Author: News Desk
ഒറ്റ മാസം, 4 സൂപ്പർ ഹിറ്റുകൾ… മലയാള സിനിമയുടെ പ്രേമിക്കുടു ആയിരിക്കുകയാണ് 2024 ഫെബ്രുവരി. നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരേ സമയം ഇറങ്ങിയ നാല് സിനിമകൾ ഒരുമിച്ച് കേരളത്തിലെ തിയേറ്ററുകളെ ആവേശത്തിലാക്കിയത്. യൂത്തും കുടുംബ പ്രേക്ഷകരും ഒരുപോലെ സിനിമകളെ വരവേറ്റ കാലം മലയാള സിനിമയ്ക്ക് അധികം ഉണ്ടായിട്ടില്ല. പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തൂ, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്… മലയാള സിനിമയോട് മലയാളികൾ അടക്കമുള്ള പ്രേക്ഷകരുടെ പ്രേമം തിരിച്ചു പിടിച്ച സിനിമകൾ. മാസ് എന്ന ലേബൽ ഇല്ലാതെ വന്നിട്ടും, സൂപ്പർ താരങ്ങളുടെ കണ്ണഞ്ചിപ്പിക്കും ഡയലോഗുകളും ആക്ഷനുകളും ഇല്ലാതിരുന്നിട്ടും ഇപ്പോഴും തിയേറ്ററിൽ ഓട്ടം തുടരുകയാണ് ഈ സിനിമകൾ.വലിയ ഹൈപ്പില്ലാതെ സാധാരണ പോലെ വന്ന ഈ സിനിമകളുടെ ആകെ കളക്ഷൻ ഫെബ്രുവരിയിൽ 200 കോടി കടന്നു. തിയേറ്ററിൽ യുവതാരങ്ങൾ തകർത്താടിയപ്പോൾ മെഗാസ്റ്റാർ പരിവേഷം അഴിച്ചുവെച്ചുള്ള മമ്മൂട്ടിയുടെ പ്രകടനത്തിൽ തിയേറ്റർ ഒരിക്കൽ കൂടി സ്തംഭിച്ചു. കേരളവും കടന്ന് വിദേശ തിയേറ്ററുകളിലും ഈ സിനിമകൾ കളക്ഷൻ വാരുന്നത് തുടരുകയാണ്. കേരളത്തിലെന്ന…
കാത്തിരിപ്പിനൊടുവിൽ ഇന്ത്യയിലെ ടിവി, സ്ട്രീമിംഗ് മീഡിയ ആസ്തികളുടെ ലയനം പ്രഖ്യാപിച്ച് റിലയൻസും ഡിസ്നിയും. ഇരുവരും ഒന്നിക്കുന്നതോടെ റിലയൻസിന്റെ ഉപഭോക്താക്കൾക്ക് ഡിസ്നി സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളും കാണാൻ സാധിക്കും. ലയനത്തോടെ ഇരുകമ്പനികളുടെയും 120 ടിവി ചാനലുകളും 2 സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളും ഒരുമിക്കും. റിലയൻസ് ജിയോയുടെ ഉപഭോക്താക്കൾക്ക് ടെലിവിഷനിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ ജിയോ സിനിമ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവയും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കും.റിലയൻസും ഡിസ്നയും ഒന്നിക്കുന്ന 8.5 ബില്യൺ ഡോളറിന്റെ പുതിയ കമ്പനി നയിക്കുന്നത് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ്. ഡിസ്നി എക്സിക്യൂട്ടീവ് ഉദയ് ശങ്കർ കമ്പനിയുടെ വൈസ് ചെയർമാനാകുമെന്നാണ് വിവരം. വിദേശത്തും ഇന്ത്യയിലുമായി സ്പോർട്സ്, ടിവി ഷോകളും സംപ്രേക്ഷണം ചെയ്യും. പുതിയ കമ്പനിക്ക് ഇന്ത്യയിലാകെ 750 മില്യൺ ഉപഭോക്താക്കൾ ഉണ്ടായിരിക്കും. സോണി, സീ എന്റർടെയ്ൻമെന്റ്, ആമസോൺ പ്രൈം വീഡിയോസ്, നെറ്റ്ഫ്ലിക്സ് എന്നിവരോടുള്ള മത്സരം കടുപ്പിക്കാൻ ഇതുവഴി റിലയൻസിന് സാധിക്കും. വിയാകോം18, സ്റ്റാർ ഇന്ത്യ ആയിരിക്കും സ്പോർട്സ് ഉള്ളടക്കം നൽകുക.…
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധികാ മർച്ചന്റിന്റെയും പ്രീവെഡ്ഡിങ് ആഘോഷങ്ങൾ പൊടി പൊടിക്കുകയാണ്. ഗുജറാത്തിലെ ജാംനഗറിലാണ് മൂന്ന് ദിവസത്തെ ആഘോഷങ്ങൾ അരങ്ങേറുന്നത്. ബോളിവുഡിൽ നിന്നും ഹോളിവുഡിൽ നിന്നും ബിസിനസ് മേഖലയിൽ നിന്നുമെല്ലാം വിവാഹ ആഘോഷത്തിൽ പങ്കെടുക്കാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ജാംനഗറിലേക്ക് എത്തിയിരിക്കുകയാണ്. 750 ഏക്കറിൽ ജാംനഗറിലെ റിലയൻസിന്റെ ടൗൺഷിപ്പിലാണ് ആഘോഷം നടക്കുന്നത്. പ്രീവെഡ്ഡിംഗ് ആഘോഷങ്ങൾക്കായി അംബാനി കുടുംബം ചെലവഴിക്കുന്ന തുക കേട്ട് ഞെട്ടിയിരിക്കുകയാണ് ലോകം. നൂറും ഇരുനൂറും അല്ല 1250 കോടി രൂപയാണ് ആനന്ദിന്റെ പ്രീവെഡ്ഡിംഗിനായി അംബാനി കുടുംബം ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി പോപ്താരം റിഹാനയുടെ സംഗീതവിരുന്നാണ് അതിഥികൾക്കായി ഒരുക്കിയിരുന്നത്. 66-74 കോടി രൂപയോളമാണ് സംഗീത വിരുന്നിൽ പാടാനായുള്ള റിഹാനയുടെ പ്രതിഫലം എന്നാണ് റിപ്പോർട്ട്. അർജിത് സിങ്, ദിൽജിത് ദോസാൻജ്, ഹരിഹരൻ എന്നിവരുടെയും സംഗീത വിരുന്ന് നടക്കും. മൂന്ന് ദിവസമായി നടക്കുന്ന ചടങ്ങിൽ 2,500 വിഭവങ്ങൾ വിളമ്പുമെന്നാണ് വിവരം. അതിഥികൾക്ക് താമസ…
തൃശൂർ സ്വദേശി മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഫ്ലൈ 91 എയർലൈൻസ് കമ്പനിയുടെ ആദ്യ വിമാനം അടുത്തിടെ വിജയകരമായി പരീക്ഷണ പറക്കൽ പൂർത്തിയാക്കി. വിമാനയാത്രയ്ക്കുള്ള പെർമിറ്റ് നേടുന്നതിന് മുമ്പുള്ള അവസാന ഘട്ടമാണിത്. രാജ്യത്തെ ടെലിഫോൺ കോഡിൻ്റെ പേരിലാണ് എയർലൈൻ കമ്പനിക്ക് ‘91’ എന്ന് പേരിട്ടിരിക്കുന്നത്. കിംഗ്ഫിഷർ എയർലൈൻസിൻ്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിരുന്ന മനോജിന് വ്യോമയാന മേഖലയിൽ വർഷങ്ങളുടെ പരിചയമുണ്ട്. ചെറുപട്ടണങ്ങളെ വിമാനമാർഗം ബന്ധിപ്പിക്കുന്ന ഉഡാൻ പദ്ധതിയുടെ ഭാഗമായി സർവീസുകൾ നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് ടയർ 2, ടയർ 3 പട്ടണങ്ങൾക്കൊപ്പം കേരളത്തിലുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ സർവീസുകൾ ആരംഭിക്കുന്ന കാര്യം അധികൃതർ പരിഗണിക്കുന്നുണ്ട്. ഒരു വിമാനത്തിൽ 72-78 സീറ്റുകൾ വരെയാണ് യാത്രാ വിമാനക്കമ്പനിക്കുള്ളത്.ഇന്ത്യയുടെ എല്ലാ ഭാഗങ്ങളെയും വിമാനമാർഗം ബന്ധിപ്പിക്കുക എന്ന ആശയം യാഥാർഥ്യം വളരെക്കാലമായി നടപ്പാക്കാനുള്ള ശ്രമങ്ങളിലായിരുന്നു മനോജ്. കിംഗ്ഫിഷർ എയർലൈൻസ് അക്കാലത്തു ചെറിയ ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിച്ചു സർവീസ് നടത്തിയിരുന്നു. ചെറിയ നഗരങ്ങൾ തമ്മിലുള്ള കണക്റ്റിവിറ്റിയുടെ…
മാട്രിമോണി ഡോട്ട് കോം (Matrimony.com), ഇൻഫോ എഡ്ജ്, ഷാന്തി ഡോട്ട് കോം (Shaadi.com), ആൾട്ട് (Altt) തുടങ്ങി 23 ഇന്ത്യൻ ആപ്പുകൾ പ്ലേസ്റ്റോറിൽ നിന്ന് നീക്കി ഗൂഗിൾ. ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പേയ്മെന്റ് പോളിസുകൾ പാലിക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് 9 ഇന്ത്യൻ ഡെവലപ്പർമാരുടെ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തത്. കേരള മാട്രിമോണി, ഭാരത് മാട്രിമോണി, ജോഡി എന്നിങ്ങനെ മാട്രിമോണി ഡോട്ട് കോമിന്റെ 13 ആപ്പുകൾ നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. ഇൻഫോ എഡ്ജിന്റെ നൗക്കരി ഡോട്ട് കോം (Naukri.com), നാക്കറി റിക്രൂട്ടർ (Naukri Recruiter), 99 ഏക്കേഴ്സ് (99Acres) എന്നീ ആപ്പുകളും പീപ്പിൾ ഇന്ററാക്ടീവിന്റെ ഷാന്തി ഡോട്ട് കോം, ആൾട്ട് ബാലാജിയുടെ സ്ട്രീമിംഗ് സർവീസായ ആൾട്ട് എന്നിവയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആൺഡ്രോയ്ഡ് ഫോൺ ഉപഭോക്താക്കൾക്ക് ഇതോടെ ഈ ആപ്പുകൾ ഗൂഗിളിന്റെ ഔദ്യോഗിക പ്ലേസ്റ്റോറിൽ സേർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. ഗൂഗിളിന്റെ നടപടിയിൽ ബാധിക്കപ്പെട്ട പല ആപ്പുകളും…
തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളിലെ സ്വർണം റിസർവ് ബാങ്കിന്റെ നിക്ഷേപ പദ്ധതി പ്രകാരം എസ്ബിഐയിലേക്ക് മാറ്റും. വിവിധ ക്ഷേത്രങ്ങളിലായി ഉള്ളതിൽ 500 കിലോ സ്വർണം ആണ് ഇങ്ങനെ സുരക്ഷിതമായി നിക്ഷേപിക്കുന്നത്. ഈ സ്വർണം 24 കാരറ്റാക്കി നിക്ഷേപിക്കുന്നതിലൂടെ ബോർഡിന് വർഷം 7.29 കോടിയോളം രൂപ പലിശയായി ലഭിക്കും. ഹൈകോടതി അനുമതി ലഭിച്ചതിനെ തുടർന്നാണ് തീരുമാനം. നേരത്തെ നടന്ന പരിശോധനയിൽ 540 കിലോ സ്വർണം ബോർഡിന്റെ 16 സ്ട്രോങ് റൂമുകളിലായി ഉണ്ടെന്ന് കണക്കാക്കിയിരുന്നു. ക്ഷേത്രങ്ങളിൽ നിത്യേനയും ഉത്സവ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതും പൗരാണികവുമായതും ഒഴികെയുള്ള സ്വർണമാണ് നിക്ഷേപിക്കുന്നത്. ശബരിമലയിലേക്കുള്ള തിരുവാഭരണം അടക്കം വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ നിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തില്ല . ബോർഡിൻറെ കീഴിലുള്ള ആയിരത്തിലധികം ക്ഷേത്രങ്ങളിൽ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഭക്തർ കാണിക്കയായി നൽകുന്ന സ്വർണം ഇത്തരത്തിൽ ബാങ്ക് നിക്ഷേപമായി മാറ്റും. ഇതിനായി ബോർഡ് തിരുവാഭരണം കമീഷണറുടെ നേതൃത്വത്തിൽ രണ്ടാമതും പരിശോധന നടത്താനുള്ള അനുമതിയും ഹൈക്കോടതി നൽകി . സ്വർണം…
ദക്ഷിണ റെയിൽവെയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിലൊന്നായ എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് പുതുതായി ലഭിച്ച വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്നു സൂചന നൽകി റെയിൽവേ. തിരുവനന്തപുരം – ബംഗളൂരു പാതയിലും വന്ദേ ഭാരത് സർവീസ് തുടങ്ങുന്നതും റെയിൽവേ പരിഗണനയിലുണ്ട്. എങ്കിലും നിലവിൽ മുൻഗണന എറണാകുളം – ബംഗളൂരു സർവീസ് തന്നെയാണ് . പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) യിൽ നിന്നും ദക്ഷിണറെയിൽവെയ്ക്ക് അനുവദിച്ച പുതിയ വന്ദേഭാരത് ഉടനെത്തുമെന്നാണ് സൂചന. കഴിഞ്ഞദിവസം ഐ.സി.എഫ്. ആറ് വന്ദേഭാരത് ട്രെയിനുകൾ ആറ് സോണുകൾക്കായി അനുവദിച്ചിരുന്നു. അതിനിടെ കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത് ഉടനെത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഒരു മാസം മുമ്പ് അറിയിച്ചിരുന്നു. . കേരളത്തിന് പുറത്തേക്ക് സർവീസ് നടത്തുന്ന സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരതായിരിക്കും ഇത് എന്നും സൂചന നൽകിയിരുന്നു. രാവിലെ അഞ്ചിന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.35-ന് കെ.എസ്.ആർ. ബംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തും. തിരിച്ച് ഉച്ചയ്ക്ക് 2.05-ന്…
ബജറ്റിൽ ഒതുങ്ങുന്ന 5ജി സ്മാർട്ട് ഫോണുമായി റിലയൻസിന്റെ ജിയോ. രാജ്യത്തെ സ്മാർട്ട് ഫോൺ വിപണിയിൽ വിപ്ലവം കൊണ്ടുവരികയാണ് Jio X1 5Gയിലൂടെ റിലയൻസ്. അധികവേഗ 5ജി കണക്ടിവിറ്റി, ഉഗ്രൻ പെർഫോർമൻസ്, യൂസർ സൗഹാർദ ഫീച്ചറുകൾ എന്നിവയെല്ലാം പോക്കറ്റിലൊതുങ്ങുന്ന ബജറ്റിലാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. വിലകൂടിയ 6.72 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് Jio X1 5Gയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസ്പ്ലേ സുരക്ഷിതമാക്കുന്നത് ടഫ് കോർണിംഗ് ഗോറില്ല ഗ്ലാസ് ആണ്. സ്ക്രാച്ചും മറ്റ് പോറലുകളും പറ്റാതെ ഫോണിനെ സംരക്ഷിക്കാൻ ഇത് സഹായിക്കും.MediaTek Dimensity 7020 പ്രൊസസറാണ് Jio X1 5Gയെ പ്രത്യേകതയുള്ളതാക്കുന്നത്. കുറേ ആപ്പുകൾ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുമ്പോൾ ഫോൺ ഹാങ്ങായി പോകാതിരിക്കാൻ നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 8ജിബി റാം, പവർ എഫിഷ്യന്റായ MediaTek Dimensity 7020 processor എന്നിവയെ കൂടാതെ എത്ര വേണമെങ്കിലും ഫോട്ടോകളും വീഡിയോകളും ആപ്പുകളും ഗെയിംസും സ്റ്റോർ ചെയ്യാൻ 128ജിബി ഇന്റേർണൽ സ്റ്റോറേജും ജിയോ X1 5Gയിൽ ഉണ്ടാകും.…
രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കാനൊരുങ്ങി കേന്ദ്രം. രണ്ട് വർഷം കൊണ്ട് 60,000 കിലോമീറ്റർ ട്രയൽ റൺ നടത്താൻ തയാറെടുക്കുകയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. കാർബൺ രഹിത ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാരിന്റെ നയത്തിനനുസരിച്ചാണ് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ശേഷി പരിശോധിക്കുക. കാർബൺ അംശം അടങ്ങാത്ത, മലിനീകരണം കുറയ്ക്കുന്ന ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ട്രയൽ റൺ ഏപ്രിൽ മുതൽ രാജ്യത്തെ അഞ്ച് പ്രധാന റൂട്ടുകളിൽ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കും. രണ്ട് വർഷം കൊണ്ട് കുറഞ്ഞത് 60,000 കിലോമീറ്റർ ദൂരം ഓടിക്കുകയാണ് ലക്ഷ്യം. ബസ്, ട്രക്ക്, കാർ എന്നിവ ഉപയോഗിച്ചാണ് പരീക്ഷണം. ഇന്ത്യൻ നിരത്തുകളിൽ ഹൈഡ്രജൻ വാഹനങ്ങളുടെ പ്രകടനം, സാമ്പത്തികമായി അവയുണ്ടാക്കുന്ന നേട്ടങ്ങൾ അടക്കമുള്ളവ പരിശോധിക്കാനാണ് ഈ പരീക്ഷണ ഓട്ട പദ്ധതി. . രാജ്യത്ത് ഗ്രീൻ ഹൈഡ്രജൻ വാഹനങ്ങളുടെ ഭാവി നിർണയിക്കുന്ന പരീക്ഷണമാകും ഇത്. കേന്ദ്ര ഗതാഗത മന്ത്രാലയത്തിന് കീഴിൽ പൂനെയിലെ ഓട്ടമേറ്റീവ് റിസർച്ച് അസോസിയേഷൻ…
സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും, അടിസ്ഥാനപരമായി ബിസിനസ്സ് എന്നത് അവസരങ്ങളെ ഉപയോഗിപ്പെടുത്തുന്ന ഒരു കലയാണ്. പ്രകൃതിദത്തമായ പ്രൊഡക്റ്റുകൾക്ക് ഡിമാന്റ് കൂടിവരുന്ന ഇക്കാലത്ത്, നാച്വറൽ പ്രൊഡക്റ്റുകളെ ലോകമാകെ മാർക്കറ്റ് ചെയ്യാനും അതിൽ വിപുലമായ ബിസിനസ് കണാനും ദീർഘവീക്ഷണമുള്ള സംരംഭകർക്കേ കഴിയൂ. മാർക്കറ്റ് ഡിമാന്റും, സാമ്പത്തിക ലാഭവും കണക്കുകൂട്ടുന്നതിനൊപ്പം അതിൽ സാമൂഹികമായ നന്മയും കരുണയും സന്നിവേശിപ്പിക്കുന്ന ബിസിനസ്സുകാരാണെങ്കിലോ അവർ മാസ്മരിക പ്രഭാവമുള്ള ക്രാന്തദർശികളുമാകും. ഏതൊരു മലയാളിക്കും പ്രചോദനമായ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ ഇത്തരത്തിൽ, സംരംഭത്തിലെ ഓരോ ചുവടുവയ്പും അർത്ഥവത്താക്കുന്ന പ്രതിഭയാണ്. അദ്ദേഹം ഈയെിടെ നടത്തിയ ഒരു സംരംഭകമുന്നേറ്റം അതിന്റെ ഏറ്റവും വലിയ ഉദാഹരണമാവുകയാണ്. പൂർണ്ണമായും പ്രകൃതിദത്തമായ പഞ്ഞി ഉപയോഗിച്ചുള്ള കിടക്കകൾ നിർമ്മിച്ച് ലോകമാകെ ഡിമാന്റ് സൃഷ്ടിക്കുന്ന പുതിയ സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ് ഗോകുലം ഗോപാലൻ. ഗോകുലവും അൻപത് വർഷമായി പഞ്ഞിക്കിടക്ക നിർമ്മിക്കുന്ന KVH ഗ്രൂപ്പും ലയിച്ചാണ് ഗോകുലം ബ്യൂണോ ബെഡ്ഡുകള് പുറത്തിറങ്ങുന്നത്. നാടൻ പഞ്ഞിക്കായ ശേഖരിച്ച്, നൂറ് ശതമാനം ശുദ്ധമായ പഞ്ഞിക്കിടക്കകൾ നിർമ്മിക്കുന്ന…