Author: News Desk
ജനസംഖ്യയുടെ 70% പേരും മാംസാഹാരം കഴിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കുറച്ചുകാലം മുൻപു വരെയെങ്കിലും മാംസാഹാരം വീട്ടിലിരുന്നു തന്നെ വീട്ടിലെത്തിക്കുന്നതിൽ അല്ലറചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആ പണി എളുപ്പമാക്കുകയാണ് ഇന്ത്യയിലെ ആദ്യ ഡി2സി മീറ്റ് യൂണിക്കോണായ (India’s first D2C unicorn) ലിഷ്യസ് (Licious) ചെയ്തത്. 2015ൽ അഭയ് ഹഞ്ജുര (Abhay Hanjura), വിവേക് ഗുപ്ത (Vivek Gupta) എന്നിവർ ചേർന്നാണ് ലിഷ്യസ് സ്ഥാപിച്ചത്. പത്ത് വർഷങ്ങൾക്ക് ഇപ്പുറം ₹685 കോടി വാർഷിക വരുമാനവുമായി മീറ്റ് ബിസിനസ്സിൽ പറപറക്കുകയാണ് ലിഷ്യസ്. ഫ്രഷ് മീറ്റ്, സീഫുഡ്, മസാല തേച്ച ഇറച്ചിയും മീനും, പ്രത്യേക സ്പ്രെഡുകൾ, ഡിപ്പുകൾ തുടങ്ങിയവയിലെല്ലാം ഇന്ന് ലിഷ്യസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2021ലാണ് ലിഷ്യസ് യൂണിക്കോൺ നേട്ടത്തിലെത്തിയത്. തൊട്ടടുത്ത വർഷം നിരവധി പ്രമുഖ നിക്ഷേപകർ ലിഷ്യസിൽ നിക്ഷേപം നടത്തി. സെറോദ (Zerodha) സ്ഥാപകരായ നിതിൻ-നിഖിൽ കമ്മത്തുമാർ (Nithin and Nikhil Kamath), ബോട്ട് (boAt) സഹസ്ഥാപകൻ അമൻ ഗുപ്ത (Aman Gupta),…
ഒരുലക്ഷം കോടി രൂപയുടെ ഇടപാട് നേട്ടം കൈവരിച്ച് സംസ്ഥാന ധനകാര്യ വകുപ്പിനു കീഴിലുള്ള ധനകാര്യ സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് (KSFE). ഇന്ത്യയിൽ ഈ നേട്ടം കൈവരിക്കുന്ന സർക്കാർ നിയന്ത്രണത്തിലുള്ള ആദ്യ മിസലേനിയസ് നോൺ ബാങ്കിങ് സ്ഥാപനം എന്ന നാഴികക്കല്ലാണ് ഇതോടെ കെഎസ്എഫ്ഇ സ്വന്തമാക്കിയിരിക്കുന്നത്. ഈ സർക്കാരിന്റെ തുടക്കത്തിൽ ഏതാണ്ട് 52,000 കോടി രൂപയുടെ ബിസിനസായിരുന്നു കെഎസ്എഫ്ഇയ്ക്ക് ഉണ്ടായിരുന്നതെന്നും വെറും നാലുവർഷംകൊണ്ട് അത് ഒരു ലക്ഷം കോടി രൂപയിലെത്തിയതായും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചൂണ്ടിക്കാട്ടി. കുറഞ്ഞ സമയംകൊണ്ട് ബിസിനസ്സ് ഇരട്ടിയാക്കാൻ കഴിഞ്ഞത് പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന വിശ്വാസത്തെയും കെഎസ്എഫ്ഇയുടെ ജനപ്രീതിയെയും പ്രതിഫലിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇ ചിട്ടിക്കൊപ്പം സ്വർണവായ്പ, ഭവനവായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പടെയുള്ള വിവിധ വായ്പകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു നടത്തിയ പ്രവർത്തനങ്ങളിലൂടെയാണ് സുവർണ നേട്ടത്തിലെത്തിയിരിക്കുന്നതെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ.വരദരാജൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷം ആയിരം കോടി രൂപയുടെ പുതിയ ചിട്ടികൾ ആരംഭിച്ചു. ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽത്തന്നെ സ്വർണ്ണ…
ജപ്പാനിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി ഷിഗേകോ കഗാവ (Shigeko Kagawa). റിട്ട. ഡോക്ടർ കൂടിയായ ഷിഗേകോയ്ക്ക് 114 വയസ്സാണ് പ്രായം. ജപ്പാൻ ആരോഗ്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഡോക്ടർ മുത്തശ്ശിയെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ ഷ്ഗേകോയെ വിശേഷിപ്പിക്കുന്നത്. നേരത്തെ 2021ൽ ടോക്കിയോ ഒളിംപിക്സിൽ ഒളിംപിക് ദീപം വഹിച്ച് ഷിഗേകോ ശ്രദ്ധ നേടിയിരുന്നു. അന്ന് 109ആം വയസ്സിൽ ഒളിംപിക് ദീപം വഹിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായാണ് ഷിഗേകോ ശ്രദ്ധ നേടിയത്. ജീവിതത്തോടുള്ള തന്റെ സമീപനവും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുന്നതുമാണ് ദീർഘായുസിന്റെ രഹസ്യമെന്ന് ഷിഗേകോ പറയുന്നു. ഗൈനക്കോളജിസ്റ്റായിരുന്ന ഷിഗേകോ രണ്ടാം ലോകമഹായുദ്ധത്തിന് മുൻപാണ് മെഡിക്കൽ ബിരുദം നേടിയത്. യുദ്ധകാലത്ത് ഒസാക്കയിലെ ആശുപത്രിയിൽ ജോലി ചെയ്ത അവർ അതിനുശേഷം കുടുംബത്തിന്റെ ക്ലിനിക്ക് ഏറ്റെടുത്തു വർഷങ്ങളോളം രോഗികൾക്ക് സാന്ത്വനമായി. 86 വയസ്സിലാണ് ഷിഗേകോ ജോലിയിൽ നിന്നും വിരമിച്ചത്. Meet Shigeko Kagawa, Japan’s oldest living person at 114. The…
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (AAI) കീഴിലുള്ള 81 വിമാനത്താവളങ്ങൾക്ക് കഴിഞ്ഞ പത്ത് വർഷത്തിനിടെ 10852.9 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. 2015-16 മുതൽ 2024-25 വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം എഎഐയുടെ 22 വിമാനത്താവളങ്ങൾ പ്രവർത്തനരഹിതമായതായും കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യസഭയിൽ കോൺഗ്രസ് എംപി ജെബി മേത്തർ ഹിസാം ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേ സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോളാണ് (Murlidhar Mohol) ഇക്കാര്യം വ്യക്തമാക്കിയത്. ഡൽഹി സഫ്ദർജംഗ് വിമാനത്താവളത്തിനാണ് (Safdarjung airport) ഏറ്റവും കൂടുതൽ നഷ്ടം സംഭവിച്ചത്-ഏകദേശം 673.91 കോടി രൂപയുടെ നഷ്ടമാണ് വിമാനത്താവളത്തിന് ഉണ്ടായത്. അഗർത്തല വിമാനത്താവളത്തിന് (Agartala airport) 605.23 കോടി രൂപ, ഹൈദരാബാദ് വിമാനത്താവളത്തിന് (HYD) 564.97 കോടി രൂപ, ഡെറാഡൂൺ എയർപോർട്ടിന് (DED) 488.01 കോടി, വിജയവാഡ വിമാനത്താവളത്തിന് (VGA) 483.69 കോടി എന്നിവങ്ങനെയാണ് നഷ്ടക്കണക്ക്. വലിയ നഷ്ടം നേരിട്ട സഫ്ദർജംഗ് വിമാനത്താവളം ഇപ്പോൾ വാണിജ്യ വിമാനങ്ങൾക്കായി ഉപയോഗിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.…
സംസ്ഥാനത്തെ പ്രധാന സബ്‌സ്റ്റേഷനുകളിൽ ഫോർ ഗ്രിഡ്-സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റങ്ങൾ (BESS) സ്ഥാപിക്കുന്നതിനുള്ള സംസ്ഥാന വൈദ്യുതി ബോർഡിന്റെ നിർദ്ദേശത്തിന് കേരള സംസ്ഥാന വൈദ്യുതി നിയന്ത്രണ കമ്മീഷൻ (KSERC) അംഗീകാരം. കേരളത്തിൽ വർദ്ധിച്ചുവരുന്ന മിച്ച സൗരോർജ്ജം കൈകാര്യം ചെയ്യുന്നതിനും ഗ്രിഡ് സ്ഥിരത മെച്ചപ്പെടുത്തുന്നതിനുമാണ് ഈ നീക്കം. പോത്തൻകോട് (തിരുവനന്തപുരം), മുള്ളേരിയ (കാസർകോട്), അരീക്കോട് (മലപ്പുറം) തുടങ്ങിയ ഇടങ്ങളിലെ കെഎസ്ഇബി സബ്‌സ്റ്റേഷനുകളിലാണ് ബിഇഎസ്എസ് യൂണിറ്റുകൾ സ്ഥാപിക്കുന്നത്. ഈ യൂണിറ്റുകൾ ആകെ 125 മെഗാവാട്ട് / 500 മെഗാവാട്ട് ശേഷി വാഗ്ദാനം ചെയ്യും. നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്ന ബിഇഎസ്എസ് ഇൻസ്റ്റാളേഷനുകൾക്ക് 40 MW / 160 MWh, 15 MW / 60 MWh ശേഷിയുള്ള സിസ്റ്റവും, ഏരിയ കോഡിൽ 30 MW / 120 MWh ശേഷിയുള്ള സിസ്റ്റവും ഉണ്ടായിരിക്കും. പദ്ധതിയുടെ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം ഇംപ്ലിമെന്റിംഗ് ഏജൻസി (BIA) ആയി കേന്ദ്ര ഊർജ്ജ മന്ത്രാലയം നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ…
ടെക് ബില്യണേർമാരുടെ ലോകത്തെ ഏറ്റവും പുതിയ സെൻസേഷനുകളിൽ ഒന്നാണ് വെബ് ബേസ്ഡ് ഇന്റർഫേസ് ഡിസൈൻ സംരംഭമായ ഫിഗ്മ (Figma) സിഇഒ ഡയലൻ ഫീൽഡ് (Dylan Field). കോളേജ് ഡ്രോപ്പ് ഔട്ട് ആയ ഡയലൻ അക്കാര്യത്തിൽ സഹടെക് ബില്യണേർസായ മാർക്ക് സക്കർബർഗ് (Mark Zuckerberg), ലാറി എലിസൺ (Larry Ellison), ബിൽ ഗേറ്റ്സ് (Bill Gates) തുടങ്ങിയവരുടെ പാതയിലാണ്. 1992ൽ ജനിച്ച ഡയലൻ ഫീൽഡ് വെബ് ബേസ്ഡ് വെക്ടർ ഗ്രാഫിക്സ് എഡിറ്റിങ് കമ്പനിയായ ഫിഗ്മയിലൂടെയാണ് പ്രശസ്തനായത്. 2012ൽ വെറും 20 വയസ്സ് പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഫിഗ്മ സ്ഥാപിച്ചത്. 2016ലായിരുന്നു സോഫ്റ്റ് വെയറിന്റെ ആദ്യ പബ്ലിക് റിലീസ്. നിലവിൽ ഫിഗ്മയിൽ 9% പങ്കാണ് അദ്ദേഹത്തിന് ഉള്ളത്. 2025 ഓഗസ്റ്റിലെ കണക്ക് പ്രകാരം 6.6 ബില്യൺ ഡോളറാണ് ഡയലന്റെ ആസ്തി. Dylan Field is the latest college-dropout billionaire. The Figma CEO, who founded the company at age 20, now…
ഫോർബ്സ് പട്ടിക (Forbes list) പ്രകാരം നേപ്പാളിൽ ഒരേയൊരു ബില്യണേറേ ഉള്ളൂ. ചൗധരി ഗ്രൂപ്പ് (CG) ചെയർമാനും പ്രസിഡന്റുമായ ബിനോദ് ചൗധരിയാണ് (Binod Chaudhary) അത്. ഫോർബ്സിന്റെ ഏറ്റവു പുതിയ കണക്കുകൾ പ്രകാരം 16,700 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 140 വർഷം പഴക്കമുള്ള ചൗധരി ഗ്രൂപ്പ് ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ വ്യവസായ ശക്തികളിൽ ഒന്നാണ്. വായ് വായ് (Wai Wai) എന്ന പ്രശസ്ത ന്യൂഡിൽസ് ബ്രാൻഡ് അടക്കമുള്ളവയിലൂടെ സിജി ഫുഡ്സും സിജി ഗ്രൂപ്പും ഇന്ത്യയിലും പ്രശസ്തമാണ്. 79 ബ്രാൻഡുകളും 13000 ജീവനക്കാരുമുള്ള ചൗധരി ഗ്രൂപ്പ് ഫോർബ്സ് പട്ടികയിൽ ഇടം നേടിയ ആദ്യ നേപ്പാൾ ബില്യൺ ഡോളർ കോർപറേഷനാണ്. കൺസ്യൂമർ ഗുഡ്സ്, ഫിനാൻസ്, ബാങ്കിങ്, ടെലികോം മേഖലകളിലും ഗ്രൂപ്പ് ശക്തമായ സ്വാധീനം സൃഷ്ടിക്കുന്നു. Meet Binod Chaudhary, Nepal’s only billionaire on the Forbes list. His Chaudhary Group, famous for Wai Wai noodles, is…
കജോൾ എന്ന പേരിന് ബോളിവുഡിൽ മുഖവുരകൾ ആവശ്യമില്ല. 30 വർഷങ്ങളോളം നീണ്ട സിനിമാ കരിയറിലൂടെ കോടികളുടെ ആസ്തിയാണ് കജോൾ ഉണ്ടാക്കിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 249 കോടി രൂപയാണ് കജോളിന്റെ ആസ്തി. കജോളിന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും അഭിനയത്തിൽ നിന്നു തന്നെയാണ്. ഇതോടൊപ്പം ബ്രാൻഡ് എൻഡോർസ്മെന്റ്, സോഷ്യൽ മീഡിയ കോളാബറേഷൻ തുടങ്ങിയവയിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. 2014ൽ മറാത്തി ചിത്രത്തിലൂടെ താരം നിർമാണരംഗത്തേക്കും ചുവടുവെച്ചു. ഭർത്താവും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനും മക്കൾക്കുമൊപ്പം മുംബൈ ജൂഹുവിലെ ആഢംബര ബംഗ്ലാവിലാണ് കജോൾ താമസിക്കുന്നത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ബംഗ്ലാവിനു മാത്രം 60 കോടി രൂപയോളം വില വരും. Discover Bollywood star Kajol’s luxurious lifestyle, including her ₹249 crore net worth and her stunning ₹60 crore mansion in Mumbai’s Juhu.
മദ്രാസ് ഐഐടിയിൽ ഇന്ത്യൻ ആർമി റിസേർച്ച് സെല്ലായ ‘അഗ്നിശോധ്’ (Agnishodh) ആരംഭിച്ചു. അക്കാഡമിക് ഗവേഷണത്തെ പ്രതിരോധ സാങ്കേതികവിദ്യകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്. സൈന്യത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുന്ന പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (Upendra Dwivedi) നിർവഹിച്ചു. ഐഐടി മദ്രാസ് റിസർച്ച് പാർക്ക് ( IIT Madras Research Park), അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ (AMTDC), പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷൻ (Pravartak Technologies Foundation) തുടങ്ങിയവയുമായി സഹകരിച്ചാണ് പുതിയ ഗവേഷണ കേന്ദ്രം. ലാബ്-സ്കെയിൽ നവീകരണങ്ങളെ വിന്യസിക്കാവുന്ന സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിലാണ് ഗവേഷണ കേന്ദ്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ അഡിറ്റീവ് നിർമ്മാണം, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വയർലെസ് കമ്മ്യൂണിക്കേഷൻ, ആളില്ലാ ആകാശ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിലെ സൈനിക ഉദ്യോഗസ്ഥരുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും ശ്രദ്ധ നൽകും The Indian Army has established ‘Agnishodh’, a new research cell at IIT Madras…
ആഗോളശ്രദ്ധ നേടി ആസമിലെ ഗുവാഹത്തി ലോക്പ്രിയ ഗോപിനാഥ് ബൊർഡോലോയ് അന്താരാഷ്ട്ര വിമാനത്താവളം (LGBIA). ഗതാഗത വിഭാഗത്തിൽ 2025ലെ അന്താരാഷ്ട്ര വാസ്തുവിദ്യാ അവാർഡ് (International Architectural Award 2025) നേടിയതിലൂടെയാണ് ഗുവാഹത്തി വിമാനത്താവളം ലോകശ്രദ്ധ നേടിയിരിക്കുന്നത്. ഇന്റർനേഷണൽ ആർക്കിടെക്ചറൽ അവാർഡ് 2025 പ്രകാരം വാസ്തുവിദ്യാ മികവ്, നഗര ആസൂത്രണം എന്നിവ അടിസ്ഥാനമാക്കി ആദരിക്കപ്പെടുന്ന ലോകമെമ്പാടുമുള്ള ഏഴ് വിമാനത്താവളങ്ങളിൽ ഒന്നാണ് ഗുവാഹത്തിയിലേത്. ദി ചിക്കാഗോ അഥേനിയം: മ്യൂസിയം ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈനിന്റെ (The Chicago Athenaeum: Museum of Architecture and Design) പുരസ്കാരമാണ് എയർപോർട്ടിനെ തേടിയെത്തിയിരിക്കുന്നത്. യൂറോപ്യൻ സെന്റർ ഫോർ ആർക്കിടെക്ചർ ആർട്ട് ഡിസൈൻ ആൻഡ് അർബൻ സ്റ്റഡീസ് (The European Centre for Architecture Art Design and Urban Studies), മെട്രോപൊളിറ്റൻ ആർട്സ് പ്രസ്സ് ലിമിറ്റഡ് (Metropolitan Arts Press, Ltd.) എന്നിവയുമായി സഹകരിച്ചാണ് പുരസ്കാരം. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമയാന കേന്ദ്രമാണ്…