Author: News Desk
ഇന്ത്യയിലെ ഏറ്റവും മികച്ച ഫുഡ് ബ്രാൻഡെന്ന പദവി സ്വന്തമാക്കി ക്ഷീരോത്പന്ന നിർമാതാക്കളായ അമുൽ (Amul). യുകെ ആസ്ഥാനമായുള്ള സ്വതന്ത്ര ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ബ്രാൻഡ് ഫിനാൻസ് റിപ്പോർട്ടിലാണ് അമുലിന്റെ നേട്ടം. 4.1 ബില്യൺ ഡോളർ ബ്രാൻഡ് മൂല്യവുമായാണ് അമുൽ പട്ടികയിൽ ഒന്നാമതെത്തിയത്. ബ്രാൻഡ് ഫിനാൻസ് തയ്യാറാക്കി. ഇന്ത്യയിലെ ഏറ്റവും മികച്ച ഭക്ഷ്യ ബ്രാൻഡുകളുടെ പട്ടികയിൽ ഡൽഹി ആസ്ഥാനമായുള്ള മദർ ഡയറിയാണ് രണ്ടാം സ്ഥാനത്ത്. 1.15 ബില്യൺ ഡോളറാണ് മദർ ഡയറിയുടെ ബ്രാൻഡ് മൂല്യം. ബ്രിട്ടാനിയ, നന്ദിനി, ഡാബർ എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള ബ്രാൻഡുകൾ. ക്ഷീരോത്പന്ന ബ്രാൻഡുകളാണ് പട്ടികയിൽ ഏറെയുള്ളത് എന്ന സവിശേഷതയുമുണ്ട്. 3.6 ദശലക്ഷം ക്ഷീരകർഷകരോടെ ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സ്ഥാപനമാണ് അമുലിന്റെ GCMMF. 50 രാജ്യങ്ങളിലായി പാലും പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന അമുലിന്റെ ആകെ മൂല്യം 11 ബില്യൺ ഡോളറാണ്. പ്രതിദിനം 32 ദശലക്ഷം ലിറ്റർ പാലാണ് ക്ഷീര സഹകരണ സംഘം ശേഖരിക്കുന്നത്. പാൽ,…
അടുത്തിടെയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) എക്സിക്യൂട്ടീവ് ഡയറക്ടറായി മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനി നിയമിതനായത്. റിലയൻസിന്റെ സക്സഷൻ പ്ലാനിലെ പ്രധാന ചുവടുവെയ്പ്പായാണ് ഈ നിയമനം കണക്കാക്കപ്പെടുന്നത്. ഇതോടെ എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന നിലയ്ക്ക് ആനന്ദിനു ലഭിക്കുന്ന ശമ്പളക്കണക്കും ശ്രദ്ധ നേടുകയാണ്. ബിസിനസ് ടുഡേ റിപ്പോർട്ട് പ്രകാരം എക്സിക്യൂട്ടീവ് ഡയറക്ടർ എന്ന പുതിയ റോളിന്റെ ഭാഗമായി 10 കോടി മുതൽ 20 കോടി രൂപ വരെ വാർഷിക ശമ്പളമാണ് ആനന്ദിനു ലഭിക്കുക. സാലറി, അലവൻസുകൾ തുടങ്ങിയവ അടക്കമാണ് ഈ തുക. ഇതിനുപുറമേ പ്രോഫിറ്റ് ലിങ്ക്ഡ് കമ്മീഷൻ ഇനത്തിലും നിരവധി എക്സിക്യൂട്ടീവ് ആനുകൂല്യങ്ങളുമായി അദ്ദേഹത്തിനു വൻ തുക ലഭിക്കും. കഴിഞ്ഞ വർഷം ആനന്ദും സഹോദരൻ ആകാശും സഹോദരി ഇഷയും ആർഐഎൽ ബോർഡിൽ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായി നിയമിതരായിരുന്നു. റിലയൻസിന്റെ സക്സഷൻ പ്ലാനിന്റെ ഭാഗമാണ് നിയമനമെന്ന് ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഇവർക്ക് ശമ്പളത്തിന് അർഹതയുണ്ടായിരുന്നില്ല. പകരം 2023–24 സാമ്പത്തിക…
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ പ്രധാന റെയിൽപ്പാതയുമായി ബന്ധിപ്പിക്കുന്ന വിഴിഞ്ഞം-ബാലരാമപുരം ടണൽ റെയിൽ കണക്ഷൻ പദ്ധതി ജൂലൈ മാസത്തിൽ ആരംഭിക്കും. പദ്ധതിയുടെ വിശദ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) ടെൻഡർ തയ്യാറാക്കാൻ ഒരുങ്ങുകയാണ്. വിഴിഞ്ഞം ആഴക്കടൽ തുറമുഖത്തേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് റെയിൽവേ ടണൽ. വിഴിഞ്ഞം തുറമുഖത്തെ ചരക്ക് കാര്യക്ഷമത ഉയർത്താൻ പദ്ധതിയിലൂടെ സാധിക്കും. 2025 മാർച്ചിൽ സംസ്ഥാന മന്ത്രിസഭ പദ്ധതിക്ക് ഭരണാനുമതി നൽകിയിരുന്നു. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് ചിലവ് 1,482.92 കോടി രൂപയാണ്. 10.7 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിൽ 9.4 കിലോമീറ്ററാണ് ഭൂമിക്കടിയിലൂടെയുള്ളത്. നിർമാണം പൂർത്തിയാകുന്നതോടെ തുറമുഖത്തു നിന്നും നേരിട്ട് ചരക്ക് റെയിൽ പ്രവേശനം സാധ്യമാക്കും. ഭൂമി ഏറ്റെടുക്കൽ, പരിസ്ഥിതി തടസ്സങ്ങൾ എന്നിവ കുറയ്ക്കുന്ന തരത്തിലുള്ള അലൈൻമെന്റാണ് പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ (VISL) നിന്ന് കരട് രേഖയ്ക്ക് അന്തിമ അനുമതി ലഭിച്ചാൽ ടെൻഡർ പുറപ്പെടുവിക്കുമെന്ന്…
കഴിഞ്ഞ ദിവസം പുതിയ ഡിസൈനോടെയുള്ള കെഎസ്ആർടിസി ബസ്സുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കെഎസ്ആർടിസി നവീകരണത്തിന്റെ ഭാഗമായി എത്തുമെന്ന് മന്ത്രി ഗണേഷ് കുമാർ ഉറപ്പുനൽകിയ പുതിയ ബസുകളാണ് ഇപ്പോൾ എത്തി തുടങ്ങിയിരിക്കുന്നത്. ഇതുവരെയുള്ള കെഎസ്ആർടിസി ഡിസൈനിൽ നിന്ന് വേറിട്ട ലുക്കാണ് ഇപ്പോൾ എത്തിയിരിക്കുന്ന ബസുകൾക്കുള്ളത്. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചറുകളാണ് ലുക്കിൽ വൻ മാറ്റത്തോടെ എത്തിയിരിക്കുന്നത്. ഇതോടെ ഇവ സമൂഹമാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഓട്ടമൊബൈൽ കോർപ്പറേഷൻ ഓഫ് ഗോവ ലിമിറ്റഡാണ് (ACGL) കെഎസ്ആർടിയുടെ ഏറ്റവും പുതിയ ബോഡി ഡിസൈനിനു പിന്നിൽ. ടാറ്റ ഷാസിയിലാണ് നിർമാണം. എസിജിഎൽ നിർമിക്കുന്ന ബസുകളിലെ ആദ്യ ബസുകൾ സംസ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. സംഭവം ക്ലാസ്സിക്ക് ലുക്കാണെന്ന് നെറ്റിസൺസ് പ്രതികരിക്കുന്നു. എന്നാൽ പുതിയ ഡിസൈനിനെതിരെ വിമർശനവും ഉയരുന്നുണ്ട്. ഡിസൈൻ വെറും തട്ടിക്കൂട്ടാണെന്നും എഴുപതുകളിലെ വണ്ടി പോലെയുണ്ട് എന്നുമെല്ലാം പോകുന്നു കമന്റുകൾ. പുതിയ 140ഓളം ബസുകൾ വാങ്ങുന്നതിനായാണ് കെഎസ്ആർടിസി അഡ്വാൻസ് നൽകിയിരിക്കുന്നത്. ടാറ്റയ്ക്കു പുറമേ അശോക് ലെയ്‌ലാൻഡ്, ഐഷർ എന്നിവയുടേയും ബസുകൾ വാങ്ങുന്നുണ്ട്.…
വിദ്യാലയങ്ങളിൽ സൂംബ ഫിറ്റനസ് ഡാൻസ് (Zumba Dance) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കേരളം. എന്താണ് സൂംബ എന്നും അത് വന്ന വഴിയും നോക്കാം. ഡാൻസും മ്യൂസിക്കും ചേർന്നുള്ള വ്യായാമരീതിയാണ് സൂംബ. മ്യൂസിക്കിന് അനുസരിച്ച് ഫിറ്റ്നസ് മൂവ്മെന്റുകൾ ചെയ്യുന്ന ഈ രീതി 1990കൾ മുതൽ പ്രചാരത്തിലുണ്ട്. കൊളംബിയയിൽ ആരംഭിച്ച സൂംബ 2000ത്തിനു ശേഷം അമേരിക്കയിൽ തരംഗം ഉയർത്തി. ഓൺലൈൻ വിവരങ്ങൾ അനുസരിച്ച് ബെറ്റോ പെരെസ് എന്ന കൊളംബിയൻ എയ്റോബിക്സ് ഇൻസ്ട്രക്ടറാണ് സൂംബയുടെ ഉപജ്ഞാതാവ്. ക്യൂബൻ സംഗീതമായ റൂമ്പയിൽ നിന്നാണ് സൂംബയ്ക്ക് ആ പേര് ലഭിക്കുന്നത്. പെരെസിന്റെ വീഡിയോ ഡിവിഡികളിലൂടെ ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ സൂംബ ലോകമെങ്ങും വ്യാപിച്ചു. വെള്ളത്തിൽ ചെയ്യുന്ന അക്വാ സൂംബ, പ്രായമായവർക്കായി തീവ്രത കുറച്ചുള്ള സൂംബ ഗോൾഡ്, കുട്ടികൾക്കു വേണ്ടി കിഡ്സ് സൂംബ, കാർഡിയോയ്ക്ക് പ്രാധാന്യം നൽകുന്ന സ്ട്രോങ്ങ് ബയസ് സൂംബ എന്നിങ്ങനെ വിവിധ സൂംബകൾ ഇന്ന് പ്രചാരത്തിലുണ്ട്. സൽസ, മെറെൻഗു പോലുള്ള മ്യൂസിക്കാണ് സൂംബയിൽ ഉപയോഗിക്കുന്നത്. പ്രത്യേക പരിശീലനവും സൂംബ…
ബോളിവുഡിലെ സമ്പന്ന കുടുംബം എന്നു കേൾക്കുമ്പോൾ ഖാൻ, കപൂർ തുടങ്ങിയ കുടുംബപ്പേരുകളാണ് ആദ്യം മനസ്സിലെത്തുക. എന്നാൽ ആസ്തിയുടെ കാര്യത്തിൽ ഈ കുംടുംബങ്ങളെയെല്ലാം കടത്തിവെട്ടുന്ന ഒരു കുടുംബമുണ്ട് ബോളിവുഡിൽ-ഭൂഷൺ കുമാർ കുടുംബം. സംഗീത കമ്പനി ടി-സീരീസിന്റെ ഉടമകളായ കുടുംബത്തിന്റെ ആസ്തി 10000 കോടി രൂപയാണ്. ₹8000 കോടി ആസ്തിയോടെ യഷ് രാജ് ഫിലിംസിന്റെ ഉടമകളായ ചോപ്ര കുടുംബമാണ് ബോളിവുഡിലെ രണ്ടാമത്തെ സമ്പന്ന കുടുംബം. 7800 കോടി രൂപ ആസ്തിയോടെ ഷാരൂഖ് ഖാൻ കുടുംബം സമ്പത്തിൽ മൂന്നാമതാണ്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും സമ്പന്ന കുടുംബമായിരുന്ന കപൂർ കുടുംബം സമ്പത്തിൽ കുറച്ചു താഴോട്ടിറങ്ങി എന്നാണ് റിപ്പോർട്ട്. 2000 കോടി രൂപയാണ് കുടുംബത്തിന്റെ ആസ്തി. അക്കിനേനി-ദഗ്ഗുബതി കുടുംബമാണ് സൗത്ത് ഇന്ത്യയിലെ ഏറ്റവും സമ്പന്ന സിനിമാ കുടുംബം. നാഗാർജുന, നാഗചൈതന്യ, വെങ്കടേഷ്, റാണ ദഗ്ഗുബതി തുടങ്ങിയവർ അടങ്ങുന്ന കുടുംബത്തിന് 5000 കോടി രൂപയോളം ആസ്തിയുണ്ട്. അതേസമയം ചിരഞ്ജീവി, പവൻ കല്യാൺ, രാം ചരൺ, അല്ലു അർജുൻ തുടങ്ങിയ താരങ്ങൾ…
ഇന്ത്യയിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച ആദ്യ കാർ ഹിന്ദുസ്ഥാൻ മോട്ടോഴ്‌സിന്റെ ഹിന്ദുസ്ഥാൻ 10 ആയിരുന്നു. 1948ൽ ആണ് ഇതിന്റെ ഉത്പാദനം ആരംഭിച്ചത്. എന്നാൽ ഏതാണ്ട് 15 വർഷങ്ങൾക്കു ശേഷം കേരളത്തിലും ആദ്യമായി ഒരു കാർ നിർമിച്ചു. അരവിന്ദ് മോഡൽ 3 എന്ന കാറായിരുന്നു അത്. പ്രോട്ടൊടൈപ്പിൽ മാത്രം ഒതുങ്ങിപ്പോയ അരവിന്ദ് 3 വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ടില്ല. എങ്കിലും കേരളത്തിൽ നിർമിക്കപ്പെട്ട ആദ്യ കാർ എന്ന ബഹുമതി 1960കളിൽ നിർമിച്ച ഈ കാറിന് സ്വന്തം. ഓട്ടോമൊബൈൽ എഞ്ചിനീയറും സംരംഭകനുമായ കെ.എ. ബാലകൃഷ്ണ മേനോൻ ആയിരുന്നു അരവിന്ദ് 3 മോഡൽ കാറിനു പിന്നിൽ. തിരുവിതാംകൂർ രാജാവ് ചിത്തിര തിരുനാളിനു വേണ്ടിയായിരുന്നു ഈ കാറിന്റെ ആദ്യ പ്രോടോടൈപ്പ് നിർമിക്കപ്പെട്ടത് എന്ന് മലയാള മനോരമ 2020ൽ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ പറയുന്നു. പാലസ് സ്പെഷ്യൽ എന്നായിരുന്നു ആദ്യ മോഡലിനു നൽകിയ പേര്. ഇതിനു ശേഷമാണ് അദ്ദേഹം അരവിന്ദ് എന്ന പേരിൽ കാർ നിർമിച്ചത്. എന്നാൽ ലൈസൻസിങ് പ്രശ്നങ്ങൾ കാരണം വളരെ…
ആരാധകരുടെ എണ്ണത്തിനൊപ്പം വമ്പൻ സമ്പാദ്യത്തിന്റെ പേരിലും ബോളിവുഡ് സൂപ്പർതാരങ്ങൾ വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ ഇട്ടുമൂടാനുള്ള വമ്പൻ സ്വത്തെല്ലാം ഈ താരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നറിയാമോ. സ്വാഭാവികമായും അവരായിരിക്കില്ല ഈ ‘പണക്കളി’ കൈകാര്യം ചെയ്യുന്നുണ്ടാകുക. സൂപ്പർതാരങ്ങളുടെ ബിസിനസ്സുകൾ കൈകാര്യം ചെയ്യുന്ന, അവരുടെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്ന ബിമൽ പരേഖിനെ കുറിച്ചറിയാം. ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, ജൂഹി ചൗള, ഫർഹാൻ അക്തർ, കത്രീന കയ്ഫ് എന്നിങ്ങനെ ബിമലുമായി ചേർന്നു പ്രവർത്തിക്കുന്ന താരങ്ങളുടെ പട്ടിക എണ്ണിയാൽ ഒടുങ്ങില്ല. 80കൾ മുതൽ ബിമൽ ഈ രംഗത്തുണ്ട്. അക്കാലത്തുതന്നെ സീനത്ത് അമൻ പോലുള്ള താരങ്ങളുടെയും ബി.ആർ ചോപ്ര പോലുള്ള സംവിധായകരുടെയും സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്തിരുന്നത് ബിമലാണ്. 80കളുടെ പകുതിയിൽ, ബോളിവുഡ് വമ്പൻമാരുടെ കണക്കുകൾ നോക്കിയിരുന്ന ചാർട്ടേർഡ് അക്കൗണ്ട് സ്ഥാപനത്തിൽ റിലേഷൻഷിപ്പ് മാനേജരായിരുന്നു ബിമൽ. അങ്ങനെയാണ് സിനിമാ ‘കണക്കപ്പിള്ള’ ആകുന്നത്. പിന്നീട് നാല് വർഷങ്ങൾക്കു ശേഷം ബിമൽ അത്തരത്തിലുള്ള സ്വന്തം സ്ഥാപനം ആരംഭിച്ചു.…
തട്ടിയിട്ട് നടക്കാൻ പറ്റുന്നില്ല എന്നതാണ് ഇൻഫ്ലുവൻസർമാരെക്കുറിച്ച് പൊതുവേയുള്ള പറച്ചിൽ. വാളെടുത്തവനെല്ലാം വെളിച്ചപ്പാട് എന്ന പോലെ ക്യാമറ ഉള്ളവരെല്ലാം ഇൻഫ്ലുവൻസർമാരായി മാറിക്കൊണ്ടിരിക്കുന്ന പ്രത്യേക അവസ്ഥയ്ക്കാണ് നമ്മൾ സാക്ഷ്യം വഹിക്കുന്നത്. ഇതിനിടയിൽ എഐ മാത്രം എന്തിന് കൈയ്യും കെട്ടി നോക്കി നിൽക്കണം! അതുകൊണ്ട് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസറെത്തന്നെ അങ്ങോട്ടിറക്കിയിരിക്കുകയാണ് ഇപ്പോൾ ഒരു മീഡിയ കമ്പനി-പേര് രാധിക സുബ്രഹ്മണ്യം. പെൺകുട്ടിയല്ല, എഐ കുട്ടിയാണ്. കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് എന്ന മീഡിയ കമ്പനിയാണ് രാധിക സുബ്രഹ്മണ്യം എന്ന എഐ ട്രാവൽ ഇൻഫ്ലുവൻസർക്കു പിന്നിൽ. യാത്രകൾ ചെയ്ത് അത് ഫോളോവേർസിലേക്ക് എത്തിക്കുന്ന നിരവധി ട്രാവൽ ഇൻഫ്ലുവൻസർമാർ ഉണ്ടെങ്കിലും അവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് രാധിക. വിർച്ച്വൽ പേർസണാലിറ്റി എന്ന നിലയ്ക്കാണ് രാധികയെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജനറേറ്റീവ് ഡിസൈൻ, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് തുടങ്ങിയ എഐ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ-ജനറേറ്റഡ് വ്യക്തിത്വമാണ് രാധികയുടേത്. 2025 മെയ് മാസം മുതലാണ് ഇന്ത്യയിലെ ആദ്യ എഐ ട്രാവൽ ഇൻഫ്ലുവൻസർ…
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഐടി സമുച്ചയം ഇനി കൊച്ചിക്ക് സ്വന്തം. കേരളത്തിന്റെ ഐടി മേഖലയ്ക്ക് ആഗോള പ്രതിച്ഛായ സമ്മാനിച്ച് ലുലു ഐടി ട്വിൻ ടവർ പ്രവർത്തനം ആരംഭിച്ചു, മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.കേരളത്തിന്റെ ഐടി വികസത്തിന് വേഗത പകരുകയാണ് ലുലു ട്വിൻ ടവറെന്നും, ആഗോള ടെക് കമ്പനികളുടെ പ്രവർത്തനം കൊച്ചിയിൽ വിപുലമാക്കാൻ പദ്ധതി വഴിവയ്ക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 1500 കോടി രൂപയുടെ നിക്ഷേപം കേരളത്തിൽ തന്നെ നടത്തിയ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ തീരുമാനം പ്രശംസനീയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഐടി പ്രൊഫഷണലുകൾക്ക് മികച്ച അവസരമാണ് ലുലു തുറന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. കൊച്ചി കളമേശരിയിൽ 500 കോടി രൂപ മുതൽമുടക്കിൽ ഭക്ഷ്യസംസ്കരണ കയറ്റുമതി കേന്ദ്രം അടക്കം കൂടുതൽ നിക്ഷേപങ്ങൾ സംസ്ഥാനത്ത് ലുലു ഗ്രൂപ്പ് നടപ്പാക്കുമെന്ന് എം.എ യൂസഫലി അറിയിച്ചിട്ടുണ്ടെന്നും കേരളത്തിന്റെ വികസനത്തിന് യൂസഫലി നൽകുന്ന പങ്ക് എടുത്തുകാണേണ്ടതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ലുലു ഐടി ട്വിൻ…