Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വിട പറഞ്ഞ ബിസിനസ് പ്രമുഖർ
Editor's Pick

വിട പറഞ്ഞ ബിസിനസ് പ്രമുഖർ

News DeskBy News Desk1 January 2023Updated:1 January 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

2022- ചരിത്രത്തിൽ രേഖപ്പെടുത്തുന്നത് ഇന്ത്യൻ വ്യവസായലോകത്തിൽ നിറസാന്നിധ്യമായിരുന്നു ചിലരുടെ വിയോഗം കൂടിയാണ്.

വിജയകരമായി ബിസിനസ് ലോകത്ത് വിരാജിക്കുമ്പോൾ കടന്നുവന്ന മരണം ഇന്ത്യൻ വ്യവസായ ലോകത്തെയും പിടിച്ചുകുലുക്കി. ഇന്ത്യയുടെ ബിഗ്ബുൾ രാകേഷ് ജുൻ‌ജുൻ‌വാല മുതൽ മുൻ ടാറ്റ സൺസ് ചെയർമാൻ സൈറസ് മിസ്ത്രി വരെ ഈ വർഷം ബിസിനസ്സിനോടും ജീവിതത്തോടും വിടപറഞ്ഞ പ്രമുഖരാണ്.

2022 കടന്നുപോകുമ്പോൾ ചാനൽ അയാം ഡോട്ട് കോം ആ സംരംഭകരെ ഓർക്കുന്നു.

രാകേഷ് ജുൻജുൻവാല

ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് വിളിക്കപ്പെടുന്ന രാകേഷ് ജുൻജുൻവാല 2022 ഓഗസ്റ്റ് 14-നാണ് അന്തരിച്ചത്. തന്റെ സ്വപ്ന സംരംഭമായ ആകാശ എയർ എയർലൈന് തുടക്കം കുറിച്ച് ദിവസങ്ങൾക്കുളളിലായിരുന്നു രാജ്യത്തെ അതിസമ്പന്നരിൽ ഒരാളായ ജുൻ‌ജുൻ‌വാലയുടെ മരണം.

Rakesh Jhunjhunwala വിടവാങ്ങി | ബി​ഗ്ബുൾ ബാക്കിയാക്കിയത്.. | ജുൻജുൻവാലയുടെ Akasa ജൂണിൽ

സൈറസ് മിസ്ത്രി

2022 സെപ്തംബർ നാലിന് മഹാരാഷ്ട്രയിലെ പാൽഘറിലുണ്ടായ വാഹനാപകടത്തിലാണ്  ടാറ്റ സൺസ് മുൻ ചെയർമാൻ  സൈറസ് മിസ്ത്രി മരിച്ചത്. ഗുജറാത്തിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്നു 54 കാരനായ മിസ്‌ത്രി. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഭാവിക്ക് വലിയ ആഘാതമായിരുന്നു.

Cyrus Mistry: സൗമ്യനായ പോരാളി | ടാറ്റയും മിസ്ത്രിയും മുഖാമുഖം

വിക്രം കിർലോസ്കർ

നവംബർ 30-ന് ടൊയോട്ട കിർലോസ്‌കർ വൈസ് പ്രസിഡന്റ് വിക്രം കിർലോസ്‌കർ വിടപറഞ്ഞു. ഓട്ടോമൊബൈൽ വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു ഈ വിയോഗം. 1990 കളുടെ അവസാനത്തിൽ, ജപ്പാനിലെ ടൊയോട്ട മോട്ടോർ കോർപ്പറേഷനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു.

പല്ലോൻജി മിസ്ത്രി

സൈറസിന്റെ മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് അതായത് ജൂൺ 28 നാണ് പല്ലോൻജി മിസ്ത്രി അന്തരിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ഷാപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം.

18.37 ശതമാനം കൈവശമുള്ള ടാറ്റ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ഓഹരി ഉടമയാണ് എസ്പി ഗ്രൂപ്പ്.

ജംഷഡ് ജിജി ഇറാനി

ടാറ്റ സ്റ്റീൽ മുൻ എംഡിയായിരുന്ന ജെജെ ഇറാനി (86) ഈവർഷം നവംബറിൽ അന്തരിച്ചു. ഇന്ത്യയുടെ ഉരുക്ക് മനുഷ്യൻ എന്നറിയപ്പെടുന്ന ഇറാനി, ടാറ്റ സ്റ്റീലിനെ വിലകുറഞ്ഞതും ഉയർന്ന നിലവാരമുള്ളതുമായ സ്റ്റീൽ നിർമ്മാതാവാക്കി മാറ്റുന്നതിൽ വലിയ സംഭാവനയാണ് നൽകിയത്.

രാഹുൽ ബജാജ്

നാല് പതിറ്റാണ്ടോളം ചെയർമാനായി  ബജാജ് ഗ്രൂപ്പിനെ നയിച്ച രാഹുൽ ബജാജ് ഫെബ്രുവരി 12ന് അന്തരിച്ചു. അദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ വിറ്റുവരവ് 7.2 കോടിയിൽ നിന്ന് 12,000 കോടിയായി ഉയർന്നിരുന്നു. ബജാജിനെ മുൻനിര കമ്പനിയാക്കുന്നതിൽ പ്രധാന റോൾ വഹിച്ചത് രാഹുൽ ബജാജായിരുന്നു

The popular beverage Rasna's founding chairman, Areez Pirojshaw Khambatta, died in Ahmedabad from a cardiac arrest, the firm announced on Monday.
The popular beverage Rasna’s founding chairman, Areez Pirojshaw Khambatta, died in Ahmedabad from a cardiac arrest, the firm announced on Monday.

Tulsi Tanti

സുസ്ലോൺ എനർജിയുടെ സ്ഥാപകനായ തുളസി തന്തിയാണ് ഇന്ത്യയിൽ പുനരുപയോഗ ഊർജം ആദ്യമായി അവതരിപ്പിച്ചത്. ഒക്ടോബർ 1-നായിരുന്നു അദ്ദേഹം വിടപറഞ്ഞത്.

സുശീൽ കുമാർ ജെയിൻ

പാനേസ്യ ബയോടെക്കിന്റെ സ്ഥാപകനായ സുശീൽ കുമാർ ജെയിൻ ഒക്ടോബർ 7-ന് തന്റെ 89-ആം വയസ്സിൽ അന്തരിച്ചു. ഇന്ത്യയിലെ മുൻനിര വാക്സിൻ നിർമ്മാണ കമ്പനിയാണ് Panacea Biotec.

Areez Khambatta

രസ്‌ന ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ അരീസ് ഖംബട്ട നവംബർ 19-ന് തന്റെ 85-ആം വയസ്സിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങിയ രസ്‌ന ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ലഘുപാനീയമായി ഖ്യാതി നേടിയിരുന്നു. കൊക്കകോള, പെപ്‌സി തുടങ്ങിയ കമ്പനികൾക്ക് കടുത്ത മത്സരമാണ് ഇന്ത്യൻ ബ്രാൻഡായ രസ്ന നൽകിയത്.

വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങൾ വ്യക്തികളുടെ വിയോഗം നഷ്ടമായി കാണാതെ അത് നികത്തുമായിരിക്കാം. പക്ഷെ വ്യത്യസ്തമായി ചിന്തിക്കുകയും കമ്പനിയെ പുതിയ ദിശയിലേക്ക് നയിക്കുകയും ചെയ്യുന്ന ദീർഘദർശികളായ സംരംഭകർ ജീവിത്തതിൽ നിന്ന് വിടപറഞ്ഞാലും രാകേജ് ജുൻജുൻവാലെയപ്പോലെ പുതിയകാലത്തിന്റെ സംരംഭക താരങ്ങളെപ്പോലുള്ളവരുടെ ആശയവും സംരംഭക ബോധവും വരും തലമുറയ്ക്കും യുവ സംരംഭകർക്കും പ്രചോദനമായി നിലനിൽക്കുക തന്നെചെയ്യും. 

In 2022, India lost some of its business veterans. From Rakesh Jhunjhunwala to former Tata Sons chairman Cyrus Mistry, the demises of some of the greatest minds have left a deep void in India’s business scenario. As the year concludes, Channeliam remembers the entrepreneurs who departed leaving a great legacy.

banner business business news India Malayalam news news news article news today News updates
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

28 May 2026

സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ

28 May 2026

വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്

28 May 2026

ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ

28 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
  • സംരംഭങ്ങൾക്ക് വേഗത പകരാൻ ഭവ്യ
  • വൻ തിരിച്ചുവരവുമായി അദാനി ഗ്രൂപ്പ്
  • ഇന്ത്യക്കാരെ കാത്ത് ജീവിതശൈലി രോഗങ്ങൾ
  • ഇസ്രായേൽ സർക്കാർ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil