Author: News Desk

കേരള സർക്കാർ, സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളുടെ സജീവ പങ്കാളിയാണെന്ന് സംസ്ഥാന ഐടി വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി സ്നേഹിൽ കുമാർ ഐഎഎസ്. സ്റ്റാർട്ടപ്പുകൾ വാഗ്ദാനം ചെയ്യുന്ന സേവനങ്ങൾ വളരെ വിപുലമാണ്. വെബ്സൈറ്റ് ഡിസൈൻ മുതൽ എന്റർപ്രൈസ് സോഫ്റ്റ് വെയർ വികസിപ്പിക്കുന്നത് വരെയുള്ള കാര്യങ്ങളിലെ സാങ്കേതികവിദ്യാ വികസനത്തിനായി സ്റ്റാർട്ടപ്പുകളുടെ സേവനം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ഒരുപാട് സ്റ്റാർട്ടപ്പുകളും, പുതിയ സംരംഭങ്ങളും സാങ്കേതികവിദ്യ വികസനവുമായി ബന്ധപ്പെട്ട് ഗവൺമെന്റിനെ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ലളിതമായ സാങ്കേതിക സൊല്യൂഷനുകളാണ് സ്റ്റാർട്ടപ്പുകളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. പുതിയ ആശയങ്ങളും, സാങ്കേതികവിദ്യകളുമായി കൂടുതൽ സ്റ്റാർട്ടപ്പുകൾ എത്തുന്നത് തീർച്ചയായും ശുഭ സൂചനയാണ്. ഒന്നോ, രണ്ടോ വർഷങ്ങൾക്കുള്ളിൽത്തന്നെ കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വലിയ വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്നേഹിൽ കുമാർ ഐഎഎസ് കൂട്ടിച്ചേർത്തു. Also Read: Other Government Related News | Central Government Related

Read More

കോഴ്‌സുകൾ വിൽക്കുന്നതിന് മുമ്പ് രക്ഷിതാക്കളുടെ അഫോഡബിലിറ്റി ടെസ്റ്റ് (Affordability test) നടത്താമെന്ന് സമ്മതിച്ച് എഡ്ടെക് വമ്പനായ ബൈജൂസ്. ബാലാവകാശ സംഘടനയായ നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന് മുമ്പാകെയാണ് കമ്പനി ഇക്കാര്യം സമ്മതിച്ചത്. കമ്പനിയിൽ നിന്നുള്ള കൂടുതൽ വിവരങ്ങൾക്കും രേഖകൾക്കുമായി ബാലാവകാശ സംഘടന തിങ്കളാഴ്ച ബൈജൂസ് ഉദ്യോഗസ്ഥരുമായി വീണ്ടും കൂടിക്കാഴ്ച നടത്തും. ബൈജൂസ് തങ്ങളുടെ റീഫണ്ട് നയത്തിൽ മാറ്റം വരുത്താനും മാതാപിതാക്കൾക്ക് കോഴ്‌സുകളും ലോണുകളും വാഗ്ദാനം ചെയ്യുന്നതിനുമുമ്പ് അവരുടെ അഫോഡബിലിറ്റി ടെസ്റ്റ് നടത്താമെന്നും സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ (NCPCR) മേധാവി പ്രിയങ്ക് കനൂംഗോയെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തു. 25,000 രൂപയിൽ താഴെ മാസവരുമാനമുള്ള കുടുംബങ്ങൾക്ക് കോഴ്‌സുകൾ വിൽക്കില്ലെന്ന് അവർ സമ്മതിച്ചു. അഫോഡബിലിറ്റി ടെസ്റ്റിൽ പരാജയപ്പെടാൻ സാധ്യതയുളള എന്നാൽ കോഴ്‌സുകളും ലോണുകളും വാങ്ങിയ മാതാപിതാക്കൾക്ക് മുഴുവൻ കോഴ്‌സ് ഫീസും തിരികെ നൽകാനും അവർ സമ്മതിച്ചിട്ടുണ്ട്, പ്രിയങ്ക് കനൂംഗോ അറിയിച്ചു. ബൈജൂസ് കുട്ടികൾക്കായി നടത്തുന്ന എല്ലാ കോഴ്‌സുകളുടെയും…

Read More

എൻഡിടിവിയിൽ ഏറ്റവും കൂടുതൽ ഓഹരികൾ നേടി അദാനി ഗ്രൂപ്പ്. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവർ  തങ്ങളുടെ  ഭൂരിഭാഗം ഓഹരികളും അദാനി ഗ്രൂപ്പിന് വിൽക്കുമെന്ന് അറിയിച്ചു. ന്യൂസ് ബ്രോഡ്‌കാസ്റ്ററിലെ  32.26 ശതമാനം ഓഹരികളിൽ 27.26 ശതമാനവും റോയ്‌സ് ദമ്പതികൾ അദാനി ഗ്രൂപ്പിന് വിൽക്കുകയും ന്യൂനപക്ഷമായ 5 ശതമാനം ഷെയർഹോൾഡിംഗ് നിലനിർത്തുകയും ചെയ്യുമെന്ന് എൻ‌ഡി‌ടി‌വിയുടെ റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നു. പരസ്പര ധാരണ അനുസരിച്ച് അദാനി ഗ്രൂപ്പ് സ്ഥാപനമായ AMG മീഡിയ നെറ്റ് വർക്കിന് NDTV ഓഹരികൾ കൈമാറുകയാണെന്നാണ് റെഗുലേറ്ററി ഫയലിംഗ് പറയുന്നത്. ഈ കൈമാറ്റത്തിന് ശേഷം, നിലവിൽ കമ്പനിയിൽ 37.44 ശതമാനം ഓഹരി കൈവശമുള്ള അദാനി ഗ്രൂപ്പ് 64.71 ശതമാനത്തിലധികം ഓഹരികളുമായി ഏറ്റവും വലിയ ഒറ്റ ഓഹരി ഉടമയായി മാറും. ഡിസംബർ 30നോ അതിനു ശേഷമോ വിൽപ്പന നടക്കും. ഓഹരികൾ കൈമാറുന്ന വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ 60 ട്രേഡിംഗ് ദിവസങ്ങളിലെ NDTV-യുടെ ശരാശരി വിപണി വില 368.43 രൂപ പ്രകാരമാണ്. അങ്ങനെയങ്കിൽ അദാനി ഗ്രൂപ്പിന് കമ്പനിയുടെ അധിക ഓഹരികൾക്കായി ഏകദേശം 648…

Read More

ബുർജ് ഖലീഫയേക്കാൾ ഇരട്ടി ഉയരത്തിൽ പുതിയ അംബരചുംബിയായ ടവർ നിർമ്മിക്കാൻ സൗദി അറേബ്യ. ബുർജിനെ വെല്ലാൻ സൗദി 2 കിലോമീറ്റർ ഉയരത്തിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ടവറിന് 5 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്നു. ടവറിന്റെ രൂപകൽപ്പനയ്ക്കായി ഡവലപ്പർമാർ, ആർക്കിടെക്റ്റുകൾ, കൺസ്ട്രക്ഷൻ സ്‌പെഷ്യലിസ്റ്റുകൾ, പ്രോജക്ട് മാനേജർമാർ എന്നിവരെ ക്ഷണിച്ചു. ഒരു മില്യൺ ഡോളർ പ്രവേശന ഫീസ് നൽകി ഇതിനായുള്ള ഡിസൈൻ മത്സരത്തിൽ ഇവർക്ക് പങ്കെടുക്കാനാകും. സ്‌കിഡ്‌മോർ, ഓവിംഗ്‌സ് & മെറിൽ (എസ്‌ഒഎം), അഡ്രിയൻ സ്മിത്ത്, ഗോർഡൻ ഗിൽ ആർക്കിടെക്ചർ തുടങ്ങിയ പേരുകൾക്കായുള്ള ഡിസൈനാണ് സമർപ്പിക്കേണ്ടത്. എട്ടോളം കമ്പനികളാണ് നിലവിൽ ഡിസൈൻ മത്സരത്തിനായി മുന്നോട്ടു വന്നിരിക്കുന്നത്. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിനോടു ചേർന്നുള്ള സ്ഥലം പദ്ധതിയ്ക്കായി ഏറ്റെടുക്കും. പദ്ധതിയുടെ അന്തിമ തീരുമാനം നിലവിൽ സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ പരിഗണനയിലാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ ഉയരമാണുള്ളത്. മെഗാ പ്രോജക്ടുകൾ വേറെയും വികസനത്തിലിരിക്കുന്ന നിരവധി…

Read More

പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസ് നിരത്തിലിറക്കാനൊരുങ്ങി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ. സ്മാർട്ട് സിറ്റി പദ്ധതിയിലൂടെ രണ്ട് ഇലക്ട്രിക് ബസുകളാണ് കെഎസ്ആർടിസി വാങ്ങുന്നത്. ഗതാഗതത്തിനു പുറമേ വിനോദസഞ്ചാരവും ലക്ഷ്യമിട്ടാണ് പുതിയ ബസുകള്‍ നിരത്തിലെത്തിക്കുന്നത്. മേൽക്കൂര ഇളക്കി മാറ്റാനാകുന്ന ഇലക്ട്രിക്ക് ബസുകളാണ് ഇവ. പ്രമുഖ വാഹനനിർമ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് അനുബന്ധസ്ഥാപനം സ്വിച്ച് മൊബിലിറ്റിയാണ് ബസ് നിർമ്മിക്കുന്നത്.കൈമാറിക്കഴിഞ്ഞാലും, അഞ്ചു വര്‍ഷത്തെ മെയിന്റനെൻസ് ചെലവ് വഹിക്കേണ്ടത് കമ്പനിയായിരിക്കും. ബസിന്റെ നിറം, ലോഗോ തുടങ്ങിയ വിവരങ്ങൾ കെഎസ്ആര്‍ടിസി നിലവിൽ പുറത്തുവിട്ടിട്ടില്ല. 1.5 മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ചാർജ്ജിംഗ് സമയം കണക്കാക്കുന്ന ഡബിൾ ഡെക്കറിന് 120 കിലോമീറ്റർ വരെ റൈഡിംഗ് റേഞ്ചാണുള്ളത്.   പ്രത്യേകതകളെന്തെല്ലാം ? ഊർജ്ജക്ഷമതയുള്ളതും, പരിസ്ഥിതി സൗഹൃദവും സുരക്ഷിതവുമാ യിരിക്കും ഇ ഡബിൾ ഡെക്കർ എന്നാണ് വിലയിരുത്തുന്നത്. നഗരമേഖലകളിൽ  പ്രതിദിനം 180 കിലോമീറ്റർ വരെ ഇവ ഓടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡബിള്‍ ഡെക്കറിലെ നഗരക്കാഴ്ചയ്ക്ക് തിരക്കേറിയപ്പോഴാണ് കൂടുതല്‍ ബസുകൾ നിരത്തിലിറക്കാൻ കെഎസ്ആർടിസി തീരുമാനിച്ചത്. 65 ഇരിപ്പിടങ്ങളോടെയാണ് ബസ് നിരത്തിലിറങ്ങുക. 120…

Read More

2022ലെ ഖത്തർ ലോകകപ്പിന്റെ ആരവങ്ങളൊഴിഞ്ഞു. കാൽപന്തുകളി ആസ്വദിക്കാനെത്തിയവരും, കളിച്ചു തകർക്കാനെത്തിയവരുമെല്ലാം ഖത്തർ വിട്ടു. എന്നാൽ നജിറ നൗഷാദ് എന്ന വീട്ടമ്മ ഇപ്പോഴും ഖത്തറിലാണ്, തന്റെ ഒരൽപം സാഹസികമായ ഖത്തർ യാത്രയുടെ ചിത്രങ്ങൾ സ്വന്തം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെയ്ക്കുകയാണ് നജിറയിപ്പോൾ. സിംപിളല്ല ഈ വീട്ടമ്മയുടെ യാത്ര ലോകകപ്പ് കാണാൻ എല്ലാവരും വിമാനമാർഗം ഖത്തറിലെത്തിയപ്പോൾ, കേരളത്തിൽ നിന്ന് നജിറ ഖത്തറിലേക്ക് പോയത് പ്രമുഖ വാഹനനിർമ്മാതാവ് മഹീന്ദ്രയുടെ ഥാർ എന്ന വാഹനത്തിലാണ്. പ്രിയ ഫുട്ബോൾ താരം ലയണൽ മെസ്സിയെ കാണാൻ അവർ പിന്നിട്ട ദൂരം 2973 കിലോമീറ്ററോളം! 33ാമത്തെ വയസിൽ തന്റെ അഞ്ചു കുട്ടികളേയും ഒപ്പം കൂട്ടിയായിരുന്നു നജിറയുടെ യാത്ര. ആദ്യം വാഹനം കപ്പൽ വഴി ഒമാനിലേക്ക് കൊണ്ടുപോയി. ഒമാനിൽ നിന്ന് യുഎഇ, ബഹ്‌റൈൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലൂടെ വാഹനമോടിച്ചാണ് നജിറ ഖത്തറിലെത്തിയത്. അഭിനന്ദനങ്ങളുമായി ആനന്ദ് മഹീന്ദ്ര ഇന്ത്യയിലെ പ്രമുഖ ബിസിനസ്സ് വ്യവസായികളിൽ ഒരാളായ ആനന്ദ് മഹീന്ദ്രയടക്കം നജിറയ്ക്ക് അഭിനന്ദനങ്ങളുമായി എത്തി. അർജന്റീനയുടെയും മെസ്സിയുടെയും…

Read More

രാജ്യത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേരളം, തമിഴ്നാട്, തെലങ്കാന,കർണാടക എന്നീ സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വളരെ വലിയ വളർച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന അതിർത്തികൾക്ക് പുറത്തേക്ക് വളരാനാകണം. ഈ സാധ്യതകൾ നമ്മൾ കൂടുതലായി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന് തമിഴ്നാട് Technology & Digital Services മന്ത്രി Mano Thangaraj പറഞ്ഞു. ശരിയായ ഫണ്ടിംഗ്, ടാലന്റ്, അനുയോജ്യമായ പ്രോഡക്ട് എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് ഒത്തുവരണം. പല സ്റ്റാർട്ടപ്പുകളും അവരുടെ വളർച്ചയിൽ നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ടാലന്റ്, ഫണ്ടിംഗ് ജീവനക്കാർ കുറച്ച് നാളുകൾ മാത്രം ജോലി ചെയ്ത് എക്സ്പീരിയൻസ് നേടി വിട്ടുപോകുന്ന അവസ്ഥ എന്നിവയെല്ലാം ഈ പ്രശ്നങ്ങളിൽ പെടുന്നു. ഒരു പൂർണമായ പ്രോഡക്ട് അവതരിപ്പിക്കാനാകാതെ പോകുന്നതും സ്റ്റാർട്ടപ്പുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ രീതിയിൽ പ്രതിസന്ധി നേരിടുന്ന സ്റ്റാർട്ടപ്പുകളെ മുന്നോട്ട് കൊണ്ടുവരുന്നതിന് പരിശ്രമം ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ഡീപ് ടെക്നോളജിയിൽ ഫോക്കസ് ചെയ്ത് സംരംഭകരെയും ഇന്നവേറ്റേഴ്സിനെയും സഹായിക്കുന്നതിന് അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ iTNT…

Read More

ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് എലോൺ മസ്‌ക് പ്രഖ്യാപിച്ചിരിക്കാം, പക്ഷേ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്കായി ട്വിറ്ററിൽ പുതിയ ഫീച്ചറുകൾ ചേർക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ നിന്ന് അദ്ദേഹം ഒട്ടും പിന്നോട്ടു പോയിട്ടില്ല. ഇപ്പോഴിതാ പ്ലാറ്റ്ഫോമിൽ ട്വിറ്റർ വ്യൂ കൗണ്ടെന്ന പുതിയൊരു ഫീച്ചർ പ്രഖ്യാപിച്ചിരിക്കുകയാണ് മസ്ക്. തങ്ങളുടെ പോസ്റ്റ് എത്ര തവണ കണ്ടുവെന്ന് ഉപയോക്താക്കൾക്ക് കാണാൻ കഴിയുന്ന ഒരു ഫീച്ചറാണിത്. വീഡിയോകളുടെ കാര്യത്തിൽ ഇതിനോടകം തന്നെ ഈ ഫീച്ചർ നിലവിലുണ്ട്. ലിസ്റ്റുചെയ്ത കമ്പനി സ്റ്റോക്കുകളും, ക്രിപ്‌റ്റോകറൻസി വിലകളും തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ മറ്റൊരു ഫീച്ചറും ഇതിനോടൊപ്പം ട്വിറ്റർ പുറത്തിറക്കിയിട്ടുണ്ട്. മസ്കും ട്വിറ്ററിലെ മാറ്റങ്ങളും ഒക്ടോബറിൽ പുതിയ സിഇഒയായി മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്റർ വളരെയധികം പരീക്ഷണങ്ങളും മാറ്റങ്ങളും കണ്ടു. അദ്ദേഹത്തിന്റെ എട്ട് ആഴ്‌ച നീണ്ട ജോലിയിൽ പിരിച്ചുവിടലുകൾ, ബ്ലൂ ടിക്കിനുള്ള ഫീസ്, മറ്റ് ആശങ്കകൾക്കൊപ്പം ഉള്ളടക്ക മോഡറേഷൻ എന്നിവയെച്ചൊല്ലി നിരവധി വിവാദങ്ങൾ ഉണ്ടായി. ജനുവരി 6 ലെ ക്യാപിറ്റൽ ഹിൽ കലാപത്തിൽ…

Read More

അഞ്ച് വർഷത്തിനുള്ളിൽ 10,000 സ്റ്റാർട്ടപ്പുകളെ കൂടി സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിൽ കൂട്ടിച്ചേർക്കാൻ കർണ്ണാടക. ഇതിനായുള്ള പുതിയ സ്റ്റാർട്ടപ്പ് നയത്തിന് അംഗീകാരം നൽകിയിരിക്കുകയാണ്  കർണാടക മന്ത്രിസഭ. സ്റ്റാർട്ടപ്പുകളേ ഇതിലേ ഇതിലേ അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം 25,000 സ്റ്റാർട്ടപ്പുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുക എന്നതാണ് ലക്ഷ്യം. കർണാടകയിൽ നിലവിൽ 15,000 സ്റ്റാർട്ടപ്പുകൾ ഉണ്ടെന്നാണ് സർക്കാർ പുറത്തുവിടുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,   ഇലക്ട്രിക്ക് വാഹനങ്ങൾ, മെഡ്‌ടെക്, റോബോട്ടിക്സ്, ഡ്രോണുകൾ എന്നിവയുമായി ബന്ധപ്പെട്ട് വളർന്നുവരുന്ന ഡീപ് ടെക് സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കാനും ലക്ഷ്യമിടുന്നുണ്ട്. ഇത്തരം സ്റ്റാർട്ടപ്പുകൾക്കായി 100 കോടി രൂപയുടെ വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടും പദ്ധതിയിലുൾപ്പെടുന്നു. പരിസ്ഥിതിയ്ക്കായും, വിഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായും പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും പ്രോത്സാഹനം നൽകും. വിപുലമാണ് സ്റ്റാർട്ടപ്പ് നയം ഗ്രാമീണ സംരംഭകത്വം, സാമൂഹിക സ്വാധീനം, പ്രോത്സാഹനങ്ങളുടെയും ഇളവുകളുടെയും രൂപത്തിലുള്ള പിന്തുണ തുടങ്ങിയവയെല്ലാം നയം ഉൾക്കൊള്ളുന്നു. മൈസൂരു, ഹുബ്ബള്ളി, മംഗലാപുരം എന്നിവയുൾപ്പെടെ വളർന്നുവരുന്ന ടെക്‌നോളജി ക്ലസ്റ്ററുകളിലെ സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് ബിയോണ്ട് ബെംഗളൂരു ക്ലസ്റ്റർ സീഡ് ഫണ്ടും നയത്തിലുണ്ട്. വിഭിന്നശേഷിക്കാർക്കും,…

Read More

2024-ലെ പാരീസ് ഒളിമ്പിക്സിന്റേയും, യൂത്ത് ഒളിമ്പിക്സിന്റേയും സംപ്രേഷണ അവകാശം റിലയൻസ് പിന്തുണയുള്ള Viacom18 നെറ്റ്‌വർക്ക് സ്വന്തമാക്കി. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയാണ് (IOC) പ്രഖ്യാപനം നടത്തിയത്. ചൈനയാണ് ഇരു കായിക മാമാങ്കങ്ങൾക്കും വേദിയാകുന്നത്. ഇത് ഇന്ത്യ, ബംഗ്ലാദേശ്, ഭൂട്ടാൻ, മാലിദ്വീപ്, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ വിപണികളുൾക്കൊള്ളുന്നു. ഡീൽ വലുപ്പം അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇടപാടിന് 200 മുതൽ 250 കോടി രൂപ വരെ മൂല്യം കണക്കാക്കുന്നു. അടുത്തിടെ സമാപിച്ച ഫിഫ ലോകകപ്പിന്റെ സംപ്രേക്ഷണാവകാശം 450 കോടി രൂപയ്ക്കാണ് വയാകോം 18 നേടിയതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫിഫ ലോകകപ്പ് ഡീലിലേതുപോലെ, Viacom18 “മൾട്ടി പ്ലാറ്റ്ഫോം” അഥവാ, ഒളിമ്പിക്സിന്റെ ടെലിവിഷൻ, ഡിജിറ്റൽ കവറേജുകൾ നൽകും. ഒളിമ്പിക്‌സ് ഗെയിംസിനായി ബ്രോഡ്‌കാസ്റ്റർ മേഖലയ്ക്കുള്ളിൽ സൗജന്യ ടെലിവിഷൻ കവറേജും വയാകോം നൽകുമെന്ന് ഐഒസി അറിയിച്ചു. കളിക്കളങ്ങളൊന്നും വിടാതെ Viacom നിലവിൽ, Viacom18 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) 2023-27-ന്റെ ഡിജിറ്റൽ സംപ്രേഷണാവകാശം സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ സമാപിച്ച…

Read More