Author: News Desk
ജർമ്മനിയിലെ ന്യൂറംബർഗിൽ നടന്ന അഞ്ച് ദിവസത്തെ അന്താരാഷ്ട്ര കളിപ്പാട്ട മേളയിൽ ഇന്ത്യൻ കളിപ്പാട്ട നിർമ്മാതാക്കൾക്ക് ലഭിച്ചത് 10 ദശലക്ഷം യുഎസ് ഡോളറിലധികം വലിയ ഓർഡറുകൾ. കളിപ്പാട്ട മേളയിൽ ഉയർന്ന നിലവാരമുള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ചതിന്റെ ഫലമായാണ് ഇന്ത്യക്കു ഈ നേട്ടം. നിർബന്ധിത ഗുണനിലവാര മാനദണ്ഡങ്ങൾ, കസ്റ്റം ഡ്യൂട്ടി വർദ്ധന, കളിപ്പാട്ടങ്ങളെക്കുറിച്ചുള്ള ദേശീയ ആക്ഷൻ പ്ലാൻ (NAPT) എന്നിവ ഇന്ത്യയിലെ ഉയർന്ന നിലവാരമുള്ള ഉൽപ്പന്ന നിർമ്മാണത്തെ സഹായിച്ചു എന്നാണ് വിലയിരുത്തൽ. യുഎസ്, യുകെ, ദക്ഷിണാഫ്രിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലെ കളിപ്പാട്ട ഉത്പന്നങ്ങൾ വാങ്ങുന്നവർ ഇന്ത്യൻ നിർമാതാക്കളുടെ ഉൽപ്പന്നങ്ങളിൽ താൽപ്പര്യം പ്രകടിപ്പിക്കുകയും ധാരാളം ഓർഡറുകൾ നൽകുകയും ചെയ്തു.ലോകത്തിലെ ഏറ്റവും വലിയ കളിപ്പാട്ട മേളകളിലൊന്നിൽ 65-ലധികം രാജ്യങ്ങളിൽ നിന്നുള്ള 2,000-ലധികം പ്രദർശകർ പങ്കെടുത്തു. നിലവിലെ കളിപ്പാട്ട നിർമാണ മേഖലയിലെ ചൈനീസ് കുത്തക തകർത്തുകൊണ്ടാണ് ഇന്ത്യൻ കമ്പനികളുടെ ഈ മുന്നേറ്റം. കളിപ്പാട്ട വ്യവസായത്തിന് അനുകൂലമായ ഒരു ഉൽപ്പാദന ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുന്നതിന്റെ ഫലമായി രാജ്യത്തിൻ്റെ…
സംരംഭകത്വത്തിലൂടെ സ്ത്രീകളെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ അവതരിപ്പിച്ച പദ്ധതിയാണ് ലഖ്പതി ദീദി സ്കീം. 2024-25 ഇടക്കാല ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ 3 കോടി സ്ത്രീകളെ ലഖ്പതി ദീദികളാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ലഖ്പതി ദീദികളായാൽ എന്താണ് നേട്ടം? അറിയാം. സാമ്പത്തിക ശാക്തീകരണത്തിന് ലഖ്പതി ദീദി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് ലഖ്പതി ദീദി സ്കീം. 2023 ആഗസ്റ്റ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. സ്വയംസഹായ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീകൾക്കാണ് ലഖ്പതി ദീദി സ്കീമിന്റെ നേട്ടം ലഭിക്കുക. എൻട്രപ്രണർ നൈപുണ്യം വികസിപ്പിക്കാൻ വിവിധ പരിശീലന പരിപാടികളാണ് സ്കീമിന് കീഴിൽ സർക്കാർ നടപ്പാക്കുന്നത്. വാർഷിക കുടുംബ വരുമാനം 1 ലക്ഷത്തിൽ കുറയാത്ത വനിതകൾക്ക് സ്കീമിന്റെ ഗുണഭോക്താകളാകാം. എൽഇഡി ബൾബുകളുടെ നിർമാണം, പ്ലംബിംഗ്, ഡ്രോൺ റിപ്പയറിംഗ് തുടങ്ങി നിരവധി വിഷയങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകും. ലഖ്പതി സ്കീമിൽ ചേരാൻ താത്പര്യമുള്ള സ്ത്രീകൾ അടുത്തുള്ള അങ്കണവാടികളെ സമീപിച്ചാൽ മതിയാകും. ആവശ്യമായ…
1 കോടി രൂപ മൂലധന ഫണ്ടിംഗ് സമാഹരിച്ച് മലയാളി എ.ഐ സ്റ്റാർട്ടപ്പ് ക്ലൂഡോട്ട് (cloodot.com). ഉപ്പേക്കയിൽ നിന്നാണ് ക്ലൂഡോട്ട് 1 കോടി രൂപ സമാഹരിച്ചത്. എൻജിനിയറിംഗ് ബിരുദധാരികളായ ആദിൽ മുന്ന, ഫഹ്‌മി ബിൻ ബക്കർ, ഹാരിസ് സുലൈമാൻ, സക്കീർ എന്നിവർ ചേർന്ന് 2019ലാണ് ക്ലൂഡോട്ട് ആരംഭിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷന്റെ പിന്തുണയോടെയാണ് പ്രവർത്തനം. നിർമിത ബുദ്ധിയുടെ സഹായത്തോടെ വിവിധ ഓൺലൈൻ ചാറ്റ്, റിവ്യൂ പ്ലാറ്റ്ഫോമുകൾ ഏകീകരിച്ചും പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്തും ഉപഭോക്താക്കളുമായുള്ള ആശയ വിനിമയം ലളിതവും വേഗതയുള്ളതും കൂടുതൽ കാര്യക്ഷമവും ആക്കാൻ സഹായിക്കുന്ന സോഫ്റ്റ്‌വെയർ ആസ്എ സർവീസ് (സാസ്) പ്ലാറ്റ്ഫോമാണ് ക്ലൂഡോട്ട്. കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ജോയ് ആലുക്കാസ്, ഇൻഡസ് മോട്ടോഴ്സ്, മൈജി തുടങ്ങി നിരവധി സ്ഥാപനങ്ങൾ ക്ലൂഡോട്ടിന്റെ സേവനം ഉപയോഗപ്പെടുത്തുന്നു. ബി2ബി ബിസിനസ് മോഡലിലാണ് ക്ലൂഡോട്ട് പ്രവർത്തിക്കുന്നത്.ലഭിച്ച ഫണ്ട് ഉപയോഗിച്ച് അമേരിക്ക, മിഡിൽ ഈസ്റ്റ് വിപണികളിൽ സാന്നിധ്യം വർധിപ്പിക്കാനാണ് ക്ലൂഡോട്ടിന്റെ പദ്ധതി. Kerala based AI Startup cloodot.com raises 1 cr…
പേടിഎമ്മിന് മേൽ റിസർവ് ബാങ്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നേട്ടമുണ്ടാക്കി മറ്റു പേയ്മെന്റ് ആപ്പുകൾ. ഫെബ്രുവരി 29ന് ശേഷം പേടിഎമ്മിന്റെ ഭൂരിപക്ഷം സേവനങ്ങൾക്കും നിയന്ത്രണം കൊണ്ടു വന്ന് ആർബിഐ ഉത്തരവിട്ടത്. കസ്റ്റമർ അക്കൗണ്ട്, വാലറ്റ്, ഫാസ്റ്റാഗ് എന്നിവയിൽ പുതിയ ഡെപോസിറ്റുകളോ ടോപ് അപ്പുകളോ സ്വീകരിക്കരുതെന്ന് ആർബിഐ അറിയിച്ചിരുന്നു. ഇതോടെ ആശങ്കയിലായ ഉപഭോക്താക്കൾ മറ്റ് പേയ്മെന്റ് ആപ്പുകളിലേക്ക് മാറി തുടങ്ങുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരി 29ന് ശേഷവും പേടിഎം പ്രവർത്തിക്കുമെന്ന് സിഇഒ വിജയ് ശേഖർ ശർമ പറയുന്നുണ്ടെങ്കിലും ഉപഭോക്താക്കൾ ആശങ്കയിലാണ്. ഗൂഗിൾ പ്ലേസ്റ്റോറിൽ ഫ്രീ ആപ്പ് വിഭാഗത്തിൽ പേടിഎമ്മിന്റെ റേറ്റിംഗ് 18ൽ നിന്ന് 40ലേക്ക് താഴ്ന്നു. നേട്ടമുണ്ടാക്കി ഫോൺപേ പേടിഎമ്മിന് മേൽ നിയന്ത്രണം വരുമെന്ന് ഉറപ്പായതോടെ ഫോൺപേ (PhonePe), ഗൂഗിൾ പേ ( Google Pay), എൻപിസിഐയുടെ ഭീം (BHIM) ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതിന്റെ എണ്ണം വർധിച്ചിട്ടുണ്ട്. ഫോൺ പേ, ഗൂഗിൾ പേ അടക്കമുള്ള ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നവരുടെ…
ഇന്ത്യയിൽ 1200 കോടി രൂപയുടെ ഫാക്ടറി നിർമിക്കാൻ തായ്‌വാനീസ് കമ്പനി ഫോക്സ്കോൺ. രാജ്യത്തെ ഏറ്റവും വലിയ ഐഫോൺ നിർമാതാക്കളാണ് ഫോക്സ്കോൺ. കമ്പനിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തായിരിക്കും ഫാക്ടറി നിർമിക്കുക. റെഗുലേറ്ററി ഫയലിംഗിലൂടെയാണ് ഫോക്സ്കോൺ ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷനൽ ആവശ്യങ്ങൾക്ക് രാജ്യത്ത് നിക്ഷേപം നടത്തുമെന്ന് ഫോക്സ്കോൺ പറഞ്ഞിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്ക് ഫോക്സ്കോൺ രാജ്യത്ത് 1.5 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ചിപ്പ് അസംബ്ലി, ടെസ്റ്റിംഗ് പ്ലാന്റ് നിർമിക്കാനാണ് ഫോക്സ്കോൺ ഉദ്ദേശിക്കുന്നത്. എച്ച്സിഎൽ (HCL) ഗ്രൂപ്പുമായി ചേർന്നായിരിക്കും ഫോക്സ്കോൺ പ്ലാന്റ് നിർമിക്കുക. ഫാക്ടറി നിർമാണത്തിനുള്ള ആദ്യഘട്ട നിക്ഷേപമാണ് 1,200 കോടി രൂപ. ഫോക്സ്കോണിന്റെ അനുബന്ധ കമ്പനിയായ ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി ഇന്ത്യ മെഗാ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ ആയിരിക്കും നിർമാണം നടത്തുക. ഫോക്സ്കോൺ ഹോൺ ഹായ് ടെക്നോളജി 37.2 മില്യൺ ഡോളർ നിർമാണത്തിനായി നിക്ഷേപിക്കും. ജോയന്റ് വെഞ്ച്വറിൽ 40% ഓഹരിയും കമ്പനിയുടേതായിരിക്കും. ഐഫോൺ അസംബ്ലിംഗിൽ ആഗോള തലത്തിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്ന കമ്പനിയാണ്…
ബനോഫി (Banofi) എന്ന സ്റ്റാർട്ടപ്പും സിഇഒ ജിനാലി മോദി (Jinali Mody)യെയും കാണുന്നവർക്ക് ഒരു വാഴ വെച്ചാൽ മതിയായിരുന്നു എന്നു തോന്നി പോകും. വാഴ ഉപയോഗിച്ച് ലക്ഷങ്ങളുടെ വരുമാനമാണ് ജിനാലി ഉണ്ടാക്കുന്നത്. അതും ആർക്കും വേണ്ടാതെ വലിച്ചെറിയുന്ന വാഴയുടെ പോളയും മറ്റും ഉപയോഗിച്ച്. അതിന് മാത്രം എന്താണ് ജിനാലി ചെയ്യുന്നത് എന്നല്ലേ? വാഴയുടെ അവശിഷ്ടങ്ങളിൽ നിന്ന് ആരും കൊതിക്കുന്ന ലെതർ ബാഗുകളാണ് ബനോഫി ഉണ്ടാക്കുന്നത്. വാഴക്കൃഷിയിൽ നിന്നുള്ള അവശിഷ്ടങ്ങൾ കൊണ്ട് ബനോഫിയും ജിനാലിയും ഫാഷൻ ഇൻഡസ്ട്രിയിലേക്കാണ് കടന്നുചെന്നു. സുസ്ഥിര ഫാഷന്റെ ഹിറ്റ്ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. സ്റ്റൈയിലായി ഭൂമിയെ എങ്ങനെ സംരക്ഷിക്കാമെന്ന് പറഞ്ഞു തരികയാണ് ജിനാലി. ആഗോള വിപണിയിൽ ലെതർ കയറ്റുമതിയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ലെതർ നിർമാണം മൃഗങ്ങൾക്കും പ്രകൃതിക്കുമുണ്ടാക്കുന്ന ദോഷം തിരിച്ചറിഞ്ഞാണ് ജിനാലി ബദൽ മാർഗങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. രാസവസ്തുക്കൾ ഉപയോഗിച്ചുള്ള കൃത്രിമ ലെതർ ബാഗുകളാണ് മാർക്കറ്റിൽ അധികവുമുണ്ടായിരുന്നത്. ഈ കണ്ടെത്തലാണ് ജിനാലിയെ ബനോഫി എന്ന സ്റ്റാർട്ടപ്പുണ്ടാക്കാൻ…
ബജറ്റിൽ പ്രഖ്യാപിച്ച മറൈൻ ഡ്രൈവിലെ വാണിജ്യ – പാർപ്പിട സമുച്ചയം, സംസ്ഥാനത്ത് ഹൗസിങ് ബോർഡ് നടപ്പാക്കുന്ന ഏറ്റവും വലിയ പദ്ധതി കൂടിയാണ്. 2150 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്. വാണിജ്യ സമുച്ചയത്തിനൊപ്പം റസിഡൻഷ്യൽ കോംപ്ലക്സ്, ഇക്കോ ഫ്രണ്ട്ലി പാർക്കുകൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം ചതുരശ്രയടി ഗ്രീൻബെൽറ്റും ഇതോടൊപ്പം ഉണ്ടാകും. നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ – എൻബിസിസി ലിമിറ്റഡിന്‍റെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നിർമാണ പദ്ധതിയാണ് കൊച്ചിയിൽ തുടങ്ങാൻ പോകുന്നത്. ഒരാഴ്ച മുമ്പ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നുഭവന നിർമാണ ബോർഡ് നാഷണൽ ബിൽഡിങ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡുമായി ചേർന്ന് നിർമിക്കുന്ന അന്താരാഷ്ട്ര വാണിജ്യ – ഭവന സമുച്ചയം ഏറ്റവും വലിയ വാണിജ്യ – റെസിഡൻഷ്യൽ സമുച്ചയമായിരിക്കും. ഇതിൽ 3,59,000 ചതുരശ്ര അടി വിസ്തീർണമുള്ള വാണിജ്യ സമുച്ചയവും 35,24,337 ചതുരശ്ര അടി വിസ്തീർണമുള്ള റസിഡൻഷ്യൽ കോംപ്ലക്സും, പരിസ്ഥിതി സൗഹൃദ പാർക്കുകളും 19,42,000 ചതുരശ്ര അടി വിസ്തീർണമുള്ള പാർക്കിങ്…
29 രൂപയ്ക്ക് ഭാരത് അരിയുമായി കേന്ദ്ര സർക്കാർ. പൊതുവിപണിയിൽ അരിയുടെ വിലക്കയറ്റം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് അരി പുറത്തിറക്കുന്നത്. സബ്സിഡി നിരക്കിലാണ് ഭാരത് അരി വിപണിയിലെത്തുന്നത്. കിലോയ്ക്ക് 29 രൂപയ്ക്കാണ് കേന്ദ്രസർക്കാർ ഭാരത് അരി വിപണിയിലെത്തിക്കുന്നത്. 5 കിലോ, 10 കിലോ പാക്കുകളിൽ ഭാരത് അരി വിപണിയിൽ ലഭ്യമാക്കും. നാഫെഡ്, എൻസിസിഎഫ്, കേന്ദ്രീയ ഭണ്ഡാർ എന്നിവയിലൂടെയാണ് ഭാരത് അരിയുടെ ആദ്യഘട്ട വിതരണം. ഇതിനായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 5 ലക്ഷം ടൺ അരി നാഫെഡിനും എൻസിസിഎഫിനും നൽകി. ഈ ഏജൻസികൾ 5 കിലോ, 10 കിലോ പാക്കുകളിലാക്കി ഭാരത് ബ്രാൻഡിന്റെ കീഴിൽ അരി വിതരണം ചെയ്യും. ഇ-കൊമേഴ്സ് പ്ലാറ്റ് ഫോമുകളിലൂടെയും അരി വിൽപ്പന ചെയ്യും. ഇതിന് മുമ്പ് സബ്സിഡി നിരക്കിൽ സർക്കാർ ഭാരത് ആട്ടയും ഭാരത് ഛനയും വിപണിയിലെത്തിച്ചിരുന്നു. കിലോയ്ക്ക് 27.50 രൂപയ്ക്കാണ് ഭാരത് ആട്ട മാർക്കറ്റിലെത്തിക്കുന്നത്. ഭാരത് ഛനയുടെ ഒരു കിലോ പാക്കിന് 60 രൂപയുമാണ് ഈടാക്കുന്നത്.…
യുഎഇയിൽ ആദ്യത്തെ ഹിന്ദു ക്ഷേത്രം ഉദ്ഘാടനത്തിന് തയ്യാറായി. ബാപ്സ് ഹിന്ദു മന്ദിർ (BAPS Hindu Mandir) എന്നു പേരിട്ടിരിക്കുന്ന ക്ഷേത്രം ഫെബ്രുവരി 14ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അബു ദാബിയിലാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. 13ന് ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ അഹ്‌ലാൻ മോദി എന്ന പരിപാടിയിൽ പ്രധാനമന്ത്രി യുഎഇയിലെ ഇന്ത്യക്കാരുമായി സംവദിക്കും. ബാപ്സ് ഹിന്ദു ക്ഷേത്രത്തിന്റെ പ്രത്യേകതകൾ Following the grand opening of the Ayodhya Ram Mandir in Uttar Pradesh, Prime Minister Narendra Modi is poised to inaugurate the BAPS Hindu Mandir in Abu Dhabi on February 14. The forthcoming event is part of a series of engagements, including the Indian community event, Ahlan Modi (Hello Modi), scheduled at the Sheikh Zayed Stadium in UAE on…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society