Author: News Desk
രാജ്യത്ത് മാക്ബുക്കുകളുടെയും, ഐപാഡുകളുടെയും നിർമ്മാണത്തിനായി അനുവദിക്കുന്ന പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (IPL) പദ്ധതി ബജറ്റ് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിലവിലുള്ള ബജറ്റായ 7,350 കോടിയിൽ നിന്ന് 20,000 കോടി രൂപയായി വിപുലീകരിക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. രാജ്യത്തെ ആപ്പിൾ ഐ ഫോൺ നിർമ്മാണ കമ്പനികളായ ഫോക്‌സ്‌കോൺ, വിസ്‌ട്രോൺ, പെഗാട്രോൺ എന്നിവ അടുത്തഘട്ടം എന്ന നിലയിൽ മാക്ബുക്ക് അടക്കമുള്ള ഉൽപ്പന്നങ്ങളിലേക്കു കൂടി പോർട്ട്ഫോളിയോ വിപുലമാക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇതിനായുള്ള ബജറ്റ് വിഹിതം വർധിപ്പിക്കാനുള്ള നിർദ്ദേശം ഐടി മന്ത്രാലയം ധനകാര്യ മന്ത്രാലയങ്ങൾക്കും മറ്റ് മന്ത്രാലയങ്ങൾക്കും കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ ഹാർഡ്‌വെയർ നിർമ്മാണത്തിനുള്ള നോഡൽ മന്ത്രാലയമാണ് ഐടി മന്ത്രാലയം. നിലവിലെ PLI സ്കീമിന് കീഴിൽ, നിർമ്മാണകമ്പനികൾക്ക് നാല് വർഷത്തിനുള്ളിൽ 1 മുതൽ 4 ശതമാനം വരെ പിന്തുണ കേന്ദ്രം നൽകുന്നുണ്ട്. പുതിയ പരിഷ്ക്കരണത്തിന് ശേഷം, ഇത് 5 ശതമാനമായി ഉയർന്നേക്കും. നിലവിൽ ലാപ്‌ടോപ്പുകൾക്ക് ഇറക്കുമതി തീരുവയും ഈടാക്കുന്നില്ല.ആപ്പിളിന് പുറമെ ഡെൽ, എച്ച്പി തുടങ്ങിയ കമ്പനികളെ ആഗോള മാനുഫാക്ചറിംഗ് ഹബ് എന്ന…
കേരളം എല്ലാ കാര്യങ്ങളിലും മുൻപന്തിയിലാണെന്ന് പറയുന്നത് വെറുതെയല്ല. പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് നടന്നത് റിക്കോർഡ് മദ്യവിൽപ്പന. ഏറ്റവും കൂടുതൽ വിറ്റഴിച്ചതും റമ്മാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സംസ്ഥാനത്തെ ഹൈറേഞ്ച് ഏരിയകളുൾപ്പെടെ എല്ലാ BEVCO ഔട്ട്‌ലെറ്റുകളിലും 10 ലക്ഷം രൂപയിലധികം വിൽപ്പന നടന്നു. 2022 ലെ പുതുവത്സര ദിനത്തിൽ 95.67 കോടിയുടെ മദ്യമായിരുന്നു വിൽപ്പന നടത്തിയത്. മെച്ചപ്പെട്ട ലോജിസ്റ്റിക്‌സ്, സ്റ്റോക്കിന്റെ ലഭ്യത, അനധികൃത മദ്യവിൽപ്പനയ്‌ക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന പ്രചരണം എന്നിവയാണ് വിൽപ്പന വർധിക്കാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവുണ്ടായി. 52.3 കോടിയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തില്‍ വിറ്റത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് ദിവസം 54.82 കോടിയുടെ മദ്യമാണ് വിറ്റത്. On New Year’s Eve, Kerala experienced a record-breaking liquor sale of more than Rs 100 crore, according to a source at the Kerala State Beverages Corporation…
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്കുയർത്തുന്നതിന് പദ്ധതികളുമായി റെയിൽവെ. പ്രതിവർഷം ശരാശരി 1.6 കോടി യാത്രക്കാർ വന്നു പോകുന്ന കൊല്ലം റെയിൽവേ സ്റ്റേഷനു വേണ്ടിയുളള പുനർവികസന പദ്ധതി ദക്ഷിണറെയിൽവെ നടപ്പാക്കുകയാണ്. ജനുവരി പകുതിയോടെ പുനർവികസന പദ്ധതികൾ തുടങ്ങും. പുനർവികസന പദ്ധതി 39 മാസത്തിനുള്ളിൽ പൂർത്തിയാകും. ദിവസേന ഷെഡ്യൂൾ ചെയ്ത ട്രെയിനുകളുടെ എണ്ണം അനുസരിച്ച് കേരളത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷനാണിത്. 361.18 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. റെയിൽവേ ഇൻഫ്രാസ്ട്രക്ചർ ടെക്നിക്കൽ എൻജിനീയറിങ്ങും (RITES) ബെംഗളൂരു ആസ്ഥാനമായ സിദ്ധാർഥ സിവിൽ വർക്സ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പ്രോജക്ട് മാനേജ്‌മെന്റ് സർവീസ് (PMS- പുനർവികസന പദ്ധതി നിരീക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം) കരാർ 7.94 കോടി രൂപയ്ക്ക് ന്യൂഡൽഹി ആസ്ഥാനമായുള്ള LEA അസോസിയേറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് നൽകിയിട്ടുണ്ട്. പുനർവികസന പദ്ധതിയിൽ നിലവിലുള്ള സ്റ്റേഷൻ കെട്ടിടത്തിന്റെ തെക്കുവശത്തും വടക്കുഭാഗത്തും ടെർമിനലുകൾ നിർമിക്കും. 22655 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 3 നിലകളുള്ള നവീകരിച്ച…
ഏഷ്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ഹൈഡ്രജൻ ട്രെയിൻ ചൈന അവതരിപ്പിച്ചു. ചൈനയുടെ സിആർആർസി കോർപ്പറേഷൻ ലിമിറ്റഡാണ് ആദ്യത്തെ ഹൈഡ്രജൻ അർബൻ ട്രെയിൻ നിർമിച്ചത്. ഹൈഡ്രജൻ ട്രെയിനിന് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുണ്ട്, 600 കിലോമീറ്റർ റേഞ്ച് ലഭിക്കും. ഡീസലുമായി താരതമ്യപ്പെടുത്തുമ്പോൾ ഹൈഡ്രജൻ ട്രെയിനിലൂടെ കാർബൺ എമിഷൻ പ്രതിവർഷം 10 ടൺ കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നു. ചൈനയുടെ ഹൈഡ്രജൻ പവർഡ് ട്രെയിനിന് 1,502 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയുണ്ട്. കൂടാതെ ഓട്ടോമാറ്റിക് വേക്ക് അപ്പ്, സ്റ്റാർട്ട്/സ്റ്റോപ്പ്, ഡിപ്പോയിലേക്ക് മടങ്ങുക തുടങ്ങിയ ഏറ്റവും പുതിയ ഫീച്ചറുകളുമായാണ് ട്രെയിൻ വരുന്നത്.ഇന്റലിജന്റ് മോണിറ്ററിംഗ് സിസ്റ്റങ്ങളും സെൻസറുകളും, 5G ട്രെയിൻ ടു ഗ്രൗണ്ട് കമ്മ്യൂണിക്കേഷൻ, സുരക്ഷക്കായി ബയോ-ഡാറ്റ വിശകലനം തുടങ്ങിയ സവിശേഷതകളും ഉൾപ്പെടുന്നു. 2025 ഓടെ ഏകദേശം 50,000 ഹൈഡ്രജൻ ഇന്ധന സെൽ വാഹനങ്ങൾ അവതരിപ്പിക്കാനാണ് ചൈന പദ്ധതിയിടുന്നത്. നിലവിലുള്ള 270 സ്റ്റേഷനുകളിൽ നിന്ന് അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ കൂടുതൽ ഹൈഡ്രജൻ ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാനും ചൈന പദ്ധതിയിടുന്നു. അതേസമയം…
ചന്ദ്രയാൻ-3 മുതൽ ഗഗൻയാൻ വരെ. രാജ്യം കാത്തിരിക്കുന്നത് മികച്ച 3 ബഹിരാകാശ ദൗത്യങ്ങൾക്കാണ്. 2023ൽ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾ ഇവയാണ്. 1. ചന്ദ്രയാൻ-3 നാസ ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-1 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതോടെ, പേടകത്തിന്റെ പിൻഗാമി യെന്നോണം ചന്ദ്രയാൻ-3 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് രാജ്യമിപ്പോൾ. 2023 ജൂണോടെ, GSLV Mk-III-ൽ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ആണ് പദ്ധതി. കഴിഞ്ഞ രണ്ട് ദൗത്യങ്ങളേക്കാൾ കരുത്തുറ്റതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന റോവറിന്റെ പരീക്ഷണം ഇസ്രോ തുടരുന്നതിനാലാണ് ദൗത്യം വൈകുന്നത്. ചന്ദ്രനിൽ പതിച്ച ചന്ദ്രയാൻ -2 ന്റെ പകർപ്പല്ലെങ്കിലും, ചന്ദ്രോപരിതലത്തിന് മുകളിൽ ചന്ദ്രയാൻ -2വിന്റെ സമാന ഓർബിറ്ററിലായിരിക്കും ചന്ദ്രയാൻ-3 സഞ്ചരിക്കുക. Related Articles: ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം 2023 ആദ്യം | ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ വരണം 2. ആദിത്യ L1 സൂര്യനിലേക്ക് സൂര്യന്റെ ഭൗതികശാസ്ത്രമടക്കം പഠിക്കാൻ യൂറോപ്പും, യുഎസും ഇതിനകം പേടകങ്ങൾ അയച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ അതിനായി ഒരു ബഹിരാകാശ ദൗത്യം ആരംഭിക്കുന്നത് ഇതാദ്യമാണ്. ആദിത്യ L1…
പുതുവർഷം ഇതാ എത്തിക്കഴിഞ്ഞു. ഒപ്പം തന്നെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ലോഞ്ചുകളും. 2023 ലെ ആദ്യത്തെ സ്മാർട്ട്‌ഫോൺ ലോഞ്ചുകളിലൊന്ന്, iQOO-യിൽ നിന്നുള്ള ഒരു ഫോണാണ്, പേര് iQOO 11. ജനുവരി 11ന് ഈ ഫോൺ രാജ്യത്ത് അവതരിപ്പിക്കും. 5G കണക്റ്റിവിറ്റി വാഗ്ദാനം ചെയ്യുന്ന, ലോകത്തിലെ ഏറ്റവും വേഗതയേറിയ ആൻഡ്രോയിഡ് ഫോണാണിത്. iQOO 11 AnTuTu സ്കോർ സ്മാർട്ട്ഫോണുകളും, മറ്റ് ഉപകരണങ്ങളും ബെഞ്ച്മാർക്ക് ചെയ്യാൻ സാധാരണയായി ഉപയോഗിക്കുന്ന ഒരു സോഫ്റ്റ് വെയർ ബെഞ്ച്മാർക്കിംഗ് ടൂളാണ് AnTuTu. ചൈനീസ് കമ്പനിയായ ചീറ്റ മൊബൈലിന്റെ ഉടമസ്ഥതയി ലുള്ളതാണ് ഇത്. പുതുതായി വിപണിയിലെ ത്താനിരിക്കുന്ന iQOO 11 സ്മാർട്ട്ഫോണിന് 13,23,820 എന്ന സ്കോർ ആണ് AnTuTu നൽകിയിരിക്കുന്നത്. ഇത് ഏറ്റവും മികച്ച AnTuTu സ്കോറുകളിലൊന്നാണ്. iQOO 11 നോട് താരതമ്യപ്പെടുത്താവുന്ന സ്കോർ ഇതുവരെ ഒരു ആൻഡ്രോയിഡ് സ്മാർട്ട്ഫോണും നേടിയിട്ടില്ല. ഫാസ്റ്റ് ചാർജിംഗും മറ്റ് ഫീച്ചറുകളും The iQOO 11 is scheduled for January 11 in India. It is the fastest Android phone in the…
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട്, ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി സൗദി ക്ലബ്ബായ അല്‍ നസറിന് വേണ്ടി കളിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെയാണ് പുതിയ കരാര്‍. പ്രതിവർഷം 1,770 കോടി രൂപ പ്രതിഫലം നൽകിയാണ് അല്‍ നസർ റൊണാള്‍ഡോയെ സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ അൽ നാസറിൽ ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കളിക്കാരനായി റൊണാൾഡോ മാറും. 37-കാരനായ താരം 2025 വരെ ടീമില്‍ തുടരുമെന്ന് ക്ലബ്ബ് പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കുന്നു. അല്‍ നസറുമായി രണ്ടര വര്‍ഷത്തെ കരാറിലാണ് ക്രിസ്റ്റ്യാനോ ഒപ്പുവെച്ചത്.സൗദിയുടെ ഫുട്ബോൾ അംബാസഡറായും അദ്ദേഹം പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2030ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് ക്രിസ്റ്റ്യാനോയുടെ വരവ് ഊർജ്ജമേകുമെന്ന് പ്രതീക്ഷിക്കുന്നു. പടിയിറക്കത്തിന് ശേഷം ക്ലബ്ബിനും കോച്ചിനും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയതിന്റെ പേരിൽ 2022 നവംബറിലാണ് ക്രിസ്റ്റ്യാനോ മാഞ്ചെസ്റ്റർ യുണൈറ്റഡ് വിട്ടത്.…
2022- ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഇന്ത്യൻ വ്യവസായലോകത്തിൽ നിറസാന്നിധ്യമായിരുന്നു ചിലരുടെ വിയോഗം കൂടിയാണ്. വിജയകരമായി ബിസിനസ് ലോകത്ത് വിരാജിക്കുമ്പോൾ കടന്നുവന്ന മരണം ഇന്ത്യൻ വ്യവസായ ലോകത്തെയും പിടിച്ചുകുലുക്കി. ഇന്ത്യയുടെ ബിഗ്ബുൾ രാകേഷ് ജുൻജുൻവാല മുതൽ മുൻ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രി വരെ ഈ വർഷം ബിസിനസ്സിനോടും ജീവിതത്തോടും വിടപറഞ്ഞ പ്രമുഖരാണ്. 2022 കടന്നുപോകുമ്പോൾ ചാനൽ അയാം ഡോട്ട് കോം ആ സംരംഭകരെ ഓർക്കുന്നു. രാകേഷ് ജുൻജുൻവാല ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് വിളിക്കപ്പെടുന്ന രാകേഷ് ജുൻജുൻവാല 2022 ഓഗസ്റ്റ് 14-നാണ് അന്തരിച്ചത്. തന്റെ സ്വപ്ന സംരംഭമായ ആകാശ എയർ എയർലൈന് തുടക്കം കുറിച്ച് ദിവസങ്ങൾക്കുളളിലായിരുന്നു രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ജുൻജുൻവാലയുടെ മരണം. Rakesh Jhunjhunwala വിടവാങ്ങി | ബിഗ്ബുൾ ബാക്കിയാക്കിയത്.. | ജുൻജുൻവാലയുടെ Akasa ജൂണിൽ സൈറസ് മിസ്ത്രി 2022 സെപ്തംബർ നാലിന് മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ വാഹനാപകടത്തിലാണ് ടാറ്റ സൺസ് മുൻ ചെയർമാൻ സൈറസ് മിസ്ത്രി മരിച്ചത്. ഗുജറാത്തിലെ ഉദ്‌വാഡയിൽ നിന്ന്…
പ്രിയപ്പെട്ടവരുടെ വിയോഗം ഒരു വ്യക്തിയെ രണ്ടു തരത്തിൽ സ്വാധീനിക്കാം. ഒന്നുകിൽ അത് നമ്മളെ കനത്ത ദുഖത്തിലേയ്ക്ക് നയിക്കാം, അല്ലെങ്കിൽ അതു വരെയുമില്ലാത്ത പുതിയ തിരിച്ചറിവുകൾ ഉണ്ടാക്കിയേക്കാം. ക്യാൻസർ ബാധിച്ച് മുത്തശ്ശിയെയും, തുടർന്ന് സ്വന്തം അച്ഛനേയും നഷ്ടപ്പെട്ട പത്മ ശങ്കറിനുണ്ടായ അനുഭവം ഇവയിൽ രണ്ടാമത്തേതാണ്. എന്തുകൊണ്ടാണ് ക്യാൻസർ ഇത്രമാത്രം കൂടുന്നതെന്നും, ആധുനിക കാലത്തെ ജീവിതശൈലികൾ എങ്ങനെ കാൻസർ ബാധയ്ക്ക് കാരണമാകുന്നുവെന്നും പത്മ അന്വേഷിക്കാൻ തുടങ്ങി. പരിസ്ഥിതി മലിനീകരണവും, ദിവസവും ഉപയോഗിക്കുന്ന പല ഉൽപന്നങ്ങളിലെയും രാസവസ്തുക്കളും കാൻസറിന് കാരണമാകുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. അങ്ങനെയാണ് സ്ഥിരമായി ഉപയോഗിക്കുന്ന പല ഉൽപ്പന്നങ്ങൾക്കും പ്രകൃതി ദത്തമായ ബദൽ കണ്ടെത്താൻ പത്മയെ പ്രേരിപ്പിച്ചത്. മാറ്റത്തിന് ആദ്യം തുടക്കമിടേണ്ടത് അവനവനിൽ നിന്ന് തന്നെയാണെന്ന് പത്മ ഉറപ്പിച്ചു. ടോയ്‌ലറ്റ് ക്ലീനറുകൾ, ഡിറ്റർജന്റുകൾ, പാത്രം കഴുകുന്ന ദ്രാവകങ്ങൾ എന്നിവയുടെ പ്രകൃതിദത്തമായ ബദലുകളിലേക്ക് മാറാൻ അവർ തീരുമാനിച്ചു. സോപ്പ്കായ വെച്ച് ഓർഗാമിക്ക് ലോഷനുകൾ ഉണ്ടാക്കി പത്മ ഇതിന് ജൈവമാർഗം കണ്ടെത്തി. പാഴായിപ്പോകുന്ന പേപ്പറുകൾ പുനരുപയോഗിച്ചം പൊടി…
2022-ൽ രാജ്യം റെക്കോർഡ് തലത്തിലുള്ള ലയനങ്ങളും ഏറ്റെടുക്കലുകളും കണ്ടു. കമ്പനികൾ ഏകീകരിക്കാനും പുതിയ സെഗ്‌മെന്റുകളിൽ പ്രവേശിക്കാനും ശ്രമിച്ചു. ഇത് ബാങ്കിംഗ്, സിമന്റ്, വ്യോമയാനം തുടങ്ങിയ മേഖലകളിലെ എക്കാലത്തെയും വലിയ ഇടപാടുകളിലേക്ക് നയിച്ചു. 2021ലെ മെർജിംഗ് ആൻഡ് അക്വിസിഷൻ ഡീലുകളുടെ ആകെ മൂല്യം 107 ബില്യൺ ഡോളറായിരുന്നു. എന്നാൽ 2022-ൽ അത് 152 ബില്യൺ ഡോളറായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2018 ന് ശേഷമുളള റെക്കോർഡ് ഡീലുകളാണ് 2022-ൽ നടന്നത്. 2022-ൽ, നിരവധി ഹൈ പ്രൊഫൈൽ ലയനങ്ങളും ഏറ്റെടുക്കലുകളും ആഗോളതലത്തിലും നടന്നു. അതിലൊന്ന് ട്വിറ്ററിന്റെ ഏറ്റെടുക്കലാണ്. 2022 കണ്ട ചില പ്രമുഖമായ ലയനങ്ങളും ഏറ്റെടുക്കലുകളും പരിശോധിക്കാം. ട്വിറ്റർ വാങ്ങിയ ഇലോൺ മസ്ക് (Musk) ലോകത്തിലെ ഏറ്റവും വലിയ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ (Twitter) ഇലോൺ മസ്‌കിന്റെ കൈകളിലെത്തിയത് ഒരു സ്റ്റാൻഡേർഡ് കോർപ്പറേറ്റ് ഏറ്റെടുക്കൽ ആയിരുന്നില്ല. കോടതിയിലും പുറത്തുമായി നടന്ന വാക്പോരാട്ടങ്ങൾക്കൊടുവിൽ മസ്ക് ട്വിറ്റർ ഏറ്റെടുത്തുവെങ്കിലും ട്വിസ്റ്റുകളും ടേണുകളും നിറഞ്ഞ ഈ കഥ വർഷത്തിൽ ഭൂരിഭാഗവും തലക്കെട്ടുകളിൽ ഇടംപിടിച്ചിരുന്നു.…