Author: News Desk

യുഎസ് ആസ്ഥാനമായുള്ള Hindenburg റിസർച്ചിന്റെ വാദങ്ങൾ തളളി അദാനി ​ഗ്രൂപ്പ് യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ (Hindenburg Research) അക്കൗണ്ടിംഗ് അന്വേഷണത്തെ നിരാകരിച്ച് അദാനി എന്റർപ്രൈസസ് (Adani Enterprises). ​Hindenburg റിസർച്ചിന്റെ അന്വേഷണവും അവകാശവാദങ്ങളും വസ്തുതാവിരുദ്ധമെന്ന് അദാനി ​ഗ്രൂപ്പ് അവകാശപ്പെട്ടു. ഗ്രൂപ്പിലെ ഒമ്പത് ലിസ്റ്റഡ് കമ്പനികളിൽ എട്ടെണ്ണം പ്രമുഖമായ ആറ് ഓഡിറ്റിംഗ് സ്ഥാപനങ്ങളിലൊന്നാണ് ഓഡിറ്റ് ചെയ്യുന്നതെന്ന് അദാനി ​ഗ്രൂപ്പ് പ്രസ്താവനയിൽ പറഞ്ഞു. മാർക്കറ്റ് ക്യാപിറ്റലൈസേഷനിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് 4 ട്രില്യൺ രൂപ നഷ്ടമായ സാഹചര്യത്തിലാണ് വിശദമായ പ്രസ്താവന ഇറക്കിയത്. ഗ്രൂപ്പിന്റെ പ്രസ്താവന പ്രകാരം, Adani Ports & SEZ, Adani Transmission എന്നിവ ഡിലോയിറ്റ് ഹാസ്കിൻസ് & സെൽസ് (Deloitte Haskins & Sells) ഓഡിറ്റ് ചെയ്യുന്നു. SRBC & C. (EY) ആണ് അദാനി പവറും അദാനി ഗ്രീൻ എനർജിയും ഓഡിറ്റ് ചെയ്യുന്നത്. ഇത് ഒരു ഇൻകുബേറ്ററാണെന്നും വിവിധ മേഖലകളിൽ ബിസിനസുകളുണ്ടെന്നും എട്ട് ജൂറിസ്ഡിക്ഷനിൽ അനുബന്ധ സ്ഥാപനങ്ങളും അസോസിയേറ്റുകളും…

Read More

ഇടനിലക്കാരില്ലാതെ വിസ, എമിറേറ്റ്സ് ഐഡി സേവനങ്ങൾ എളുപ്പത്തിൽ ലഭിക്കുന്ന ഓൺലൈൻ സൗകര്യവുമായി യുഎഇ. അപേക്ഷകളിൽ തിരുത്തൽ വരുത്തേണ്ടതുണ്ടെങ്കിൽ അതും ഓൺലൈനായി ചെയ്യാനാകും. ഇതിനായി അഞ്ച് ഘട്ടങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) എന്നീ വെബ്സൈറ്റിലോ www.icp.gov.ae, യുഎഇ ഐസിപി സ്മാർട്ട് ആപ്പ് വഴിയോ ആണ് അപേക്ഷിക്കേണ്ടത്. വിസയ്ക്ക് അപേക്ഷിക്കാനായി ഇനി എമി​ഗ്രേഷനിലോ ടൈപ്പിങ് സെന്ററുകളിലോ പോകേണ്ടതില്ലെന്നതാണ് നേട്ടം. 24 മണിക്കൂറും ഓൺലൈനിലൂടെ സേവനം ലഭിക്കും. എമിറേറ്റ്ഡ് ഐ‍‍ഡി പുതുക്കാനും, നഷ്ടപ്പെട്ടവയ്ക്കു പകരം എടുക്കാനും ഇതുവഴി സാധിക്കും. സ്മാർട്ട് ആപ്പ് വഴി വ്യക്തികൾക്കും, കമ്പനികൾക്കും, ടൈപ്പിം​ഗ് സെന്ററുകൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും. നടപടിക്രമങ്ങൾ ഇങ്ങനെ വിവരങ്ങളിൽ ഭേദഗതി വരുത്താനും അനുബന്ധ രേഖകൾ അപ് ലോഡ് ചെയ്യാനും, ഫീസും ബാങ്ക് ഗ്യാരണ്ടിയും അടയ്ക്കാനും കഴിയും. പേര്, ഫോൺ നമ്പർ, ഇമെയിൽ ഉൾപ്പെടെ ഓൺലൈനിൽ നൽകിയ വിവരങ്ങളിൽ തെറ്റില്ലെന്ന് ഉറപ്പാക്കണം. കൊറിയർ വഴി വിസയും എമിറേറ്റ്സ്…

Read More

ജനപ്രിയ ശീതളപാനീയ കമ്പനിയായ കൊക്ക കോള ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട് ജനപ്രിയ ശീതളപാനീയ കമ്പനിയായ കൊക്ക കോള ഒരു സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ ക്വാർട്ടറിൽ തന്നെ ഫോൺ ഇന്ത്യയിൽ ലഭ്യമാകുമെന്ന് പ്രശസ്ത ടിപ്‌സ്റ്റർ മുകുൾ ശർമ്മയുടെ ട്വീറ്റ് പറയുന്നു. കൊക്കകോള ബ്രാൻഡഡ് ഫോണിനായി സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമിയുമായി കമ്പനി സഹകരിക്കുമെന്ന് പറയപ്പെടുന്നു. രണ്ട് സ്ഥലങ്ങളിൽ കൊക്ക കോള ബ്രാൻഡിംഗ് ഫീച്ചർ ചെയ്യുന്ന സ്‌മാർട്ട്‌ഫോണിന്റെ ഒരു ചിത്രവും മുകുൾ പങ്കിട്ടു – താഴെ ഒരു ചെറിയ ബ്രാൻഡിംഗ്, വലതുവശത്ത് വലുതും. ഈ മാസം ആദ്യം പുറത്തിറക്കിയ റിയൽമി 10 മോഡലിന് സമാനമായി ഈ ഡീവൈസ് കാണപ്പെടുന്നു. ഇരു കമ്പനികളും ഇതുവരെ സഹകരണം സ്ഥിരീകരിച്ചിട്ടില്ല. ഇത് വെറുമൊരു കൊക്ക കോള സ്‌മാർട്ട്‌ഫോണാണോ അതോ കൊക്ക കോളയിൽ നിന്നുള്ള ബ്രാൻഡഡ് സ്‌മാർട്ട്‌ഫോണാണോ എന്ന് വ്യക്തതയില്ല. Realme 10-ൽ 6.4-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റും Corning…

Read More

ബില്യൺ ഡോളർ മൂല്യത്തിന് ജംബോ വിമാന ഇടപാടിന്റെ പകുതിയോളം സീൽ ചെയ്യാൻ എയർ ഇന്ത്യ ഒരുങ്ങുന്നു. ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണൽ എന്നിവയുമായി ഏകദേശം 495 ജെറ്റുകൾക്കാണ് കരാർ ഉറപ്പിച്ചിരിക്കുന്നത്. 190 ബോയിംഗ് 737 മാക്സ് നാരോബോഡി വിമാനങ്ങളും, 20 ബോയിംഗ് 787 വിമാനങ്ങളും, 10 ബോയിംഗ് 777 എക്സ് വിമാനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഓർഡറിന്റെ രണ്ടാം പകുതി വരും ദിവസങ്ങളിൽ നടക്കുമെന്നാണ് സൂചന. ഇടപാട് അന്തിമമാകുന്നതോടെ, എയർ ഇന്ത്യയെ ഇത് ആഗോള എയർലൈനുകളുടെ ലീഗിൽ എത്തിക്കുമെന്ന് വിലയിരുത്തുന്നു. ഏകദേശം 500 ജെറ്റുകളുടെ കരാറിൽ എയർ ഇന്ത്യ ഒപ്പുവെച്ചതായി റോയിട്ടേഴ്‌സ് 2022 ഡിസംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു. 2022ൽ രാജ്യത്തെ ആഭ്യന്തര യാത്രക്കാരുടെ വിമാനഗതാഗതം 47% വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. എയർ ഇന്ത്യയുടെ പുനരുജ്ജീവന തന്ത്രങ്ങൾ കുറ്റമറ്റ സേവനവും, ലോകോത്തര വിമാനങ്ങളും സ്വന്തമായുള്ള കാരിയർ എന്ന നിലയിൽ സ്വദേശത്തും വിദേശത്തും പ്രശസ്തി വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ് എയർ ഇന്ത്യ. പാർട്‌സുകളുടെ…

Read More

ഏഴ് പാദങ്ങൾക്ക് (quarter) ശേഷം ആദ്യ പാദത്തിൽ 2,958 കോടി രൂപയുടെ ഏകീകൃത അറ്റാദായം (Net Profit) റിപ്പോർട്ട് ചെയ്ത് ടാറ്റാ മോട്ടോഴ്സ് ഏഴ് പാദങ്ങൾക്ക് (quarter) ശേഷം ആദ്യ പാദത്തിൽ 2,958 കോടി രൂപയുടെ ഏകീകൃത അറ്റാദായം (Net Profit) റിപ്പോർട്ട് ചെയ്ത് ടാറ്റാ മോട്ടോഴ്സ് (Tata Motors). ഏഴ് പാദങ്ങൾക്ക് ശേഷം ആദ്യമായി ടാറ്റാ മോട്ടോഴ്സ് ലാഭത്തിലേക്ക് നീങ്ങുകയാണ്. ടാറ്റ മോട്ടോഴ്‌സ് അവസാനമായി ഏകീകൃത അറ്റാദായം രേഖപ്പെടുത്തിയത് 2020 ഡിസംബറിൽ 2,906 കോടി രൂപയായിരുന്നു. കമ്പനിയുടെ ഡിസംബർ-ത്രൈമാസത്തിലെ ഏകീകൃത വരുമാനം അനലിസ്റ്റുകളുടെ പ്രതീക്ഷകളെ മറികടന്ന് 22.5% വർഷം തോറും വർധിച്ച് 88,489 കോടി രൂപയായി. ആഭ്യന്തര വിൽപ്പനയിലെ 17.7% വർധനയും യുകെ അനുബന്ധ കമ്പനിയായ ജാഗ്വാർ ലാൻഡ് റോവറിന്റെ മൊത്ത വിൽപ്പനയിലെ 15.5% വളർച്ചയും ടാറ്റ മോട്ടോഴ്‌സിനെ ലാഭത്തിലാക്കാൻ സഹായിച്ചു. ചെലവ് നിയന്ത്രണ നടപടികളും ടാറ്റ മോട്ടോഴ്‌സിനെ മാർജിൻ വർദ്ധിപ്പിക്കാനും ലാഭത്തിലേക്ക് മടങ്ങാനും സഹായിച്ചു. ഉത്സവ സീസണിലെ മികച്ച…

Read More

ടെക്നോളജി ഇത്രയും വികസിച്ച കാലത്ത് വിനോദമാധ്യമ വ്യവസായ രം​ഗത്തെ പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണ്? ടെക്നോളജിസ്റ്റും, സംരംഭകനും, നടനുമായ പ്രകാശ് ബാരെ, Channeliam.com-നോട് സംസാരിക്കുന്നു. ടെക്നോളജി, സിനിമ-മാധ്യമ മേഖലയിൽ വളരെയധികം മുന്നേറ്റം കൊണ്ടുവരാനുളള സാധ്യത ഏറെയാണ്. AR (augmented reality), VR (virtual reality), Metaverse, Immersive 3D എന്നിങ്ങനെ ഒരു കൂട്ടം കാര്യങ്ങൾ ഇപ്പോൾ സാധ്യമായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സൃഷ്ടിക്കുന്ന 3D ക്യാരക്ടറുകൾ ഏതാണ്ട് യഥാർത്ഥ്യത്തോട്(Reality) ചേർന്ന് നിൽക്കുന്നതാണ്. നമുക്ക് രൂപഭാവങ്ങൾ സൃഷ്ടിക്കാം, അവരുടെ പെരുമാറ്റരീതികൾ എടുക്കാം, തുടർന്ന് നിങ്ങൾക്ക് സ്ക്രിപ്റ്റുകളും സീക്വൻസുകളും സൃഷ്ടിക്കാൻ AI (artificial intelligence) പ്രയോഗിക്കാം. ഇത് വളരെ വലിയൊരു മാറ്റമാണ്. കൂടാതെ AR ഗ്ലാസുകൾ ഉപയോഗിച്ച്, നിങ്ങൾക്ക് യഥാർത്ഥത്തിൽ ഒരു സംഭവത്തെ സ്വയം അനുഭവിക്കാനുമാകും. നൂറു വർഷത്തിലേറെയായി, സിനിമ കാണുന്നതിന് ഒരു കൃത്യമായ സ്വഭാവമുണ്ട്. സിനിമ ഒരു സ്‌ക്രീനിൽ സംഭവിക്കുന്നു, മറുവശത്ത് സ്ക്രീനിലേക്ക് നോക്കി ഇരുന്നു പ്രേക്ഷകർ സിനിമ കാണുന്നു. തമ്മിൽ വലിയ ബന്ധമൊന്നുമില്ല. ഇപ്പോൾ സിനിമ…

Read More

റഷ്യൻ സുഖോയ് യുദ്ധവിമാനങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ ശത്രു സൈനികർക്കു ചങ്കിടിപ്പാണ്. ഇന്ത്യക്കുമുണ്ട് റഷ്യ ഇന്ത്യ സംയുക്ത സംരംഭത്തിൽ പിറന്ന 150 സുഖോയ് 30 (Sukhoi 30) എംകെഐ യുദ്ധവിമാനങ്ങൾ. ഈ വിമാനങ്ങൾ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളായി പുതിയ രൂപവും ഭാവവും കൈക്കൊള്ളാൻ ഒരുങ്ങുകയാണ്. ഇന്ത്യ കാത്തിരിക്കുകയാണ് .. അഞ്ചാം തലമുറയിലേക്ക് ചുവടുമാറ്റം ശത്രുക്കളെ പാഞ്ഞു ചെന്ന് ആക്രമിക്കാൻ ബ്രഹ്മോസ് എയർ-ടു-ഗ്രൗണ്ട് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ, ഉത്തം ഫയർ കൺട്രോൾ റഡാർ, ആധുനിക കോക്ക്പിറ്റ് , മികച്ച ഏവിയോണിക്‌സ്, സെൻസറുകൾ, എല്ലാം ഘടിപ്പിച്ചു തീരുമ്പോൾ ഇന്ത്യൻ സുഖോയ് വിമാനങ്ങൾ ഒന്നാംതരം അഞ്ചാം തലമുറ സൂപ്പർ സുഖോയ് ആയി മാറും. വെറും അപ്ഗ്രഡേഷൻ അല്ല അഞ്ചാം തലമുറയിലേക്കൊരു സൂപ്പർ ചുവടു മാറ്റം. 2025ഓടെ ആദ്യത്തെ സൂപ്പർ സുഖോയ് വിമാനം സജ്ജമാകുമെന്നാണ് വ്യോമസേനയുടെ പ്രതീക്ഷ. ഇന്ത്യൻ വ്യോമസേന യ്ക്കു ഇതിനു വരുന്ന ചിലവ് 4 ബില്യൺ ഡോളർ ആണ്. ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്…

Read More

കണ്ടന്റ് ക്രിയേറ്റർമാർക്കായ HP പുതിയ Envy x360 15 ലാപ്‌ടോപ്പുകൾ പുറത്തിറക്കി. മികച്ച ഇൻ-ക്ലാസ് ഡിസ്‌പ്ലേയിലൂടെയും ഉയർന്ന-പ്രകടനക്ഷമതയിലൂടെയും സർഗ്ഗാത്മകതയെയും ആവിഷ്‌കാരത്തെയും സ്വതന്ത്രമായി പ്രകടിപ്പിക്കാൻ ഇത് സൃഷ്ടാക്കളെ പ്രാപ്തരാക്കുമെന്ന് HP പറയുന്നു മികച്ച ഡിസ്‌പ്ലേയും ശക്തമായ പ്രകടനവും പ്രവർത്തനക്ഷമമാക്കുന്നതിന് HP Envy x360 15, ‌Intel Iris Xe ഗ്രാഫിക്സുമായി സംയോജിപ്പിച്ച 12th Gen Intel Core EVO i7 പ്രോസസറുമായാണ് വരുന്നത്. 15.6 ഇഞ്ച് OLED ടച്ച് ഡിസ്‌പ്ലേയും 360 ഡിഗ്രി ഹിഞ്ചും (Hinge) നൽകുന്ന ലാപ്‌ടോപ്പുകൾ ₹82,999 രൂപ പ്രാരംഭ വില മുതൽ ലഭ്യമാണ്. ദീർഘനാളത്തെ ഉപയോഗത്തിലും colour accuracy നഷ്ടപ്പെടാതിരിക്കാൻ ഫ്ലിക്കർ-ഫ്രീ, ആന്റി-റിഫ്ലെക്ഷൻ സ്‌ക്രീൻ സഹായിക്കും. ഉപയോക്താക്കളുടെ കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് Eyesafe ഡിസ്പ്ലേയുണ്ട്. വേഗത്തിലുള്ള ആശയവിനിമയത്തിന് ഇമോജി കീബോർഡും പ്രൈവസിക്കായി ഓട്ടോ ഫ്രെയിം ടെക്‌നോളജി, AI നോയിസ് റിഡക്ഷൻ പോലുള്ള ഇന്റലിജൻസ് ഫീച്ചറുകളുളള 5MP IR ക്യാമറയും നൽ‌കിയിട്ടുണ്ട്. സസ്റ്റയിനബിലിറ്റി പിന്തുടരുന്ന HPയുടെ ഈ ലാപ്ടോപ്പിൽ Ocean-bound…

Read More

കണ്ണൂർ ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമര സേനാനി വി.പി. അപ്പുക്കുട്ടൻപൊതുവാൾ, ചരിത്രകാരൻ സി.ഐ. ഐസക്, കണ്ണൂരിലെ ഭാരതി കളരിയിലെ എസ്.ആർ.ഡി പ്രസാദ് ഗുരുക്കൾ, വയനാട്ടിലെ ജൈവകൃഷി പ്രചാരകനായ ആദിവാസി കർഷകൻ ചെറുവയൽ രാമൻ എന്നീ നാല് മലയാളികൾക്ക് പദ്മശ്രീ തിളക്കം. ഇനിയുമുണ്ട് മലയാളത്തിന് അഭിമാനിക്കുവാൻ.. മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിൽ അനശ്വര ഗാനങ്ങൾ സമ്മാനിച്ച വാണിജയറാമിനെ കേന്ദ്രം നൽകി ആദരിച്ചത് പദ്മഭൂഷൺ. ആറു പേർക്ക് പദ്മവിഭൂഷൺ നൽകി. അന്തരിച്ച സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ മുലായം സിംഗ് യാദവ്, തബലയിൽ മാന്ത്രികരാഗങ്ങൾ തീർക്കുന്ന സക്കീർ ഹുസൈൻ, കർണാടക മുൻ മുഖ്യമന്ത്രി എസ്.എം. കൃഷ്‌ണ, നിർജലീകരണത്തെ തടയുന്ന ഓറൽ റിഹൈഡ്രേഷൻ സൊലൂഷൻ (ORS) ജനകീയമാക്കിയ അന്തരിച്ച പ്രശസ്‌ത ബംഗാളി ശിശുരോഗ വിദഗ്ദ്ധൻ ദിലീപ് മഹാനലബീസ്, പ്രമുഖ ഗണിത ശാസ്‌ത്രജ്ഞൻ എസ്.ആർ. ശ്രീനിവാസ വരദൻ, കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ ഗുജറാത്തി ആർക്കിടെക്‌റ്റ് ബാലകൃഷ്‌ണ വിതൽദാസ് ദോഷി എന്നി ആറുപേരെ രാഷ്‌ട്രം പദ്‌മവിഭൂഷൺ…

Read More

ആരാധകരുടെ മനം കവർന്ന് ഇന്ത്യൻ വിപണി കീഴടക്കാൻ മാത്രമല്ല, ഇന്ത്യൻ ഹാർഡ്‌വെയർ നിർമാണ രംഗത്ത് ആധിപത്യമുറപ്പിക്കാനും തുനിഞ്ഞിറങ്ങിയിയിരിക്കുകയാണ് മൊബൈൽ വമ്പൻ Apple. ഇന്ത്യയിൽ നിന്നുള്ള ഫോൺ  നിർമാണം 25% കൂട്ടാൻ ആപ്പിൾ ഇന്ത്യയിൽ നിന്നുള്ള ഫോൺ  നിർമാണം 25 ശതമാനം വർദ്ധിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നതായി ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത് കേന്ദ്രമന്ത്രി പീയുഷ് ഗോയലാണ്.  ആപ്പിൾ മറ്റൊരു വിജയകഥയാണെന്നും ആപ്പിൾ നിലവിൽ ഇന്ത്യയിൽ ഇതിനകം അഞ്ച് മുതൽ ഏഴ് ശതമാനം വരെ നിർമ്മാണം നടക്കുന്നുണ്ടെന്നും  പീയുഷ് ഗോയൽ  വ്യക്തമാക്കി. ഇന്ത്യയിൽ നിർമ്മിച്ച പുതിയ മോഡലുകൾ ഇപ്പോൾ അവർക്കുണ്ടെന്നും ഉത്പാദനം 25 ശതമാനം വർദ്ധിപ്പിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയിൽ നിന്നുള്ള ആപ്പിളിന്റെ കയറ്റുമതിയിൽ ഒരു ബില്യൺ ഡോളറിലെത്തിയിരുന്നു. നിലവിൽ ആപ്പിൾ കമ്പനി അഞ്ച് ശതമാനത്തോളം  മൊബൈൽ ഉത്പാദനം ചൈനയ്‌ക്ക് പുറത്താണ് നടത്തുന്നത്.  2025-ഓടെ ആപ്പിൾ ഉത്പന്നങ്ങളുടെ നാലിലൊന്ന് ചൈനയ്‌ക്ക് പുറത്താകും നിർമ്മിക്കുകയെന്നാണ് പ്രവചനം. Tataയുടെ സ്വന്തം ഐ ഫോണും എത്തുന്നു അതെ സമയം…

Read More