Author: News Desk
ട്വിറ്റർ ബ്ലൂ ടിക്ക് ഒടുവിൽ ഇന്ത്യയിൽ. വെബ് പതിപ്പിനും മൊബൈൽ പതിപ്പിനും വ്യത്യസ്ത വിലകൾ ട്വിറ്റർ ബ്ലൂ ടിക്ക് ഒടുവിൽ ഇന്ത്യയിൽ അവതരിപ്പിച്ചു. ട്വിറ്റർ ബ്ലൂ ആപ്പിലേക്കോ വെബ് സേവനത്തിലേക്കോ സബ്‌സ്‌ക്രൈബുചെയ്യാനുള്ള ഓപ്ഷൻ ഉപയോക്താക്കൾക്ക് ഉണ്ടായിരിക്കും. വെബ് പതിപ്പിനും മൊബൈൽ പതിപ്പിനും കമ്പനി വ്യത്യസ്ത വിലകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് പ്രതിമാസം 900 രൂപയ്ക്ക് ഈ സേവനം സബ്‌സ്‌ക്രൈബുചെയ്യാനാകുമ്പോൾ, വെബിൽ ഇത് ഉപയോഗിക്കുന്നവർക്ക് പ്രതിമാസം 650 രൂപയ്ക്ക് ഇത് സബ്‌സ്‌ക്രൈബുചെയ്യാനാകും. വെബ് സബ്‌സ്‌ക്രിപ്‌ഷൻ വാങ്ങുന്നവർക്ക് ഒരു വർഷത്തേക്ക് 6,800 രൂപ അടയ്ക്കാം. ട്വിറ്റർ ബ്ലൂ എന്നത് ഒരു ഓപ്റ്റ്-ഇൻ, പണമടച്ചുള്ള സബ്‌സ്‌ക്രിപ്‌ഷനാണ്, അത് ഒരു ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് ഒരു ബ്ലൂ ചെക്ക്‌മാർക്ക് ചേർക്കുകയും ഒരു ട്വീറ്റ് എഡിറ്റുചെയ്യുന്നത് പോലെയുള്ള തിരഞ്ഞെടുത്ത ഫീച്ചറുകളിലേക്ക് ആക്‌സസ് വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. നീല ചെക്ക്മാർക്കിന് പുറമേ, ട്വിറ്റർ ബ്ലൂ ഫീച്ചറുകൾ വരിക്കാർക്ക് അവരുടെ ട്വിറ്റർ അനുഭവം മെച്ചപ്പെടുത്താനും ഇഷ്ടാനുസൃതമാക്കാനുമുള്ള ഒരു മാർഗം വാഗ്ദാനം…
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിന്റെ അനിശ്ചിത്വമുണ്ടെങ്കിലും തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുമായി അദാനി ഗ്രൂപ്പ് മുന്നോട്ട്. നഗരത്തിലെ ആദ്യത്തെ എയർപോർട്ട് ഹോട്ടൽ കൺവെൻഷൻ സെന്റർ വികസിപ്പിക്കാൻ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് അപേക്ഷ സമർപ്പിച്ചു. പേട്ട വില്ലേജിലെ നിർദിഷ്ട സിറ്റി സൈഡ് ഡെവലപ്‌മെന്റ് പ്രോജക്റ്റിനായി പാരിസ്ഥിതിക അനുമതിക്കാണ് അപേക്ഷ സമർപ്പിച്ചത്. സംസ്ഥാന വിദഗ്‌ധ മൂല്യനിർണ്ണയ സമിതി അപേക്ഷ പരിഗണിക്കുകയും സ്ഥലപരിശോധന ഷെഡ്യൂൾ ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. നിർദിഷ്ട പദ്ധതിയുടെ ആകെ പ്ലോട്ട് വിസ്തീർണ്ണം 8,093.64 ചതുരശ്ര മീറ്ററും മൊത്തം ബിൽറ്റ് അപ് ഏരിയ 33,903 ചതുരശ്ര മീറ്ററുമാണ്. ഈ പ്രോപ്പർട്ടി വികസിപ്പിച്ച ശേഷം ഹോട്ടൽ, ബിവറേജ് ബിസിനസിലെ അന്താരാഷ്ട്ര ബ്രാൻഡുകൾക്ക് കൈമാറാനാണ് അദാനി പദ്ധതിയിടുന്നതെന്നാണ് വിവരം. ചാക്കയിലെ ടെർമിനൽ II ലാണ് വാണിജ്യ കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി ഗ്രൂപ്പ് ഇതിനകം തന്നെ ഒരു മാസ്റ്റർ പ്ലാൻ വിഭാവനം…
ഭക്ഷണം കൈയ്യിൽ കരുതാതെ ട്രെയിൻ യാത്രയ്ക്കിറങ്ങി, ഇടയ്ക്കുള്ള സ്റ്റേഷനിലിറങ്ങി ഭക്ഷണം വാങ്ങിക്കേണ്ടി വരുകയോ, ഫുഡ് സപ്ലൈയർമാരെ കാത്തിരിക്കുകയോ ചെയ്യേണ്ടി വന്നിട്ടുണ്ടോ? എന്നാൽ കേട്ടോളൂ, ട്രെയിൻ യാത്രക്കാർക്ക് ഇനി മുതൽ വാട്ട്‌സ്ആപ്പ് നമ്പർ വഴി ഭക്ഷണം ഓർഡർ ചെയ്യാനാകും. മീൽസ് ബുക്കിംഗ്, ഇ-കാറ്ററിംഗ് എന്നിവ സംബന്ധിച്ചുള്ള ഉപഭോക്താവിന്റെ സംശയങ്ങൾക്കും, അന്വേഷണങ്ങൾക്കുമെല്ലാം പ്രത്യേകം സജ്ജമാക്കിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ചാറ്റ്ബോട്ട് മറുപടി നൽകും. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (IRCTC) ഇതിനോടകം തന്നെ വാട്ട്‌സ്ആപ്പ് നമ്പർ വഴി ചില റൂട്ടുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ട്രെയിനുകളിലും, യാത്രക്കാരിലുമാണ് ആദ്യം സംവിധാനം നടപ്പിലാക്കുക. ഉപഭോക്തൃ പ്രതികരണങ്ങളും, നിർദ്ദേശങ്ങളും അടിസ്ഥാനമാക്കി, മറ്റ് ട്രെയിനുകളിലും ഇത് നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്. +91 8750001323 എന്ന വാട്ട്‌സ്ആപ്പ് നമ്പർ വഴിയാണ് ഓർഡർ നൽകേണ്ടത്. എല്ലാം ചാറ്റ്ബോട്ട് നോക്കിക്കോളും ! രണ്ട് ഘട്ടങ്ങളായാണ് ഈ ഓൺലൈൻ ഫുഡ് ഓർഡറിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. ആദ്യ ഘട്ടത്തിൽ, ഇ-ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക്…
2024 പകുതിയോടെ കമ്പനിയുടെ ആദ്യത്തെ ഫോർ വീലർ പുറത്തിറക്കാൻ പ്രമുഖ ഇലക്ട്രിക്ക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്ക്. ഒലയുടെ ആദ്യ കാറിന് 50,000 ഡോളറിൽ താഴെ വിലയിടാനാണ് പദ്ധതിയിടുന്നതെന്ന് 2022ൽ സിഇഒ ഭവിഷ് അഗർവാൾ വ്യക്തമാക്കിയിരുന്നു. നിലവിൽ വാഹനത്തിന്റെ ഡിസൈൻ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, ഒല ടൂവീലറുകളിലെ സാങ്കേതികവിദ്യ ഇതിൽ ഉപയോഗപ്പെടുത്താനാകുമോയെന്ന പരീക്ഷണങ്ങളിലുമാണ് ഒല. നിർമ്മാണ ചെലവ് കുറയ്ക്കുന്നതിനായി ലിഥിയം-അയൺ സെല്ലുകളും, ബാറ്ററികളും രാജ്യത്തിനകത്തു തന്നെ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. ടെസ്ല, ഹ്യുണ്ടായ് മോട്ടോർ, വൈദ്യുത വാഹന വിപണിയിലെ പ്രാദേശിക എതിരാളികളായ ടാറ്റ ഗ്രൂപ്പ് എന്നിവയുമായാണ് ഒല മത്സരിക്കുന്നത്. പ്രാദേശിക പ്ലാന്റുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ, 100 ഗിഗാവാട്ട് ബാറ്ററി സെൽ നിർമ്മാണശേഷി കൈവരിക്കുകയെന്ന ലക്ഷ്യവും കമ്പനിയ്ക്കുണ്ട്. വാഹനങ്ങൾ, ഗ്രിഡ് ബാലൻസിംഗ്, ഊർജ്ജ സംഭരണം എന്നിവയ്ക്കായി മറ്റ് കമ്പനികൾക്ക് ലിഥിയം അയൺ സെല്ലുകൾ വിപണനം നടത്താനും ഒല പദ്ധതിയിടുന്നുണ്ട്. ഒലയുടെ ഏറ്റവും പുതിയ ലോഞ്ചുകൾ S1, S1 എയർ എന്നീ ഇലക്ട്രിക്ക് സ്ക്കൂട്ടറുകളുടെ ഏറ്റവും പുതിയ…
യുഎഇയുടെ പുതുക്കിയ വിസാ നിയമങ്ങളിൽ ടൂറിസ്റ്റുകൾക്കടക്കം വിപുലമായ നിയന്ത്രണങ്ങൾ. വിസാ കാലാവധി കഴിഞ്ഞിട്ടും യുഎഇ വിടാത്ത വിനോദസഞ്ചാരികളെ കരിമ്പട്ടികയിൽ പെടുത്തും. യുഎഇയിലോ, മറ്റ് ഏതെങ്കിലും ജിസിസി രാജ്യങ്ങളിലോ പ്രവേശിക്കുന്നതിൽ നിന്ന് അവരെ വിലക്കും. പരിഷ്ക്കരിച്ച യുഎഇ വിസാ നിയമം അനുസരിച്ച്, വിസ നിരക്ക്, പിഴകത്തുക തുടങ്ങിയവയിലെല്ലാം മാറ്റങ്ങൾ വന്നിട്ടുണ്ട്. 5,000 ദിർഹം മുതലാണ് വിസാ ലംഘനങ്ങൾക്കായുള്ള പിഴ ഈടാക്കുന്നത്, എമിറേറ്റിന്റെ അധികാരപരിധി അനുസരിച്ച് നിരക്കുകൾ വ്യത്യാസപ്പെട്ടേക്കു മെന്നാണ് സൂചന. വിനോദസഞ്ചാരികൾക്ക് വിസാ കാലാവധി കഴിഞ്ഞാലും കൂടിയത് 10 ദിവസം വരെ യുഎഇയിൽ തുടരാം. ടൂറിസ്റ്റ് വിസ നീട്ടാൻ സൗകര്യം യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, നാഷണാലിറ്റി, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി (ഐസിപി) സ്മാർട്ട് സേവനങ്ങളിലൂടെ ടൂറിസ്റ്റ് വിസ നീട്ടാനുള്ള ഒരു പുതിയ സേവനം ആരംഭിച്ചിട്ടുണ്ട്. ഇത് സന്ദർശകർക്ക് നൽകുന്ന എല്ലാത്തരം വിസകളുടെയും സാധുത 60 വരെ നീട്ടാൻ അനുവദിക്കുന്നു. എന്നിരുന്നാലും, ഈ സേവനം ഒരു തവണ മാത്രമേ ലഭ്യമാകൂ.…
ഭൂകമ്പമുണ്ടായി നിമിഷ നേരത്തിനുള്ളിൽ സിറിയക്കൊപ്പം തുർക്കിക്കും എത്തി ഇന്ത്യയുടെ കൈയയച്ചുള്ള വൈദ്യ സഹായം. അതിനു തുർക്കി ഇന്ത്യക്കു നന്ദിയുമറിയിച്ചു. ഇന്ത്യ തുർക്കിയുടെ ദോസ്ത് തന്നെയെന്നായിരുന്നു തുർക്കിയുടെ ഔദ്യോഗിക പ്രതികരണവും ഐക്യ രാഷ്ട്ര സഭയിൽ പാകിസ്താന്റെ മെഗാ ഫോൺ ആണ് തുർക്കി, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കണ്ടു സംസാരിച്ചു കഴിഞ്ഞ ഉടനെ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ യുഎൻ ജനറൽ അസംബ്ലിയിൽ കശ്മീർ പ്രശ്നത്തിൽ വീണ്ടും പാകിസ്താന്റെ പക്ഷം പിടിച്ചു ഇന്ത്യയെ രൂക്ഷമായി ആക്രമിച്ചത് കഴിഞ്ഞ ഒക്ടോബറിലായിരുന്നു. അതിനു അതെ സ്വരത്തിൽ തുർക്കിക്കു ഇന്ത്യ നൽകിയ മറുപടിയാകട്ടെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വക നേരിട്ട്. കാശ്മീരിൽ തുർക്കി ഇടപെടേണ്ട കാര്യമില്ല എന്ന്. അതൊക്കെ പഴയ കഥ. ഇപ്പോളിതാ ഇന്ത്യ എല്ലാം മറന്നു തുർക്കിയെ ഉറ്റ സുഹൃത്ത് എന്നവണ്ണം ചേർത്ത് പിടിച്ചിരിക്കുന്നു. ഭൂകമ്പമുണ്ടായി നിമിഷ നേരത്തിനുള്ളിൽ സിറിയക്കൊപ്പം തുർക്കിക്കും എത്തി ഇന്ത്യയുടെ കൈയയച്ചുള്ള വൈദ്യ സഹായം. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ…
ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം മൂലം ഏതെങ്കിലും കടയിൽ പേയ്മെന്റ് നൽകാനാകാതെ പെട്ടു പോയിട്ടുണ്ടോ? എന്നാൽ ആശ്വാസത്തിന് വകയുണ്ട്. ഇനി അധികകാലം ബുദ്ധിമുട്ടേണ്ടി വരില്ല. ഇന്റർനെറ്റില്ലാതെ തന്നെ ഓൺലൈൻ പണമിടപാടുകൾ നടത്താനാകുന്ന യുപിഐ ലൈറ്റ് ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രമുഖ യുപിഐ പേയ്മെന്റ് ആപ്പുകളായ ഫോൺപേയും, പേടി എമ്മും 200 രൂപ വരെയുള്ള പണമിടപാടുകൾക്കാണ് ആ സംവിധാനം ഉപയോഗപ്പെടുത്താനാകുക. 2022ൽത്തന്നെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) കഴിഞ്ഞ വർഷം യുപിഐ ലൈറ്റ് ആരംഭിക്കുന്നതു സംബന്ധിച്ച പ്രസ്താവന ഇറക്കിയിരുന്നു. 200 രൂപ വരെയുള്ള പണമിടപാടുകൾക്ക് ഇന്റർനെറ്റ്, യുപിഐ പിൻ, മറ്റ് പാസ് വേർഡ് എന്നിവ ഉപയോഗിക്കാതെ തന്നെ പേയ്മെന്റുകൾ നടത്താനാകും എന്നതാണ് സവിശേഷത. എന്നാൽ പേയ്മെന്റുകൾക്കായുള്ള പണം പോകുന്നത് അക്കൗണ്ടുകളിൽ നിന്ന് നേരിട്ടല്ല. വാലറ്റിൽ എത്ര സൂക്ഷിക്കാം ? യുപിഐ വാലറ്റിലേയ്ക്ക് മുൻകൂറായി നീക്കി വെയ്ക്കുന്ന പണമാണ് പിന്നീട് പേയ്മെന്റുകൾക്കായി വിനിയോഗിക്കുന്നത്. ഉപയോക്താക്കൾക്ക് UPI ലൈറ്റ് വാലറ്റിലേക്ക് പരമാവധി 2000 രൂപ…
പ്രധാനമന്ത്രി ധരിച്ച ആകാശനീല നിറത്തിലുള്ള ജാക്കറ്റിന്റെ പ്രത്യേകത എന്താണ്? നരേന്ദ്രമോദി ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറിയ ശേഷം ലോകശ്രദ്ധ നേടിയ ഒരു ട്രെൻഡാണ് മോഡി സ്യൂട്ട്. 2016 ൽ നരേന്ദ്ര മോദി ഒരിക്കൽ മാത്രം ധരിച്ചിരുന്ന സ്യൂട്ട് ഗിന്നസ് ബുക്കിലും ഇടം നേടി. അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ രണ്ടാം ഇന്ത്യാ സന്ദർശന വേളയിൽ മോദി ധരിച്ചിരുന്ന ആ സ്യുട്ട് 4.3 കോടി രൂപയ്ക്ക് ലേലത്തിൽ സ്വന്തമാക്കി വാർത്തകളിൽ ഇടം തേടിയത് സൂറത്തിൽ നിന്നുള്ള ഒരു വ്യവസായി. അതോടെ മോദിയുടെ സ്യൂട്ട് , ഇത് ഇതുവരെ ലേലം ചെയ്തതിൽ വച്ച് ഏറ്റവും വിലകൂടിയ സ്യൂട്ടായി മാറി. പാർലമെന്റിലെ മോദി മാജിക് ഇന്നിതാ തന്റെ മോദിജാക്കറ്റിൽ മറ്റൊരു മോദിമാജിക് കാട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ എത്തി പ്രധാനമന്ത്രി ധരിച്ച ആകാശനീല നിറത്തിലുള്ള ജാക്കറ്റിന്റെ പ്രത്യേകത എന്താണ്? റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ചാണ് വസ്ത്രം…
94 ഓൺലൈൻ ലെൻഡിംഗ് ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്തതിന് ശേഷം മുന്നോട്ടുള്ള നടപടികളെക്കുറിച്ച് തീരുമാനമെടുക്കാൻആഭ്യന്തര, ഐടി മന്ത്രാലയങ്ങളും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും വിശദമായ ചർച്ച നടത്തുമെന്ന് സൂചന. പ്രഖ്യാപനത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ പ്രമുഖ വായ്പാ പ്ലാറ്റ്‌ഫോമുകളുടെ സ്ഥാപകർ ന്യൂഡൽഹിയിൽ ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥരെ സന്ദർശിച്ചു ലെൻഡിംഗ് ആപ്പുകളുടെ നിരോധനത്തിന് ശേഷം ഇന്റർനെറ്റ് സേവന ദാതാക്കളെല്ലാം ലെൻഡിംഗ് കമ്പനികളുടെ വെബ്സൈറ്റുകൾ നീക്കം ചെയ്യുകയാണെന്ന് ഇവർ സർക്കാരിനെ അറിയിച്ചതായാണ് സൂചന. നിരോധനവുമായി ബന്ധപ്പെട്ട് ഒരു മുന്നറിയിപ്പും നൽകാതെയായിരുന്നു കേന്ദ്രത്തിന്റെ നീക്കമെന്ന് 90 ലധികം ഡിജിറ്റൽ ലെൻഡിംഗ് ആപ്പുകളെ പ്രതിനിധീകരിക്കുന്ന ഡിജിറ്റൽ ലെൻഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (DLAI) ആരോപിച്ചു. ചൈനയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാതുവെപ്പ്, ചൂതാട്ടം, കള്ളപ്പണം വെളുപ്പിക്കൽ, അനധികൃതമായി വായ്പ നൽകൽ എന്നിവയിൽ ഏർപ്പെടുന്ന 232 ആപ്ലിക്കേഷനുകൾ ഫെബ്രുവരി 5 ന് സർക്കാർ നിരോധിച്ചതിന് പിന്നാലെയാണ് അസോസിയേഷന്റെ പ്രസ്താവന. കടിഞ്ഞാണിടാൻ നിയമമുണ്ട് നിരോധിച്ച ആപ്പുകളിൽ…
ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഹെവി ഡ്യൂട്ടി ട്രക്കുമായി റിലയൻസ് ഇൻഡസ്ട്രീസ്. ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിൽ ഹെവി ഡ്യൂട്ടി ട്രക്ക് പ്രദർശിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസും, അശോക് ലെയ്ലാൻഡും സംയുക്തമായാണ് ട്രക്കുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്. 2022 മുതൽ തന്നെ ഇരു കമ്പനികളും ഇതിനായുള്ള സാങ്കേതിക വിദ്യയ്ക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരമ്പരാഗത ഡീസൽ ട്രക്കുകൾക്ക് തുല്യമായ പ്രകടനം കാഴ്ച വയ്ക്കുന്ന ഇവ പൂർണ്ണമായും കാർബൺ പുറന്തള്ളൽ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. 55 ടൺ ഭാരം, മൂന്ന് ഹൈഡ്രജൻ ടാങ്കുകൾ, 200 കിലോമീറ്റർ പ്രവർത്തന പരിധി തുടങ്ങിയ സവിശേഷതകൾ വാഹനത്തിനുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസിന്റെ രണ്ട് ഡസനോളം ഹൈഡ്രജൻ ട്രക്കുകൾ നിലവിൽ ഗുജറാത്തിൽ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. അദാനിയ്ക്കുണ്ട് ഹൈഡ്രജൻ പദ്ധതികൾ 2023 ജനുവരിയിൽ ഗൗതം അദാനിയുടെ ഗ്രൂപ്പ് ഹൈഡ്രജൻ ട്രക്കിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേ, അദാനി പോർട്ട്‌ഫോളിയോയുടെ ഭാഗമായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (AEL) ഖനന ലോജിസ്റ്റിക്‌സിനും, ഗതാഗതത്തിനുമായി ഹൈഡ്രജൻ…