Author: News Desk
ഇന്ത്യയിൽ മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹനങ്ങളിൽ (M&HCVs) എയർ കണ്ടീഷൻ ക്യാബിൻ നിർബന്ധമാക്കി കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 7.5 മുതൽ 55 ടൺ വരെ ഭാരമുള്ള ട്രക്കുകൾക്കാണ് ഉത്തരവ് ബാധകമാകുക. ഇതനുസരിച്ച് 2025 ഒക്ടോബർ മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ട്രക്കുകളുടെയും ക്യാബിനിൽ എസി ഉറപ്പാക്കണം. 2023ൽ സർക്കാർ നൽകിയ നിർദേശമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഈ സാഹചര്യത്തിനായി രാജ്യത്തെ രണ്ടാമത്തെ വലിയ ട്രക്ക് നിർമാതാക്കളായ അശോക് ലെയ്‌ലാൻഡ് പൂർണസജ്ജമാണെന്ന് കമ്പനി പ്രതിനിധി പറഞ്ഞു. നിലവിൽ കമ്പനിയുടെ എല്ലാ ഫാക്ടറികളും എസി ക്യാപ് വാഹനങ്ങൾ നിർമ്മിക്കുന്നതായി അശോക് ലെയ്‌ലാൻഡ് എം ആൻഡ് എച്ച്‌സിവി മേധാവി സഞ്ജീവ് കുമാർ പറഞ്ഞു. AVTR, BOSS ശ്രേണിയിലുള്ള ട്രക്കുകൾ ചെന്നൈയിലാണ് നിർമിക്കുന്നത്. ഒക്ടോബറിലെ സമയപരിധിക്ക് മുമ്പ് നിർമാണം പൂർണഗതിയിൽ ആക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് നടപ്പിലാകുന്നതോടെ വാഹന വിലയിൽ ഉണ്ടാകുന്ന നേരിയ വർധനവ് കൈകാര്യം ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾ സജ്ജരാണെന്നും ഇതിനായി വായ്പാ…
സാങ്കേതികമേഖലയിലെ നൂതന സംരംഭങ്ങൾ , സംയുക്ത ഗവേഷണ പദ്ധതികള്‍ എന്നിവയടക്കം വിദ്യാഭ്യാസ, ഗവേഷണ, പരിശീലന പദ്ധതികളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനായി ശാസ്ത്ര ഗവേഷണ സ്ഥാപനമായ രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി RGCB യും കേരളത്തിലെ പ്രധാന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സ് ഡെവലപ്മെന്‍റ് IHRD യും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു. ബയോടെക്നോളജി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ മേഖലകളില്‍ സംസ്ഥാനത്ത് നടക്കുന്ന ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ-ഗവേഷണ പദ്ധതികള്‍ക്ക് ഈ ധാരണാപത്രം വഴിയൊരുക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിദ്ധ്യത്തില്‍ മന്ത്രിയുടെ ചേംബറില്‍ വെച്ച് ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ് നാരായണയും ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. വി.എ അരുണ്‍കുമാറും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.സംയുക്ത ഗവേഷണ പദ്ധതികള്‍, സാങ്കേതികരംഗത്തെ നൂതന സംരംഭങ്ങള്‍, പരിശീലന പരിപാടികള്‍, ശില്‍പ്പശാലകള്‍ അടക്കമുള്ള വിവിധ പരിപാടികളാണ് ധാരണാപത്രം വിഭാവനം ചെയ്യുന്നത്. ഇവയിലൂടെ അധ്യാപകരുടെയും ഗവേഷകരുടെയും വിദ്യാര്‍ത്ഥികളുടെയും കഴിവുകള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിടുന്നു. ബയോടെക്നോളജി-ബയോ ഇന്‍ഫര്‍മാറ്റിക്സ്…
ചെന്നൈ എഗ്മോർ റെയിൽവേ സ്റ്റേഷൻ പുനർവികസനം നടക്കുകയാണ്. നവീകരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന്റെ ഭാഗമായി നിരവധി ട്രെയിനുകൾ എഗ്മോർ സ്റ്റേഷനു പകരം താംബരം സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുകയെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. മലയാളികൾ ഏറെ ആശ്രയിക്കുന്ന കൊല്ലം എക്സ്പ്രസ്, ഗുരുവായൂർ എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് താംബരത്തേക്ക് മാറുക. എഗ്മോർ-കൊല്ലം-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 18 വരെ താംബരത്തു നിന്നും യാത്ര ആരംഭിച്ച് ഇവിടെ യാത്ര അവസാനിപ്പിക്കും. താംബരത്തു നിന്നും വൈകിട്ട് 5.27നാണ് കൊല്ലം എക്സ്പ്രസ് പുറപ്പെടുക. മടക്കസർവീസിൽ പുലർച്ചെ 2.45ന് ട്രെയിൻ താംബരത്തെത്തും. അതേസമയം, എഗ്മോർ-ഗുരുവായൂർ-എഗ്മോർ എക്സ്പ്രസ് ജൂൺ 20 മുതൽ ഓഗസ്റ്റ് 19 വരെയാണ് താംബരത്തേക്ക് മാറുക. രാവിലെ 10.47ന് താബരത്തു നിന്നും പുറപ്പെടും. മടക്കയാത്രയിൽ രാത്രി 7.45ന് താംബരത്തെത്തും. ഇതിനുപുറമേ എഗ്മോർ-മധുര-എഗ്മോർ തേജസ് എക്സ്പ്രസ്, മന്നാർഗുഡി എക്സ്പ്രസ്, തിരുച്ചെന്തൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളും ജൂൺ 20 മുതൽ താംബരത്തുനിന്നാണ് പുറപ്പെടുക. ഹൈദരാബാദിലേക്കുള്ള എഗ്മോർ ചാർമിനാർ എക്സ്പ്രസ് താംബരത്തു…
ബോളിവുഡ് താരം കരിഷ്മ കപൂറിന്റെ മുൻ ഭർത്താവും ബില്യണയറും പോളോ താരവുമായ സഞ്ജയ് കപൂർ അകാലത്തിൽ വിടപറഞ്ഞിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം ലണ്ടണിലായിരുന്നു അന്ത്യം. പോളോ മത്സരത്തിനിടിടെ സഞ്ജയിയുടെ തൊണ്ടയിൽ തേനീച്ച കുത്തുകയും ഇതിനെത്തുടർന്ന് ശ്വാസമുട്ടലും തുടർന്ന് ഹൃദയാഘാതവും സംഭവിക്കുകയായിരുന്നു. പോളോ ക്ലബ്ബിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങി. തൊണ്ടയിൽ ഇതിന്റെ കുത്തേറ്റതാണ് ശ്വാസതടസത്തിന് കാരണമായത്. കളി നിർത്തി ഗ്രൗണ്ടിന് പുറത്തേക്കുപോയ അദ്ദേഹത്തിന് ഇതിനുശേഷം ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. യുഎസ് പൗരനായ സഞ്ജയ് 2022ലെ വേൾഡ്സ് ബില്യണേർസ് പട്ടികയിൽ ഇടം നേടിയിരുന്നു. ഫോർബ്സ് കണക്ക് പ്രകാരം $1.2 ബില്യണാണ് ( ₹10,300 കോടി) അദ്ദേഹത്തിന്റെ ആസ്തി. മൊബിലിറ്റി ടെക്നോളജി കമ്പനിയായ സോന കോംസ്റ്റാർ (Sona Comstar) ചെയർമാനാണ് സഞ്ജയ് കപൂർ. ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഇന്ത്യ, ചൈന, മെക്സിക്കോ, സെർബിയ, യുഎസ് എന്നിവിടങ്ങളിലായി 12 നിർമാണ സൗകര്യങ്ങളും 5000ത്തിലധികം ജീവനക്കാരുമുണ്ട്. 1995ൽ സഞ്ജയിയുടെ പിതാവ് സുരീന്ദർ കപൂറാണ്…
260ലേറെ പേരുടെ മരണത്തിന് ഇടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ടാറ്റാ ഗ്രൂപ്പിനു കീഴിലെ എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇതിനു പിന്നാലെ ദു:ഖം രേഖപ്പെടുത്തി സഹപ്രവർത്തകർക്ക് കത്തെഴുതിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനം എന്നാണ് ജീവനക്കാർക്ക് എഴുതിയ കത്തിൽ ദുരന്തത്തെക്കുറിച്ച് ചന്ദ്രശേഖരൻ പറഞ്ഞത്. വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാവുന്നതിലും അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ വാക്കുകൾ ആശ്വാസമാകില്ല. എന്നാൽ തന്റെ വാക്കുകൾക്കൊപ്പം ചിന്തകളും ദുരന്തത്തിൽ വേർപ്പെട്ടവരുടെയും കുടംബാംഗങ്ങളുടെയും ഒപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറെ ബുദ്ധിമുട്ടുള്ള നിമിഷമാണ് ഇതെന്നും വിശദീകരണത്തിന് അപ്പുറമുള്ള ദുരന്തമാണ് സംഭവിച്ചിരിക്കുന്നതെന്നും കത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു. ടാറ്റാ ഗ്രൂപ്പ് മാത്രമല്ല രാജ്യം തന്നെ ദുരന്തത്തിന്റെ ഞെട്ടലിലും ദു:ഖത്തിലുമാണ്. ഒരേസമയം ഇത്രയും മരണം എന്നത് ഒരിക്കലും നികത്താനാകാത്തതാണ്. വാക്കുകൾ ആശ്വാസമാകാത്ത ഈ ഘട്ടത്തിൽ ചിന്തകൾ കൊണ്ട് അപകടത്തിൽ മരണപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പം നിൽക്കാം. അവർക്കൊപ്പം നമ്മൾ ഉണ്ടാകും-അദ്ദേഹം പറഞ്ഞു. അപകടത്തെക്കുറിച്ചുള്ള വിശദ…
മെറ്റൽ ഫോർജിംഗ് ബിസിനസിന് പേരുകേട്ട ഇന്ത്യൻ കമ്പനിയാണ് ഭാരത് ഫോർജ് (Bharat Forge). ഏകദേശം ഒരു ദശാബ്ദം മുമ്പാണ് കമ്പനി ഡിഫൻസ് ഉപകരണ നിർമാണത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനമെടുത്തത്. ആർട്ടില്ലറി ഗൺ നിർമാണത്തിനായിരുന്നു കമ്പനി മുൻഗണന നൽകിയത്. കമ്പനി ചെയർമാൻ ബാബാ കല്യാണിക്ക് സൈനിക സാങ്കേതികവിദ്യയിലുള്ള വ്യക്തിപരമായ താൽപ്പര്യവും മെറ്റലർജിയിലുള്ള കമ്പനിയുടെ വൈദഗ്ധ്യവുമായിരുന്നു ഇങ്ങനെയൊരു നീക്കത്തിന് കാരണം. എന്നാൽ ഈ മാറ്റം ആദ്യഘട്ടത്തിൽ ഒട്ടും എളുപ്പമല്ലായിരുന്നു എന്ന് പറയുകയാണ് ഭാരത് ഫോർജ് ചെയർമാൻ ബാബാ കല്യാണി. 2012ൽ ഡൽഹിയിൽ നടന്ന ഡിഫൻസ് എക്സിബിഷനിലാണ് ഭാരത് ഫോർജ് തങ്ങളുടെ ആദ്യ ആർട്ടില്ലെറി ഗൺ പുറത്തിറക്കിയത്. എന്നാൽ അന്ന് നിരവധി പേർ അതിനെ തമാശയായാണ് കണ്ടത് എന്ന് ബാബാ കല്യാണി ഓർമിക്കുന്നു. ഇറക്കുമതി ചെയ്ത പ്രതിരോധ ഉപകരണങ്ങളോടായിരുന്നു കൂടുതൽ താത്പര്യം എന്നതിനാൽ ഏറെ വെല്ലുവിളി നിറഞ്ഞ നിമിഷമായിരുന്നു അത്. ഇന്ത്യൻ കമ്പനിക്ക് ഉയർന്ന നിലവാരമുള്ള ആയുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്ന ധാരണയായിരുന്നു പരിഹാസത്തിനു പിന്നിൽ. അന്ന്, പ്രതിരോധ…
അടുത്തിടെ മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (TRAI) അനുമതിപത്രം എന്ന പേരിൽ ഒരു നോട്ടീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. നോട്ടീസിൽ ടവർ സ്ഥാപിക്കുന്നതിനായി ട്രായ് 5000 രൂപ ഡെപ്പോസിറ്റ് ആവശ്യപ്പെടുന്നു. ഇത് അടച്ചാൽ മറ്റ് നടപടികളൊന്നുമില്ലാതെ മൊബൈൽ ടവർ സ്ഥാപിക്കാം എന്നാണ് വാഗ്ദാനം. എന്നാൽ ഇപ്പോൾ സംഭവത്തിനു പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര ഗവൺമെന്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിനു കീഴിലുള്ള നോഡൽ ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB). പിഐബി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിലെ ഫാക്ട് ചെക്കിലൂടെയാണ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ട്രായിയുടേത് എന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന നോട്ടീസ് വ്യാജമാണെന്ന് പിഐബി ഫാക്ട് ചെക്കിലൂടെ വ്യക്തമാക്കുന്നു. ഇത്തരം നോട്ടീസോ ലെറ്ററോ ട്രായ് ഒരിക്കലും പുറപ്പെടുവിക്കില്ല എന്ന് പിഐബി മുന്നറിയിപ്പ് നൽകി. 2022 മെയ് മാസത്തിൽ മൊബൈൽ ടവർ ഇൻസ്റ്റാളേഷനുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) പുറപ്പെടുവിച്ച മുന്നറിയിപ്പിന്റെ പത്രക്കുറിപ്പും പിഐബി ഫാക്ട് ചെക്കിനോടൊപ്പം ചേർത്തിട്ടുണ്ട്.…
2005 ഓഗസ്റ്റ് 14 ന്, സൈപ്രസിൽ നിന്ന് ഏഥൻസ് വഴി പ്രാഗിലേക്ക് ഹീലിയോസ് എയർവേയ്‌സ് ഫ്ലൈറ്റ് 522 പറന്നുയർന്നു. അതൊരു ഒരു ബോയിംഗ് 737 ആയിരുന്നു, ടേക്ക് ഓഫ് കഴിഞ്ഞ് കുറച്ച് മിനിറ്റുകൾക്ക് ശേഷം, വിമാനത്തിന് യാത്രക്കാർക്ക് അസ്വസ്ഥതകൾ തുടങ്ങി, ക്യാബിൻ പ്രഷർ കുറയുന്നതായി പലർക്കും അനുഭവപ്പെട്ടു. തുടർന്ന് ഫ്രീസറിലേതുപോലെ ഒരു തണുപ്പ് ആ വിമാനമാകെ പരന്നു. ഓക്സിജന്റെ അഭാവത്തിൽ സംഭവിക്കുന്ന ഹൈപ്പോക്സിയ ബാധിച്ച് മുഴുവൻ ജീവനക്കാരും യാത്രക്കാരും പതിയെ ബോധരഹിതരായി. എല്ലാവരും അബോധാവസ്ഥയിലായപ്പോഴും വിമാനം ഏകദേശം 3 മണിക്കൂർ നേരം ഓട്ടോപൈലറ്റിൽ പറന്നുകൊണ്ടേയിരുന്നു, അപകടം മനസ്സിലാക്കി മിനുറ്റുകൾക്കകം ഗ്രീക്കിന്റെ എഫ്-16 യുദ്ധവിമാനങ്ങൾ കോക്പിറ്റിൽ കോണ്ടാക്റ്റ് ചെയ്യാൻ ശ്രമിച്ചുകൊണ്ട് അരികിൽ പറന്നു. ആ സമയമെല്ലാം അകത്ത്, ആ 121 പേരും നിർജീവമായിരുന്നു, ആൻഡ്രിയാസ് പ്രോഡ്രോമോ എന്ന ഫ്ലൈറ്റ് അറ്റൻഡന്റ് ഒഴികെ! അയാൾ നിയന്ത്രണം വീണ്ടെടുക്കാൻ തന്നാൽ കഴിയാവുന്നതെല്ലാം ചെയ്തു. പക്ഷെ ആ ശ്രമം വിജയിക്കും മുമ്പേ ആൻഡ്രിയാസ് ബോധരഹിതനായി വീണു..തുടർന്ന് വിമാനം…
മലയാളി വ്യവസായി എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള ലുലു ഗ്രൂപ്പ് ഒരിക്കൽ തുറന്ന സ്ഥാപനം പിന്നീട് പൂട്ടുന്നത് അപൂർവമായി സംഭവിക്കാറുള്ള സംഗതിയാണ്. എന്നാൽ അത്തരം ഒരു അപൂർവതയാണ് ലുലു ഗ്രൂപ്പിന് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതും ഒരു രാജ്യത്തെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളും പൂട്ടാനുള്ള തീരുമാനമാണ് കമ്പനിയുടെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. മലേഷ്യയിലെ മുഴുവൻ ഹൈപ്പർമാർക്കറ്റുകളുമാണ് ലുലു ഗ്രൂപ്പ് അടച്ചുപൂട്ടിയിരിക്കുന്നത്. മതിയായ പ്രകടനം കാഴ്ചവെയ്ക്കാത്തതിനാലാണ് തീരുമാനം. റീട്ടെയിൽ വിഭാഗം അടച്ചെങ്കിലും മൊത്തവിതരണം നിർത്തലാക്കിയിട്ടില്ലെന്ന് ലുലു പ്രതിനിധി പറഞ്ഞു. 2016 മുതലാണ് ലുലു ഗ്രൂപ്പ് മലേഷ്യയിൽ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് വർഷത്തേക്ക് 3 മില്യൺ ഡോളറായിരുന്നു ലുലുവിന്റെ മലേഷ്യൻ നിക്ഷേപം. രാജ്യത്താകെ 10 സ്റ്റോറുകൾ ആരംഭിക്കും എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ലുലുവിന് 6 സ്റ്റോറുകൾ മാത്രമേ തുറക്കാൻ സാധിച്ചിരുന്നുള്ളൂ. ഇവയാണ് ഇപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചത്. 2022ൽ ലുലു മലേഷ്യയിൽ ഒടുവിലായി ആരംഭിച്ച ഹൈപ്പർ മാർക്കറ്റ് അടക്കം പൂട്ടിയിരിക്കുകയാണ്. ഔട്ട്‌ലെറ്റുകളുടെ ലൊക്കേഷനുകൾ തിരഞ്ഞെടുത്തതിലെ പാളിച്ചകളാണ് മലേഷ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ…
കമ്പനിയുടെ വളർച്ചയിൽ നിർണായക പങ്കു വഹിച്ച ജീവനക്കാർക്ക് 25 കാറുകൾ സമ്മാനമായി നൽകി ചെന്നൈ സ്റ്റാർട്ടപ്പ്. ലൈഫ് സയൻസ് മേഖലയിൽ പ്രവർത്തിക്കുന്ന അജിലിസിയം (Agilisium) എന്ന കമ്പനിയാണ് പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി 25 ജീവനക്കാർക്ക് വീതം ഹ്യൂണ്ടായ് ക്രെറ്റ എസ്‍യുവികൾ സമ്മാനമായി നൽകിയിരിക്കുകന്നത്. ഓരോ വാഹനത്തിലും ജീവനക്കാരുടെ പേരും ചേർത്തിട്ടുണ്ട്. കമ്പനിയുടെ ആരംഭകാലം മുതൽ ഒപ്പമുള്ളവർക്കായാണ് സമ്മാനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ കുടുംബാംഗങ്ങളും താക്കോൽദാന ചടങ്ങിനെത്തി. കമ്പനിയേയും തന്നേയും വിശ്വസിച്ചതിലും ഒപ്പം നിന്നതിലും നന്ദി രേഖപ്പെടുത്തുന്നതായി അജിലിസിയം സിഇഒ രാജ് ബാബു പറഞ്ഞു. ഈ കാറുകൾ പ്രതിഫലം അല്ലെന്നും പരസ്പരം പങ്കിടുന്ന വിശ്വാസത്തിന്റെയും ലക്ഷ്യത്തിന്റെയും പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ൽ പ്രവർത്തനം ആരംഭിച്ച കമ്പനി ബാഹ്യ ഫണ്ടിങ് ഇല്ലാതെയാണ് പ്രവർത്തിച്ചുപോരുന്നത്. 2027 ആകുമ്പോഴേക്കും കമ്പനിയുടെ വരുമാനം 100 മില്യൺ ഡോളറാകും എന്ന് കണക്കാക്കപ്പെടുന്നു. 45% സംയുക്ത വാർഷിക വളർച്ചാ നിരക്കാണ് കമ്പനി പ്രതീക്ഷിക്കുന്നത്. 30 മുതൽ 40 വരെ പ്രോജക്ടുകളിലായി വ്യാപിച്ചുകിടക്കുന്ന ഏജന്റ്…