Author: News Desk
നടപ്പു സാമ്പത്തികവർഷം ഇതുവരെ 500 ട്രെയിൻ എൻജിനുകൾ എന്ന റെക്കോർഡ് നിർമാണ നേട്ടവുമായി ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്. പുതിയ ട്വിൻ ഇലക്ട്രിക് ചരക്കു എൻജിൻ നിർമാണത്തിന് പിന്നാലെയാണിപ്പോൾ ഈ റെയിൽവേ കമ്പനി. 2021-22 വര്‍ഷത്തെ 486 WAG-9 ട്വിന്‍ ട്രെയിന്‍ എന്‍ജിനുകള്‍ എന്ന റെക്കോർഡാണ് അവര്‍ തിരുത്തിയത്. 1950ല്‍ പ്രവര്‍ത്തനം ആരംഭിച്ച ബെംഗാളിലെ ചിത്തരഞ്ജന്‍ ലോക്കോമോട്ടീവ് വര്‍ക്‌സില്‍ WAP-5, WAP-7, WAG-9 എന്നിങ്ങനെ മൂന്നു തരം വൈദ്യുത തീവണ്ടി എന്‍ജിനുകളാണ് റെയില്‍വേക്കു വേണ്ടി നിര്‍മിക്കുന്നത്. WAP-5, WAP-7 എന്നിവ പാസഞ്ചര്‍ എന്‍ജിനുകളാണെങ്കില്‍ WAG-9 ചരക്കു തീവണ്ടി എന്‍ജിനുമാണ്. 12,000hp കരുത്തുള്ള WAG-9 ട്വിന്‍ എന്‍ജിനുകളാണ് 500 എന്‍ജിനുകളായി നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ റെയില്‍വേയുടെ കരുത്തുറ്റ എൻജിനാണ് WAG-9 ട്വിന്‍ എന്‍ജിനുകള്‍. 2028 ആവുമ്പോഴേക്കും 800 WAG-12 തീവണ്ടി എന്‍ജിനുകള്‍ നിര്‍മിക്കാനാണ് റെയില്‍വേയുടെ പദ്ധതി. ഇന്ത്യന്‍ റെയില്‍വേയിലെ എന്‍ജിനീയര്‍മാര്‍ കൂടുതല്‍ ട്വിന്‍ ലോക്കോസ് നിര്‍മിക്കാനുള്ള ശ്രമങ്ങളിലാണ്. രണ്ട് ഡീസല്‍ എന്‍ജിനുകളെ ട്വിന്‍ ഇലക്ട്രിക് ചരക്ക്…
ശ്രീലങ്കയിൽ മൂന്ന് എയർപോർട്ടുകൾ ഏറ്റെടുത്ത് നടത്താൻ സർക്കാരുമായി ചർച്ച നടത്തി അദാനി ഗ്രൂപ്പ്. ശ്രീലങ്കയുടെ പ്രീമിയം വിമാനത്താവളമായ കൊളംബോ ബന്ദാരനായ്കെ അന്താരാഷ്ട്ര വിമാനത്താവളം (Bandarnaike International Airport) അടക്കമുള്ളവെയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ചത്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് ശ്രീലങ്കൻ വിനോദസഞ്ചാര വകുപ്പ് മന്ത്രി ഹരിൺ ഫെർണാഡോ പറഞ്ഞു. മാനേജ്മെന്റ് കരാറുകളിലായിരിക്കും ഏർപ്പെടുക. കൊളംബോ രത്‌മലാനാ വിമാനത്താവളം (Ratmalana Airport), മത്താല എയർപോർട്ട് (Mattala Airport) എന്നിവയാണ് അദാനി ഏറ്റെടുത്ത് നടത്താൻ താത്പര്യം പ്രകടിപ്പിച്ച മറ്റു വിമാനത്താവളങ്ങൾ. ഏഴ് വർഷം മുമ്പ് ശൂന്യമായ അന്താരാഷ്ട്ര വിമാനത്താവളമെന്ന കുപ്രസിദ്ധി നേടിയതാണ് മത്താല എയർപോർട്ട്. വിമാനത്താവളങ്ങളുടെ നടത്തിപ്പിന് വേണ്ടി അദാനി ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കാൻ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു.ശ്രീലങ്കയുടെ വിനോദസഞ്ചാര മേഖലയിൽ കോവിഡിന് ശേഷം വീണ്ടും കുതിപ്പുണ്ടായതോടെയാണ് വിമാനത്താവളത്തിന്റെ നടത്തിപ്പിന് സർക്കാർ സ്വകാര്യ പങ്കാളിത്തം തേടുന്നത്. കഴിഞ്ഞ വർഷം ശ്രീലങ്ക സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.48 മില്യണെത്തിയിരുന്നു.…
ഉപഭോക്താക്കൾക്ക് യുപിഐ സേവനം തുടർന്നും ലഭിക്കാൻ മൂന്നാംകക്ഷി പേയ്മെന്റ് ആപ്പിലേക്ക് (Third-party payment app) ശ്രദ്ധ കേന്ദ്രീകരിച്ച് പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസ്.പേയ്മെന്റ് സർവീസുകൾ നടത്താൻ പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് മാർച്ച് 1 മുതൽ നിയന്ത്രണമുണ്ട്. അതിനാൽ മറ്റു ലെൻഡർമാർ വഴി യുപിഐ സംയോജിപ്പിച്ച് മൂന്നാം കക്ഷി ആപ്പായി മാറുകയാണ് പേടിഎം. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് യുപിഐ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി വൺ97 കമ്യൂണിക്കേഷൻ ചർച്ച നടത്തിയതായാണ് വിവരം. നിലവിൽ യുപിഐ പേയ്മെന്റുകൾ പേടിഎം വഴി നടത്താൻ സാധിക്കും. അറ്റ് പേടിഎം (@paytm) എന്ന അവസാനിക്കുന്ന വിർച്വൽ പേയ്മെന്റ് അഡ്രസ് (VPA) വഴിയാണ് ഇത് സാധ്യമാകുന്നത്. എന്നാൽ മാർച്ച് 1 മുതൽ വിപി അഡ്രസ് മറ്റ് പേയ്മെന്റ് ബാങ്കുകളിലേക്ക് മാറുമെന്നാണ് വിവരം. പുതിയ വിപിഎയ്ക്ക് വേണ്ടി പേടിഎം മൂന്നോ അതിൽ കൂടുതലോ ബാങ്കുകളെ സമീപിക്കും. ആക്സിസ്…
തങ്ങളുടെ ചാറ്റ് ബോട്ടായ ബാർഡിനെ റീബ്രാൻഡ് ചെയ്ത് ഗൂഗിൾ. ജെമിനി എന്ന പേരിലാണ് ചാറ്റ് ബോട്ടിനെ ഗൂഗിൾ റീബ്രാൻഡ് ചെയ്തത്. ബാർഡിനെ പ്രവർത്തിപ്പിക്കുന്ന നിർമിത ബുദ്ധി (എഐ) ആണ് ജെമിനി. കൂടാതെ ആൺഡ്രോയ്ഡ്, ഐഒഎസുകൾക്ക് വേണ്ടി മൊബൈൽ ആപ്പും ഗൂഗിൾ ലോഞ്ച് ചെയ്തു. ഗൂഗിളിൻെറ ഏറ്റവും വലതും പ്രവർത്തനക്ഷമവുമായ ലാർജ് ലാംഗ്വേജ് മോഡലാണ് ജെമിനി അൾട്രാ 1.0. 150 രാജ്യങ്ങളിൽ ജെമിനി ലഭ്യമായിരിക്കും. ആദ്യത്തെ രണ്ട് മാസം സൗജന്യ ട്രയൽ ലഭിക്കും. ഗൂഗിളിന്റെ വൺ എഐ പ്രീമിയം പ്ലാനിൽ 19.99 ഡോളർ വരിസംഖ്യ നൽകി ജെമിനി ഉപയോഗിക്കാം.40 ഭാഷകളിൽ ചാറ്റ്ബോട്ട് ലഭ്യമായിരിക്കുമെന്ന് ഗൂഗിൾ പറഞ്ഞു. അൾട്രാ വേർഷൻ ജെമിനി അഡ്വാൻസ്ഡ് എന്ന പേരിലാണ് അറിയപ്പെടുക. Google made waves in the tech world with the launch of Gemini, a groundbreaking artificial intelligence app designed to revolutionise the way people interact with technology.…
ജനുവരി 22നാണ് പുതുതായി പണികഴിച്ച അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ നിർവഹിച്ചത്. ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച രാമവിഗ്രഹത്തിന് നിരവധിയുണ്ട് പ്രത്യേകതകൾ. അയോധ്യയിലെ ജന്മഭൂമിയിൽ പ്രതിഷ്ഠിക്കുന്നതിനാൽ വിഗ്രഹത്തിനെ രാം ലല്ല അഥവാ കുഞ്ഞുരാമൻ എന്നാണ് വിളിക്കുന്നത്. 5 വയസ്സുള്ള കുട്ടിയുടെ രൂപത്തിലുള്ള വിഗ്രഹത്തിന് അലങ്കാരങ്ങൾ നിരവധിയാണ്. അധ്യാത്മ രാമായണം, വാത്മീകി രാമായണം, രാമചരിത മാനസം, ആലവന്തർ സ്തോത്രം എന്നിവയെ അടിസ്ഥാനമാക്കിയാണ് രാംലല്ല നിർമിച്ചിരിക്കുന്നത്. സാളഗ്രാമത്തിലാണ് വിഗ്രഹം നിർമിച്ചിരിക്കുന്നത്. രാംലല്ലയെ അലങ്കരിക്കാൻ തിലക്, കിരീടം, വള, വിജയമാല, മോതിരം എന്നിങ്ങനെ 14 തരം ആഭരണങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. 15 കിലോ സ്വർണവും 18,000 ഡയമണ്ടുകളുമാണ് ആഭരണങ്ങൾ നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്. ആഭരണങ്ങൾ നിർമിക്കാൻ മരതകവും ഉപയോഗിച്ചിട്ടുണ്ട്. ലഖ്നൗവിലെ ഹർഷഹയ്മൽ ശ്യാംലാൽ ജ്വല്ലറിയിലെ ശില്പികൾ 12 ദിവസം കൊണ്ടാണ് ആഭരണങ്ങൾ പണിത് തീർത്തത്. രാംലല്ലയുടെ തിലക് നിർമിച്ചത് 16 ഗ്രാം സ്വർണത്തിലാണ്. മധ്യഭാഗത്ത് 3 കാരറ്റിന്റെ വജ്രവും…
കേരളത്തിൽ നിന്ന് അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചു. തിരുവനന്തപുരം കൊച്ചുവേളിയിൽ നിന്ന് രാവിലെ 10 മണിക്കാണ് ട്രെയിൻ പുറപ്പിട്ടത്. മുൻ കേന്ദ്ര റെയിൽവേ സഹമന്ത്രി ഒ രാജഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. 20 കോച്ചുകളുള്ള 24 ആസ്താ സ്പെഷൽ ട്രെയിനുകൾ അയോധ്യയിലേക്ക് സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. അതിൽ ആദ്യത്തേതാണ് നാളെ ഇന്ന് പുറപ്പിട്ടത്. 972 യാത്രക്കാരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്. 12ന് പുലർച്ചെ 2 മണിക്ക് ട്രെയിൻ അയോധ്യയിൽ എത്തും. 13ന് പുലർച്ചെ 12ന് അയോധ്യയിൽ നിന്ന് തിരിക്കുന്ന ട്രെയിൻ 15ന് രാത്രി 10.45ന് കൊച്ചുവേളിയിൽ തിരിച്ചെത്തും. 3300 രൂപയാണ് ഇരുവശത്തേക്കുമുള്ള ടിക്കറ്റ് ചാർജ്.നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും സർവീസ് ആരംഭിക്കും. ഐആർസിടിസിയുടെ ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിനുകളുടെ ഭാഗമായാണ് ആസ്തയുടെ പ്രവർത്തനം. നോൺ എസി സ്ലീപ്പർ ട്രെയിനുകളാണ് ആസ്ത.
സ്ക്രീനിൽ നസ്‌ലിനും മമിതാ ബൈജുവും തകർത്തഭിനയിച്ചപ്പോൾ തിയേറ്ററിൽ പ്രേക്ഷകർ ചിരിച്ചു മറഞ്ഞു, ബോക്സ് ഓഫീസിൽ കോടികളുമെത്തി. ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു ഇപ്പോഴും തിയേറ്ററുകളെ ഇളക്കി മറിച്ചു കൊണ്ട് മുന്നേറുകയാണ്. പണ്ട് ഓംശാന്ത ഓശാനയിൽ നസ്രിയ നസീമിന്റെ കഥാപാത്രം പറയുന്നത് പോലെ എല്ലാവരും നായകനെയും നായികയെയും ശ്രദ്ധിച്ചപ്പോൾ വാഹനപ്രേമികൾ നോക്കിയത് താഴേക്കാണ്, നസ്‌ലിനും മമിതയും മാറി മാറി ഓടിച്ച സ്റ്റൈലിഷ് റെഡ് സ്കൂട്ടറിലേക്ക്. വ്യത്യസ്ത സ്റ്റൈലിൽ വന്ന ഇൻഡി എന്ന ഇലക്ട്രിക് സ്കൂട്ടർ. തെലങ്കാന ബൊമ്മലു.. പ്രേമിക്കുടൂ എന്ന ഒറ്റ പാട്ടു സീനിലേ മുഖം കാണിച്ചുള്ളുവെങ്കിലും പടം കണ്ടിറങ്ങിയവരുടെ മനസിൽ ഇൻഡി കയറി കൂടി. തനി മലയാളി കമ്പനിയായ റിവറിന്റേതാണ് ഈ ഇലക്ട്രിക് സ്കൂട്ടർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടി-യൂട്ടിലിറ്റി ഇലക്ട്രിക് സ്കൂട്ടർ സ്റ്റാർട്ടപ്പാണ് റിവർ. റിവറിനെ അറിയാം… ജാപ്പനീസ് വാഹന നിർമാതാക്കളായ യമഹ മോട്ടോർ കമ്പനിയിൽ നിന്ന് 335 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ച് റിവർ നേരത്തെ തന്നെ…
സംസ്ഥാനത്തെ 57 പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇത്തവണ 889.15 കോടി രൂപയുടെ ലാഭമുണ്ടാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയത് 40,774.07 കോടി രൂപ വിറ്റുവരവ്. വളര്‍ച്ച മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം. ലാഭത്തിലായ സ്ഥാപനങ്ങളിൽ ആദ്യ പത്തിൽ KSFE മുതൽ കെൽട്രോൺ വരെ ഇടം പിടിച്ചു. സംസ്ഥാനത്ത് ആകെയുള്ള 131 പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത് 57 സ്ഥാപനങ്ങള്‍ എന്നത് സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച അവലോകന റിപ്പോട്ടിലാണുള്ളത്. മുന്‍ സാമ്പത്തിക വര്‍ഷം 58 പൊതുമേഖലാ സ്ഥാപനങ്ങളായിരുന്നു ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡ് (KSFE) ആണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും അധികം ലാഭം നേടിയ സ്ഥാപനം. 2022-23 സാമ്പത്തിക വര്‍ഷം 350.88 കോടി രൂപയുടെ പ്രവര്‍ത്തന ലാഭമാണ് നേടിയത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ ലാഭത്തിന്‍റെ 39.46 ശതമാനവും കേരള സ്റ്റേറ്റ് ഫിനാന്‍ഷല്‍ എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ നേട്ടമാണ്. ഇതുൾപ്പെടെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ്…
ആർബിഐ ഉത്തരവിന് പിന്നാലെ പേടിഎമ്മിലെ ഭൂരിപക്ഷം ഓഹരികളും വിറ്റ് ഒഴിവാക്കി സോഫ്റ്റ്ബാങ്ക്. ആർബിഐ ഉത്തരവിനെ തുടർന്ന് പേടിഎമ്മിന്റെ ഓഹരി ഇടിഞ്ഞിരുന്നു. എന്നാൽ പേടിഎമ്മിന്റെ ഓഹരി കുത്തനെ വീഴുന്നതിന് മുമ്പ് തന്നെ സോഫ്റ്റ് ബാങ്ക് ഓഹരി വിറ്റതായാണ് റിപ്പോർട്ട്. മാർച്ച് 1 മുതൽ പേടിഎം ബാങ്കിന്റെ ഭൂരിപക്ഷം പ്രവർത്തനങ്ങൾക്കും മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ ഉത്തരവിട്ടിരുന്നു. ഇന്ത്യയുടെ റെഗുലേറ്ററി പരിസ്ഥിതിയിലും പേടിഎം പേയ്മെന്റ് ബാങ്കിന്റെ ലൈസൻസിലും അനശ്ചിതത്വം നിരീക്ഷിച്ചാണ് നടപടിയെന്ന് സോഫ്റ്റ് ബാങ്ക് പറഞ്ഞു. സ്റ്റോക്ക് ഇടിയുന്നതിന് മുമ്പ് നല്ലൊരു ഭാഗം ഓഹരി വിൽക്കാൻ സാധിച്ചതിൽ ആശ്വാസമുണ്ടെന്ന് ടോക്കിയോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ് ബാങ്ക് വിഷൻ ഫണ്ട് ചീഫ് നവ്നീത് ഗോവിൽ പറഞ്ഞു. 2022 നവംബർ മുതൽ സോഫ്റ്റ് ബാങ്കിന്റെ പക്കലുള്ള പേടിഎമ്മിന്റെ ഓഹരികൾ വിറ്റ് ഒഴിവാക്കുന്നുണ്ട്. 2021ൽ പേടിഎം ഐപിഒയ്ക്ക് വരുമ്പോൾ 18.5% ഓഹരി സോഫ്റ്റ് ബാങ്കിന് സ്വന്തമായിരുന്നു. ജനുവരിയിൽ ഇത് 5% ആയി കുറഞ്ഞു.കഴിഞ്ഞ 2 വർഷമായി മാനദണ്ഡങ്ങൾ കൃത്യമായി…
പേടിഎം ആപ്പുകൾക്ക് നേരെയല്ല പേടിഎം പേയ്മെന്റ് ബാങ്കുകൾക്ക് നേരെയാണ് നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കി ആർബിഐ ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥൻ. പേടിഎം ബാങ്കുകളുടെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസമാണ് ആർബിഐ ഉത്തരവിട്ടത്. പേടിഎം ആപ്പിന് ഉത്തരവ് ബാധകമല്ലെന്ന് ജെ സ്വാമിനാഥൻ പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന മോണിറ്ററി പോളിസി കമ്മിറ്റി മീറ്റിംഗിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. മാർച്ച് 1 മുതൽ ഡെപോസിറ്റുകൾ സ്വീകരിക്കുക, ഫണ്ട് ട്രാൻസ്ഫർ ചെയ്യുക എന്നിവയിൽ നിന്ന് പേടിഎം ബാങ്കുകളെ ആർബിഐ വിലക്കിയിരുന്നു. ആർബിഐയുടെ ഉത്തരവിന് പിന്നാലെ നിരവധി ബാങ്കുകൾ പേടിഎം ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കളുടെ വാലറ്റ് മാറ്റിയിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കാൻ ചില ബാങ്കുകൾ ആർബിഐയുടെ റെഗുലേറ്ററി അംഗീകാരത്തിന് അപേക്ഷിച്ചിരുന്നു. പേടിഎം ബാങ്കുകളുമായി പങ്കാളിത്തമുണ്ടാക്കുന്നത് ബാങ്കുകളുടെ ബിസിനസ് തീരുമാനമായിരിക്കുമെന്ന് ആർബിഐ പറഞ്ഞു. നിരന്തരമായി മാനദണ്ഡങ്ങൾ ലംഘിച്ചതിനാലാണ് നടപടി സ്വീകരിച്ചതെന്ന് ആർബിഐ പറഞ്ഞു. തിരുത്തൽ നടപടികൾ സ്വീകരിക്കാൻ മതിയായ സമയം അനുവദിക്കുമെന്നും…