Author: News Desk
ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്ത് മെഗാ ക്യാംപസുകൾ നിർമിക്കാൻ തയ്യാറെടുക്കുകയാണെന്ന് കേന്ദ്ര കമ്യൂണിക്കേഷൻ, ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. കൊറിയൻ ഇലക്ട്രോണിക്സ് നിർമാതാക്കളായ സാംസങ് ഇന്ത്യയിൽ ലാപ്ടോപ് നിർമിക്കുമെന്ന് പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം പറഞ്ഞത്. ആഗോള ഇലക്ട്രോണിക്സ് കമ്പനികൾ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ മെഗാ നിർമാണ ക്യാംപസുകൾ പണിയുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. നിരവധി നിർമാണ യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിൽ 100 ഏക്കറിലായിരിക്കും ക്യാംപസ് നിർമിക്കുക.പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച മെയ്ക്ക് ഇൻ ഇന്ത്യ യാണ് ഇത്തരത്തിലൊരു മുന്നേറ്റത്തിന് അവസരമൊരുക്കിയത്. ഈയടുത്ത് ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കവേ രാജ്യത്ത് നിർമാണ യൂണിറ്റ് നിർമിക്കാൻ താത്പര്യമറിയിച്ച് നിരവധി കമ്പനികൾ മുന്നോട്ടു വന്നിരുന്നുവെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു. കഴിഞ്ഞ വർഷം രാജ്യത്ത് പിക്സൽ ഫോണുകൾ നിർമിക്കാൻ ഗൂഗിൾ താത്പര്യമറിയിച്ചിരുന്നു. സാംസങ് നേരത്തെ തന്നെ രാജ്യത്ത് ഫോണുകളുടെയും മറ്റും നിർമാണം ആരംഭിച്ചിരുന്നു. സാംസങ്ങിന് പിന്നാലെ…
ഇന്ത്യൻ പ്രധാനമന്ത്രിയോട് ഔദ്യോഗികമായി മാപ്പ് പറയണമെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ട് പ്രതിപക്ഷം. മാലദ്വീപ് പ്രതിപക്ഷ പാർട്ടിയായ ജുമൂരി പാർട്ടി നേതാവ് ഖാസിം ഇബ്രാഹിമാണ് ഇക്കാര്യം പ്രസിഡന്റ് മുഹമ്മദ് മുയിസുവിനോട് ആവശ്യപ്പെട്ടത്. ഇന്ത്യയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ഏറ്റവുമധികം ബാധിച്ചത് മാലദ്വീപിന്റെ വിനോദസഞ്ചാര മേഖലയെയാണ്. മാലദ്വീപിലെത്തിയ വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരാണുണ്ടായിരുന്നത്. മാലദ്വീപിലേക്കുള്ള ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായതായി കണക്കുകൾ പറയുന്നു. 2021, 2022 വർഷങ്ങളിൽ മാലദ്വീപ് വിപണിക്ക് ഊർജമായത് ഇന്ത്യയിൽ നിന്നുള്ള സന്ദർശകരായിരുന്നു. 2021ൽ 2.91 ലക്ഷം ഇന്ത്യക്കാരും 2022ൽ 2.41 ലക്ഷം ഇന്ത്യക്കാരും മാലദ്വീപ് സന്ദർശിച്ചു. കഴിഞ്ഞ വർഷം 2 ലക്ഷം ഇന്ത്യക്കാരാണ് മാലദ്വീപ് സന്ദർശിച്ചത്. മാലദ്വീപ് മന്ത്രാലയം പുറത്തുവിട്ട കണക്കു അനുസരിച്ച് ജനുവരി 28 വരെ 13,989 ഇന്ത്യക്കാരാണ് മാല സന്ദർശിച്ചത്. ഇതോടെ മാല സന്ദർശിക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തിൽ അഞ്ചാം സ്ഥാനത്തായി ഇന്ത്യ. മാലയുടെ സമ്പദ് വ്യവസ്ഥ പ്രധാനമായും ആശ്രയിക്കുന്നത് ടൂറിസത്തെയാണ്. ടൂറിസം വിപണി…
പ്രശസ്ത സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റാണ് ജാവേദ് ഹബീബ്. രാജ്യത്തിനകത്തും പുറത്തുമായി 553 യൂണിസെക്സ് സലൂണുകളുമായി ഹെയർ സ്റ്റൈലിംഗ് ബിസിനസിൽ പുതിയ ഉയരങ്ങളിക്ക് കുതിക്കുകയാണ് ജാവേദ്. രാജ്യത്ത് മാത്രമായി 550 സലൂണുകളാണ് ജാവേദിനുള്ളത്. രാജ്യാന്തര തലത്തിലേക്ക് ഹെയർ സലൂണുകൾ വളർന്നതോടെ 30 മില്യൺ ഡോളറെത്തി.രാജ്യാന്തര തലത്തിൽ വ്യക്തി മുദ്ര പതിപ്പിക്കുമെന്നുള്ള ജാവേദിന്റെ പ്രവചനം അതിമോഹമെന്നാണ് ഒരിക്കൽ ടൈം മാഗസിൻ പറഞ്ഞത്. എന്നാൽ ടൈം മാഗസിന്റെ ധാരണ തെറ്റായിരുന്നുവെന്ന് ജാവേദ് പറയുന്നു. ഇന്ത്യയുടെ അവസാനത്തെ വൈസ്രോയ് ലോർജ് മൗണ്ട് ബാറ്റണിനും രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനും കീഴിൽ ബാർബറായിരുന്നു ജാവേദിന്റെ മുത്തച്ഛൻ. ജെഎൻയുവിൽ നിന്ന് ഫ്രഞ്ച് ലിറ്ററേച്ചറിൽ ബിരുദമെടുത്ത ശേഷം ജാവേദും മുത്തച്ഛന്റെ പാത പിന്തുടരാൻ തീരുമാനിച്ചു. മുത്തച്ഛനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഹെയർ സലൂൺ തുടങ്ങിയതെങ്കിലും സ്വന്തം ടച്ച് അതിൽ കൊണ്ടുവരാൻ ജാവേദ് മറന്നില്ല. ലണ്ടനിലെ മോറിസ് സ്കൂൾ ഓഫ് ഹെയർ ഡിസൈനിൽ പഠിച്ചാണ് ജാവേദ് ഇന്ത്യയിൽ ഹെയർ സലൂൺ തുടങ്ങാൻ…
സ്‌റ്റോളൻ ഡിവൈസ് പ്രൊട്ടക്ഷൻ’ ഫീച്ചർ അവതരിപ്പിച്ചു ആപ്പിള്‍ iphone. നിങ്ങളുടെ ഫോണ്‍ മോഷ്‌ടിക്കപ്പെടുകയാണെങ്കില്‍ അതിന് കൃത്യമായ സംരക്ഷണം ഉറപ്പ് വരുത്തുന്ന ഫീച്ചറാണ് ഐഒഎസ് 17.3 അപ്‌ഡേഷനിൽ ഉള്ളത്. ഐഫോണില്‍ നിലവിലുള്ള ബയോമെട്രിക് പരിരക്ഷയ്‌ക്ക് മുകളില്‍ ഇത് ഒരു അധിക പരിരക്ഷ നല്‍കുന്നതാണ് ഈ ഫീച്ചർ . ഫോണ്‍ മോഷ്‌ടിക്കപ്പെടുകയോ, നിങ്ങളുടെ പാസ്‌കോഡ് മറ്റാരെങ്കിലും മനസിലാക്കുകയോ ചെയ്‌താലും നിങ്ങളുടെ അക്കൗണ്ടിലോ ഉപകരണത്തിലോ നിർണായകമായ മാറ്റങ്ങള്‍ വരുത്തുന്നത് തടയാൻ stolen devise protection സഹായിക്കുമെന്ന് ആപ്പിള്‍ പറയുന്നു. പുതിയ ഫീച്ചർ നിങ്ങളുടെ ഫേസ് ഐഡി സിസ്‌റ്റം അല്ലെങ്കില്‍ ടച്ച് ഐഡി ഉപയോഗിച്ച് പ്രവർത്തിക്കുന്നു. അത് മനസ്സിലാക്കാതെ ഫോൺ ദുരുപയോഗം ചെയ്യുന്നവർ ഐ ഫോണിന് ഉള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുന്നതെങ്കില്‍, നിങ്ങളുടെ ഉപകരണത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്ന മറ്റൊരു പാസ്സ്‌കോഡ് ചോദിച്ചു സുരക്ഷ വരുത്തുന്നതാണീ സംവിധാനം. കൂടാതെ, നിങ്ങളുടെ ആപ്പിള്‍ ഐഡി പാസ്‌വേഡ് മാറ്റുന്നത് പോലുള്ള ചില പ്രവർത്തനങ്ങള്‍, രണ്ടാമത്തെ ഫേസ് ഐഡി അല്ലെങ്കില്‍ ടച്ച് ഐഡി ഓതെന്റിക്കേഷൻ…
ട്രെയിൻ ടിക്കറ്റിന് നിരക്ക് കൂട്ടുമ്പോൾ ജനങ്ങൾ ഏറ്റവുമധികം പ്രതിഷേധിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തെ സാധാരണ, ഇടത്തരം യാത്രക്കാരുടെ ആശ്രയമാണ് ഇന്ത്യൻ റെയിൽവേ. തിരക്കേറുമ്പോൾ ഹ്രസ്വ യാത്രകൾക്ക് ജനറൽ ടിക്കറ്റിൽ തുടങ്ങി തേർഡ് എസി ടിക്കറ്റ് വരെ ഇന്ത്യൻ ജനതക്ക് താങ്ങാനാവുന്ന ഒന്നാണ്. എന്നാൽ അതേ ഇന്ത്യൻ റെയിൽവേയുടെ ഒരു ട്രെയിൻ സർവീസിൽ ടിക്കറ്റ് നിരക്ക് 6,19 ലക്ഷം മുതൽ 20 ലക്ഷം വരെ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ചെലവേറിയ, ലോകത്തിലെ തന്നെ ഏറ്റവും ആഢംബരം നിറഞ്ഞ ട്രെയിൻ യാത്രകളിലൊന്ന് നമ്മുടെ രാജ്യത്തുണ്ട്. അതാണ് മഹാരാജ എക്സ്പ്രസ്. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തുന്ന ഇടങ്ങളിലൂടെ പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. പേരുപോലെ തന്നെ ട്രെയിൻ യാത്രകളിലെ മഹാരാജയാണ് മഹാരാജാ എക്സ്പ്രസ്. ഒരു മഹാരാജാവിന്‍റെ പ്രൗഢിയിലും ആഡംബരത്തിലും എല്ലാ സുഖങ്ങളും ആസ്വദിച്ച് ഒരു യാത്ര ഉറപ്പു തരുന്ന ട്രെയിൻ ആണ് മഹാരാജാ എക്സ്പ്രസ്. ഭക്ഷണ കാര്യത്തിലും സൗകര്യങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തിലും…
സംസ്ഥാനത്തെ 2000 വീടുകളിൽ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ സോളാർ കമ്പനിയായ ഫ്രയർ എനർജി (Freyr Energy). സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കാനാണ് ഫ്രയർ ലക്ഷ്യം വെക്കുന്നത്.രാജ്യത്തെ 1 കോടി വീടുകൾക്ക് പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഫ്രയർ എനർജി പദ്ധതിയുമായി മുന്നോട്ടു വന്നത്. സംസ്ഥാനത്ത് 3 കിലോവാട്ടിന്റെ സോളാർ പ്ലാന്റ് സ്ഥാപിക്കണമെങ്കിൽ 1 ലക്ഷം രൂപയെങ്കിലും ചെലവ് വരും. കേന്ദ്രം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തതോടെ ഇതിൽ കുറവ് വന്നിട്ടുണ്ട്. പുരപ്പുറ സോളാർ പാനലുകൾ സ്ഥാപിക്കാൻ 1kWpന് 18,000 രൂപയാണ് കേന്ദ്രം സാമ്പത്തിക സഹായം നൽകുന്നത്. സബ്സിഡിയിൽ 23% ആണ് വർധനവുണ്ടായിട്ടുള്ളത്. വീടുകളിലും മറ്റും സോളാർ എനർജി പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാരപ്രദമാണ് ഈ സബ്സിഡി. പുരപ്പുറ സൗരോർജ പാനലുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഫ്രയർ എനർജിയുടെ സൺ പ്രോ പ്ലസ് ആപ്പ് ഉപയോഗിക്കാം.കെഎസ്ഇബിയുടെ സൗരോർജ പദ്ധതി അനുസരിച്ച് ഇതുവരെ സംസ്ഥാനത്ത്…
2024-25 സാമ്പത്തിക വർഷത്തിലേക്ക് 5,142 കോടി രൂപയുടെ ബജറ്റിന് അംഗീകാരം നൽകി തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ട്രസ്റ്റ് ബോർഡ്. തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ് തിരുമല തിരുപ്പതി ദേവസ്ഥാനം. ടിടിഡി ചെയർമാൻ ബി കരുണാകര റെഡ്ഡി അധ്യക്ഷത വഹിച്ച യോഗത്തിൽ ബജറ്റിന് അംഗീകാരം നൽകി. ബജറ്റ് അനുസരിച്ച് ക്ഷേത്രത്തിന് ഏറ്റവും കൂടുതൽ നിക്ഷേപം ലഭിക്കുന്നത് കാണിക്ക വഴിയാണ്. 1,611 കോടി രൂപയാണ് കഴിഞ്ഞ വർഷം കാണിക്ക ലഭിച്ചത്. രസീത് വഴിയുള്ള വരവ് 100 കോടിയോളം കൂടി. രസീതുകൾ വഴിയുള്ള വരവ് ആകെമൊത്തം 1,167 കോടി രൂപ കൂടി. പ്രസാദത്തിൻെറ വിറ്റുവരവും മുൻവർഷത്തെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്. 600 കോടി രൂപയാണ് പ്രസാദത്തിന്റെ വിൽപ്പനയിലൂടെ മാത്രം ക്ഷേത്രത്തിന് വരുമാനം ലഭിച്ചത്. മുൻവർഷമിത് 550 കോടി രൂപയായിരുന്നു. ക്ഷേത്രത്തിന്റെ ബാങ്ക് ബാലൻസും ഓപ്പണിംഗ് കാഷും 347 കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 180 കോടി രൂപയുടെ കുറവാണ് ഇതിൽ രേഖപ്പെടുത്തിയത്. ദർശനത്തിലൂടെ…
മനുഷ്യന്റെ തലച്ചോറിൽ ആദ്യമായി ചിപ്പ് സ്ഥാപിച്ച് ഇലോൺ മസ്കിന്റെ സ്റ്റാർട്ടപ്പ് ന്യൂറാലിങ്ക് (Neuralink Corp.). ദൗത്യം വിജയകരമാണെന്ന് ഇലോൺ മസ്ക് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരികയാണെന്നും പരീക്ഷണത്തിന്റെ ആദ്യഘട്ടത്തിൽ സംതൃപ്തനാണെന്നും മസ്ക് എക്സിൽ കുറിച്ചു. ട്രൂമാറ്റിക് മുറിവുകൾ സംഭവിച്ചവർക്ക് വേണ്ടിയാണ് ന്യൂറാലിങ്ക് ബ്രെയിൻ ഇംപ്ലാന്റ് ചെയ്യുന്നത്. ട്രൂമാറ്റിക് മുറിവുകൾ സംഭവിച്ചവർക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടർ പ്രവർത്തിപ്പിക്കാൻ ന്യൂറാലിങ്ക് സഹായിക്കും. മനുഷ്യ മസ്തിഷകവും കംപ്യൂട്ടറുമായി ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 2016ൽ ഇലോൺ മസ്ക് ന്യൂറാലിങ്ക് സ്ഥാപിക്കുന്നത്. തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്നത് മനുഷ്യരിൽ പരീക്ഷിക്കുന്നതിന് മുമ്പ് കുരങ്ങുകളിൽ പരീക്ഷിച്ചിരുന്നു. ഇതിനെതിരേ യുഎസിൽ ന്യൂറാലിങ്കിനെതിരേ വലിയ പ്രതിഷേധങ്ങളാണ് നടന്നത്. മേയിൽ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ മനുഷ്യരിൽ പരീക്ഷണം നടത്താൻ അനുമതി നൽകിയതായി ന്യൂറാലിങ്ക് പറഞ്ഞിരുന്നു. അഞ്ച് നാണയങ്ങൾ നാണയങ്ങൾ ഘടിപ്പിച്ചത് പോലെയുള്ള ലിങ്ക് എന്നറിയപ്പെടുന്ന ഉപകരണമാണ് ന്യൂറാലിങ്ക് വികസിപ്പിച്ച ചിപ്പിന്റെ പ്രധാന ഭാഗം. ഇത് ശസ്ത്രക്രിയയിലൂടെ തലച്ചോറിനകത്ത്…
സംഗീതത്തിൽ സാങ്കേതിക വിദ്യയുടെ സാധ്യതകൾ ഏറ്റവുമധികം പരീക്ഷിച്ചിട്ടുള്ളത് സംഗീത സാമ്രാട്ട് എആർ റഹ്മാൻ ആയിരിക്കും. 2016ൽ ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ സംഗീത ഉപകരണങ്ങൾ ഒന്നു പോലും ഉപയോഗിക്കാതെ ഇന്റലിന്റെ ക്യൂറി (Curie) മാത്രം ഉപയോഗിച്ച് റഹ്മാൻ സംഗീതം സൃഷ്ടിച്ചു. ഇപ്പോൾ ഇതാ ഒരു പടി കൂടി കടന്ന് എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അന്തരിച്ച ഗായകരുടെ ശബ്ദം പുനഃസൃഷ്ടിച്ചിരിക്കുന്നു, സിനിമയിൽ പാട്ടു പാടിക്കുകയും ചെയ്തു.ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിലാണ് പ്രശസ്ത പിന്നണി ഗായകരായ അന്തരിച്ച ബംബാ ബാക്കിയ, ഷാഹുൽ ഹമീദ് എന്നിവരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ചത്. ചിത്രത്തിലെ തിമിരി എഴുദാ എന്ന ഗാനമാണ് ഇരുവരുടെയും ശബ്ദത്തിൽ പുറത്തു വന്നത്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എആർ റഹ്മാനാണ്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു പരീക്ഷണം നടക്കുന്നത്. പ്രശസ്ത ഗായികരുടെ ശബ്ദം എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ…
ബൈക്കിൽ 67 രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് യാത്ര നടത്തുകയാണ് മീനാക്ഷി ദാസ് എന്ന അസം സ്വദേശി. 41ക്കാരിയായ മീനാക്ഷി അസമിലെ ഗുവാഹത്തിയിൽ നിന്ന് ഡിസംബറിലാണ് യാത്ര തുടങ്ങുന്നത്. ആദ്യം പോയത് നേപ്പാളിലെ കാഠ്മണ്ഡിവിലേക്ക്. അവിടെ നിന്ന് റോഡ് മാർഗം 2,000 കിലോമീറ്റർ ബൈക്ക് ഓടിച്ച് മുംബൈയിലെത്തുകയായിരുന്നു. അവിടെ നിന്ന് ഫ്ലൈറ്റിൽ ദുബായിലേക്ക്. എല്ലാം വിചാരിച്ച പോലെ നടന്നാൽ അറുപതിൽ കൂടുതൽ രാജ്യങ്ങളിലേക്ക് ഒറ്റയ്ക്ക് ബൈക്ക് യാത്ര നടത്തിയ ഇന്ത്യയിലെ ആദ്യത്തെ വ്യക്തി എന്ന നേട്ടം മീനാക്ഷിക്ക് സ്വന്തമാകും. സൗദി അറേബ്യ, ജോർദാൻ, ഇറാഖ്, സിറിയ, ജോർജിയ, തുർക്കി, ഗ്രീസ്, ബൾഗേറിയ, സെർബിയ, ഫ്രാൻസ്, റഷ്യ, ചൈന തുടങ്ങിയ നിരവധി രാജ്യങ്ങളാണ് മീനാക്ഷിയുടെ പട്ടികയിലുള്ളത്. ബജാജ് ഡോമിനോർ 400ൽ ആണ് മീനാക്ഷിയുടെ യാത്ര. 11 മാസങ്ങൾ കൊണ്ട് യാത്ര പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് മീനാക്ഷിയുടെ പ്രതീക്ഷ. ലോകത്തിന് മുന്നിൽ ഇന്ത്യയെയും അസ്സമിനെയും ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് മീനാക്ഷി യാത്ര തുടങ്ങുന്നത്. സന്ദർശിക്കുന്ന രാജ്യങ്ങളുടെ വിനോദ സഞ്ചാര…