Author: News Desk
വമ്പൻ നിക്ഷേപവുമായി ഗൗതം അദാനിയുടെ (Gautam Adani) അദാനി ഗ്രൂപ്പ് കൊച്ചിയിലേക്ക്. കളമശേരിയിൽ 600 കോടി രൂപ നിക്ഷേപത്തോടെ ഒരുക്കുന്ന ലോജിസ്റ്റിക്സ് പാർക്കുമായാണ് അദാനി ഗ്രൂപ്പ് എത്തുന്നത്. എച്ച്എംടി ഇൻഡസ്ട്രിയൽ ഏരിയയിൽ 70 ഏക്കറിലുള്ള അദാനി ലോജിസ്റ്റിക്സ് പാർക്ക് (Adani Logistics Park) അദാനി പോർട്സിന്റെ (Adani Ports) ഉപസ്ഥാപനമായാണ് പ്രവർത്തിക്കുക. കൊച്ചിയിൽ ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിലെ നിക്ഷേപ വാഗ്ദാനമാണ് യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നത്. 15 ലക്ഷം ചതുരശ്ര അടിയിൽ നിഞമിക്കുന്ന് ലോജിസ്റ്റിക് പാർക്കിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാകും. പാർക്ക് സജ്ജമാകുന്നതോടെ 1500 പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കും. വിവിധ കമ്പനികൾക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ വെയർഹൗസുകളാണ് ലോജിസ്റ്റിക്സ് പാർക്കിലുണ്ടാവുക. കേരളത്തിന്റെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നതും നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതുമായ പദ്ധതിയാണ് അദാനി ലോജിസ്റ്റിക്സ് പാർക്ക്. ദേശീയപാത 66ൽ നിന്ന് 6 കിലോമീറ്റർ, കൊച്ചി വിമാനത്താവളത്തിലേക്ക് 21 കിലോമീറ്റർ, റെയിൽവേ സ്റ്റേഷനിലേക്ക് 16 കിലോമീറ്റർ,…
ഗോവയിൽ മെഗാ മദ്യ നിർമാണ ഹബ്ബുമായി പ്രമുഖ മദ്യവിപണന കമ്പനിയായ ഡിയാജിയോ ഇന്ത്യ (Diageo India). ഗോവയിലെ പോണ്ടയിലാണ് ദി ഗുഡ് ക്രാഫ്റ്റ് കമ്പനി (The Good Craft Co. -TGCC) ഫ്ലേവർ മാർക്കറ്റിന്റെ നിർമാണം ആരംഭിച്ചത്. ഇന്ത്യൻ ക്രാഫ്റ്റ് ലിക്വറിനായുള്ള ലോകത്തിലെതന്നെ ഏറ്റവും വലിയ കേന്ദ്രമായാണ് നിർദിഷ്ട പദ്ധതിയായ ദി ഗുഡ് ക്രാഫ്റ്റ് കമ്പനി കണക്കാക്കപ്പെടുന്നത്. 11 ഏക്കറിലാണ് ഡിയാജിയോയുടെ പുതിയ മദ്യ നിർമാണ ഹബ്ബ് വരുന്നത്. ക്രാഫ്റ്റ് ഡിസ്റ്റിലറി, നാനോബ്രൂവറി, ഇന്നൊവേഷൻ ലാബ്, സ്റ്റാർട്ടപ്പ് ഇൻക്യുബേറ്റർ, റീട്ടെയിൽ ഹബ്, ഇമ്മേർസീവ് എക്സ്പീരിയൻസ് സെന്റർ, ബൊട്ടാണിക്കൽ ട്രെയിലുകൾ, അപൂർവ മദ്യത്തിനായുള്ള വാലറ്റ് എന്നിവ ഉൾപ്പെടെയാണ് പുതിയ കേന്ദ്രത്തിൽ സജ്ജീകരിക്കുക. Diageo India is building a mega Indian craft spirits hub in Ponda, Goa, featuring a distillery, brewery, and innovation lab.
ഡിജിറ്റൽ പരിവർത്തന യാത്രയിലെ സുപ്രധാന ചുവടുവെയ്പ്പുമായി ഇന്ത്യ പോസ്റ്റ് (India Post). ഡിജിറ്റൽ ഇന്ത്യ (Digital India) സംരംഭത്തിനു കീഴിൽ വികസിപ്പിച്ച ഐടി 2.0 – അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജിയാണ് (IT 2.0 – Advanced Postal Technology-APT) തപാൽ വകുപ്പ് രാജ്യവ്യാപകമായി അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷിത പണമിടപാടുകൾക്കായി ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകൾ, ഡെലിവെറി കൂടുതൽ സുരക്ഷിതമാക്കാൻ ഒടിപി അടിസ്ഥാനമാക്കിയുള്ള ഡെലിവെറി സംവിധാനം, കൃത്യത വർധിപ്പിക്കുന്നതിനായി 10 അക്കങ്ങളുള്ള ആൽഫാന്യൂമെറിക് ഡിജിപിൻ, ജീവനക്കാർക്ക് കാര്യക്ഷമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഏകീകൃത ഇൻ്റർഫേസ്, എന്നിങ്ങനെ നിരവധി സവിശേഷതകളോടെയാണ് ഐടി 2.0 – അഡ്വാൻസ്ഡ് പോസ്റ്റൽ ടെക്നോളജി എത്തുന്നത്. 1.70 ലക്ഷത്തിലധികം ഓഫീസുകളെ സുരക്ഷിതമായ ക്ലൗഡ് സിസ്റ്റം വഴി ബന്ധിപ്പിച്ചാണ് എപിടി പ്രവർത്തനം. പോസ്റ്റ് ഓഫീസുകൾ, മെയിൽ ഓഫീസുകൾ, അഡ്മിനിസ്ട്രേറ്റീവ് യൂണിറ്റുകൾ എന്നിവ ഉൾപ്പെടെയാണിത്. രാജ്യവ്യാപകമായ ഡിജിറ്റൽ നെറ്റ്വർക്കിലൂടെ എല്ലാ പൗരന്മാർക്കും വേഗമേറിയതും മികച്ചതുമായ സര്വീസ് ഉറപ്പാക്കാനാകുമെന്ന് ഇന്ത്യ പോസ്റ്റ് പ്രതിനിധി അറിയിച്ചു. India Post…
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ (Bharatiya Antariksh Station-BAS) മാതൃക പുറത്തിറക്കി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്റെ ആദ്യ മൊഡ്യൂൾ 2028 ആകുമ്പോഴേക്കും ഭ്രമണപഥത്തിലെത്തിക്കാനാണ് ഐഎസ്ആർഒ ലക്ഷ്യമിടുന്നത്. നിലവിൽ 5 ബഹിരാകാശ ഏജൻസികളുടെ സംയുക്തസംരംഭമായ ഇന്റർനാഷനൽ സ്പേസ് സ്റ്റേഷനും (ISS) ചൈനയുടെ ചിയാൻഗോങ് സ്പേസ് സ്റ്റേഷനുമാണ് (Tiangong space station) ബഹിരാകാശത്ത് ഉള്ളത്. ബിഎഎസ്സിലൂടെ ഈ എലീറ്റ് ഗ്രൂപ്പിലേക്ക് ചേരാനാണ് ഇന്ത്യയുടെ ശ്രമം. 2035 ആകുമ്പോഴേക്കും ബിഎഎസ്സിന്റെ 5 മൊഡ്യൂളുകൾ ഭ്രമണപഥത്തിലെത്തിക്കുകയാണു ലക്ഷ്യെമെന്ന് ഐഎസ്ആർഒ പ്രതിനിധി അറിയിച്ചു. ISRO has revealed the model for the Bharatiya Antariksh Station (BAS), India’s own space station, with the first module planned for launch by 2028.
തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (Tejas light combat aircraft) ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. തദ്ദേശീയ എഞ്ചിനുകളോടു കൂടിയ അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ (Fifth Generation fighter aircraft) നിർമിക്കുന്നതിലേക്കാണ് രാജ്യത്തിന്റെ അടുത്ത കുതിപ്പെന്നും ഈ ദിശയിൽ ഇന്ത്യ ഏറെ മുന്നോട്ട് പോയിട്ടുള്ളതായും ഡൽഹിയിൽ നടന്ന ഇടി വേൾഡ് ലീഡേഴ്സ് ഫോറത്തിൽ അദ്ദേഹം പറഞ്ഞു. തദ്ദേശീയ പ്രതിരോധ ശേഷിയിൽ തീർച്ചയായും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും എന്നാൽ ആ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തിയാണ് മുന്നോട്ടുള്ള യാത്രയെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ ശേഷിയുടെ മികച്ച ഉദാഹരണമാണ് തേജസ് വിമാനം. ഇന്ത്യയിൽ യുദ്ധവിമാനങ്ങൾ നിർമിക്കാനുള്ള പൂർണ ശേഷി സ്ഥാപിക്കും. വിമാനത്തിന്റെ എഞ്ചിൻ ഇന്ത്യയിൽ തന്നെ നിർമിക്കുന്നതിലേക്കും രാജ്യം നീങ്ങിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ സഫ്രാനുമായി (Safran) ഇന്ത്യയിൽ എഞ്ചിൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. Defence Minister Rajnath Singh stated that India’s…
ഇന്ത്യയും ഫ്രാൻസും ചേർന്ന് അടുത്ത തലമുറ ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നു. വ്യോമപ്രതിരോധ ഭീമനായ സഫ്രാൻ (Safran) എന്ന ഫ്രഞ്ച് കമ്പനിയുമായി ചേർന്നാണ് ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നത്. അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററിനും (fifth-generation stealth fighter) മറ്റ് ഫ്യൂച്ചറിസ്റ്റിക് പ്ലാറ്റ്ഫോമുകൾക്കുമായി പുതിയതും ശക്തമായതുമായ ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിനാണ് സഹകരണം ആരംഭിക്കുക. വ്യോമ-പ്രതിരോധ രംഗങ്ങളിൽ ഇരു രാജ്യങ്ങളും തമ്മിൽ നിലവിലുള്ള വിപുലവും തന്ത്രപരവുമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് സംയുക്ത ഫൈറ്റർ ജെറ്റ് എഞ്ചിൻ വികസനം. 120 കിലോന്യൂട്ടൺ (kilonewton) എഞ്ചിനുകൾ സംയുക്തമായി രൂപകൽപന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഉൽപാദിപ്പിക്കുന്നതിനുമായാണ് ഫ്രഞ്ച് കമ്പനി സഫ്രാനുമായുള്ള സഹകരണം. 100% സാങ്കേതികവിദ്യാ കൈമാറ്റത്തോടെയാകും സഹകരണം. ഇതുസംബന്ധിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടന (Defence Research and Development Organisation-DRDO) ഉടൻ തന്നെ കാബിനറ്റ് കമ്മിറ്റിയെ സമീപിക്കുമെന്ന് ഡിആർഡിഒ മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. India is collaborating with…
ഗ്രഹണി പിടിച്ച കുട്ടിയുടെ കൊതിപറച്ചിൽ പോലെയാണ് ഓൺലൈനും അല്ലാത്തതുമായ മാധ്യമങ്ങൾക്ക് അബുദാബി ബിഗ് ടിക്കറ്റ് വാർത്തകൾ. അതുകൊണ്ടുതന്നെ 10000 ദിർഹംസ് മുതൽ സമ്മാനം ലഭിക്കുന്നവരുടെ വാർത്തകൾ വെണ്ടയ്ക്കയാകുന്നു. ഇതിന് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷമാണുള്ളത്. ആ ദോഷം നന്നായി അനുഭവിച്ചിരിക്കുകയാണ് മലയാളിയും ബിഗ് ടിക്കറ്റ് വിജയയിയുമായ കബീർ. ദുബായിൽ മീറ്റ് ഷോപ്പ് ജീവനക്കാരനായ കബീറിന് 50000 ദിർഹംസ് (ഏതാണ്ട് 12 ലക്ഷം രൂപ) ആണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനമായി ലഭിച്ചത്. ഈ പന്ത്രണ്ട് ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിക്കുന്നവരുടെ വാർത്തകൾ, മലയാളിയാണെങ്കിൽപ്പോലും തലക്കെട്ടാക്കുന്നതിൽ വലിയ അനൗചിത്യമുണ്ട്. കേരളത്തിൽ വിവിധ ലോട്ടറികളിലായി ആഴ്ചയ്ക്കാഴ്ചയ്ക്ക് ഒരു കോടി വരെ സമ്മാനം അടിക്കുന്നവർ നിരവധിയാണ്. അത് വാർത്തയാക്കാൻ നിൽക്കാതെയാണ് കേരളത്തിലെ മാധ്യമങ്ങൾ യുഎഇയിലെ ലക്ഷം സമ്മാനക്കാരുടെ പിന്നാലെ കൂടുന്നത്. അതവിടെ നിൽക്കട്ടെ. കബീറിലേക്കു വരാം. മിക്ക ബിഗ് ടിക്കറ്റ് ഭാഗ്യാന്വേഷകരുടെ പോലെത്തന്നെ ഒറ്റയ്ക്കല്ല കബീർ ടിക്കറ്റെടുത്തത്, കൂട്ടമായാണ്. കൃത്യമായി പറഞ്ഞാൽ ആറു പേർ ചേർന്ന്. ആറു…
ഇന്ത്യയിലെ ഏറ്റവും ‘പാവപ്പെട്ട മുഖ്യമന്ത്രി’ എന്ന സ്ഥാനത്ത് തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (ADR) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവുള്ള മുഖ്യമന്ത്രിയായി മമത ബാനർജി മാറിയിരിക്കുന്നത്. എഡിആർ റിപ്പോർട്ട് പ്രകാരം മമത ബാനർജിയുടെ ആസ്തി 15.4 ലക്ഷം രൂപയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രിമാർ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. പട്ടിക പ്രകാരം ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രി. 931 കോടി രൂപയിലധികമാണ് അദ്ദേഹത്തിന്റെ ആസ്തി. അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് (332 കോടി രൂപ) പട്ടികയിൽ രണ്ടാമത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ ആസ്തിയുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ നിന്നും മൂന്നാമതാണ്. ഒരു കോടി രൂപയിലധികമാണ് അദ്ദേഹം ആസ്തിയായി സത്യവാങ്മൂലത്തിൽ കാണിച്ചത്. An ADR report reveals Mamata Banerjee is the poorest CM…
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡെവലപ്മെന്റ് (IMD) വേൾഡ് കോംപറ്റിറ്റീവ്നെസ് റാങ്കിംഗിൽ (WCR) പിന്നോട്ടടിച്ച് ഇന്ത്യ. സാമ്പത്തിക പ്രകടനം, സർക്കാർ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗിലാണ് ഇന്ത്യയുടെ പ്രകടനം മോശമായിരിക്കുന്നത്. ആകെ 69 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 41ആം സ്ഥാനത്താണ്. കഴിഞ്ഞ വർഷം ഇന്ത്യ പട്ടികയിൽ 39ആം സ്ഥാനത്തായിരുന്നു. പട്ടികയിൽ 100 പോയിന്റുകൾ നേടി സ്വിറ്റ്സർലൻഡ് ആണ് ഒന്നാമത്. രാജ്യങ്ങളുടെ സാമ്പത്തിക പ്രകടനത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പുരോഗതി കൈവരിക്കേണ്ട മേഖലകൾ എടുത്തുകാണിക്കുന്ന റാങ്കിംഗിൽ 99.44 സ്കോറുമായി സിംഗപ്പൂർ രണ്ടാം സ്ഥാനത്തും 99.22 സ്കോറുമായി ഹോങ്കോംഗ് മൂന്നാം സ്ഥാനത്തുമാണ്. ഡെൻമാർക്ക്, യുഎഇ എന്നീ രാജ്യങ്ങളാണ് നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്. India has slipped to 41st place in the IMD World Competitiveness Ranking. Find out more about the ranking factors and top-performing countries.
ഡിഫൻഡറിന്റെ (Defender) കോംപാക്റ്റ് പതിപ്പുമായി ലാൻഡ് റോവർ (Land Rover). 2027ഓടെ ബേബി ഡിഫഡൻഡർ എസ്യുവി ശ്രേണി ഇലക്ട്രിക് 4×4 മോഡൽ വിപണിയിലെത്തിക്കാനാണ് നീക്കം. ഡിഫൻഡർ സ്പോർട് (Defender Sport) അല്ലെങ്കിൽ ഡിഫൻഡർ 80 (Defender 80) എന്ന പേരിലാകും ഇലക്ട്രിക് എസ്യുവി വിപണിയിലെത്തുക. ലാൻഡ് റോവറിന്റെ ഇലക്ട്രിക് വാഹന ശ്രേണി വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗം കൂടിയായാണ് ഈ കോംപാക്റ്റ് ഇലക്ട്രിക് 4×4 എത്തുക. ഏകദേശം 4.6 മീറ്റർ നീളവും 2 മീറ്റർ വീതിയും 1.8 മീറ്റർ ഉയരവുമുള്ള വാഹനമാണിത്. സ്റ്റാൻഡേർഡ് ഡിഫെൻഡറിനേക്കാൾ ചെറുതാണെങ്കിലും, ശക്തമായ റോഡ് സാന്നിദ്ധ്യമാണ് വാഹനത്തിനുണ്ടാകുക എന്നാണ് വിലയിരുത്തൽ. ബോക്സി-ബോൾഡ് അനുപാതങ്ങളോട് കൂടിയാണ് ഡിസൈൻ. ഇലക്ട്രിക് വാഹനങ്ങൾക്കായി മാത്രമായി വികസിപ്പിച്ചെടുത്ത പുതിയ ഇലക്ട്രിക് മോഡുലാർ ആർക്കിടെക്ചർ പ്ലാറ്റ്ഫോമിലാണ് ബേബി ഡിഫൻഡർ നിർമ്മിക്കുന്നത്. റേഞ്ച് റോവർ ഇവോക്ക് , വെലാർ, ലാൻഡ് റോവർ ഡിസ്കവറി സ്പോർട്ട് തുടങ്ങിയവയുടെ നെക്സറ്റ് ജെൻ മോഡലുകൾക്കും ഈ നൂതന പ്ലാറ്റ്ഫോം ആണ് ഉപയോഗിക്കുക…