്ക് ദുബായും സിംഗപ്പൂരും മൈഗ്രേഷന് ഇഷ്ടപ്പെട്ട സ്ഥലങ്ങളാണ്, US, കാനഡ, UK എന്നിവയും ലിസ്റ്റിലുണ്ട്. 2023-ൽ ലോകത്തിലെ high-networth individuals-ന്റെ എണ്ണം 8.5% വർദ്ധിച്ച് മൊത്തം 22.5 ദശലക്ഷത്തിലെത്തുമെന്നും റിപ്പോർട്ട് കണ്ടെത്തി. ഇന്ത്യയും ചൈനയും പോലുള്ള വളർന്നുവരുന്ന വിപണികളിലെ ശക്തമായ സാമ്പത്തിക വളർച്ചയാണ് ഈ വളർച്ചയെ നയിക്കുന്നത്. പുതിയ കോടീശ്വരന്മാരെ സൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശേഷി കണക്കിലെടുക്കുമ്പോൾ, പുറത്തേക്ക്…

Read More

Cowin പോർട്ടലിൽ നടന്നത് വെബ് സ്ക്രാപ്പിങ്. ഡാറ്റ ചോർത്തൽ നടന്നു, ഹാക്കിങ്ങിനുള്ള ശ്രമവും നടത്തി. എന്നാൽ ഹാക്കർക്ക് പോർട്ടലിലേക്കു സമ്പൂർണ ആക്‌സസ് നേടാനായില്ല. തെളിവുകൾ നിരത്തി ബംഗളുരു ആസ്ഥാനമായ സൈബർ ടെക്ക് സ്റ്റാർട്ടപ്പ് ക്ലൗഡ്സെക്ക്-CloudSEK. തിരിച്ചറിഞ്ഞത് CloudSEK-ന്റെ സാന്ദർഭിക AI ഡിജിറ്റൽ റിസ്ക് പ്ലാറ്റ്ഫോമായ XVigil. Cowin പോർട്ടൽ വഴി വാക്സിനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ വ്യക്തികളുടെ വ്യക്തിഗത വിവരങ്ങളിലേക്ക് ആക്സസ് നൽകിയ ടെലിഗ്രാം ബോട്ട് പ്രൊമോട്ട് ചെയ്യുന്ന ത്രട്ട് ആക്ടറെ  ക്ലൗഡ്സെക്ക് ടീം തങ്ങളുടെ XVigil നിർമിത ബുദ്ധി ഡിജിറ്റൽ റിസ്ക് പ്ലാറ്റ്ഫോമിലൂടെ തിരിച്ചറിഞ്ഞു. CloudSEK അനാലിസിസ് നിഗമനം ചെയ്യുന്നത് ഭീഷണിപ്പെടുത്തുന്ന അഭിനേതാക്കൾക്ക് മുഴുവൻ Cowin പോർട്ടലിലേക്കോ ബാക്കെൻഡ് ഡാറ്റാബേസിലേക്കോ ആക്‌സസ് ഇല്ല എന്നാണ്. ടെലിഗ്രാം ഡാറ്റയിൽ നിന്നുള്ള പൊരുത്തപ്പെടുത്തൽ ഫീൽഡുകളുടെയും ഒരു പ്രദേശത്തെ ആരോഗ്യപ്രവർത്തകരെ ബാധിക്കുന്ന മുമ്പ് റിപ്പോർട്ട് ചെയ്ത സംഭവങ്ങളുടെയും അടിസ്ഥാനത്തിൽ, ഈ അപഹരിക്കപ്പെട്ട ക്രെഡൻഷ്യലുകളിലൂടെ വിവരങ്ങൾ സ്‌ക്രാപ്പ് ചെയ്‌തതായിട്ടാണ് തെളിവുകൾ വിരൽ ചൂണ്ടുന്നത്. CloudSEK-ൽ, ഞങ്ങളുടെ ഉപഭോക്താക്കളുടെ ഡിജിറ്റൽ അപകടസാധ്യതകൾക്ക് സന്ദർഭം നൽകുന്നതിന് Cyber Intelligence, Brand Monitoring,…

Read More

സംഗീത പ്രേമികൾക്കായി ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ മൊബൈൽ കണക്റ്റിവിറ്റിയ്ക്കും മ്യൂസിക്കിനുമായി ഒറ്റ പ്ലാൻ തിരഞ്ഞെടുക്കാം; ജിയോ സാവൻ പ്ലാനുകൾ  269 രൂപ മുതൽ ജിയോ വരിക്കാർക്കായി ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷൻ ബണ്ടിൽഡ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു. 269 രൂപ മുതൽ 28 ദിവസത്തെ വാലിഡിറ്റിയോട് കൂടി പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയും, അൺലിമിറ്റഡ് കോളുകളും എസ് എം എസും ലഭിക്കും. കൂടാതെ  99 രൂപയുടെ ജിയോ സാവൻ  പ്രൊ സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ സൗജന്യമായി ലഭ്യമാകും. പുതിയ പ്ലാൻ എടുക്കുന്നവർക്ക് പാട്ട് കേൾക്കാൻ ഇനി പ്രത്യേക പ്ലാനിന്റെ ആവശ്യമില്ല. കണക്റ്റിവിറ്റിയും മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനുകളും ഈ പ്ലാനുകളിൽ ഒരുമിച്ച് ലഭ്യമാകും. ജിയോ സാവൻ പ്രൊ സബ്‌സ്‌ക്രിപ്ഷനിൽ  പരസ്യങ്ങളില്ലാതെ പാട്ട് കേൾക്കാം അൺ ലിമിറ്റഡ് ജിയോ ട്യൂൺസ്, അൺലിമിറ്റഡ് ഡൌൺ ലോഡ്, ഉയർന്ന ക്വാളിറ്റി  ഓഡിയോ എന്നിവയും ആസ്വദിക്കാം. ഈ പുതിയ ഓഫർ പുതിയ ഉപഭോക്താക്കൾക്കും ഇതിനകം…

Read More

രാജ്യത്തെ നിലവിലെ EV ചാർജിംഗ് സാഹചര്യം  സുഗമമാക്കുന്നതിനും EV ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാർ ഒരു പുതിയ മാസ്റ്റർ ആപ്പ് വികസിപ്പിക്കുന്നു. ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കാണ് പദ്ധതിക്ക് ധനസഹായം നൽകുന്നത്, ആപ്പിന്റെ ഉടമസ്ഥതയും പ്രവർത്തനവും കേന്ദ്രസർക്കാരിൽ നിക്ഷിപ്തമായിരിക്കും. മാസ്റ്റർ ആപ്പ് ഉപയോക്താക്കൾക്ക് സമീപത്തുള്ള ലഭ്യമായ EV ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനും മുൻകൂട്ടി ഒരു സ്ലോട്ട് ബുക്ക് ചെയ്യാനും പണമടയ്ക്കാനും സഹായിക്കും. ചാർജിംഗ് സ്‌റ്റേഷനുകൾ വിവിധ കമ്പനികൾ നടത്തുന്നതാണ്, മിക്കവയ്ക്കും അവരുടെ പ്രത്യേക ആപ്പുകൾ ഉണ്ട് എന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. അവ പരസ്പരം പ്രവർത്തിക്കുന്നത് അല്ലാത്തതിനാൽ ഉപയോക്താക്കൾക്ക് ഒന്നിലധികം ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടി വരാറുണ്ട്. ഇവി ചാർജിംഗിനായി ഒരു പൊതു ആപ്പ് എന്ന ആശയം സർക്കാർ സ്ഥാപനമായ കൺവെർജൻസ് എനർജി സർവീസസ് ലിമിറ്റഡ് നേരത്തെ അവതരിപ്പിച്ചിരുന്നു. ഡാറ്റ ശേഖരിക്കുന്നതിലും സംഭരിക്കുന്നതിലുമുള്ള ബുദ്ധിമുട്ടുകൾ കാരണം ഇത് സ്തംഭിച്ചതായി CESL വൃത്തങ്ങൾ പറഞ്ഞു. പൊതു ഇവി ചാർജറുകൾ പ്രവർത്തിപ്പിക്കുന്ന കമ്പനികളുമായി ജൂൺ 7 ന് നിതി ആയോഗ് ഒരു  മീറ്റിംഗ് നടത്തിയിരുന്നു. ആപ്പിനെ കുറിച്ചും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ബീറ്റാ…

Read More