Author: News Desk
COINEDONE TECHNOLOGIES PRIVATE LIMITED Coinedone Technologies Private Limited is a Private incorporated on 15 July 2019. It is classified as Non-govt company and is registered at Registrar of Companies, Ernakulam. Its authorized share capital is Rs. 1,000,000 and its paid up capital is Rs. 100,000. It is inolved in Other computer related activities [for example maintenance of websites of other firms/ creation of multimedia presentations for other firms etc.]Coinedone Technologies Private Limited’s Annual General Meeting (AGM) was last held on N/A and as per records from Ministry of Corporate Affairs (MCA), its balance sheet was last filed on 31 March…
Biovent Innovations Pvt.Ltd with its exceptional multi-disciplinary team, aim to provide high end research service, high end innovations aimed at addressing the most important challenges in Biomedical research and in providing solutions to burning problems in the society
ജനുവരി ഒന്നിന് ഐഎസ്‍ആർഒ വിക്ഷേപിച്ച എക്സ്പോസാറ്റിന്റെ എല്ലാ പേലോഡുകളും ലക്ഷ്യസ്ഥാനത്തെത്തി. വിക്ഷേപിച്ച് 25 ദിവസത്തിനുള്ളിൽ പിഎസ്എൽവി C 58 അതിന്റെ ഭ്രമണം പൂർത്തിയാക്കി. രണ്ടു സയന്റിഫിക് പേലോഡുകളും പ്രവർത്തനക്ഷമമാണെന്നും ഗവേഷണ പഠനങ്ങൾക്കായി പേലോഡുകൾ 73 ദിവസം കൂടി ഭ്രമണപഥത്തിൽ തുടരുമെന്നും ഐ എസ്‍ആർഒ വ്യക്തമാക്കി. വിദൂര ബഹിരാകാശ വസ്തുക്കളിൽ നിന്നും പുറപ്പെടുവിക്കുന്ന എക്‌സ്‌റേ രശ്മികളെ കുറിച്ച് പഠനം നടത്തുന്നതിനായി ISRO വിക്ഷേപിച്ച ആദ്യ സാറ്റലൈറ്റാണ് XPoSat. പിഎസ്എൽവിയുടെ 60-ാം വിക്ഷേപണമാണിത്. തമോഗർത്ത രഹസ്യങ്ങൾ കണ്ടെത്തുക, എക്‌സ്-റേ ധ്രുവീകരണത്തിന്റെ അളവ് മനസിലാക്കുക, ജ്യോതിശാസ്ത്ര രംഗത്തെ നിർണായക വിവരങ്ങൾ അറിയുക എന്നിവയാണ് എക്‌സ്‌പോസാറ്റ് ലക്ഷ്യമിടുന്നത്. ലക്ഷ്യ സ്ഥാനത്തെത്തിയ പ്രാഥമിക പേലോഡ്, POLIX (എക്‌സ്-കിരണങ്ങളിലെ പോളാരിമീറ്റർ ഉപകരണം), ജ്യോതിശാസ്ത്ര ഉത്ഭവത്തിൻ്റെ 8-30 കെവി ഫോട്ടോണുകളുടെ മീഡിയം എക്‌സ്-റേ എനർജി ശ്രേണി അളക്കും. XSPECT (എക്‌സ്-റേ സ്പെക്ട്രോസ്കോപ്പി ആൻഡ് ടൈമിംഗ്) പേലോഡ് 0.8-15 കെവി ഊർജ്ജ പരിധിയിലുള്ള സ്പെക്ട്രോസ്കോപ്പിക് വിവരങ്ങൾ നൽകും. അതിനിടെ നിരവധി സ്വകാര്യ ബഹിരാകാശ കമ്പനികളുടെ…
ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമായി ഉപയോഗിക്കാൻ പറ്റുന്ന വാഹനം, അതാണ് ഹീറോയുടെ സർജ് എസ്32. ഹീറോ മോട്ടോർകോർപ്പിന്റെ ഉടമസ്ഥയിലുള്ള സ്റ്റാർട്ടപ്പായ സർജ് ആദ്യത്തെ ഇലക്ട്രിക് വാഹനം പുറത്തിറക്കിയപ്പോൾ തന്നെ ലോകം ഞെട്ടി. എന്താണെന്നല്ലേ സർജ് പുറത്തിറക്കിയ എസ്32ന്റെ പ്രത്യേക, ഒരേസമയം സ്കൂട്ടറും ഓട്ടോറിക്ഷയുമാണ് ഈ വാഹനം. സ്വപ്നവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ചാണ് സർജ് എസ്32 നിർമിച്ചിരിക്കുന്നത്. ആധുനിക കാലത്ത് വാഹന സങ്കല്പങ്ങൾ എങ്ങനെയാണെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണം കൂടിയാണിത്. സ്വയം തൊഴിൽ ആഗ്രഹിക്കുന്ന രാജ്യത്തെ ചെറുപ്പക്കാർ സ്വപ്നം കണ്ട വാഹനം കൂടിയാണ് സർജ് എസ്32. ടു-ഇൻ വൺ ഇലക്ട്രിക് വാഹനമാണിത്. ആവശ്യാനുസരണം ഇലക്ട്രിക് 3 വീലറായും ഇലക്ട്രിക് സ്കൂട്ടറായും സർജിനെ ഉപയോഗിക്കാൻ പറ്റും. ഫെറി യാത്രകൾക്കും സാധനങ്ങൾ കൊണ്ടുപോകാനും അനുയോജ്യം. ക്ലാസ് ഷിഫ്റ്റിംഗ് വാഹമെന്നാണ് സർജ് ഇതിനെ വിളിക്കുന്നത്. സിനിമയെ വെല്ലും സർജ്ക്രിസ്റ്റഫർ നോളന്റെ ഡാർക്ക് നൈറ്റ്സിലെ ബാറ്റ്മാന്റെ സൂപ്പർ കാറായിരിക്കും പലർക്കും എസ്32 കാണുമ്പോൾ ഓർമ വരിക. സിനിമയിലേത് പോലെ തന്നെ…
റെഡ്മീ നോട്ട് 13 പ്രോ സീരിസിനെ വെല്ലുന്ന ഫീച്ചറുകളുമായി റിയൽ മീ 12 5ജി സീരിസ് ഇന്ത്യൻ വിപണിയിൽ. റിയൽമീ 11 പ്രോ പ്ലസ് , റിയൽമീ 11 പ്രോ എന്നിവയുടെ തുടർച്ചയായി വരുന്ന റിയൽമീ 12 പ്രോ പ്രീമിയം എയ്സ്തെറ്റിക്കിലും ക്യാമറയിലുമാണ് ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത്. 2020ന് ശേഷം പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമായി വരുന്ന റിയൽമീയുടെ ആദ്യത്തെ ഫോൺ സീരിസാണ് റിയൽമീ 12 പ്രോ പ്ലസ് 5ജി. 3 മടങ്ങ് ഒപ്റ്റിക്കൽ സൂം ശേഷിയുള്ള ക്യാമറയിൽ ഫോട്ടോകൾ മികവാർന്നതായിരിക്കുമെന്ന് ഉറപ്പ്. 120 മടങ്ങാണ് ഡിജിറ്റൽ സൂം ശേഷി. പക്ഷി നിരീക്ഷണം ഹോബിയാക്കിയവർക്കും സീരിയസായി കാണുന്നവർക്കും ഒരു പോലെ ഉപകാരപ്രദമായിരിക്കും റിയൽമീ 12 പ്രോയെന്ന് ചുരുക്കം. ആദ്യമായിട്ടായിരിക്കും ഒരു മൊബൈൽ ഫോൺ പക്ഷി നിരീക്ഷണത്തിന് ഉപയോഗിക്കുന്നത്. പോർട്രെയ്റ്റ് എക്സ്പേർട്ട് എന്ന പേരിലാണ് റിയൽമീ ഫോൺ മാർക്കറ്റ് ചെയ്യുന്നത്. 50 മെഗാപിക്സൽ സോണി ഐഎംഎക്സ്890 ആണ് റിയൽമീ 12 പ്രോയുടെ പ്രധാന ക്യാമറ സെൻസർ.…
ഫെബ്രുവരി 7, 8 തീയതികളിൽ ഇന്ത്യ സന്ദർശിക്കാൻ മൈക്രോ സോഫ്റ്റ് സിഇഒ സത്യ നദെല്ല. വാർഷിക സന്ദർശനത്തിന്റെ ഭാഗമായാണ് സത്യ നദെല്ല ഇന്ത്യയിലേക്ക് വരുന്നത്. നിർമിത ബുദ്ധി (എഐ)യും അതിൻെറ സാധ്യതകളും എന്ന തീമിലാണ് നദെല്ലയുടെ ഇത്തവണത്തെ ഇന്ത്യാ സന്ദർശനം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ രാജ്യത്ത് മെച്ചപ്പെട്ട അവസരങ്ങൾ സൃഷ്ടിക്കാനുള്ള മൈക്രോസോഫ്റ്റിന്റെ പ്രതിബദ്ധത കൂടിയാണ് സത്യ നദെല്ലയുടെ സന്ദർശനത്തിന് പിന്നിലെന്ന് മൈക്രോ സോഫ്റ്റ് ഇന്ത്യ, സൗത്ത് ഏഷ്യ പ്രസിഡന്റ് പുനീത് ചന്തോക് പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആപ്പിളിന്റെ ടിം കുക്കിനെയും ഗൂഗിളിന്റെ സുന്ദർ പിച്ചൈയെയും സത്യ നദെല്ലയെയും സന്ദർശിച്ചിരുന്നു. രാജ്യത്ത് നിർമിത ബുദ്ധിയുടെ സാധ്യതകളെ കുറിച്ചാണ്ഇവർ ചർച്ച ചെയ്തത്. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ സത്യ നദെല്ല സ്റ്റാർട്ടപ്പുകളെയും, ഡെവലപർമാരെയും, നോട്ട് ഫോർ പ്രൊഫിറ്റ് ഓർഗനൈസേഷനുകളെയും സന്ദർശിച്ചിരുന്നു.ഇത്തവണ ഇന്ത്യയിലെത്തുന്ന സത്യ നദെല്ല ലൈറ്റ്സ്പീഡ്, സർവം, കൃത്രിം പോലുള്ള രാജ്യത്തെ പ്രധാനപ്പെട്ട എഐ സ്റ്റാർട്ടപ്പുകളുമായി ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.…
സംസ്ഥാനത്ത് 26,400 കോടി രൂപയുടെ ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ നിർദേശം മുന്നോട്ടുവെച്ച് ഡീകാർബനൈസേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയായ റീന്യൂ (ReNew). സംസ്ഥാനത്ത് വർഷം 220 കിലോ ടൺ ഹരിത ഹൈഡ്രജൻ നിർമിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.നാഷണൽ അസോസിയേഷൻ ഓഫ് സെക്യൂരിറ്റീസ് ഡിലേഴ്സ് ഓട്ടോമാറ്റേഡ് ക്വട്ടേഷനിൽ (Nasdaq) ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ് റീന്യൂ. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ വർഷം 1,100 കിലോ ടൺ ഹരിത അമോണിയ നിർമിക്കാൻ ഉപയോഗപ്പെടുത്തും.2 ജിഗാവാട്ട് ശേഷിയുള്ള ഇലക്ട്രോലൈസർ ഉപയോഗിച്ചായിരിക്കും ഹരിത ഹൈഡ്രജന്റെ നിർമാണം.കയറ്റുമതി കൂടി മുന്നിൽ കണ്ട് വിഴിഞ്ഞം തുറമുഖത്തിന് സമീപമാണ് ഹരിത ഹൈഡ്രജൻ പ്രൊജക്ട് നടപ്പാക്കാൻ റീന്യൂ ലക്ഷ്യംവെക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 100 കിലോടൺ വാർഷിക ഉത്പാദനമാണ് ലക്ഷ്യം വെക്കുന്നത്. രണ്ടാംഘട്ടത്തിലും മൂന്നാംഘട്ടത്തിലും 500 കിലോടൺ വാർഷിക ഉത്പാദനവും പ്രതീക്ഷിക്കാം. മൂന്ന് മുതൽ മൂന്നര വർഷം കൊണ്ടാണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുക.പ്രൊജക്ട് നടപ്പാക്കണമെങ്കിൽ ദിവസം 50 മില്യൺ ലിറ്റർ വെള്ളമാണ്…
നിറയെ യാത്രക്കാരുമായി എവറസ്റ്റ് കൊടുമുടിയിൽ 29,029 അടി ഉയരത്തിൽ ഇറങ്ങി കഴിവ് തെളിയിച്ചതാണ് എയർ ബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ. ഇപ്പോഴിതാ ‘ആത്മനിർഭർ ഭാരത്’ പ്രകാരം ഇന്ത്യയിൽ ഗുജറാത്തിലെ വഡോദരയിലെ നിർമാണ കേന്ദ്രത്തിൽ എയർബസ് H 125 സിവിലിയൻ ഹെലികോപ്റ്ററുകൾ സംയുക്തമായി നിർമ്മിക്കാനുള്ള കരാറിൽ ഇന്ത്യയുടെ ടാറ്റ ഗ്രൂപ്പും ഫ്രാൻസിൻ്റെ എയർബസും ഒപ്പുവച്ചു. എയർ ബസ്സിന്റെ ഏറ്റവും മികച്ച ഹെലികോപ്റ്ററാണിത്. വൈവിധ്യത്തിനും പ്രകടനത്തിനും പേര് കേട്ടതാണ് സഫ്രാൻ ഹെലികോപ്റ്റർ എഞ്ചിനുകൾ ഘടിപ്പിച്ച H125 എയർബസ്. ചൂടിലും, തണുപ്പിലും പ്രതികൂല കാലാവസ്ഥയിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇവയ്ക്ക് പർവത നിരകളിൽ ഹൈ ആൾട്ടിട്യൂഡിൽ ചെന്നെത്താനാകും എന്നതാണ് സവിശേഷത. എയർ ആംബുലൻസ്, രക്ഷാ ദൗത്യങ്ങൾ, മിലിറ്ററി ഓപ്പറേഷനുകൾ, യാത്രാ ആവശ്യങ്ങൾ എന്നിവക്ക് അനുയോജ്യമാണ് എയർ ബസ് H 125 . ഇന്ത്യയുടെ ടാറ്റയും ഫ്രാൻസിൻ്റെ എയർബസും ചേർന്ന് H 125 ഹെലികോപ്റ്ററുകൾ നിർമ്മിക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തദ്ദേശീയമായി…
ഫെബ്രുവരി 1ന് തുടർച്ചയായി ആറാം ബജറ്റ് അവതരിപ്പിക്കുന്നതോടെ റെക്കോർഡ് നേട്ടം സ്വന്തമാക്കും നിർമലാ സീതാരാമൻ. തുടർച്ചയായി 6 ബജറ്റ് അവതരിപ്പിക്കുന്ന രണ്ടാമത്തെ ധനമന്ത്രിയാകും നിർമലാ സീതാരാമൻ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ വനിത ധനമന്ത്രിയും. 18ാം ലോക്സഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്നതിനാൽ സമ്പൂർണ ബജറ്റ് ആയിരിക്കില്ല അവതരിപ്പിക്കുക എന്നു വ്യക്തമാണ്. പൊതു തിരഞ്ഞെടുപ്പ് കഴിഞ്ഞെത്തുന്ന പുതിയ സർക്കാരായിരിക്കും ഈ സാമ്പത്തിക വർഷത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. 2024-25 സാമ്പത്തിക വർഷത്തേക്ക് ഇടക്കാല ബജറ്റോ വോട്ട് ഓൺ അക്കൗണ്ടോ ആയിരിക്കും അവതരിപ്പിക്കാൻ സാധ്യത. കാര്യമായ പ്രഖ്യാപനങ്ങളില്ലാത്ത വോട്ട് ഓൺ അക്കാണ്ടായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തന്നെ സൂചനയും നൽകുന്നുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുകയാണെങ്കിൽ ബജറ്റിന് പകരം ഇവിടെയും വോട്ട് ഓൺ അക്കൗണ്ട് ആയിരിക്കും അവതരിപ്പിക്കുക. എന്നാൽ എന്താണ് ഈ വോട്ട് ഓൺ അക്കൗണ്ട്? ഇടക്കാല ബജറ്റും വോട്ട് ഓൺ അക്കൗണ്ടും ഒന്നാണെന്ന് പലർക്കും ധാരണയുണ്ട്.…
ടാറ്റായുടെ വാഹനങ്ങളെല്ലാം വിപണിയിലെത്തും മുമ്പ് തന്നെ പരിസ്ഥിതി സൗഹൃദവും, കരുത്തും അടക്കം അതിന്റെ സവിശേഷതകൾ കൊണ്ട് വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ദിവസങ്ങൾക്കു മുമ്പ് ഇലക്ട്രിക് പഞ്ച് മോഡൽ വിപണിയിൽ എത്തിച്ചതിനു പിന്നാലെ സി.എന്‍.ജി. വേരിയന്റിൽ രണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ മോഡല്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയിലെ മുന്‍നിര മോഡലായ ടാറ്റ മോട്ടോഴ്‌സ്. ഇന്ത്യന്‍ വിപണിയില്‍ ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാകാൻ ഒരുങ്ങുകയാണ് ടാറ്റയുടെ ടിയാഗോ, ടിഗോര്‍ മോഡലുകൾ. ഇന്ത്യന്‍ വിപണിയില്‍ AMT ട്രാന്‍സ്മിഷനിലെത്തുന്ന ആദ്യ സി.എന്‍.ജി. വാഹനമാണിതെന്നാണ് ടാറ്റ മോട്ടോഴ്‌സ് അവകാശപ്പെടുന്നത്.XTA CNG, XZA+CNG, XZA NRG എന്നീ മൂന്ന് വേരിയന്റുകളിലാണ് ടിയാഗോ സി.എന്‍.ജി. എത്തുന്നത്. XZA CNG, XZA+CNG എന്നീ രണ്ട് വേരിയന്റുകളിൽ ടിഗോര്‍ സി.എന്‍.ജിയുമെത്തും. ഇരു മോഡലുകളിലുടെയും മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലിലുള്ള 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് സി എൻ ജി യിലും കരുത്തേകുന്നത്. ഇതിനൊപ്പം ഫാക്ടറി ഫിറ്റഡായിട്ടുള്ള ഇരട്ട…