Author: News Desk

ചൈനീസ് ശതകോടീശ്വരനായ ജാക്ക് മാ ആന്റ് ഗ്രൂപ്പിൽ നിന്ന് പടിയിറങ്ങുന്നു എന്ന വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ തലക്കെട്ടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടം പിടിച്ചത്.  ആന്റ് ഗ്രൂപ്പിന്റെ 50%-ത്തിലധികം നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്ന ജാക്ക് മാ പുനസംഘടനയ്ക്ക് ശേഷം, വെറും 6% മാത്രമേ കൈവശം വയ്ക്കുവെന്ന് ആന്റ് ഗ്രൂപ്പ് പറയുന്നു. ഷെയർഹോൾഡിംഗ് ഘടനയിലും മാറ്റം വരും. വോട്ടവകാശം വിനിയോഗിക്കുമ്പോൾ ഇനി യോജിച്ച് പ്രവർത്തിക്കില്ലെന്ന് മായും അതിന്റെ മറ്റ് ഒമ്പത് പ്രധാന ഓഹരി ഉടമകളും സമ്മതിച്ചതായി ആന്റ് ഗ്രൂപ്പ് പ്രസ്താവനയിൽ പറയുന്നു. തൽഫലമായി, ഒരു ഓഹരി ഉടമയ്ക്ക് ആന്റ് ഗ്രൂപ്പിന്റെ മേൽ ഒറ്റയ്ക്കോ കൂട്ടായോ നിയന്ത്രണം ഉണ്ടാകില്ല. ഒരു ബില്ല്യണിലധികം ഉപയോക്താക്കളുള്ള  ചൈനയിലെ പ്രധാന ഓൺലൈൻ പേയ്‌മെന്റ് സംവിധാനമായ അലിപേ നടത്തുന്നത് ആന്റ് ഗ്രൂപ്പ് ആണ്. ആന്റ് ഗ്രൂപ്പ് രണ്ട് വർഷത്തെ പുനസംഘടനയുടെ പൂർത്തീകരണത്തിലേക്ക് അടുക്കുകയാണ്.  ചൈനീസ് അധികാരികൾ സ്ഥാപനത്തിന് ഒരു ബില്യൺ ഡോളർ പിഴ ചുമത്താൻ ഒരുങ്ങുന്നതായി റോയിട്ടേഴ്‌സ്  റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ചൈനയിലെ ടെക് ഭീമന്മാർക്ക് നിയന്ത്രണങ്ങൾക്ക് പുറമേ  നൂറുകണക്കിന് ബില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു ചൈനീസ് ഭരണകൂടം. 2020-ൽ ചൈനീസ് ബാങ്കിങ് റെഗുലേറ്റർമാരുടെ നയങ്ങളെ  വിമർശിച്ചതിന് പിന്നാലെ  സർക്കാരിന് അനഭിമതനായി മാറിയ ജാക്ക് മാ പൊതുവേദികളിൽ നിന്ന് പോലും നിരന്തമായി വിട്ടു നിൽക്കുകയായിരുന്നു.…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളെ പ്രശംസിച്ച് കലാരി ക്യാപ്പിറ്റൽ മാനേജിംഗ് ഡയറക്ടർ വാണി കോല. വിമാനത്താവളത്തിലെ ഒന്നാം ടെർമിനലിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ടുകളുടെ പോസിറ്റീവ് ഗുണങ്ങൾ വാണി ലിങ്ക്ഡ് ഇന്നിലൂടെ പങ്കുവെച്ചു.  ടെമിയെ പ്രശംസിച്ച് വാണിയും Temi, Sky എന്നീ പേരുകളിൽ അറിയപ്പെടുന്ന റോബോട്ടിന്റെ 10 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയും വാണി പങ്കിട്ടു. മുംബൈ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ആർട്ടിലിജന്റ് സൊല്യൂഷൻസ് ആണ് ഈ റോബോട്ടുകളെ വികസിപ്പിച്ചത്. റോബോട്ടുകളെ അവതരിപ്പിക്കുന്ന രാജ്യത്തെ ആദ്യത്തെ വിമാനത്താവളമാണ് ബെംഗളൂരുവിലെ കെംപഗൗഡ ഇന്റർനാഷണൽ എയർപോർട്ട്.ഷോപ്പിംഗ് ഏരിയകൾ, കുടിവെള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവിടങ്ങളിലേക്കെല്ലാം യാത്രക്കാരെ ഈ റോബോട്ടുകൾ എത്തിക്കും. യാത്രക്കാരുടെ ബോർഡിംഗ് ഗേറ്റുകൾ, ബാഗേജ് ക്ലെയിം ഏരിയകൾ എന്നിവ കണ്ടെത്തുന്നതിനും ഇവ സഹായിക്കും. ഇതിനു പുറമേ, യാത്രക്കാരോട് സംസാരിക്കാനും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും Temi റോബോട്ടുകൾക്ക് കഴിവുണ്ട്.   ആരാണ് വാണി കോല? ബെംഗളൂരു ആസ്ഥാനമായുള്ള വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനം കലാരി ക്യാപ്പിറ്റലിന്റെ ഫൗണ്ടറും, സിഇഒയുമാണ് വാണി കോല. രാജ്യത്തെ ഇ-കൊമേഴ്‌സ്, മൊബൈൽ ഹെൽത്ത്…

Read More

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുത്ത സ്ഥലങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിലെ രണ്ട് ടൂറിസം കേന്ദ്രങ്ങൾ. കേരളത്തിലെ കുമരകവും, ബേപ്പൂരുമാണ് 19 സംസ്ഥാനങ്ങളിലെ 36 വിനോദസഞ്ചാരകേന്ദ്രങ്ങളുൾപ്പെടുന്ന പട്ടികയിലിടം നേടിയത്. കര്‍ണ്ണാടകയിലെ ഹംപി, മൈസൂരു തുടങ്ങിയ സ്ഥലങ്ങളും പദ്ധതിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വയിൽ പെടുന്നു. പദ്ധതിയുടെ ഭാഗമായി കുമരകത്തേയും, ബേപ്പൂരിലെയും വിനോദസഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കും. ബേപ്പൂരിലെ ഉരു ടൂറിസം, ജലസാഹസിക ടൂറിസം, കുമരകത്തെ കായൽ ടൂറിസം എന്നിവ അടിസ്ഥാനപ്പെടുത്തിയാകും വികസനം.1,151 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്രസർക്കാർ വകയിരുത്തിയിരിക്കുന്നത്. സ്വദേശ് ദർശൻ പദ്ധതി രാജ്യത്തെ ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനും, വികസിപ്പിക്കുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനുമുള്ള കേന്ദ്ര സർക്കാർ പദ്ധതിയാണ് സ്വദേശ് ദർശൻ.2014ലാണ് കേന്ദ്രസർക്കാർ സ്വദേശ്‌ ദര്‍ശന്‍ പദ്ധതിയ്ക്ക് രൂപം നൽകിയത്.ഗവി-വാഗമൺ-തേക്കടി ഇക്കോ സർക്യൂട്ടിന് കീഴിലും ശബരിമല-എരുമേലി-പമ്പ-സന്നിധാനം, ആറന്മുളയിലെ ശ്രീപാർത്ഥസാരഥി, ശിവഗിരി ശ്രീനാരായണഗുരു ആശ്രമം-അരുവിപ്പുറം-കുന്നുമ്പാറ ശ്രീസുബ്രഹ്മണ്യ-ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവ ഇക്കോ സർക്യൂട്ടിന് കീഴിലും ഉൾപ്പെടുത്തിയതിനു പിന്നാലെയാണ് കുമരകവും, ബേപ്പൂരും ഏറ്റവും പുതിയതായി പട്ടികയിൽ ഇടം…

Read More

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് സംസ്ഥാനമായി കേരളം മാറുന്നു. രാജ്യത്ത് ഡിജിറ്റൽ ബാങ്കിംഗ് നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. എല്ലാ ജില്ലകളിലും സേവിങ്ങ്‌സ്, കറന്റ് അക്കൗണ്ടുകളിൽ ഒന്നെങ്കിലും ഡിജിറ്റൈസ് ചെയ്ത രാജ്യത്തെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ‌സാമൂഹിക ഇടപെടൽ ഉണ്ടായാലേ ബാങ്കിംഗ് ഡിജിറ്റൽവത്കരണത്തിന്റെ ലക്ഷ്യം പൂർണമാവുകയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് സാധ്യമാകണമെങ്കിൽ ജനങ്ങളുടെ ഡിജിറ്റൽ സാക്ഷരത വർദ്ധിപ്പിക്കേണ്ടതുണ്ട്. അതാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. ഡിജിറ്റൽ വേർതിരിവ് ഇല്ലാതാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സംസ്ഥാന സർക്കാർ കെ-ഫോൺ പദ്ധതി ആവിഷ്‌കരിച്ചത്. കെ-ഫോൺ പദ്ധതിയുടെ 90 ശതമാനവും പൂർത്തിയായതായും മുഖ്യമന്ത്രി അറിയിച്ചു. 17,155 കിലോമീറ്ററിൽ ഒപ്റ്റിക് ഫൈബർ കേബിൾ സ്ഥാപിച്ചുകഴിഞ്ഞു. കെ-ഫോൺ വഴിയുള്ള ഒപ്റ്റിക്കൽ ഫൈബർ കേബിൾ നെറ്റ്‌വർക്കിൽ സർക്കാർ ഓഫീസുകളെയും ബന്ധിപ്പിക്കും. കൂടാതെ 2,000 ത്തിൽ അധികം പൊതുഇടങ്ങളിൽ സൗജന്യ വൈഫൈ ഹോട്ട്‌സ്‌പോട്ട് ഒരുക്കും. ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നതിലും…

Read More

ഡിജിറ്റൽ ഇന്ത്യ അവാർഡ് കരസ്ഥമാക്കി കേരള നോളജ് ഇക്കണോമി മിഷന്റെ DWMS കണക്റ്റ് പ്ലാറ്റ്ഫോം. സ്റ്റാർട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റൽ സംരംഭങ്ങൾക്കുള്ള പ്ലാറ്റിനം ഐക്കൺ അവാർഡാണ് കേരള നോളജ് ഇക്കോണമി മിഷന്റെ DWMS പ്ലാറ്റ്ഫോം സ്വന്തമാക്കിയത്. KKEM-നെ പ്രതിനിധീകരിച്ച് K-DISC മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണിക്കൃഷ്ണൻ, പി.എം. മുഹമ്മദ് റിയാസ്, KKEM ജനറൽ മാനേജർ (സ്കില്ലിംഗ്), പ്രൊഫ.അജിത്കുമാർ (ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള) എന്നിവർ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയാണ് ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS ) വികസിപ്പിച്ചത്. ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെ സെന്റർ ഫോർ ഡിജിറ്റൽ ഇന്നൊവേഷൻ ആൻഡ് പ്രൊഡക്‌ട് ഡെവലപ്‌മെന്റ് ഡയറക്ടറായ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഈ സിസ്റ്റം വികസിപ്പിച്ചെടുത്തത്. ഡിജിറ്റല്‍ ഗവേണന്‍സ് മെച്ചപ്പെടുത്തുന്നതിനും ഡിജിറ്റല്‍ സേവന അനുഭവം മെച്ചപ്പെടുത്തുന്നതിനും പൗരന്‍മാരുടെ ഡിജിറ്റല്‍ ശാക്തീകരണത്തിനുമായി സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിച്ചുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്,…

Read More

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് യൂസർ ഫീ വേണ്ടെന്ന സോഷ്യൽ മീഡിയയിലെ പ്രചരണം വ്യാജമെന്ന് വ്യക്തമാക്കി തദ്ദേശസ്വയംഭരണവകുപ്പ് അധികൃതർ. വിവരാവകാശരേഖയെ അടിസ്ഥാനമാക്കിയാണ് യൂസർ ഫീ വേണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങൾ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത്. എന്നാൽ ആ വിവരാവകാശരേഖയിൽ യൂസർ ഫീ നൽകേണ്ടതില്ല എന്ന് പറയുന്നില്ല. യൂസർ ഫീ നൽകാത്തവർക്ക് സേവനം നിഷേധിക്കണം എന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക ഉത്തരവ് നിലവിലില്ലെന്നാണ് പറയുന്നുത്. എന്നാൽ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടം 8(3) പ്രകാരം തദ്ദേശസ്ഥാപനങ്ങൾ നിശ്ചിച്ച് നടപ്പാക്കുന്ന യൂസർഫീ നല‍്കാൻ സ്ഥാപനങ്ങൾക്കും വീടുകൾക്കും ബാധ്യതയുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നൽകാത്തവർക്കെതിരെയും, യൂസർ ഫീ നൽകാത്തവർക്കെതിരെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും പതിനായിരം രൂപ മുതൽ 50,000 രൂപ വരെ പിഴ ചുമത്താൻ ബൈലോയിൽ തദ്ദേശസ്വയംഭരണ സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുന്നുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് അജൈവ മാലിന്യ സംസ്‌കരണത്തിനായി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നിയമവിധേയമായ യൂസര്‍…

Read More

അതിർത്തി കടന്നുള്ള റുപ്പി വ്യാപാരവുമായി ബന്ധപ്പെട്ട്, ദക്ഷിണേഷ്യൻ രാജ്യങ്ങളുമായുള്ള സെൻട്രൽ ബാങ്കിന്റെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ആർബിഐ ഗവർണ്ണർ ശക്തികാന്ത ദാസ്. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി പരീക്ഷണ ഘട്ടത്തിലാണെന്നും, വിഷയത്തിൽ ആർബിഐ വലിയ ജാഗ്രതയോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഡിസംബർ ഒന്നിനാണ്, ഹോൾസെയിൽ വിഭാഗത്തിൽ ആർബിഐ ഡിജിറ്റൽ റുപ്പിയുടെ ആദ്യ പൈലറ്റ് പ്രോജക്ടിന് തുടക്കമിട്ടത്. കൊവിഡ്, പണപ്പെരുപ്പം, റഷ്യ-ഉക്രെയ്ൻ യുദ്ധം എന്നിവ മൂലമുണ്ടാകുന്ന വെല്ലുവിളികളെ നേരിടാൻ ദക്ഷിണേഷ്യൻ മേഖലയ്ക്ക് സ്വീകരിക്കാവുന്ന ആറ് നയങ്ങളും അദ്ദേഹം വിശദീകരിച്ചു. പണപ്പെരുപ്പം അനിയന്ത്രിതമായാൽ, വളർച്ചയ്ക്കും, നിക്ഷേപ സാദ്ധ്യതകൾക്കും ഇത് വെല്ലുവിളിയാകുമെന്നും ശക്തികാന്തദാസ് പറഞ്ഞു. ആർബിഐ ഡിജിറ്റൽ റുപ്പി ഡിജിറ്റൽ രൂപ, അല്ലെങ്കിൽ ഇ-രൂപ, RBI നൽകുന്ന ഒരു സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസിയാണ്. ആർബിഐയുടെ മേൽനോട്ടത്തിലുള്ള ഡിജിറ്റൽ വാലറ്റിൽ ഇലക്ട്രോണിക് രൂപത്തിലാണ് ഇ-രൂപ സൂക്ഷിക്കുന്നത് എന്നതൊഴിച്ചാൽ സ്വന്തം വാലറ്റിൽ നിങ്ങൾ കൈവശം വച്ചിരിക്കുന്ന പണത്തിന് സമാനമാണ് ഇത്. ബാങ്ക് ഓഫ് ബറോഡ, യൂണിയൻ…

Read More

ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ Mercedes-Benz 2023-ൽ രാജ്യത്ത്  പത്ത് പുതിയ വാഹനങ്ങൾ പുറത്തിറക്കും. 2022-ൽ 15,822 യൂണിറ്റെന്ന റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ, കഴിഞ്ഞ വർഷം ഒരു കോടിക്ക് മുകളിൽ വിലയുള്ള 3,500 കാറുകൾ വിറ്റഴിച്ചിരുന്നു. 2021-ൽ മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ 11,242 യൂണിറ്റുകളാണ് വിറ്റത്. 2018-ൽ 15,583 യൂണിറ്റുകളാണ് ഇതിന്റെ മുമ്പത്തെ ഏറ്റവും മികച്ച വിൽപ്പന. ഈ വർഷം മൊത്തത്തിലുള്ള ഇരട്ട അക്ക വിൽപ്പന വളർച്ചയാണ് കമ്പനി ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായി 1.3 കോടി രൂപ വിലയുള്ള ‘AMG E53 4MATIC+ Cabriolet’ മോഡൽ പുറത്തിറക്കി. കഴിഞ്ഞ വർഷം ഏറ്റവും വലിയ വളർച്ചയാണ് ഞങ്ങൾക്കുണ്ടായത്. TEV (ടോപ്പ് എൻഡ് വെഹിക്കിൾ) സെഗ്‌മെന്റിൽ 69 ശതമാനം വളർന്നു, മെഴ്‌സിഡസ് ബെൻസ് ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ  പറഞ്ഞു. കമ്പനിയുടെ മുൻനിര വാഹനങ്ങളിൽ S-Class Maybach, GLS Maybach, top-end AMGs, S-Class, GLS SUV എന്നിവ ഉൾപ്പെടുന്നു. ഇവയ്ക്ക് ഒരു…

Read More

ആരാധകവൃന്ദങ്ങളെ ആവേശത്തിലാറാടിക്കാൻ പൊങ്കലിന് ഇത്തവണ ഇളയദളപതിയും തലയും നേർക്കുനേർ എത്തുകയാണ്. തമിഴ്സിനിമാ ലോകത്തെ മാത്രമല്ല ലോകമെങ്ങുമുളള വിജയ്-അജിത്ത് ആരാധകർ ചിത്രം റിലീസ് ദിവസം തന്നെ കാണുന്നതിനുളള ആവേശത്തിലാണ്. കോളിവുഡിൽ‌ ഏറ്റവുമധികം ആരാധകരുളള രണ്ടു സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ ഏറ്റുമുട്ടുമ്പോൾ ബോക്സ്ഓഫീസിൽ തീ പാറുമെന്നുറപ്പാണ്.ജനുവരി 11 ന് റിലീസാകുന്ന രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ്ഡ് ബുക്കിംഗ് കേരളത്തിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ അജിത്ത് ചിത്രങ്ങളുടെ സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവ് സംവിധാനം ചെയ്തിരിക്കുന്നത്. മഞ്ജു വാര്യര്‍ ആണ് അജിത്തിന്റെ നായിക. ധനുഷിന്റെ അസുരന് ശേഷമുളള മഞ്ജുവിന്റെ തമിഴ് ചിത്രമാണ് തുനിവ്. പ്രീ-റിലീസ് ബിസിനസിലേക്ക് വരുമ്പോൾ, തുനിവിനു മുന്നിൽ എത്തിയിരിക്കുകയാണ് ദളപതി വിജയുടെ വാരിസു. റിലീസിന് മുമ്പ് വാരിസു 142 കോടി നേടിയപ്പോൾ അജിത്തിന്റെ തുനിവ് 86 കോടിയാണ് നേടിയത്. വാരിസുവിന്റെ തമിഴ്‌നാട്ടിലെ…

Read More

ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡുമായി പ്രാദേശിക പങ്കാളിത്തം പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റി. ക്ലബിന്റെ ഇന്ത്യയിലെ ഔദ്യോഗിക മൊബൈൽ കമ്മ്യൂണിക്കേഷൻസ് നെറ്റ്‌വർക്ക് പങ്കാളിയായി ജിയോ മാറും.   മാഞ്ചസ്റ്റർ സിറ്റിയുടെ കളത്തിൽ JIO ഇന്ത്യയിലെ ഏറ്റവും വലിയ കായിക വിനോദ കമ്പനിയായ റിലയൻസ് സംരംഭം RISE Worldwide ആണ് ഈ പങ്കാളിത്തത്തിന് പിന്നിൽ പ്രവർത്തിച്ചത്. ഇതോടെ JioTV, MyJio, Jio STB, JioEngage തുടങ്ങിയവയടക്കമുളള ആപ്ലിക്കേഷനുകളും പ്ലാറ്റ്ഫോമുകളും ഉൾപ്പെടുന്ന ജിയോ ഡിജിറ്റൽ ഇക്കോസിസ്റ്റം പങ്കാളിത്തത്തിന്റെ ഭാഗമായി. ഇന്ത്യൻ ആരാധകർക്ക് കൂടുതൽ ആവേശം പകരാൻ ജിയോടിവി പ്ലാറ്റ്‌ഫോമിലേക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ OTT പ്ലാറ്റ്‌ഫോം CITY+ സംയോജിപ്പിക്കും.  പുതിയ കരാറിന്റെ ഭാഗമായി ക്ലബ്ബിന്റെ ഇൻ-സ്‌റ്റേഡിയയിലും ഡിജിറ്റൽ അസറ്റുകളിലും ബ്രാൻഡ് ഫീച്ചർ ചെയ്യും. ജിയോയുടെ അസോസിയേറ്റ് ബ്രാൻഡുകളായ RISE, Viacom18 എന്നിവയിലും അവരുടെ ഫുട്‌ബോൾ, സ്‌പോർട്‌സ് ഓഫറുകളിലുടനീളവും പങ്കാളിത്തം പ്രയോജനപ്പെടുത്തും . രാജ്യത്തെ മുൻനിര ഡിജിറ്റൽ വീഡിയോ പ്ലാറ്റ്‌ഫോമായ ജിയോ ടിവി,  12 വിഭാഗങ്ങളിലായി 16…

Read More