Author: News Desk

രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി റെയിൽവേ മന്ത്രാലയം ‘അമൃത് ഭാരത്’ പദ്ധതി ആരംഭിച്ചു രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി റെയിൽവേ മന്ത്രാലയം ‘അമൃത് ഭാരത്’ പദ്ധതി ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകളുടെ ആവശ്യാനുസരണം പുതിയ പദ്ധതി നടപ്പാക്കും. ദീർഘകാല വീക്ഷണത്തോടെ തുടർച്ചയായി 1000-ലധികം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതി വിഭാവനം ചെയ്യുന്നു. അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് കീഴിൽ ഇടംപിടിച്ച റെയിൽവെ ഡിവിഷനുകളിൽ പാലക്കാടും തിരുവനന്തപുരവും ഉൾപ്പെടുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 15 സ്റ്റേഷനുകളാണ് നവീകരിക്കുക. അമൃത് ഭാരത് സ്കീമിന് കീഴിൽ നവീകരണത്തിനായി ദക്ഷിണ റെയിൽവേയിലെ 90 റെയിൽവേ സ്റ്റേഷനുകൾ ഇന്ത്യൻ റെയിൽവേ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി, സേലം, പാലക്കാട്, തിരുവനന്തപുരം എന്നീ ആറ് ഡിവിഷനുകളിലായി 15 റെയിൽവേ സ്റ്റേഷനുകൾ വീതം നവീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു. മിനിമം അവശ്യ സൗകര്യങ്ങൾക്കപ്പുറമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും നിലവിലുള്ളവ നവീകരിക്കുന്നതിനൊപ്പം പുതിയ സൗകര്യങ്ങളും സ്റ്റേഷനുകളിൽ ഏർപ്പെടുത്തും. വിശദമായ സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനങ്ങൾ നടത്തുന്ന സ്റ്റേഷനുകളും…

Read More

2023 കേന്ദ്ര ബജറ്റിൽ കാർഷിക മേഖലയുടെ വികസനത്തിന് പ്രത്യേക പരി​ഗണന. അഗ്രികൾച്ചർ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി അഗ്രികൾച്ചർ ആക്‌സിലറേറ്റർ ഫണ്ട് രൂപീകരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ൽ കാർഷിക വായ്പാ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കാർഷികമേഖലയ്ക്കായി നീക്കിയിരിപ്പുകൾ സാമ്പത്തിക സർവേ തെളിയിക്കുന്നത്… കഴിഞ്ഞ ദിവസം അവതരിപ്പിച്ച സാമ്പത്തിക സർവേയിൽ, കാർഷികരംഗം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ആഘാതങ്ങൾ, ഉൽപ്പാദനച്ചെലവ് വർധിപ്പിക്കൽ തുടങ്ങിയ വെല്ലുവിളികളെ അതിജീവിക്കാൻ ഈ മേഖലയ്ക്ക് “പുനർ ദിശാബോധം” ആവശ്യമാണെന്ന് ധനമന്ത്രി കൂട്ടിച്ചേർത്തു. സർവേ പ്രകാരം, കഴിഞ്ഞ ആറ് വർഷത്തിനിടെ കാർഷിക മേഖല ശരാശരി വാർഷിക വളർച്ചാ നിരക്കായ 4.6 ശതമാനം വളർച്ച നേടിയിട്ടുണ്ട്. 2020-21 ലെ 3.3 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ, 2021-22 ൽ ഇത് 3 ശതമാനമായി വളർന്നു. സമീപ വർഷങ്ങളിൽ, കാർഷിക ഉൽപന്നങ്ങളുടെ മികച്ച…

Read More

അദാനി ​ഗ്രൂപ്പും, ഹിൻഡൻബർ​ഗ് റിസർച്ചും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ ശക്തിപ്രാപിക്കുകയാണ്. കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന് ഇന്ത്യൻ വ്യവസായിയായ ഗൗതം അദാനിയാണ് ഉത്തരവാദിയെന്ന ഹിൻഡൻബർഗിന്റെ വാദത്തിന് മറുപടിയായി ന്യൂയോർക്ക് ആസ്ഥാനമായുള്ള ഗവേഷണ സ്ഥാപനത്തെ “മഡോഫ്സ് ഓഫ് മാൻഹട്ടൻ” എന്നാണ് അദാനി വിളിച്ചത്. ഇന്ത്യയ്ക്കെതിരെയുള്ള കരുതിക്കൂട്ടിയുള്ള ആക്രമണമാണ് ഹിൻഡൻബർ​ഗ് നടത്തിയതെന്നും, രാജ്യത്തിന്റെ വളർച്ചയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത ശ്രമമാണിതെന്നും അദാനി ആരോപിച്ചു. കഴിഞ്ഞദിവസം പുറത്തുവിട്ട 413 പേജുള്ള റിപ്പോർട്ടിലാണ് ഹിൻഡൻബർ​ഗിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി അദാനി രം​ഗത്തു വന്നത്. ദേശീയത മുൻനിർത്തിയോ, ഊതിവീർപ്പിച്ച പ്രസ്താവനകൾ നടത്തിയോ വഞ്ചനയെ മറയ്ക്കാനാവില്ലെന്നാണ് ഹിൻഡൻബർഗ് അദാനിയുടെ നീണ്ട പ്രതികരണ കുറിപ്പിന് മറുപടി നൽകിയത്. തങ്ങൾ ഉയർത്തിയ പ്രധാന ആരോപണങ്ങൾക്കൊന്നും അദാനി ഗ്രൂപ്പ് മറുപടി നൽകിയിട്ടില്ല. നിലവിലുള്ള പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമമാണ് അദാനി ഗ്രൂപ്പ് നടത്തുന്നതെന്നും ഹിൻഡൻബർ​ഗ് റിസർച്ച് തിരിച്ചടിച്ചു. സാമ്പത്തിക കാര്യത്തിൽ സുതാര്യതയുണ്ടോ ? ചൈനയിലെ എച്ച്എൻഎ ഗ്രൂപ്പ്, എവർഗ്രാൻഡെ ഗ്രൂപ്പ് പോലുള്ള മറ്റ്…

Read More

ഇന്ത്യൻ സൈന്യത്തിൽ ജിപ്സിക്ക് പകരം ഇനി മാരുതി ജിംമ്നി ഇടം പിടിക്കുമെന്ന് റിപ്പോർട്ട് ഇന്ത്യൻ സൈന്യത്തിൽ ജിപ്സിക്ക് പകരം ഇനി മാരുതി ജിംമ്നി ഇടം പിടിക്കുമെന്ന് റിപ്പോർട്ട്. സൈന്യത്തിന് 35,000-ലധികം മാരുതി ജിപ്‌സി യൂണിറ്റുകളുണ്ട്. ഒരു ലൈറ്റ് ട്രൂപ്പ് കാരിയർ, പട്രോളിംഗ് വാഹനം, ചില സാഹചര്യങ്ങളിൽ, ഒരു യുദ്ധ വാഹനം എന്നീ നിലകളിൽ ജിപ്സി ഉപയോ​ഗിക്കുന്നുണ്ട്. വിവിധ കാരണങ്ങളാൽ ജിപ്സി സൈന്യത്തിന് പ്രിയപ്പെട്ടതാണ്. ഈ സവിശേഷതകളിൽ ഭൂരിഭാഗവും അതിന്റെ രൂപകൽപ്പനയിൽ അന്തർലീനമാണ്. മെലിഞ്ഞ ബിൽഡാണ് ജിപ്‌സിക്കുള്ളത്. വളരെ ഒതുക്കമുള്ളതും കഷ്ടിച്ച് 4 മീറ്റർ നീളമുള്ളതുമായ വാഹനമാണിത്. ഒരു ടണ്ണിൽ കൂടുതൽ ഭാരമില്ല. ഒരു 5-സ്പീഡ് ഗിയർബോക്‌സും 4X4 ട്രാൻസ്ഫർ കേസും പവർ നൽകുന്നതിനായി 1.3L NA 4-സിലിണ്ടർ 16V പെട്രോൾ എഞ്ചിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. ജിപ്‌സിയുടെ വലിപ്പം, തിരക്കേറിയ നഗര വീഥികളിലായാലും ഹൈവേകളില്ലാത്ത ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലായാലും, ദൗത്യങ്ങൾ നടത്തുന്നതിനുള്ള ഏറ്റവും അനുയോജ്യമായ സൈനിക പങ്കാളിയാക്കുന്നു. ശക്തി പരിമിതമാണെങ്കിലും, പ്രകടനം മതിയായതിലും കൂടുതലായിരുന്നു. മഹീന്ദ്ര…

Read More

160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കുതിച്ചോടാൻ വന്ദേഭാരത് വരുന്നു 160കിലോമീറ്റർ വരെ വേഗത്തിൽ കുതിച്ചുപായുന്ന അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് (Vande Bharat) ട്രെയിൻ കേന്ദ്രബഡ്ജറ്റിൽ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് കേരളം. കേരളം ഏറെ ചർച്ച ചെയ്ത സിൽവർ ലൈനിന്ന് (SilverLine) ബദൽ സംവിധാനമാണ് വന്ദേ ഭാരത്. തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു വെറും രണ്ടരമണിക്കൂറിൽ ഓടി എത്താം വന്ദേഭാരതത്തിന്. നിലവിലെ റെയിൽപാതയിലെ വളവുകൾ നിവർത്തിയെടുക്കാനുള്ള പദ്ധതിയും കേരളത്തിന് നൽകുന്നത് ഏറെ പ്രതീക്ഷയാണ്. വളവുകളിൽ വേഗം കുറയ്ക്കാതെ ചരിഞ്ഞോടുന്ന ടിൽട്ടിംഗ് ട്രെയിനുകൾ (Tilting train) വന്ദേഭാരതിനായി നിർമ്മിക്കുമ്പോൾ അവയും കേരളത്തിന് അനുവദിക്കും. ആഡംബരമേറും, ചിലവ് കുറയും ചുരുങ്ങിയ ചെലവിൽ ആഡംബര യാത്രയാണ് വന്ദേഭാരത് വാഗ്ദാനം ചെയ്യുന്നത്. വൃത്തിയും വെടിപ്പോടെയുമാണ് വന്ദേഭാരത് കോച്ചുകൾ സൂക്ഷിക്കുക. വൃത്തിയുടെ കാര്യത്തിൽ നൂറ് മാർക്ക് നൽകാം. പിന്നോട്ടു നീക്കാവുന്ന സീറ്റുകൾ സുഖയാത്രയൊരുക്കും. യാത്രയ്ക്കിടയിൽ വിശപ്പുമാറ്റാൻ പലഹാരവും ചായയും സൗജന്യം. പുറത്തെ…

Read More

പബ്ജി നിരോധിച്ചതിൽ സങ്കടപ്പെടുന്ന ​ഗെയിം പ്രേമികളായ ഇന്ത്യക്കാർക്കിതാ ഒരു സന്തോഷവാർത്ത. Battle-royale അഥവാ പബ്ജിയ്ക്ക് ബദലായി സമാന സവിശേഷതകളുള്ള ഒരു ഇന്ത്യൻ ​ഗെയിം ഇപ്പോൾ ​ഗൂ​ഗിൾ പ്ല സ്റ്റോറിൽ ലഭ്യമാണ്. Indus എന്നാണ് ഈ ഇന്ത്യൻ ഡെയിമിന് നൽകിയിരിക്കുന്ന പേര്, ​ഗെയിമിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങി പൂനെ ആസ്ഥാനമായുള്ള ഇന്ത്യൻ ഗെയിം ഡെവലപ്പറായ SuperGaming ആണ് ഇൻഡസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇൻഡസിന്റെ ഗെയിംപ്ലേയുടെ ആദ്യ ദൃശ്യങ്ങൾ ഡെവലപ്പർ അടുത്തിടെ YouTube-ൽ പോസ്റ്റ് ചെയ്തിരുന്നു. സവിശേഷതകളുടെ കാര്യത്തിൽ PUBG, Fortnite എന്നിവയ്ക്ക് സമാനമായ ഗെയിമാണ് Indus. ആഴത്തിലുള്ള മലയിടുക്കുകൾ, കൂറ്റൻ പാറക്കെട്ടുകൾ തുടങ്ങിവയെല്ലാം ഇൻ-ഗെയിം ഡിസൈനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് കൊണ്ടുള്ള കഥാപാത്ര നിർമ്മിതിയാണ് ​ഗെയിമിനുള്ളത്. ആഗോള ഗെയിമിംഗ് ഭൂപടത്തിൽ ഇന്ത്യയും പൂനെ ആസ്ഥാനമായുള്ള ഗെയിമിംഗ് സ്റ്റുഡിയോയായ സൂപ്പർ ഗെയിമിംഗ് ആണ് ഇൻഡസിന്റെ പിന്നിൽ. ആഗോള ഗെയിമിംഗ് ഭൂപടത്തിൽ ഇന്ത്യയെ എത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി, ലണ്ടനിലെ വമ്പൻ…

Read More

കെഎസ്ആർടിസിയെ ഹരിതമാക്കാൻ 1000 ഇ-ബസുകൾ കേന്ദ്രം നൽകും ഈ വർഷത്തോടെ ഹരിത ഇന്ധനത്തിലേക്ക് മാറുകയെന്ന കെഎസ്ആർടിസിയുടെ സ്വപ്നത്തിന് ചിറകുനൽകി കേന്ദ്രസർക്കാർ. രണ്ട് പദ്ധതികളിലായി 1000 ഇലക്ട്രിക് ബസുകൾ കേന്ദ്രം കെ എസ് ആർ ടി സിക്ക് നൽകും. ഇതിൽ ഡ്രൈവർ ഉൾപ്പെടെ ദീർഘദൂര സർവീസിന് ഉപയോഗിക്കാവുന്ന 750 ബസുകൾ വാടക അടിസ്ഥാനത്തിൽ നൽകും. നഗരകാര്യ വകുപ്പിന്റെ ഓഗ്മെന്റേഷൻ ഓഫ് സിറ്റി സർവീസ് സ്‌കീമിൽ ഉൾപ്പെട്ട 250 ബസുകൾ സൗജന്യമാണ്. അന്തരീക്ഷ മലിനീകരണം, ശബ്ദ മലിനീകരണം എന്നിവ ഒഴിവാക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷയും ലക്ഷ്യമിട്ടാണിത്. ഒരു ബസിന്റെ ശരാശരി വില ഒരു കോടി രൂപയാണ്. ഈ വർഷത്തോടെ ഫോസിൽ ഇന്ധനത്തോട് പൂർണമായും വിടപറയാൻ ലക്ഷ്യമിട്ടാണ് കേന്ദ്ര സർക്കാരിന്റെ ഈ നടപടി. ദീർഘദൂരസർവീസുകൾക്കുളള 750 ഇ-ബസുകൾക്ക് ഒറ്റ ചാർജിൽ 400 കിലോമീറ്ററിലധികം ഓടാനാകും. സിറ്റി സർവീസുകൾക്ക് ഉപയോഗിക്കുന്ന ബസുകൾക്ക് ഒറ്റ ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാം. ഊർജ വകുപ്പിന്റെ നാഷണൽ ബസ് പ്രോഗ്രാമിന് കീഴിൽ ലഭിക്കുന്ന…

Read More

തെലങ്കാനയിലെ സിംഗരേണി തെർമൽ പവർ പ്ലാന്റിൽ, ഫ്ലോട്ടിം​ഗ് സോളാർ പ്ലാന്റിന്റെ നിർമ്മാണവും, വിന്യാസവും വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് ആസ്ഥാനമായുള്ള നോവസ് ഗ്രീൻ എനർജി സിസ്റ്റംസ് ലിമിറ്റഡ്. മൊത്തം 15 മെഗാവാട്ട് (എസി), 19.5 മെഗാവാട്ട് (ഡിസി) ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് സോളാർ പ്ലാന്റാണ് ഇതെന്ന് കമ്പനി അവകാശപ്പെടുന്നു. പരമ്പരാഗത സോളാർ മൊഡ്യൂളുകളേക്കാൾ കാര്യക്ഷമമായ, സുതാര്യമായ ഗ്ലാസ്-ടു-ഗ്ലാസ് സോളാർ മൊഡ്യൂളുകളാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. കമ്മീഷൻ ചെയ്ത ഒന്നാം ഘട്ടത്തിന് 5 മെ​ഗാവാട്ട് ശേഷിയുണ്ട്. സിംഗരേണി കോളറീസ് ലിമിറ്റഡ് ആവിഷ്‌കരിച്ച പദ്ധതി, ഇ-ബിഡ്ഡിം​ഗിലൂടെയായിരുന്നു നോവസ് ഗ്രീൻ എനർജി സിസ്റ്റം, ഇലിയോസ് പവർ കൺസോർഷ്യം എന്നീ കമ്പനികൾക്ക് കൈമാറിയത്. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പ്ലാന്റിൽ ഉപയോഗിക്കുന്ന സോളാർ പാനലുകൾ ഇന്ത്യയിൽ നിർമ്മിച്ചത്. തെലങ്കാനയിലെ വമ്പൻ സോളാർ പ്ലാന്റ് 66 മെഗാവാട്ട് ശേഷിയുള്ള നാല് പ്ലാന്റുകൾ കൂടി ജൂലൈ മാസത്തോടെ സജ്ജമാക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ 219 മെഗാവാട്ട്…

Read More

2022-ൽ YouTube-ൽ ബോളിവുഡിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി അൽക്ക യാഗ്നിക് (Alka Yagnik) 2022-ൽ YouTube-ൽ ബോളിവുഡിൽ ഏറ്റവുമധികം സ്ട്രീം ചെയ്യപ്പെട്ട ആർട്ടിസ്റ്റായി അൽക്ക യാഗ്നിക് (Alka Yagnik). ടെയ്‌ലർ സ്വിഫ്റ്റിനെയും (Taylor Swift) BTS-നെയും പിന്തള്ളിയാണ് അൽക്ക യാ​ഗ്നിക് ഒന്നാമതെത്തിയത്. ഗിന്നസ് വേൾഡ് ബുക്ക് റെക്കോർഡ് പ്രകാരം, പ്രശസ്ത ബോളിവുഡ് ഗായിക അൽക്ക യാഗ്നിക് ആഗോളതലത്തിൽ യുട്യൂബിൽ ഏറ്റവും കൂടുതൽ സ്ട്രീം ചെയ്ത കലാകാരിയാണ്. 2022-ൽ 15.3 ബില്യൺ യൂട്യൂബ് സ്ട്രീമുകളും പ്രതിദിനം ശരാശരി 42 മില്യൺ സ്ട്രീമിം​ഗും ബോളിവുഡ് പിന്നണി ഗായിക അൽക്ക യാഗ്നിക് നേടി. 14.7 ബില്യൺ സ്ട്രീമുകൾ ലഭിച്ച ബാഡ് ബണ്ണിയെ(പ്യൂർട്ടോ റിക്കോ) മറികടന്ന ബോളിവുഡ് ഗായിക, ടെയ്‌ലർ സ്വിഫ്റ്റ്, ബ്ലാക്ക്പിങ്ക്, ബിടിഎസ് എന്നിവരെയും മറികടന്നു. ലിബർട്ടി ഗെയിംസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-ൽ 17.7 ബില്യൺ സ്ട്രീമുകളും 2020-ൽ 16.6 ബില്യണും സ്ട്രീമുകളോടെയും യൂട്യൂബിൽ ഏറ്റവുമധികം സ്ട്രീം ചെയ്ത കലാകാരിയാണ് അൽക്ക. ദക്ഷിണ…

Read More

ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി ഒലീവിയ ഫൗണ്ടേഷന്‍ കരിയര്‍ കൗണ്‍സിലര്‍മാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കാണ് തൃശൂര്‍ ആസ്ഥാനമായ ഒലീവിയ ഫൗണ്ടേഷന്‍ സൗജന്യ പരിശീലനം നല്‍കുന്നത്. രണ്ട് ലെവലുകളിലായി ഒരു ലക്ഷം രൂപയിലധികം മൂല്യമുള്ള ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ (ICC) കോഴ്സാണ് തികച്ചും സൗജന്യമായി പഠിക്കാനാകുന്നത്. കരിയര്‍ കൗണ്‍സിലിങ്ങില്‍ താല്‍പര്യവും അഭിരുചിയുമുള്ള ബിരുദധാരികള്‍ക്ക് കോഴ്സിന് അപേക്ഷിക്കാം. അദ്ധ്യാപന പശ്ചാത്തലമോ സൈക്കോളജി ബിരുദമോ ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമില്‍ മുന്‍ഗണന ലഭിക്കും. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള എക്സ്‌ക്ലൂസീവ് ട്രെയിനിംഗ് ഉള്‍പ്പെടെ ഒരു മാസത്തെ ഫൗണ്ടേഷന്‍ ലെവലും, 20 മണിക്കൂര്‍ ട്രെയിനിംഗ് ഉള്‍പ്പെടെ ഇന്ററാക്ടിവ് വീഡിയോ പഠനവും ഓണ്‍ലൈന്‍ എക്സാമും ഉള്ള രണ്ട് മാസത്തെ അഡ്വാന്‍സ്ഡ് മാസ്റ്റര്‍ ലെവലും ആണ് ഒലീവിയ ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിലുള്ളത്. എഡ് ഗ്ലോബ് പാത്ത്ഫൈന്‍ഡറുമായി സഹകരിച്ചാണ് ഒലീവിയ, ഇന്റര്‍നാഷണല്‍ കരിയര്‍ കൗണ്‍സിലര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാം നല്‍കുന്നത്. കരിയര്‍ കോച്ചിംഗ്, കരിയര്‍ കൗണ്‍സിംലിംഗ് സ്‌കില്‍സ്, കരിയര്‍…

Read More