Author: News Desk

വ്യത്യസ്തത ഡിസൈനോടുകൂടിയ ബാൻഡ്ബാഗുകൾ നിർമിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് ഫ്രഞ്ച് ആഢംബര ഫാഷൻ ബ്രാൻഡ് ലൂയി വിറ്റൻ (Louis Vuitton). പുതിയ ഓട്ടോറിക്ഷാ ഹാൻഡ് ബാഗോടെ ആ വ്യത്യസ്തത വേറെ ലെവൽ ആക്കിയിരിക്കുകയാണ് ബ്രാൻഡ് ഇപ്പോൾ. ബ്രാൻഡിന്റെ എസ്എസ് 26 എന്ന 2026ലെ കലക്ഷനിലാണ് ഇന്ത്യക്കാരുടെ പ്രിയവാഹനമായ ഓട്ടോറിക്ഷയുടെ രൂപത്തിലുള്ള ലെതർ ബാഗ് അവതരിപ്പിച്ചിരിക്കുന്നത്. ബാഗിന്റെ കൃത്യമായ വില എത്രയാണെന്ന് അറിവായിട്ടില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് ബ്രാൻഡ് പ്ലെയിനിന്റെ രൂപത്തിൽ ഇറക്കിയ ഒരു ഹാൻഡ് ബാഗിന്റെ വില 30 ലക്ഷത്തോളം രൂപയായിരുന്നു. ഓട്ടോറിക്ഷാ ബാഗിനും ഏതാണ്ട് ഇത്രതന്നെയോ ഇതിലധികമോ വില വരും എന്നാണ് ഫാഷൻ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. ഈ പ്ലെയിൻ ബാഗിനും ഓട്ടോറിക്ഷാ ബാഗിനും പുറമേ കമ്പനി നേരത്തെ ലോബ്സ്റ്റർ മാതൃകയിലുള്ള ബാഗ്, ഡോൾഫിൻ ബാഗ്, ഹാംബർഗർ ബാഗ് തുടങ്ങിയവയും അവതരിപ്പിച്ചിരുന്നു. ബാഗിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി രസകരമായ കമന്റുകളും നിറയുകയാണ്. മിഡിൽ ക്ലാസ്സ് സ്ട്രഗിളിനെ ആഢംബരവൽക്കരിക്കുകയാണ് ബാഗിലൂടെ…

Read More

ആക്സിയം 4 മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയിരിക്കുകയാണ് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല. ആദ്യമായി ഐഎസ്എസ്സിൽ എത്തുന്ന ഇന്ത്യക്കാരൻ കൂടിയാണ് ശുഭാംശു. 599 കോടിയിലധികം രൂപ ചിലവഴിച്ചാണ് ഇന്ത്യ ശുഭാംശുവിനെ ബഹിരാകാശ നിലയത്തിൽ എത്തിച്ചിരിക്കുന്നത്. യാത്രയ്ക്കു പുറമേ ഒരു വർഷത്തോളം നീണ്ട ബഹിരാകാശ പരിശീലനത്തിനുമായാണ് ഇത്ര ഉയർന്ന തുക ചിലവഴിച്ചിട്ടുള്ളത്. നാസയിലേതിനു സമാനമായ രീതിയിലുള്ള പരിശീലനം തന്നെയാണ് ആക്സിയം മിഷനിലെ ശുഭാംശു അടക്കമുള്ള അംഗങ്ങൾക്കും ലഭിച്ചത്. ബഹിരാകാശ രംഗത്തെ സംബന്ധിച്ച് ഇത് അത്ര വലിയ തുക അല്ല എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ദൗത്യപങ്കാളിത്തത്തിലൂടെ ഇന്ത്യയ്ക്കു തിരിച്ചുകിട്ടുന്ന നേട്ടങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ തുക വെറുതെയാകില്ല എന്നും വിദഗ്ധർ പറയുന്നു. 2027ലെ ഗഗൻയാൻ ദൗത്യം, 2035 ‘ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ’ ദൗത്യം, 2040ലെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കാനുള്ള ലക്ഷ്യം എന്നിങ്ങനെ നിരവധി ഭാവിപദ്ധതികളാണ് ഇന്ത്യയ്ക്ക് ബഹിരാകാശ രംഗത്തുള്ളത്. ഈ ദൗത്യങ്ങൾക്കെല്ലാം ഉപകാരപ്പെടുന്ന വിലപ്പെട്ട വിവരങ്ങളും അനുഭവപരിചയവും ശുഭാംശുവിന്റെ യാത്രയിലൂടെ ലഭ്യമാകും. Group…

Read More

റെയ്മണ്ട് ഗ്രൂപ്പിന്റെ (Raymond Group) റിയൽ എസ്റ്റേറ്റ് രംഗത്തെ സ്വപ്നങ്ങളും പദ്ധതികളും പങ്കുവെച്ച് കമ്പനി ചെയർമാൻ ഗൗതം സിംഘാനിയ. റെയ്മണ്ട് റിയാൽറ്റി (Raymond Realty) എന്ന റിയൽ എസ്റ്റേറ്റ് സംരംഭമാണ് കമ്പനിയുടേത്. നിലവിൽ അഫോർഡബിൾ ലക്ഷ്വറി വിഭാഗത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനി പതിയെ ലക്ഷ്വറി വിഭാഗത്തിലേക്കും കടക്കും. നൂറ് കോടിയുടെ അൾട്രാ ലക്ഷ്വറി അപാർട്മെന്റ് എന്നതിലേക്ക് വളരുകയാണ് ലക്ഷ്യം. 16 ലക്ഷം രൂപയുടെ ജാക്കറ്റ് വരെ നിർമിക്കാവുന്ന തരത്തിലുള്ള വസ്ത്രവ്യാപാര രംഗത്തെ കരുത്ത് റിയൽ എസ്റ്റേറ്റ് മേഖലയിലേക്കും വ്യാപിപ്പിക്കും-അദ്ദേഹം പറഞ്ഞു Raymond Realty, the real estate arm of Raymond Group, is focusing on the “belly of the market” – the affordable luxury segment in Mumbai, aiming for 20% profit margins and a strategic IPO on July 1.

Read More

20 വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രവാസി മലയാളിയെ തേടിയെത്തി ബിഗ് ടിക്കറ്റ് ഭാഗ്യ സമ്മാനം. അബുദാബി ബിഗ് ടിക്കറ്റ് വീക്ക്ലി ഇ-ഡ്രോയിലാണ് എബിസൺ ജേക്കബിനെ ഭാഗ്യം തുണച്ചത്. 150000 ദിർഹം അഥവാ 35 ലക്ഷം രൂപയാണ് എബിസണെ തേടിയെത്തിയിരിക്കുന്നത്. അൽ ഐനിൽ കൺസ്ട്രക്ഷൻ ഫീൽഡ് സർവേയറായ എബിസൺ 2004 മുതൽ യുഎഇ പ്രവാസിയാണ്. കഴിഞ്ഞ 20 വർഷത്തോളമായി ബിഗ് ടിക്കറ്റ് വാങ്ങുന്ന അദ്ദേഹം മറ്റ് 11 പേർക്കൊപ്പം എടുത്ത ടിക്കറ്റിനാണ് ഇപ്പോൾ സമ്മാനം ലഭിച്ചിരിക്കുന്നത്. 204700 എന്ന നമ്പർ ടിക്കറ്റിനാണ് എബിസണെ തേടി ഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റിൽ വിജയിയായെന്ന് അറിയിച്ചുള്ള കോൾ വന്നപ്പോൾ ആദ്യം തട്ടിപ്പാണെന്നാണ് കരുതിയത്. എന്നാൽ സത്യമാണെന്ന് അറിഞ്ഞപ്പോൾ കരഞ്ഞുപോയി-എബിസൺ പറഞ്ഞു. സമ്മാനത്തുക 12 പേരും ചേർന്ന് തുല്യമായി വീതിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. After 20 years of trying, Abison Jacob, a Kerala expat in the UAE, finally won the Big Ticket…

Read More

തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമം തുടരുന്നതോടെ കേരളത്തിലെ ചില്ലറ വിൽപന മേഖലയിൽ വെളിച്ചെണ്ണ വില കിലോക്ക് 420 രൂപക്ക് മുകളിലായി. വീണ്ടും വില കുത്തനെ കുതിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ . മൊത്ത വിപണിയിലും വെളിച്ചെണ്ണ വില ലിറ്ററിന് 400 കടന്നു കഴിഞ്ഞു. ഇതിനോടൊപ്പം പച്ചത്തേങ്ങയുടെ വില കുറയാതെ നിൽക്കുന്നത് കാരണം വെളിച്ചെണ്ണ ഉല്പാദനവും കേരളത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ വരുംദിവസങ്ങളിലും വില കുതിക്കുമെന്ന് മൊത്തവ്യാപാരികൾ പറയുന്നു. നിലവിലെ സാഹചര്യത്തിൽ വെളിച്ചെണ്ണ ചില്ലറ വില ഓണകാലത്തു കിലോക്ക് 500 രൂപയിലേക്ക് എത്തിയാൽപോലും അത്ഭുതപ്പെടേണ്ടതില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. കേരളത്തിലും തമിഴ്നാട്ടിലും തേങ്ങക്കും കൊപ്രക്കും കടുത്ത ക്ഷാമമാണുള്ളത്. കേരളത്തിൽ കൊപ്ര ഉൽപാദനം കുറഞ്ഞതും കേരളത്തിലെ മില്ലുകൾക്കു തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ആവശ്യത്തിന് കൊപ്രയും പച്ചത്തേങ്ങയും ലഭിക്കാത്തതും വില വർധനക്ക് കാരണമായി. വെളിച്ചെണ്ണ വില മൊത്ത വിപണിയിൽ ആറു മാസം മുമ്പ് മൊത്ത വില 160 രൂപയായിരുന്നു. മാർച്ച്‌ മുതലാണ് വില കുതിച്ചുയരാൻ…

Read More

യൂണിക്കോൺ പദവിയിലെത്തി ബി2ബി മാർക്കറ്റ്പ്ലേസ്-ന്യൂ റീട്ടെയിൽ സ്ഥാപനമായ ജംബോടെയിൽ (Jumbotail). സ്റ്റാൻഡേർഡ് ചാർട്ടേഡ് പി‌എൽ‌സിയുടെ നിക്ഷേപ വിഭാഗമായ എസ്‌സി വെഞ്ച്വേഴ്‌സിന്റെ നേതൃത്വത്തിൽ നടന്ന പുതിയ ഫണ്ടിംഗ് റൗണ്ടിൽ 120 മില്യൺ ഡോളർ (1000 കോടി രൂപയിലധികം) സമാഹരിച്ചതോടെയാണ് ജംബോടെയിലിന്റെ യൂണിക്കോൺ നേട്ടം. ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8,486 കോടി രൂപ) മൂല്യമുള്ള സ്വകാര്യ സ്റ്റാർട്ടപ്പ് കമ്പനിയെയാണ് യൂണിക്കോൺ സ്റ്റാർട്ടപ്പുകൾ എന്നു വിളിക്കുന്നത്. ജംബോടെയിൽ അവരുടെ കൃത്യമായ മൂല്യം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്റ്റാർട്ടപ്പ് യൂണികോൺ പദവി നേടിയതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ റൗണ്ടിന് മുമ്പ് ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പിന്റെ മൂല്യം ഏകദേശം 900 മില്യൺ ഡോളറിലെത്തിയിരുന്നു. 2015ൽ എസ്. കാർത്തിക് വെങ്കിടേശ്വരൻ, ആശിഷ് ജിന എന്നിവർ ചേർന്നു സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ജംബോടെയിൽ. ഓൺലൈൻ ഹോൾസെയിൽ വിപണി, സപ്ലൈ ചെയിൻ ഇൻഫ്രാസ്ട്രക്ചർ, വർക്കിങ് ക്യാപിറ്റൽ ക്രെഡിറ്റ് പോലുള്ള സാമ്പത്തിക സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പൂർണ്ണ-സ്റ്റാക്ക് പ്ലാറ്റ്‌ഫോമാണ് ജംബോടെയിൽ വാഗ്ദാനം ചെയ്യുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള…

Read More

ഇന്ത്യയിലെ ഹോസ്പിറ്റലുകൾ കുറഞ്ഞ ചിലവിൽ മികച്ച സേവനം നൽകുന്നതിൽ പ്രശസ്തമാണ്. അതുകൊണ്ടുതന്നെ വിദേശരാജ്യങ്ങളിൽ നിന്നും നിരവധി പേരാണ് രാജ്യത്തേക്ക് ചികിത്സ തേടി എത്താറുള്ളത്. ഇന്ത്യയിലെ ചികിത്സ വിദേശ രാജ്യങ്ങളേക്കാൾ എത്രയോ മികച്ചതാണ് എന്നാണ് ഇത്തരത്തിൽ എത്തുന്ന മിക്ക പേരുടേയും അഭിപ്രായം. ഇപ്പോൾ ഇതിനു തെളിവായി മറ്റൊരു വാർത്തകൂടി എത്തിയിരിക്കുകയാണ്. ന്യൂസിലൻഡിൽ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ ആവശ്യമായി വന്ന നഴ്സ് ആണ് ഇന്ത്യയിൽ ചികിത്സ തേടി ഇവിടത്തെ ചികിത്സാരീതിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്. ന്യൂസിലൻഡിൽ 40 വർഷത്തോളമായി ആരോഗ്യരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ക്ലെയർ ഓൾസെണാണ് ഇന്ത്യയുടെ ചികിത്സാ വൈദഗ്ധ്യത്തെയും കുറഞ്ഞ ചിലവിനേയും പ്രകീർത്തിച്ചിരിക്കുന്നത്. ന്യൂസിലൻഡിൽ 80000 ഡോളർ ചിലവു വരുമായിരുന്ന ശസ്ത്രക്രിയ 20000 ഡോളറിന് മുംബൈയിലെ ആശുപത്രിയിൽ നടത്താനായെന്ന് ക്ലെയർ പറയുന്നു. ആർത്രൈറ്റിക് പ്രശ്നം കാരണം നടക്കാൻ പോലും പാടുപെടുന്ന അവസ്ഥയിലായിരുന്നു. ന്യൂസിലൻഡിൽ പബ്ലിക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കേണ്ടി വരുമായിരുന്നു. പ്രൈവറ്റ് ഹോസ്പിറ്റലിലാകട്ടെ സാധാരണ ഹിപ് സർജറിക്കു തന്നെ ചിലവും ഏറെയായായിരുന്നു. അതിനാലാണ്…

Read More

ബഹിരാകാശ രംഗത്ത് മലയാളിത്തിളക്കം. കേരളത്തിൽ വേരുകളുള്ള യുഎസ് വ്യോമസേനാ ലഫ്. കേണൽ അനിൽ മേനോനാണ് ബഹിരാകാശ നിലയത്തിലെത്താൻ ഒരുങ്ങുന്നത്. സ്പേസ് എക്സ് മെഡിക്കൽ ഡയറക്ടർ കൂടിയായിരുന്ന അനിൽ മേനോൻ അടുത്ത വർഷം ജൂൺ മാസത്തിൽ ബഹിരാകാശ യാത്ര നടത്തുമെന്നാണ് നാസ വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. യുഎസിലേക്കു കുടിയേറിയ മലയാളി ശങ്കരൻ മേനോന്റെയും ഉക്രൈൻ സ്വദേശിനി ലിസ സാമോലെങ്കോയുടെയും മകനായാണ് അനിൽ മേനോന്റെ ജനനം. എമർജൻസി മെഡിസിൻ ഡോക്ടർ, മെക്കാനിക്കൽ എഞ്ചിനീയർ എന്നിങ്ങനെ വിപുലമായ അക്കാഡമിക് യോഗ്യതകളാണ് അനിലിന്റേത്. 1999ൽ ഹാർവാർഡ് യൂനിവേഴ്സിറ്റിയിൽ ന്യൂറോ ബയോളജി പൂർത്തിയാക്കിയ അനിൽ സ്റ്റാൻഫോർഡിൽ നിന്നാണ് മെഡിക്കൽ ഡിഗ്രി നേടിയത്. സ്റ്റാൻഫോർഡ് യൂനിവേഴ്സിറ്റിയിൽ നിന്നും അദ്ദേഹം മെക്കാനിക്കൽ എഞ്ചിനീയറിങ്ങും പൂർത്തിയാക്കി. സ്‌പേസ് എക്‌സിൽ എൻജിനീയർ കൂടിയായ അന്നയാണു അനിലിന്റെ ഭാര്യ. ഇവർ മുൻപ് ബഹിരാകാശയാത്ര നടത്തിയിട്ടുണ്ട്. 2021ലാണ് അനിൽ മേനോൻ നാസയുടെ ബഹിരാകാശ യാത്രാസംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. എക്സ്പെഡീഷൻ 75 എന്ന ദൗത്യത്തിൽ സ്യുയൂസ് എംഎസ്–29 പേടകത്തിലാകും അദ്ദേഹത്തിന്റെ ബഹിരാകാശ…

Read More

രാജ്യത്തെ ആദ്യ വന്യജീവി സൗഹൃദ എക്സ്പ്രസ് വേ ആയി മാറിരിക്കുകയാണ് ഡൽഹി-മുംബൈ അതിവേഗപാത. ഇന്ത്യയിൽ ആദ്യമായി ദേശീയപാതയിൽ ഡെഡിക്കേറ്റഡ് വൈൽഡ് ലൈഫ് കോറിഡോർ കൊണ്ടുവന്നത് ഡൽഹി-മുംബൈ എക്സ്പ്രസ് വേയിലാണ്. അതിവേഗപാതയുടെ 12 കിലോമീറ്റർ ഭാഗമാണ് ഇത്തരത്തിൽ വന്യജീവി സൗഹാർദപരമായി മാറ്റിയിരിക്കുന്നത്. മൃഗങ്ങൾക്ക് സുരക്ഷിതമായി കടന്നുപോകാവുന്ന തരത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. അതിവേഗപാതയിൽ രാജാജിക്കും രന്തംബോറിനും ഇടയിലുള്ള ബഫർ സോണിലാണ് വൈൽഡ് ലൈഫ് കോറിഡോർ. അഞ്ച് ഓവർപ്പാസുകൾ, മൃഗങ്ങൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള ഹൈവേ അണ്ടർപാസ് തുടങ്ങിയവയാണ് വന്യജീവി സൗഹൃദ ഇൻഫ്രാസ്ട്രക്ചർ നിർമാണത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ ഗതാഗതത്തിന് തടസ്സം വരാത്ത രീതിയിലാണ് നിർമാണം. സൗണ്ട് ബാരിയറുകൾ, റെയിൻ വാട്ടർ ഹാർവസ്റ്റിങ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നു. Discover India’s first wildlife-friendly expressway, the Delhi-Mumbai Expressway. This innovative 12-km stretch features dedicated animal corridors, including overpasses and the longest…

Read More

മിഡിൽ ഈസ്റ്റിലെ ആദ്യ ഡിസ്നി തീം പാർക്ക് അബുദാബി യാസ് ഐലൻഡിൽ നിർമാണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. 16 വർഷങ്ങൾക്കു ശേഷമാണ് ഡിസ്നി ഒരു പുതിയ തീം പാർക്ക് പ്രഖ്യാപിക്കുന്നത്. ക്ലാസിക് ഡിസ്നി മാജിക്കിനൊപ്പം എമിറാത്തി ശൈലിയും ചേരുന്ന അനുഭവമാണ് പുതിയ തീം പാർക്കിന്റെ സവിശേഷത. യുഎഇയുടെ സമ്പന്ന സംസ്കാരവും ഡിസ്നിയുടെ ഐക്കണിക് വിനോദവും സമന്വയിപ്പിക്കുകയാണ് യാസ് ഐലൻഡിലെ ഡിസ്നി പാർക്കിന്റെ ലക്ഷ്യമെന്ന് ഡിസ്നിയുമായി പങ്കാളിത്തമുള്ള അബുദാബി ആസ്ഥാനമായുള്ള മിറാൽ സിഇഒ ഡോ. മുഹമ്മദ് അബ്ദല്ല അൽ സാബി പറഞ്ഞു. ഏപ്രിലിൽ ഒപ്പുവെച്ച പദ്ധതി നിലവിൽ ഡിസൈൻ ഘട്ടത്തിലാണ്. പാർക്കിൽ നവീനാനുഭവങ്ങൾ ഒരുക്കുന്നതിനായി ഡിസ്നി-മിറാൽ വികസന ടീമുകൾ പതിവായി വർക്ക്ഷോപ്പുകൾ നടത്തുന്നു. ലോകമെമ്പാടുമുള്ള ഡിസ്നിയുടെ പതിമൂന്നാമത്തെ തീം പാർക്കാകും ഇത്. യാസ് ഐലൻഡിനെ ആഗോള ഫാമിലി എന്റർടെയ്ൻമെന്റ് കേന്ദ്രമായി മാറ്റുന്നതിൽ പദ്ധതി പ്രധാന പങ്ക് വഹിക്കും-അദ്ദേഹം പറഞ്ഞു. Disney is opening its first new theme park in 16 years…

Read More