Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ചന്ദ്രയാൻ 3 മുതൽ ഗഗൻയാൻ വരെ
Editor's Pick

ചന്ദ്രയാൻ 3 മുതൽ ഗഗൻയാൻ വരെ

News DeskBy News Desk2 January 2023Updated:2 January 20233 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ചന്ദ്രയാൻ-3 മുതൽ ഗഗൻയാൻ വരെ. രാജ്യം കാത്തിരിക്കുന്നത് മികച്ച 3 ബഹിരാകാശ ദൗത്യങ്ങൾക്കാണ്. 2023ൽ വരാനിരിക്കുന്ന ബഹിരാകാശ ദൗത്യങ്ങൾ ഇവയാണ്. 

1. ചന്ദ്രയാൻ-3 

നാസ ചന്ദ്രനിലേക്കുള്ള ആർട്ടെമിസ്-1 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കിയതോടെ, പേടകത്തിന്റെ പിൻഗാമി യെന്നോണം ചന്ദ്രയാൻ-3 വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ് രാജ്യമിപ്പോൾ.

2023 ജൂണോടെ, GSLV Mk-III-ൽ ചന്ദ്രയാൻ-3 വിക്ഷേപിക്കാൻ ആണ് പദ്ധതി.

കഴിഞ്ഞ രണ്ട് ദൗത്യങ്ങളേക്കാൾ കരുത്തുറ്റതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്ന റോവറിന്റെ പരീക്ഷണം ഇസ്രോ തുടരുന്നതിനാലാണ് ദൗത്യം വൈകുന്നത്. ചന്ദ്രനിൽ പതിച്ച ചന്ദ്രയാൻ -2 ന്റെ പകർപ്പല്ലെങ്കിലും, ചന്ദ്രോപരിതലത്തിന് മുകളിൽ ചന്ദ്രയാൻ -2വിന്റെ സമാന    ഓർബിറ്ററിലായിരിക്കും ചന്ദ്രയാൻ-3 സഞ്ചരിക്കുക. 

Related Articles:

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യം 2023 ആദ്യം | ബഹിരാകാശ മേഖലയിലേക്ക് സ്വകാര്യ കമ്പനികൾ വരണം

2. ആദിത്യ L1 സൂര്യനിലേക്ക്

സൂര്യന്റെ ഭൗതികശാസ്ത്രമടക്കം പഠിക്കാൻ യൂറോപ്പും, യുഎസും ഇതിനകം പേടകങ്ങൾ അയച്ചിട്ടുണ്ടെങ്കിലും, ഇന്ത്യ അതിനായി ഒരു ബഹിരാകാശ ദൗത്യം ആരംഭിക്കുന്നത് ഇതാദ്യമാണ്. ആദിത്യ L1 ദൗത്യം Lagrange പോയിന്റ് 1-ലേക്ക് (L1) വിക്ഷേപിക്കും. നാസ മുൻപ് വിക്ഷേപിച്ച  സോളാർ ആൻഡ് ഹീലിയോസ്ഫെറിക് ഒബ്സർവേറ്ററി സാറ്റലൈറ്റ് സോഹോ നിലവിൽ ഈ Lagrange പോയിന്റിലാണ് സ്ഥിതി ചെയ്യുന്നത്. വൈദ്യുതകാന്തിക, കണികാ ഡിറ്റക്ടറുകൾ ഉപയോഗിച്ച് ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള പാളികൾ (കൊറോണ) എന്നിവ നിരീക്ഷിക്കാൻ ആദിത്യ-എൽ 1 ഏഴ് പേലോഡുകൾ വഹിക്കും. നാല് പേലോഡുകൾ നേരിട്ട് സൂര്യനെ വീക്ഷിക്കുന്നു. ശേഷിക്കുന്ന മൂന്ന് പേലോഡുകൾ ലാഗ്രാഞ്ച് പോയിന്റ് എൽ 1 ൽ കണങ്ങളെയും ഫീൽഡുകളെയും കുറിച്ച് പഠനം നടത്തുന്നു.

3. റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് (RLV-TD)

ആദ്യത്തെ റൺവേ ലാൻഡിംഗ് പരീക്ഷണം (RLV-LEX) വികസിപ്പിക്കാൻ ഇന്ത്യ പദ്ധതിയിടുന്നു. കർണാടക ചിത്രദുർഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ ദൗത്യം പരീക്ഷിക്കും. ഹൈപ്പർസോണിക് ഫ്ലൈറ്റ്, ഓട്ടോണമസ് ലാൻഡിംഗ്, പവർഡ് ക്രൂയിസ് ഫ്ലൈറ്റ് എന്നിങ്ങനെ വിവിധ സാങ്കേതിക വിദ്യകൾ വിലയിരുത്തുന്നതിനുള്ള ഒരു ഫ്ലയിംഗ് ടെസ്റ്റ് ബെഡ് ആയി റീയൂസബിൾ ലോഞ്ച് വെഹിക്കിൾ ടെസ്റ്റ് പ്രവർത്തിക്കും.  

4. ഗഗൻയാൻ ദൗത്യം

2023ലെ ഐഎസ്ആർഒയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ് ഗഗൻയാൻ. 2023ൽ പേടകത്തിന്റെ ആദ്യ പരീക്ഷണ പറക്കൽ നടത്തും. 
2023 അവസാനത്തോടെ ഗഗൻയാൻ 1ഉം, 2024ന്റെ രണ്ടാം പാദത്തോടെ 

ഗഗൻയാൻ 2ഉം വിക്ഷേപിക്കുകയാണ് ലക്ഷ്യമിടുന്നത്. പേടകത്തിന്റെ മനുഷ്യവാഹക ശേഷി, ഓർബിറ്റൽ മൊഡ്യൂൾ പ്രൊപ്പൽഷൻ സിസ്റ്റം, മിഷൻ മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ സിസ്റ്റം എന്നിവയുടെ പ്രകടനം വിലയിരുത്താൻ ഗഗൻയാൻ 1 സഹായിക്കുമെന്ന് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നു. 

സ്വകാര്യ കമ്പനികൾക്കും അവസരം

ബഹിരാകാശ ഗവേഷണത്തിനും, ദൗത്യങ്ങൾക്കുമായി സ്വകാര്യ എയ്റോസ്പേസ് കമ്പനികളെ, പ്രത്യേകിച്ചും സ്റ്റാർട്ടപ്പുകളെ വലിയ രീതിയിൽത്തന്നെ ഐഎസ്ആർഒ പിന്തുണയ്ക്കുന്നുണ്ട്. 2022ൽ സ്വകാര്യ എയ്റോസ്പേസ് സ്ഥാപനമായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് നിർമ്മിച്ച ആദ്യത്തെ റോക്കറ്റ് വിക്ഷേപിച്ചത് ഒരുദാഹരണമാണ്. ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലൂടെ ബഹിരാകാശ രംഗത്ത് മികച്ച സംഭാവനകൾ ഭാവിയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Related: $8 Mn സമാഹരിച്ച് Bellatrix Aerospace | ISROയുമായി കൈകോർത്ത് Skyroot Aerospace

The Indian Space Research Organisation (ISRO) is all set to indulge in new experiments in 2023. ISRO’s plans would begin early next year with the first runway landing experiment (RLV-LEX) of the reusable launch vehicle from the Aeronautical Test Range in Karnataka’s Chitradurga. Besides Aditya and Chandrayaan-3, the year will also see a series of experiments on India’s maiden human space flight – the Gaganyaan project. The first uncrewed mission with the aim of validating the performance of the human-rated launch vehicle, orbital module propulsion system, and recovery operations is expected to take place in the last quarter of 2023. 

aerospace Aerospace Exploration aerospace industry aerospace startup banner Chandrayaan chandrayaan 3 Chandrayaan-3 India Indian Space Research Organisation (ISRO) ISRO ISRO Chairman Space mission Space Research space startup Space Startups Space Tech Space tech center space tech ecosystem space technology Space Technology Conclave SpaceX technology
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?

19 May 2026

ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 

19 May 2026

ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു

19 May 2026

അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും

19 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മദ്യവും ലോട്ടറിയുമല്ലാതെ മറ്റെന്തുണ്ട്?
  • ബുള്ളറ്റ് ട്രെയിനിന്റെ ഫസ്റ്റ് ലുക്ക് 
  • ഇറാനുമായി ട്രംപ് രമ്യതയിൽ എത്തുന്നു
  • അദാനിക്കെതിരെയുള്ള കേസുകൾ അവസാനിപ്പിക്കും
  • ക്ഷീര സംരംഭകർക്ക് വിലകൂട്ടി നൽകാൻ മിൽമ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil